ചെറായി: പുതുവർഷ രാത്രിയിൽ യുവതിയായ റിസോർട്ട് ജീവനക്കാരിക്കുനേരേ മാനഭംഗശ്രമത്തിനു മുതിർന്ന ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. ചെറായി ബീച്ച് റിസോർട്ട് ജീവനക്കാരനായ മാവേലിക്കര ഭരണിക്കാവ് സ്വദേശി മങ്ങാട്ട് ശ്രീവിഷ്ണു (25) ആണ് അറസ്റ്റിലായത്. യുവതി മുനന്പം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് എസ്ഐ ടി.വി.ഷിബുവാണ് പ്രതിയെ അറസ്റ്റു ചെയ്തത്. രാത്രി 11.30ഓടെ റിസോർട്ടിൽ ആഘോഷം നടന്നയിടം വൃത്തിയാക്കുന്നതിനിടയിൽ പ്രതി പിന്നിലൂടെ എത്തി കടന്നുപിടിച്ചെന്നാണ് പരാതി. സ്ത്രീകൾക്ക് മാനഹാനി വരുത്തുന്നതിനെതിരേയുള്ള വകുപ്പ് ചേർത്താണ് കേസെടുത്തിട്ടുള്ളത്. സമാനമായ സംഭവത്തിൽ പ്രതിക്കു കായംകുളം കുറത്തിയാട് പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റൊരു വധശ്രമക്കേസിലും ഇയാൾ പ്രതിയാണ്. കോടതയിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read MoreCategory: Kochi
സുഹൃത്ത് ജയിലിലായി; സുഹൃത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ഒരു മാസക്കാലം ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍… സംഭവം ആലുവയില്‍
ആലുവ: സുഹൃത്ത് ജയിലിലായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ഒരു മാസക്കാലം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ആലുവ പോലീസ് അറസ്റ്റുചെയ്തു. കാസർഗോഡ് ചെറുവത്തൂർ കടങ്ങോട് കോട്ടക്കട്ടിക്ക് മുത്തലിബിനെ (33)യാണ് ആലുവ ഈസ്റ്റ് പ്രിൻസിപ്പൽ എസ്ഐ എം.എസ്. ഫൈസൽ അറസ്റ്റു ചെയ്തത്. ഒരു വഞ്ചനാക്കേസിൽ ജയിലിലായ സുഹൃത്തിന്റെ ഭാര്യയെയാണ് പീഡിപ്പിച്ചത്. യുവതിയെയും കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുത്തലിബ് ആലുവയിലെ ഇയാളുടെ താമസസ്ഥലത്തേക്കു കൊണ്ടുവന്നായിരുന്നു പീഡനം. ഭർത്താവ് ജയിലിൽ നിന്നിറങ്ങിയ ശേഷം യുവതിയെ രക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇതിനു ശേഷമാണ് പരാതി നൽകിയത്. വിസ കച്ചവടവുമായി ബന്ധപ്പെട്ടാണ് പ്രതി ആലുവയിൽ എത്തിയത്. യുവതിയും ഭർത്താവും പുത്തൻകുരിശ് ഭാഗത്തായിരുന്നു താമസം. ആ സമയത്ത് ഇയാൾ ഇടയ്ക്ക് അവിടെ പോകാറുണ്ടായിരുന്നു. ഇതിനിടയിലാണ് ഒരു വഞ്ചനാക്കേസിൽ യുവതിയുടെ ഭർത്താവ് ജയിലിലായത്. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ മുത്തലിബ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ പീഡിപ്പിച്ചതിന് കരുവാരക്കുണ്ട് പോലീസ്…
Read Moreകെഎസ്ആർടിസി ബസ് തടഞ്ഞത് മൊബൈലിൽ പകർത്തിയ വനിതാ പോലീസിനെ മർദിച്ചു: രണ്ടു പേർ അറസ്റ്റിൽ
പറവൂർ: കെഎസ്ആർടി ബസ് പിന്തുടർന്ന് തടഞ്ഞ ഒരു സംഘമാളുകളുടെ ഫോട്ടോ മൊബൈൽ കാമറയിൽ പകർത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു മർദനം. ഇതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടു പേരെ വടക്കക്കേര പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കാവിൽകടവ് അടിച്ചാൽ സന്തോഷ്(42), ഖലപ്പാട്ട് ഉണ്ണികൃഷ്ണൻ(35) എന്നിവരാണ് അറസ്റ്റിലായത്. വടക്കേക്കര സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥ പി.എൻ. ഷീജയെ (40) ആണ് മർദിച്ചത്. പരിക്കേറ്റ ഷീജ പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സതേടി. എൻഎച്ച് 17ൽ തുരുത്തിപ്പുറത്തുവച്ചാണ് സംഭവം. ഗുരുവായൂരിൽനിന്നു ചേർത്തലയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിനെ ബൈക്കിൽ പിന്തുടർന്ന് എത്തിയ 10 പേർ അടങ്ങുന്ന സംഘമാണ് തടഞ്ഞത്. നേരത്തെ ഈ ബസ് കോട്ടപ്പുറം പാലത്തിൽവച്ച് ഈ സംഘം തടഞ്ഞിരുന്നു. ശബരിമലയിൽ യുവതീ പ്രവേശനം നടന്നതിലുള്ള പ്രതിഷേധക്കാരായിരുന്നു ഇവർ. കൊടുങ്ങല്ലൂർ പോലീസെത്തി ഇവരെ നീക്കുകയും ബസ് കടത്തിവിടുകയും ചെയ്തിരുന്നു. ഈ…
Read Moreമലകയറിയ യുവതികൾ കൊരട്ടിയിലുണ്ടെന്ന് അഭ്യൂഹം; വാർത്ത നിഷേധിച്ച് പോലീസ്
കൊരട്ടി: ശബരിമല ദർശനം നടത്തിയ യുവതികൾ കൊരട്ടിയിലുണ്ടെന്ന് അഭ്യൂഹം പരന്നു. ഇന്നലെ രാവിലെ 11.30 നോടുകൂടിയാണ് തീർത്ഥാടനം കഴിഞ്ഞ് യുവതികൾ കൊരട്ടിയിൽ തങ്ങുന്നുണ്ടെന്ന വാർത്ത നാടെങ്ങും പരന്നത്. എന്നാൽ വാർത്ത വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് കൊരട്ടി പോലീസ് വ്യക്തമാക്കി.
Read Moreപെരുമ്പാവൂര്‍ ഒക്കലില്‍ പ്ലാസ്റ്റിക് മാലിന്യ കമ്പനിയില്‍ വന്‍ തീപിടിത്തം; അരക്കോടിയുടെ നാശനഷ്ടം
പെരുമ്പാവൂർ: ഒക്കൽ ആന്റോപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചിരുന്ന കമ്പനിയിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ നാലോടെയാണ് തീപിടിത്തമുണ്ടായത്. പെരുമ്പാവൂർ, പട്ടിമറ്റം, ആലുവ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നെത്തിയ ആറ് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യാഗസ്ഥർ മണിക്കൂറുകൾ പണിപ്പെട്ടാണ് തീ അണച്ചത്. തീപിടിച്ചത് രാത്രിയിലായതുകൊണ്ട് ജോലിക്കാരാരും കന്പനിയിലുണ്ടായിരുന്നില്ല. അരക്കോടിയിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അങ്കമാലി മാമ്പ്ര സ്വദേശി അൻവറിന്റേതാണ് കമ്പനി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കന്പനിയിൽ സൂക്ഷിച്ച് തരംതിരിക്കുന്ന ജോലികളാണ് ഇവിടെ ചെയ്തിരുന്നത്. കമ്പനിയുടെ സമീപത്തായി ഉണ്ടായിരുന്ന ഷെഡും തീപിടിത്തത്തിൽ നശിച്ചു. ഒരേക്കർ വരുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വീപ്പ ഉൾപ്പെടെയുള്ളവ കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻമാരായ വി.എൻ. രാജൻ, സാജു എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് തീയണക്കാൻ നേതൃത്വം നൽകിയത്.
Read Moreസഞ്ചാരികളെ മാടി വിളിച്ച് ഭൂതത്താൻകെട്ട് ; പെരിയാറിന്റെ ഓളപ്പരപ്പിൽ ഉല്ലാസ നൗകകൾ
കോതമംഗലം: ഉല്ലാസ നൗകകളിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ വിനോദ സഞ്ചാരികളെ മാടിവിളിച്ചു ഭൂതത്താൻകെട്ട്. ഡാമിന്റെ ഷട്ടറുകൾ അടച്ചതോടെ ജലസമൃദ്ധമായ പെരിയാറിന്റെ മനോഹാരിത സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിനു സഞ്ചാരികളാണ് സീസണിൽ ഭൂതത്താൻകെട്ടിൽ വിനോദയാത്രയ്ക്കായി എത്തുന്നത്. ജനുവരി മുതൽ മെയ് വരെയുള്ള അഞ്ചു മാസമാണ് പ്രധാനമായും ഭൂതത്താൻകെട്ടിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ബോട്ട് സർവീസുകൾ നടക്കുന്നത്. സംസ്ഥാനത്ത് തേക്കടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള ബോട്ടുയാത്രയ്ക്ക് അനുയോജ്യമായ സ്ഥലമാണ് ഭൂതത്താൻകെട്ട്. മലനിരകൾക്കു ചുറ്റും അരഞ്ഞാണം ചാർത്തിയതുപോലെ ഒഴുകുന്ന പെരിയാറിന്റെ മനോഹാരിത യാത്രയിലെ കൗതുക കാഴ്ചയാണ്. വന്യമൃഗങ്ങളേയും ദേശാടന പക്ഷികളേയുമെല്ലാം ബോട്ട് സാവാരിക്കിടെ കാണാവുന്നതാണ്. ചൂടേറുന്ന മധ്യാഹ്നങ്ങളിലെ വീശുന്ന തണുത്ത കാറ്റ് ഭൂതത്താൻകെട്ടിന്റെ മറ്റൊരു പ്രത്യേകതയാണ്. ഭൂതത്താൻകെട്ട് വിനോദ സഞ്ചാരത്തിന് ഏറെ വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയിട്ടുള്ളത്. ടൂറിസം മേഖലയ്ക്കു കരുത്തു പകരുന്ന തരത്തിൽ സീസണിന്റെ തുടക്കത്തിൽ തന്നെ…
Read Moreകോതമംഗലത്ത് വീട്ടമ്മ വെട്ടേറ്റു മരിച്ച സംഭവം; ഒളിവിൽ പോയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോതമംഗലം: ഊന്നുകലിന് സമീപം നമ്പൂരിക്കൂപ്പ് കാപ്പിച്ചാല്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച സംഭവത്തിനു ശേഷം ഒളിവിൽപോയ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാപ്പിച്ചാലിൽ വാടകക്ക് താമസിക്കുന്ന ആമക്കാട്ട് സജി ആന്റണി (42) ആണ് രാവിലെ 9.30 ഓടെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെഭാര്യ പ്രിയ(38) ഇന്നലെ മക്കളുടെ മുന്നിൽ വെട്ടേറ്റ് മരിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽപോയ സജിക്കായി പോലിസ് തിരച്ചിൽ ഊർജ്ജിതപ്പെടുത്തി വരുന്നതിനിടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് 100 മീറ്ററോളം മാറി ആഞ്ഞിലി മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് 5നായിരുന്നു നാടിനെ നടുക്കിയ ധാരുണ കൊലപാതകം. സംഭവ ശേഷം സജി ഒളിവിലായിരുന്നു. രാത്രി വൈകിയോ പുലർച്ചെയോ ആകാം സജി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. പ്രിയയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്…
Read Moreബ്രഹ്മപുരത്തെ തീപിടിത്തം;ആരോപണ-പ്രത്യാരോപണങ്ങൾ ശക്തം: നടപടികൾ തുലാസിൽ
കൊച്ചി: ബ്രഹ്മപുരം ഖരമാലിന്യ നിക്ഷേപ കേന്ദ്രത്തിൽ തീപിടിത്തത്തിനു പിന്നാലെ ആരോപണ-പ്രത്യാരോപണങ്ങൾ ശക്തമായി. ദേശീയ ഗ്രീൻ ട്രൈബ്യൂണലും അഗ്നിരക്ഷാ സേനയും മുന്നോട്ടുവച്ച സുരക്ഷാ നിർദേശങ്ങൾ നടപ്പാക്കാതിരുന്നതാണ് ഇപ്പോഴുണ്ടായ വലിയ തീ പിടിത്തത്തിൽ കലാശിച്ചതെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ ബ്രഹ്മപുരത്തു കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു കുഴിച്ചുമൂടാൻ നടപടികൾ ആരംഭിച്ചതിനിടെ തീപിടിത്തമുണ്ടായതു നിർഭാഗ്യകരമാണെന്നു ഭരണ കക്ഷി നേതാക്കൾ പറയുന്നു. അഗ്നിബാധയുണ്ടായാൽ അത് ശമിപ്പിക്കുന്നതിനായി ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് എൻജിടിയും ഫയർഫോഴ്സും ബ്രഹ്മപുരത്തെ ആദ്യ തീപിടിത്തത്തിനുശേഷം നിർദേശം നൽകിയിരുന്നു. ഇതുവരെ അതു നടപ്പാക്കാൻ പ്ലാന്റിന്റെ നടത്തിപ്പ് ചുമതലക്കാരായ കൊച്ചി കോർപറേഷന് സാധിച്ചിട്ടില്ല. പ്രളയസ്ഥലങ്ങളിൽനിന്നു കൊണ്ടുവന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കണമെന്ന നിർദേശവും അവഗണിച്ചു. ബ്രഹ്മപുരത്ത് ഏതുനിമിഷവും ഒരു തീപിടിത്തമുണ്ടായേക്കാമെന്നു സുരക്ഷാ ഏജൻസികളും കോർപറേഷൻ കൗണ്‍സിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ചെറു തീപിടിത്തങ്ങൾ ഒഴിവാക്കാൻ സയന്റിഫിക് ക്യാപ്പിംഗ് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാനും…
Read Moreസൈമണ്‍ ബ്രിട്ടോയ്ക്ക് ഇന്ന് യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുൻ എംഎൽഎയുമായ സൈമണ്‍ ബ്രിട്ടോയ്ക്ക് (64) ഇന്ന് യാത്രാമൊഴി. വസതിയിലെയും എറണാകുളം ടൗണ്‍ഹാളിലെയും പൊതുദർശനത്തിനുശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളജിനു കൈമാറും. രാവിലെ മൃതദേഹം പൊതുദർശനത്തിനുവച്ച വസതിയിലും പിന്നീട് എറണാകുളം ടൗണ്‍ഹാളിലുമായി ആയിരക്കണക്കിനുപേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കടകംപ്പള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎം നേതാക്കളായ എം.വി. ജയരാജൻ, വൈക്കം വിശ്വൻ അടക്കമുള്ളവൻ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. വസതിയിലെ പൊതുദർശനത്തിനുശേഷം പതിനൊന്നോടെയാണ് എറണാകുളം ടൗണ്‍ ഹാളിലേക്ക് മൃതദേഹം എത്തിച്ചത്. വിദ്യാർഥികളടക്കം നിരവധിപേർ ആദരാഞ്ജലി അർപ്പിക്കാനായി ഇവിടെയും എത്തിയിരുന്നു.മരണശേഷം തന്റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്കു പഠിക്കാൻ നൽകണമെന്ന സൈമണ്‍ ബ്രിട്ടോയുടെ ആഗ്രഹപ്രകാരമാണു മൃതദേഹം മെഡിക്കൽ കോളജിനു കൈമാറുന്നത്. ഭാര്യ സീനയോട് അദ്ദേഹം ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. മൃതദേഹത്തിൽ ആരും…
Read Moreഅന്താരാഷ്ട്ര ലഹരിമരുന്ന് മാഫിയാ സംഘമായ “കോനാ ഗോൾഡ്’ ചില്ലറക്കാരല്ല; ഡിസംബറിൽ പലകുറി രാജ്യതെത്തി; കൊച്ചയിൽ പിടിയിലായവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
കൊച്ചി: വിമാനത്താവളങ്ങൾ വഴി വിദേശ രാജ്യങ്ങളിലേക്കു ലഹരി മരുന്നു കടത്തുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയാസംഘമായ കോനോ ഗോൾഡ് ചില്ലറക്കാരല്ലെന്ന് പോലീസ്. വിവിധ രാജ്യങ്ങളിൽ വേരോട്ടമുള്ള സംഘത്തിന് കൊച്ചിയിലും ചില ബന്ധങ്ങൾ ഉള്ളതായാണ് അധികൃതരുടെ സംശയം. ഹോങ്കോംഗ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘം കഴിഞ്ഞ മാസംമാത്രം നിരവധി തവണയാണ് ദക്ഷിണേന്ത്യൻ എയർപോർട്ടുകൾ വഴി ഇന്ത്യയിലെത്തിയത്. തമിഴ്നാട്ടിലെ രാമേശ്വരത്തുനിന്നും എത്തിച്ച ഹാഷിഷ് ഓയിൽ നെടുന്പാശേരി എയർപോർട്ട് വിഴി മാലിദ്വീപിലേക്ക് കടത്തുവാനായി എത്തിക്കവേ പിടിയിലായ പ്രതികളിൽനിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്. മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ്(33), ഷിഫാഫ് ഇബ്രാഹിം (30), മുഹമ്മദ് സഫോഫ് (34) തമിഴ്നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി (30) എന്നിവരാണ് എറണാകുളം മേനക ജംഗ്ഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽനിന്ന് കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. ഷാംബൂ ബോട്ടിലുകളിൽ നിറച്ച് കടത്താൻ തയാറാക്കിയ ഒന്നര ലിറ്ററോളം മുന്തിയ ഇനം…
Read More