മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പെ​ട്രോ​ളി​യം ക​മ്പ​നി​ക​ള്‍ 25 കോ​ടി സം​ഭാ​വ​ന ന​ല്‍​കി

കി​ഴ​ക്ക​മ്പ​ലം: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 25 കോ​ടി സം​ഭാ​വ​ന ന​ല്‍​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ​യും നി​ര്‍​ദേ​ശ​പ്ര​കാ​രം പ്ര​ള​യ​കെ​ടു​തി ഘ​ട്ട​ത്തി​ലും സം​സ്ഥാ​ന​ത്ത് പെ​ട്രോ​ളി​യം ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ ത​ട​സ​മി​ല്ലാ​തെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക​മ്പ​നി​ക​ള്‍ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൊ​തു​മേ​ഖ​ലാ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളു​ടെ വ​ക​യാ​യു​ള്ള 25 കോ​ടി രൂ​പ​യു​ടെ ചെ​ക്ക്, പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​നു വേ​ണ്ടി കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം, വി. ​മു​ര​ളീ​ധ​ര​ന്‍ എം​പി എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി. ബി​പി​സി​എ​ല്‍ കൊ​ച്ചി റി​ഫൈ​ന​റി എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ പ്ര​സാ​ദ് കെ. ​പ​ണി​ക്ക​ര്‍, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം കോ​ര്‍​പ്പ​റേ​ഷ​ൻ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൊ​ച്ചി റി​ഫൈ​ന​റി പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന പെ​രി​യാ​ര്‍ പ​മ്പിം​ഗ് സ്റ്റേ​ഷ​നി​ല്‍ വെ​ള്ളം ക​യ​റി​യ​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചെ​ങ്കി​ലും പെ​ട്രോ​ള്‍,…

Read More

വേ​ഗനി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ചു ; കൊച്ചി മെ​ട്രോ പ്രവർത്തനം സാ​ധാ​ര​ണ നി​ല​യി​ൽ

കൊ​ച്ചി: വേ​ഗനി​യ​ന്ത്ര​ണം പി​ൻ​വ​ലി​ച്ചു, മെ​ട്രോ യാ​ത്ര സാ​ധാ​ര​ണ നി​ല​യി​ൽ. സി​ഗ്ന​ലിം​ഗ് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​ർ മൂ​ലം ന​ട​പ്പാ​ക്കി​യ വേ​ഗ നി​യ​ന്ത്ര​ണ​മാ​ണ് മാ​റ്റി​യ​ത്. ഇ​ന്നു രാ​വി​ലെ മു​ത​ൽ സാ​ധാ​ര​ണ രീ​തി​യി​ലാ​ണു സ​ർ​വീ​സു​ക​ൾ ന​ട​ക്കു​ന്ന​ത്. സി​ഗ്ന​ലിം​ഗ് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തോ​ടെ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കൂ​റോ​ളം നേ​രം മെ​ട്രോ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രു​ന്നു. നേ​ര​ത്തെ പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് മെ​ട്രോ​യു​ടെ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ സാ​ധാ​ര​ണ​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ 16ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ സ​ർ​വീ​സ് നി​ർ​ത്തി​യി​രു​ന്നു. മു​ട്ടം യാ​ർ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ ഷ​ട്ട്ഡൗ​ണ്‍ ചെ​യ്ത സി​ഗ്ന​ലിം​ഗ് യൂ​ണി​റ്റ് തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ ഓ​ണ്‍ ചെ​യ്ത് ഇ​ന്ന​ല​ത്തേ​യ്ക്കു​ള്ള സ​ർ​വീ​സി​നാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. സാ​ധാ​ര​ണ​പോ​ലെ രാ​വി​ലെ മു​ത​ൽ സ​ർ​വീ​സ് ന​ട​ന്നെ​ങ്കി​ലും ഉ​ച്ച​യ്ക്ക് 12 ഓ​ടെ സി​ഗ്ന​ലിം​ഗി​ലെ ത​ക​രാ​ർ മൂ​ലം സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ത​ക​രാ​ർ പ​രി​ഹ​രി​ച്ച് 1.10 ഓ​ടെ​യാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളം ക​യ​റി റോ​ഡ്മാ​ർ​ഗ​മു​ള്ള ഗ​താ​ഗ​തം…

Read More

ജീ​വി​തം  തിരിച്ചുപിടിക്കാൻ… ര​ണ്ടു മു​റി​യു​ള​ള ഓ​ടി​ട്ട പ​ഴ​യ വീ​ട്ടിലേക്ക് തിരിച്ചെത്തിയ സത്യപാലനും സുശീലയ്ക്കും പറയാനുള്ളത്..

ബി​ജോ ടോ​മി കൊ​ച്ചി: ര​ണ്ടു മു​റി​യു​ള​ള ഓ​ടി​ട്ട പ​ഴ​യ വീ​ട്. പ്ര​ള​യം വീ​ടി​നെ മൂ​ടി​യ​പ്പോ​ൾ മേ​ൽ​ക്കൂ​ര പ​കു​തി​യും ത​ക​ർ​ന്നു. വീ​ട്ടി​ൽ ആ​കെ​യു​ണ്ടാ​യി​രു​ന്ന ആ​ർ​ഭാ​ടം പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഒ​രു ടി​വി മാ​ത്ര​മാ​യി​രു​ന്നു. ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം വീ​ട്ടി​ലെ മ​റ്റു വ​സ്തു​ക്ക​ൾ​ക്കൊ​പ്പം ഇ​തും കൊ​ണ്ടു​പോ​യി. ര​ണ്ടു ജീ​വ​നു​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ​യി​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. എ​ഴു​പ​തു പി​ന്നി​ട്ട സ​ത്യ​പാ​ല​നും ഭാ​ര്യ സു​ശീ​ല​യും. ചി​റ്റാ​ത്തു​ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​റ​യ​കാ​ടു​നി​ന്നാ​ണ് ഈ ​കാ​ഴ്ച. അ​ഞ്ചു ദി​വ​സ​മാ​യി പ​റ​വൂ​ർ ടൗ​ണ്‍ ഹാ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി​രു​ന്ന ഇ​വ​ർ ഇ​ന്ന​ലെ​യാ​ണ് വെ​ള്ളം ഇ​റ​ങ്ങി​യെ​ന്ന​റി​ഞ്ഞു വീ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ​ത്. ക​രു​തി​യ​പോ​ലെ വെ​ള്ളം പൂ​ർ​ണ​മാ​യും ഒ​ഴി​ഞ്ഞു പോ​യി​ട്ടി​ല്ല. മു​റ്റ​ത്തു മു​ട്ടോ​ളം ഉ​യ​ര​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​പ്പു​ണ്ട്. വാ​ർ​ധ​ക്യ​ത്തി​ന്‍റെ എ​ല്ലാ വി​ഷ​മ​ത​ക​ളും ഉ​ണ്ടെ​ങ്കി​ലും ത​ങ്ങ​ളാ​ൽ ക​ഴി​യും​വി​ധം അ​വ​ർ വീ​ട് വൃ​ത്തി​യാ​ക്കു​ക​യാ​ണ്. ഏ​ക​മ​ക​ളെ ക​ല്യാ​ണം ക​ഴി​പ്പി​ച്ച​യ​ച്ചു. ഒ​റ്റ​യ്ക്കാ​യ ഇ​വ​ർ​ക്കി​പ്പോ​ൾ സ്വ​ന്ത​മാ​യു​ള്ള​ത് ഉ​ടു​ത്തി​രു​ന്ന തു​ണി മാ​ത്രം. അ​തും ക​ഷ്ടി​ച്ചു ന​ഗ്ന​ത മ​റ​യ്ക്കാ​ൻ…

Read More

പ്ര​ള​യ​ദു​രി​തം; ഓ​ണ​ത്തി​ന് റി​ലീ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച  സിനിമകളുടെ റിലീസ് മാറ്റി

കൊ​ച്ചി: ഓ​ണ​ത്തി​നു റി​ലീ​സ് നി​ശ്ച​യി​ച്ചി​രു​ന്ന സി​നി​മ​ക​ള്‍ പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​റ്റി. ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ കാ​യം​കു​ളം കൊ​ച്ചു​ണ്ണി അ​ട​ക്കം ആ​റു ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് ആ​ണ് മാ​റ്റി​യ​ത്. റോ​ഷ​ന്‍ ആ​ന്‍​ഡ്രൂ​സ്, നി​വി​ന്‍ പോ​ളി, മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​മാ​യ കാ​യം​കു​ളം കൊ​ച്ചു​ണ്ണി 17ന് ​റി​ലീ​സ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. തി​ര​ക്ക​ഥാ​കൃ​ത്ത് സേ​തു ആ​ദ്യ​മാ​യി സം​വി​ധാ​യ​ക​നാ​കു​ന്ന മ​മ്മൂ​ട്ടി ചി​ത്രം കു​ട്ട​നാ​ട​ന്‍ ബ്ലോ​ഗ്, അ​മ​ല്‍ നീ​ര​ദി​ന്‍റെ ഫ​ഹ​ദ് ഫാ​സി​ല്‍ ചി​ത്രം വ​ര​ത്ത​ന്‍, ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന തീ​വ​ണ്ടി, വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ ച​ങ്ങാ​തി, ബി​ജു മേ​നോ​ന്‍ നാ​യ​ക​നാ​കു​ന്ന പ​ട​യോ​ട്ടം എ​ന്നി​വ​യാ​ണ് ഓ​ണ​ത്തി​ന് റി​ലീ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച മ​റ്റു ചി​ത്ര​ങ്ങ​ള്‍.

Read More

പമ്പയാറിന്‍റെ തീരമേഖലയിൽ സ്ഥിഗതികൾ  ഗുരതരമായി തുടരുന്നതിനാൽ ഓണനാളുകളിലും ശബരിമല യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഓണനാളുകളിലും ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി. ശബരിമലയിലെ നിലവിലത്തെ സ്ഥിതി ചൂണ്ടിക്കാട്ടി സ്പെഷൻ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. പ്രളയം നാശംവിതച്ച പന്പയാറിന്‍റെ തീരമേഖലയിൽ സ്ഥിഗതികൾ ഇപ്പോഴും ഗുരതരമായി തുടരുകയാണ്. തീർഥാടകർ ഓണനാളുകളിൽ ശബരിമല സന്ദർശിക്കുന്നത് കനത്ത സുരക്ഷ ഭീഷണി സൃഷ്ടിക്കുമെന്നും സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. നേരത്തെ ശബരിമലയിലേക്കുള്ള പ്രവേശനം ദേവസ്വം ബോർഡും വിലക്കിയിരുന്നു. സുരക്ഷ കണക്കിലെടുത്താണ് ദേവസ്വം ബോർഡ് ഭക്തരോട് മലചവിട്ടുന്നത് താത്കാലികമായി ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചത്.

Read More

പ്രളയക്കെടുതിയിൽ മോഷണത്തിനെത്തിയ  നാലംഗ സംഘം എറണാകുളത്ത് അറസ്റ്റിൽ;  ആലപ്പുഴക്കാരായ പ്രതികളിലൊരാൾ  പിടിച്ചുപറികേസിലെ പ്രതി

ആ​ലു​വ: വെ​ള്ള​പ്പൊ​ക്ക​ത്തേ​ത്തു​ട​ർ​ന്നു പൂ​ട്ടി​ക്കി​ട​ന്ന വീ​ടു​ക​ളി​ൽ​നി​ന്നും ബ്രേ​ക്ക്ഡൗ​ണാ​യി കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും മോ​ഷ​ണം ന​ട​ത്താ​നാ​യി ആ​ല​പ്പു​ഴ​യി​ൽ​നി​ന്നെ​ത്തി​യ നാ​ലം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. അ​രൂ​ക്കു​റ്റി സ്വ​ദേ​ശി മ​നീ​ഷ് (21), പാ​ണാ​വ​ള്ളി കൊ​ല​വെ​ള്ളി​ച്ചി​റ താ​ഹി​ർ (21), അ​രൂ​ക്കു​റ്റി പു​തു​മ​ന വീ​ട് ബി​ലാ​ൽ (22), അ​രൂ​ക്കു​റ്റി കൊ​ക്കാ​ട്ട് ജി​ത്തു (21) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നു ക​വ​ർ​ച്ച​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കു​ത്തു​ളി, സ്ക്രൂ​ഡ്രൈ​വ​ർ, ക​ത്തി, ക​ട്ടിം​ഗ് പ്ല​യ​ർ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.  മ​നീ​ഷ് ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പി​ടി​ച്ചു​പ​റി കേ​സി​ലെ പ്ര​തി​യാ​ണ്.

Read More

പ്രളയത്തെ തുടർന്ന്  പൂട്ടിയ നെടുമ്പാശേരി  വിമാനത്താവളത്തിന്‍റെ റ​ൺ​വേ​ ശു​ചീക​ര​ണം പൂ​ർ​ത്തി​യായി

നെ​ടു​മ്പാ​ശേ​രി: ശ​ക്ത​മാ​യ കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്നു പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടി​യ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ​യു​ടെ ശു​ചി​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ന്‍റെ ശു​ദ്ധീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. വെ​ള്ളം ക​യ​റി​യ​തു​മൂ​ലം വി​മാ​ന​താ​വ​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ഷ്ടം വ​ന്നി​രി​ക്കു​ന്ന​ത് ഈ ​ടെ​ർ​മി​ന​ലി​ലാ​ണ്. താ​ഴ​ത്തെ നി​ല​യി​ലെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​തു​മൂ​ലം ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന മി​ഷ​ന​റി​ക​ളി​ൽ ക​യ​റി​യ ചെ​ളി നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ഇ​തി​ന് ശേ​ഷം മാ​ത്ര​മേ മെ​ഷി​ന​റി​ക​ൾ ന​ന്നാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യു​ള്ളു. ചെ​ള്ളി നീ​ക്കം ചെ​യ്തി​നു ശേ​ഷം മാ​ത്ര​മെ മെ​ഷി​ന​റി​ക​ൾ​ക്ക് പ​റ്റി​യ കേ​ടു​പാ​ടു​ക​ൾ തി​ര​ച്ച​റി​യു​വാ​ൻ ക​ഴി​യു​ക​യു​ള്ളു. ഇ​ത് പ​രി​ഹ​രി​ച്ച് പി​ന്നീ​ട് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​വാ​ൻ ക​ഴി​യു​ക​യു​ള്ളു. യ​ന്ത്ര​സാ​മ​ഗ്ര​ഹി​ക​ൾ കൂ​ടാ​തെ 500 ഓ​ളം താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് റ​ൺ​വേ​യു​ടെ വ്യ​ത്തി​യാ​ക്ക​ൽ ജോ​ലി ന​ട​ത്തി​യ​ത്.…

Read More

പു​തു​വൈ​പ്പി​നിൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു;  നാ​ലു​പേ​ർ ര​ക്ഷ​പ്പെ​ട്ടു

കൊ​ച്ചി: മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു, നാ​ലു​പേ​ർ ര​ക്ഷ​പ്പെ​ട്ടു. പു​തു​വൈ​പ്പ് സ്വ​ദേ​ശി ത​ച്ചാ​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (75) ആ​ണ് മ​രി​ച്ച​ത്. പു​തു​വൈ​പ്പ് ഭാ​ഗ​ത്ത് ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. ഞാ​റ​യ്ക്ക​ൽ, പു​തു​വൈ​പ്പ് സ്വ​ദേ​ശി​ക​ളാ​ണു വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ വേ​ലാ​യു​ധ​നെ ര​ക്ഷ​പ്പെ​ട്ട​വ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സ​മീ​പ​ത്തു​നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മു​ള​വു​കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Read More

കടലമ്മ കനിയുമെന്ന പ്രതീക്ഷയിൽ  ദൗ​ത്യ​വും ക​ഴി​ഞ്ഞ് ഉ​പ​ജീ​വ​ന​ത്തി​നാ​യി അ​വ​ർ വീ​ണ്ടും ക​ട​ലി​ലേ​ക്ക്

തു​റ​വൂ​ർ: പ്ര​ള​യ​ദു​ര​ന്ത​ത്തി​ല​ക​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​ജീ​വ​ന​ത്തി​നാ​യി വീ​ണ്ടും ക​ട​ലി​ലേ​ക്ക്.പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വ്, ചെ​ല്ലാ​നം ഹാ​ർ​ബ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​കു​വാ​ൻ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഇ​വി​ടു​ത്തെ നി​ര​വ​ധി വ​ള്ള​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും എ​റ​ണാ​കു​ളം ജി​ല്ല​യി​ലും ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ങ്ങ​ളി​ലും ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ട് പ്ര​ള​യ​ത്തി​ൽ മു​ങ്ങു​ന്പോ​ൾ ആ​രു​ടേ​യും നി​ർ​ദ്ദേ​ശ​ങ്ങ​ളോ, ഉ​ത്ത​ര​വു​ക​ളോ​കാ​ത്തു നി​ൽ​ക്കാ​തെ​യാ​ണ് ഇ​വി​ടു​ത്തെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ​ത്. അ​തി​നാ​ൽ ത​ന്നെ പ​ല വ​ള്ള​ങ്ങ​ളും എ​ങ്ങും ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ​യാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത്. ഇ​വി​ടെ നി​ന്നു പോ​യ ഒ​ട്ട​ന​വ​ധി ഡി​ങ്കി വ​ള്ള​ങ്ങ​ൾ​ക്കും ചെ​റു​വ​ള്ള​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ങ്കി​ലും ഇ​ത് വ​ക​വ​യ്ക്കാ​തെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ തൊ​ഴി​ലി​നാ​യി പോ​കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ക​പ്പെ​ട്ട ത​ങ്ങ​ളു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ ര​ക്ഷി​ക്കു​വാ​ൻ സാ​ധി​ച്ച ആ​ത്മ​സം​തൃ​പ്തി​യോ​ടെ ക​ട​ല​മ്മ​യു​ടെ ക​നി​വ് തേ​ടി ക​ട​ലി​ന്‍റെ മ​ക്ക​ൾ ക​ട​ലി​ലേ​യ്ക്ക്.

Read More

ക്യമ്പുകളിൽ പ്ര​തീ​ക്ഷ​യു​ടെ ’വെ​യി​ലും’  ആ​കു​ല​ത​ക​ളു​ടെ ’കാ​ർ​മേ​ഘ​വും’;  കാലാവസ്ഥ ഇങ്ങനെ തുടർന്നാൽ ഉടൻ വീട്ടിലെത്താനാകുമെന്ന പ്രതീക്ഷയിൽ ജനങ്ങൾ‌

ബി​ജോ ടോ​മി കൊ​ച്ചി: ’ വെ​യി​ൽ തെ​ളി​ഞ്ഞ​ല്ലോ.. ആ​ശ്വാ​സ​മാ​യി, എ​ല്ലാ​യി​ട​ത്തും വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യോ മ​ക്ക​ളെ…’ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ സ​ഹാ​യ​വു​മാ​യി എ​ത്തു​ന്ന​വ​രോ​ട് പി​ഴ​ല​യി​ൽ​നി​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ പാ​ർ​വ​തി എ​ന്ന എ​ഴു​പ​തു വ​യ​സു​കാ​രി​യു​ടെ വാ​ക്കു​ക​ൾ. പ്ര​ള​യ​ഭീ​തി​യൊ​ഴി​ഞ്ഞ് വെ​യി​ൽ തെ​ളി​ഞ്ഞ​തോ​ടെ ക്യാ​ന്പി​ലു​ള്ള​വ​രെ​ല്ലാം ആ​ശ്വാ​സ​ത്തി​ലാ​ണ്. പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ വീ​ടു​ക​ളി​ൽ നി​ന്ന് വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. ഇ​തേ കാ​ലാ​വ​സ്ഥ തു​ട​ർ​ന്നാ​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ വീ​ടു​ക​ളി​ൽ തി​രി​ച്ചെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ല​രും. അ​തേ​സ​മ​യം ഇ​തു​വ​രെ​യു​ള്ള സ​ന്പാ​ദ്യം മു​ഴു​വ​ൻ പ്ര​ള​യം വി​ഴു​ങ്ങി​യ​തി​നാ​ൽ ഇ​നി​യെ​ങ്ങ​നെ ജീ​വി​ക്കും എ​ന്ന ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്ന​വ​രു​മു​ണ്ട്. ഫോ​ർ​ട്ടു​കൊ​ച്ചി സ്വ​ദേ​ശി മാ​മ​ൻ മ​ഹാ​രാ​ജാ​സി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ എ​ത്തി​യ​ത് മ​ഴ​യി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​തു മൂ​ല​മാ​ണ്. ഉ​ണ്ടാ​യി​രു​ന്ന ഒ​റ്റ​മു​റി വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മൂ​ന്നു വ​ർ​ഷം മു​ന്പു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​ല​തു​കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കു​പ​റ്റി. ക​ഠി​ന​മാ​യ ശ്വാ​സം​മു​ട്ട​ൽ ഉ​ള്ള​തു കൊ​ണ്ട് മ​റ്റു ജോ​ലി​ക്കും പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. രോ​ഗ​വി​വ​ര​മ​റി​ഞ്ഞ് ക്യാ​ന്പി​ൽ ഉ​ണ്ടാ​യി​രു​ന്ന…

Read More