നെടുന്പാശേരി: വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിന്റെ മുകളിൽ കയറിനിന്നു യാത്രികന്റെ ആത്മഹത്യാ ഭീഷണി. തിരുവനന്തപുരം പൂന്തുറ സ്വദേശി സുരേഷ് (46) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. റിയാദിൽനിന്നും സൗദി എയർലൈൻസിൽ വന്നിറങ്ങിയ സുരേഷ് രാവിലെ ഒന്‍പതോടെ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിന്റെ മുകളിൽ കയറിനിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. സൗദിയിൽ ജോലി ചെയ്തുവന്ന സുരേഷിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു. ഞാൻ നിരപരാധിയാണ്, എന്നെ മനപൂർവം പറഞ്ഞുവിട്ടതാണെന്നു’ പറഞ്ഞാണു ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കി മുകളിൽ കയറിയത്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർവന്ന് ഇതിനു പരിഹാരം ഉണ്ടാക്കാതെ ഇറങ്ങില്ലെന്നും യുവാവ് പറഞ്ഞുകൊണ്ടിരുന്നു. പിന്നീട് നെടുന്പാശേരി പോലീസ് സ്ഥലത്തെത്തി പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാക്കാമെന്നു പറഞ്ഞ് അനുനയിപ്പിച്ച് പത്തരയോടെയാണ് ഇയാളെ താഴെയിറക്കിയത്. പോലീസ് സ്റ്റേഷനിലെത്തിച്ച സുരേഷിനു മാനസിക വിഭ്രാന്തിയുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.
Read MoreCategory: Kochi
മട്ടാഞ്ചേരി കൊട്ടാരം സ്വകാര്യ കമ്പനിക്കു കൈമാറും; ട്രാവൽ കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കാണു കൈമാറുന്നത്
പള്ളുരുത്തി: മട്ടാഞ്ചേരി പാലസ് ചരിത്ര മ്യൂസിയം സ്വകാര്യ കന്പനിക്കു കൈമാറാൻ നീക്കം. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരം ട്രാവൽ കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കാണു കൈമാറുന്നത്. സ്വകാര്യ കന്പനികൾക്കു കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച രാജ്യത്തെ 95 ചരിത്രസ്മാരകങ്ങളിൽ ഒന്നാണു മട്ടാഞ്ചേരി കൊട്ടാരംകൊച്ചിരാജാവ് കേരളവർമയോടുള്ള ആദരസൂചകമായി പോർച്ചുഗീസുകാർ സമ്മാനിച്ചതാണു മട്ടാഞ്ചേരി പാലസ്. കേരളത്തിലെ ഏറ്റവും പൗരാണികമായ മന്ദിരങ്ങളിലൊന്നാണിത്. പുരാതന ക്ഷേത്ര വാസ്തുശൈലിയും കൊത്തുപണികളും ഡച്ച്, പോർച്ചുഗീസ് വാസ്തുശൈലിയും കൊട്ടാരത്തിൽ കാണാം. കൊച്ചിരാജാക്കൻമാർ സഞ്ചരിച്ചിരുന്ന പല്ലക്കുകൾ, സിംഹാസനങ്ങൾ, ഉടവാളുകൾ രാജഭരണകാലത്തെ വസ്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അപൂർവമായ ചുവർചിത്രങ്ങളും ഈ കൊട്ടാരത്തിലുണ്ട്. വിദേശികളും സ്വദേശികളുമായ നൂറുകണക്കിനു പേരാണ് ദിവസവും കൊട്ടാരം സന്ദർശിക്കുന്നത്.ഇതിനോടു ചേർന്നുള്ള സ്ഥലത്തുതന്നെയാണു ശിവക്ഷേത്രം. മ്യൂസിയത്തിന്റെ താഴെനിലയിൽ ക്ഷേത്രത്തിന്റെ പരദേവത, കുടുംബദേവത എന്നീ പ്രതിഷ്ഠകളുമുണ്ട്. കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള…
Read Moreതട്ടിപ്പു തുടരുന്നു; ലോട്ടറിയുടെ നമ്പർ തിരുത്തി വില്പനക്കാരന്റെ കൈയിൽനിന്നും പണം തട്ടിയതായി പരാതി
കളമശേരി: ലോട്ടറി ടിക്കറ്റിലെ നമ്പറുകൾ തിരുത്തി 2000 രൂപ സമ്മാനത്തുകയെന്ന പേരിൽ ലോട്ടറി വില്പനക്കാരനിൽ നിന്ന് തട്ടിയെടുത്തതായി പരാതി. കളമശേരി വിടാക്കുഴയിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് ട്രിച്ചി സ്വദേശി രാജേന്ദ്രൻ (48) ആണ് തട്ടിപ്പിന് ഇരയായത്. ഇന്നലെ രാവിലെ ആലുവ റെയിൽവേ സ്റ്റേഷന് മുന്നിൽ ടിക്കറ്റ് വിൽക്കുമ്പോഴാണ് സംഭവം നടന്നത്. റെയിൽവേ ജീവനക്കാരനെന്ന വ്യാജേനയാണ് ഒരാൾ രാജേന്ദ്രന്റെ അടുത്തെത്തിയത്. മെയ് ഒന്നിന് നറുക്കെടുത്ത കേരള സർക്കാരിന്റെ രണ്ട് സ്ത്രീ ശക്തി ടിക്കറ്റ് നൽകി അടിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന റിസൾട്ടുമായി പരിശോധിച്ചപ്പോൾ ഓരോ ടിക്കറ്റിലും ആയിരം രൂപ വീതം അടിച്ചതായി കണ്ടു. സമ്മാനം ലഭിച്ചതിന്റെ സന്തോഷം എന്ന നിലയിൽ രാജേന്ദ്രനിൽ നിന്നും 750 രൂപയുടെ പുതിയ ടിക്കറ്റും ബാക്കി 1250 രൂപയും വാങ്ങുകയും ചെയ്തു. ഇതേ ലോട്ടറി ടിക്കറ്റുകൾ ഏജൻസി ഓഫീസിലെത്തി പരിശോധിച്ചപ്പോഴാണ് ടിക്കറ്റിലെ നമ്പർ…
Read Moreവരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണം പാതിവഴി പിന്നിട്ടു; കൂടുതൽ തെളിവുകൾ പരിശോധിച്ചുവരുന്നു
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച് അന്വേഷണം പാതിവഴി പിന്നിട്ടെന്നും കൂടുതൽ തെളിവുകൾ പരിശോധിച്ച് വരികയാണെന്നും അന്വേഷണ സംഘം. തെളിവുകളുടെ പരിശോധനയുടെ പശ്ചാത്തലത്തിൽ ആലുവ മുൻ റൂറൽ എസ്പി എ.വി. ജോർജ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിൽനിന്ന് മൊഴിയെടുക്കുമെന്നും സംഘം പറഞ്ഞു. വരാപ്പുഴ പോലീസ് കസ്റ്റഡി മരണക്കേസിൽ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എ.വി. ജോർജിനെതിരേ പരാമർശമുണ്ടായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ടു ക്രിസ്പിൻ സാം സംഭവസ്ഥലം സന്ദർശിച്ചതും കീഴുദ്യോഗസ്ഥർക്കു നിർദേശങ്ങൾ നൽകിയതും ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണെന്നു റിമാൻഡ് അപേക്ഷയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറയുന്നത്. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് ഉൾപ്പടെയുള്ള പ്രതികളെ ആർടിഎഫ് അംഗങ്ങളാണു കസ്റ്റഡിയിലെടുത്തത്. ആർടിഎഫ് അംഗങ്ങൾ റൂറൽ എസ്പിയുടെ…
Read Moreപരസ്പര സമ്മതപ്രകാരം ഒരുമിച്ചു കഴിഞ്ഞശേഷം പീഡനമാരോപിക്കാനാവില്ല! വ്യാജ പീഡനപ്പരാതികള്‍ ഗൗരവത്തില്‍ കാണണമെന്ന് ഹൈക്കോടതി
കൊച്ചി: പീഡനക്കേസിൽ പ്രതിയെ ശിക്ഷിക്കാൻ ഇരയുടെ മൊഴി മാത്രം മതിയെന്നതിനാൽ പീഡനമാരോപിച്ചുള്ള വ്യാജ പരാതികളെ പോലീസ് ഗൗരവത്തിൽ കാണണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു വ്യാജ പരാതി നൽകിയ തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിനിയായ യുവതിക്കെതിരേ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും സിംഗിൾബഞ്ച് ഉത്തരവിട്ടു. തനിക്കെതിരായ വ്യാജ പരാതിയിൽ 2013 ൽ ശ്രീകാര്യം പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ തിരുവനന്തപുരം അതിയന്നൂർ സ്വദേശി സനൽകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിക്ഷിപ്ത താല്പര്യത്തോടെയാണ് യുവതി പരാതി നൽകിയതെന്നു വിലയിരുത്തിയ കോടതി വ്യാജ പരാതി നൽകിയ യുവതിക്കെതിരേ കേസെടുക്കുകയാണു വേണ്ടതെന്നു വ്യക്തമാക്കി. ഇതിനായി ഉടൻ നടപടിയെടുക്കാൻ തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള ഐജിക്കും ജില്ലാ പോലീസ് മേധാവിക്കും ഹൈക്കോടതി നിർദേശം നൽകി.യുവതിയുടെ പരാതി വ്യാജമാണെന്നു കണ്ടെത്തി സിംഗിൾബെഞ്ച് ഹർജിക്കാരനെതിരായ കേസ് റദ്ദാക്കിയിട്ടുമുണ്ട്. പരസ്പര സമ്മതപ്രകാരം ഒരുമിച്ചു കഴിഞ്ഞശേഷം…
Read Moreകളമശേരി നഗരസഭയിൽ നിന്ന്നൂറോളം കപ്പുകളും സോസറുകളും അപ്രത്യക്ഷമായി; പരസ്പരം പഴിചാരി സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും
കളമശേരി: നഗരസഭയിലെ നൂറോളം കപ്പുകളും സോസറുകളും ആറ് മാസത്തിനുള്ളിൽ അപ്രത്യക്ഷമായതായി ആക്ഷേപം. കളമശേരി നഗരസഭയിൽ കൗൺസിൽ യോഗത്തിലും മറ്റും ചായ വിതരണത്തിനായി ഉപയോഗിച്ചിരുന്ന പോർസലിൻ കപ്പുകളും സോസറുകളുമാണ് കാണാതായത്. കുറച്ച് മാസങ്ങളായി ഇവയുടെ എണ്ണം കുറഞ്ഞു വന്നെങ്കിലും ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഏപ്രിൽ മാസം അവസാനിച്ചതോടെ കപ്പുകളിൽ ഏതാനും എണ്ണം മാത്രമേ ബാക്കി വന്നുള്ളൂ. ഇതിനെ തുടർന്ന് സ്റ്റീൽ ഗ്ലാസുകളിലാണ് ചായ വിതരണം ചെയ്യുന്നത്. ചെറിയ ഗ്ലാസുകൾ ആയതിനാൽ ഇവയും എപ്പോൾ വേണമെങ്കിലും മോഷണം പോകാവുന്ന സ്ഥിതിയിലാണ്. എന്നാൽ കപ്പുകൾ എങ്ങനെ നഷ്ടപ്പെട്ടതെന്ന് അധികൃതർക്ക് കണ്ടെത്താനായിട്ടില്ല. ശുചീകരണ തൊഴിലാളികളാണെന്ന് നഗരസഭാ ജീവനക്കാരും ജീവനക്കാരാണെന്ന് താത്ക്കാലിക ജീവനക്കാരായ ശുചീകരണ തൊഴിലാളികളും പരസ്പരം ആരോപിക്കുന്നുണ്ട്.ഇത്രയെണ്ണം ഒറ്റയടിക്ക് കൊണ്ടുപോകാനാകാത്തതിനാൽ ദിവസവും ഒന്നോ രണ്ടോ വീതം മാറ്റിയതായതാണ് സൂചന. നഗരസഭയിൽ വരുന്ന അതിഥികൾക്ക് സ്റ്റീൽ ഗ്ലാസിൽ കൊടുക്കുന്നത് അഭംഗിയാണെന്നും അവ മാറ്റണമെന്നും കൗൺസിലർമാർ…
Read Moreവിവിഐപികൾക്ക് സുരക്ഷയൊരുക്കാൻ റോഡുകൾ കുത്തിപ്പൊളിക്കണോ? സുരക്ഷയ്ക്കായി ബദൽ മാർഗങ്ങൾ തേടുകയാണ് വേണ്ടതെന്ന് മേയർ സൗമിനി
കൊച്ചി: വിവിഐപികളുടെ സന്ദർശനത്തിന്റെ ഭാഗമായി കർശന സുരക്ഷായൊരുക്കാൻ റോഡുകളിൾക്ക് ഇരുവശവും താത്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കുന്ന കാഴ്ചകൾ പതിവാണ്. എന്നാൽ റോഡുകൾ കുത്തിപ്പൊളിച്ച് സ്ഥാപിക്കുന്ന ഇത്തരം ബാരിക്കേഡുകൾക്കു പകരം ബദൽ മാർഗങ്ങൾ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പൊതുജന അഭിപ്രായം. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി എറണാകുളം ഗസ്റ്റ് ഹൗസിലാണ് വിശ്രമിച്ചത്. ഇതിന്റെ ഭാഗമായി രണ്ടു ദിവസം നഗരം കനത്ത സുരക്ഷാവലയത്തിലായിരുന്നു. ഗസ്റ്റ് ഹൗസിന്റെ പരിസരത്തും ഉപരാഷ്ട്രപതി കടന്നു പോകുന്ന റോഡിന്റെ വശങ്ങളിലും കന്പുകൾ നാട്ടി താത്കാലിക ബാരിക്കേഡുകൾ സ്ഥാപിച്ചു. വിവിഐപികളുടെ സന്ദർശനത്തോടനുബന്ധിച്ച് ഇത്തരം സുരക്ഷാ നടപടികൾ എടുക്കുന്നത് പതിവാണ്. എന്നാൽ തൂണുകൾ നാട്ടുന്നതിനായി റോഡിന്റെ വശങ്ങളിൽ എടുത്ത കുഴികൾ പിന്നീട് റോഡിന്റെ തകർച്ചയ്ക്കു കാരണമാകുകയാണ് പതിവ്. കുഴികൾ നികത്തി പൂർവസ്ഥിതിയിലാക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. എറണാകുളം പാർക്ക് അവന്യൂ റോഡിൽ പുതിയതായി പാകിയ ടൈലുകളുടെ വശങ്ങളിലെ കോണ്‍ക്രീറ്റും ഇത്തരത്തിൽ…
Read Moreശ്രീജിത്തിന്റെ മരണം: എ.വി. ജോർജിനെ ചോദ്യം ചെയ്തേക്കും; പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആലുവ റൂറൽ എസ്പിയായിരുന്നു എ.വി. ജോർജിനെ ചോദ്യം ചെയ്തേക്കും. ജോർജിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന. ചൊവ്വാഴ്ച അറസ്റ്റിലായ പറവൂർ സിഐ ക്രിസ്പിൻ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോർജിനെ ചോദ്യം ചെയ്യുന്നത്. എ.വി. ജോർജിന്റെ കീഴിലുണ്ടായിരുന്ന ആർടിഎഫ് ഉദ്യോഗസ്ഥരായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ആർടിഎഫ് പിരിച്ചുവിടുകയും ജോർജിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകളിലെ കൃത്രിമം സംബന്ധിച്ചും അന്വേഷണസംഘം പരിശോധന നടത്തും. ഇരുവരുടെയും ഫോണ്‍രേഖകളും പരിശോധിക്കും. അതേസമയം ക്രിസ്പിൻ സാമിനെ ഇന്ന് പറവൂർ കോടതിയൽ ഹാജരാക്കും. കേസിൽ ക്രിസ്പിൻ അഞ്ചാം പ്രതിയാണ്. അന്യായമായി തടങ്കലിൽ വയ്ക്കുക, തെളിവു നശിപ്പിക്കുക, രേഖകളിൽ തിരിമറി നടത്തുക എന്നീ കുറ്റങ്ങളാണ് ക്രിസ്പിനെതിരേ ചുമത്തിയിട്ടുള്ളത്.
Read Moreശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം; സർക്കാർ ജോലിയും ധനസഹായവും തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ഭാര്യഅഖില
തിരുവനന്തപുരം: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ സർവീസിൽ ജോലി നൽകാനും തീരുമാനമായി. സർക്കാർ ജോലിയും ധനസഹായവും തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു.
Read Moreവരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്ക്; മുഖ്യമന്ത്രിക്ക് ശ്രീജിത്തിന്റെ വീട്ടില്‍ പോകാൻ കഴിയാത്തത് കുറ്റബോധം കൊണ്ടെന്ന് എംഎം ഹസൻ
ന്യൂഡൽഹി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ റൂറല്‍ എസ്പിക്ക് സിപിഎം പ്രാദേശിക നേതൃത്വം നിര്‍ദേശം നല്കിയെന്നുള്ള ശ്രീജിത്തിന്റെ സഹോദരന്റെ മൊഴി ഏറെ പ്രധാനപ്പെട്ടതാണെന്നും മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും ശ്രീജിത്തിന്റെ വീട്ടില്‍ പോകാനും മാതാപിതാക്കളെയും ഭാര്യയെയും ആശ്വസിപ്പിക്കാനും കഴിയാത്തത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
Read More