ആ​ലു​വ മു​ങ്ങി; രക്ഷതേടി ജനം! കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ചു; വൈ​ദ്യു​തി, വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ൽ

കൊ​ച്ചി: ക​ന​ത്ത പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും വി​റ​ങ്ങ​ലി​ച്ച് ജി​ല്ല. പെ​രി​യാ​ർ രൗ​ദ്ര ഭാ​വ​ത്തി​ൽ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്. മു​ല്ല​പ്പെ​രി​യാ​ർ, ഇ​ട​മ​ല​യാ​ർ, ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടു​ക​ളി​ലെ വെ​ള്ളം പെ​രി​യാ​റി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ജ​ല​നി​ര​പ്പ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന നി​ല​യി​ൽ ഉ​യ​ർ​ന്നു. ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​നോ​ട​ടു​ക്കു​ക​യാ​ണ് പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ്. ബു​ധ​നാ​ഴ്ച​യും ഇ​ന്ന​ലെ​യു​മാ​യി മൂ​ന്ന​ര​യ​ടി വെ​ള്ള​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ തീ​ര​ത്ത് പ്ര​ള​യ​മാ​യി. പ​തി​നാ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും വെ​ള്ളം ക​യ​റി. ഇ​ന്ന​ലെ മാ​ത്രം തു​റ​ന്ന​ത് അ​ൻ​പ​തോ​ളം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​ണ്. പ​ല ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ പോ​ലും വെ​ള്ളം ക​യ​റി. ആ​ലു​വ മേ​ഖ​ല​യി​ലാ​ണു പ്ര​ള​യ ദു​രി​തം ഏ​റെ ബാ​ധി​ച്ച​ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം ഒ​റ്റ​പ്പെ​ട്ടു. ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റാ​ൻ മ​ടി​ച്ച​വ​ർ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ വീ​ടു​ക​ളി​ലും ഫ്ളാ​റ്റു​ക​ളി​ലും ഒ​റ്റ​പ്പെ​ട്ടു. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ലും ഹോ​സ്റ്റ​ലു​ക​ളി​ലു​മൊ​ക്കെ നി​ര​വ​ധി പേ​ർ ഇ​പ്പോ​ഴും കു​ടു​ങ്ങി​ക്കി​ട​പ്പു​ണ്ട്. ഫ്ളാ​റ്റു​ക​ളു​ടെ ഒ​ന്നും ര​ണ്ടും നി​ല​ക​ളി​ൽ വ​രെ വെ​ള്ളം ക​യ​റി​യ അ​വ​സ്ഥ​യി​ലാ​ണ്. ദു​ര​ന്ത​നി​വാ​ര​ണ…

Read More

കൊച്ചി കായലിലും ജലനിരപ്പ് ഉയരുന്നു; സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ നിർദേശം നൽകി ജില്ലാ ഭരണകൂടം

കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി കായലിലും ജലനിരപ്പ് ഉയരുന്നു. കൂടുതൽ ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. രക്ഷാപ്രവർത്തനം ദുഷ്കരമായിരിക്കുകയാണ്. പല സ്ഥലങ്ങളിലും രണ്ടു ദിവസമായിട്ടും രക്ഷാപ്രവർത്തകർക്ക് എത്താൻ പോലുമായിട്ടില്ലെന്നും റൂറൽ എസ്പി അറിയിച്ചു.

Read More

മു​ട്ടം യാ​ർ​ഡി​ൽ വെ​ള്ളം കയറി; മെ​ട്രോ  സ​ർ​വീ​സ് നി​ർ​ത്തി​; ക​ള​മ​ശേ​രി സ​ബ്സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി വി​ത​ര​ണ​വും മു​ട​ങ്ങി

കൊ​ച്ചി: മു​ട്ടം യാ​ർ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്നു കൊ​ച്ചി മെ​ട്രോ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. വെ​ള്ളം ഉ​യ​രു​ന്ന​തി​നാ​ൽ ഓ​പ്പ​റേ​ഷ​ൻ ക​ണ്‍​ട്രോ​ൾ സെ​ന്‍റ​ർ ഇ​ന്ന​ലെ ത​ന്നെ ഷ​ട്ട് ഡൗ​ണ്‍ ചെ​യ്തി​രു​ന്നു. ക​ള​മ​ശേ​രി സ​ബ്സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി വി​ത​ര​ണ​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മു​ട്ടം, പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് സി​ഗ്ന​ൽ ക​ണ്‍​ട്രോ​ളിം​ഗ് സം​വി​ധാ​നം മാ​റ്റി​യെ​ങ്കി​ലും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ കെഎം​ആ​ർ​എ​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു ദി​വ​സ​മാ​യി തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യും മു​ട്ടാ​ർ​പു​ഴ കരക​വി​ഞ്ഞൊ​ഴു​കുന്നതുമാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടാ​ൻ കാ​ര​ണം. മു​ട്ട​ത്ത് ട്രെ​യിനു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന ഭാ​ഗ​ത്തി​നു താ​ഴെ​യാ​യി വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഓ​പ്പ​റേ​റ്റിം​ഗ് ക​ണ്‍​ട്രോ​ൾ റൂ​മും സി​ഗ്ന​ൽ നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളു​ം വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​ണ്. സി​ഗ്ന​ലിം​ഗ് നി​ർ​ത്തി​യ​തോ​ടെ ട്രെ​യി​നു​ക​ൾ ഒ​ന്നും ത​ന്നെ ട്രാ​ക്കി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടി​ല്ല. ക​ള​മ​ശേ​രി ഇ​ല​ക്ട്രി​ക്ക​ൽ സ​ബ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ മു​ട്ട​ത്തെ സ​ബ്സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള വൈദ്യുതി ബന്ധവും നിർത്തിവച്ചിരിക്കുകയാണ്. ഇ​തി​നാ​ൽ ട്രാ​ക്കു​ക​ളി​ലേ​ക്കു വൈ​ദ്യു​തി ന​ൽ​കാ​നാ​കു​ന്നി​ല്ല. ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തേ​യും…

Read More

ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി  മൂ​ന്നു പേ​രെ കാ​ണാ​താ​യി; നാലുപേരെ നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ര​ക്ഷ​പ്പെ​ടു​ത്തി

വൈ​പ്പി​ൻ: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് തി​രി​കെ വ​രു​ക​യാ​യി​രു​ന്ന ബോ​ട്ട് മു​ങ്ങി ഏ​ഴു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ മൂ​ന്ന് പേ​രെ കാ​ണാ​താ​യി. ലൈ​ഫ് ജാ​ക്ക​റ്റു​ക​ളു​മ​ണി​ഞ്ഞ് ക​ട​ലി​ൽ നീ​ന്തി ന​ട​ന്നി​രു​ന്ന നാ​ല് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ അ​ർ​ത്തു​ങ്ക​ൽ ക​ട​പ്പു​റ​ത്ത് 12 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ല​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മു​രു​ക്കും​പാ​ട​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ അ​നു​ഗ്ര​ഹ -2 എ​ന്ന ത​ടി​നി​ർ​മി​ത ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. മാ​ലി​പ്പു​റം സ്വ​ദേ​ശി സേ​വ്യാ​ർ(55), മാ​ലി​പ്പു​റം വ​ള​പ്പ് സ്വ​ദേ​ശി മ​ധു(55), സൗ​ത്ത് പു​തു​വൈ​പ്പ് തെ​ങ്ങി​ൽ വീ​ട്ടി​ൽ ബ​ഷീ​ർ(40) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ബോ​ട്ടി​ന്‍റെ സ്രാ​ങ്ക് പാ​ലി​യ​ത്ത് ആ​ൽ​ബി(63), വൈ​പ്പി​ൻ അ​ഴീ​ക്ക​ക​ട​വി​ൽ ശി​വ​ൻ (53), എ.​എ​ൻ. സു​രേ​ഷ്(59), പു​തു​വ​ൽ​സ്ഥ​ല​ത്ത് പി.​കെ.​ബാ​ബു(45) എ​ന്നി​വ​രാ​ണ് ര​ക്ഷ​പ്പെ​ട്ട​വ​ർ. നാ​ലു​പേ​രും എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സാ​ര​മാ​യി പ​രി​ക്കു​ക​ൾ ഇ​ല്ല. കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്നു മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മു​രു​ക്കും​പാ​ടം ഹാ​ർ​ബ​റി​ലേ​ക്കെ​ത്താ​ൻ കൊ​ച്ചി അ​ഴി​മു​ഖം ല​ക്ഷ്യ​മി​ട്ട് നീ​ങ്ങ​വെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.…

Read More

റണ്‍വേയിൽ വെള്ളം നിറയുന്നു; നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച തുറന്നേക്കില്ല

കൊച്ചി: കനത്ത മഴ തുടരുന്നതിനാൽ നെടുന്പാശേരി വിമാനത്താവളത്തിൽ റണ്‍വേയിൽ വെള്ളം നിറയുന്നു. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആലുവയിലും പരിസര പ്രദേശങ്ങളും മുങ്ങിയ നിലയിലുമാണ്. ഇതിനാൽ വിമാനത്താവളം ശനിയാഴ്ച തുറക്കാൻ കഴിയില്ലെന്നാണ് സിയാൽ അധികൃതർ നൽകുന്ന സൂചന. കനത്ത മഴ തുടരുന്നതുകൊണ്ട് വെള്ളം പന്പ് ചെയ്തു കളയാനും സാധിക്കുന്നില്ല. കാർഗോ ടെർമിനലിന് അടുത്തുള്ള സോളാർ പാടത്തിലും വെള്ളം കയറിയിട്ടുണ്ട്. നേരത്തേ, ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടാനാണ് സിയാൽ അധികൃതർ തീരുമാനമെടുത്തിരുന്നത്.

Read More

രക്ഷാപ്രവർത്തനം സംസ്ഥാനത്തിന്‍റെ കൈയിൽ നിൽക്കില്ല; രക്ഷാപ്രവർത്തനം സൈന്യത്തിന് കൈമാറണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാൻ രക്ഷാപ്രവർത്തനം അടിയന്തരമായി സൈന്യത്തിന് കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ അവസ്ഥയിൽ രക്ഷാപ്രവർത്തനം സംസ്ഥാനത്തിന്‍റെ കൈയിൽ നിൽക്കുന്നതല്ല. പലയിടങ്ങളിലും ആയിരക്കണക്കിന് ആളുകൾ ബുദ്ധിമുട്ട് നേരിടുകയാണ്. പത്തനംതിട്ട ജില്ലയും ആലുവയുമാണ് ഏറ്റവും വലിയ ദുരിതം നേരിടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിലും സഹായത്തിന് കൺട്രോൾ റൂം തുറന്നു.

Read More

ആലുവ മുങ്ങുന്നു; ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളം കയറി; ആയിരത്തോളം ആളുകൾ കുടുങ്ങിക്കിടക്കുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ആലുവയും സമീപ പ്രദേശങ്ങളും മുങ്ങുകയാണ്. ദുരിതാശ്വാസ ക്യാന്പുകളിൽ വെള്ളം കയറിയത് സ്ഥിതിഗതികൾ രൂക്ഷമാക്കുന്നു. ആലുവയിൽ മാത്രം ആയിരത്തോളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. സേനാവിഭാഗങ്ങളെല്ലാം രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ ഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്തു.

Read More

മാ​ലി​പ്പു​റ​ത്തെ ഐ​എ​ൻ​ടി​യു​സി വി​ഭാ​ഗീ​യ​ത വ​ഴി​ത്തി​രി​വി​ൽ: യൂ​ണി​യ​ൻ വ്യാ​ജ​നെ​ന്ന് ആ​രോ​പ​ണം

വൈ​പ്പി​ൻ: മാ​ലി​പ്പു​റ​ത്ത് ഫ്ലാ​റ്റ് നി​ർ​മാ​ണ സൈ​റ്റി​ലെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി​യി​ലെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്കം പു​ത​ഹ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ന്നു. മു​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹ​രി​ദാ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നും ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല ക​ൺ​സ്ട്ര​ക്ഷ​ൻ ആ​ൻ​ഡ് അ​ലൈ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​നും ത​മ്മി​ലാ​ണ് ത​ർ​ക്കം. കെ.​പി.​ഹ​രി​ദാ​സി​ന്‍റെ യൂ​ണി​യ​ൻ ഒ​റി​ജി​ന​ല​ല്ല വ്യാ​ജ​നാ​ണെ​ന്നാ​ണ് മ​റു​വി​ഭാ​ത്തി​ന്‍റെ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി പു​ത്ത​ല​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ൺ ഗോ​പി എ​ന്നി​വ​ർ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ​നി​ന്ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭ്യ​മാ​ക്കി​യ രേ​ഖ​ക​ൾ വ​ച്ച് ആ​രോ​പി​ക്കു​ന്ന​ത്. 1976 ൽ ​മ​റൈ​ൻ ഡ്രൈ​വ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ന്ന പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത ശേ​ഷം ഐ​എ​ൻ​ടി​യു​സി​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത യൂ​ണി​യ​ൻ പി​ൽ​ക്കാ​ല​ത്ത് രേ​ഖ​ക​ളി​ൽ മാ​റ്റം വ​രു​ത്തി പേ​രു മാ​റ്റി​യ​താ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ ഹ​രി​ദാ​സ്…

Read More

മീൻ പിടിക്കാനിട്ട ചൂണ്ടയിൽ കുരുങ്ങിയത്  ലോഹത്തിൽ തീർത്ത അരകിലോയോളം വരുന്ന  മഹാവിഷ്ണുവിന്‍റെ വിഗ്രഹം

കൂ​ത്താ​ട്ടു​കു​ളം: മീ​ൻ ചൂ​ണ്ട​യി​ൽ മ​ഹാ​വി​ഷ്ണു വി​ഗ്ര​ഹം കു​രു​ങ്ങി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ തി​രു​മാ​റാ​ടി അ​ണ്ടി​ച്ചി​റ പാ​ല​ത്തി​ൽ മീ​ൻ പി​ടി​ക്കാ​ൻ ചൂ​ണ്ട​യി​ട്ടി​രു​ന്ന നെ​ടു​വീ​ട്ടി​ൽ സ​രീ​ഷ്, സി​ബി പൗ​ലോ​സ് എ​ന്നി വ​ർ​ക്കാ​ണ് വി​ഗ്ര​ഹം ല​ഭി​ച്ച​ത്. വി​ഗ്ര​ഹത്തിനു 30 സെ​ന്‍റീ​മീ​റ്റ​റോ​ളം ഉ​യ​ര​വും അ​ര​ക്കി​ലോ​യോ​ളം ഭാ​ര​വും വ​രും. ലോ​ഹ​ത്തി​ൽ തീ​ർ​ത്ത വി​ഗ്ര​ഹ​ത്തി​ന്‍റെ ഒ​രു കൈ ​ഒ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ഗ്ര​ഹം കൊ​ണ്ടു​പോ​യി.

Read More

മത്‌സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യേ​ശു​പാ​ല​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ്

വൈ​പ്പി​ൻ: ബോ​ട്ട​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി യേ​ശു​പാ​ല​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ൽ അ​നാ​ദ​ര​വ് കാ​ണി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ്-​ഐ പ​ള്ളി​പ്പു​റം ബ്ലോ​ക്ക് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ഇ​ന്ന​ലെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്താ​നെ​ത്തി​ച്ച മൃ​ത​ദേ​ഹം അ​വി​ടെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യാ​ൻ ത​യാ​റാ​കാ​തെ വ​ന്ന​പ്പോ​ൾ മ​രി​ച്ച​യാ​ളു​ടെ ബ​ന്ധു​ക്ക​ളെ​കൊ​ണ്ട് മൃ​ത​ദേ​ഹം എ​ടു​പ്പി​ക്കു​ക​യും എ​ടു​ക്കു​ന്ന സ​മ​യ​ത്ത് അ​വ​യ​വ​ങ്ങ​ൾ അ​റ്റു​പോ​കു​ക​ക​യും ചെ​യ്ത സം​ഭ​വം ഉ​ണ്ടാ​യ​ത്രേ. ഇ​തു ക​ണ്ട ബ​ന്ധു​ക്ക​ൾ വാ​വി​ട്ടു​ക​ര​ഞ്ഞു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് മൃ​ത​ദേ​ഹം പി​ന്നീ​ട് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ഉ​ത്ത​വാ​ദി​ക​ളാ​യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സോ​ളി​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്താ​ൻ ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ളു​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നും സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച​യി​ലേ​റെ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​ത് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ലം​ഭാ​വ​മാ​ണെ​ന്നും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Read More