ശബരിമല:  ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ വഴിതടയൽ, അക്രമം; പ​റ​വൂ​രി​ൽ‌ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ; ആ​ലു​വ​യി​ൽ അ​ഞ്ച് പേ​ർ ക​സ്റ്റ​ഡി​യി​ൽ

പ​റ​വൂ​ർ: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ല്കി​യ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ർ​ത്താ​ൽ ന​ട​ത്തി​യ ദി​വ​സം ദേ​ശീ​യ​പാ​ത 66ൽ ​വ​ഴി​ത​ട​ഞ്ഞ കേ​സി​ൽ അ​ഞ്ചു​പേ​രെ പ​റ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ദേ​ശീ​യ​പാ​ത​യി​ൽ ചെ​റി​യ​പ്പി​ള്ളി ക​വ​ല​യി​ലാ​ണ് ബി​ജെ​പി​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട പ​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ വി​നേ​ഷ് (26), ര​ഞ്ജി​ത്ത് (40), ജ​യ​പ്ര​കാ​ശ് (27), ശ​ശി (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​റ​വൂ​ർ സി​ഐ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ആ​ലു​വ​യി​ൽ അ​ഞ്ച് പേ​ർ ക​സ്റ്റ​ഡി​യി​ൽ
ആ​ലു​വ: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഹോ​ട്ട​ൽ ആ​ക്ര​മി​ച്ച അ​ഞ്ചു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. ആ​ലു​വ തോ​ട്ടു​മു​ഖ​ത്തെ ഹോ​ട്ട​ലി​ലാ​യി​രു​ന്നു അ​ക്ര​മ​ണം ന​ട​ന്ന​ത്. ഹോ​ട്ട​ലി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Related posts