വൈപ്പിൻ: കനത്ത മഴയിൽ വാർഡിൽ വെള്ളക്കെട്ട് രൂക്ഷമായിപ്പോൾ വാർഡ്മെംന്പർ തന്നെ മുന്നിട്ടിറങ്ങി കാനയിലും, തോട്ടിലും നീരൊഴുക്ക് തടഞ്ഞ മണലും പ്ലാസ്റ്റിക്കുകളും ചവറുകളും വാരി മാറ്റി. വനിതാ പഞ്ചായത്തംഗമായി പതിനഞ്ചാം വാർഡിലെ മിനി രാജുവാണ് മറ്റ് അംഗങ്ങൾക്ക് മാതൃക കാണിച്ച് മണ്വെട്ടിയും തോട്ടിയുമായി വെള്ളക്കെട്ട് മാറ്റാൻ രംഗത്തിറങ്ങിയത്. ഞാറക്കൽ കടക്കര ക്ഷേത്രത്തിനു പടിഞ്ഞാറ് അഞ്ചോളം വീടുകളും ഈ ഭാഗത്തെ പറന്പും വെള്ളത്തിൽ മുങ്ങിയെന്ന് സ്ഥലവാസികൾ വിളിച്ചറിയിച്ചിനെ തുടർന്ന് സ്ഥലത്തെത്തിയ മെന്പർ കാനയും തോടും ചവറുകൾ നിറഞ്ഞ് കിടക്കുന്നതായി കണ്ട് കൂട്ടത്തിലൊരു വീട്ടമ്മയേയും കൂട്ടി നിസങ്കോചം ചവറുകൾ നീക്കുകയാണ് ചെയ്തത്. ഇതോടെ ഈ ഭാഗത്തെ വെള്ളക്കെട്ടിനു ശമനം കിട്ടുകയും ചെയ്തു. മഴവെള്ളം ഒഴുകിപ്പോയിരുന്ന സ്വകാര്യ തോടുകൾ പലതും കെട്ടിയടച്ച് വീതി കുറച്ചിരിക്കുന്നതാണ് ഇവിടത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം. ഇവിടെ നിന്നും പടിഞ്ഞാറോട്ട് പോകുന്തോറും വെള്ളക്കെട്ട് രൂക്ഷമാണ്. കഴിഞ്ഞ വർഷം വാർഡിൽ…
Read MoreCategory: Kochi
നിങ്ങളെ വലിയ രോഗികളാക്കും… വാർഡിനു സമീപം ആശുപത്രി മാലിന്യ നിക്ഷേപം; ആശങ്കയോടെ കിടപ്പു രോഗികൾ
മൂവാറ്റുപുഴ: ആശുപത്രി മാലിന്യം വാർഡിനു സമീപം നിക്ഷേപിക്കുന്നതായി പരാതി. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയേറെയുള്ള മാലിന്യങ്ങളാണ് ഗവ.ഹോമിയോ ആശുപത്രി വാർഡിനു സമീപം കൂട്ടിയിട്ടിരിക്കുന്നത്. ലാബിൽ പരിശോധനയ്ക്കെടുക്കുന്ന രക്ത സാന്പിളുകൾ, സിറിഞ്ചുകൾ, മറ്റു മാലിന്യങ്ങൾ എന്നിവയാണ് അലക്ഷ്യമായി വാർഡിനു സമീപം സൂക്ഷിച്ചിരിക്കുന്നത്. ദിവസങ്ങളോളം പഴക്കമുള്ള മാലിന്യത്തിൽനിന്ന് ഉയരുന്ന അസഹ്യമായ ദുർഗന്ധം കിടപ്പു രോഗികളെ ശ്വാസം മുട്ടിക്കുകയാണ്. നേരത്തെ ഇവ ആശുപത്രി കോന്പൗണ്ടിൽ കുഴിച്ചിടുകയായിരുന്നു പതിവ്. എന്നാൽ പരാതി ഉയർന്നതോടെ നഗരസഭയുടെ ഡന്പിംഗ് യാർഡിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇവ വാർഡിനു സമീപം കൂട്ടിയിടുന്നത്. ദിനംപ്രതി നഗരസഭ ജീവനക്കാർ മാലിന്യം കൊണ്ടുപോകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും മാലിന്യം നീക്കം ചെയ്തിട്ടില്ല. ഇതോടെയാണ് ദുർഗന്ധം വമിക്കാൻ തുടങ്ങിയത്. വിവിധ രോഗികളുടെ രക്തസാന്പിളുകൾ അടക്കമുള്ളവ അലക്ഷ്യമായി കിടപ്പു രോഗികളുടെ വാർഡിനു സമീപം സൂക്ഷിച്ചിരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും കാരണമാകുമെന്ന…
Read Moreപരസ്ത്രീ, പരപുരുഷബന്ധം ആരോപിച്ചുള്ള കേസുകൾ വർധിക്കുന്നു; പീഡനങ്ങൾ സ്ത്രീകൾ തുറന്നു പറയുന്നതു മാറ്റത്തിന്റെ സൂചന; പരാതിപ്പെടുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതു തടയുമെന്ന് വനിതാ കമ്മീഷൻ
കൊച്ചി: പരാതി നൽകുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതു തടയുമെന്നു വനിതാ കമ്മീഷൻ. എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന വനിത കമ്മീഷൻ മെഗാ അദാലത്തിലാണു കമ്മീഷൻ ഇക്കാര്യമറിയിച്ചത്. പരസ്ത്രീ, പരപുരുഷബന്ധം ആരോപിച്ചുള്ള കേസുകൾ വർധിച്ചു വരുന്നതായും കുടുംബബന്ധങ്ങൾ വഴിപിരിയാൻ ഇത് ഒരു കാരണമാകുന്നതായും കമ്മീഷൻ പറഞ്ഞു. തങ്ങൾ അനുഭവിക്കുന്ന മാനസിക ശാരീരിക പീഡനങ്ങൾ സ്ത്രീകൾ തുറന്നു പറയുന്നതു മാറ്റത്തിന്റെ സൂചനയാണ്. പരാതിയുമായി വരുന്ന സ്ത്രീകളെ അനുഭാവപൂർവം പരിഗണിക്കുന്നതിനാൽ പരാതികളുടെ എണ്ണം ഓരോ അദാലത്തിലും വർധിച്ചു വരികയാണെന്നു കമ്മീഷൻ വ്യക്തമാക്കി. തന്നെയും കാൻസർ രോഗിയായ അമ്മയെയും രണ്ടു സഹോദരിമാരെയും പിതാവ് സംരക്ഷിക്കുന്നില്ല എന്ന പെണ്കുട്ടിയുടെ പരാതിയിൽ റിട്ടയേർഡ് എസ്ഐയായ പിതാവിനെ അടുത്ത സിറ്റിംഗിൽ വിളിച്ചുവരുത്താൻ കമ്മീഷൻ തീരുമാനിച്ചു. വാതരോഗം മൂലം നടക്കാനാകാത്ത അമ്മയെ മക്കൾ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന പരാതിയിൽ അമ്മയ്ക്കും മക്കൾക്കും ഒരു വീട്ടിൽ ജീവിക്കാൻ പറ്റുന്ന…
Read Moreകള്ളപ്പണം വെളുപ്പിക്കൽ; ഉതുപ്പു വർഗീസിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
കൊച്ചി: റിമാൻഡിലായ കുവൈത്ത് നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസിനെ (51) കസ്റ്റഡിയിൽവാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് ഹവാലാ പണം കടത്തിയതിനാണ് അറസ്റ്റ്. ഇന്നലെ രാവിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണൽ ഓഫീസിൽ ഹാജരായ ഇയാളെ അറസ്റ്റ് ചെയ്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനും മറ്റുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഉടൻതന്നെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അപേക്ഷ നൽകുമെന്നാണു ലഭിക്കുന്ന വിവരം. 2014 ഡിസംബർ 29 മുതൽ 2015 മാർച്ച് 25 വരെയുള്ള കാലയളവിലാണു കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. ഒരു വർഷം മുന്പ് സിബിഐ അറസ്റ്റുചെയ്തശേഷം ജാമ്യത്തിൽ കഴിയുകയായിരുന്നു ഉതുപ്പ് വർഗീസ്. കുവൈത്തിലേക്ക് നഴ്സിംഗ്…
Read Moreമോഹൻലാലിന്റെ വാദങ്ങളെ തള്ളി പത്മപ്രിയ; പറഞ്ഞതിൽ പലതും കളവ്; “അമ്മ’യിൽ ജനാധിപത്യമില്ല, സ്കിറ്റ് സ്ത്രീകളെ അപമാനിക്കുന്നത്; തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് നടി
കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ എഎംഎംഎയിൽ (അമ്മ) ജനാധിപത്യമില്ലെന്ന് തുറന്നടിച്ച് നടി പത്മപ്രിയ. വാർത്താ സമ്മേളനത്തിൽ സംഘടനയുടെ പ്രസിഡന്റും നടനുമായ മോഹൻലാൽ പറഞ്ഞത് പലതും കളവാണെന്നും പത്മപ്രിയ പറയാതെ പറഞ്ഞു. എഎംഎംഎയിൽ ജനാധിപത്യമുണ്ടെന്നാണ് പറയുന്നത്. എന്നാൽ എന്തിനാണ് ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നത്. മത്സരിക്കാൻ താൽപര്യമുള്ളവരെപ്പോലും പിന്തിരിപ്പിക്കും. മത്സരിക്കാനുള്ള താൽപര്യം പാർവതി അറിയിച്ചിരുന്നു. സെക്രട്ടറിയോടാണ് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചത്. എന്നാൽ പാർവതിയെ സെക്രട്ടറി പിന്തിരിപ്പിക്കുകയായിരുന്നു. ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിച്ച ശേഷമാണ് ജനറൽ ബോഡി ചേരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. മലയാളം വാർത്താ ചാനലിനോടാണ് പത്മപ്രിയ ഇക്കാര്യം പറഞ്ഞത്. സംഘടനയിൽനിന്നും രണ്ടു പേർ മാത്രമാണ് രാജിവച്ചതെന്ന മോഹൻലാലിന്റെ വാദങ്ങളെയും പത്മപ്രിയ തള്ളി. നടിമാരായ റിമ കല്ലിങ്കലും ഗീതു മോഹൻദാസും രാജിക്കത്ത് നൽകിയിട്ടുണ്ട്. റിമയും ഗീതു മോഹൻദാസും ഇ-മെയിൽ വഴിയാണ് രാജിക്കത്ത് നൽകിയത്. രാജിക്കത്ത് കിട്ടിയില്ല എന്നു…
Read Moreകൊലയ്ക്ക് ആളെ കൂട്ടിയവൻ; അഭിമന്യു വധക്കേസിൽ പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസ് അറസ്റ്റിൽ
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി അനസാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണ് അനസ്. അക്രമിസംഘത്തിന് സഹായം നൽകിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Read Moreകാറ്റടിപ്പിക്കാതെ തട്ടിയത് 40 ലക്ഷം; കാറ്റാടി യന്ത്രം സ്ഥാപിച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ സരിതയ്ക്ക് അറസ്റ്റുവാറണ്ട്
മൂവാറ്റുപുഴ: കാറ്റാടി യന്ത്രം സ്ഥാപിച്ചുനൽകാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ സരിതാ എസ്. നായർക്കു ജാമ്യമില്ലാ അറസ്റ്റുവാറണ്ട്. വാഴക്കുളം സ്വദേശികളിൽനിന്നു 40 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസിൽ വിസ്താരത്തിനു ഹാജരാകാതിരുന്നതിനെത്തുടർന്നാണു സരിതാ നായരെ അറസ്റ്റു ചെയ്തു ഹാജരാക്കാൻ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചത്. സരിതയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വിസ്താരമധ്യേ പലവട്ടം കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടും സരിത എത്താതിരുന്നതിനെത്തുതുടർന്നാണ് കോടതി നടപടി.
Read Moreജോലിയ്ക്കായി പഞ്ചായത്തംഗം വിദേശത്ത്: വാർഡ് വികസനമുരടിപ്പിലെന്ന് സിപിഐ
കോതമംഗലം: പഞ്ചായത്തംഗം വിദേശത്ത് പോയതിനെ തുടർന്നു വാർഡ് അനാഥമായെന്നും വികസന മുരടിപ്പ് നേരിടുന്നതായും സിപിഐ കവളങ്ങാട് ഏരിയ നേതൃയോഗം ആരോപിച്ചു. കവളങ്ങാട് പഞ്ചായത്തിലെ പത്താം വാർഡംഗമായ ജിബിൻ ജോർജാണ് ജോലിയ്ക്കായി ആറു മാസത്തെ അവധിയെടുത്ത് വിദേശത്ത് പോയത്. 2017 ഡിസംബർ മാസത്തിലാണ് വാർഡംഗം അവധിയിൽ പ്രവേശിച്ചത്. ആറു മാസത്തിലേറെക്കാലം താമസ സ്ഥലത്തുനിന്നു മാറിനിന്നാൽ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാമെന്നതിനാൽ ജിബിൻ ജോർജിനെ അയോഗ്യനാക്കി ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വാർഡിലെ ഗ്രാമസഭ പോലും പഞ്ചായത്തംഗത്തിന്റെ അഭാവത്തിലാണ് നടത്തിയതെന്നും ലൈഫ് പദ്ധതി വാർഡിൽ ആരംഭിക്കാനായിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. പി.എം. ശിവൻ അധ്യക്ഷത വഹിച്ചു. പി.ടി. ബെന്നി, ഗ്രേസി ജോണ്, സൈറോ ശിവറാം എന്നിവർ പ്രസംഗിച്ചു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വിദേശത്തുനിന്നു മടങ്ങിയെത്തുന്ന പഞ്ചായത്തംഗം പ്രവർത്തനങ്ങളിൽ വ്യാപൃതനാകുമെന്നാണ് ഭരണപക്ഷം പറയുന്നത്.
Read Moreതിരുവാങ്കുളം മുതൽ കിഴക്കൻ മേഖലകളിൽ കന്നുകാലികളിൽ കുളമ്പുരോഗം പടരുന്നു; ക്ഷീരകർഷകർ ആശങ്കയിൽ
തൃപ്പൂണിത്തുറ: തിരുവാങ്കുളം മുതൽ കിഴക്കൻ മേഖലകളിൽ കന്നുകാലികളിൽ കുളമ്പുരോഗം വ്യാപകമാകുന്നു. രോഗം വന്ന് കന്നുകാലികൾ ചാകുന്നതോടെ ക്ഷീരകർഷകരെ പ്രതിസന്ധിയിലാണ്. തിരുവാങ്കുളം ചോറ്റാനിക്കര മുളന്തുരുത്തി ഭാഗങ്ങളിലെ കന്നുകാലികളിലാണ് കുളമ്പുരോഗം കണ്ടത്. ഇതേ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു. ഹിൽ പാലസിൽ 14ലധികം മാനുകൾ ചത്തതും സമീപപ്രദേശങ്ങളിലെ ക്ഷീരകർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചോറ്റാനിക്കര പ്രദേശത്ത് കന്നുന്നുകാലികളിൽ രോഗം കണ്ടതിനെ തുടർന്ന് ക്ഷീര കർഷകരോട് പാൽ വില്പന നിർത്തിവയ്ക്കാനും അറിയിച്ചിരുന്നു. ഇതു മൂലം ഈ ഭാഗങ്ങളിൽ 750 ലിറ്റർ പാലളന്നിടത്ത് പകുതിയോളം കുറവുണ്ടായി. രോഗം പൂർണ്ണമായി ഭേദമായതിനു ശേഷം മാത്രമേ ക്ഷീര കർഷകർ കർക്ക് പാ ല ള ക്കാ ൻ കഴിയൂ. ഒരു ലിറ്ററിന് 40 രൂപ വച്ച് 18 ലിറ്റർ അളക്കുന്ന ഒരു കർഷകന് ഒരു മാസം 21600 രൂപ നഷ്ടം വരും.നിരവധി ക്ഷീര കർഷകർക്കാണ് ഇപ്രകാരം നഷ്ടം നേരിട്ടുള്ളത്.…
Read Moreപുതിയ ബോട്ടുകൾക്കായി കാത്തിരിപ്പു നീളുന്നു; കൊച്ചിയിലെ കായൽ യാത്ര ഭയപ്പെടുത്തുന്നു
ബിജോ ടോമി കൊച്ചി: സുരക്ഷിത യാത്രയ്ക്ക് ആധുനിക രീതിയിലുള്ള പുതിയ ബോട്ടുകൾക്കായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പ് നീളുന്നു. ജലഗതാഗത വകുപ്പ് പുതിയ ഒന്പത് കറ്റാമറൈൻ ഫൈബർ ബോട്ടുകൾ അനുവദിച്ചിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും ഇതുവരെയും നിർമാണം ആരംഭിച്ചിട്ടില്ല. കഴിഞ്ഞ ജനുവരിയിയിൽ സർവീസ് ആരംഭിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഈ വർഷം പോലും സർവീസ് ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ പത്തു വർഷത്തിലധികം പഴക്കമുള്ള ബോട്ടുകളാണ് യാത്രക്കാരെയുമായി സർവീസ് നടത്തുന്നത്. കാലപ്പഴക്കത്താൽ ദ്രവിച്ച ബോട്ടിന്റെ ഭാഗങ്ങളിൽ തകരപ്പാട്ട അടിച്ചാണ് പല ബോട്ടുകളുടേയും സർവീസ്. ഫോർട്ടു കൊച്ചി ബോട്ടപകടം നടന്നു രണ്ടു വർഷം പിന്നിടുന്പോഴും അധികൃതർ അനാസ്ഥ തുടരുകയാണ്. ഒരു വർഷം മുന്പാണ് സംസ്ഥാന ജലഗതാഗത വകുപ്പ് 14 പുതിയ യാത്രാബോട്ടുകൾ അനുവദിച്ചത്. ഒന്പത് കറ്റാമറൈൻ ഫൈബർ ബോട്ടുകളും അഞ്ച് സ്റ്റീൽ ബോട്ടുകളും. ഇതിൽ കറ്റാ മറൈൻ ബോട്ടുകൾ…
Read More