മൂവാറ്റുപുഴ: പട്ടണത്തിലെ ഗതാഗതകുരുക്കിനു പരിഹാരം കാണാൻ ആവിഷ്കരിച്ച കടാതി-മുറിക്കല്ല് -130 ബൈപാസ് റോഡിന്റെ നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുറിക്കല്ല് പാലത്തിൽ മുട്ടിൽ ഇഴയൽ സമരം സംഘടിപ്പിച്ചു. രണ്ടര വർഷം മുന്പു യുഡിഎഫ് ഭരണകാലഘട്ടത്തിൽ 29 കോടി രൂപാ ചെലവിൽ മൂവാറ്റുപുഴയാറിനു കുറുകെ കടാതിയെയും മുറിക്കല്ല് കടവിനെയും ബന്ധിപ്പിച്ചുള്ള പാലത്തിന്റെ നിർമാണവും, കടാതി ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണവും പൂർത്തിയാക്കിയെങ്കിലും പിന്നീട്ടിവിടെ നിർമാണ പ്രവർത്തനങ്ങളൊന്നും നടന്നില്ല. മാറാടി ഭാഗത്തെ റോഡിനുള്ള സ്ഥലം ഏറ്റെടുക്കലും പിന്നീടുണ്ടായില്ല. ഇതിനിടെ പദ്ധതിക്കു നേരത്തെ അനുവദിച്ചിരുന്ന പത്തു കോടി രൂപാ നഷ്ടമാകുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ ശക്തമായ എതിർപ്പിനെത്തുടർന്നു പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പദ്ധതി കിഫ്ബിക്ക് സമർപ്പിക്കുക പോലും ചെയ്തിട്ടില്ല. കൊച്ചി-ധനുഷ്കോടി പാതയിൽ കടാതിയിൽനിന്ന് ആരംഭിച്ച് എംസി റോഡിലെ 130 കവലയിൽ എത്തിച്ചേരുന്ന റോഡ് പൂർത്തിയായാൽ കോട്ടയം,…
Read MoreCategory: Kochi
ഗുണനിലവാരമുള്ള കമ്പനികളെ കണ്ടെത്താനായില്ല; സ്കൂൾ വാഹനങ്ങളിൽ ജിപിഎസ് സംവിധാനം വൈകും
കാക്കനാട്: ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത് ഇനിയും വൈകും. ഗുണനിലവാരത്തിലും വിലയിലും മേന്മയുള്ള കമ്പനികളെ കണ്ടെത്തുന്നതിലുണ്ടായ കാലതാമസമാണ് കാരണമായി അധികൃതർ പറയുന്നത്. ഈ മാസം പകുതിയോടെ എല്ലാ സ്കൂൾ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങൾ കൂടുതലായി അപകടങ്ങളിൽപെടുന്നതിനാലാണ് ജിപിഎസ് ഘടിപ്പിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ജിപിഎസ് നിർമിക്കുന്ന 300 ഓളം കമ്പനികൾ ഇത് നൽകാമെന്ന് അറിയിച്ചുകൊണ്ട് സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അത് വേർതിരിച്ച് അതാത് ആർ ടി ഓഫീസുകൾക്ക് ട്രാൻസ്പോർട്ട് കമ്മീഷണർ അയച്ചുകൊടുത്തിട്ടുണ്ട്. എറണാകുളം ആർടിഒയ്ക്ക് ലഭിച്ച 30 കമ്പനികളെ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. അത് ട്രാൻസ്പോർട്ട് കമ്മീഷണർ പരിശോധിച്ചശേഷം ഗുണനിലവാരമുള്ള കമ്പനികളെ പരിഗണിക്കും. ഇതിനിടയിൽ 12 കമ്പനികളുടെ ജിപിഎസ് അടിച്ചേൽപ്പിക്കുന്നതായി സ്കൂൾ അധികൃതർ ആക്ഷേപം ഉന്നയിച്ചിരുന്നു. കേരളത്തിൽനിന്നു മൂന്നു കമ്പനികളെയും സംസ്ഥാനത്തിനു പുറത്തുനിന്ന് ഒമ്പത്…
Read Moreശ്വാസം മുട്ടുന്നു ; തിങ്ങി നിറഞ്ഞു കേരളത്തിലെ ജയിലുകൾ;ശബരിമല വിഷയത്തിൽ അറസ്റ്റ് ഇനിയുമുണ്ടായാൽ പ്രശ്നം കൂടുതൽ രൂക്ഷമാകും
ജോണ്സണ് വേങ്ങത്തടം മൂവാറ്റുപുഴ: സംസ്ഥാനത്തെ ജയിലുകളിൽ ജയിൽപുള്ളികൾക്കുകിടക്കാൻ ഇടമില്ല. നിന്നുതിരിയാൻ ഇടയില്ലാത്ത അവസ്ഥയിൽ ജയിലുകളിൽ ജയിൽപുള്ളികളെ കൊണ്ടു നിറഞ്ഞു. ശബരിമല പ്രശ്നത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ച കേസിലുള്ള പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു ജയിലിലേക്കു മാറ്റുന്പോൾ ഇനിയും പ്രശ്നം രൂക്ഷമാക്കും. നിലവിൽ രണ്ടായിരത്തിലധികം പേരെ അറസ്റ്റുചെയ്തു കഴിഞ്ഞു. നൂറിലധികം പേർ ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവരാണ്. ജാമ്യം കിട്ടണമെങ്കിൽ 13 ലക്ഷം രൂപ കെട്ടിവയ്ക്കേണ്ടതു കൊണ്ടു ആരും പുറത്തിറങ്ങാനുള്ള സാധ്യതയില്ല.സംസ്ഥാനത്തെ ജയിലുകളിൽ പുരുഷൻമാരെ പാർപ്പിക്കുന്ന സെല്ലുകളിലാണ് ഉൾക്കൊള്ളാവുന്ന പരമാവധി എണ്ണത്തിലും കൂടുതൽ ആളുകൾ ഉള്ളത്. കേരളത്തിൽ നിലവിലുള്ള 54 ജയിലുകളിലായി പാർപ്പിക്കാവുന്ന ജയിൽപുള്ളികളുടെ എണ്ണം 6190 പേരെയാണ്. ഇതിൽ 5773 പുരുഷൻമാരും 417 സ്ത്രീകളും ഉൾപ്പെടുന്നു. എന്നാൽ, ജയിലിലെ കണക്കുപ്രകാരം 7325 പേരെ പാർപ്പിച്ചിട്ടുണ്ട്. ജില്ലാ ജയിലുകളെന്നോ സെൻട്രൽ ജയിലുകളെന്നോ വ്യത്യാസമില്ലാതെ ഇതാണ് അവസ്ഥ. പൂജപ്പുര സെൻട്രൽ ജയിലിൽ…
Read Moreശബരിമല സ്ത്രീ പ്രവേശനം; കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതി; രാഹുൽ ഈശ്വറിനെതിരേ വീണ്ടും കേസ്
കൊച്ചി: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയ രാഹുൽ ഈശ്വറിനെതിരേ വീണ്ടും കേസ്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്. പ്രതിഷേധങ്ങൾക്കിടെ പത്തനംതിട്ട പോലീസും രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യത്തിലിറങ്ങുകയായിരുന്നു.
Read Moreറോഡ് നന്നാക്കാൻ ആളുകൾ മരിക്കണോ..? സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
കൊച്ചി: സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശം. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. റോഡ് നന്നാക്കാൻ ആളുകൾ മരിക്കണമോയെന്നും കോടതി ചോദിച്ചു. റോഡുകളിൽ ഇനി ജീവൻ പൊലിയരുത്. ദീർഘ വീഷണത്തോടെ വേണം റോഡുകൾ നിർമിക്കാൻ. റോഡുകൾ പെട്ടന്ന് തകരുന്നതിൽ കരാറുകാരെ പ്രതികളാക്കാമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. റോഡുകൾ മോശമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിമാർ നൽകിയ കത്തിലായിരുന്നു കോടതി നടപടി. കത്ത് ഹൈക്കോടതി പൊതുതാത്പര്യ ഹർജിയായി ഫയലിൽ സ്വീകരിച്ചു. സംസ്ഥാനത്ത് മികച്ച റോഡുകൾ നിലനിർത്താനുള്ള നടപടി വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
Read Moreനെടുമ്പാശേരി കള്ളനോട്ട് കേസിലെ ഒന്നാംപ്രതി കുറ്റക്കാരനെന്ന് കോടതി; മുഖ്യപ്രതിയായ അഫ്താബ് ബട്കി ഒളിവിൽ
കൊച്ചി: നെടുന്പാശേരി കള്ളനോട്ട് കേസിൽ ഒന്നാംപ്രതി കുറ്റക്കാരനെന്ന് കോടതി. മലപ്പുറം കാളികാവ് നീലഞ്ചേരി സ്വദേശി ആബിദ് ഹസനെയാണ് എറണാകുളം പ്രത്യേക എൻഐഎ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2013 ജനുവരി 26നു നെടുന്പാശേരി വഴി 9,75,000 രൂപയുടെ കള്ളനോട്ടുമായി എത്തിയത് ആബിദാണെന്ന് തെളിഞ്ഞിരുന്നു. ആബിദിനെ കൂടാതെ കൊടുങ്ങല്ലൂർ പെരിഞ്ഞനം പുതുവീട്ടിൽ മുഹമ്മദ് ഹനീഫ, മലപ്പുറം വണ്ടൂർ കരുവാരകുണ്ട് നീലഞ്ചേരി തെക്കേതിൽ പൊടി സലാം എന്ന അബ്ദുൾ സലാം, പുതുച്ചേരി സ്വദേശി ആന്റണി ദാസ് എന്നിവരാണ് മറ്റു പ്രതികൾ. കേസിലെ മുഖ്യപ്രതിയായ അഫ്താബ് ബട്കി ഇപ്പോഴും ഒളിവിലാണ്. കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയാനിരുന്ന ദിവസം ജഡ്ജി വിരമിച്ചതിനെത്തുടർന്നു വീണ്ടും വിചാരണ നടത്തിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികൾക്കെതിരേ എൻഐഎ ചുമത്തിയിരുന്ന യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ നേരത്തെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു.
Read Moreബാർക്കോഴ: തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം.മാണി കോടതിയിൽ
കൊച്ചി: ബാർക്കോഴക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം.മാണി ഹൈക്കോടതിയെ സമീപിച്ചു. കേസ് മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണ്. കേസിൽ തുടർ അന്വേഷണം വേണമെന്നു പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മാണി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മാണിയുടെ നീക്കം. കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു വി.എസിന്റെ ഹർജി. പൊതു പ്രവർത്തകർക്ക് എതിരെ തുടർഅന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന നിയമം ഈ കേസിൽ ബാധകമല്ലെന്ന് വി.എസിന്റെ വാദം. നേരത്തെ, മാണിയെ കുറ്റവിമുക്തനാക്കി കേസിൽ അന്വേഷണ സംഘം സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ട് തള്ളിയ കോടതി തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങാൻ വിജിലൻസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഡിസംബർ 10ന് മുൻപ് സർക്കാർ…
Read Moreഎറണാകുളത്ത് മെമു പാളം തെറ്റിയ സംഭവത്തിൽ അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
കൊച്ചി: പാലക്കാട്-എറണാകുളം മെമു ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ ഉത്തരവാദികളായ അഞ്ച് ഉദ്യോഗസ്ഥരെ റെയിൽവേ സസ്പെൻഡ് ചെയ്തു. ടെക്നിക്കൽ, ഓപ്പറേഷണൽ, സിഗ്നലിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. കളമശേരി റെയിൽവേ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാവിലെ 11:45നായിരുന്നു മെമു പാളം തെറ്റിയത്. അപകടത്തിൽ ആളപായമില്ല.
Read Moreകോടതി ഉത്തരവെത്തി; അനധികൃത ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചവർ തന്നെ നീക്കിത്തുടങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ്
കിഴക്കന്പലം: പാതയോരത്തെ അനധികൃത ഫ്ളക്സ് ബോർഡുകൾ ഈ മാസം 30നകം നീക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുന്നത്തുനാട് കിഴക്കന്പലം പഞ്ചായത്തുകളിലെ ബോർഡുകൾ നീക്കം ചെയ്തു തുടങ്ങി. കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കരയിലെയും പട്ടിമറ്റത്തെയും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചവർ നേരിട്ടെത്തി നീക്കം ചെയ്തുകൊള്ളാമെന്നറിയിച്ചതായി പ്രസിഡന്റ് ജിജോ വി. തോമസ് പറഞ്ഞു. അടുത്തദിവസം മുഴുവൻ ബോർഡുകളും നീക്കംചെയ്യും. കിഴക്കന്പലം പഞ്ചായത്തിലെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഫ്ളക്സ്ബോർഡുകളും പഞ്ചായത്ത് സെക്രട്ടറി എം.എൻ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് നീക്കം ചെയ്യുന്നത്. പൊതുനിരത്തുകളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കാനനുവദിക്കുകയില്ലെന്ന് പ്രസിഡന്റ് കെ.വി.ജേക്കബ് പറഞ്ഞു. സ്വകാര്യഭൂമിയിലും സ്ഥാപനങ്ങളിലും പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനു നിശ്ചിത നിരക്ക് പഞ്ചായത്തിലടച്ച് കരാറിലേർപ്പെടണം. പഞ്ചായത്ത് ഭരിക്കുന്ന ജനകീയകൂട്ടായ്മയായ ട്വന്റി 20 മാസങ്ങൾക്കുമുന്പേ ഫ്ളക്സ് ബോർഡുകൾ പഞ്ചായത്തിലൊരിടത്തും സ്ഥാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
Read Moreപി.ടി. തോമസ് എംഎൽഎയുടെ ആവശ്യപ്രകാരം വകുപ്പ് മന്ത്രി തകർന്ന റോഡുകൾ കാണാനെത്തുന്നു; പണി കിട്ടാതിരിക്കാൻ തിരക്കിട്ട പണിയുമായി ഉദ്യോഗസ്ഥർ
കൊച്ചി: തകർന്നു തരിപ്പണമായി കിടന്ന പാലാരിവട്ടം-കാക്കനാട് സിവിൽ ലൈൻ റോഡിന്റെ അറ്റകുറ്റ പണികൾ പുനരാരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് നിർമാണം പുനരാരംഭിച്ചത്. വകുപ്പ് മന്ത്രിയുടെ സന്ദർശനത്തിൽ “പണിപാളും’ എന്ന തിരിച്ചറിവിനെത്തുടർന്നാന്ന് അറ്റകുറ്റ പണികൾ പുനരാരംഭിച്ച് എത്രയും വേഗം നിർമാണം പൂർത്തിയാക്കാൻ നീക്കം നടത്തിയതെന്നാണു ലഭിക്കുന്ന വിവരം. തകർന്ന റോഡുകളുടെ സ്ഥിതി ചർച്ച ചെയ്യുന്നതിനായി പി.ടി. തോമസ് എംഎൽഎയുടെ ആവശ്യപ്രകാരം മന്ത്രി നാളെ കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നുണ്ട്. മന്ത്രിയെത്തി തകർന്ന റോഡിന്റെ അവസ്ഥ നേരിൽ കണ്ടാൽ “പണിപാളും’ എന്ന് തിരിച്ചറിഞ്ഞാണു ഉദ്യോഗസ്ഥർ വേഗത്തിൽ നടപടികളുമായി മുന്നോട്ട് പോയതെന്നാണു സൂചന. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഒരാളുടെ ജീവൻ പൊലിഞ്ഞിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ നാനാഭാങ്ങളിൽനിന്നും എതിർപ്പുകൾ ഉയർന്നതിനിടെ കഴിഞ്ഞ ദിവസം അറ്റകുറ്റ പണി ആരംഭിച്ചിരുന്നു. നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ചിലർ നിർമാണം തടഞ്ഞതോടെ കരാരുകാർ പണികളിൽനിന്നും പിൻമാറി. ഇതോടെ…
Read More