കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ആളെ പോലീസ് തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശിയെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ്. വ്യാജ ഫേസ്ബുക്ക് ഐഡികള്‍ ഉപയോഗിച്ചാണ് ഹര്‍ത്താല്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
Read MoreCategory: Kochi
ദേവസ്വം നടയിലെ ബിവറേജ് മദ്യശാല വീണ്ടും തുറക്കാൻ ഉന്നത ഉദ്യോഗസ്ഥനു ചെറായി ബീച്ചിൽ സത്കാരം
ചെറായി : ദേവസ്വം നടയിലെ ബിവറേജ് വക മദ്യശാല വീണ്ടും തുറക്കാൻ അനുമതിക്കായി ഉന്നത ഉദ്യോഗസ്ഥനെ ചെറായി ബീച്ചിലെ റിസോർട്ടിലെത്തിച്ച് ചിലർ സൽക്കരിച്ചതായി സൂചന. പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ പരാതിയെ തുടർന്ന് മദ്യശാല ഇവിടെ വീണ്ടും തുറക്കുന്നതിനു ഈ ഉന്നത ഉദ്യോഗസ്ഥൻ അനുമതി നൽകാൻ വിസമ്മതം പ്രകടിപ്പിച്ചതിന്റെ പാശ്ചാത്തലത്തിലായിരുന്നത്രേ ഈ സൽകാരം. ഇതേ തുടർന്ന് ഉന്നത ഉദ്യോഗസ്ഥന്റെ മനസ് മാറി മദ്യശാല തുറക്കാൻ സമ്മതം മൂളിയിട്ടുണ്ടെന്നാണ് അറിവ്. ഇതിനിടെ ഉദ്യോഗസ്ഥൻമാരുടെ പ്രതിനിധികൾ സിപിഎം ചെറായി ലോക്കൽ കമ്മിറ്റി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായും അറിയുന്നു.സിപിഎം ലോക്കൽ കമ്മിറ്റിക്ക് എതിർപ്പുണ്ടെങ്കിൽ മദ്യശാല തുറക്കണ്ട എന്നതാണ് ബിവറേജസ് കോർപ്പറേഷന്റെ പൊതുവായ നിലപാട്. അതേ സമയം ഇവിടെ മദ്യശാല തുടങ്ങാൻ അനുവദിക്കില്ലെന്ന് നാട്ടുകാരും സഹകാരികളും ആവർത്തിച്ചു പറയുന്നു. മദ്യം എത്തിച്ചാൽ തടയാനാണ് നാട്ടുകാരുടെ നീക്കം. പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ ചെറായി…
Read Moreപെരുമ്പാവൂരിലെ ഓടയിൽ നിന്നും കണ്ടെത്തിയത് മനുഷ്യ തലയോട്ടി തന്നെ ; പോലീസ് സർജൻ ഇന്ന് പരിശോധന നടത്തും
പെരുമ്പാവൂർ: നഗരമധ്യത്തിൽ നിന്നും മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ ഇന്ന് പോലീസ് സർജൻ എത്തി പരിശോധന നടത്തും. പെരുന്പാവൂർ പിപി റോഡിൽ പഴയ ബിവറേജിനു സമീപത്ത് ഇന്നലെ രാവിലെ 6.30 ഓടെയാണ് തലയോട്ടി കണ്ടത്. കെട്ടിക്കിടക്കുന്ന മഴവെള്ളം ഒഴുക്കിവിടുന്നതിനായി സമീപത്തെ വ്യാപാരി ഓടയിൽനിന്നു മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെതലയോട്ടി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിൽ മനുഷ്യന്റെ തലയോടാണെന്ന് വ്യക്തമായി. മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതലയോട് ഇന്ന് പരിശോധനകൾക്കു ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്ന് പെരുമ്പാവൂർ പോലീസ് പറഞ്ഞു. മറ്റ് എവിടെ നിന്നെങ്കിലും ഒഴുകി വന്നതാണോ തലയോട് എന്നും പോലീസ് പരിശോധിക്കുന്നുണ്ട്
Read Moreകൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന; മെട്രോ വരുമാനം കൂടിയതായി അധികൃതർ
കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ്. ഇതുമൂലം വരുമാനത്തിലും കാര്യമായ വ്യത്യാസം ഉണ്ടായി. കഴിഞ്ഞ ഡിസംബർ വരെ 25,000 മുതൽ 28,000 രൂപ വരെയായിരുന്നു പ്രതിദിന വരുമാനം. എന്നാൽ കഴിഞ്ഞ മൂന്നു മാസമായി ഇത് 35,000 രൂപ വരെ ഉയർന്നു. ലോകത്ത് ലാഭത്തിൽ ഓടുന്നത് സിംഗപ്പുർ, ഹോങ്കോംഗ് മെട്രോകൾ മാത്രമാണ്. ടിക്കറ്റ് ഇതരവരുമാനത്തിലൂടെയാണ് ഈ മെട്രോകൾ ലാഭത്തിൽ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ കാക്കനാടുള്ള 17 ഏക്കർ ഭൂമിയിൽ മെട്രോ സിറ്റി യാഥാർഥ്യമാകും. മെട്രോ സ്റ്റേഷനിൽ ഓഫീസുകൾ തുറക്കുന്നതിന് ബാങ്കുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും താത്പര്യം കാണിക്കുന്നുണ്ട്. ഷൂട്ടിംഗിന് മെട്രോ വിട്ടുനൽകുന്നതിൽ നിന്നു ലാഭമുണ്ടാക്കാൻ കഴിയുന്നുണ്ട്. അടുത്ത ഏപ്രിലിനുള്ളിൽ മെട്രോ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ പേട്ട വരെയെത്തും. സ്റ്റേഡിയത്തിൽ നിന്ന് മെട്രോ കാക്കനാട് സ്മാർട്ട് സിറ്റി മേഖലയിലേക്ക് നീട്ടുന്നതിനുള്ള…
Read Moreനോ ഹോൺ പ്ലീസ്..! എറണാകുളം എംജി റോഡിനെ ഹോൺരഹിത മേഖലയായി പ്രഖ്യാപിക്കുന്നു
കൊച്ചി: കേരളത്തിലാദ്യമായി ഹോണ്രഹിതമായി പ്രഖ്യാപിക്കപ്പെടുന്ന റോഡ് എന്ന നേട്ടം കൊച്ചിക്കു സ്വന്തമാകുന്നു. നഗരത്തിന്റെ ഹൃദയത്തുടിപ്പുകൾ പേറുന്ന എംജി റോഡാണ് ഹോണ്രഹിതമാകാൻ പോകുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) നാഷണൽ ഇനിഷിയേറ്റീവ് ഫോർ സേഫ് സൗണ്ടും (എൻഐഎസ്എസ്) സംയുക്തമായി ശബ്ദ മലിനീകരണം തടയാൻ ഒരുക്കുന്ന പദ്ധതികളുടെ ഭാഗമായാണു എംജി റോഡിലെ ഹോണ്‍ നിരോധനം. നോ ഹോണ്‍ ഡേ ആയി ആചരിക്കുന്ന 26ന് രാവിലെ 9.30ന് മാധവ ഫാർമസി ജംഗ്ഷൻ മെട്രോ പാർക്കിംഗിൽ നടക്കുന്ന ചടങ്ങിൽ കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് എംജി റോഡ് നോർത്ത് എൻഡ് മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുള്ള പ്രദേശം ഔദ്യോഗികമായി നോ ഹോണ്‍ മേഖലയായി പ്രഖ്യാപിക്കും. ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. കറുപ്പുസാമി അധ്യക്ഷനാകും. സംസ്ഥാന സർക്കാർ, അസോസിയേഷൻ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ്സ് (എഒഐ), മോട്ടോർ വാഹന…
Read Moreഫോർട്ടുകൊച്ചിയിലെത്തിയ വിദേശികളുടെ പക്കൽ മുന്തിയ ഇനം സിഗരറ്റ്; പോലീസ് ചോദ്യം ചെയ്യലിൽ രണ്ടര ലക്ഷം രൂപയുടെ വിദേശ കറൻസികളും ഒരു ലക്ഷം രൂപയുടെ സിഗരറ്റുമായി രണ്ടുമലയാളികൾ പിടിയിൽ
പള്ളുരുത്തി: കൊച്ചിയിലെ സ്ഥാപനത്തിൽനിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ കറൻസികളും സിഗരറ്റുകളും പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. തേവര ജംഗ്ഷനു സമീപം ബോംബെ സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തുന്ന വടകര സ്വദേശികളായ അൻവർ(27), ജാഫർ(30) എന്നിവരെയാണ് മട്ടാഞ്ചേരി എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ സ്ഥാപനത്തിൽ നിന്ന് നിന്ന് രണ്ടര ലക്ഷം രൂപ വീതമുള്ള വിദേശ-ഇന്ത്യൻ കറൻസികൾ, ഒന്നര ലക്ഷം രൂപയുടെ വിദേശ സിഗരറ്റ് എന്നിവയാണ് പിടികൂടിയത്. യുഎസ് ഡോളർ, യുഎഇ ദിർഹം, പൗണ്ട്, ദിനാർ, സിംഗപ്പൂർ ഡോളർ എന്നീ കറൻസികൾ പിടികൂടിയവയിൽ പെടും. ഫോർട്ടുകൊച്ചിയിലെത്തിയ വിദേശികളുടെ പക്കൽ മുന്തിയ ഇനം സിഗരറ്റ് കണ്ടതിനെത്തുടർന്ന് സംശയംതോന്നിയ എക്സൈസ് സംഘം ഇവരെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് സ്ഥാപനത്തിൽ തെരച്ചിൽ നടത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനായി പ്രതികളെ എൻഫോഴ്സ്മെന്റിനു കൈമാറും. എക്സൈസ് സിഐ അഗസ്റ്റിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Read Moreപെരുമ്പാവൂരിൽ ഓടയിൽനിന്നും തലയോട്ടി കണ്ടെത്തി; മനുഷ്യന്റെ തന്നെയാണെങ്കിൽ കേസെടുത്ത് ആന്വേഷണം ആരംഭിക്കുമെന്ന് പോലീസ്
പെരുന്പാവൂർ: പെരുന്പാവൂരിൽ ഓടയിൽനിന്നും തലയോട്ടി കണ്ടെത്തി. ഇന്നു പുലർച്ചെ 6.30 ഓടെ പി.പി. റോഡിൽ ഓൾഡ് ബിവറേജ് ഒൗട്ട്ലെറ്റിനു സമീപത്തെ ഓടയിൽ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. സമീപത്തെ വ്യാപാരി ഓടകളുടെ മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ മാലിന്യങ്ങൾ നീക്കം ചെയ്യവേയാണ് തലയോട്ടി കണ്ടെത്തിയത്. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി തലയോട്ടി പെരുന്പാവൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോലീസ് സർജൻ എത്തി പരിശോധിച്ച ശേഷം തലയോട്ടി മനുഷ്യന്റെ തന്നെയാണെങ്കിൽ കേസെടുത്ത് ആന്വേഷണം ആരംഭിക്കുമെന്ന് പെരുന്പാവൂർ പോലീസ് പറഞ്ഞു. സംഭവത്തിൽ ആലുവയിൽ നിന്നും ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തും.
Read Moreമദ്യം നൽകിയശേഷം മർദിച്ച് റോഡിൽ തള്ളിയ യുവാവ് മരിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്…
മൂവാറ്റുപുഴ: വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം റോഡിൽ തള്ളിയ യുവാവ് മരിക്കാനിടയായ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കോതമംഗലം തൃക്കാരിയൂർ ആയക്കാട്ട് കുന്നയ്ക്കാൽ ബിനോയ്(45)യുടെ മരണവുമായി ബന്ധപ്പെട്ട് പണ്ടപ്പിള്ളി സ്വദേശികളായ ആച്ചക്കോട്ടിൽ ജയൻ(52), വടക്കേക്കര മാത്യു ഐസക്(35), പൈകയിൽ ടോമി(53) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. ഇന്നലെ വൈകുന്നേരം 6.30ഓടെ പണ്ടപ്പിള്ളി മുല്ലപ്പടി അക്വഡേറ്റിനു സമീപം ഗുരുതരമായി പരിക്കേറ്റ നിലയിൽ ബിനോയിയെ കണ്ടെത്തുകയായിരുന്നു. ബൊലേറോ ജീപ്പിലെത്തിയ സംഘം ബിനോയിയെ തള്ളിയിടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും വാഹനം അതിവേഗം ഓടിച്ചുപോകുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ബിനോയിയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 8.30ഓടെ മരിച്ചു. ബിനോയിയെ വാഹനത്തിൽ കയറ്റി മദ്യം നൽകിയ ശേഷം മർദിച്ച് അവശനാക്കി അക്വഡേറ്റിനു സമീപം തള്ളുകയായിരുന്നുവെന്നും ജയനും ബിനോയിയും തമ്മിലുള്ള മുൻവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നുമാണ് പോലീസ് പറയുന്നത്. തന്നെ…
Read Moreശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയെന്ന് സംശയം; മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ നിർണായക കണ്ടെത്തലുകൾ. ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയാണെന്നാണ് സംശയം. ഇത് സാധൂകരിക്കുന്ന വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ. ശ്രീജിത്തിന്റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. അഞ്ചു പേജുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലായാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത അന്നു മുതൽ ഒൻപതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലെ മർദ്ദനത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്താനായതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനിടെ കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനം. മർദ്ദനം എങ്ങനെയെന്ന് കണ്ടെത്തുന്നതിനാണ് ഇത്.
Read Moreവരാപ്പുഴ കസ്റ്റഡി മരണം; പോലീസിനെതിരേ വീണ്ടും വെളിപ്പെടുത്തൽ; സ്റ്റേഷനിലെത്തിക്കുമ്പോഴേ ശ്രീജിത്ത് അവശനിലയിലായിരുന്നുവെന്ന്
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ നിർണായകമായേക്കാവുന്ന മറ്റൊരു വെളിപ്പെടുത്തൽകൂടി പുറത്തുവന്നു. വാസുദേവന്റെ വീട് ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുന്പോഴേ ശ്രീജിത്ത് അവശനിലയിലായിരുന്നുവെന്ന വെളിപ്പെടുത്തലാണു പുറത്തുവന്നിട്ടുള്ളത്. വീട് ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെട്ട തെക്കേ ദേവസ്വംപാടം സ്വദേശി മുളക്കാരൻപറന്പിൽ ശ്രീനിവാസന്റെ മകൻ വിജുവിന്റേതാണു വെളിപ്പെടുത്തൽ. വരാപ്പുഴ സ്റ്റേഷനിലെത്തിച്ചപ്പോൾതന്നെ ശ്രീജിത്ത് അവശനായിരുന്നുവെന്നും എന്തുപറ്റിയെന്നു ചോദിച്ചപ്പോൾ പോലീസ് മർദിച്ചതായി പറയുകയും പിന്നീട് കുറച്ചുനേരം കഴിഞ്ഞു സെല്ലിനുള്ളിൽവച്ച് വയറുവേദനയെടുക്കുന്നതായി പറഞ്ഞതായും വിജു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നു ശ്രീജിത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. മകന്റെ ഘാതകരായ പോലീസുകാരെ സംരക്ഷിക്കാൻ നീക്കം നടക്കുന്നതായും നീതിതേടി ഏതറ്റംവരെ പോകുമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, പോലീസുകാർ തന്നെ ക്രൂരമായി മർദിച്ചെന്നു ശ്രീജിത്ത് വെളിപ്പെടുത്തിയതായി ഭാര്യ അഖിലയും വെളിപ്പെടുത്തി. ഇതുവരെ പ്രതികളെ പിടികൂടാനാകാത്ത അന്വേഷണ സംഘത്തിന്റെ നടപടിയിൽ…
Read More