ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല: ക​ട​ക​ൾ പൂ​ട്ടി​ച്ചു; തൃ​ക്കാ​ക്ക​ര “വി​കെ മാ​ർ​ട്ടി’​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

കൊ​ച്ചി: പ്ര​ള​യ​ക്കെ​ടു​തി​ക്കി​ടെ ക​ട​ക​ളി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ ക​ട​ക​ൾ പോ​ലീ​സും പൊ​തു​വി​ത​ര​ണ വി​ഭാ​ഗ​വും ചേ​ർ​ന്ന് അ​ട​പ്പി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ക​ട​ക​ളി​ൽ അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഇ​ത്ത​ര​ത്തി​ൽ അ​മി​ത വി​ല ഈ​ടാ​ക്കി​യ കാ​ക്ക​നാ​ട് തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ന് സ​മീ​പ​ത്തെ വി​കെ മാ​ർ​ട്ട് എ​ന്ന ക​ട​യി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി പൂ​ഴ്ത്തി​വ​ച്ച ഒ​ന്പ​തു ചാ​ക്ക് അ​രി പി​ടി​ച്ചെ​ടു​ത്തു. ഇ​തേ​തു​ട​ർ​ന്ന് ക​ട​യു​ടെ ലൈ​സ​ൻ​സ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ റ​ദ്ദാ​ക്കി. അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​വ​രും ക​ട​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ലും പ​ച്ച​ക്ക​റി​ക​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​താ​യി പ​രാ​തി​യു​ണ്ട്. പ​ച്ച​ക്ക​റി​ക​ൾ​ക്കെ​ല്ലാം കി​ലോ​ക്ക് 50 മു​ത​ൽ 100 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. വെ​ണ്ട​ക്ക​യ്ക്കും ത​ക്കാ​ളി​ക്കും നൂ​റു രൂ​പ​യ്ക്ക് മു​ക​ളി​ലും ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. ബീ​ൻ​സ്, അ​ച്ചി​ങ്ങ മു​ത​ലാ​യ​വ​യ്ക്ക് മൂ​ന്നി​ര​ട്ടി​യാ​ണ് വി​ല കൂ​ട്ടി​യ​ത്. അ​മി​ത വി​ല…

Read More

ഭ​ക്ഷ​ണ​ത്തി​നും വെ​ള്ള​ത്തി​നും ക്ഷാ​മം അനുഭവിക്കുമ്പോൾ എ​റ​ണാ​കു​ള​ത്ത് പൂ​ഴ്ത്തി​വ​യ്പ് വ്യാ​പ​കം: ര​ണ്ട് ക​ട​ക​ൾ പൂ​ട്ടി

കൊ​ച്ചി: പ്ര​ള​യം കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പൂ​ഴ്ത്തി​വ​യ്പ് വ്യാ​പ​കം. ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഭ​ക്ഷ​ണ​ത്തി​നും വെ​ള്ള​ത്തി​നും ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൂ​ഴ്ത്തി​വ​യ്പും വി​ല വ​ർ​ധ​ന​യും. കാ​ക്ക​നാ​ട് വീ​ക്കി​ലി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ അ​രി, പഞ്ചാസാര ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക് പ​ത്ത് രൂപ കൂ​ട്ടി​യാ​ണ് വി​റ്റി​രു​ന്ന​ത്. ആ​ളു​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി സൂപ്പർമാർക്കറ്റ് അ​ട​ച്ചു​പൂ​ട്ടി. ഇ​ട​പ്പ​ള്ളി​യി​ൽ ഒ​രു പ​ച്ച​ക്ക​റി ക​ട​യി​ലു​മാ​ണ് സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ച​ത്. ഇ​തും അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ചു. നി​ര​വ​ധി വ്യാ​പാ​രി​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ഉ​ൾ​പ്പെ​ടെ ദു​രി​ത​മേ​ഖ​ല​ക​ളി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​മ്പോഴാണ് ചി​ല​ർ സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത്.

Read More

കൊച്ചി നേവൽബേസിൽ നിന്ന് ചെറുവിമാനങ്ങളുടെ സർവീസ് തുടങ്ങി; സ​ർ​വീ​സ് ന​ട​ത്തുന്നത് 70 യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നാ​കു​ന്ന ചെ​റു​വി​മാ​ന​ങ്ങ​ൾ

കൊച്ചി: വെല്ലിംഗ്ടൺ ദ്വീപിലെ നാവികസേന വിമാനത്താവളത്തിൽനിന്ന് ചെറുവിമാനങ്ങളുടെ സർവീസ് തുടങ്ങി. ബംഗളൂരുവിൽനിന്നുള്ള ആദ്യ വിമാനം തിങ്കളാഴ്ച രാവിലെ 7.10ന് കൊച്ചിയിൽ ഇറങ്ങി. തിരിച്ച് രാ​വി​ലെ 8.30ന് ​യാ​ത്ര പു​റ​പ്പെ​ടു​ന്ന വി​മാ​നം 10ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും. 11.40ന് ​ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് മ​റ്റൊ​രു വി​മാ​നം കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ടും. ഉ​ച്ച​യ്ക്ക് ഒന്നിന് കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി​യി​ൽ നി​ന്ന് 1.50ന് ​ബം​ഗ​ളൂ​രു​വി​ലേ​ക്കു തി​രി​ക്കു​ന്ന വി​മാ​നം വൈ​കി​ട്ട് 3.10ന് ​അ​വി​ടെ​യെ​ത്തും. ചെ​ന്നൈ​യി​ൽ നി​ന്ന് തി​രു​ച്ചി​റ​പ്പ​ള്ളി വ​ഴി കൊ​ച്ചി​യി​ലേ​ക്കു വി​മാ​ന സ​ർ​വീ​സു​ണ്ടാ​വും. രാ​വി​ലെ 9.20ന് ​ചെ​ന്നൈ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 10.20ന് ​തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ​ത്തും. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നി​ന്ന് 10.45ന് ​പു​റ​പ്പെ​ട്ട് 11.50ന് ​കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി​യി​ൽ നി​ന്ന് 12.45ന് ​ചെ​ന്നൈ​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വി​മാ​നം 2.20ന് ​അ​വി​ടെ​യെ​ത്തും. പു​ല​ർ​ച്ചെ 5.35ന് ​ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് തി​രി​ക്കു​ന്ന വി​മാ​നം 7.55ന് ​കൊ​ച്ചി​യി​ലെ​ത്തും. കൊ​ച്ചി​യി​ൽ നി​ന്ന് രാ​വി​ലെ 8.45ന് ​യാ​ത്ര തി​രി​ക്കു​ന്ന വി​മാ​നം 11.05ന് ​ഹൈ​ദ​രാ​ബാ​ദി​ലെ​ത്തും. നെ​ടു​മ്പാ​ശേ​രി…

Read More

എറണാകുളം-ഷൊർണൂർ പാതയിൽ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു; 28 പാസഞ്ചർ ട്രെയിനുകൾ ചൊവ്വാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് റെയിൽവേ അധികൃതർ

കൊച്ചി: വെള്ളപ്പൊക്കത്തെ തുടർന്ന് എറണാകുളം-ഷൊർണൂർ പാതയിൽ നിർത്തിവച്ച ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. 28 പാസഞ്ചർ ട്രെയിനുകൾ ചൊവ്വാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമെന്നും ദീർഘദൂര ട്രെയിൻ സർവീസുകൾ പുനസ്ഥാപിച്ചതായും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് ആലുവ, ചാലക്കുടി, നെല്ലായി, വടക്കാഞ്ചേരി മേഖലകളിൽ മേൽപ്പാലങ്ങൾ അപകടാവസ്ഥയിലാകുകയും പാളത്തിൽ മണ്ണിടിയുകയും ചെയ്തതോടെയാണ് ട്രെയിൻ ഗതാഗതം നിർത്തിയത്.

Read More

സംസ്ഥാനത്ത് വീണ്ടും കനത്ത മഴ: രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാകുന്നു; രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ 25 ബോട്ടുകൾ എത്തുന്നു

തിരുവനന്തപുരം/പത്തനംതിട്ട: പ്രളയക്കെടുതിയിൽപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ച് വീണ്ടും കനത്ത മഴ. തിരുവനന്തപുരം, ചെങ്ങന്നൂർ, തിരുവല്ല, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങൾ, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് പുലർച്ചെ മുതൽ വീണ്ടും മഴ കനത്തത്. രാവിലെ വിവിധയിടങ്ങളിൽ‌ രക്ഷാപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചങ്കിലും കാലാവസ്ഥ വീണ്ടും പ്രതികൂലമായതോടെ പ്രവർത്തനങ്ങൾ കൂടുതൽ ദുഷ്കരമാവുയാണ്. എറണാകുളം ജില്ലയിൽ ആലുവ യുസി കോളജിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറിയതിനേത്തുടർന്ന് ഇവിടെ നിന്നും മാറ്റി. ആലുവയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് ഇവിടെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. അതിനിടെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അദ്ദേഹം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. രാവിലെ രക്ഷാപ്രവർത്തനത്തിനായി കരസേനയുടെ…

Read More

വെള്ളമിറങ്ങിയാലും കൊച്ചി വി​മാ​ന​ത്താ​വ​ളം തു​റ​ക്കാൻ വൈകിയേക്കും; യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി നെ​​​ടു​​മ്പാ​​​ശേ​​​രി​​യി​​ൽ ക​​​ണ്‍​ട്രോ​​​ൾ റൂം തുറന്നു

കൊ​​​ച്ചി: വെ​​​ള്ള​​​പ്പൊ​​ക്ക​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​യ കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം എ​​​ന്നു തു​​​റ​​​ക്കു​​​മെ​​​ന്നു പ​​​റ​​​യാ​​​നാ​​​കാ​​​ത്ത അ​​​വ​​​സ്ഥ. 26ന് ​​​ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടു വ​​​രെ വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ട​​​ച്ചി​​​ടു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വെ​​ള്ള​​മി​​റ​​ങ്ങാ​​ൻ വൈ​​കു​​ക​​യും മ​​​ഴ തു​​​ട​​​രു​​​ക​​​യും ചെ​​യ്താ​​ൽ വി​​മാ​​ന​​ത്താ​​വ​​ളം തു​​​റ​​​ക്കു​​​ന്ന​​​തു കൂ​​ടു​​ത​​ൽ നീ​​ളാ​​നാ​​​ണു സാ​​​ധ്യ​​​ത. റ​​​ണ്‍​വേ​​​യി​​​ലും ഓ​​​പ്പ​​​റേ​​​ഷ​​​ൻ ഏ​​​രി​​​യ​​​യി​​​ലും ആ​​​ഭ്യ​​​ന്ത​​​ര ടെ​​​ർ​​​മി​​​ന​​​ലി​​​ലും വെ​​​ള്ളം ക​​​യ​​​റി​​യി​​ട്ടു​​ണ്ട്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു ചു​​​റ്റും വെ​​​ള്ളം നി​​​റ​​​ഞ്ഞി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ പ​​​ന്പു ചെ​​​യ്തു മാ​​റ്റാ​​​നും ക​​​ഴി​​​യു​​ന്നി​​​ല്ല. വെ​​​ള്ളം ക​​​യ​​​റി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു കേ​​​ടു​​പാ​​​ട് സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. വെ​​ള്ള​​മി​​റ​​ങ്ങി​​യാ​​ലും സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​ ന​​ട​​ത്തി വി​​​മാ​​​ന​​​ത്താ​​​വ​​​ളം പൂ​​​ർ​​​വ​​​സ്ഥി​​​തി​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​യോ​​​ഗ്യ​​​മാ​​​ക്കാ​​​ൻ ഒ​​​രാ​​​ഴ്ച​​​യെ​​​ടു​​​ക്കു​​​മെ​​​ന്നു പ​​റ​​യു​​ന്നു. വെ​​ള്ളം ക​​യ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ നാ​​​ലു മു​​​ത​​​ൽ വി​​​മാ​​​ന സ​​ർ​​വീ​​സു​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തു​​ക​​യും വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ 11ഓ​​ടെ വി​​​മാ​​​ന​​​ത്താ​​​വ​​​ളം അ​​​ട​​​ച്ചി​​​ടു​​​ക​​യു​​മാ​​യി​​രു​​ന്നു. സ​​ർ​​വീ​​സു​​ക​​ൾ മ​​റ്റു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി​​യി​​ട്ടു​​ണ്ട്. യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി നെ​​​ടു​​മ്പാ​​​ശേ​​​രി​​യി​​ൽ ക​​​ണ്‍​ട്രോ​​​ൾ റൂം ​​​തു​​​റ​​​ന്നി​​​ട്ടു​​​ണ്ട്. എ​​​മ​​​ർ​​​ജ​​​ൻ​​​സി ന​​​മ്പ​​​റു​​​ക​​​ൾ: 9072604004, 90726 04006, 9072604007.

Read More

ക​ണി​ച്ചു​കു​ള​ങ്ങ​ര കൊ​ല: ഒ​ന്നാം പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ​യി​ൽ ഇ​ള​വ്;  ഹിമാലയ ഗ്രൂപ്പ് ഉടമയ്ക്ക് 25 വർഷം കഴിയാതെ ജാമ്യം പോലും നൽകേണ്ടേ;  അ​ഞ്ചു പേ​രെ വെ​റു​തേ​വി​ട്ടു

കൊ​ച്ചി: ക​ണി​ച്ചു​കു​ള​ങ്ങ​ര കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഹി​മാ​ല​യ ചി​റ്റ്സ് ഗ്രൂ​പ്പ് ഉ​ട​മ കെ.​എം. ബി​നീ​ഷ് ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ളെ ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​യ ബി​നീ​ഷി​നു പു​റ​മെ നാ​ലാം പ്ര​തി ഷി​ബി, അ​ഞ്ചാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ട്ടാം പ്ര​തി ഗോ​കു​ല​ൻ, 12-ാം പ്ര​തി ഷി​ബി​ൻ രാ​ജ് എ​ന്നി​വ​രെ​യാ​ണു ഡി​വി​ഷ​ൻ ബെ​ഞ്ച് വെ​റു​തേ​വി​ട്ട​ത്. ഒ​ന്നാം പ്ര​തി​യും ലോ​റി ഡ്രൈ​വ​റു​മാ​യ ഉ​ണ്ണി​യു​ടെ വ​ധ​ശി​ക്ഷ ഡി​വി​ഷ​ൻ ബെ​ഞ്ച് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യാ​യി കു​റ​ച്ചു. വാ​ട​ക​കൊ​ല​യാ​ളി​യാ​യ ഇ​യാ​ൾ സം​ഭ​വം മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും എ​വ​റ​സ്റ്റ് ചി​റ്റ്സ് ഉ​ട​മ ര​മേ​ശി​നൊ​പ്പം മ​റ്റ് ര​ണ്ടു​പേ​രെ​ക്കൂ​ടി വ​ക​വ​രു​ത്തി​യെ​ന്നും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി. ഇ​യാ​ൾ​ക്ക് 25 വ​ർ​ഷം ക​ഴി​യാ​തെ ശി​ക്ഷാ​യി​ള​വ് ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്ക് ഇ​തു​വ​രെ പ​രോ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ആ​റാം പ്ര​തി​യും ഹി​മാ​ല​യ ഗ്രൂ​പ്പ് ഉ​ട​മ​യു​മാ​യ സ​ജി​ത്തി​ന്‍റെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ശ​രി​വ​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​യാ​ൾ​ക്കും 25 വ​ർ​ഷം ക​ഴി​യാ​തെ…

Read More

ക​ലി​യ​ട​ങ്ങാ​തെ രൗ​ദ്ര​ഭൗ​വ​ത്തി​ൽ  പെ​രി​യാ​ർ; ആ​ലു​വ വെ​ള്ള​ക്കെ​ട്ടി​ൽ ത​ന്നെ; . പ​തി​നാ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ

കൊ​ച്ചി: അ​ഞ്ചു​നാ​ൾ ജി​ല്ല​യെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വി​റ​പ്പി​ച്ച പെ​രു​മ​ഴ അ​ല്പ​മൊ​ന്നു ശ​മി​ച്ചെ​ങ്കി​ലും പെ​രി​യാ​റി​ന്‍റെ ക​ലി അ​ട​ങ്ങി​യി​ട്ടി​ല്ല. രൗ​ദ്ര​ഭൗ​വ​ത്തി​ൽ പെ​രി​യാ​ർ ഇ​പ്പോഴും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ നി​ന്നു വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​ത് അ​ല​പ​മൊ​ന്നു കു​റ​ച്ച​തി​ന്‍റെ ഫ​ലം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ക​ണ്ടു തു​ട​ങ്ങി​യെ​ങ്കി​ലും ആ​ലുവ ഉ​ൾ​പ്പെ​ട്ട പെ​രി​യാ​ർ അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലൊ​ക്കെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​ത​ന്നെ​യാ​ണ്. ബു​ധ​നാ​ഴ്ച്ച​യും ഇ​ന്ന​ലെ​യു​മാ​യി നാ​ല​ടി​യോ​ളം വെ​ള്ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആലു​വ ക​ഴി​ഞ്ഞ് വെ​ള്ളം ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പ​തി​നാ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മൊ​ക്കെ വെ​ള്ളം ക​യ​റി. വീ​ടു​ക​ളി​ലും ഫ്ളാ​റ്റു​ക​ളി​ലു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ക​യാ​ണ്. ഇ​വ​രെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​ക​ർ. നാ​വി​ക​സേ​ന​യു​ടെ​യും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും കു​ടു​ത​ൽ ടീ​മി​ക​ളെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴു​ള്ള​തി​നും കൂ​ടു​ത​ൽ ക​ര​സേ​ന പ്ര​ള​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു. 24 മ​ണി​ക്കൂ​റും ഹെ​ലി​കോ​പ്റ്റ​റി​ൽ നേ​വി​യും കോ​സ്റ്റ് ഗാ​ർ​ഡും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്. ദേ​ശീ​യ…

Read More

രക്ഷകരെ കാത്ത് ആയിരങ്ങൾ; പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ചാ​ല​ക്കു​ടി വെ​ള്ള​ത്തി​ൽ;  ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് 

കോ​ട്ട​യം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തും കാ​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ വെ​ള്ള​ത്തി​നു ന​ടു​വി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ഴി​യു​ന്ന​ത് ആ​യി​ര​ങ്ങ​ൾ. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പേ​മാ​രി​യും പ്ര​ള​യ​വും ഏ​റെ ദു​രി​തം വി​ത​യ്ക്കു​ന്ന​ത്. ഇ​വി​ടെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ ക​ഴി​യു​ന്ന​താ​യാ​ണ് വി​വ​രം. ഇന്നു രാ​വി​ലെ മു​ത​ൽ ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള സ​മ​ഗ്ര​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​യി. 23 ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും 450 ബോ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി അ​ധി​ക​മാ​യി എ​ത്തി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം 20 പേ​ർ വീ​ത​മു​ള്ള 40 ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ സം​ഘ​ങ്ങ​ൾ​കൂ​ടി എ​ത്തും. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കാ​ൻ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​നി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ മൂ​ന്നു ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ വീ​തം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ള​യം ഏ​റെ​ദു​രി​തം വി​ത​ച്ച പ​ത്ത​നം​തി​ട്ട ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ്. റാ​ന്നി, ആ​റ​ൻ​മു​ള, കോ​ഴ​ഞ്ചേ​രി, ചി​റ്റാ​ർ, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. ഇ​വി​ടെ വൈ​ദ്യു​ത​ബ​ന്ധം…

Read More

ചാ​ല​ക്കു​ടി വെ​ള്ള​ത്തി​ൽ! പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ര​ക്ഷ​ക​രെ കാ​ത്ത് ആ​യി​ര​ങ്ങ​ൾ

കോ​ട്ട​യം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​തും കാ​ത്ത് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ വെ​ള്ള​ത്തി​നു ന​ടു​വി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ഴി​യു​ന്ന​ത് ആ​യി​ര​ങ്ങ​ൾ. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് പേ​മാ​രി​യും പ്ര​ള​യ​വും ഏ​റെ ദു​രി​തം വി​ത​യ്ക്കു​ന്ന​ത്. ഇ​വി​ടെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ ക​ഴി​യു​ന്ന​താ​യാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള സ​മ​ഗ്ര​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്ക​മാ​വും. 23 ഹെ​ലി​ക്കോ​പ്റ്റ​റു​ക​ളും 450 ബോ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി അ​ധി​ക​മാ​യി എ​ത്തി​ച്ചു. ഇ​വ​ർ​ക്കൊ​പ്പം 20 പേ​ർ വീ​ത​മു​ള്ള 40 ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നാ സം​ഘ​ങ്ങ​ൾ​കൂ​ടി എ​ത്തും. ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​വ​രെ താ​മ​സി​പ്പി​ക്കാ​ൻ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​നി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ മൂ​ന്നു ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ വീ​തം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കും. ത​മി​ഴ്നാ​ട് ഫ​യ​ർ​ഫോ​ഴ്സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തി​യി​ട്ടു​ണ്ട്. പ്ര​ള​യം ഏ​റെ​ദു​രി​തം വി​ത​ച്ച പ​ത്ത​നം​തി​ട്ട ഏ​റെ​ക്കു​റെ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ്. റാ​ന്നി, ആ​റ​ൻ​മു​ള, കോ​ഴ​ഞ്ചേ​രി, ചി​റ്റാ​ർ, തി​രു​വ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥി​തി രൂ​ക്ഷം. ഇ​വി​ടെ വൈ​ദ്യു​ത​ബ​ന്ധം…

Read More