ഇ​ന്ധ​ന​വി​ല ഇ​ന്നും കു​റ​ഞ്ഞു; പെ​ട്രോ​ളി​ന് 10 പൈ​സ​യും ഡീ​സ​ലി​ന് എ​ട്ട് പൈ​സ​യും

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ൽ ഇ​ന്നും കു​റ​വ്. പെ​ട്രോ​ളി​ന് 10 പൈ​സ​യും ഡീ​സ​ലി​ന് എ​ട്ട് പൈ​സ​യു​ടെ​യും കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല 83.33 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 78.85 രൂ​പ​യു​മാ​യി കു​റ​ഞ്ഞു. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ധ​ന​വി​ല കു​റ​യു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ആ​റ് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.51 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 89 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 84.67 രൂ​പ​യും ഡീ​സ​ൽ വി​ല 80.10 രൂ​പ​യു​മാ​യ​പ്പോ​ൾ കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ വി​ല 83.68 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 79.20 രൂ​പ​യു​മാ​യും കു​റ​ഞ്ഞു.

Read More

ഇ​ന്ധ​ന​വി​ല കു​റ​യു​ന്നു ;അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ കു​റ​ഞ്ഞ​ത് പെ​ട്രോ​ളി​ന്  1.41 രൂ​പ​യും ഡീ​സ​ലി​ന് 81 പൈ​സ​യും

കൊ​ച്ചി: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല കു​റ​യു​ന്നു. അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​ന് 1.21 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 69 പൈ​സ​യു​ടെ​യും കു​റ​വു​ണ്ടാ​യി. ഇ​ന്നു മാ​ത്രം പെ​ട്രോ​ളി​ന് 31 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 28 പൈ​സ​യു​ടെ​യും കു​റ​വാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന്‍റെ വി​ല 83.43 രൂ​പ​യാ​യും ഡീ​സ​ൽ വി​ല 78.93 രൂ​പ​യു​മാ​യി കു​റ​ഞ്ഞു. ഇ​ന്ന​ലെ ഇ​ത് യ​ഥാ​ക്ര​മം 83.74 രൂ​പ​യും 79.21 രൂ​പ​യും ആ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ൾ വി​ല 84.77 രൂ​പ​യും ഡീ​സ​ൽ വി​ല 80.18 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 83.78 രൂ​പ​യും ഡീ​സ​ലി​ന് 79.28 രൂ​പ​യു​മാ​യി കു​റ​ഞ്ഞു.

Read More

ര​ഹന ഫാ​ത്തി​മ​യു​ടെ വ​സ​തി​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വം; പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന സൂ​ച​ന ന​ൽ​കി പോ​ലീ​സ്

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്തെ ന​ട​പ്പ​ന്ത​ൽ വ​രെ​യെ​ത്തി​യ ന​ടി​യും മോ​ഡ​ലും ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രി​യു​മാ​യ ര​ഹന ഫാ​ത്തി​മ​യു​ടെ കൊ​ച്ചി​യി​ലെ വ​സ​തി​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടം​ഗ സം​ഘ​ത്തെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന സൂ​ച​ന ന​ൽ​കി പോ​ലീ​സ്. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​രെ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​രു​വ​രും ന​ഗ​ര​ത്തി​നു സ​മീ​പ​മു​ള്ള​വ​രാ​ണെ​ന്നാ​ണു സൂ​ച​ന. ആ​ക്ര​മി​ക​ളെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ര​ണ്ടം​ഗ​സം​ഘം ര​ക്ഷ​പ്പെ​ടു​ന്ന​ത് ചി​ല​ർ ക​ണ്ടി​രു​ന്നെ​ങ്കി​ലും ഇ​രു​വ​രും ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ച പോ​ലീ​സ് ആ​ക്ര​മി​ക​ൾ എ​ത്തി​യ വാ​ഹ​നം ക​ണ്ടെ​ത്തി പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു വി​വ​രം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു ര​ഹന താ​മ​സി​ക്കു​ന്ന പ​ന​ന്പി​ള്ളി​ന​ഗ​റി​ലെ ബി​എ​സ്എ​ൻ​എ​ൽ ക്വാ​ർ​ട്ടേ​ഴ്സി​നു​നേ​രേ ബൈ​ക്കി​ലെ​ത്തി​യ ഹെ​ൽ​മ​റ്റ് ധാ​രി​ക​ളാ​യ ര​ണ്ടം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പൂ​ട്ടി​ക്കി​ട​ന്ന വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ലെ ജ​നാ​ല ചി​ല്ലു​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത അ​ക്ര​മി​ക​ൾ വ​രാ​ന്ത​യി​ലു​ണ്ടാ​യി​രു​ന്ന…

Read More

പണം വാങ്ങാറുണ്ടെന്ന് പരസ്യ സമ്മതം; ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ നി​ർ​ബ​ന്ധി​ത അവ​ധി​യി​ൽ

ക​ള​മ​ശേ​രി: പ​ണം വാ​ങ്ങാ​റു​ണ്ടെ​ന്ന് കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ പ​ര​സ്യ​മാ​യി സ​മ്മ​തി​ച്ച ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ​ന്നു മു​ത​ൽ ര​ണ്ടു ദി​വ​സം നി​ർ​ബ​ന്ധി​ത അവ​ധി​യി​ൽ. ദി​വ​സേ​ന ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വ്യാ​പ​ക​മാ​യി വ്യാ​പാ​രി​ക​ളി​ൽ നി​ന്നും മ​റ്റും ന​ഗ​ര സ​ഭ​യു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ് പ​ണം വാ​ങ്ങു​ന്ന​താ​യി സ​മ്മ​തി​ച്ച​തി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ശ​നി​യാ​ഴ്ച ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ​യാ​ണ് ഭ​ര​ണ​ക​ക്ഷി കൗ​ൺ​സി​ല​റാ​യ മാ​ർ​ട്ടി​ൻ താ​യ​ങ്ക​രി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​ച്ച് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​പൗ​ലോ​സ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. ഇ​ട​പ്പ​ള്ളി ക​നാ​ലി​ലേ​ക്ക് ക​രി ഓ​യി​ൽ തു​ട​ർ​ച്ച​യാ​യി ഒ​ഴി​ക്കു​ന്ന സ്ഥാ​പ​നം, ഇ​ട​പ്പ​ള്ളി ടോ​ളി​ലെ ഏ​താ​നും വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രി​ൽ നി​ന്ന് 10000 രൂ​പ​വീ​തം വാ​ങ്ങി​യ​താ​യാ​ണ് മാ​ർ​ട്ടി​ൻ താ​യ​ങ്ക​രി​യു​ടെ ആ​രോ​പ​ണം. സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യു​മാ​യാ​ണ് മാ​ർ​ട്ടി​ൻ കൗ​ൺ​സി​ലി​ൽ എ​ത്തി​യ​ത്. യോ​ഗ​ത്തി​ൽ ഹാ​ജ​രാ​യ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ പൗ​ലോ​സ് താ​ൻ പ​ണം വാ​ങ്ങാ​റു​ണ്ടെ​ന്നും അ​ത് ആ​രോ​ഗ്യ സ്റ്റാ​ന്റിം​ഗ് ചെ​യ​ര്പേ​ഴ്സ​ൺ പ​റ​ഞ്ഞി​ട്ടാ​ണ് ചെ​യ്യു​ന്ന​തെ​ന്നും…

Read More

ഓ​ട്ടോ​ക്കാ​രു​ടെ സ​ത്യ​സ​ന്ധ​ത: ക​ള​ഞ്ഞുകിട്ടിയ രണ്ടുപവന്‍റെ  സ്വർണമാ​ല യു​വാ​വി​ന് തി​രി​കെ ല​ഭി​ച്ചു

ചെ​റാ​യി: ചെ​റാ​യി ഗൗ​രീ​ശ്വ​രം ഓ​ട്ടോ സ്റ്റാ​ൻഡിന് സമീപമുള്ള ബ​സ്റ്റോ​പ്പി​ൽ ക​ള​ഞ്ഞു​പോ​യ ര​ണ്ട് പ​വ​ന്‍റെ സ്വ​ർ​ണമാ​ല ഓ​ട്ടോ സ്റ്റാ​ൻഡിലെ ഡ്രൈ​വ​ർ​മാ​രാ​യ മ​ഹേ​ഷ്, ഗോ​പി എ​ന്നി​വ​രു​ടെ സ​ത്യ​സ​ന്ധ​ത മൂ​ലം ഉ​ട​മ​ക്ക് തി​രി​കെ ല​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഓ​ട്ടോ​യു​മാ​യി സ്റ്റാ​ൻഡിൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഡ്രൈ​വ​ർ​മാ​ർ​ക്ക് സ്വ​ർ​ണമാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്. ഉ​ട​ൻ ഇ​രു​വ​രും മാ​ല​യു​മാ​യി മു​ന​ന്പം സ്റ്റേ​ഷ​നി​ലെ​ത്തി ഗ്രേ​ഡ് എ​സ്​ഐ ബ​ഷീ​റി​നെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ക​യും മാ​ല ഏല്പി​ക്കു​ക​യും ചെ​യ്തു. ഏ​റെ താ​മ​സി​യാ​തെ മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം ഉ​ട​മ​യാ​യ ചെ​റാ​യി സ്വ​ദേ​ശി സു​ബി അ​റി​യു​ക​യും മാ​ല​യ​ന്വേ​ഷി​ച്ച് ബ​സ്റ്റോ​പ്പി​ലെ​ത്തു​ക​യും ചെ​യ്തു. മാ​ല പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ സു​ബി​യേ​യും കൂ​ട്ടി സ്റ്റേ​ഷ​നി​ലെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ത​ന്നെ ഉ​ട​മയ്​ക്ക് മാ​ല കൈ​മാ​റു​ക​യും ചെ​യ്തു. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ പോ​ലീ​സ് ഇ​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Read More

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ശു​ചി​മു​റി പൊ​ട്ടി​യൊ​ഴു​കി; വീ​ട് നാ​ട്ടു​കാ​ർ അ​ട​ച്ചു​പൂ​ട്ടി

തൊ​ടു​പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്നും ശു​ചി​മു​റി മാ​ലി​ന്യം പൊ​ട്ടി​യൊ​ഴു​കി​യ​തി​നേ​ത്തു​ട​ർ​ന്ന് ഇ​വ​ർ ത​ങ്ങി​യി​രു​ന്ന വീ​ട് നാ​ട്ടു​കാ​ർ അ​ട​ച്ചു​പൂ​ട്ടി. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ച​ന്ത​ക്കു​ന്ന് ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നാ​ൽ​പ്പ​തോ​ളം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് ശു​ചി​മു​റി മാ​ലി​ന്യം പൊ​ട്ടി സ​മീ​പ​ത്തെ പു​ര​യി​ട​ങ്ങ​ളി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി​യ​ത്. സ്ഥ​ല​ത്ത് ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ബി​ൻ​സി അ​ലി, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ൽ വി​വ​രം അ​റി​യി​ച്ചു. ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​ഷാ​ദ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് താ​ഴി​ട്ടു പൂ​ട്ടി. കെ​ട്ടി​ട ഉ​ട​മ​യ്ക്ക് ഇ​ന്ന് നോ​ട്ടീസ് ന​ൽ​കു​മെ​ന്ന് കൗ​ണ്‍​സി​ല​ർ പ​റ​ഞ്ഞു. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​വി​ടെ താ​റാ​വ് വ​ള​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്പൊ​രി​ക്ക​ൽ ന​ഗ​ര​സ​ഭ നോ​ട്ടീ​സ്…

Read More

കൊ​ച്ചി നഗരത്തിലെ ബസ് യാത്രികരുടെ പ്രശ്നങ്ങൾ അനുഭവിച്ചറിഞ്ഞ് ട്രാൻസ്പോർട്ട് കമ്മീഷണർ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി സെ​ന്‍റ​ർ ഫോ​ർ പ​ബ്ലി​ക് പോ​ളി​സി റി​സ​ർ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​ഗ​താ​ഗ​ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ കെ. ​പ​ത്മ​കു​മാ​ർ ബ​സ് യാ​ത്ര ന​ട​ത്തി. ക​ച്ചേ​രി​പ്പ​ടി​യി​ൽ​നി​ന്നു ചി​റ്റൂ​രി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം യാ​ത്ര ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന്, സൗ​ത്ത് ചി​റ്റൂ​ർ വൈ​സ്മെ​ൻ ക്ല​ബ്ബി​ന്‍റെ ആ​തി​ഥേ​യ​ത്തി​ൽ ചേ​രാ​നെ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ്ര​ദേ​ശ​ത്തെ പൊ​തു​ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ളെ പ​റ്റി​യു​ള്ള ച​ർ​ച്ച​യി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റും ഹൈ​ബി ഈ​ഡ​ൻ എം​എ​ൽ​എ​യും പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ ചി​റ്റൂ​ർ ഫെ​റി സ്റ്റാ​ൻ​ഡി​ൽ വ​രു​ന്ന ബ​സു​ക​ൾ ആ​സ്റ്റ​ർ മെ​ഡ്സി​റ്റി-​ക​ണ്ടെ​യ്ന​ർ റോ​ഡ് വ​ഴി ക​ള​മ​ശേ​രി മെ​ട്രോ സ്റ്റേ​ഷ​ൻ വ​ഴി ബ​ന്ധി​പ്പി​ക്കു​വാ​നും തു​ട​ർ​ന്ന് എ​ച്ച്എം​ടി സീ​പോ​ർ​ട്ട്-​എ​യ​ർ​പോ​ർ​ട്ട് വ​ഴി കാ​ക്ക​നാ​ട് വ​രെ നീ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വൈ​സ്മെ​ൻ ക്ല​ബ് പ്ര​തി​നി​ധി എ​ബ​നേ​സ​ർ ചു​ള്ളി​ക്കാ​ട്ട് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. പു​തി​യ ആ​ശ​യം എ​റ​ണാ​കു​ള​ത്തി​ന്‍റെ വ​ട​ക്കേ ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​കു​മെ​ന്നും…

Read More

സൗ​ന്ദ​ര്യം മ​ങ്ങി മ​റൈ​ൻ​ഡ്രൈ​വ്; പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങി

കൊ​ച്ചി: കൊ​ച്ചി​യു​ടെ ഹൃ​ദ​യ​മാ​യ മ​റൈ​ൻ​ഡ്രൈ​വി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​നാ​യി ഗ്രേ​റ്റ​ർ കൊ​ച്ചി​ൻ ഡ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​ട്ടി (ജി​സി​ഡി​എ) നി​ര​വ​ധി പ​ദ്ധ​തി​ക​ൾ പ്ര​ഖ്യ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​കു​ന്നി​ല്ല. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നു വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന മ​റൈ​ൻ​ഡ്രൈ​വി​നെ ഒ​രു വി​നോ​ദ മേ​ഖ​ല​യാ​ക്കു​മെ​ന്നു ജി​സി​ഡി​എ ചെ​യ​ർ​മാ​ൻ വി. ​സ​ലിം ഒ​രു മാ​സം​മു​ന്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​തി​നും തു​ട​ർ​ച്ച​യു​ണ്ടാ​യി​ല്ല. മ​റൈ​ൻ​ഡ്രൈ​വി​ന്‍റെ സൗ​ന്ദ​ര്യ​മാ​ക​ട്ടെ പ​രി​ച​ര​ണ​മി​ല്ലാ​തെ നാ​ൾ​ക്കു​നാ​ൾ കു​റ​ഞ്ഞും വ​രു​ന്നു. മ​റൈ​ൻ ഡ്രൈ​വി​നാ​യി പ​ല​ത​വ​ണ ആ​വ​ർ​ത്തി​ച്ചു ജി​സി​ഡി​എ പ്ര​ഖ്യാ​പി​ച്ച കൊ​ച്ചി കാ​യ​ലി​നു കു​റു​കെ​യു​ള്ള കേ​ബി​ൾ കാ​ർ പ​ദ്ധ​തി​യും മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗും പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ​ത​ന്നെ ഒ​തു​ങ്ങു​ക​യാ​ണ്. ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലും ഈ ​പ​ദ്ധ​തി​ക​ളു​ണ്ട്. ഇ​വ ഇ​ക്കു​റി​യെ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​കു​മോ​യെ​ന്ന​തു ക​ണ്ടു​ത​ന്നെ​യ​റി​യ​ണം. പി​പി​പി മോ​ഡ​ലി​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പാ​ർ​ക്കിം​ഗ് പ​ദ്ധ​തി​യി​ൽ ഒ​രേ​സ​മ​യം മു​ന്നൂ​റു കാ​റു​ക​ൾ​ക്കു പാ​ർ​ക്കു ചെ​യ്യാ​ൻ ക​ഴി​യും വി​ധ​മു​ള്ള സം​വി​ധാ​ന​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​കും കാ​ർ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം സാ​ധ്യ​മാ​ക്കു​ക. മ​റൈ​ൻ​ഡ്രൈ​വ് മൈ​താ​നം മു​ത​ൽ ബോ​ൾ​ഗാ​ട്ടി​വ​രെ ബ​ന്ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് കേ​ബി​ൾ…

Read More

താളമേളം..! ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട മേ​ളം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​സ്വാ​ദ​കര്‍; ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ജ​യ​റാം കൊ​ട്ടി​ക്ക​യ​റി

ചോ​റ്റാ​നി​ക്ക​ര: മേ​ള​പ്രേ​മി​ക​ൾ​ക്ക് നി​ർ​വൃ​തി പ​ക​ർ​ന്ന് ചോ​റ്റാ​നി​ക്ക​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ പ​ത്മ​ശ്രീ ജ​യ​റാ​മി​ന്‍റെ പ്ര​മാ​ണ​ത്തി​ൽ അ​ഞ്ചാം പ​വി​ഴ​മ​ല്ലി​ത്ത​റ​മേ​ളം. ജ​യ​റാം ഏ​ഴു ത​വ​ണ പ്ര​മാ​ണ​ക്കാ​ര​നാ​യി ക്ഷേ​ത്ര​ത്തി​ൽ മേ​ളം ന​ട​ത്തി​യി​രു​ന്നു. ആ​ദ്യ ര​ണ്ടു ത​വ​ണ​യും സാ​ധാ​ര​ണ​മേ​ള​മാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചാ​മ​ത്തെ പ​വി​ഴ​മ​ല്ലി​ത്ത​റ​മേ​ള​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​ശ്രീ​മൂ​ല​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ അ​ര​ങ്ങു ത​ക​ർ​ത്ത​ത്. ഒ​ന്നാം കാ​ല​ത്തി​ൽ തു​ട​ങ്ങി ര​ണ്ടും മൂ​ന്നും നാ​ലും കാ​ല​ങ്ങ​ൾ കൊ​ട്ടി​ക്ക​യ​റി അ​ഞ്ചാം കാ​ല​ത്തി​ൽ പ​വി​ഴ​മ​ല്ലി​ത്ത​റ​യുടെ മു​ന്നി​ലാ​ണ് കൊ​ട്ടി ക​ലാ​ശി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ലെ പ​ന്തീ​ര​ടി പൂ​ജ​യും സ​ര​സ്വ​തീ​പൂ​ജ​യും ക​ഴി​ഞ്ഞു മൂ​ന്നു ഗ​ജ​വീ​ര​ന്മാ​രു​ടെ ശീ​വേ​ലി​ക്കാ​ണ് മേ​ളം ന​ട​ന്ന​ത്. ആ​കെ 111 വാ​ദ്യ​ക​ലാ​കാ​ര​ന്മാ​ർ മേ​ള​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന​ു.ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട മേ​ളം കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​സ്വാ​ദ​ക​രാ​ണ് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്.

Read More

മാ​ലി​ന്യ​ശേ​ഖ​ര​ണം! ഉ​ത്ത​ര​വാ​ദി​ത്വം കോ​ർ​പ​റേ​ഷ​ന്, മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞാ​ൽ 25,000 പി​ഴ, ഒ​രു​വ​ർ​ഷം ത​ട​വ്

കൊ​ച്ചി: കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട് പ്ര​കാ​രം ഖ​ര​മാ​ലി​ന്യ ശേ​ഖ​ര​ണ​വും സം​സ്ക​ര​ണ​വും കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ ജീ​വി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കേ​ണ്ട ക​ട​മ ഉ​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. മാ​ലി​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഉ​റ​ക്കം വി​ട്ടു​ണ​ർ​ന്നു പൊ​തു​ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ല ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ക​ട​മ ചെ​യ്യ​ണം. മാ​ലി​ന്യ സം​സ്ക​ര​ണം കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ങ്കി​ലും കോ​ർ​പ​റേ​ഷ​നോ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രോ ത​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ച്ചോ​യെ​ന്നു സം​ശ​യ​മു​ണ്ട്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ വൃ​ത്തി​യും ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​കാം. മാ​ലി​ന്യ​നീ​ക്കം കോ​ർ​പ​റേ​ഷ​ന്‍റെ അ​ടി​സ്ഥാ​ന ക​ട​മ​ക​ളി​ലൊ​ന്നാ​ണ്. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ കോ​ർ​പ​റേ​ഷ​നും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രു​മാ​ണ് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും സിം​ഗി​ൾ​ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി. ക​ലൂ​ർ വൈ​ലോ​പ്പി​ള്ളി ലെ​യി​നി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ കോ​ർ​പ​റേ​ഷ​നു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​ദേ​ശ​വാ​സി​യാ​യ ഏ​ബ്ര​ഹാം ക്ല​ൻ​സി റോ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ വ​ലി​യ വീ​പ്പ​ക​ൾ സ്ഥാ​പി​ക്കു​ക​യോ വീ​ടു​ക​ളി​ൽ​നി​ന്നു മാ​ലി​ന്യം…

Read More