ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സ​ത്യ​സ​ന്ധ​ത​യ്ക്ക് പ​ത്ത​ര​മാ​റ്റ് ; ചെ​രു​പ്പ് വ്യാ​പാ​രി​ക്ക് പ​ണ​വും  ബാ​ഗും തി​രി​കെ ല​ഭി​ച്ചു

വൈ​പ്പി​ൻ: ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ സ​ക്കീ​റി​നു ന​ഷ്ട​മാ​യ 6900 രൂ​പ​യും മ​റ്റ് രേ​ഖ​ക​ൾ അ​ട​ങ്ങി​യ ബാ​ഗും തി​രി​കെ ല​ഭി​ച്ചു. ക​ട​ക​ൾ തോ​റും ചെ​രി​പ്പ് വി​ത​ര​ണം ന​ട​ത്തു​ന്ന വ്യാ​പാ​രി​യാ​ണ് സ​ക്കീ​ർ. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്നു തെ​റി​ച്ചു വീ​ണ പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ഞാ​റ​ക്ക​ൽ ആ​ശു​പ​ത്രി​പ്പ​ടി ബ​സ് സ്റ്റോ​പ്പി​ൽ കി​ട​ന്ന് ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ലെ ഡ്രൈ​വ​ർ​മാ​രാ​യ മു​ര​ളി, പ്ര​ശാ​ന്ത് എ​ന്നി​വ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. തു​റ​ന്ന് നോ​ക്കി​യ​പ്പോ​ൾ പ​ണം ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ഉ​ട​ൻ ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ബാ​ഗ് എ​സ്ഐ ആ​ർ. ര​ഗീ​ഷ്കു​മാ​റി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബാ​ഗി​ലെ വി​ലാ​സം വ​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട ചെ​രു​പ്പു വ്യാ​പാ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു. ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പോ​ലീ​സ് ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രെ വി​ളി​ച്ച് വ​രു​ത്തി സ്റ്റേ​ഷ​നി​ൽ വ​ച്ച് ബാ​ഗ് ഉ​ട​മ​യ്‌​ക്കു കൈ​മാ​റി.

Read More

 അ​ത്തം  ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 8 മു​ത​ൽ നി​യ​ന്ത്ര​ണമെന്ന് കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ്

തൃ​പ്പൂ​ണി​ത്തു​റ: അ​ത്തം ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​നാ​ഴ്ച്ച രാ​വി​ലെ 8 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കൊ​ച്ചി സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ്. കോ​ട്ട​യം, വൈ​ക്കം, പൂ​ത്തോ​ട്ട ഭാ​ഗ​ത്ത് നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന സ​ർ​വീ​സ് ബ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ്ണ​ൻ കു​ള​ങ്ങ​ര​യി​ൽ നി​ന്നും മി​നി ബൈ​പാ​സ് റോ​ഡ് വ​ഴി തി​രി​ച്ചു​വി​ടും. ചോ​റ്റാ​നി​ക്ക​ര, മൂ​വാ​റ്റു​പ്പു​ഴ തു​ട​ങ്ങി​യ ഭാ​ഗ​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​രി​ങ്ങാ​ച്ചി​റ ജം​ഗ്ഷ​നി​ൽ നി​ന്നും പു​തി​യ റോ​ഡ് കാ​ക്ക​നാ​ട് വ​ഴി പോ​ക​ണം.​ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞാ​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്നും മൂ​വാ​റ്റു​പു​ഴ ,ചോ​റ്റാ​നി​ക്ക​ര, കോ​ട്ട​യം, വൈ​ക്കം, പൂ​ത്തോ​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പേ​ട്ട ജം​ഗ്ഷ​നി​ൽ​നി​ന്ന് ഗാ​ന്ധി​സ്ക്വ​യ​ർ, മി​നി ബൈ​പാ​സ് ക​ണ്ണ​ൻ​കു​ള​ങ്ങ​ര വ​ഴി തി​രി​ഞ്ഞു പോ​കേ​ണ്ട​താ​ണ് . രാ​വി​ലെ 8 മ​ണി മു​ത​ൽ ഘോ​ഷ​യാ​ത്ര അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ന​ഗ​ര​ത്തി​ലേ​ക്ക് ടി​പ്പ​ർ ലോ​റി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ഘോ​ഷ​യാ​ത്ര ക​ട​ന്ന് പോ​കു​ന്ന വ​ഴി​ക​ളി​ൽ പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. സം​സ്കൃ​ത കോ​ള​ജി​ന്‍റെ…

Read More

പെ​രി​യാ​ർ പൂ​ർ​വസ്ഥി​തി​യി​ലാ​യ​തി​ൽ ആ​ശ്വാ​സ​പ്പെ​ട്ടിരി​ക്കെ വീണ്ടും  ജ​ല​നി​ര​പ്പുയ​ർന്നു ;  മു​ൻ ക​രു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ തുടരുന്നു

ആ​ലു​വ: പെ​രി​യാ​ർ പൂ​ർ​വസ്ഥി​തി​യി​ലാ​യ​തി​ൽ ആ​ശ്വാ​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മ​ണി​യോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​ട​മ​ല​യാ​ർ​ഡാം തു​റ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ജ​ല​നി​ര​പ്പ് വീണ്ടും ഉ​യ​ർ​ന്ന​ത്. പു​ഴ​നി​റ​ഞ്ഞ​തോ​ടെ കൈ​തോ​ടു​ക​ൾ വ​ഴി വെ​ള്ളം ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ക​യാ​ണ്. ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ൽ നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് ഇ​ന്ന് മ​ട​ങ്ങാ​നൊ​രു​ങ്ങു​ന്ന​തി​നി​ട​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​രു​ക്കി​യി​ട്ടു​ള്ള എ​ല്ലാ മു​ൻ ക​രു​ത​ൽ സം​വി​ധാ​ന​ങ്ങ​ളും ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​രും കൈ​തോ​ടു​ക​ളു​ടെ ക​ര​യി​ലു​ള്ള​വ​രു​മാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ​ത്. ഇ​ന്ന​ലെ​യോ​ടെ വെ​ള്ള​മി​റ​ങ്ങി​യ​തി​നാ​ൽ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കി മ​ട​ങ്ങാ​നും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ അ​വാ​സ​നി​പ്പി​ക്കാ​നു​മു​ള്ള തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ധി​കൃ​ത​ർ. ചെ​റി​യ തോ​തി​ലാ​ണെ​ങ്കി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ ഇ​ന്ന​ത്തെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യാ​യി​രി​ക്കും അ​ടു​ത്ത തീ​രു​മാ​നം. ദു​ര​ന്ത​നി​വാ​ര​ണ സേ​ന, തീ​ര​സം​ര​ക്ഷ​ണ സേ​ന തു​ട​ങ്ങി​യ സം​ഘ​ങ്ങ​ൾ ആ​ലു​വ​യി​ൽ ക്യാ​ന്പ് ചെ​യ്തു വ​രു​ന്നു​ണ്ട്. പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് സം​വി​ധാ​ന​ങ്ങ​ളും സ​ജീ​വ​മാ​ണ്. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ പെ​രി​യാ​റി​ന്‍റെ കൈ​തോ​ടു​ക​ൾ ഒ​ഴു​കു​ന്ന എ​ട​യ​പ്പു​റം, തു​ന്പി​ച്ചാ​ൽ ഭാ​ഗ​ങ്ങ​ളി​ൽ…

Read More

യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാക്കി മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ  സ​ർ​വീ​സു​ക​ൾ റദ്ദാക്കുന്നു

മൂ​വാ​റ്റു​പു​ഴ: തു​ട​ർ​ച്ച​യാ​യി മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ റ​ദ്ദ് ചെ​യ്യു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ക​ള​ക്ഷ​നി​ല്ലെ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​തു​വ​രെ സ​ർ​വീ​സു​ക​ൾ റ​ദ്ദ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​രാ​ഴ്ച​യാ​യി ഡീ​സ​ൽ ക്ഷാ​മ​ത്തെ തു​ട​ർ​ന്നാ​ണ് നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദ് ചെ​യ്തി​രി​ക്കു​ന്ന​ത്. തി​ര​ക്കേ​റി​യ മൂ​വാ​റ്റു​പു​ഴ – കാ​ക്ക​നാ​ട് റൂ​ട്ടി​ലാ​ണ് ഏ​റ്റ​വും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ങ്ക​ളാ​ഴ്ച​യാ​യ ഇ​ന്ന് രാ​വി​ലെ ത​ന്നെ യാ​ത്ര​ക്കാ​രെ മു​ഴു​വ​ൻ പെ​രു​വ​ഴി​യി​ലാ​ക്കി നി​ര​വ​ധി സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ ബ​സു​ക​ൾ പ്ര​തീ​ക്ഷി​ച്ച് നി​ന്ന വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യു​മൊ​ക്കെ യാ​ത്ര മു​ട​ങ്ങി​യ​ത് ഏ​റെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഏ​റ്റ​വും ലാ​ഭ​ക​ര​മാ​യ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കി​യി​രി​ക്കു​ന്ന​തു സ്വ​കാ​ര്യ ബ​സ് മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്ന് നേ​ര​ത്തെ ആ​ക്ഷേ​പം ഉ‍​യ​ർ​ന്നി​രു​ന്ന​താ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ ല​ഭി​ക്കു​ന്ന റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സു​ക​ൾ റ​ദ്ദ് ചെ​യ്യു​ന്ന​തോ​ടെ കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ദി​വ​സ​വും ഉ​ണ്ടാ​കു​ന്ന​ത്. ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ഡി​പ്പോ​യി​ലേ​ക്ക് വി​ളി​ച്ച് ചോ​ദി​ച്ചാ​ൽ വ്യ​ക്ത​മാ​യ…

Read More

ബോ​ട്ട് അ​പ​ക​ടം ; തെ​ര​ച്ചി​ൽ തു​ട​രു​ന്നു; യേ​ശു​പാ​ല​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് വി​ട്ടു​കൊ​ടു​ക്കും; ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ 

കൊ​ച്ചി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ക​പ്പ​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. അ​പ​ക​ട​ത്തി​പ്പെ​ട്ട ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു പേ​രെ കൂ​ടി​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്. ഇ​വ​ർ​ക്കാ​യി നാ​വി​ക​സേ​ന​യു​ടെ​യും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ​യും കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. നാ​വി​ക​സേ​ന​യു​ടെ സി​ജി​എ​സ് വി​ക്രം, ഐ​എ​ൻ​എ​സ് സ​ത്ല​ജ് എ​ന്നീ ക​പ്പ​ലു​ക​ൾ അ​പ​ക​ട​സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ന്നു​ണ്ട്. കൂ​ടാ​തെ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഡോ​ർ​ണി​യ​ർ വി​മാ​ന​വും ഇ​ന്ന് രാ​വി​ലെ മു​ത​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും ത​ക​ർ​ന്ന ബോ​ട്ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഒ​ന്നും ത​ന്നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം, തെ​ര​ച്ചി​ലി​ൽ ഇ​ന്ന​ലെ ക​ണ്ടെ​ത്തി​യ യേ​ശു​പാ​ല​ന്‍റെ (36) മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. അ​പ​ക​ടം ന​ട​ന്ന ഭാ​ഗ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്ത​വെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​രോ​ണ്‍ എ​ന്ന ബോ​ട്ടാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ബോ​ട്ട് എ​ത്തി മൃ​ത​ദേ​ഹം എ​ടു​ത്ത് അ​ക്ഷ​യ് എ​ന്ന മ​ത്സ്യ ബ​ന്ധ​ന ബോ​ട്ടി​ൽ…

Read More

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. കേസിന്‍റെ അന്വേഷണം സിബിഐ പോലുള്ള ഏജൻസികളെ ഏൽപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില നൽകിയ ഹർജിയാണ് ഡി​​വി​​ഷ​​ൻ ബെ​​ഞ്ച് തള്ളിയത്. അതേസമയം, കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ അഭിഭാഷകൻ ഹൈക്കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. നേ​​​ര​​​ത്തേ, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ​​​ർ​​​ജി സിം​​​ഗി​​​ൾ​​​ബെ​​​ഞ്ചും ത​​​ള്ളി​​​യി​​​രു​​​ന്നു. ഇ​​തേ​​ത്തുട​​ർ​​ന്നാ​​ണ് ശ്രീജിത്തിന്‍റെ ഭാര്യ ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യത്.

Read More

ഏ​ത്ത​ക്കാ​യ വി​ല കു​തി​ക്കു​ന്നു ! ഉ​പ്പേ​രി​ക്കും ശ​ർ​ക്ക​ര​വ​ര​ട്ടി​ക്കും വി​ല പൊ​ള്ളും

മൂ​വാ​റ്റു​പു​ഴ: ഓ​ണം അ​ടു​ത്തെ​ത്തി​യ​തോ​ടെ വി​പ​ണി​യി​ൽ ഏ​ത്ത​ക്കാ​യ വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ന​ത്ത​മ​ഴ​യി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തു മൂ​ലം അ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വാ​ണ് വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​ന്ന​ലെ മൂ​വാ​റ്റു​പു​ഴ മാ​ർ​ക്ക​റ്റി​ൽ ഏ​ത്ത​ക്കു​ല കി​ലോ​യ്ക്ക് 55-60 തോ​തി​ലാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്നു വ്യാ​പാ​രി​ക​ൾ വാ​ങ്ങി​യ​ത്. പ​ച്ച​ക്കാ​യ​യു​ടെ വി​ല വ​ർ​ധി​ച്ച​തി​നു ചു​വ​ടു​പി​ടി​ച്ച് പ​ഴ​ത്തി​നും വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. നേ​ന്ത്ര​പ​ഴ​ത്തി​ന് കി​ലോ​യ്ക്ക് 65-70 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ന​ലെ ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ന്ന​ത്. ഓ​ണ​ത്തി​ന് ഉ​പ്പേ​രി, ശ​ർ​ക്ക​ര​വ​ര​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ചി​പ്സ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ വ​ൻ​തോ​തി​ൽ ഏ​ത്ത​ക്കാ​യ ശേ​ഖ​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തും വി​ല വ​ർ​ധ​ന​വി​നു കാ​ര​ണ​മാ​യി. സം​സ്ഥാ​ന​ത്തെ ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ൻ തോ​തി​ൽ കൃ​ഷി ന​ട​ത്തി​വ​ന്നി​രു​ന്നു. എ​ന്നാ​ൽ കാ​ലാ​വ​സ്ഥ ച​തി​ച്ച​തി​നാ​ൽ അ​വി​ടെ​യും ഉ​ത്പാ​ദ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. നേ​ന്ത്ര​ക്കാ​യ വി​ല വ​ർ​ധി​ച്ച​തി​നു പി​ന്നാ​ലെ ഓ​ണ​ക്കാ​ല​ത്തെ പ്ര​ധാ​ന വി​ഭ​വ​ങ്ങ​ളാ​യ ഉ​പ്പേ​രി, ശ​ർ​ക്ക​ര​വ​ര​ട്ടി എ​ന്നി​വ​യു​ടെ വി​ല​യും ഇ​ത്ത​വ​ണ…

Read More

 പെരിയാറിലെ വെള്ളപ്പൊക്കം; 78 ക്യാ​മ്പു​ക​ളി​ലാ​യി 10,510 പേ​ർ;സജ്ജമായി ആയുർവേദ മെഡിക്കൽ സംഘം

കൊ​ച്ചി: പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ച​ത് 78 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ. ഇ​വി​ട​ങ്ങ​ളി​ലാ​യി 10,510 പേ​രാ​ണു ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. പ​റ​വൂ​ർ, ആ​ലു​വ, ക​ണ​യ​ന്നൂ​ർ, കു​ന്ന​ത്തു​നാ​ട് താ​ലൂ​ക്കു​ക​ളി​ലാ​യാ​ണു ഇ​ത്ര​യു​മ​ധി​കം ക്യാ​ന്പു​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത്. പ​റ​വൂ​രി​ലാ​ണ് കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ള്ള​ത്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും ആ​വ​ശ്യാ​നു​സ​ര​ണം ഒൗ​ഷ​ധ​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നും ആ​യു​ർ​വേ​ദ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ടീ​മി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ 9446343066, സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ 9447378257, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ 9446813737, 9495882826, 9446820304 എ​ന്നി​വ​രു​ടെ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Read More

വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞു;  ഇ​ട​മ​ല​യാ​ർ ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ അ​ട​ച്ചു; പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 100 ഘ​ന​മീ​റ്റ​റാ​യി കു​റ​ച്ചു

ജി​ജു ജോ​ർ​ജ് കോ​ത​മം​ഗ​ലം: വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​ട​മ​ല​യാ​ർ ഡാ​മി​ന്‍റെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ​അ​ട​ച്ചു. ശേ​ഷി​ക്കു​ന്ന ഒ​രു ഷ​ട്ട​ർ പാ​തി​താ​ഴ്ത്തി പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 100 ഘ​ന​മീ​റ്റ​റാ​യി കു​റ​ച്ചു. സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി. സം​ഭ​ര​ണി​യി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ വ​ര​വ് കു​റ​ഞ്ഞാ​ൽ ഡാം ​പൂ​ർ​ണ്ണ​മാ​യി അ​ട​യ്ക്കും. 168.95 മീ​റ്റ​ർ ആ​ണ് ഇ​ന്ന് രാ​വി​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 169 മീ​റ്റ​ർ ആ​ണ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി വെ​ള്ളം കൂ​ടു​ത​ൽ ഒ​ഴു​ക്കി ക​ള​ഞ്ഞി​രു​ന്നെ​ങ്കി​ലും മ​ഴ​യു​ടെ കാ​ഠി​ന്യം മൂ​ലം സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ രാ​ത്രി 12 നാ​ണ് ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ് ര​ണ്ട് ഷ​ട്ട​റു​ക​ൾ അ​ട​ച്ച​ത്. ഒ​രു​ഷ​ട്ട​ർ ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​ട​ച്ച​ത്. ഡാ​മി​ലെ നാ​ല് ഷ​ട്ട​റു​ക​ളി​ൽ മ​റ്റ് ശേ​ഷി​ക്കു​ന്ന ഒ​രെ​ണ്ണം ഒ​രു മീ​റ്റ​റാ​യി താ​ഴ്ത്തി ഒ​ഴു​ക്കി ക​ള​യു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് 100…

Read More

ക​ന​ത്ത സു​ര​ക്ഷ​യി​ൽ  ആ​ലു​വയിൽ‌ ബലി തർപ്പണം; ബ​ലി​ത​ർ​പ്പ​ണം മ​ണ​പ്പു​റ​ത്തെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ

ആ​ലു​വ: പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ക​ർ​ക്ക​ട​ക വാ​വ് ബ​ലി​ത​ർ​പ്പ​ണം മ​ണ​പ്പു​റ​ത്തെ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലേ​ക്കു മാ​റ്റി. ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് തോ​ട്ട​ക്കാ​ട്ടു​ക​ര-​മ​ണ​പ്പു​റം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​ണ് ബ​ലി​ത്ത​റ​ക​ൾ സ​ജ​ജീ​ക​രി​ച്ചി​രു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി മ​ണ​പ്പു​റ​ത്തെ താ​ത്ക്കാ​ലി​ക ക്ഷേ​ത്ര​പ​രി​സ​ര​ത്താ​ണ് ബ​ലി​ത്ത​റ​ക​ൾ ഒ​രു​ക്കി ച​ട​ങ്ങു​ക​ൾ ന​ട​ന്നി​രു​ന്ന​ത്. അ​തി​ന് ശേ​ഷം പെ​രി​യാ​റി​ൽ മു​ങ്ങു​ക​യാ​ണ് ചെ​യ്യാ​റ്. അ​ത് സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ മ​ണ​പ്പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന പ​ട​വു​ക​ളി​ലാ​ണ് ത​ർ​പ്പ​ണ​ത്തി​നെ​ത്തി​യ​വ​ർ മു​ങ്ങു​ന്ന​ത്. വെ​ള്ളം മു​ക​ളി​ലെ പ​ട​വു​ക​ളി​ൽ നി​ന്ന് താ​ഴേ​ക്ക് ആ​യ​തും മ​ഴ​യി​ല്ലാ​ത്ത​തും അ​നു​ഗ്ര​ഹ​മാ​യി. ബ​ലി​ത​ർ​പ്പ​ണം മു​ട​ങ്ങാ​തി​രി​ക്കാ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് എ​ല്ലാ മു​ൻ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ദു​ര​ന്ത​നി​വാ​ര​ണ​സേ​ന, തീ​ര​സം​ര​ക്ഷ​ണ സേ​ന​യ​ട​ക്ക​മു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ബ​ലി​ത​ർ​പ്പ​ണം ന​ട​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി മ​ണ​പ്പു​റ​വും ശി​വ​ക്ഷേ​ത്ര​വും വെ​ള്ള​ത്തി​ന​ട​യി​ലാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ലേ​തു​പോ​ലെ പു​ല​ർ​ച്ചെ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തോ​ടെ ഒ​ന്പ​തു​മ​ണി​യോ​ടു​കൂ​ടി വി​ശ്വാ​സി​ക​ൾ കൂ​ടു​ത​ൽ എ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​ണ​പ്പു​റ​ത്തെ മു​ക​ളി​ലെ ശി​വ​ക്ഷേ​ത്ര​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ മേ​ൽ​ശാ​ന്തി മു​ല്ല​പ്പ​ള്ളി…

Read More