ദി​ലീ​പി​നു താ​ൽ​ക്കാ​ലി​ക പാ​സ്പോ​ർ​ട്ട് ന​ൽ​കി; വി​ദേ​ശ​ യാ​ത്ര ഒ​ന്ന​ര മാ​സ​ത്തേ​ക്ക്

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നു താ​ൽ​ക്കാ​ലി​ക​മാ​യി പാ​സ്പോ​ർ​ട്ട് ന​ൽ​കി. വ​ർ​ക്ക് വീ​സ​ക്കാ​യി പാ​സ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ചു പാ​സ്പോ​ർ​ട്ട് ന​ൽ​കാ​ൻ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 15 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ഷൂ​ട്ടിം​ഗി​നാ​യി വി​ദേ​ശ​ത്തു പോ​കാ​നു​ള്ള ദി​ലീ​പി​ന്‍റെ അ​പേ​ക്ഷ​യെ പ്രോ​സി​ക്യൂ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. ഈ ​ഹ​ർ​ജി​യി​ൽ ഈ ​മാ​സം ഒ​ന്പ​തി​നു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി മാ​റ്റി​യ കോ​ട​തി വ​ർ​ക്ക് വീ​സ​യു​ടെ ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി മാ​ത്രം താ​ൽ​ക്കാ​ലി​ക​മാ​യി പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ല; ​ശബ​രി​മ​ലയിൽ യു​വ​തി​ക​ൾ​ക്കു വ്ര​ത​ക്ര​മം നി​ശ്ച​യി​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന യു​വ​തി​ക​ൾ​ക്കു വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ൾ നി​ശ്ച​യി​ക്കാ​ൻ ത​ന്ത്രി​ക്കും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നും നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ഹ​ർ​ജി ത​ള്ളി​യ​ത്. ശ​ബ​രി​മ​ല​യി​ൽ പ​ത്തി​നും അ​ന്പ​തി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന ത​ന്ത്രി​യു​ടെ നി​ല​പാ​ട് സു​പ്രീം കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു ഹ​ർ​ജി​ക്കാ​ര​നാ​യ എം.​കെ. നാ​രാ​യ​ണ​ൻ പോ​റ്റി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന യു​വ​തി​ക​ൾ​ക്കു വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ൾ നി​ശ്ച​യി​ച്ചു ന​ൽ​കാ​നു​ള്ള അ​ധി​കാ​രം ത​ന്ത്രി​ക്കാ​ണ്. ദേ​വ​സ്വം ബോ​ർ​ഡു​മാ​യി ആ​ലോ​ചി​ച്ചു ത​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ആ​ർ​ത്ത​വ അ​ശു​ദ്ധി​യു​ടെ പേ​രി​ൽ സ്ത്രീ​ക​ളെ മാ​റ്റി​നി​ർ​ത്തു​ന്ന​ത് ഒ​രു​ത​ര​ത്തി​ലു​ള്ള തൊ​ട്ടു​കൂ​ടാ​യ്മ​യാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണു ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​ന​ത്തി​നു സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന യു​വ​തി​ക​ൾ​ക്കു പ്ര​ത്യേ​ക വ്ര​ത​ക്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Read More

ഐ​എ​സ്എ​ൽ: വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ ത​ണ്ട​ർ​ഫോ​ഴ്സു​കാ​രെ റിമാൻഡു ചെയ്തു; ദി​വ​സ​വേ​ത​ന​ത്തി​ൽ എ​ത്തി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ  ശമ്പളം ചോ​ദി​ച്ച​പ്പോ​ൾ മ​ർ​ദി​ച്ചു​വെ​ന്നാ​ണു പ​രാ​തി

കൊ​ച്ചി: ഐ​എ​സ്എ​ൽ മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യി വ​ന്ന വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ത​ണ്ട​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രെ റി​മാ​ൻ​ഡ് ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി സു​രേ​ഷ് (44), ഗോ​വ സ്വ​ദേ​ശി റോ​ഷ​ൻ ഡൂ​രി (32), നോ​ർ​ത്ത് ഗോ​വ സ്വ​ദേ​ശി ബാ​ബു ജോ​ർ​ജ് (54), ക​ർ​ണാ​ട​ക സ്വ​ദേ​ശി ലാ​ൽ​സാ​ബ (29), പ​ഞ്ചാ​ബ സ്വ​ദേ​ശി​ക​ളാ​യ മം​ഗ​ൽ​സിം​ഗ് (19), ദീ​പ​ക് ശ​ർ​മ (29), രാ​ജ​സ​ഥാ​ൻ സ്വ​ദേ​ശി വി​ക്രം​സിം​ഗ് (27), തി​രു​വാ​ങ്കു​ളം സ്വ​ദേ​ശി അ​ഖി​ൽ (23) എ​ന്നി​വ​രെ​യാ​ണു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു ചി​ല​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സെ​ക്യൂ​രി​റ്റി ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നാ​യി ദി​വ​സ​വേ​ത​ന​ത്തി​ൽ എ​ത്തി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ശ​ന്പ​ളം ചോ​ദി​ച്ച​പ്പോ​ൾ മ​ർ​ദി​ച്ചു​വെ​ന്നാ​ണു പ​രാ​തി.ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ ന​ട​ന്ന ബം​ഗ​ളൂ​രു കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് മ​ത്സ​ര​ത്തി​നു​ശേ​ഷം സ്വ​കാ​ര്യ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യാ​യ ത​ണ്ട​ർ ഫോ​ഴ്സ് അ​ധി​കൃ​ത​രു​ടെ പ​ക്ക​ൽ ശ​ന്പ​ളം വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്…

Read More

വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത കൊ​ല​ക്ക​ളം; ഒരുവർഷത്തിനിടെ  പൊ​ലി​ഞ്ഞ​ത് 19  ജീ​വ​നു​ക​ൾ ; വി​ന​യാ​കു​ന്ന​ത് കൈയേ​റ്റ​ങ്ങ​ളും അ​മി​തവേ​ഗ​ത​യും 

ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ൻ: വൈ​പ്പി​ൻ സം​സ്ഥാ​ന പാ​ത​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ ചെ​റു​തും വ​ലു​തു​മാ​യ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 19 ജീവനുകൾ. 15 അ​പ​ക​ട​ങ്ങ​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ര​ണ്ട് ബാ​ലി​ക​യു​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ സ്ത്രീ​ക​ളും ബാ​ക്കി പു​രു​ഷ​ൻ​മാ​രു​മാ​ണ്. ഇ​തി​ലാ​ക​ട്ടെ ഒ​രു പി​ഞ്ചു ബാ​ല​നും നാ​ലു വ​യോ​ധി​ക​രും അ​ഞ്ചു യു​വാ​ക്ക​ളും ഉ​ൾ​പ്പെ​ടും. അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ പോ​യി തി​രി​കെ വ​ന്ന കു​ടും​ബം ഓ​ച്ച​ന്തു​രു​ത്ത് ക​ന്പ​നി​പ്പീ​ടി​ക ബ​സ്റ്റോ​പ്പി​ൽ കാ​റി​നു വ​ന്നി​റ​ങ്ങി​യ​ശേ​ഷം റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വെ ക​ള​ത്ത​റ അ​നീ​ഷി​ന്‍റെ ഏ​ഴു​വ​യ​സു​കാ​രി​യാ​യ ക്രി​സ​ൻ​സി​യ മ​രി​യ ബൈ​ക്കി​ടി​ച്ചു മ​രി​ച്ച​തോ​ടെ​യാ​ണ് ഈ ​അ​പ​ക​ട ശൃം​ഗ​ല​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത് ജ​നു​വ​രി​യി​ലാ​ണ് ഈ ​അ​പ​ക​ടം. അ​ധി​ക​നാ​ൾ പി​ന്നി​ട്ടി​ല്ല നാ​യ​ര​ന്പ​ലം പ​ള്ളി​ക്ക​ടു​ത്ത് വെ​ച്ച് കാ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് ദ​ന്പ​തി​ക​ളാ​യ അ​യ്യ​ന്പി​ള്ളി മു​റി​ക്ക​ൽ എം.​പി.​സ​ജീ​വ്(51), ഭാ​ര്യ അ​ജി​ത(45) എ​ന്നി​വ​രും ദാ​രു​ണ​മാ​യി മ​രി​ച്ചു. ഇ​തി​നു​ശേ​ഷം വാ​ച്ചാ​ക്ക​ൽ വെ​ച്ച് ര​ണ്ട് സ്കൂ​ട്ട​റു​ക​ൾ ത​മ്മി​ലി​ടി​ച്ച് എ​ട​വ​ന​ക്കാ​ട് വാ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി വ​ട്ട​ത്ത​റ സ്വാ​മി​നാ​ഥ​ൻ(70) മ​ര​ണ​മ​ട​ഞ്ഞു.…

Read More

ഓ​ച്ച​ന്തു​രു​ത്തിൽ സ്കൂ​ട്ട​റി​ൽ പി​ക്ക് അ​പ് വാ​ൻ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം: അ​മ്മ​യ്ക്കും അനുജ​ത്തി​ക്കും പി​ന്നാ​ലെ ക്രി​സ്‌വിനും യാ​ത്ര​യാ​യി

വൈ​പ്പി​ൻ: അ​മ്മ​ക്കും കു​ഞ്ഞ​നു​ജ​ത്തി​ക്കും പി​ന്നാ​ലെ എ​ട്ടു​വ​യ​സു​കാ​ര​ൻ ക്രി​സ്‌​വി​നും മ​ര​ണ​ത്തി​ലേ​ക്ക് യാ​ത്ര​യാ​യി. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​ഓ​ച്ച​ന്തു​രു​ത്ത് സ്കൂ​ൾ​മു​റ്റം ബ​സ് സ്റ്റോ​പ്പി​നു തെ​ക്ക് ഭാ​ഗ​ത്ത് സ്കൂ​ട്ട​റി​ൽ പി​ക്ക് അ​പ് വാ​ൻ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക്രി​സ്വി​ന്‍റെ മാ​താ​വ് എ​ള​ങ്കു​ന്ന​പ്പു​ഴ ക​ർ​ത്തേ​ടം ക​ള​പ്പ​റ​ന്പി​ൽ ഷൈ​ജി(40), അ​നു​ജ​ത്തി ക്രി​സ്‌​വി​യ(6) എ​ന്നി​വ​ർ ഇ​ന്ന​ലെ​ത്ത​ന്നെ മ​രി​ച്ചി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക്രി​സ്വി​ൻ ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോടെ​യാ​ണ് മ​രി​ച്ച​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ വ​ര്ക്ക് ഷോ​പ്പ് ന​ട​ത്തു​ന്ന പി​താ​വ് മാ​ർ​ട്ടി​ൻ പു​ല​ർ​ച്ചെ നെ​ടു​ന്പാ​ശേ​രി​യ​ൽ വി​മാ​ന​മി​റ​ങ്ങി​യ​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ക​നെ ക​ണ്ടു. എ​ല്ലാ അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലും ഷൈ​ജി മ​ക്ക​ളെ​യും കൂ​ട്ടി കൊ​ച്ചി തോ​പ്പും​പ​ടി​യി​ലു​ള്ള ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ ഭ​ർ​തൃ​മാ​താ​വി​നെ കാ​ണാ​ൻ പോ​കു​ക പ​തി​വാ​ണ്. ദീ​പാ​വ​ലി അ​വ​ധി​യാ​യ​തി​നാ​ൽ ഇ​ന്ന​ലെ​യും പ​തി​വ് തെ​റ്റി​ക്കാ​തെ മ​ക്ക​ളെ​യും കൂ​ട്ടി തോ​പ്പും​പ​ടി​യി​ലേ​ക്ക് പോ​ക​വെ​യാ​ണ് വി​ധി ഷൈ​ജി​യു​ടേ​യും മ​ക്ക​ളു​ടേ​യും ജീ​വ​ൻ ക​വ​ർ​ന്ന​ത്. എ​തി​രേ മ​റ്റൊ​രു സ്കൂ​ട്ട​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്ത് വ​ന്ന…

Read More

മന്ത്രി ജലീലിന്‍റെ വെല്ലുവിളി യൂത്ത് ലീഗ് ഏറ്റെടുക്കുന്നു; ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ജലീലിനെതിരെ യൂത്ത് ലീഗ് ഹൈക്കോടതിയിലേക്ക്

കൊ​ച്ചി: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രെ യൂ​ത്ത് ലീ​ഗ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും. ജ​ലീ​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ എ​ല്ലാ നി​യ​മ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ യൂ​ത്ത് ലീ​ഗി​നെ മ​ന്ത്രി നേ​ര​ത്തെ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. ജ​ലീ​ല്‍ ഇ​ഷ്ട​ക്കാ​രെ തി​രു​കി ക​യ​റ്റി​യെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം. വ്യാ​ഴാ​ഴ്ച യൂ​ത്ത് ലീ​ഗ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. ജ​ലീ​ൽ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നെ സം​സ്ഥാ​ന മൈ​നോ​റി​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​നി​ല്‍ നി​യ​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. പി​തൃ​സ​ഹോ​ദ​ര പു​ത്ര​നാ​യ കെ.​ടി. അ​ദീ​ബി​നെ യോ​ഗ്യ​ത​യി​ല്‍ ഇ​ള​വ് ന​ല്‍​കി ജ​ലീ​ല്‍ മൈ​നോ​റി​റ്റി ഡെ​വ​ല​പ്‌​മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി നി​യ​മി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം. എ​ന്നാ​ൽ നി​യ​മ​ന​ത്തി​ൽ തെ​റ്റി​ല്ലെ​ന്നാ​ണ് ജ​ലീ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം. മൂ​ന്ന് പേ​രാ​ണ് ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​യ​ത്. ഇ​തി​ൽ മൂ​ന്ന് പേ​ർ​ക്കും യോ​ഗ്യ​ത​യി​ല്ലെ​ന്നും അ​തി​നാ​ൽ യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്ന ഒ​രേ ഒ​രാ​ളെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് മ​ന്ത്രി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

Read More

ഇ​രു​ത​ല​മൂ​രി​യു​മാ​യി മൂന്നു പേർ പി​ടി​യി​ലാ​യ സംഭവം! സം​ഘ​ത്തി​നു പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ്; പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 20 കോ​ടി​യോ​ളം രൂ​പ വി​ല​യു​ള്ള -​ബ്ലാ​ക്ക് സാ​ൻ​ഡ് ബോ- ​എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഇ​രു​ത​ല​മൂ​രി​യു​മാ​യി അറസ്റ്റിലായ മൂന്നംഗ സംഘത്തിനു പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റു​ണ്ടെ​ന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. കൊ​ച്ചി സി​റ്റി ഷാ​ഡോ പോ​ലീ​സി​ൽനി​ന്നു പ്രതികളെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​ ചോ​ദ്യം ചെ​യ്തപ്പോളാണ് ഇക്കാര്യം വ്യ​ക്ത​മാ​യ​ത്. പ​റ​വൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ക​ലാം ആ​സാ​ദ് (40), ക​ട​വ​ന്ത്ര സ്വ​ദേ​ശി രാ​ജേ​ഷ് മേ​നോ​ൻ (33), കോ​ട്ട​യം കി​ട​ങ്ങൂ​ർ സ്വ​ദേ​ശി കെ. ​കി​ഷോ​ർ (36) എ​ന്നി​വ​രെ​യാ​ണ് കോ​ട​നാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ​ക്കു കൈ​മാ​റി​യ​ത്. പ്ര​തി​ക​ളു​യ​മാ​യി ആ​ലു​വ, ഇ​ട​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​സാ​ദി​ന്‍റെ വീ​ട്ടി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മോ​ഹവി​ല​യ്ക്ക് ഇ​രു​ത​ലമൂ​രി​യെ എ​ത്തി​ച്ച​ത് ആ​സാ​ദാ​ണെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന കോ​ട​നാ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ ജി.​ ധ​നി​ക് ലാ​ൽ പ​റ​ഞ്ഞു. നേ​ര​ത്തെ കന്നുകാ​ലി ക​ച്ച​വ​ട​വു​മാ​യി ന​ട​ന്ന ആ​സാ​ദ്, ആ​ന്ധ്ര​യി​ലു​ള്ള ബ​ന്ധം ഉ​പ​യോ​ഗി​ച്ചാ​ണ് അ​വി​ടെനി​ന്ന്…

Read More

ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിൽ നാലു കോടിയുടെ സമ്മാനങ്ങൾ; ബമ്പർ സമ്മാനം ഒരുകോടിയുടെ ഫ്ലാറ്റ്

കൊ​ച്ചി: കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്നൊ​രു​ക്കു​ന്ന ഗ്രേ​റ്റ് കേ​ര​ള ഷോ​പ്പിം​ഗ് ഉ​ത്സ​വി​ൽ (ജി.​കെ.​എ​സ്.​യു.) നാ​ലു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ൾ. ന​വം​ബ​ർ 15 മു​ത​ൽ ഡി​സം​ബ​ർ 16 വ​രെ​യാ​ണ് ഷോ​പ്പി​ങ് ഉ​ത്സ​വം. ക​ല്യാ​ണ്‍ ജൂ​വ​ലേ​ഴ്സ് സ്പോ​ണ്‍സ​ർ ചെ​യ്യു​ന്ന ഒ​രു കോ​ടി രൂ​പ​യു​ടെ ഫ്ളാ​റ്റാ​ണ് ബ​ന്പ​ർ സ​മ്മാ​നം. ജി.​കെ.​എ​സ്.​യു.​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ൽ നി​ന്ന് 1,000 രൂ​പ​യു​ടെ ഡി​സ്കൗ​ണ്ട് വൗ​ച്ച​ർ ല​ഭി​ക്കും. ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ൽ നി​ന്ന് 10,000 രൂ​പ​യ്ക്ക് മു​ക​ളി​ൽ സ്വ​ർ​ണ-​വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ ഈ ​വൗ​ച്ച​ർ ഉ​പ​യോ​ഗി​ക്കാം. ലീ​വ​ർ ആ​യു​ഷ് സ​ഹീ ആ​യു​ർ​വേ​ദ ന​ൽ​കു​ന്ന 1,000 രൂ​പ​യു​ടെ വീ​ത​മു​ള്ള ഗി​ഫ്റ്റ് ഹാം​പ​റു​ക​ൾ, കി​റ്റെ​ക്സ് ന​ൽ​കു​ന്ന ബാ​ക്ക് പാ​യ്ക്ക് ബാ​ഗു​ക​ൾ, കാ​ഫി​ന്‍റെ ഇ​ല​ക്‌​ട്രി​ക് ചി​മ്മി​നി, വ​ണ്ട​ർ​ല അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് സ​ന്ദ​ർ​ശി​ക്കാ​നു​ള്ള എ​ൻ​ട്രി പാ​സു​ക​ൾ എ​ന്നി​വ​യാ​ണ് മ​റ്റു സ​മ്മാ​ന​ങ്ങ​ൾ. ബി​സ്മി, ക്യു.​ആ​ർ.​എ​സ്., പി​ട്ടാ​പ്പി​ള്ളി​ൽ, ജോ​സ് ആ​ലു​ക്കാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് 2,000…

Read More

ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്കെ​തി​രാ​യ പ​രാ​തി: കേ​സ് ര​ജി​സ്റ്റ​ർ  ചെ​യ്യു​ക നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ച്ച ശേ​ഷം​

കൊ​ച്ചി: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്കെ​തി​രെ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു ല​ഭി​ച്ച പ​രാ​തി​യി​ൽ ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നു പോ​ലീ​സ്. നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ച്ച​ശേ​ഷം മാ​ത്ര​മാ​കും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നു പോ​യ പ​ന്ത​ളം മു​ള​ന്പു​ഴ ശ​ര​ത് ഭ​വ​നി​ൽ ശി​വ​ദാ​സ​നെ പ​ത്ത​നം​തി​ട്ട ളാ​ഹ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന രീ​തി​യി​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വി​വാ​ദ പോ​സ്റ്റി​നെ​തി​രെ​യാ​ണു പ​രാ​തി ല​ഭി​ച്ച​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ പ്ര​മോ​ദ് ആ​ണ് വ​ർ​ഗീ​യ​ത സൃ​ഷ്ടി​ക്കാ​നും ക​ലാ​പം ഉ​ണ്ടാ​ക്കാ​നും ശ്ര​മി​ച്ചു എ​ന്നാ​രോ​പി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി ത​പാ​ലി​ൽ അ​യ​ക്കു​ക​യാ​യി​രു​ന്നു.

Read More

തു​രു​ത്തി​പ്പു​റം സഹകരണ ബാ​ങ്കി​ലെ അ​ഴി​മ​തി; അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം നടക്കുന്നെന്ന ആരോപണവുമായി സഹകാരി സംഗമം

നെ​ടു​മ്പാ​ശേ​രി: തു​രു​ത്തി​പ്പു​റം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടും സം​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി സ​ഹ​കാ​രി സം​ഗ​മം. സി​പി​എം പു​ത്ത​ൻ​വേ​ലി​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് സം​ഗ​മം സംഘടിപ്പിച്ചത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും സ്ഥാ​ന​ത്തു​നി​ന്ന് മാ​റിനി​ൽ​ക്ക​ണ​മെ​ന്ന് സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം നെ​ടു​മ്പാ​ശേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​പി. സെ​ബാ​സ്റ്റ്യ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ.​എ​സ്. രാ​ജേ​ന്ദ്ര​ൻ, എം.​എം. ക​രു​ണാ​ക​ര​ൻ, പി.​ഒ. ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ബാ​ങ്കി​ൽ ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ച് പി.​ഒ. ജോ​സ​ഫ് എ​ന്ന സ​ഹ​കാ​രി ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു(​ജ​ന​റ​ൽ)ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​ശേ​ഷ​വും പ്ര​സി​ഡ​ന്‍റും, സെ​ക്ര​ട്ട​റി​യും രാ​ത്രികളിൽ ബാ​ങ്കി​ൽ ത​ങ്ങി രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ നീ​ക്കം​ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വും…

Read More