അയൽവാസിയായ യുവാവ് പെൺകുട്ടിയെ അപമാനിക്കാൻ ശ്രമം ; ചോദ്യംചെയ്ത മാതാവിനെ യുവാവ് മർദിച്ചു;    സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്

മൂ​വാ​റ്റു​പു​ഴ: പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ര​ക്കു​ഴ മു​തു​ക​ല്ല് സ്വ​ദേ​ശി​നി​യാ​യ എം​കോം വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് അ​യ​ൽ​വാ​സി ക​ഴി​ഞ്ഞ ദി​വ​സം അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന യു​വ​തി​യു​ടെ കൈ​യി​ൽ പി​ടി​ച്ച് വ​ലി​ക്കു​ക​യും അ​സ​ഭ്യ​വാ​ക്കു​ക​ൾ പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ചോ​ദി​ക്കാ​നെ​ത്തി​യ മാ​താ​വി​നെ യു​വാ​വ് മ​ർ​ദി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു യു​വ​തി​യും കു​ടും​ബ​വും പ​രാ​തി ന​ൽ​കാ​ൻ സ്റ്റേ​ഷ​നി​ൽ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തെ​വ​ന്ന​ത് ആ​ക്ഷേ​പ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. യു​വ​തി സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു​മ​ട​ക്കം പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്.

Read More

തെ​ങ്ങ് ക​യ​റ്റ പ​രി​ശീ​ല​നത്തിനിടെ പി​ടി​വി​ട്ട്  തെങ്ങിനു മുകളിൽ യുവതി ത​ല​കീ​ഴാ​യി കിടന്നത് മുക്കാൽ മണിക്കൂറോളം;  സഹപ്രവർത്തരുടെ സമയോജിതമായ ഇടപെടലിൽ  മിനിക്ക് ജീവൻ തിരിച്ചുകിട്ടി

ആ​ലു​വ: തെ​ങ്ങ് ക​യ​റ്റ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ പി​ടി​വി​ട്ട് ത​ല​കീ​ഴാ​യി മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം തെ​ങ്ങി​ൽ യു​വ​തി തൂ​ങ്ങി​ക്കി​ട​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.താ​യി​ക്കാ​ട്ടു​ക​ര മു​ട്ടം ഉ​ള്ളി​മ​റ്റം വീ​ട്ടി​ൽ മി​നി (34)നെ​യാ​ണ് ആ​ലു​വ, ഏ​ലൂ​ർ ഫ​യ​ർ​ഫോ​ഴ്സു​ക​ൾ ര​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ എ​ട​ത്ത​ല എ​ൻഎഡി മ​ണ​ലി​മു​ക്ക് അ​മ്പാ​ട്ടു​പാ​റ രാ​മ​കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ തെ​ങ്ങ് ക​യ​റ്റ പ​രി​ശീ​ല​നം ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്യും. യ​ന്ത്ര സ​ഹാ​യ​ത്തോ​ടെ 30 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള തെ​ങ്ങി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ക​യ​റി​യ​തെ​ന്ന് മി​നി പ​റ​ഞ്ഞു.തെ​ങ്ങി​ന് മു​ക​ളി​ൽ വ​ച്ച് ത​ല ക​റ​ങ്ങി പു​റ​കി​ലോ​ട്ട് മ​റി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് യ​ന്ത്ര​ത്തി​ന്‍റെ വ​ള്ളി​യി​ൽ കാ​ൽ​പാ​ദ​ങ്ങ​ൾ കു​രു​ങ്ങി ത​ല കീ​ഴാ​യി തൂ​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശീ​ല​നം നേ​ടി​യ അ​ഞ്ച് സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പു​തി​യ​വ​ർ​ക്ക് 4 ദി​വ​സ​ത്തെ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ഇ​വ​രി​ൽ ര​ണ്ട് പേ​ർ…

Read More

കൊച്ചിയിലെ ആ​റു മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ ദാരിദ്രത്തിൽ;  വ​​​രു​​​മാ​​​ന​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​വുണ്ടെന്ന് കെ​​എം​​​ആ​​​ർ​​​എ​​​ൽ

കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ആ​​​റു സ്റ്റേ​​​ഷ​​​നു​​​ക​​​ളിൽ കാര്യമായ വരുമാനമില്ല. പ്രതിദിനം 30,000 രൂ​​പ​​യി​​ൽ താ​​​ഴെ മാ​​​ത്ര​​​മാ​​​ണ് ഈ ​​സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ വരുമാനം. പു​ളി​ഞ്ചോ​ട് (26,907), ച​ങ്ങ​ന്പു​ഴ പാ​ർ​ക്ക് (26,433), പ​ത്ത​ടി​പ്പാ​ലം (20,276), ക​ന്പ​നി​പ്പ​ടി (17,972), മു​ട്ടം (10,631), അ​ന്പാ​ട്ട്കാ​വ് (7,500) എ​ന്നി​വ​യാ​ണു വ​രു​മാ​നം കു​റ​ഞ്ഞ സ്റ്റേ​ഷ​നു​ക​ൾ. ആ​ലു​വ, ഇ​ട​പ്പ​ള്ളി, മ​ഹാ​രാ​ജാ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ണ്ടു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ വ​രു​മാ​ന​മു​ണ്ട്. മെ​ട്രോ വ​രു​മാ​ന​ത്തി​ന്‍റെ 60 ശ​ത​മാ​ന​ത്തോ​ളം ഈ ​സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​ണ്. എം​ജി റോ​ഡ്, ലി​സി, ക​ലൂ​ർ, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം, കു​സാ​റ്റ്, പാ​ലാ​രി​വ​ട്ടം എ​ന്നീ സ്റ്റേ​ഷനു​ക​ളി​ൽ 30,000 – ഒ​രു ല​ക്ഷം ആ​ണു വ​രു​മാ​നം. വി​ശ​ദ പ​ദ്ധ​തി​രേ​ഖ പ്ര​കാ​രം മെ​ട്രോ പൂ​ർ​ണ​തോ​തി​ലാ​യാ​ൽ പ്ര​തി​ദി​നം 3.81 ല​ക്ഷം യാ​ത്ര​ക്കാ​ർ യാ​ത്ര​ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. 90 ല​ക്ഷം രൂ​പ വ​രു​മാ​ന​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​കു​തി​യി​ല​ധി​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി സ​ർ​വീ​സ് ആ​രം​ഭി​ച്ച് ഒ​രു വ​ർ​ഷ​മാ​കു​ന്പോ​ൾ ശ​രാ​ശ​രി 35,000 യാ​ത്ര​ക്കാ​ർ…

Read More

 എളമക്കരയിൽ  യു​വാ​വി​നെ​യും യു​വ​തി​യെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; യു​വ​തി​യെ കൊ​ന്ന​ത് യു​വാ​വെന്നു പോലീസ്; കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​ത് സം​ശ​യം

കൊ​ച്ചി: എ​ള​മ​ക്ക​ര പോ​ണേ​ക്ക​ര​യി​ൽ യു​വാ​വി​നെ​യും യു​വ​തി​യെ​യും വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം യു​വ​തി​യെ കു​ത്തി​ക്കൊ​ന്ന​ശേ​ഷം യു​വാ​വ് ജീവനൊടുക്കുകയായിരുന്നുവെന്നു പോ​ലീ​സ്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ഇ​ന്ന​ലെ രാ​ത്രി​യി​ൽ​ത​ന്നെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഒ​രു​മി​ച്ചു താ​മ​സി​ച്ചു​വ​രി​കേ യു​വ​തി​യി​ലു​ണ്ടാ​യ സം​ശ​യ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും യു​വ​തി​യെ കു​ത്തി​ക്കൊ​ന്ന​താ​യി യു​വാ​വ് സു​ഹൃ​ത്തി​നെ ഫോ​ണി​ൽ​വി​ളി​ച്ച​റി​യി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.‌ എ​ള​മ​ക്ക​ര പോ​ണേ​ക്ക​ര മീ​ഞ്ചി​റ റോ​ഡി​ൽ ആ​ന്‍റ​ണി പ​റ​ത്ത​റ ലൈ​നി​ൽ വൈ​ഷ്ണ​വ​ത്തി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന കോ​ട്ട​യം കൊ​ടു​ങ്ങൂ​ർ വാ​ഴൂ​ർ തൈ​ത്തോ​ട്ടം ശ​ശി​യു​ടെ മ​ക​ൾ മീ​ര (24), പാ​ല​ക്കാ​ട് കോ​ൽ​പ്പാ​ടം തെ​ങ്ക​ര ചെ​റി​ക്ക​ലം ക​ബീ​റി​ന്‍റെ മ​ക​ൻ നൗ​ഫ​ൽ (28) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​ത്: ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ നൗ​ഫ​ലും ബ്യൂ​ട്ടി​പാ​ർ​ല​ർ ജീ​വ​ന​ക്കാ​രി​യാ​യ മീ​ര​യും കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി ഒ​രു​മി​ച്ചു​താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ത്തി​ൽ​നി​ന്നു വി​വാ​ഹ​മോ​ച​നം തേ​ടി​യാ​ണു മീ​ര നൗ​ഫ​ലി​നൊ​പ്പം താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​കേ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ…

Read More

വരാപ്പുഴ കസ്റ്റഡി മരണം;  ശ്രീജിത്തിനെ ആർടിഎഫ് ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്ത ഗണേശനെ അറസ്റ്റ് ചെയ്യണമെന്ന് ശ്രീജിത്തിന്‍റെ കുടുംബം

വരാപ്പുഴ: കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിനെ ആർടിഎഫ് ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുത്ത ഗണേശനെ കേസിൽ പ്രതിചേർക്കണമെന്ന് ശ്രീജിത്തിന്‍റെ കുടുംബം ആവശ്യപ്പെട്ടു. ഗണേശനെ ചോദ്യം ചെയ്താൽ കൂടുതൽ സത്യം പുറത്തുവരുമെന്നും ശ്രീജിത്തിന്‍റെ കുടുംബം പറഞ്ഞു. വാസുദേവൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ സഹോദരൻ ഗണേശനുമായി വന്ന ആർടിഎഫ് ഉദ്യോഗസ്ഥർ ഗണേശൻ കാണിച്ചു കൊടുത്തവരെയൊക്കെ പിടിച്ചു കൊണ്ടു പോകുകയായിരുന്നുവെന്ന് ശ്രീജിത്തിന്‍റെ കുടുംബം ആരോപിച്ചു. അതേസമയം, പോലീസ് നൽകിയ ഫോട്ടോയിലെ ആളെയാണ് താൻ കാണിച്ചു കൊടുത്തതെന്ന് ഗണേശൻ പറഞ്ഞു.

Read More

ക​ഞ്ചാ​വ്കടത്ത് ദമ്പതി​ക​ൾ അറസ്റ്റിൽ;  ഇ​ട​നി​ല​ക്കാ​ർ​ക്കു കൈ​മാ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ  ഇരുവരും പോലീസ് പിടിയിലായത്

കൊ​ച്ചി: ത​മി​ഴ്നാ​ട്ടി​ൽനി​ന്നു ക​ഞ്ചാ​വു​മാ​യി കൊ​ച്ചി​യി​ലെ​ത്തി​യ ത​മി​ഴ് ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. അ​ന്പ​ല​മേ​ട് അ​മൃ​ത​കു​ടീ​രം കോ​ള​നി​യി​ൽ അ​രു​ൾ(24), ഭാ​ര്യ വി​നോ​ദി​നി (20) എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വ് ഇ​ട​നി​ല​ക്കാ​ർ​ക്കു കൈ​മാ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽനി​ന്ന് ര​ണ്ട​ര​ക്കി​ലോ ക​ഞ്ചാ​വു ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ സൗ​ത്ത് മേ​ൽ​പ്പാ​ലം-​അ​വ​ന്യു റോ​ഡി​ൽ ഹൗ​സിം​ഗ് ബോ​ർ​ഡ് ഓ​ഫി​സി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​രു​ളി​ന്‍റെ പ​ക്ക​ൽ 1.20 കി​ലോ ഗ്രാം ​ക​ഞ്ചാ​വും വി​നോ​ദി​നി​യു​ടെ കൈ​വ​ശം 1.30 കി​ലോ ഗ്രാം ​ക​ഞ്ചാ​വും ഉ​ണ്ടാ​യി​രു​ന്നു. ഈ​റോ​ഡി​ൽ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന അ​രു​ൾ അ​വി​ടെ ജോ​ലി​യെ​ടു​ക്കു​ന്പോ​ഴാ​ണു വി​നോ​ദി​നി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. തു​ട​ർ​ന്നു നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ സ്ഥി​ര​മാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു ക​ഞ്ചാ​വു ക​ട​ത്തി ജി​ല്ല​യി​ൽ ഇ​ട​നി​ല​ക്കാ​ർ​ക്കു വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ആർക്കും സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​യാ​ൾ ഭാ​ര്യ​യ്ക്കൊ​പ്പം ത​മി​ഴ്നാ​ട്ടി​ൽ പോ​യി ക​ഞ്ചാ​വു​മാ​യി മ​ട​ങ്ങി​യി​രു​ന്ന​ത്. കി​ലോ​യ്ക്കു 5,000 രൂ​പ​യ്ക്കു ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു വാ​ങ്ങു​ന്ന…

Read More

മൂവാറ്റുപുഴയിൽ മീഡിയനിലിടിച്ചുള്ള വാഹനാപകടങ്ങൾ പതിവാകുന്നു ;  സൂചനാ ബോർഡ് ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: മീ​ഡി​യ​നി​ൽ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ മൂ​വാ​റ്റു​പു​ഴ​യി​ൽ പ​തി​വാ​കു​ന്നു. ക​ച്ചേ​രി​ത്താ​ഴ​ത്തെ മീ​ഡി​യ​നി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ക​യ​റി അ​പ​ക​ടം കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്ന​തി​നെ തു​ട​ർ​ന്നു​നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ധി​കൃ​ത​ർ അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യും തു​ട​ർ​ന്നു അ​പ​ക​ട​ങ്ങ​ൾ കു​റ​യു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ച് ബോ​ർ​ഡ് ന​ഷ്ട​പ്പെ​ട്ടു. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ന്ന​ത്. രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും. കാ​റു​ക​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. അ​പ​ക​ട​ത്തി​നു ശേ​ഷം മി​ക്ക കാ​റു​ക​ളും ഓ​ടാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​കും. രാ​ത്രി​യാ​യ​തി​നാ​ൽ വ​ർ​ക്ക​ഷോ​പ് പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ർ യാ​ത്ര ചെ​യ്തി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. എ​യ്ഡ് പോ​സ്റ്റി​ലെ എ​സ്ഐ പി.​ഐ. ഇ​ബ്രാ​ഹി​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സും സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്നാ​ണ് കാ​ർ മീ​ഡി​യ​നി​ൽ നി​ന്നും മാ​റ്റി​യ​ത്. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ അ​പ​ക​ട​വും വ​ർ​ധി​ക്കു​മെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. മീ​ഡി​യ​ൻ ശ്ര​ദ്ധ​യി​പ്പെ​ടാ​ത്ത​താ​ണ് അ​പ​ക​ടം പെ​രു​കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​ത്. വീ​ണ്ടും…

Read More

ന​ട​ക്കാ​ൻ വേ​റെ വ​ഴി നോ​ക്ക്! റോഡുകൾ നിറഞ്ഞ് വാഹനങ്ങൾ, ന​ട​പ്പാ​ത​ക​ളിൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രും; നടന്നു നീങ്ങാൻ കഴിയാതെ കാൽനടക്കാർ

കൊ​ച്ചി: റോ​ഡി​ൽ നി​റ​ഞ്ഞൊ​ഴു​കു​ന്ന വാ​ഹ​ന​ങ്ങ​ൾ. ന​ട​പ്പാ​ത​ക​ളി​ലാ​ക​ട്ടെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രും. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ട​ഭീ​തി​യി​ല്ലാ​തെ ന​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത ദു​ര​വ​സ്ഥ​യി​ലാ​ണു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ. വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ന​ട​പ്പാ​ത​ക​ൾ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രു​ടെ കൈ​യേ​റ്റം മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു അ​ന്യ​മാ​കു​ന്നു. ന​ഗ​ര​ത്തി​നു വെ​ളി​യി​ൽ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളാ​യ തൃ​പ്പൂ​ണി​ത്തു​റ​യി​ലും ആ​ലു​വ​യി​ലും കാ​ക്ക​നാ​ടു​മെ​ല്ലാം സ​മാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ട്. കൊ​ച്ചി ന​ഗ​ര​ത്തി​ൽ തി​ര​ക്കേ​റി​യ പാ​ർ​ക്ക് അ​വ​ന്യൂ റോ​ഡി​ലാ​ണു കാ​ൽ​ന​ട​ക്കാ​ർ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടു​ന്ന​ത്. ര​ണ്ടു കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സു​ഭാ​ഷ് പാ​ർ​ക്ക്, ന​ഗ​ര​സ​ഭാ ഓ​ഫീ​സ്, ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ്, ജി​ല്ലാ കോ​ട​തി, ജ​ന​റ​ൽ ആ​ശു​പ​ത്രി, ബോ​ട്ടു ജെ​ട്ടി, കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ്, മൂ​ന്നു കോ​ള​ജു​ക​ൾ തു​ട​ങ്ങി​യ​വ പാ​ർ​ക്ക് അ​വ​ന്യൂ റോ​ഡി​ൽ അ​ടു​ത്ത​ടു​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്നു. ദി​വ​സ​വും നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വി​ടേ​ക്കു വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​ത്. പാ​ർ​ക്കു അ​വ​ന്യൂ റോ​ഡി​ലെ ന​ട​പ്പാ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ന്നു.…

Read More

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: സി​ഐ​യെ​യും എ​സ്ഐ​യെ​യും ചോ​ദ്യം ചെ​യ്തേ​ക്കും; ഇ​രു​വ​ർ​ക്കും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: വ​രാ​പ്പു​ഴ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​റ​വൂ​ർ സി​ഐ ക്രി​സ്റ്റി​ൻ സാം, ​വ​രാ​പ്പു​ഴ എ​സ്ഐ ദീപക് എ​ന്നി​വ​രെ ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും. ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​ർ​ക്കും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഈ ​റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത്. ശ്രീ​ജി​ത്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ സി​ഐ​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും പോ​ലീ​സ് രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​വ​ർ​ക്കു​മെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ർ​ടി​എ​ഫി​ലെ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

Read More

പോ​ലീ​സി​ൽ കൊ​മ്പു​ള്ള​വ​രു​ടെ കൊ​മ്പൊ​ടി​ക്ക​ണം; വാരാപ്പുഴയിൽ കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സുരേഷ് ഗോപി എംപി സന്ദർശിച്ചു

കൊ​ച്ചി: പോ​ലീ​സി​ൽ കൊ​മ്പു​ള്ള​വ​രു​ടെ കൊ​മ്പൊ​ടി​ക്ക​ണ​മെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.എ​ല്ലാം പോ​ലീ​സ് അ​തി​ക്ര​മ കേ​സു​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. കു​റ്റ​ക്കാ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Read More