കൊച്ചി: എംപാനൽ ജീവനക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ നയമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി. ഹൈക്കോടതി ഉത്തരവ് നടപ്പാക്കും. എന്നാൽ നിയമ നടപടി തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധികൾ കോടതിയെ അറിയിക്കും. ഇപ്പോഴുള്ളത് താത്കാലിക പിൻമാറ്റം മാത്രമാണെന്നും ടോമിൻ തച്ചങ്കരി കൂട്ടിച്ചേർത്തു. താത്കാലിക ജീവനക്കാരുടെ പിരിച്ചു വിടൽ ഉടൻ നടപ്പാക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഒരു താത്കാലിക ജീവനക്കാരൻ പോലും ജോലിയിൽ ഇല്ലെന്ന് കെഎസ്ആർടിസി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ തലപ്പത്തിരിക്കുന്നവരെ മാറ്റാൻ അറിയാമെന്നും ഹൈക്കോടതി ഓർമപ്പെടുത്തി. പരീക്ഷ എഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണ് കെഎസ്ആർടിസി നടത്തുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.
Read MoreCategory: Kochi
വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ
വൈപ്പിൻ: വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ച കേസിലെ നാല് പ്രതികളിൽ രണ്ട് പേരെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി ഞാറക്കൽ പെരുന്പിള്ളി മണ്ടപത്തിൽ ജിബിൻ-23, നാലാം പ്രതി ഞാറക്കൽ കിഴക്കേ അപ്പങ്ങാട് അഞ്ചലശേരി ഹൃദയ്-20 എന്നിവരാണ് അറസ്റ്റിലായത്. ഒന്നും മൂന്നും പ്രതികൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 13ന് രാത്രി എളങ്കുന്നപ്പുഴ നാറാണത്ത് ക്ഷേത്രത്തിനടുത്തുവച്ചാണ് സംഭവം. എളങ്കുന്നപ്പുഴ കോന്നോത്ത് വീട്ടിൽ ബിനോയ് ജോസഫി-36നാണ് കുത്തേറ്റത്. ഒന്നാം പ്രതി മുന്ന എന്ന് വിളിക്കുന്ന പ്രജിത്ത് കത്തിയെടുത്ത് ആക്രമിക്കുന്നതിനിടയിൽ നെറ്റിയിൽ കുത്തേൽക്കുകയായിരുന്നു. വധശ്രമത്തിനു കേസെടുത്ത പോലീസ് രണ്ട് പ്രതികളെ ഞാറക്കൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഞാറക്കൽ പ്രിൻസിപ്പൾ എസ്ഐ പി.കെ.മോഹിത്, എസ്ഐ സംഗീത് ജോബ്, എസ്സിപിഒ മനോജ്, സിപിഒ പ്രവീണ്‍ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെ…
Read Moreഅഭിമന്യുവിന്റെ കഥ പറയുന്ന ‘നാൻ പെറ്റ മകൻ’ ചിത്രീകരണം ആരംഭിച്ചു; അഭിമന്യുവായി മിനോൺ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട വിദ്യാർഥി അഭിമന്യുവിന്റെ ജീവിതവും പഠനവും മരണവുമൊക്കെ പറയുന്ന ‘നാൻ പെറ്റ മകൻ’ എന്ന സിനിമയുടെ ചിത്രീകരണം മഹാരാജാസ് കോളജ് കാന്പസിൽ ആരംഭിച്ചു. നടനും സംവിധായകനുമായ ജോയി മാത്യൂ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. മുൻ എംപി പി.രാജീവ് അഭിനേതാക്കളായ സരയൂ, സീമ ജി. നായർ തുടങ്ങിയർ പങ്കെടുത്തു. സജി എസ്. ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം റെഡ് സ്റ്റാർ മൂവീസാണ് നിർമിക്കുന്നത്. 2012 ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയ മിനോനാണ് അഭിമന്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read Moreകൊച്ചിയിൽ സിനിമാ താരത്തിന്റെ ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പ്; മുഖം മറച്ചെത്തിയ രണ്ടംഗ സംഘമാണ് വെടിവെച്ചത്; സംഭവത്തൽ ആർക്കും പരിക്കില്ല
കൊച്ചി: പനന്പള്ളിനഗറിൽ പ്രവർത്തിക്കുന്ന സിനിമാ താരത്തിന്റെ ആഡംബര ബ്യൂട്ടി പാർലറിന് നേരെ പട്ടാപ്പകൽ വെടിവയ്പ്പുണ്ടായി. തട്ടിപ്പു കേസിൽ മുൻപ് അറസ്റ്റിലായ ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. സാന്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവമുണ്ടായത്. ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ടംഗ സംഘം ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിന് മുന്നിലെത്തി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബൈക്കിലെത്തിയ രണ്ടു പേരുടെ കൈയിലും തോക്കുണ്ടായിരുന്നു. ഇരുവരും ഓരോ റൗണ്ട് വെടിവച്ചുവെന്നാണ് പറയപ്പെടുന്നത്. കെട്ടിടത്തിലെ സുരക്ഷ ജീവനക്കാരൻ എത്തിയപ്പോഴേയ്ക്കും ഇരുവരും ഓടി രക്ഷപെട്ടു. രക്ഷപെടുന്നതിനിടയിൽ മുംബൈയിലെ അധോലോക നായകൻ രവി പൂജാരിക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പും അക്രമികൾ സ്ഥലത്ത് ഉപേക്ഷിച്ചു. അക്രമികളുടെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതും കുറിപ്പും കേന്ദ്രീകരിച്ചാണ്…
Read Moreജനദ്രോഹപരമായ ഹർത്താലുകളിൽ സർവീസ് നടത്തും; സർവീസ് നടത്തുമ്പോൾ ഉണ്ടാകുന്ന നഷ്ടം സർക്കാർ വാങ്ങിനൽകണമെന്ന് ബസ് ഉടമകൾ
ജോണ്സണ് വേങ്ങത്തടം കൊച്ചി: ജനദ്രോഹപരമായ ഹർത്താലുകളിൽ ബസുകൾ സർവീസ് നടത്തുമെന്നും ഒരു ഹർത്താലിലും സഹകരിക്കില്ലെന്നും ബസുടമകൾ. ഹർത്താലിൽ ബസുകൾ സർവീസ് നടത്തുന്പോൾ ഉണ്ടാകുന്ന നാശനഷ്ടം ഈടാക്കി നൽകാൻ സർക്കാർ തയാറാകണമെന്നാവശ്യപ്പെട്ടു പ്രൈവറ്റ് ബസ് ഓർഡിനേഷൻ കമ്മിറ്റി ജനറൽ കണ്‍വീനർ ടി. ഗോപിനാഥിന്റെ നേതൃത്വത്തിൽ സർക്കാരിനു കത്ത് നൽകും. ഹർത്താലുകൾ ജനദ്രോഹപരമാണെന്നുമാത്രമല്ല, ബസുടമകൾക്കു കനത്ത നഷ്ടമാണുണ്ടാക്കുന്നതെന്നു ടി. ഗോപിനാഥ് രാഷ്ട്രദീപികയോടു പറഞ്ഞു. ബസുകൾക്കു നികുതി അടയ്ക്കേണ്ട അവസാന സമയം നവംബർ 15 ആയിരുന്നു. സർക്കാരിനു മുന്നിൽ അപേക്ഷ സമർപ്പിച്ചു അതു ഡിസംബർ 14 അടയ്ക്കേണ്ട ദിനമാക്കി മാറ്റി. 30 ദിവസം നീട്ടി കിട്ടിയതു ആശ്വാസമായിരുന്നു. നവംബർ 14നു പത്ത് ശതമാനം പിഴയോടെ അടയ്ക്കേണ്ട നികുതി ഇന്ന് അടയ്ക്കുന്പോൾ 20ശതമാനം പിഴയോടെ അടയ്ക്കേണ്ട സാഹചര്യമാണ്. ഇന്നലെ ഹർത്താലായതു മൂലം ഓരോ ബസുടമകളും ആറായിരം രൂപ കൂടുതൽ പിഴ അടയ്ക്കേണ്ട അവസ്ഥയാണ്.…
Read Moreഭിന്നലിംഗക്കാർ ശബരിമലയിലേക്ക്; സർക്കാരിനോടു സുരക്ഷ തേടി; എറണാകുളത്തുനിന്നു ഏഴുപേർ സാമൂഹിക നീതി വകുപ്പിന് അപേക്ഷ നൽകി
കൊച്ചി: ശബരിമലയിൽ ദർശനം നടത്താൻ സുരക്ഷ തേടി ഭിന്നലിംഗക്കാർ സർക്കാരിനെ സമീപിച്ചു. എറണാകുളത്തുനിന്നുള്ള ഏഴു ട്രാൻസ്ജെൻഡറുകളാണ് സാമൂഹിക നീതി വകുപ്പിന് അപേക്ഷ നൽകിയത്. ആർത്തവം ഇല്ലാത്തതിനാൽ തങ്ങളെ തടയേണ്ട കാര്യമില്ലെന്നും ട്രാൻസ് വിഭാഗമായി പ്രഖ്യാപിക്കുന്നതിനു മുന്‍പു മല ചവിട്ടിയിട്ടുണ്ടെന്നും ഇവർ പറയുന്നു.
Read Moreഓണ്‍ലൈൻ ടാക്സി പണിമുടക്ക് ; സംസ്ഥാന ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നാളെ ചർച്ച
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് അനശ്ചിതകാല പണിമുടക്ക് നടത്തുന്ന ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാരുടെ സംയുക്ത സമരസമിതി ഭാരവാഹികളുമായി സംസ്ഥാന ലേബർ കമ്മീഷണറുടെ നേതൃത്വത്തിലുള്ള നാളെ ചർച്ച. രാവിലെ പത്തിന് എറണാകുളം ഗസ്റ്റ് ഹൗസിലാകും ചർച്ച നടക്കുക. ഇതിനിടെ, ഇന്നലെ സംയുക്ത സമരസമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. നാളെ നടക്കുന്ന ചർച്ചയിൽ മന്ത്രിയുടെ ക്രിയാത്മക ഇടപെടലുകൾ പ്രതീക്ഷിക്കുന്നതായും തിരുവനന്തപുരത്ത് ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഓണ്‍ലൈൻ കന്പനികൾക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതായും ഭാരവാഹികൾ പറഞ്ഞു. ഏകദേശം 5000 ഓണ്‍ലൈൻ ടാക്സികൾ പണിമുടക്കിൽ പങ്കെടുക്കുന്നതോടെ ദിനവും ഓണ്‍ലൈൻ ടാക്സികളെ ആശ്രയിച്ചിരുന്നവർ വലയുന്ന സ്ഥിതിയാണുള്ളത്. ഓണ്‍ലൈൻ ടാക്സി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു സമീപം നടത്തിവരുന്ന നിരാഹാര സമരവും തുടരുകയാണ്.
Read Moreകുറച്ചിട്ടും വല്യകാര്യമില്ലെന്ന് തെളിയിച്ച് ഇലക്ഷൻ; പെട്രോൾ വില വീണ്ടും കൂടിത്തുടങ്ങി; അച്ഛാദിൻ പുറകേ ആനേവാലാ..!
കൊച്ചി: തെരഞ്ഞെടുപ്പ് സീസണ് താത്കാലികമായി അവസാനിച്ചതോടെ പെട്രോൾ വില വീണ്ടും വർധിച്ചുതുടങ്ങി. പെട്രോൾ ലിറ്ററിന് 11 പൈസയാണ് വ്യാഴാഴ്ച കൂടിയത്. ഡീസൽ വിലയിൽ മാറ്റമില്ല. തുടർച്ചയായ 57 ദിവസത്തെ വിലയിടിവിനു ശേഷമാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. കൊച്ചി നഗരത്തിൽ ബുധനാഴ്ച 72.03 രൂപയായിരുന്ന പെട്രോൾ വില ഇന്ന് 72.14 രൂപയായി. 68.22 രൂപയാണ് കൊച്ചിയിലെ ഡീസൽ വില. ഒരുഘട്ടത്തിൽ 85 രൂപയ്ക്കു മുകളിൽ എത്തിയ ഇന്ധന വില കുറഞ്ഞ് 72 രൂപയിലെത്തിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അത്.
Read Moreസഹായം നൽകും പക്ഷേ… വനിതാ മതിലിന് സർക്കാർ പണം ഉപയോഗിക്കില്ല; ആരോപണങ്ങൾ തള്ളി, മുഖ്യമന്ത്രി വാക്കുകൾ ഇങ്ങനെ…
ഫോർട്ട് കൊച്ചി: വനിതാ മതിൽ നിർമിക്കാൻ സർക്കാർ പണം ഉപയോഗിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന സംഘടനകളാണ് വനിതകളെ എത്തിക്കുന്നതെന്നും സർക്കാർ സഹായം നൽകുക മാത്രമാണു ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ആശയ പ്രചാരണമാണു നടത്തുന്നത്. സ്ത്രീ ശാക്തീകരണത്തിനു സർക്കാർ പ്രാധാന്യം നൽകുന്നു. വനിതാ മതിൽ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമാണ്. ഇതിനായി സ്ത്രീകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളാണ്. സ്ത്രീകളെയും സംഘടനകളെയും തടയാൻ ശ്രമം നടക്കുന്നുണ്ട്. വനിതാ മതിലിനു സർക്കാർ പണം ഉപയോഗിക്കുന്നില്ലെന്നും പ്രതിവാര സംവാദ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ, വനിതാ മതിൽ നിർമിക്കാൻ പ്രളയ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാർട്ടികൾ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ.
Read Moreഓണ്‍ലൈൻ ടാക്സി പണിമുടക്ക് തുടരുന്നു; ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച; സമരസമിതി നേതാക്കളോടൊപ്പം പി.സി. ജോർജ് എംഎൽഎയും കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കും
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ ആരംഭിച്ച അനശ്ചിതകാല പണിമുടക്ക് തുടരുന്നു. ഇതിനിടെ, സംയുക്ത സമരസമിതി നേതാക്കൾ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ഇന്നു കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന കൂടിക്കാഴ്ചയിൽ തങ്ങൾക്കൊപ്പം പി.സി. ജോർജ് എംഎൽഎയും പങ്കെടുക്കുമെന്നുകരുതുന്നതായി സമരസമിതി നേതാക്കൾ പറഞ്ഞു. പണിമുടക്ക് ദിവസങ്ങൾ പിന്നിട്ടതോടെ ദിനവും നൂറുകണക്കിനുപേർ വന്നുപോകുന്ന കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഓണ്‍ലൈൻ ടാക്സികളെ ആശ്രയിച്ചുവന്നിരുന്നവർ വലയുന്ന സ്ഥിതിയാണുള്ളത്. ഏകദേശം 5000 ഓണ്‍ലൈൻ ടാക്സികളാണു പണിമുടക്കിൽ പങ്കെടുക്കുന്നത്. സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രി എ.കെ. ശശീന്ദ്രൻ നേരിട്ടും അതിനുമുന്‍പ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലും ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതോടെയാണു അനശ്ചിതകാല പണിമുടക്കിലേക്കു നീങ്ങാൻ സമരസമിതി തീരുമാനിച്ചത്. പണിമുടക്ക് ആരംഭിച്ചതിനു പിന്നാലെ റീജിയണൽ ജോയിന്റ് ലേബർ ഓഫീസർ കെ. ശ്രീലാലിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും അതും പരാജയപ്പെട്ടിരുന്നു.…
Read More