സൗജന്യ കൈ​ത്ത​റി യൂ​ണി​ഫോം പദ്ധതി; പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന്  വി.​ഡി. സ​തീ​ശ​ൻ

പ​റ​വൂ​ർ: സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോം പ​ദ്ധ​തി എ​ല്ലാ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എംഎ​ൽഎ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സൗ​ജ​ന്യ കൈ​ത്ത​റി സ്കൂ​ൾ യൂ​ണി​ഫോം പ​ദ്ധ​തി​യു​ടെ ജി​ല്ല​യി​ലെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​റ​വൂ​രി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​റ​വൂ​ർ ഗ​വ.​എ​ൽ​പി​ജി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സി.​എ. സ​ന്തോ​ഷ് പ​ദ്ധ​തി​യെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ജു പി. ​എ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ സി.​എ. പ്ര​ദീ​പ്, ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് ടി.​ജി. അ​നൂ​പ്, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഡെ​ന്നി തോ​മ​സ്, പ്ര​ദീ​പ് തോ​പ്പി​ൽ, പ​റ​വൂ​ർ എ​ഇ​ഒ കെ.​എ​ൻ. ല​ത, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ സി. ​ജ​യ, ഹാ​ൻ​ടെ​ക്സ് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ മ​റി​യാ​മ്മ…

Read More

അ​ന​ധി​കൃത പാ​ർ​ക്കിം​ഗ്; അ​മ്പ​ല​മു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു;  നിരവധിതവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ

കി​ഴ​ക്ക​മ്പ​ലം: അ​മ്പ​ല​മു​ക​ൾ-​ചി​ത്ര​പ്പു​ഴ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​മ്പ​ല​മു​ക​ൾ എ​ച്ച്ഒ​സി​ക്കു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു പി​ന്നി​ൽ മി​നി ടി​പ്പ​ർ ഇ​ടി​ച്ചു ക​യ​റി​യി​രു​ന്നു. റോ​ഡി​നി​രു​വ​ശ​വും ടാ​ങ്ക​ർ ലോ​റി​യ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തു മൂ​ലം വാ​ഹ​ന​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞാ​ണ് പോ​കു​ന്ന​ത്. ഇ​തു പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. റോ​ഡി​ൽ പ​ല​യി​ട​ങ്ങ​ളി​ലും നോ ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല വാ​ഹ​ന​ങ്ങ​ളും ഇ​തി​നു മു​ന്നി​ൽ ത​ന്നെ​യാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​ക്കി​ടെ ആ​റോ​ളം അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​വ​യെ​ല്ലാം ത​ന്നെ വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്‌ മൂ​ലം സം​ഭ​വി​ച്ചി​ട്ടു​ള്ള​വ​യാ​ണ്. നാ​ട്ടു​കാ​ർ ഇ​തി​നെ​തി​രെ നി​ര​വ​ധി ത​വ​ണ പോ​ലീ​സി​നു പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.  

Read More

നേരത്തെ ലഭിച്ച കത്തിനോട് സാമ്യം! പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് വീണ്ടും ഭീഷണിക്കത്തില്‍ അന്വേഷണം ആരംഭിച്ചു

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​നു വീ​ണ്ടും ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​രാ​പ്പു​ഴ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണ​മാ​ണു ന​ട​ക്കു​ന്ന​ത്. മു​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ർ​ടി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ശ്രീ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​നും ഇ​തേ ഗ​തി​യാ​യി​രി​ക്കു​മെ​ന്നാ​ണു ക​ത്തി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കൂ​ടു​ത​ൽ ക​ളി​ക്കാ​ൻ നി​ൽ​ക്ക​രു​തെ​ന്നും ക​ത്തി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യു​ടെ ഷാ​ഡോ സ്ക്വാ​ഡി​ലെ ജ​യ​ൻ, സു​നി​ൽ​ലാ​ൽ, സു​വി​ൻ, ഷി​ബു എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള​താ​ണു ക​ത്ത്. ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ ശ്യാ​മ​ള, ഭാ​ര്യ അ​ഖി​ല, സ​ഹോ​ദ​ര​ൻ സ​ജി​ത്ത് എ​ന്നി​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു ക​ഴി​ഞ്ഞ​മാ​സം 24നു ​മ​റ്റൊ​രു ഭീ​ഷ​ണി​ക്ക​ത്തും വ​ന്നി​രു​ന്നു. ഇ​ന്ന​ലെ ല​ഭി​ച്ച ക​ത്ത് നേ​ര​ത്തെ ല​ഭി​ച്ച​തി​നോ​ട് സാ​മ്യ​മു​ള്ള​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​ലും ആ​ർ​ടി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നുമാ​യി​രു​ന്നു ആ​വ​ശ്യം. ക​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്ന…

Read More

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു വേ​ണ്ടി​യു​ള്ള നീ​റ്റ് പ​രീ​ക്ഷ ! ഇ​ത​ര​സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി; റെ​യി​ൽ​വേ, ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഹെ​ൽ​പ്പ് ഡ​സ്കു​ക​ൾ

കൊ​ച്ചി: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു വേ​ണ്ടി​യു​ള്ള നീ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ്, ചെ​ന്നൈ മെ​യി​ൽ, ചെ​ന്നൈ-ആ​ല​പ്പി എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളി​ലാ​ണു ഇ​ന്നു രാ​വി​ലെ മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന ഇ​ത​ര സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ്പ് ഡ​സ്ക് തു​റ​ന്നി​ട്ടു​ണ്ട്. 9061518888 എ​ന്ന ഹെ​ൽ​പ് ഡ​സ്ക് ന​ന്പ​റി​ലേ​ക്ക് നേ​രി​ട്ട് വി​ളി​ച്ചോ, എ​സ്എം​എ​സ്, വാ​ട്സാ​പ്പ് എ​ന്നി​വ മു​ഖേ​ന​യോ ബ​ന്ധ​പ്പെ​ടാ​നാ​കും. അ​ങ്ക​മാ​ലി, ആ​ലു​വ, എ​റ​ണാ​കു​ളം നോ​ർ​ത്ത്, എ​റ​ണാ​കു​ളം സൗ​ത്ത് എ​ന്നീ റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​ധാ​ന ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലു​മാ​ണു വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റെ​യി​ൽ​വെ, പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​വും ല​ഭി​ക്കും. മെ​ഡി​ക്ക​ൽ ബൂ​ത്തു​ക​ളും ഏ​ർ​പ്പെ​ടു​ത്തും. ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ടി വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടേ​ക്കെ​ത്തു​ന്ന​തി​നും താ​മ​സ സൗ​ക​ര്യം, വാ​ഹ​ന സൗ​ക​ര്യം എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​നും…

Read More

ഭീ​ഷ​ണി​ക്ക​ത്ത്: ശ്രീ​ജി​ത്തി​ന്‍റെ സഹോദരന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു; പ​രാ​തി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ര​ഞ്ജി​ത്തി​നും ശ്രീ​ജി​ത്തി​ന്‍റെ ഗ​തി​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി

കൊ​ച്ചി: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ വ​രാ​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. ശ്രീ​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ര​ഞ്ജി​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ച​ത്. പ​രാ​തി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ര​ഞ്ജി​ത്തി​നും ശ്രീ​ജി​ത്തി​ന്‍റെ ഗ​തി​യു​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്പി​യു​ടെ ഷാ​ഡോ സ്ക്വാ​ഡി​ന്‍റെ പേ​രി​ലാ​ണ് ക​ത്ത് ല​ഭി​ച്ച​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ളി​ക്കാ​ൻ നി​ൽ​ക്കേ​ണ്ടെ​ന്നും ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. നേ​ര​ത്തെ ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ ശ്യാ​മ​ള​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ചി​രു​ന്നു. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​സ്ഥ​ർ​ക്കെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ക​ത്ത്.

Read More

ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യ സം​ഭ​വം: സി​ബി​എ​സ്ഇ വാ​ദം ഗൗ​ര​വ​മു​ള്ള​തെ​ന്ന് ഹൈ​ക്കോ​ട​തി; സി​ബി​എ​സ്ഇ വാ​ദം തെ​റ്റാ​ണെ​ന്ന് അ​മീ​യും

കൊ​ച്ചി: സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യെ​ന്ന ഹർജിയിൽ സി​ബി​എ​സ്ഇ​യു​ടെ വാ​ദം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി. ര​ണ്ട് വ​ർ​ഷം മു​ൻ​പ് പ​രീ​ക്ഷ എ​ഴു​തി​യ സ​ഹോ​ദ​ര​ന്‍റെ ചോ​ദ്യ​പേ​പ്പ​റു​മാ​യി എ​ത്തി​യാ​ണ് അ​മീ​യ പ​രീ​ക്ഷ എ​ഴു​തി​യ​തെ​ന്നായിരുന്നു സി​ബി​എ​സ്ഇയുടെ വാദം. കോ​ട്ട​യം മൗ​ണ്ട് കാ​ർ​മ​ൽ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ അ​മീ​യ സ​ലീ​മി​യാ​ണ് ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യെ​ന്ന പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ സി​ബി​എ​സ്ഇ വാ​ദം തെ​റ്റാ​ണെ​ന്ന് അ​മീ​യ​യും കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. സി​ബി​എ​സ്ഇ ചോ​ദ്യ​പേ​പ്പ​ർ മാ​റി​യാ​ണ് ന​ൽ​കി​യ​ത്. പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണ് കു​ട്ടി​യെ പ​രീ​ക്ഷ ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും അ​മീ​യ​യു​ടെ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് മ​ധ്യ​വേ​ന​ൽ അ​വ​ധി ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Read More

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി മാ​റ്റി​വ​ച്ചു

കൊ​ച്ചി: വ​രാ​പ്പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു ഹൈ​ക്കോ​ട​തി മാ​റ്റി​വ​ച്ചു. ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച ശ്രീ​ജി​ത്തി​ന്‍റെ ഭാ​ര്യ അ​ഖി​ല ന​ൽ​കി​യ ഹ​ർ​ജി​യാ​ണു വേ​ന​ല​വ​ധി​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​യ​ത്. നേ​ര​ത്തെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ കേ​സി​ൽ പോ​ലീ​സു​കാ​ർ​ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്നു നി​രീ​ക്ഷി​ച്ചി​രു​ന്ന ഹൈ​ക്കോ​ട​തി ഹ​ർ​ജി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും സി​ബി​ഐ​യു​ടെ​യും നി​ല​പാ​ട് തേ​ടി​യി​രു​ന്നു. കേ​സ് ഏ​റ്റെ​ടു​ക്കാ​നാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ലാ​ണു സി​ബി​ഐ​യി​ൽ​നി​ന്നു നി​ല​പാ​ട് തേ​ടി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ ക​സ്റ്റ​ഡി​യി​ലെ ക്രൂ​ര​മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണു ശ്രീ​ജി​ത് മ​രി​ച്ച​തെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തി​ൽ പ​ങ്കു​ണ്ടെ​ന്നും അ​ഖി​ല​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​ണു ശ്രീ​ജി​ത്തി​ന്‍റെ കേ​സ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്നു കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞ​ത്. സു​പ്രീം​കോ​ട​തി​യു​ടെ നേ​ര​ത്തേ​യു​ള്ള ഒ​രു വി​ധി​യു​ടെ വെ​ളി​ച്ച​ത്തി​ലാ​ണ് ഇ​തു പ​റ​യു​ന്ന​തെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

കടവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ ത​ല​യി​ൽ ക​ല്ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ സംഭവം; ര​ണ്ടു മാ​സ​മാ​യി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്

അ​ങ്ക​മാ​ലി: ക​ട​വ​രാ​ന്ത​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന​യാ​ളെ ത​ല​യി​ൽ ക​ല്ലി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടു മാ​സ​മാ​യി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നു തൊ​ട്ടു മു​ൻ​പി​ലു​ള്ള കൂ​ൾ പാ​ർ​ക്ക് എ​ന്ന പ​ഴ​ക്ക​ട​യു​ടെ മു​ൻ​പി​ലാ​ണ് ചാ​ല​ക്കു​ടി കു​റ്റി​ച്ചി​റ ചാ​ലപ​റ​മ്പ​ൻ സ​ത്യ​നെ (55) മാ​ർ​ച്ച് പ​തി​നൊ​ന്നി​ന് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ ക​ട​വ​രാ​ന്ത​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ സ​മീ​പ​ത്ത് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സം വ​ച്ചി​രു​ന്ന ക​ല്ല് ത​ല​യി​ൽ എ​ടു​ത്തി​ട്ടാ​ണ് കൊ​ല ന​ട​ത്തി​യ​ത്. 13.5 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ക​ല്ലാ​ണ് സ​ത്യ​ന്‍റെ ത​ല​യി​ൽ പ​തി​ച്ചി​രു​ന്ന​ത്. ശ​രീ​ര​ത്തി​ൽ മ​റ്റു മു​റി​വു​ക​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.​വിര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ചോ​ര വാ​ർ​ന്ന് പു​ല ർ​ച്ചെ മൂ​ന്നോടെ​​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു . ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ളോ​ള​മാ​യി അ​ങ്ക​മാ​ലി ടൗ​ണി​ൽ ചെ​രു​പ്പു​കു​ത്തി ജോ​ലി ചെ​യ്തു പോ​ന്നി​രു​ന്ന​യാ​ളാ​ണ് സ​ത്യ​ൻ.​ജോ​ലി​ക്കു ശേ​ഷം ക​ട​വ​രാ​ന്ത​ക​ളി​ൽ മാ​റി മാ​റി കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു പ​തി​വ്.കൊ​ല​പാ​ത​ക​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് പ​ത്തി​ല​ധി​കം പേ​രെ അ​ങ്ക​മാ​ലി…

Read More

നാൽപതു വർഷത്തെ കാത്തിരിപ്പിനു വിരമമാകുന്നു; പൊന്നൻ തിരിച്ചെത്തുന്നതും കാത്ത്  ബന്ധുക്കൾ

പ​ള്ളു​രു​ത്തി: ജോ​ലി തേ​ടി ബ​ഹ്റി​നി​ലെ​ത്തി​യ​ശേ​ഷം ക​ഴി​ഞ്ഞ നാ​ൽ​പ​തു വ​ർ​ഷ​മാ​യി കാ​ണാ​മ​റ​യ​ത്താ​യി​രു​ന്ന പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യെ​ക്കു​റി​ച്ചു ബ​ന്ധു​ക്ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചു. പ​ള്ളു​രു​ത്തി​യി​ലെ പു​ന്ന​ക്കാ​ട്ടു​ശേ​രി പ​രേ​ത​രാ​യ സേ​വ്യ​ർ-​സി​സി​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പൊ​ന്ന​ൻ എ​ന്ന പോ​ൾ സേ​വ്യ​റി​നെ ബ​ഹ്റി​നി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ണ്ടെ​ത്തി​യെ​ന്നാ​ണു വി​വ​രം.​ പ​തി​നെ​ട്ടാം വ​യ​സി​ൽ ബ​ഹ്റി​നി​ലേ​ക്കു പോ​യ പൊ​ന്ന​ൻ പി​ന്നെ തി​രി​ച്ചു വ​ന്നി​ട്ടി​ല്ല. അ​വി​ടെ എ​ത്തി​യ ശേ​ഷം ആ​ദ്യ മൂ​ന്നു വ​ർ​ഷം ക​ത്തു​ക​ൾ അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ നാ​ല്പ​തു കൊ​ല്ല​മാ​യി പൊ​ന്ന​നെ​ക്കു​റി​ച്ച് വീ​ട്ടു​കാ​ർ​ക്ക് ഒ​രു വി​വ​ര​വു​മി​ല്ല. ജോ​ലി ചെ​യ്ത സ്ഥ​ല​ത്തെ അ​റ​ബി പാ​സ്പോ​ർ​ട്ട് തി​രി​ച്ചു ന​ൽ​കി​യി​ല്ല എ​ന്ന കാ​ര്യം മാ​ത്ര​മാ​ണു വീ​ട്ടു​കാ​ർ​ക്ക് ആ​കെ അ​റി​യാ​മാ​യി​രു​ന്ന​ത്. പൊ​ന്ന​നെ​ക്കു​റി​ച്ചു ബ​ന്ധു​ക്ക​ൾ പ​ല​രീ​തി​യി​ൽ ബ​ഹ്റി​നി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഒ​രു വി​വ​ര​വും ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തി​നി​ടെ ക​ഴി​ഞ്ഞ​യാ​ഴ്ച ബ​ഹ്റി​നി​ലെ മ​ല​യാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രാ​യ നി​സാ​ർ കൊ​ല്ല​വും സി​യാ​ദ് ഏ​ഴ​ങ്കു​ള​വും സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ പൊ​ന്ന​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു മാ​ര​ക​മാ​യ…

Read More

 ഞാ​ൻ നി​ര​പ​രാ​ധി​യാ​ണ്, എ​ന്നെ മ​ന​പൂ​ർ​വം പ​റ​ഞ്ഞു​വി​ട്ട​ത്;  സൗദിയിൽ നിന്നും നെ​ടു​മ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ലെത്തിയ യാ​ത്ര​ക്കാ​ര​ന്‍റെ  ജീവനൊടുക്കൽ ഭീ​ഷ​ണി;   ഒടുവിൽ പോലീസ് എത്തിയപ്പോൾ…

നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ കോം​പ്ല​ക്സി​ന്‍റെ മു​ക​ളി​ൽ ക​യ​റി​നി​ന്നു യാ​ത്രി​ക​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ സ്വ​ദേ​ശി സു​രേ​ഷ് (46) ആ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. റി​യാ​ദി​ൽ​നി​ന്നും സൗ​ദി എ​യ​ർ​ലൈ​ൻ​സി​ൽ വ​ന്നി​റ​ങ്ങി​യ സു​രേ​ഷ് രാ​വി​ലെ ഒ​ന്പ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കാ​ർ​ഗോ കോം​പ്ല​ക്സി​ന്‍റെ മു​ക​ളി​ൽ ക​യ​റി​നി​ന്ന് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. സൗ​ദി​യി​ൽ ജോ​ലി ചെ​യ്തു​വ​ന്ന സു​രേ​ഷി​നെ ജോ​ലി​യി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഞാ​ൻ നി​ര​പ​രാ​ധി​യാ​ണ്, എ​ന്നെ മ​ന​പൂ​ർ​വം പ​റ​ഞ്ഞു​വി​ട്ട​താ​ണെ​ന്നു’ പ​റ​ഞ്ഞാ​ണു ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി മു​ക​ളി​ൽ ക​യ​റി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​വ​ന്ന് ഇ​തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​തെ ഇ​റ​ങ്ങി​ല്ലെ​ന്നും യു​വാ​വ് പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. പി​ന്നീ​ട് നെ​ടു​ന്പാ​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​മെ​ന്നു പ​റ​ഞ്ഞ് അ​നു​ന​യി​പ്പി​ച്ച് പ​ത്ത​ര​യോ​ടെ​യാ​ണ് ഇ​യാ​ളെ താ​ഴെ​യി​റ​ക്കി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച സു​രേ​ഷി​നു മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ണ്ടോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

Read More