തൊ​ടു​പു​ഴ-മൂവാ​റ്റു​പു​ഴ റോ​ഡി​ൽ ഇരുചക്രവാഹന യാത്രികരെ വീഴ്ത്താൻചതിക്കുഴികൾ

വാ​ഴ​ക്കു​ളം: ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കു ച​തി​ക്കു​ഴു​ക​ളൊ​രു​ക്കി തൊ​ടു​പു​ഴ-മൂവാ​റ്റു​പു​ഴ റോ​ഡ് മാ​റു​ന്നു. സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള​ള ഈ ​റോ​ഡി​ൽ ഇ​പ്പോ​ൾ നി​ര​വ​ധി കു​ഴി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ് കു​ഴി​ക​ൾ ഉ​ള​ള​ത്. വി​സ്തൃ​തി കു​റ​ഞ്ഞ​വ​യും എ​ന്നാ​ൽ ആ​ഴ​മു​ള​ള​തു​മാ​യ കു​ഴി​ക​ളാ​ണ് ഏ​റെ​യും. വി​സ്താ​ര​മു​ള​ള കു​ഴി​ക​ൾ ദൂ​രെ നി​ന്നു കാ​ണാ​വു​ന്ന​തു​കൊ​ണ്ട് അ​ത്ര ത​ന്നെ അ​പ​ക​ട​കാ​രി​ക​ളാ​കു​ന്നി​ല്ല. വി​സ്തൃ​തി കു​റ​ഞ്ഞ​വ​യാ​ണ് യാ​ത്രി​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. അ​ടു​ത്തെ​ത്തു​മ്പോ​ൾ മാ​ത്രം ദൃ​ശ്യ​മാ​കു​ന്ന ഇ​വ​യി​ൽ വീ​ഴു​ക​യോ വേ​ഗ​ത്തി​ൽ വെ​ട്ടി​ച്ചു മാ​റ്റു​ക​യോ ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ടു​ക​യാ​ണ് യാ​ത്രി​ക​ർ. അ​ടു​ത്ത​ടു​ത്തു ത​ന്നെ​യു​ള​ള കു​ഴി​ക​ൾ അ​പ​ക​ട​ങ്ങ​ളു​ടെ ഭീ​ക​ര​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. തൊ​ടു​പു​ഴ-​മൂവാ​റ്റു​പു​ഴ റോ​ഡി​ലെ പ​തി​നെ​ട്ടു കി​ലോ​മീ​റ്റ​റി​നു​ള​ളി​ൽ ദി​നം​പ്ര​തി നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​രം കു​ഴി​ക​ളി​ൽ വീ​ഴു​ന്നു. പ​രു​ക്കു​ക​ൾ ഗൗ​ര​വ​മാ​കാ​ത്ത അ​പ​ക​ട​ങ്ങ​ൾ പൊ​തു​ജ​ന ശ്ര​ദ്ധ​യി​ൽ വ​രു​ന്നി​ല്ലെ​ന്നു മാ​ത്രം. സ​മീ​പ​ത്തു​ള​ള വീ​ട്ടു​കാ​രോ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രോ ഇ​ത​ര യാ​ത്ര​ക്കാ​രോ സ​ഹാ​യി​ച്ച് ഇ​വ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കോ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്കോ പോ​കു​ന്നു. മ​ഴ​ക്കാ​ല​മെ​ത്തു​ന്ന​തോ​ടെ സ്ഥി​തി കൂ​ടു​ത​ൽ…

Read More

പ്രണയം ന​ടി​ച്ചു വി​ദ്യാ​ർ​ഥി​നി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ച സംഭവം: ബസ് ജീവനക്കാരൻ അറസ്റ്റിൽ; പ്രതി ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളെന്ന് പോലീസ്

ആ​ലു​വ: പ്ര​ണ​യം ന​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേസിൽ അറസ്റ്റിലായ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ റിമാൻഡ് ചെയ്തു. വെ​ങ്ങോ​ല ക​ണ്ട​ന്ത​റ സ്വ​ദേ​ശി കു​ന്നും​പു​റം ഫാ​റൂ​ഖ് അ​ബൂ​ബ​ക്ക​ർ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​രു​മ്പാ​വൂ​ർ മി​ല്ലു​പ​ടി​യി​ൽ പ്ര​തി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​നി​യു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന പ്ര​തി​യെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ട്ട ആ​ളാ​ണ് ഫാ​റൂ​ഖ് എ​ന്ന് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സി​ഐ വി​ശാ​ൽ ജോ​ൺ​സ​ൺ പ​റ​ഞ്ഞു. ആ​ലു​വ സ്റ്റേ​ഷ​നി​ലേ​ത് കൂ​ടാ​തെ പെ​രു​മ്പാ​വൂ​ർ, കാ​ല​ടി, കു​റു​പ്പം​പ​ടി, കോ​ട്ട​പ്പ​ടി, തൃ​ശൂ​ർ, നെ​ടു​പു​ഴ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, പി​ടി​ച്ചു​പ​റി, ക​വ​ർ​ച്ച, കൊ​ല​പാ​ത​ക​ശ്ര​മം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഫാ​റൂ​ക്ക് പ്ര​തി​യാ​ണെ​ന്നും മ​ത​സ്പ​ർ​ധ പ​ര​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

എ​റ​ണാ​കു​ളം ഗ​വൺമെന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജിൽ അറ്റൻഡർ  വനിതാ ജീവനക്കാരെ അപമാനിച്ചെന്ന പരാതിയിൽ മൊഴിയെടുത്തു; ഇയാൾക്കെതിരെ മുൻപും ഇത്തരം കേസുകളുണ്ട്

ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ക്ലാ​സ് ഫോ​ർ വ​നി​താ ജീ​വ​ന​ക്കാ​രെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്തു. അ​റ്റ​ൻ​ഡ​റാ​യ ജീ​വ​ന​ക്കാ​ര​നെ​തി​രെ​യാ​ണ് പ്രി​ൻ​സി​പ്പ​ലി​ന് നാ​ലോ​ളം വ​നി​താ ജീ​വ​ന​ക്കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ന് സാ​ക്ഷി​ക​ളാ​യ​വ​രു​ടെ മൊ​ഴി​യും ഇ​ന്ന് എ​ടു​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം ആ​രോ​പ​ണ​വി​ധേ​യ​നാ​യ ജീ​വ​ന​ക്കാ​ര​ൻ ജി​ല്ലാ ട്ര​ഷ​റി​യി​ലെ വ​നി​താ ജീ​വ​ന​ക്കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മാ​റി​യ​താ​യും ആ​ക്ഷേ​പ​മു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ചെ​ന്ന ജീ​വ​ന​ക്കാ​ര​ൻ വ​നി​താ​ജീ​വ​ന​ക്കാ​രു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ എ​ടു​ത്ത​താ​യാ​ണ് ആ​രോ​പ​ണം. ഈ ​വ്യ​ക്തി​ക്കെ​തി​രേ ന​ഴ്സു​മാ​ർ മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ സി​റ്റിം​ഗ് അ​ടു​ത്ത ദി​വ​സം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

കൂ​ത്താ​ട്ടു​കു​ള​ത്ത് വ്യാ​പാര​ സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​തു​റ​ന്നു മോ​ഷ​ണം പ​തി​വാ​കു​ന്നു; മോഷ്ടാവിന്‍റെ ചിത്രം സി​സി​ടി​വിക്യാമറയിൽ

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​ത്തി​ൽ വ്യാ​പ​ര​സ്ഥാ​പ​ന​ങ്ങ​ൾ കു​ത്തി​തു​റ​ന്നു മോ​ഷ​ണം പ​തി​വാ​കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ അ​ശ്വ​തി ക​വ​ല​യ്ക്കു സ​മീ​പ​ത്തെ ര​ണ്ടു വ​സ്ത്ര വ്യ​പാ​ര സ്ഥാ​പ​ങ്ങ​ളി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ന്നു. സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നി​ന്‍റെ ഷ​ട്ട​ർ അ​ക​ത്തു​നി​ന്നു പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ മോ​ഷ്ട്ടാ​വി​ന് ക​ട​യ്ക്കു​ള്ളി​ൽ ക​യ​റാ​ൻ ക​ഴി​ഞ്ഞി​ല്ല. ക​ന്പി ഉ​പ​യോ​ഗി​ച്ച് പൂ​ട്ടു പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു​ക​യ​റി​യ​ത്. അ​ക​ത്തു​ക​യ​റി​യ സ്ഥാ​പ​ന​ത്തി​ന്‍റെ കാ​ഷ് കൗ​ണ്ട​ർ മോ​ഷ്ട്ടാ​വ് അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ഒ​ന്നും ല​ഭി​ച്ചി​ല്ല. ത​ല​യി​ൽ തോ​ർ​ത്തു​കെ​ട്ടി എ​ത്തി​യ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ട​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു മാ​സം മു​ന്പ് ന​ട​പ്പു​റം ബൈ​പാ​സി​ൽ ര​ണ്ടു സ്ഥാ​പ​ങ്ങ​ൾ കു​ത്തി​തു​റ​ന്ന് പ​ണം ക​വ​ർ​ന്നി​രു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലും ന​ട​ന്ന മോ​ഷ​ണ​ങ്ങ​ൾ സ​മാ​ന​രീ​തി​യി​ലാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ര​ണ്ടു മോ​ഷ​ണ​ങ്ങ​ളു​ടെ പി​ന്നി​ലും ഒ​രാ​ൾ ത​ന്നെ​യാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മോ​ഷ​ണം ന​ട​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ല്ലാം ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ സ​മീ​പ​ത്താ​ണ്. ഈ ​മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന…

Read More

വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷാ സ്റ്റി​ക്ക​റും ടാ​ക്സി പെ​ർ​മി​റ്റും നി​ർ​ബ​ന്ധം

കൊ​ച്ചി: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സു​ര​ക്ഷി​ത യാ​ത്ര​യൊ​രു​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ടാ​ക്സി പെ​ർ​മി​റ്റി​ല്ലാ​ത്ത സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ വാ​ഹ​ന ഉ​ട​മ​യു​ടെ കു​ട്ടി​ക​ളെ മാ​ത്ര​മേ സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ചാ​ർ​ജ് ഈ​ടാ​ക്കി ടാ​ക്സി പെ​ർ​മി​റ്റും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സു​ര​ക്ഷാ സ്റ്റി​ക്ക​റു​മി​ല്ലാ​ത്ത സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പി​ടി​ക്ക​പ്പെ​ട്ടാ​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് ആ​റു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സു​ര​ക്ഷാ സ്റ്റി​ക്ക​ർ പ​തി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ കൊ​ണ്ടു​വ​രു​ന്നി​ല്ലെ​ന്നു പ്ര​ധാ​നാ​ധ്യാ​പ​ക​ർ ഉ​റ​പ്പു വ​രു​ത്ത​ണം. കു​ട്ടി​ക​ളെ സ്കൂ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സേ​ഫ്റ്റി സ്റ്റി​ക്ക​ർ പ​തി​ച്ചി​ട്ടു​ണ്ടെ​ന്നു മാ​താ​പി​താ​ക്ക​ളും ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. കു​ട്ടി​ക​ളെ കൊ​ണ്ടു പോ​കു​ന്ന സേ​ഫ്റ്റി സ്റ്റി​ക്ക​ർ ഇ​ല്ലാ​ത്ത വാ​ഹ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ കെ.​എം. ഷാ​ജി​യെ 7025950100…

Read More

കിഴക്കമ്പലത്ത്  ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ല്ല; ബസ് കാത്തുനിൽപ്പ്  കടത്തിണ്ണയിൽ

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം, കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന​ത് ക​ട​വ​രാ​ന്ത​ക​ളെ​യും മ​ര​ച്ചു​വ​ടു​ക​ളെ​യും. തി​ര​ക്കേ​റി​യ ടൗ​ൺ പ്ര​ദേ​ശ​ങ്ങ​ളാ​യ കി​ഴ​ക്ക​മ്പ​ലം, പ​ള്ളി​ക്ക​ര, പു​ക്കാ​ട്ടു​പ​ടി, പ​ട്ടി​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ര്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ഇ​രു സ്ഥ​ല​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കി​ഴ​ക്ക​മ്പ​ല​ത്ത് ബ​സ് സ്റ്റാ​ന്‍​ഡ് വ​ന്നെ​ങ്കി​ലും മാ​ര്‍​ക്ക​റ്റി​ലെ​യും ക​വ​ല​യി​ലെ​യും ബ​സ് സ്റ്റോ​പ്പു​ക​ളി​ലെ യാ​ത്ര​ക്കാ​ര്‍ ക​യ​റി നി​ല്‍​ക്കു​ന്ന​ത് ഇ​പ്പോ​ഴും കെ​ട്ടി​ട​ങ്ങ​ളു​ടെ ചാ​യ്പു​ക​ളി​ലും ക​ട​വ​രാ​ന്ത​ക​ളി​ലു​മാ​ണ്. നാ​ല് പ്ര​ദേ​ശ​ങ്ങ​ളി​ലെ ബ​സ്സ്റ്റോ​പ്പു​ക​ളി​ലും കാ​ത്തി​രി​പ്പു​കേ​ന്ദ്ര​മി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​യ്ക്കു​ന്നു​ണ്ട്. തി​ര​ക്കേ​റി​യ പു​ക്കാ​ട്ടു​പ​ടി​യി​ല്‍ മൂ​ന്നി​ട​ത്താ​യി​ട്ടാ​ണ് ബ​സ് സ്റ്റോ​പ്പു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ വ​യ​ര്‍​റോ​പ്പു​ക​വ​ല​യി​ലും ബ​സ് സ്റ്റോ​പ്പു​ക​ൾ ഉ​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലും ക​ട​വ​രാ​ന്ത​ക​ള്‍ ത​ന്നെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യം. ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ള സാ​ധ്യ​ത വ​ള​രെ​യു​ണ്ടെ​ങ്കി​ലും ഇ​തി​നു​ള്ള ശ്ര​മം ഉ​ണ്ടാ​യി​ട്ടി​ല്ല. പ​ട്ടി​മ​റ്റം ക​വ​ല​യി​ല്‍ നാ​ല് ബ​സ് സ്റ്റോ​പ്പു​ക​ളു​ണ്ടെ​ങ്കി​ലും പെ​രു​മ്പാ​വൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണ് ക​യി​റി​നി​ല്ക്കാ​ന്‍ കാ​ത്തി​രി​പ്പു​കേ​ന്ദ്ര​മു​ള്ള​ത്. കോ​ല​ഞ്ചേ​രി, മു​വാ​റ്റ​പു​ഴ, കി​ഴ​ക്ക​മ്പ​ലം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്…

Read More

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം; എ​സ്ഐ ദീ​പ​ക്കി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇന്നു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് മ​രി​ച്ച കേ​സി​ൽ പ്ര​തി​യാ​യ വ​രാ​പ്പു​ഴ മു​ൻ എ​സ്ഐ ദീ​പ​ക്കി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്നു വീ​ണ്ടും പ​രി​ഹ​ണി​ക്കും. ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ പ​രി​ഗ​ണി​ക്ക​വേ കേ​സ് ഡ​യ​റി​യും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ താ​ൻ മ​ർ​ദി​ച്ചി​ല്ലെ​ന്നു വ്യ​ക്ത​മാ​കു​മെ​ന്നു​മാ​ണു ദീ​പ​ക്ക് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ശ്രീ​ജി​ത്ത് ഉ​ൾ​പ്പെ​ട​യു​ള്ള പ്ര​തി​ക​ളെ ദീ​പ​ക്ക് മ​ർ​ദി​ച്ച​താ​യി എ​ട്ട് പേ​ർ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, കേ​സി​ൽ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ അ​ഖി​ല ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഹ​ർ​ജി ജൂ​ണ്‍ അ​ഞ്ചി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Read More

നി​പ്പ വൈ​റ​സ് ; പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്ന വാഴക്കുളത്തെ വവ്വാൽ കേന്ദ്രം ആശങ്ക ഉണർത്തുന്നു

വാ​ഴ​ക്കു​ളം: നി​പ്പ വൈ​റ​സ് പ​ര​ത്തു​ന്ന​ത് വ​വ്വ​ലു​ക​ളാ​ണെ​ന്ന സ്ഥി​രീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് വാ​ഴ​ക്കു​ളം പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ. ക​ല്ലൂ​ർ​ക്കാ​ട് ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ടം വ​ർ​ഷ​ങ്ങ​ളാ​യി ആ​യി​ര​ക്ക​ണ​ക്കി​നു വ​വ്വ​ലു​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ്. പു​ര​യി​ട​ത്തി​ലെ തേ​ക്ക്, ആ​ഞ്ഞി​ലി, പ്ലാ​വ് തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് ഇ​വ​യു​ടെ താ​വ​ളം. രാ​ത്രി​യി​ലും പ​ക​ലും ഇ​വ​യു​ടെ ശ​ബ്ദ​ത്താ​ൽ നി​റ​യു​ക​യാ​ണി​വി​ടം. മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​നോ ഇ​വ​യെ പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ല. 10 വ​ർ​ഷ​ത്തി​നു മു​ക​ളി​ലാ​യി ഇ​വി​ടെ വ​വ്വ​ലു​ക​ളെ ക​ണ്ടു വ​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. തു​ട​ക്ക​ത്തി​ൽ നാ​മ​മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ വ​വ്വ​ലു​ക​ൾ ത​ല​കീ​ഴാ​യി തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്നു. ടൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള ഇ​വ​യു​ടെ താ​വ​ള​മാ​ണ് ഇ​പ്പോ​ൾ ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​ത്.

Read More

എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ കൈ​ത്താ​ങ്ങ്; അ​നു​വി​ന്‍റെ വീ​ടെന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി

പി​റ​വം: എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ഇ​വി​ടെ സാ​മൂ​ഹ്യ സേ​വ​ന​ത്തി​നു​പ​രി അ​ശ​ര​ണ​ർ​ക്ക് ആ​ശ്ര​യ​മാ​വു​ക​യാ​ണ്. പി​റ​വം സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​ന് മാ​തൃ​ക​യാ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ലാ​യി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക്ക് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യാ​ണ് അ​ഭി​മാ​യത്. പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന ക​ക്കാ​ട് കു​രി​ക്കാ​ട്ടു​മ​ല​യി​ൽ അ​നു വ​ർ​ഗീ​സി​നാ​ണ് കു​ട്ടി​ക​ൾ ചേ​ർ​ന്ന് കൈ​കോ​ർ​ത്ത് പാ​ർ​പ്പി​ടം നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. അ​നു​വി​ന്‍റെ സ്വ​പ്ന​ഭ​വ​ന​മാ​ണ് ഇ​തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. നി​ർ​ധ​ന​രാ​യ അ​നു​വി​ന്‍റെ മാ​താ​വും പി​താ​വും, മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളും, മു​ത്തഛ​നും, മു​ത്ത​ശ്ശി​യു​മ​ട​ങ്ങു​ന്ന കു​ടും​ബം പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ൽ​ക്കൂ​ര​യാ​യി വ​ലി​ച്ചു​കെ​ട്ടി​യ ഷെ​ഡി​ലാ​ണ് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്. ഇ​വ​രു​ടെ ദൂരി​ത പൂ​ർ​ണ​മാ​യ ജീ​വി​തം നേ​രി​ൽ​ക​ണ്ട​റി​ഞ്ഞ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ വി​വ​രം എ​ൻ​സി​സി ഓ​ഫീ​സ​ർ പി.​പി. ബാ​ബു​വി​നെ അ​റി​യി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം നേ​രി​ൽ ക​ണ്ട് മ​ന​സി​ലാ​ക്കി കു​ടും​ബ​ത്തി​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യി കേ​ഡ​റ്റു​മാ​രേ​യും കൂ​ടെ കൂ​ട്ടു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ദാ​നി​യേ​ൽ തോ​മ​സും മ​റ്റു അ​ധ്യാ​പ​ക​രും, വി​ദ്യാ​ർ​ഥി​ക​ളും, ര​ക്ഷി​താ​ക്ക​ളും…

Read More

ഇ​ടി​മി​ന്ന​ലി​നെ ഭ​യ​ന്ന് ഓടിയ   കാ​ട്ടാ​ന വീണ് ചരിഞ്ഞു; ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

കോ​ത​മം​ഗ​ലം: ഇ​ടി​മി​ന്ന​ലേ​റ്റ് വി​ര​ണ്ടോ​ടി​യ കാ​ട്ടാ​ന​യെ റ​ബ​ർ​തോ​ട്ട​ത്തി​ൽ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​മ​ല​ക്ക​ണ്ടം ഞ​ണ്ടു​കു​ളം ആ​ദി​വാ​സി​ക്കു​ടി​യി​ലെ ചി​ന്നാ​ണ്ടി​യു​ടെ തോ​ട്ട​ത്തി​ലാ​ണ് ഉ​ദ്ദേ​ശം പ​തി​ന​ഞ്ച് വ​യ​സു​ള്ള പി​ടി​യാ​നയുടെ ജഡം കാ​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് തോ​ട്ട​ത്തി​ൽ ആ​ന​യു​ടെ ജ​ഡം ക​ണ്ട് വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ച​ത്. ഇ​ടി​മി​ന്ന​ലി​നെ ഭ​യ​ന്നു​ള്ള ഓ​ട്ട​ത്തി​നി​ടെ വീ​ണാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. വീ​ഴ്ച​യി​ൽ ആ​ന​യു​ടെ ശ്വാ​സ​കോ​ശ​ത്തി​നും ഹൃ​ദ​യ​ത്തി​നും ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ വാ​ള​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ അ​രു​ൺ കെ. ​നാ​യ​ർ, മൂ​ന്നാ​ർ ഫോ​റ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ടി.​എ​സ്. അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ജ​ഡം സം​സ്ക​രി​ച്ചു.

Read More