കൊച്ചി: കൊച്ചി മെട്രോയുടെ 17-ാമതു ട്രെയിനും കൊച്ചിയിൽ എത്തി. മൂന്നു കണ്ടെയ്നറുകളിലായി ഇന്നലെ ഉച്ചകഴിഞ്ഞ് എത്തിയ ട്രെയിനിന്റെ ബോഗികൾ വൈകിട്ടോടെ മുട്ടം യാർഡിൽ എത്തിച്ചു. തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ടം പൂർത്തിയാകുന്പോൾ ഓടിക്കുന്നതിനുള്ള ട്രെയിനാണിത്. ബോഗികൾ കൂട്ടിയോജിപ്പിക്കുന്ന പണികളും തുടർന്ന് ഇലക്ട്രിഫിക്കേഷൻ ജോലികളും ഇന്നു നടക്കും. അടുത്തവർഷം ജനുവരി ആദ്യം ട്രയൽ റണ് നടത്താനാണ് ആലോചന. ഇതോടൊപ്പം സർവീസ് നടത്തേണ്ട 18-ാമത് ട്രെയിൻ ഈ മാസം അവസാനത്തോടെ എത്തിച്ചേരുമെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. ആദ്യഘട്ടം പൂർത്തിയായി 2019 ജൂൺ അവസാനത്തോടെയേ പൂർണതോതിൽ മെട്രോ ഓടിത്തുടങ്ങൂ. ആലുവ മുതൽ പേട്ട വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിൽ 25 ട്രെയിനുകളാണ് ഓടിക്കുക. ഇതിൽ 16 ട്രെയിനുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. പേട്ടവരെയുള്ള നിർമാണം പൂർത്തിയാകുന്നതിനു മുൻപായി എട്ടു ട്രെയിനുകൾ കൂടി എത്തുച്ചേരുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ.…
Read MoreCategory: Kochi
മയക്കുമരുന്നുമായി സിനിമാതാരം അറസ്റ്റിലായ സംഭവം; അന്വേഷണം ഊർജിതമാക്കി പോലീസ്; കൂടുതൽ അറസ്റ്റിലേക്കെന്ന് സൂചന
കൊച്ചി: മയക്കുമരുന്നുമായി സിനിമാ-സീരിയൽ നടിയും സഹായിയും പിടിയിലായ കേസിൽ അന്വേഷണസംഘം കൂടുതൽ അറസ്റ്റിലേക്ക് കടക്കുന്നതായി സൂചന. അന്വേഷണം ഉൗർജിതമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. കാക്കനാട് പാലച്ചുവടിലെ ഫ്ളാറ്റിൽനിന്നും കഴിഞ്ഞ ഞായറാഴ്ചയാണു സിനിമാ-സീരിയൽ താരവും തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയുമായ അശ്വതിയെയും സഹായിയും ഡ്രൈവറുമായ എറണാകുളം തമ്മനം സ്വദേശി ബിനോയിയെയും എംഡിഎംഎയുമായി പോലീസ് പിടികൂടിയത്. നടിയിൽനിന്നും പിടിച്ചെടുത്ത ഫോണ് പരിശോധനയിലാണ് കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഫോണ് പരിശോധനയിൽ കൊച്ചിയിൽ ഉൾപ്പെടെയുള്ള പല പ്രമുഖർക്കും നടിയുമായി ഇടപാടുകൾ ഉണ്ടെന്നാണ് അധികൃതർ തിരിച്ചറിഞ്ഞിട്ടുള്ളത്രേ. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് നടിയിൽനിന്നും വ്യക്തമായ ചിത്രം പോലീസിനു ലഭിച്ചിരുന്നില്ല. എന്നാൽ, ബംഗ്ളൂരുവിനു പുറമേ മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നാണ് മയക്കുമരുന്നുകൾ ലഭിക്കുന്നതെന്നാണ് നടിയിൽനിന്നും പോലീസിനു ലഭിച്ച വിവരം. ഇതിനിടെ, നടിക്ക് സെക്സ് റാക്കറ്റ് ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഈ വഴിക്കും…
Read Moreകൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്; നടിക്ക് ജീവനു ഭീഷണി ; ദുരൂഹത നീക്കൻ പോലീസിന്റെ കഠിന പരിശ്രമവും
സൂര്യനാരായണൻ കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലെ പരാതിക്കാരി നടി ലീന മരിയ പോളിനു ജീവനു ഭീഷണി. തന്നെ നിരന്തരം ഫോണിൽ ഭീഷണിപ്പെടുത്തുന്നതായി ഇവർ പരാതിപ്പെട്ടു കഴിഞ്ഞു. എന്നാൽ, ദുരൂഹത മറനീക്കി പുറത്തു കൊണ്ടു വരാൻ പോലീസ് കിണഞ്ഞു പരിശ്രമിക്കുകയാണ്. ഫോണ്കോളുകളും ഹവാല ഇടപാടുകളും പോലീസ് പരിശോധിക്കുന്നു. വിദേശത്തു നിന്നും ഇംഗ്ലീഷിൽ ഭീഷണി വന്ന നിലയിലാണ് ലീന പോലീസിനോടു പറയുന്നത്. മൊബൈൽ ആപ് ഉപയോഗിച്ചു വ്യാജ വിദേശ നന്പരുണ്ടാക്കി ഫോണ് വിളിക്കുന്നതാണോ എന്നു പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസ് സംരക്ഷണമാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്. ഇതു സംബന്ധിച്ചും പോലീസിലും ഹൈക്കോടതിയിലും പരാതി നൽകിക്കഴിഞ്ഞു. അധോലോകസംഘമാണ് ഭീഷണിക്കു പിന്നിലെന്നാണ് ഇവരുടെ നിലപാട്. ലീനയുടെ പങ്കാളിയായിരുന്ന ആൾ തട്ടിപ്പുകേസിൽ അകത്തായതും ഇവർ തട്ടിപ്പുകേസിൽ ജാമ്യത്തിൽ ഇറങ്ങി നടക്കുന്നതും ഭീഷണിക്കു കാരണമാകുന്നുണ്ട്. തട്ടിപ്പുകേസിൽ ഡൽഹിയിൽ അറസ്റ്റിലായ സുകേഷുമായിട്ടുള്ള ബന്ധം ഭീഷണിക്കു പിന്നിലുണ്ടോ എന്നും…
Read Moreപിറവത്ത് വയോധികന്റെ കൊലപാതകം; പ്രതികൾ കൊല നടത്തിയത് മയക്കുമരുന്ന് ലഹരിയിൽ; അക്രമത്തിൽ പരിക്കേറ്റ ജോസഫിന്റെ നില ഗുരുതരമായി തുടരുന്നു
പിറവം: നഗര ഹൃദയത്തിൽ വയോധികനെ കല്ലിനിടച്ചു കൊലപ്പെടുത്തിയശേഷം പ്രതികൾ ആക്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ. പെരുവ സ്വദേശി ജോസിന്റെ (59) തലയോട്ടിക്ക് പൊട്ടലേൽക്കുകയും മുഖത്ത് സാരമായ പരിക്കേൽക്കുകയും കുപ്പികൊണ്ടുള്ള കുത്തുമേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് എടയ്ക്കാട്ടുവയൽ പാർപ്പാംകോട് കണ്ടംകരിക്കൽ വീട്ടിൽ നാരായണൻകുട്ടി (70) യെ പാഴൂർ പോഴിമല കോളനിയിൽ താമസിക്കുന്നവരായ അജീഷ് (26), ജിത്തു എന്നുവിളിക്കുന്ന ജിതേഷ് (18) എന്നിവർ ചേർന്ന് കല്ലിനിടച്ച് കൊലപ്പെടുത്തുന്നത്. പിന്നീട് ത്രീറോഡ് ജംഗ്ഷന് സമീപം കടവരാന്തയിൽ ഭാര്യയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ജോസിനേയും ആക്രമിച്ചു. സിനിമ കാണാനെത്തിയ പ്രതികളെ തിയറ്റർ ജീവനക്കാർ പുറത്താക്കിയിരുന്നു. തിയറ്റർ അധികൃതർ പോലീസിനേയും വിവരമറിയിച്ചിരുന്നു. പോലീസെത്തിയപ്പോഴേക്കും സംഘം ഇവിടെ നിന്നും പോയി. ഇവർ നേരേ പോയത് ബാറിലേക്കായിരുന്നു. ബാർ അടച്ചതിനേത്തുടർന്ന് മാർക്കറ്റിന് സമീപമുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തി. എന്നാൽ, ഇവിടേയും അടച്ചതിനാൽ സ്വകാര്യ ബസ്…
Read Moreപാളത്തിൽ വിള്ളലും വൈദ്യുതി ലൈനിലെ തകരാറും: അങ്കമാലിയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
അങ്കമാലി: പാളത്തിലെ വിള്ളലും വൈദ്യുതി ലൈനിലെ തകരാറുംമൂലം അങ്കമാലിയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഗുഡ്സ് ട്രെയിൻ കടന്നു പോകവെ ഇന്നു രാവിലെ 6.50 ന് അങ്കമാലി സ്റ്റേഷനു സമീപം വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു. ഇതേത്തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പൂർണമായും സ്തംഭിച്ചു. പത്തിലേറെ ട്രെയിനുകൾ കറുകുറ്റി, കൊരട്ടി, ചാലക്കുടി, തുടങ്ങിയ സ്റ്റേഷനുകളിലായി മണിക്കൂറുകളോളം പിടിച്ചിട്ടു. ഷൊർണൂർ-എറണാകുളം പാസഞ്ചർ, ബംഗ്ളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ്, ഗുരുവായൂർ-പുനലൂർ ഫാസ്റ്റ് പാസഞ്ചർ, ഗുരുവായൂർ-എറണാകുളം പാസഞ്ചർ ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നത്. പിന്നീട് വൈദ്യുതി തകരാർ പരിഹരിച്ചശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് എറണാകുളം ഭാഗത്തേയ്ക്കുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. ഇതിനിടെ, ചൊവ്വരസ്റ്റേഷനു സമീപം പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നു തൃശൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതവും രണ്ടു മണിക്കൂറോളം വൈകി. പാളത്തിലെ വിള്ളൽ ആലുവ റെയിൽവേ വിഭാഗത്തെ അറിയിച്ചതിനെ തുടർന്ന്…
Read Moreബിനാലെയിൽ ശ്രദ്ധേയമായി കുടുംബശ്രീ സ്റ്റാൾ; സ്റ്റാളിലെ താരമായി സ്പെഷ്യൽ നെല്ലിക്കാ ജ്യൂസും
കൊച്ചി: കൊച്ചി ബിനാലെയിൽ ശ്രദ്ധേയമായി കുടുംബശ്രീ സ്റ്റാൾ. കുടുംബശ്രീ സ്റ്റാളുകളെന്നാൽ ഏവരുടെയും മനസിലേക്ക് ഓടിയെത്തുന്നത് രുചികരമായ ഭക്ഷണമാണെങ്കിൽ കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദിയായ കബ്രാൾ യാർഡിലെ കുടുംബശ്രീ സ്റ്റാളിൽ ലഭിക്കുന്നത് ഭക്ഷണത്തിലൂടെയുള്ള സമകാലീന കലാമികവിന്റെ അനുഭവം കൂടിയാണ്. ബിനാലെ മൂന്നാം ലക്കത്തിൽ കുടുംബശ്രീ അംഗങ്ങളെ പങ്കെടുപ്പിച്ച് വരയുടെ പെണ്മ എന്ന കലാപരിശീലന കളരി കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഫോർട്ടുകൊച്ചി പെപ്പർഹൗസിൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന റസിഡൻസി പരിപാടിയും നടന്നു. രണ്ടു വർഷങ്ങൾക്കിപ്പുറം ബിനാലെ നാലാം ലക്കത്തിൽ കുടുംബശ്രീ സ്റ്റാൾ ഏവരെയും ആകർഷിക്കുന്നു. കുടുംബശ്രീയുമായുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണു ബിനാലെ പവലിയനിൽ സ്റ്റാൾ ആരംഭിച്ചത്. ഈ സഹകരണം ഏറെ അഭിമാനം പകരുന്നതാണെന്നു കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. പ്രതിമാനിർമാണം, ചിത്രരചന തുടങ്ങിയവയിൽ താത്പര്യമുള്ളവർക്കു പ്രത്യേകമായി ഫൗണ്ടേഷൻ പരിശീലനം…
Read Moreപ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടു; മഞ്ജു വാര്യർക്കെതിരേ ആഞ്ഞടിച്ച് ശ്രീകുമാർ മേനോൻ
നടി മഞ്ജു വാര്യർക്കെതിരേ ആഞ്ഞടിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്ത്. പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച പലരെയും മഞ്ജു കൈവിട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ശ്രീകുമാർ മേനോന്റെ വിമർശനം. ഒടിയനെതിരേ ഇത്രമാത്രം വിമർശനങ്ങൾ നവമാധ്യമങ്ങൾ വഴിയുണ്ടായിട്ടും മഞ്ജു പ്രതികരിക്കാൻ തയാറായില്ല. മഞ്ജുവിന്റെ മൗനം തന്നെ അദ്ഭുതപ്പെടുത്തി. സിനിമയിലെ വനിതകളുടെ പുതിയ കൂട്ടായ്മയായ ഡബ്ല്യൂസിസിയെ മഞ്ജു കൈവിട്ടത് ശരിയായില്ല. മഞ്ജു തെറ്റു തിരുത്താൻ തയാറാകണം. ഇത്തരം നിലപാട് മാറ്റം മഞ്ജുവിന്റെ വില കളയുമെന്നും ശ്രീകുമാർ മേനോൻ ആരോപിച്ചു.
Read Moreഅശ്വതി വായ് തുറന്നാൽ ഉന്നതരുടെ ഉറക്കം കെടും; അദ്യമൊഴിയിൽ നടി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; അന്വേഷണം ബംഗളൂരിലേക്ക്
സൂര്യനാരായണൻ കൊച്ചി: ഫ്ളാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്റ്റിലായ സീരിയൽ നടി അശ്വതി ബാബുവിനെ പിടികൂടിയതോടെ ഉന്നതരുടെ ഉറക്കം കെടുകയാണ്. സിനിമ – സീരിയൽ രംഗത്തുള്ളവർ മാത്രമല്ല, സമൂഹത്തിലെ ഉന്നതരും ഉറക്കമില്ലാതെ അലയും. അത്രമാത്രം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ആദ്യമൊഴിയിൽ ഇവർ പോലീസിനോടു പറഞ്ഞിരിക്കുന്നത്. ചില ഉന്നത ബന്ധങ്ങളും ഇവർ പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്തു വിടാൻ പോലീസ് തയാറായിട്ടില്ല. പ്രായപൂർത്തിയാകും മുൻപു തന്നെ സമാനമായ ചില കേസുകളിൽ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ ചരിത്രവും ഇവർക്കുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതൽ തലവേദന ഒഴിവാക്കാനാണ് പോലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ൽ അശ്വതി ദുബായിൽ പിടിയിലായിട്ടുണ്ട്. സീരിയൽ രംഗത്തു സജീവമായപ്പോഴാണ് ലഹരി മരുന്നിനു അടിമയായി മാറിയത്. ലഹരി മരുന്നിനു പണം കണ്ടെത്തിയിരുന്നത് അനാശാസ്യത്തിലൂടെയാണെന്നും പോലീസ് പറയുന്നു.…
Read Moreപിറവം ടൗണിൽ വയോധികനെ കല്ലിനിടിച്ച് കൊന്ന നിലയിൽ ; സമീപത്ത് രക്തം പുരണ്ട ഇഷ്ടിക ;ഒരാൾ നിരീക്ഷണത്തിലെന്ന് പോലീസ്
പിറവം: ടൗണ് മധ്യത്തിൽ വയോധികൻ കല്ലിനിടിയേറ്റു മരിച്ചനിലയിൽ. എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ പാർപ്പാംകോട് കണ്ടംകരിക്കൽ നാരായണൻകുട്ടി (70)ആണ് മരിച്ചത്. മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രധാന റോഡിൽ നിന്നും 25 മീറ്ററോളം മാറിയാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്ത് ചോര പുരണ്ടനിലയിൽ സിമന്റ് ഇഷ്ടികകൾ കിടക്കുന്നുണ്ടായിരുന്നു. ഇഷ്ടിക ഉപയോഗിച്ച് തലയ്ക്ക് ഇടിച്ചു കൊന്നതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ സമീപത്ത് രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അർധരാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് അനുമാനിക്കുന്നു. നഗരസഭയുടെ കീഴിലുള്ള കോംപ്ലക്സിൽ മജിസ്ട്രേറ്റ് കോടതിയും ബിവറേജ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലയും പൊതു മാർക്കറ്റും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കൊല്ലപ്പെട്ടയാൾ ഇന്നലെ വൈകുന്നേരം മുതൽ മദ്യപിച്ച് ഇതുവഴി നടക്കുന്നുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രാത്രി ഒന്പതോടെ കോംപ്ലക്സിൽ അടഞ്ഞുകിടന്നിരുന്ന കടയുടെ ഷട്ടറിനോട് ചേർന്ന് കിടന്നുറങ്ങിയിരുന്നതായും പറയപ്പെടുന്നു. ഇയാളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നതായും സൂചനയുണ്ട്. മദ്യശാല അടയ്ക്കുന്ന സമയമായ രാത്രി…
Read Moreഎടിഎം മാതൃകയിൽ കുടിവെള്ള വിതരണം; കേരളത്തിൽ തുടക്കം അട്ടപ്പാടിയിൽ
സിജോ പൈനാടത്ത് കൊച്ചി: പോക്കറ്റിൽ നിന്നു കാർഡെടുത്ത് വാട്ടർ ടാങ്കിന്റെ നിശ്ചിതഭാഗത്തുള്ള സെൻസറിൽ കാണിക്കുക. പൈപ്പിനു മുന്പിൽ പാത്രം വയ്ക്കുക. കുടിവെള്ളം റെഡി. സംസ്ഥാനത്ത് ആദ്യമായി എടിഎം മാതൃകയിൽ കുടിവെള്ള വിതരണ പദ്ധതിക്കു തുടക്കം. പാലക്കാട് അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമപഞ്ചായത്തിലാണു കുടിവെള്ളവിതരണത്തിന് എടിഎം മാതൃക അവതരിപ്പിച്ചത്. പഞ്ചായത്തിലെ നാലു കേന്ദ്രങ്ങളിൽ മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമവാസികൾ റീച്ചാർജ് ചെയ്യാവുന്ന കാർഡ് ഉപയോഗിച്ചാണു കുടിവെള്ളം ശേഖരിക്കുന്നത്. ഷോളയൂർ സാന്പാർകോട് ഉൗരിൽ സ്ഥാപിച്ചിട്ടുള്ള ജലശുദ്ധീകരണ പ്ലാന്റിലേക്ക് (റിവേഴ്സ് ഒസ്മോസിസ്-ആർഒ പ്ലാന്റ്്) ശിരുവാണിപ്പുഴയിൽ നിന്നാണു വെള്ളമെത്തിക്കുന്നത്. മണിക്കൂറിൽ അയ്യായിരം ലിറ്റർ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിൽ നിന്നു, എടിഎം മാതൃകയിലുള്ള മെഷീനും ആയിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും സ്ഥാപിച്ചിട്ടുള്ള നാലു കേന്ദ്രങ്ങളിലേക്കു വെള്ളമെത്തിക്കും. ഒരാൾക്ക് ദിവസം 20 ലിറ്റർ ശുദ്ധമായ കുടിവെള്ളമാണു കാർഡുപയോഗിച്ചു ശേഖരിക്കാനാവുക. പത്തു ലിറ്റർ വീതം രണ്ടു തവണയായും ശേഖരിക്കാം. എടിഎം…
Read More