ഏലൂരിലെ 90 ശതമാനം കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; വെള്ളം വ്യവസായ ശാലകളുടെ സുരക്ഷയെ ബാധിക്കില്ലെന്ന് കളക്ടര്‍

കൊച്ചി: എറണാകുളം ജില്ലയിലെ വ്യവസായശാലകള്‍ സുരക്ഷിതമാണെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫറുളള. പെരിയാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യവസായ ശാലകളുടെ സുരക്ഷ സംബന്ധിച്ച അവലോകനയോഗത്തിലാണ് വ്യവസായ ശാലകള്‍ സുരക്ഷിതമാണെന്ന് വിലയിരുത്തിയത്. പുഴയുടെ തീരത്തുളള ഏലൂര്‍ വ്യവസായ മേഖലയിലെ വ്യവസായ ശാലകളില്‍ 90% കെമിക്കലുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നും. രാസവസ്തുക്കള്‍ പൊതുജലാശയങ്ങളില്‍ കലരാതിരിക്കുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും യോഗം വിലയിരുത്തി. നിലവില്‍ കമ്പനികള്‍ നടത്തുന്ന ഉത്പാദനം, ഓരോ പ്ലാന്‍റിന്‍റെയും ചുമതലയുള്ള ജീവനക്കാരന്‍, സ്വീകരിച്ചിട്ടുള്ള സുരക്ഷ മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും ജീവനക്കാരുടെ സേവനം കമ്പനികളില്‍ ലഭ്യമാക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ ദുരന്ത നിവാരണ വിഭാഗം, പോലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശവും നല്‍കി. മൂന്ന് മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നാലും വ്യവസായ ശാലകളുടെ സുരക്ഷയെ…

Read More

ഇടുക്കിയിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു; വെള്ളത്തിന്‍റെ അളവ് 2,400 അടിയായി താഴാതെ ഷട്ടറുകൾ താഴ്ത്തില്ലെന്ന് അധികൃതർ

ഇടുക്കി: ആശങ്കകൾക്ക് നേരിയ വിരാമമിട്ട് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറയുന്നു. 2,400.68 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ 17 മണിക്കൂറിനുള്ളിൽ 0.76 അടി വെള്ളമാണ് കുറഞ്ഞതെന്നാണ് അധികൃതർ അറിയിച്ചത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ജലനിരപ്പ് സംഭരണ ശേഷിയിലേക്ക് അടുക്കുകയും ചെയ്തതിനേത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് അഞ്ച് ഷട്ടറുകളും തുറന്നത്. ഷട്ടറുകളെല്ലാം തുറന്നിട്ടും ആദ്യ മണിക്കൂറുകളിൽ ജലനിരപ്പ് ഉയരുക തന്നെയായിരുന്നു. വൈകുന്നേരം മഴ കുറഞ്ഞതോടെ നീരൊഴുക്ക് കുറയുകയും ജലനിരപ്പ് നേരിയ തോതിൽ താഴുകയുംചെയ്തു. 2,400 അടിയായ വെള്ളത്തിന്‍റെ അളവ് താഴാതെ ഷട്ടറുകൾ താഴ്ത്തില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

Read More

ആദിവാസിക്കുടികളിൽ സഹായവുമായിപ്പോയ സംഘം വനത്തിലെ ഗ്രാമത്തിൽ കുടുങ്ങി;  മ​​ഴ​​ക്കാ​​ല​​ത്ത് അ​​നു​​ഭ​​വി​​ക്കു​​ന്ന ദു​​രി​​തം നേ​​രി​​ട്ട് അ​​നു​​ഭ​​വി​​ച്ച​​റി​​യാ​​നാ​​യെ​​ന്നു സം​​ഘാം​​ഗ​​ങ്ങ​​ൾ 

കോ​​ത​​മം​​ഗ​​ലം: ആ​​ദി​​വാ​​സി കു​​ടി​​ക​​ളി​​ലേ​​ക്കു ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ​​വു​​മാ​​യിപ്പോയ വൈ​​ദി​​ക​​രും ക​​ന്യാ​​സ്ത്രീ​​ക​​ളും അ​​ത്മാ​​യ​​രു​​മ​​ട​​ങ്ങി​​യ ഏ​​ഴം​​ഗ​​സം​​ഘം വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ പു​​റം​​ലോ​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​നാ​​വാ​​തെ ഒ​​രു ദി​​വ​​സം വ​​ന​​ത്തി​​ലെ ഗ്രാ​​മ​​ത്തി​​ൽ കു​​ടു​​ങ്ങി. ക​​ല്ലേ​​ലി​​മേ​​ട് പ്ര​​ദേ​​ശ​​ത്തെ ആ​​ദി​​വാ​​സി കോ​​ള​​നി​​ക​​ളി​​ലേ​​ക്കു ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യ​​വു​​മാ​​യി പോ​​യ​​താ​​യി​​രു​​ന്നു സം​​ഘം. കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ഡ​​യ​​റ​​ക്ട​​ർ റ​​വ. ഡോ. ​​തോ​​മ​​സ് പ​​റ​​യി​​ടം, ക​​ല്ലേ​​ലി​​മേ​​ട് പ​​ള​​ളി വി​​കാ​​രി ഫാ. ​​ജ​​യിം​​സ് ഐ​​ക്ക​​ര​​മ​​റ്റം, കു​​ത്തു​​കു​​ഴി പാ​​റ​​മേ​​ൽ ഫ്രാ​​ൻ​​സി​​സ്, സി​​സ്റ്റ​​ർ ജോ​​ണ്‍സി എംഎ​​സ്ജെ, സി​​സ്റ്റ​​ർ ഹേ​​മ എം​​എ​​സ്ജെ, കോ​​ത​​മം​​ഗ​​ലം സെ​​ന്‍റ് ജോ​​ർ​​ജ് ക​​ത്തീ​​ഡ്ര​​ൽ ഇ​​ട​​വ​​ക​​യി​​ലെ മാ​​തൃ​​വേ​​ദി അം​​ഗ​​ങ്ങ​​ളാ​​യ പാ​​റ​​ക്കു​​ഴി ത്രേ​​സ്യാ​​മ്മ ആ​​ന്‍റ​​ണി, പു​​ത്തം​​പേ​​രൂ​​ർ മേ​​രി​​മ്മ മാ​​ത്യു എ​​ന്നി​​വ​​രാ​​യി​​രു​​ന്നു സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ക​​ന​​ത്ത​​ മ​​ഴ​​യെ തു​​ട​​ർ​​ന്ന് വ​​ന​​പാ​​ത ഒ​​ലി​​ച്ചു പോ​​കു​​ക​​യും പു​​ഴ​​യി​​ൽ വെ​​ള്ളം ഉ​​യ​​രു​​ക​​യും ചെ​​യ്ത​​തോ​​ടെ ബ്ലാ​​വ​​ന ക​​ട​​ത്ത് സ​​ർ​​വീ​​സ് നി​​ർ​​ത്തി​​വ​​ച്ചു. ഇ​​തോ​​ടെ ഇ​​വ​​ർ​​ക്ക് തി​​രി​​കെ മ​​ട​​ങ്ങാ​​നാ​​യി​​ല്ല. കോ​​ത​​മം​​ഗ​​ല​​ത്തു നി​​ന്നു ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ 9.30നാ​​ണ് സം​​ഘം…

Read More

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചു; വെ​ള്ള​പ്പൊ​ക്ക​ത്തി​നൊ​പ്പം കൊ​ച്ചി​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​വും

കൊ​ച്ചി: പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത​തോ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചു, ഇ​തു​മൂ​ലം കൊ​ച്ചി​യി​ൽ ഉ​ൾ​പ്പെ​ടെ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​കും. വെ​ള്ള​ത്തി​ൽ ചെ​ളി​നി​റ​ഞ്ഞ​താ​ണു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ന്പിം​ഗ് നി​ർ​ത്തി​വ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ല​ങ്ങി മ​റി​ഞ്ഞാ​ണു പെ​രി​യാ​ർ ഒ​ഴു​കു​ന്ന​ത്. ശു​ദ്ധീ​ക​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ വ​ള​രെ​യേ​റെ ചെ​ളി​യാ​ണു വെ​ള്ള​ത്തി​ൽ ക​ല​ർ​ന്നി​രി​ക്കു​ന്ന​ത്. ആ​ലു​വ​യി​ൽ​നി​ന്നു​ള്ള പ​ന്പിം​ഗ് ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ട​തി​നാ​ൽ പ​ശ്ചി​മ​കൊ​ച്ചി ഒ​ഴി​കെ​യു​ള്ള കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ലു​വ, ഏ​ലൂ​ർ, ക​ള​മ​ശേ​രി, തൃ​ക്കാ​ക്ക​ര, ചേ​രാ​നെ​ല്ലൂ​ർ, എ​ള​ങ്കു​ന്ന​പ്പു​ഴ, ഞാ​റ​ക്ക​ൽ, മു​ള​വു​കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തെ ബാ​ധി​ക്കും. പാ​ണം​കു​ഴി പ​ന്പ്ഹൗ​സി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ വേ​ങ്ങൂ​ർ, മു​ട​ക്കു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ ബാ​ധി​ക്കും. കൂ​വ​പ്പ​ടി, ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചു. ഇ​ല്ലി​ത്തോ​ട് നി​ന്നു​ള്ള പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ മ​ല​യാ​റ്റൂ​ർ, നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി നീ​ലീ​ശ്വ​രം പ​ന്പ്ഹൗ​സി​ലെ വൈ​ദ്യു​തി ക​ഐ​സ്ഇ​ബി വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള പ​ന്പിം​ഗ്…

Read More

വെള്ളപ്പൊക്കം മറയാക്കി മോഷണവും! ആ​ശ​ങ്ക​യി​ൽ ആ​ലു​വ​യും; കൂ​ടു​ത​ൽ​പേ​രെ മാ​റ്റാ​നൊ​രു​ങ്ങു​ന്നു

ക​ള​മ​ശേ​രി: ഏ​ലൂ​രി​ലെ വെ​ള്ള​പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം വ്യാ​പ​ക​മാ​യ​താ​യി പ​രാ​തി. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ താ​മ​സ​ക്കാ​ർ ഒ​ഴി​ഞ്ഞ സ​മ​യം നോ​ക്കി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വ​ള​പ്പി​ലെ വാ​ഴ​ക്കു​ല​ക​ളും വെ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​താ​യാ​ണ് പ​രാ​തി. ഇ​ന്ന് പു​ല​ർ​ച്ചെ വീ​ടു​ക​ളി​ലെ പ്ര​ധാ​ന രേ​ഖ​ക​ൾ എ​ടു​ക്കാ​നാ​യി തോ​ണി​യി​ലെ​ത്തി​യ​വ​രാ​ണ് വാ​ഴ​ക്കു​ല​ക​ൾ ന​ഷ്ട​പ്പെ​ട്ട​ത് ക​ണ്ട​ത്. വെ​ള്ളം ക​യ​റി​യ​പ്പോ​ൾ പ​ല​രും വീ​ടി​ന് മു​ക​ളി​ലും മ​റ്റു​മാ​യി കെ​ട്ടി​വ​ച്ചാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് വ​ന്ന​ത്. ഇ​വ​യെ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലാ​ക്കി ഗൃ​ഹ​നാ​ഥ​ന്മാ​ർ വീ​ടി​ന് കാ​വ​ൽ നി​ൽ​ക്കു​ക​യാ​ണ്. ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഐ​എ സി ​യ്ക്ക് സ​മീ​പം ബോ​സ്കോ കോ​ള​നി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വെ​ള്ളം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​റ​വൂ​ർ താ​ലൂ​ക്കി​ൽ പെ​ടു​ന്ന ഏ​ലൂ​രി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി​യാ​ണ്. കു​റ്റി​ക്കാ​ട്ടു​ക​ര സ്കൂ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടേ​യ്ക്ക് വേ​ണ്ട ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ…

Read More

വെള്ളപ്പൊക്ക ഭീഷണി! ആശങ്ക അകലാതെ നെടുമ്പാശേരി വിമാനത്താവളവും; ഹജ്ജ് ക്യാമ്പിലേക്കുള്ള സന്ദര്‍ശകര്‍ക്കും വിലക്ക്

നെ​ടു​ന്പാ​ശേ​രി: വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി, നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ശ​ങ്ക അ​ക​ലു​ന്നി​ല്ല. പെ​രി​യാ​റി​ൽ വെ​ള്ള​മു​യ​ർ​ന്ന​പ്പോ​ൾ കൈ​വ​ഴി​യാ​യ ചെ​ങ്ക​ൽ​തോ​ട്ടി​ൽ​നി​ന്നും ഓ​വു​ചാ​ലു​ക​ൾ വ​ഴി വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ഇ​ന്ന​ലെ വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​തു​മൂ​ലം ര​ണ്ടു മ​ണി​ക്കൂ​ർ സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. ചെ​റു​തോ​ണി​യി​ൽ​നി​ന്നും ഇ​ന്ന് 1,20,000 ക്യു​ബി​ക് അ​ടി വെ​ള്ളം തു​റ​ന്നു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ച്ച​യോ​ടു​കൂ​ടി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക്രൈ​സി​സ് മാ​നേ​ജ്മെ​ന്‍റ് ഇ​തു​സം​ബ​ന്ധി​ച്ച സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​വു​ചാ​ലു​ക​ൾ വ​ഴി വ​രു​ന്ന വെ​ള്ളം റ​ണ്‍​വേ​യി​ലേ​ക്കു ക​യ​റാ​തെ ത​ത്സ​മ​യം പു​റ​ത്തേ​യ്ക്കു ക​ള​യു​ന്ന​തി​നു പ​ന്പ് സെ​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ, വി​മാ​ന​ത്താ​വ​ള​ത്തി​ലു​ള്ള ഹ​ജ്ജ് ക്യാ​ന്പി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ഹ​ജ്ജ് വി​മാ​ന​ങ്ങ​ൾ മു​ട​ങ്ങി​യാ​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ഇ​വി​ടെ താ​മ​സി​പ്പി​ക്കേ​ണ്ടി​വ​രും. സ​ന്ദ​ർ​ശ​ക​രു​ടെ സാ​ന്നി​ധ്യം ഇ​തി​നു ത​ട​സ​മാ​കും എ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണു സ​ന്ദ​ർ​ശ​ക​രെ വി​ല​ക്കി​യി​ട്ടു​ള്ള​ത്.

Read More

പെരിയാറിലെ വെള്ളത്തിനൊപ്പം സെൽഫി; കാഴ്ച തടഞ്ഞ് പാ​ല​ത്തി​ൽ പോലീസിന്‍റെ തുണിമറ

ആ​ലു​വ: പെ​രി​യാ​റി​ലൂടെ വെള്ളം ഒഴുകുന്നതിന്‍റെ സെൽഫി പകർത്താനുള്ള ആൾതിരക്കിൽ ഗതാഗതം താറുമാറയതോടെ ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ൽ പോലീസ് തുണിമറ സൃഷ്ടിച്ചു. ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് കാ​ണാ​ൻ ആ​ലു​വ മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ പാ​ല​ത്തി​ൽ വാ​ഹ​നങ്ങൾ നി​റു​ത്തി​യതാണ് ഗാതഗത കു​രു​ക്കി​ന് ഇ​ട​യാ​ക്കിയത്. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് പാ​ല​ത്തിന്‍റെ തൂ​ണു​ക​ളി​ൽ തു​ണി ഉ​പ​യോ​ഗി​ച്ച് പെ​രി​യാ​റി​ലെ കാ​ഴ്‌​ച മ​റ​യ്ക്കുകയായിരുന്നു. പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പാ​ല​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത കു​റ​ച്ചും മൊ​ബൈ​ലി​ൽ ചി​ത്രം പ​ക​ർ​ത്തി​യു​മാ​ണ് യാ​ത്ര​ക്കാ​ർ പ്ര​ശ്‌​നം സൃ​ഷ്ടി​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​നം വെ​ള്ള​പ്പൊ​ക്കം കാ​ണാ​ൻ പാ​ല​ത്തി​ലേ​ക്ക് വ​ന്നു. അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് രാ​വി​ലെ ത​ന്നെ ആ​ലു​വ കൊ​ട്ടാ​ര​ക്ക​ട​വി​ൽ നി​ന്നും മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ന​ട​പ്പാ​ലം പൊ​ലീ​സ് വ​ടം ഉ​പ​യോ​ഗി​ച്ച് അ​ട​ച്ചു കെ​ട്ടി​യി​രു​ന്നു.

Read More

കടൽ ദുരന്തം; കുറ്റക്കാർക്കെതിരേയുള്ള നി​യ​മ​പോ​രാ​ട്ട​ത്തി​നു ബി​ജെ​പി​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന് ശ്രീ​ധ​ര​ൻ​പി​ളള

ചെ​റാ​യി: സം​സ്ഥാ​ന​ത്തെ ന​ടു​ക്കി​യ ക​ട​ൽ ദു​ര​ന്ത​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​നും ദു​ര​ന്ത​ത്തി​ൽ​പെ​ട്ട് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്ന കാ​ര്യ​ത്തി​ലും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​ക​ത്തി​ന്‍റെ പു​ർ​ണ്ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ​പി​ള്ള പ്ര​സ്താ​വി​ച്ചു. കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യം വേ​ണ​മെ​ങ്കി​ൽ അ​തും സാ​ധ്യ​മാ​ക്കും. ദു​ര​ന്ത​മ​റി​ഞ്ഞ് മു​ന​ന്പ​ത്തെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന​ലെ രാ​ത്രി ഹാ​ർ​ബ​റി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​ർ ത​മി​ഴ​നാ​യാ​ലും മ​ല​യാ​ളി​യാ​യാ​ലും എ​ല്ലാം ന​മ്മു​ടെ സ​ഹാ​ദ​ര​ൻ​മാ​രാ​ണ്. ഇ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ലും ഇ​വ​ർ​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന​തി​ലും ദേ​ശ​മോ, ജാ​തി​യോ , മ​ത​മോ ഒ​ന്നും ത​ന്നെ ഒ​രാ​ൾ​ക്കും ബാ​ധ​ക​മാ​ക​രു​തെ​ന്ന് യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. രാ​വി​ലെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നേ​താ​ക്ക​ളെ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി. അ​നി​ൽ, കെ.​കെ. വേ​ലാ​യു​ധ​ൻ, കൈ​ലാ​സ​ൻ, തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Read More

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ച സം​ഭ​വം;കാ​ണാ​താ​യ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ന്നു; വി​ദ​ഗ്ധസം​ഘം ഇ​ന്ന് ക​പ്പ​ൽ പ​രി​ശോ​ധി​ക്കും

കൊ​ച്ചി: കേ​ര​ള​തീ​ര​ത്തു മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടി​ൽ ക​പ്പ​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ ഒ​രു മ​ല​യാ​ളി​യ​ട​ക്കം ഒ​ന്പ​തു പേ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്തം. നേ​വി, കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നി​വ​യു​ടെ ക​പ്പ​ലു​ക​ളും മൂ​ന്നു ഹെ​ലി​കോ​പ്ട​റു​ക​ളു​മാ​ണു തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ന്ന​ത്. ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന തെ​ര​ച്ചി​ലു​ക​ൾ​ക്കു പു​റ​മേ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ മു​ങ്ങ​ൽ വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് 70 മീ​റ്റ​റി​ല​ധി​കം ആ​ഴ​മു​ള്ള​തി​നാ​ൽ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ക​ഴി​യു​മോ​യെ​ന്ന​തി​ൽ നേ​വി അ​ധി​കൃ​ത​ർ ആ​ശ​ങ്ക​യും അ​റി​യി​ക്കു​ന്നു.കാ​ണാ​താ​യ എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​തു​വ​രെ തെ​ര​ച്ചി​ൽ തു​ട​രാ​നാ​ണു തീ​രു​മാ​നം. നാ​വി​ക-​തീ​ര​ര​ക്ഷാ സേ​ന​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സം​യു​ക്ത​മാ​യി ഇ​ന്ന​ലെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ത​ക​ർ​ന്ന ബോ​ട്ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 3.30ന് ​മു​ന​ന്പം തീ​ര​ത്തു​നി​ന്ന് 24 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. മു​ന​ന്പം തീ​ര​ത്തു​നി​ന്നു 14 പേ​രു​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ…

Read More

കൊ​ച്ചിന​ഗ​ര​മ​ധ്യ​ത്തി​ൽ ഓ​ട​യി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം; സ്ലാ​ബ് ത​ക​ർ​ന്ന ഓ​ട​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ​താ​ണെ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളു​ടെ മൊ​ഴി

കൊ​ച്ചി: ന​ഗ​ര​മ​ധ്യ​ത്തി​ൽ ഓ​ട​യി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ത​ല​വൂ​ർ സ്വ​ദേ​ശി ഷൈ​ല​ജ(44)​യു​ടെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്. ബാ​ന​ർ​ജി റോ​ഡി​ൽ ക​ണ്ണം​കു​ന്ന​ത്ത് ആ​ശ്ര​മ​ത്തി​നു സ​മീ​പ​ത്ത് ഇ​ന്നു രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ളാ​യി ഓ​ട​യു​ടെ സ്ലാ​ബ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​ണ്. ഈ ​സ്ലാ​ബു​ക​ൾ​ക്കു​താ​ഴെ ഓ​ട​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി സ്ഥ​ല​ത്തു അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​യാ​ളാ​ണ് ഷൈ​ല​ജ​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ സെ​ൻ​ട്ര​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ്ത്രീ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നും സ്ലാ​ബ് ത​ക​ർ​ന്ന ഓ​ട​യി​ൽ കാ​ൽ​വ​ഴു​തി വീ​ണ​താ​ണെ​ന്ന മൊ​ഴി​യാ​ണു ല​ഭി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More