ശബരിമല:  ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ വഴിതടയൽ, അക്രമം; പ​റ​വൂ​രി​ൽ‌ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ; ആ​ലു​വ​യി​ൽ അ​ഞ്ച് പേ​ർ ക​സ്റ്റ​ഡി​യി​ൽ

പ​റ​വൂ​ർ: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്കി​യ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ർ​ത്താ​ൽ ന​ട​ത്തി​യ ദി​വ​സം ദേ​ശീ​യ​പാ​ത 66ൽ ​വ​ഴി​ത​ട​ഞ്ഞ കേ​സി​ൽ അ​ഞ്ചു​പേ​രെ പ​റ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ദേ​ശീ​യ​പാ​ത​യി​ൽ ചെ​റി​യ​പ്പി​ള്ളി ക​വ​ല​യി​ലാ​ണ് ബി​ജെ​പി​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​നേ​ഷ് (26), ര​ഞ്ജി​ത്ത് (40), ജ​യ​പ്ര​കാ​ശ് (27), ശ​ശി (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​റ​വൂ​ർ സി​ഐ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ആ​ലു​വ​യി​ൽ അ​ഞ്ച് പേ​ർ ക​സ്റ്റ​ഡി​യി​ൽ ആ​ലു​വ: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഹോ​ട്ട​ൽ ആ​ക്ര​മി​ച്ച അ​ഞ്ചു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. ആ​ലു​വ തോ​ട്ടു​മു​ഖ​ത്തെ ഹോ​ട്ട​ലി​ലാ​യി​രു​ന്നു അ​ക്ര​മ​ണം ന​ട​ന്ന​ത്. ഹോ​ട്ട​ലി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Read More

ര​ഹന ഫാ​ത്തി​മ​യു​ടെ വീ​ടാ​ക്ര​മി​ച്ച സം​ഭ​വം; ഒരാൾ പോലീസിൽ കീഴടങ്ങി; ര​ണ്ടാ​മ​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​ന​ത്തി​നു​പോ​യ ര​ഹന ഫാ​ത്തി​മ​യു​ടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ൽ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള ആ​ളി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വീ​ടാ​ക്ര​മി​ച്ച ര​ണ്ടം​ഗ സം​ഘ​ത്തി​ൽ ഒ​രാ​ൾ ഇ​ന്ന​ലെ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു. ബി​ജെ​പി ക​ട​വ​ന്ത്ര ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി​ദ്യാ​മ​ന്ദി​ർ റോ​ഡ് ബാ​വ​ൻ​സ് പു​ലി​മു​റ്റ​ത്തു​പ​റ​ന്പ് പി.​എ.​ബി​ജു (47) ആ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ അ​ജീ​ഷി​നെ​യാ​ണ് പോ​ലീ​സ് തേ​ടു​ന്ന​ത്. അ​ജീ​ഷാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി. ഇ​യാ​ൾ​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഉ​ട​ൻ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കു​മെ​ന്നു ക​രു​തു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ൻ ചി​ല ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ വി​ളി​ച്ചു​വ​രു​ത്തി​യ​തോ​ടെ​യാ​ണ് ബി​ജു കീ​ഴ​ട​ങ്ങി​യ​ത്. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും സം​ഭ​വ​സ​മ​യ​ത്തു ബി​ജു ധ​രി​ച്ചി​രു​ന്ന ഹെ​ൽ​മ​റ്റും ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ 19നു ​രാ​വി​ലെ ഏ​ഴ​ര​യോ​ടെ ര​ഹന താ​മ​സി​ക്കു​ന്ന പ​ന​ന്പി​ള്ളി​ന​ഗ​ർ എ​സ്ബി​ഐ…

Read More

 മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി തു​ട​ര​ണ​മോ​യെ​ന്നു  ഹൈ​ക്കോ​ട​തി;  ര​ണ്ടു ദി​വ​സ​ത്തി​ന​കം  അ​റി​യി​ക്കാ​മെ​ന്നു കെ. ​സു​രേ​ന്ദ്ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ

കൊ​ച്ചി: മ​ഞ്ചേ​ശ്വ​ര​ത്ത് പി.​ബി. അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലെ ന​ട​പ​ടി​ക​ൾ തു​ട​ര​ണ​മോ​യെ​ന്നു ഹൈ​ക്കോ​ട​തി. ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​ണു പ​രാ​തി​ക്കാ​ര​നോ​ട് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം ആ​രാ​ഞ്ഞ​ത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം വി​വ​രം അ​റി​യി​ക്കാ​മെ​ന്നു കെ. ​സു​രേ​ന്ദ്ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. ക​ള്ള​വോ​ട്ട് നേ​ടി​യാ​ണ് അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ വി​ജ​യ​മെ​ന്നും അ​തി​നാ​ൽ ത​ന്നെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ഹ​ർ​ജി.

Read More

കോ​ഴിവി​ല പറക്കുന്നു; പി​ടി​മു​റു​ക്കി കോ​ഴി മാ​ഫി​യ; ക​ർ​ഷ​ക​നു ക​ണ്ണീ​രു മാ​ത്രം 

മൂ​വാ​റ്റു​പു​ഴ: വി​പ​ണി​യി​ൽ കോ​ഴി വി​ല കു​തി​ച്ചു​യ​രു​ന്നു. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ ഫാ​മു​ക​ളി​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​ര​വു കു​റ​ഞ്ഞ​തു​മാ​ണ് വി​ല വ​ർ​ധ​ന​യ്‌​ക്കു കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. നോ​ന്പു​കാ​ല​മാ​കു​ന്ന​തോ​ടെ വി​ല കാ​ര്യ​മാ​യി കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ർ​ഷ​ക​ർ ഉ​ത്പാ​ദ​നം കു​റ​ച്ച​തും നി​ല​വി​ൽ വി​ല വ​ർ​ധ​ന​യ്‌​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. പ്ര​ള​യ​ത്തി​ൽ കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​നു ഫാ​മു​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു കോ​ഴി​ക​ൾ ച​ത്തി​രു​ന്നു. ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​തു​മൂ​ലം വ്യാ​പാ​രി​ക​ൾ വി​ല കൂ​ട്ടു​ന്ന​താ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു വി​ൽ​പ​ന കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ​മാ​സം 75 രൂ​പ​യ്ക്കു താ​ഴെ ചി​ല്ല​റ വി​ൽ​പ​ന ന​ട​ന്ന ഇ​റ​ച്ചി​ക്കോ​ഴി​യ്ക്കു നി​ല​വി​ൽ 135നു ​മു​ക​ളി​ലാ​ണ് വി​ല. കോ​ഴി വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല നി​യ​ന്ത്ര​ണം ഒ​രു വ​ശ​ത്ത് നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ഇ​റ​ച്ചി വി​ല ഉ​യ​രു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു ന​ഷ്ട​ത്തി​ലാ​യ പ​ല ഫാ​മു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്ന​തും പ്ര​ശ്ന​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. തീ​റ്റ, മ​രു​ന്ന്, വൈ​ദ്യു​തി തു​ട​ങ്ങി​യ ഉ​ത്പാ​ദ​ന ചെ​ല​വും…

Read More

ക​പ്പ​ൽ ചാ​ൽ ആ​ഴം വ​ർ​ധി​പ്പി​ക്കുന്നതിന് മുമ്പ് ച​ർ​ച്ച​ക​ളും ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ

വൈ​പ്പി​ൻ: കൊ​ച്ചി ക​പ്പ​ൽ​ച്ചാ​ൽ ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു മു​ന്പാ​യി ശാ​സ്ത്രീ​യ​മാ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് എ​സ്. ശ​ർ​മ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി മ​ത്സ്യോ​ത്പാ​ദ​ന​ത്തെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക മ​ത്സ്യ​മേ​ഖ​ല​യി​ൽ സം​ജാ​ത​മാ​യി​ട്ടു​ണ്ട്. ഇ​തെ​ല്ലാം പ​രി​ഹ​രി​ച്ചു മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​താ​ണ്. തി​രു​ത, ക​ണ​ന്പ്, കാ​ളാ​ഞ്ചി, പൂ​മീ​ൻ തു​ട​ങ്ങി​യ മ​ത്സ്യ​യി​ന​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക​വും ജൈ​വ​പ​ര​മാ​യി ഏ​റ്റ​വും അ​നു​യോ​ജ്യ​വു​മാ​യ പ്ര​ജ​ന​ന കേ​ന്ദ്ര​മാ​ണ് കൊ​ച്ചി അ​ഴി​മു​ഖ​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും. ഇ​വി​ട​ത്തെ സ്വാ​ഭാ​വി​ക സ​വി​ശേ​ഷ​ത​ക​ൾ മാ​റ്റി​മ​റി​ക്കു​ന്ന​ത് മ​ത്സ്യ​സ​ന്പ​ത്തി​നെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഭ​യ​പ്പെ​ടു​ന്നു​ണ്ട്. ​തു​കൊ​ണ്ടു​ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ ശാ​സ്ത്ര​സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പ​ഠ​നം ന​ട​ത്തു​ക​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​രെ​യും ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തു​ക​യും വേ​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; റി​ക്രൂ​ട്ടിം​ഗ് സ്ഥാ​പ​ന ഉ​ട​മയ്ക്കെ​തി​രേ പോ​ലീ​സ് വീ​ണ്ടും കേ​സെ​ടു​ത്തു

വൈ​പ്പി​ൻ: ഗ​ൾ​ഫ്നാ​ടു​ക​ളി​ൽ ഓ​യി​ൽ റി​ഗി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​മു​ള്ള ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റി​ക്രൂ​ട്ടിം​ഗ് സ്ഥാ​പ​ന ഉ​ട​മ​ക്കെ​തി​രേ ഞാ​റ​ക്ക​ൽ പോ​ലീ​സ് വീ​ണ്ടും വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തു. പു​തു​വൈ​പ്പി​ൽ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് റീ​റ്റ മാ​നേ​ജ്മെ​ന്‍റ് എ​ന്ന റി​ക്രൂ​ട്ടിം​ഗ് സ്ഥാ​പ​നം ന​ട​ത്തി വ​ന്നി​രു​ന്ന പു​തു​വൈ​പ്പ് ക​ള​ത്ത​റ അ​നി​ൽ​കു​മാ​റി​ന്(52) എ​തി​രേ​യാ​ണ് വീ​ണ്ടും കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പു​തി​യ കേ​സ്. വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഇ​യാ​ളി​ൽ നി​ന്നും അ​ഞ്ചു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി. പ​ല​കു​റി പ​ണം തി​രി​കെ ചോ​ദി​ച്ചി​ട്ടും ന​ൽ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ് പ​രാ​തി ന​ൽ​കി​യ​ത​ത്രേ. നേ​ര​ത്തെ 27 ല​ക്ഷം ത​ട്ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ത​ട്ടി​പ്പി​നി​ര​യാ​യ നാ​ലു​പേ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ഇ​യാ​ളെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ൽ ആ​യി​രു​ന്ന പ്ര​തി ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.…

Read More

പ​ത്തു വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സ്; പ്രതികളായ അമ്മയേയും സുഹൃത്തിനേയും കണ്ടെത്താൻ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടി പോ​ലീ​സ് 

കാ​ക്ക​നാ​ട്: പ​ത്തു വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​യാ​യ അ​മ്മ​യെ​യും സു​ഹൃ​ത്താ​യ ഡോ​ക്ട​റെ​യും ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടി. ഫോ​ണ്‍ കോ​ളു​ക​ൾ നി​രീ​ക്ഷി​ച്ച് ഇ​വ​ർ എ​വി​ടെ​യെ​ന്നു തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്. ഇ​രു​വ​രു​ടെ​യും ഫോ​ണു​ക​ൾ സ്വി​ച്ച്ഓ​ഫ് ആ​യ​തി​നാ​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യ മു​ന്നേ​റ്റം ഇ​ല്ലെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം. ഇ​രു​വ​രും ഒ​ളി​വി​ൽ പോ​കു​ന്ന​തി​നു​മു​ന്പു​ത​ന്നെ ഫോ​ണു​ക​ൾ സ്വി​ച്ച്ഓ​ഫ് ആ​ക്കി​യ​താ​യാ​ണു അ​ധി​കൃ​ത​രു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. കു​ട്ടി​യു​ടെ അ​മ്മ, ഇ​വ​രു​ടെ സൃ​ഹൃ​ത്തും എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​മാ​യ ആ​ദ​ർ​ശ് എ​ന്നി​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തൃ​ക്കാ​ക്ക​ര പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. കു​ട്ടി​യെ മ​ർ​ദി​ച്ച​തി​ന് ഇ​രു​വ​ർ​ക്കു​മെ​തി​രേ പോ​ക്സോ പ്ര​കാ​രം തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ൽ പോ​യ ഇ​രു​വ​രും ബ​ന്ധു​വീ​ടു​ക​ളി​ലു​മെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ. അ​തേ​സ​മ​യം കു​ട്ടി​യെ ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നു പ​റ​ഞ്ഞു ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി​യു​ടെ അ​ച്ഛ​ൻ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ സ​മീ​പി​ച്ചു. കോ​ട​തി ന​ട​പ​ടി​ക​ൾ…

Read More

എ​സി, ടി​വി, മ്യൂ​സി​ക് ; വൈ​ക്കം- എ​റ​ണാ​കു​ളം ബോ​ട്ട് യാ​ത്ര ഇ​നി മി​ന്നും വേ​ഗ​ത്തി​ൽ

പൂ​ച്ചാ​ക്ക​ൽ: വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും ഒ​രേ​പോ​ലെ പ്ര​തീ​ക്ഷി​ച്ച് വേ​ന്പ​നാ​ട്ടു​കാ​യ​ലി​ലൂ​ടെ വൈ​ക്ക​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് അ​തി​വേ​ഗ (സൂ​പ്പ​ർ​ഫാ​സ്റ്റ് )ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. തു​റ​മു​ഖ വ​കു​പ്പി​ന്‍റെ അ​ന്തി​മ അ​നു​മ​തി​യും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു. വൈ​ക്കം എ​റ​ണാ​കു​ളം റൂ​ട്ടി​ൽ ബോ​ട്ടി​ലെ വേ​ഗ​താ പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. അ​ടു​ത്ത ആ​ഴ്ച ബോ​ട്ട് സ​ർ​വീ​സ് തു​ട​ങ്ങാ​നാ​കു​മെ​ന്ന് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഷാ​ജി വി.​നാ​യ​ർ അ​റി​യി​ച്ചു. 120 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ഇ​രു​നി​ല ബോ​ട്ടി​ൽ 50 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന​ താ​ഴ​ത്തെ നി​ല പൂ​ർ​ണ​മാ​യും ശീ​തീ​ക​രി​ച്ച​താ​യി​രി​ക്കും. വൈ​ക്കം ബോ​ട്ട് സ്റ്റേ​ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച് എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​യി​ൽ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് സ​ർ​വീ​സ് ക്ര​മ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​ക്ക​ത്തു​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. വൈ​ക്കം, ചെ​മ്മ​നാ​ക​രി, പൂ​ച്ചാ​ക്ക​ൽ, ത​വ​ണ​ക്ക​ട​വ്, പ​ള്ളി​പ്പു​റം തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ക​ര​മാ​ർ​ഗം എ​റ​ണാ​കു​ള​ത്ത് എ​ത്ത​ണ​മെ​ങ്കി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ വേ​ണ്ടി​വ​രും. റോ​ഡി​ലെ കു​ണ്ടും കു​ഴി​യി​ൽ…

Read More

സോളാർ പീഡനക്കേസ്;​ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന എറണാകു​ളത്തെ കോടതിയിലേക്ക്​ മാറ്റി

കൊ​ച്ചി: സോ​ളാ​ർ പ്ര​തി സ​രി​ത.​എ​സ്.​നാ​യ​രു​ടെ പ​രാ​തി​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കും കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​ക്കും എ​തി​രെ​യെ​ടു​ത്ത പീ​ഡ​ന​ക്കേ​സ് കേ​സ് എ​റ​ണാ​കു​ള​ത്തെ കോ​ട​തി​യി​ലേ​ക്ക് മാ​റ്റി. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യി​ലേ​ക്കാ​ണ് കേ​സ് മാ​റ്റി​യ​ത്. 2012ൽ ​ഉ​മ്മ​ൻ ചാ​ണ്ടി​യും കെ.​സി. വേ​ണു​ഗോ​പാ​ലും തി​രു​വ​ന​ന്ത​പു​ര​ത്തു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് സ​രി​ത​യു​ടെ മൊ​ഴി. എ​ന്നാ​ൽ ത​നി​ക്കെ​തി​രേ കേ​സ് എ​ടു​ത്ത​തു ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നു ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞി​രു​ന്നു.

Read More

കൊച്ചിയിലെ ജൂവലറിയിൽ നിന്നും പ​ട്ടാ​പ്പ​ക​ൽ വ​ള മോ​ഷ്ടി​ച്ച​ത് തൃ​ശൂ​ർ സ്വ​ദേ​ശി​നി​; സിസിടിവി ദൃശ്യത്തിൽ കണ്ട യുവതിയെക്കുറിച്ച് പോലീസ് പറ‍യുന്നത്..

കൊ​ച്ചി: പ​ട്ടാ​പ്പ​ക​ൽ കൊ​ച്ചി​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ൽ​നി​ന്ന് വ​ള മോ​ഷ്ടി​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞു. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണു മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മു​ൻ​പും നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടെ ഇ​വ​ർ ക​സ്റ്റ​ഡി​യി​ലു​ള്ള​താ​യാ​ണു സൂ​ച​ന. എ​ന്നാ​ൽ, ഇ​ത് സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല. അ​വ​സാ​ന​ഘ​ട്ട പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​തി​നു​ശേ​ഷം മാ​ത്ര​മേ തു​ട​ർ ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യു​ണ്ടാ​കൂ​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്വ​ർ​ണ​ക്ക​ട​യി​ൽ​നി​ന്നും ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നു​മാ​ണു യു​വ​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. എ​റ​ണാ​കു​ളം ബ്രോ​ഡ് വേ​യി​ലെ ജെ.​കെ. ജ്വ​ല്ല​റി​യി​ൽ​നി​ന്നാ​ണു വ​ള മോ​ഷ​ണം പോ​യ​ത്.

Read More