ഇ​ന്ന് ലോ​ക ജൈ​വവൈ​വി​ധ്യ ദി​നം; സം​ര​ക്ഷി​ക്ക​പ്പെടണം, കൊ​ച്ചി​യു​ടെ ഈ ​ജൈ​വ​കൂ​ടാ​രം

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ അംബ​ര​ചും​ബി​ക​ളാ​യ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ൽ അ​സ​ഹ​നീ​യ​ ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി പ്ര​കൃ​തി​യു​ടെ ഹ​രി​താ​ഭ​മാ​യ മേ​ലാ​പ്പ്. അ​താ​ണ് ന​ഗ​ര ഹൃ​ദ​യ​ഭാ​ഗ​ത്ത് ഏ​ഴ​ര ഏ​ക്ക​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന കൊ​ച്ചി​യു​ടെ ഹ​രി​ത​കോ​ശ​മാ​യ മം​ഗ​ള​വ​നം. പ്ര​കൃ​തി​യു​ടെ വ​ശ്യ​മാ​യ സൗ​ന്ദ​ര്യ കാ​ഴ്ച​ക​ൾ​ക്കൊ​പ്പം അ​പൂ​ർ​വ​യി​നം പ​ക്ഷി​ക​ളു​ടെ അ​ജൈ​വ​മാ​യ ആ​വാസ​സ്ഥ​ലം​കൂ​ടി​യാ​ണ് ഇ​വി​ടം. ന​ഗ​ര​വ​ത്ക​ര​ണം പ​ച്ച​പ്പി​നെ ഇ​ല്ലാ​താ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ജൈ​വ​വൈ​വി​ധ്യ​ത്തി​ന്‍റെ ന​ഗ​ര​ത്തി​ലെ അ​വ​സാ​ന ശ്വാ​സ​മാ​യി നി​ല​കൊ​ള്ളു​ന്ന മം​ഗ​ള​വ​ന​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ദൗ​ത്യം​കൂ​ടി​യാ​ണ് ലോ​ക ജൈ​വ​വൈ​വി​ധ്യ​ദി​ന​ത്തി​ൽ കൊ​ച്ചി​യെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്. കേ​ര​ള ഹൈ​ക്കോ​ട​തി​ക്കു പി​ന്നി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മം​ഗ​ള​വ​നം കേ​ര​ള​ത്തി​ൽ ന​ഗ​രാ​തി​ർ​ത്തി​ക്കു​ള്ളി​ലു​ള്ള ഏ​ക പ​ക്ഷി​സ​ങ്കേ​തം കൂ​ടി​യാ​ണ്. ഒ​ട്ടേ​റെ പു​തി​യ പ​ദ്ധ​തി​ക​ൾ വ​നം​വ​കു​പ്പും കൊ​ച്ചി കോ​ർ​പ​റേ​ഷ​നു​​മൊ​ക്കെ ന​ട​പ്പാ​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്രാ​യോ​ഗി​ക​മാ​യ ത​ട​സ​ങ്ങ​ളി​ൽ കു​ടു​ങ്ങി അ​വ​യൊ​ക്കെ പാ​തി​വ​ഴി​യി​ൽ നി​ല​ച്ച അ​വ​സ്ഥ​യാ​ണ്. അ​പൂ​ർ​വ​യി​നം ക​ണ്ട​ൽ​ചെ​ടി​ക​ളാ​ൽ സ​മൃ​ദ്ധ​മാ​യ മം​ഗ​ള​വ​ന​ത്തി​ൽ കൈ​ത്തോ​ടു​ക​ൾ ന​വീ​ക​രി​ച്ച് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി പെ​ഡ​ൽ ബോ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. ഇ​രു​വ​ശ​വും മു​ള​ഭി​ത്തി​ക​ൾ തീ​ർ​ത്ത് ചെ​ളി കോ​രി​മാ​റ്റി തോ​ടി​ന് ആ​ഴം…

Read More

ബ​ന്ധു​വാ​യ കൗ​മാ​ര​ക്കാ​രി​യെ ലി​ഫ്റ്റി​ൽ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച എ​എ​സ്ഐ അ​റ​സ്റ്റി​ൽ

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന എ​എ​സ്ഐ അ​റ​സ്റ്റി​ൽ. ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ നാ​സ​റി​നെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന പു​ല്ലേ​പ്പ​ടി​യി​ലെ സ്ഥാ​പ​ന​ത്തി​ലെ ലി​ഫ്റ്റി​ൽ​വ​ച്ചു നാ​സ​ർ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണു പ​രാ​തി. ക​ഴി​ഞ്ഞ മാ​സം 28നാ​ണു സം​ഭ​വം ന​ട​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​യ നാ​സ​റി​ന്‍റെ മ​ക​നും ഇ​തേ സ്ഥാ​പ​ന​ത്തി​ലാ​ണു പ​ഠി​ക്കു​ന്ന​ത്. ഇ​വി​ടെ മ​ക​നെ കാ​ണാ​നെ​ത്തി​യ നാ​സ​ർ ലി​ഫ്റ്റി​ൽ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ നോ​ക്കി​യ പെ​ണ്‍​കു​ട്ടി​യു​ടെ വാ​യും ക​ഴു​ത്തും അ​മ​ർ​ത്തി പി​ടി​ച്ചു കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് ര​ണ്ടാ​ഴ്ച​യോ​ളം പെ​ണ്‍​കു​ട്ടി സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​ത്തി​നു പോ​യി​ല്ല. ഇ​തോ​ടെ വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണു കാ​ര്യം അ​റി​ഞ്ഞ​ത്. പി​ന്നീ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക…

Read More

യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ ഹ​ർ​ജി​ക​ൾ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ലെ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഈ​മാ​സം 26 ലേ​ക്ക് മാ​റ്റി. വി​ചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി വേ​ണം, വ​നി​താ ജ​ഡ്ജി​യെ നി​യോ​ഗി​ക്ക​ണം, സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ​ക്കു പു​റ​മെ ഇ​ര​യാ​യ ന​ടി​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ സ്വ​കാ​ര്യ അ​ഭി​ഭാ​ഷ​ക​നെ അ​നു​വ​ദി​ക്ക​ണം എ​ന്നീ ഹ​ർ​ജി​ക​ളാ​ണ് അ​ന്നു പ​രി​ഗ​ണി​ക്കു​ക. ഇ​തി​നൊ​പ്പം കേ​സി​ലെ പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച ജാ​മ്യ​ഹ​ർ​ജി​ക​ളും വി​ടു​ത​ൽ ഹ​ർ​ജി​ക​ളും അ​ന്നു പ​രി​ഗ​ണി​ക്കും. 2017 ഫെ​ബ്രു​വ​രി 17-നു ​രാ​ത്രി​യാ​ണ് യു​വ​ന​ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച​ത്.

Read More

കോ​ർ​മ​ല ഇ​ടി​ഞ്ഞി​ട്ട് മൂ​ന്നു വ​ർ​ഷം: സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ അ​ക​ലെ ; ഇ​ട​യ്ക്കി​ടെ ചെ​റി​യ തോ​തി​ൽ ഇ​ടി​ഞ്ഞു​ക്കൊ​ണ്ടി​രി​ക്കു​ന്നു കോ​ർ​മ​ല

മൂ​വാ​റ്റു​പു​ഴ: വെ​ള്ളൂ​ർ​ക്കു​ന്നം കോ​ർ​മ​ല ഇ​ടി​ഞ്ഞി​ട്ട് മൂ​ന്നു വ​ർ​ഷം തി​ക​യു​ന്പോ​ഴും സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​ന്നു ചെ​യ്യാ​തെ അ​ധി​കൃ​ത​ർ. 2015 ജൂ​ലൈ​യി​ലാ​ണ് വെ​ള്ളൂ​ർ​ക്കു​ന്നം കോ​ർ​മ​ല ഇ​ടി​ഞ്ഞ​ത്. മ​ല​യി​ടി​ച്ചി​ലി​ൽ ബ​ഹു​നി​ല മ​ന്ദി​ര​മ​ട​ക്കം ന​ശി​ച്ചി​രു​ന്നു. ന​ഗ​ര​ത്തെ​യാ​കെ മു​ൾ​മു​ന​യി​ലാ​ക്കി രാ​ത്രി​യി​ലാ​ണ് കോ​ർ​മ​ല ഇ​ടി​ഞ്ഞ​ത്. ഇ​ട​യ്ക്കി​ടെ ചെ​റി​യ തോ​തി​ൽ ഇ​ടി​ഞ്ഞു​ക്കൊ​ണ്ടി​രി​ക്കു​ന്ന കോ​ർ​മ​ല​യി​ൽ മ​ഴ ശ​ക്തി​യാ​യാ​ൽ മ​ണ്ണി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജ​ന​ങ്ങ​ൾ. നാ​ട്ടു​കാ​ർ പ​ല​വ​ട്ടം അ​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും സു​ര​ക്ഷാ ന​ട​പ​ടി​ക​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല. പ്ര​ദേ​ശ​ത്താ​കെ ഭീ​ഷ​ണി നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് കൂ​റ്റ​ൻ ജ​ല സം​ഭ​ര​ണി​യും മ​ല​യു​ടെ മു​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. അ​പ​ക​ട ഭീ​ഷ​ണി മു​ന്നി​ൽ​ക​ണ്ട് ടാ​ങ്കി​ന്‍റെ സം​ഭ​ര​ണ ശേ​ഷി കു​റ​ച്ചി​രു​ന്നു. വെ​ള്ളം കൂ​ടു​ത​ൽ സ​മ​യം ടാ​ങ്കി​ൽ സം​ഭ​രി​ച്ചു സൂ​ക്ഷി​ക്കാ​റു​മി​ല്ല. അ​പ്പ​പ്പോ​ൾ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് നി​ല​വി​ൽ. മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നു റ​വ​ന്യു, ജ​ല അ​ഥോ​റി​റ്റി, ജി​യോ​ള​ജി വകു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ളാ​യി​ട്ടി​ല്ല. അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​ർ എം.​ജി. രാ​ജ​മാ​ണി​ക്യം കോ​ർ​മ​ല​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും പു​നു​ദ്ധാ​ര​ണ​ത്തി​നും​വേ​ണ്ട…

Read More

എറണാകുളം ബാനർജി റോഡിൽ സൂക്ഷിച്ചില്ലെങ്കിൽ വാ​ഹ​നം ത​ല​കു​ത്തി മ​റി​ഞ്ഞേ​ക്കാം!

കൊ​ച്ചി: എ​റ​ണാ​കു​ളം ബാ​ന​ർ​ജി റോ​ഡി​ൽ ക​ലൂ​ർ സി​ഗ്ന​ലി​ലും ലി​സി ജം​ഗ്ഷ​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്തു കൂ​ടി വ​ണ്ടി ഓ​ടി​ക്ക​ണ​മെ​ങ്കി​ൽ ഡ്രൈ​വിം​ഗ് മാ​ത്രം അ​റി​ഞ്ഞാ​ൽ പോ​ര. സാ​ഹ​സി​ക​ത​യും ഭാ​ഗ്യ​വും കൈ​മു​ത​ലാ​യി വേ​ണം. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കു പ്ര​ത്യേ​കി​ച്ചും. റോ​ഡ് ഒ​ര​ടി​യോ​ളം ഇ​രു​ന്ന​താ​ണ് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര അ​തീ​വ​ദു​ഷ്ക​ര​വും അ​പ​ക​ട​ക​ര​വു​മാ​ക്കു​ന്ന​ത്. സൂ​ക്ഷി​ച്ചു പോ​യി​ല്ലെ​ങ്കി​ൽ വാ​ഹ​നം ത​ല​കു​ത്തി മ​റി​ഞ്ഞേക്കാം. റോ​ഡി​ലു​ള്ള മെ​ട്രോ​യു​ടെ തൂ​ണു​ക​ൾ​ക്കു ചു​റ്റു​മു​ള്ള ഭാ​ഗ​മാ​ണ് ഇ​രു​ന്നു​പോ​യ​തെ​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യു​ടെ ആ​ഴം കൂ​ട്ടു​ന്നു. റോ​ഡ് ഇ​ടി​ഞ്ഞ​തോ​ടെ മെ​ട്രോ തൂ​ണു​ക​ളു​ടെ ചു​റ്റു​മു​ള്ള ഭാ​ഗം ഒ​ര​ടി​യോ​ളം വ​രെ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ക​യാ​ണ്. എ​ട്ടോ​ളം മെ​ട്രോ തൂ​ണു​ക​ൾ​ക്കു ചു​റ്റും ഈ​വി​ധം അ​പ​ക​ട​ക്കെ​ണി​യു​ണ്ട്. മു​ത്തൂ​റ്റ് റോ​ഡി​നു എ​തി​ർ​വ​ശ​മു​ള്ള ഭാ​ഗ​ത്താ​ണ് ഏ​റ്റ​വും അ​പ​ക​ട​ഭീ​ഷ​ണി. എ​ന്നാ​ൽ മെ​ട്രോ തൂ​ണി​ന്‍റെ പൈ​ലു​ക​ൾ​ക്കു മു​ക​ളി​ലു​ള്ള കോ​ണ്‍​ക്രീ​റ്റ് ക​വ​ച​ത്തി​ന് ഇ​ള​ക്ക​മൊ​ന്നും വ​രാ​ത്ത​തി​നാ​ൽ തൂ​ണു​ക​ൾ​ക്ക് നി​ല​വി​ൽ ഭീ​ഷ​ണി​യി​ല്ല. ഈ​ഭാ​ഗ​ത്തു റോ​ഡ് ടാ​ർ ചെ​യ്യാ​തെ ഇ​ന്‍റ​ർ​ലോ​ക്ക് ടൈ​ലു​ക​ളാ​ണ് വി​രി​ച്ചി​രി​ക്കു​ന്ന​ത്. റോ​ഡ് ഇ​രു​ന്ന​തോ​ടെ ടൈ​ലു​ക​ളും ഇ​ള​കി. ഇ​തു…

Read More

കളമശേരിയിൽ വ​ടി​വാ​ളു​മാ​യെ​ത്തി​യ സം​ഘംവീ​ട് ആക്രമിച്ചു; ഗൃ​ഹ​നാ​ഥ​ന​ട​ക്കം 6 പേ​ർ​ പരിക്കേറ്റ് ആശുപത്രിയിൽ

ക​ള​മ​ശേ​രി: എ​ച്ച്എം​ടി ജം​ഗ്ഷ​ന സ​മീ​പം റോ​ക്ക് വെ​ല്ലി​ലെ വീ​ട്ടി​ൽ വ​ടി​വാ​ളു​മാ​യെ​ത്തി​യ സം​ഘം വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. ഗൃ​ഹ​നാ​ഥ​ന​ട​ക്കം 6 പേ​ർ​ക്ക് പ​രി​ക്ക്. ക​ള​മ​ശേ​രി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ ആ​രം​ഭി​ച്ച സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് രാ​ത്രി 11 മ​ണി​ക്ക് വീ​ടാ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഒ​രു യു​വാ​വി​നോ​ടൊ​പ്പം ക​ള​മ​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വ​തി​യെ ഉ​ച്ച​യോ​ടെ ക​ണ്ടെ​ത്തി​യ​താ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. തു​ട​ര്‌​ന്നു ഇ​ത് ചോ​ദ്യം ചെ​യ്ത് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ഉ​ച്ച​യോ​ടെ മ​ണി​ക​ണ്ഠ​ൻ എ​ന്ന പേ​രു​ള്ള യു​വാ​വ് താ​മ​സി​ക്കു​ന്ന ക​രി​പ്പാ​യി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്റ്റ​ലി​ൽ എ​ത്തു​ക​യും ഹോ​സ്റ്റ​ൽ നി​വാ​സി​ക​ളു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വൈ​കി​ട്ടോ​ടെ ഹോ​സ്റ്റ​ൽ ഉ​ട​മ​യു​ടെ മ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി 11 ഓ​ടെ 25 ഓ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം റോ​ക്ക് വെ​ല്ലി​ലെ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടെ​ന്നാ​ണ് പ​രാ​തി. വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്ത് ക​യ​റി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ത്ത​താ​യും പ​രാ​തി​യു​ണ്ട്. വീ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ചു. അ​സീ​സ്, ഇ​ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ, മ​ക​ൻ…

Read More

പ​ള്ളി​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത്രി​കോ​ണ മ​ത്സ​രം; കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ബിജെപി ​സ്ഥാ​നാ​ർ​ഥി

ചെ​റാ​യി: പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​കോ​ണ​മ​ത്സ​രം. ഇ​രു മു​ന്ന​ണി​ക​ൾ​ക്കു​മൊ​പ്പം ബി​ജെ​പി​യും ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥിയെ നി​ർ​ത്തി പ്ര​ച​ര​ണം കൊ​ഴു​പ്പി​ച്ച​തോ​ടെ​യാ​ണ് ത്രി​കോ​ണ മ​ത്സ​ര​ത്തി​നു വ​ഴി​തെ​ളി​ഞ്ഞ​ത്. ഇ​വി​ട​ത്തെ മെ​ന്പ​റാ​യി​രു​ന്ന സി​പി​എ​മ്മി​ന്‍റെ പി.എ. അ​ജ​യ​ൻ സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് അം​ഗ​ത്വം രാ​ജി​വ​ച്ച​തു​മൂ​ല​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി വ​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ൻ പ​ഞ്ചാ​യ​ത്തം​ഗം ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഒ​രു പ്ര​ത്യേ​ക​ത. ജ​ന​റ​ൽ വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫും, ബി​ജെ​പി​യും വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​നി​ത​ക​ളെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യാ​ക്കി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം യു​ഡി​എ​ഫ് ആ​ക​ട്ടെ വി​ജ​യ​സാ​ധ്യ​ത കാ​ണു​ന്ന​ത് പു​രു​ഷ​സ്ഥാ​നാ​ർ​ഥി​യി​ലൂ​ടെ​യാ​ണ്. യൂ​ത്ത്കോ​ണ്‍​ഗ്ര​സ് പ​ള്ളി​പ്പു​റം സൗ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ടി.​എ​സ്. ഷാ​രോ​ണ്‍ ആ​ണ്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷീ​ബ വി​ശ്വ​നാ​ഥാ​ണ്. ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി ഉ​ഷാ ടെ​ൻ​സിം​ഗ് മു​ൻ കോ​ണ്‍​ഗ്ര​സു​കാ​ര​ിയാണ്. യു​ഡി​എ​ഫി​നു മു​ൻ​തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന ഈ ​വാ​ർ​ഡി​ൽ ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1242 വോ​ട്ടു​ക​ൾ പോ​ൾ ചെ​യ്ത​തി​ൽ 91 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സി​പി​എ​മ്മി​ലെ…

Read More

കേ​ര​ള​ത്തി​ലെ ​ആദ്യ  ഹോൺ രഹിത മേഖലയായ എം ജി റോഡിൽ  ഹോണടിക്കുകുറവില്ല

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ച്ചി: കേ​ര​ള​ത്തി​ലെ ​ആദ്യ ഹോ​ണ്‍ര​ഹി​ത മേ​ഖ​ല​യായി പ്രഖ്യാപിച്ച എം​ജി റോ​ഡി​ൽ ഇ​പ്പോ​ഴും ഇ​ട​ത​ട​വി​ല്ലാ​തെ ഹോ​ണ്‍ മു​ഴ​ക്കം. മാ​ധ​വ ഫാ​ർ​മ​സി മു​ത​ൽ മ​ഹാ​രാ​ജാ​സ് മെ​ട്രോ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള എം​ജി റോ​ഡ് ഭാ​ഗം ഹോ​ണ്‍ര​ഹി​ത മേ​ഖ​ല​യാ​ക്കി​യു​ള്ള പ്ര​ഖ്യാ​പ​നം ന​ട​ന്ന​തു ക​ഴി​ഞ്ഞ മാ​സം 26നാ​ണ്. മൂ​ന്നാ​ഴ്ച​ പിന്നിടുന്പോൾ ഹോ​ണ​ടി പ​ഴ​യ​പടി ത​ന്നെ തു​ട​രു​ക​യാ​ണ്. ബ​സും ലോ​റി​യും ഓ​ട്ടോ​യും കാ​റു​മെ​ല്ലാം ഹോ​ണ്‍ മു​ഴ​ക്കി പാ​യു​ന്പോ​ൾ കാ​ൽ​ന​ടയാ​ത്ര​ക്കാ​ർ ചെ​വി പൊ​ത്തി ന​ട​ക്കേ​ണ്ടി വ​രു​ന്നു. മെ​ട്രോ നി​ർ​മാ​ണ​ത്തി​നുശേ​ഷംഗ​താ​ഗ​തക്കുരു​ക്ക് കുറഞ്ഞെങ്ങിലും ഹോ​ണ​ടി​ക്കു മാ​ത്രം ഒ​രു കു​റ​വു​മി​ല്ലെ​ന്നു എം​ജി റോ​ഡി​ലെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞുപോ​യ​ത​ല്ലാ​തെ തു​ട​ർന​ട​പ​ടി​ക​ൾ ഒ​ന്നും ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല. നോ​ണ്‍ ഹോ​ണ്‍ മേ​ഖ​ല​യാ​ണെ​ന്ന് അ​റി​യാ​തെ എ​ത്തു​ന്ന​വ​ർ യൂ ​ടേ​ണ്‍ എ​ടു​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ ചെ​റി​യ കു​രു​ക്കു​ണ്ടാ​കു​ന്പോ​ഴും ഹോ​ണ്‍ മു​ഴ​ക്കും. ഡ്രൈവർമാർക്ക് കേൾവിക്കുറവ് നോ ​ഹോ​ണ്‍ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പ് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ…

Read More

പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ​ക്ക് തൊ​ണ്ണൂ​റ് ;  അ​ഴി​മ​തി​യു​ടെ ക​റ​പു​ര​ളാ​തെ പൊ​തു​രം​ഗ​ത്ത് ഏ​ഴ് പ​തി​റ്റാ​ണ്ട്; ന​വ​തി​യാ​ഘോ​ഷ​ങ്ങൾ ഏറ്റെടുത്ത് നാട്ടുകാർ

പ​ള്ളു​രു​ത്തി: കേ​ര​ള​ത്തി​ന്‍റെ പൊ​തു​ജീ​വി​ത​ത്തി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ​ക്ക് 90 തി​ക​യു​ന്നു. മാ​ഷി​ന്‍റെ ന​വ​തി​യാ​ഘോ​ഷം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് പ​ള്ളു​രു​ത്തി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ധി​കാ​ര രാ​ഷ്ടീ​യ​ത്തി​ന്‍റെ വ​ഴി​ക​ളി​ൽനി​ന്നു മാ​റി ന​ട​ന്ന പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ എ​ല്ലാ കാ​ല​ത്തും സോ​ഷ്യ​ലി​സ​ത്തി​ന്‍റെ പാ​ത​യി​ലാ​ണ് സ​ഞ്ച​രി​ച്ച​ത്. അ​ല​ക്കി​ത്തേ​ച്ച ഖ​ദ​ർ കു​പ്പാ​യ​ത്തി​ന്‍റെ വി​ശു​ദ്ധി പൊ​തു​ജീ​വി​ത​ത്തി​ലു​ട​നീ​ളം കാ​ത്തു സൂ​ക്ഷി​ക്കാ​ൻ അദ്ദേഹം ശ്ര​മി​ച്ചു. വ​ഴി​വി​ട്ട് ഒ​രു കാ​ര്യ​ത്തി​ലും മാ​ഷ് ഇ​ട​പെ​ട്ടി​ല്ല. പ​രാ​തി​ക​ളു​ണ്ടാ​യ​പ്പോ​ഴും അ​ദ്ദേ​ഹം നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു നി​ന്നു.​ ആ​യി​ര​ക്ക​ണ​ക്കി​ന് ശി​ഷ്യ​ന്മാ​രു​ള്ള പീ​താം​ബ​ര​ൻ മാ​ഷ് രാ​ഷ്ട്രീ​യ​വും അ​ധ്യാ​പ​ന​വും ഒ​രു പോ​ലെ കൊ​ണ്ടു ന​ട​ന്ന​യാ​ളാ​ണ്. 1948 മു​ത​ൽ അ​ദ്ദേ​ഹം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. 1962 മു​ത​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി. 64 മു​ത​ൽ 78 വ​രെ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ 64ൽ ​പ​ള്ളു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 69 ൽ ​കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ രൂ​പീ​ക​രി​ച്ച​പ്പോ​ൾ കൗ​ണ്‍​സി​ല​റാ​യി. പ​ത്ത് വ​ർ​ഷ​ത്തോ​ളം കൗ​ണ്‍​സി​ല​റാ​യി​രു​ന്നു. 1980ൽ…

Read More

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ർ​ക്കുന്ന കാ​ര്യ​ത്തി​ൽ അവ്യ​ക്ത​ത

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഉ​ന്ന​ത പോ​ലീ​സു​കാ​ർ​ക്കെ​തി​രേ മൊ​ഴി​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​പ്പ​ട്ടി​ക വി​പു​ലീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം. മു​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ്, ആ​ലു​വ ഡി​വൈ​എ​സ്പി കെ.​ബി. പ്ര​ഫു​ല്ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് മൊ​ഴി​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്. വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ട​ത്തെ സ്ഥി​തി​ഗ​തി​ക​ളെ​പ്പ​റ്റി ഡി​വൈ​എ​സ്പി ത​നി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി​രു​ന്ന​താ​യും അ​തു വി​ശ്വ​സി​ച്ചാ​ണു ത​ന്‍റെ കീ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ ന്യാ​യീ​ക​രി​ച്ച​തെ​ന്നു​മാ​ണ് എ.​വി. ജോ​ർ​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യ​ത്. ശ്രീ​ജി​ത്ത് അ​റ​സ്റ്റി​ലാ​കു​ന്ന ഏ​പ്രി​ൽ ആ​റി​നു ഡി​വൈ​എ​സ്പി​ക്കാ​ണ് ത​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡാ​യ റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സി​ലെ അം​ഗ​ങ്ങ​ളെ എ​സ്പി വി​ട്ടു​കൊ​ടു​ത്ത​ത്. പി​റ്റേ​ന്നു ദേ​വ​സ്വം​പാ​ട​ത്ത് പ്ര​ശ്ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നു ഡി​വൈ​എ​സ്പി അ​റി​യി​ക്കു​ക​യും ശ്രീ​ജി​ത്ത് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ സ​മ​യ​ത്തു റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ശ്രീ​ജി​ത്ത് മ​രി​ച്ച​ശേ​ഷം പി​ന്നീ​ടാ​ണ് യ​ഥാ​ർ​ഥ പ്ര​തി​യ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തെ​ന്നാ​ണ് എ.​വി. ജോ​ർ​ജി​ന്‍റെ മൊ​ഴി.​ മു​ൻ എ​സ്പി​യു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​വൈ​എ​സ്പി​യോ​ട്…

Read More