കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാരെ കസ്റ്റഡിയിൽ എടുത്തു. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത കളമശേരി എആർ ക്യാന്പിലെ പോലീസുകാരായ ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെയാണ് ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയിൽ എടുത്തത്. വീട്ടിൽനിന്നും കസ്റ്റഡിയിൽ എടുത്തപ്പോൾ ഇവർ ശ്രീജിത്തിനെ ക്രൂരമായി മർദിച്ചിരുന്നുവെന്ന് ശ്രീജിത്തിന്റെ അമ്മ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ശ്രീജിത്തിനെ ഇവർ കസ്റ്റഡിയിൽ എടുത്തശേഷം എങ്ങോട്ടാണ് കൊണ്ടുപോയത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണം സംഘം ചോദിച്ചറിയുന്നത്. ഇവർ റൂറൽ എസ്പിയുടെ സ്ക്വാഡിലെ അംഗങ്ങളായിരുന്നു. നേരത്തെ ഇവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
Read MoreCategory: Kochi
അവാർഡ് സന്തോഷമുള്ള കാര്യം; തനിക്ക് കിട്ടി പുരസ്കാരം അടുത്ത സിനിമയ്ക്കുള്ള പ്രചോദനമെന്ന് ദിലീഷ് പോത്തൻ
കൊച്ചി: മികച്ച മലയാള സിനിമയായി തൊണ്ടിമുതലും ദ്യക്സാക്ഷിയും തെരഞ്ഞെടുത്തതിൽ സന്തോഷമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ. പുരസ്കാരം പ്രഖ്യാപിച്ചതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാർഡ് സന്തോഷമുള്ള കാര്യമാണ്. പുരസ്കാരം അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണ്. മഹേഷിന്റെ പ്രതികാരം എന്ന എന്റെ ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതൽ പോലുള്ള ചിത്രം ചെയ്യാൻ പ്രചോദനമായത്. ഞാൻ ഒറ്റയ്ക്കല്ല, ഈ സിനിമയുടെ ഭാഗമായി നിന്ന ഒരുപാട് ആളുകൾ, അവരുടെ പ്രയത്നങ്ങൾക്കു കൂടിയുള്ളതാണ് ഈ അവാർഡ്- പോത്തൻ പറഞ്ഞു. തൊണ്ടി മുതലാണ് മികച്ച സിനിമ എന്നു വിശ്വസിക്കുന്നില്ല. എന്നാൽ നല്ല സിനിമകളിൽ ഒന്നാണു തൊണ്ടിമുതൽ എന്നു പറയാനാകുമെന്നും ദിലീഷ് പോത്തൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷവും ദിലീഷ് പോത്തൻ ചിത്രം ദേശീയ പുരസ്കാരത്തിന് അർഹമായിരുന്നു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും…
Read Moreശ്രീജിത്തിനെതിരേ മൊഴി നൽകാൻ സിപിഎം സമ്മർദമെന്ന് ആരോപണം; ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ ശരത്തിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെതിരേ മൊഴി നൽകാൻ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായെന്നു ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകൻ ശരത്. സംഘർഷമുണ്ടായ സമയത്ത് അച്ഛൻ സ്ഥലത്തുണ്ടായിരുന്നില്ല. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽവച്ചാണ് സമ്മർദ്ദമുണ്ടായതെന്നും ശരത് മാധ്യമങ്ങളോട് പറഞ്ഞു.ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീടുകയറി ആക്രമണം നടത്തിയ കേസിൽ നിർണായക സാക്ഷിയായി പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത് പരമേശ്വരന്റെ മൊഴിയായിരുന്നു. എന്നാൽ തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന് പരമേശ്വരൻ വെളിപ്പെടുത്തിയിരുന്നു.
Read Moreമുട്ടുകഴിഞ്ഞപ്പോൾ പെട്ടുപോയി; അകത്ത് ആളുണ്ടെന്നറിയാതെ കംഫർട്ട് സ്റ്റേഷന്റെ വാതിൽ പൂട്ടി കാവൽക്കാരൻ പോയി; പിന്നീട് സംഭവിച്ചതിനെക്കുറിച്ച് യുവാവ് പറയുന്നത്…
മൂവാറ്റുപുഴ: നഗരസഭാ കംഫർട്ട് സ്റ്റേഷനുള്ളിൽ ആളു കയറിയതറായിതെ നടത്തിപ്പുകാരൻ വാതിൽ പൂട്ടി സ്ഥലം വിട്ടു. അകത്തുകയറിയയാൾ അര മണിക്കൂറോളം ഉള്ളിൽ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കച്ചേരിത്താഴത്തെ നഗരസഭാ കംഫർട്ട് സ്റ്റേഷനിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അകത്ത് ആൾ കയറുന്നത് കാവൽക്കാരൻ കണ്ടിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനായി കാവൽക്കാരൻ വാതിൽ പുറത്തു നിന്നു പൂട്ടി പോവുകയും ചെയ്തു. ഈ സമയം അകത്തുള്ളയാൾ പുറത്തേക്ക് ഇറങ്ങാൻ നോക്കിയപ്പോഴാണ് വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നതായി അറിയുന്നത്. തുടർന്ന് വാതിലിൽ തട്ടി ശബ്ദം ഉണ്ടാക്കിയെങ്കിലും വാഹനങ്ങളുടെ ശബ്ദംമൂലം ആരുടെയും ശ്രദ്ധ ഇവിടേക്ക് എത്തിയില്ല. ജനാലയിലൂടെ പുറത്തേക്ക് കൈ നീട്ടി ബഹളം വച്ചതോടെയാണ് നാട്ടുകാർ വിവരം അറിയുന്നത്. ഇതിനിടെ സ്ഥലത്തെത്തിയ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.എ.അബ്ദുൽ സലാം അറിയിച്ചതനുസരിച്ച് നഗരസഭ ജീവനക്കാർ എത്തി വാതിൽ തുറന്ന് ഉള്ളിൽ കുടുങ്ങിയ ആളെ പുറത്തെത്തിച്ചു.
Read Moreപാലക്കാട് അടക്കം അഞ്ചു റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും; നവീകരണത്തിന്റെ രൂപരേഖ തയാറാക്കാൻ കണ്‍സൾട്ടിംഗ് ഏജൻസിയെ നിയമിക്കുമെന്ന് അൽഫോൻസ് കണ്ണന്താനം
കോട്ടയം: കോട്ടയം അടക്കം അഞ്ചു റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നു. കോട്ടയം, ചെങ്ങന്നൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാനാണ് പദ്ധതിയെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി. ഇന്നലെ അദേഹം കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. മുപ്പതു കോടി രൂപ മുടക്കിയാണ് കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്. അൻപതു ലക്ഷത്തോളം ശബരിമല തീർഥാടകരെത്തുന്ന മധ്യകേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവെ സ്റ്റേഷൻ പരിമിതികളിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് അടിയന്തരമായ കേന്ദ്രസഹായം മന്ത്രി വാഗ്ദാനം ചെയ്യുന്നത്. നവീകരണത്തിന്റെ ഭാഗമായി നിലവിലെ ഗുഡ്ഷെഡ് ഭാഗത്ത് രണ്ടാമതൊരു പ്രവേശന കവാടം നിർമിക്കും. പുതിയ കവാടം, പ്ലാറ്റ്ഫോം, എക്സ്കലേറ്റർ, വിശ്രമമുറി, അടുക്കള എന്നിവയെല്ലാം നവീകരണത്തിനു വിധേയമാക്കും. നവീകരണത്തിനു രൂപരേഖ തയാറാക്കാൻ വൈകാതെ കണ്‍സൾട്ടിംഗ് ഏജൻസിയെ നിയമിക്കും. സ്റ്റേഷൻ പൂർണമായി പരിശോധിച്ചശേഷം ആവശ്യങ്ങൾ ഏതൊക്കെയെന്നു കണ്ടറിഞ്ഞ് ആധുനിക രീതിയിലേക്ക് സ്റ്റേഷൻ മാറ്റും വിധമുള്ള രൂപരേഖയാണ് ഏജൻസി…
Read Moreബ്രൗൺ ഷുഗറുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹൂസൈൻ പിടിയിലായത്
പെരുമ്പാവൂര്‍: ബ്രൗണ്‍ ഷുഗറുമായി ഇതരസംസ്ഥാനക്കാരനായ യുവാവിനെ പെരുന്പാവൂർ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മൊയാജെം ഹുസൈന് (29) ആണ് അറസ്റ്റിലായത്. പെരുമ്പാവൂര്‍ ടൗണ്‍ പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 61 പൊതി ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു. പെരുമ്പാവൂര്‍ എക്സൈസ് ഷാഡോ സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. കിരണ്‍ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. മുരളീധരന്, അസി. എക്സൈസ് ഗ്രേഡ് കെ.കെ. സുബ്രഹ്മണ്യന്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം. കുഞ്ഞുമുഹമ്മദ്, ഗിരീഷ് കൃഷ്ണന്, പി.ആര്. അനുരാജ്, എം.എം. നന്ദു എന്നിവര്‍ പങ്കെടുത്തു. ബ്രൗണ്‍ ഷുഗറിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഇതിനു പിന്നിലുള്ള സംഘത്തെ ഉടന്‍ പിടികൂടുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. പ്രതിയെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ്…
Read Moreകാർഷിക-ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഫ്രാൻസിസ് ജോർജിന്റെ 48 മണിക്കൂർ ഉപവാസം
അടിമാലി: കാർഷിക-ജനകീയ പ്രശ്നങ്ങൾക്കു പരിഹാരം തേടിയും മൂന്നാർ ട്രൈബൂണൽ ഏരിയായിലെ നിർമാണ നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് മുൻ എംപി അടിമാലി കൂന്പൻപാറയിൽ 48 മണിക്കൂർ ഉപവാസസമരം ആരംഭിച്ചു. യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖല ഭദ്രാസനം മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരികൾ തയാറാകാത്തത് ജന്മാവകാശം നിഷേധിക്കുന്നതിനു തുല്യമാണെന്നും ജനദ്രോഹ നിയമങ്ങൾ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന രീതിയിൽ മാറ്റംവരുത്തി നടപ്പാക്കുന്നതിന് സർക്കാരുകൾ തയാറാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിന്റെ പരിധിയിൽപ്പെടുന്ന എട്ടു വില്ലേജുകളിൽ തലമുറകളായി നിയമപരമായി കുടിയേറിപ്പാർക്കുന്ന സാധാരണ ജനങ്ങൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിയാത്ത അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുക, നിർമാണ നിരോധനം പിൻവലിക്കുക, മൂന്നാർ ട്രൈബ്യൂണൽ പിരിച്ചുവിടുക, കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിന് അനുവാദം നൽകുക, ഭൂപ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവർക്കും…
Read Moreപഴകിയ ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കൾ പുതിയ പായ്ക്കിൽ; സ്ഥാപന ഉടമയെ ഒഴിവാക്കി തൊഴിലാളികൾക്കെതിരേ കേസെടുത്ത പോലീസ് നടപടിക്കെതിരേ ആക്ഷേപം
കൊച്ചി: കാലാവധി കഴിഞ്ഞതും പഴകിയതുമായ മിഠായികൾ ഉപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ പിടികൂടിയ നെട്ടൂരിലെ കാർവാർ അലയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപത്തിന് ഒരു ലക്ഷം രൂപ പിഴ. ഭക്ഷ്യ സുരക്ഷാ വിഭാഗമാണു സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. ഇതിനുപുറമെ സ്ഥാപനത്തിലെ ജീവനക്കാരായ വിജയകുമാർ (42), രമേഷ് (38), പ്രമോച്ചു (28) എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. സ്ഥാപന ഉടമയെ ഒഴിവാക്കി പോലീസ് കേസെടുത്തിനെതിരേ ആക്ഷേപമുയർന്നിട്ടുണ്ട്. സംഭവത്തിൽ ഇന്നലെ ഉച്ചയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗവും പോലീസും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. നശിപ്പിക്കുന്നതിനുള്ള സാധനങ്ങളുടെ സ്റ്റോക്ക് എടുക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പഴകിയ മിഠായികൾ ഉൾപ്പടെയുള്ളവ സ്ഥാപനത്തിൽനിന്നു നീക്കംചെയ്യും. നരസഭയുടെ മേൽനോട്ടത്തിൽ ഇവ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെത്തിച്ച് കത്തിച്ചു കളയുവാനാണു ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദേശം നൽകിയിരിക്കുന്നത്. ലൈസൻസ് റദാക്കുന്നതിനാൽ സ്ഥാപനത്തിന് ഇനി തുറന്നു പ്രവർത്തിക്കാൻ കഴിയില്ല.…
Read Moreവിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയും യുവതിക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്ത സംഭവം; യുവാവിനെതിരെ കേസെടുത്തു
വൈപ്പിന്‍: വിവാഹം മുടക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്ന ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതിയിൽ ഞാറക്കല്‍ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ കിരണി(26)നെതിരെ സ്ത്രീകള്‍ക്ക് മാനഹാനിയുണ്ടാക്കുന്നവിധം പ്രവര്‍ത്തിച്ചതിനുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. ഞാറക്കല്‍ സ്വദേശിനിയായ യുവതിയുടെ സുഹൃത്തായിരുന്ന ഈ യുവാവ് കഴിഞ്ഞദിവസം ഞാറക്കല്‍ എത്തിയാണ് കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവതിക്ക് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്തു.തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.
Read Moreസംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളിൽ 459 പോക്സോ കേസുകൾ; ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരത്ത്
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് ഈ വർഷം രണ്ടുമാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകൾ 459 എണ്ണം. ജനുവരിയിൽ 238 കേസുകളും ഫെബ്രുവരിയിൽ 221 കേസുകളുമാണ് കേരളത്തിൽ ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം ആദ്യത്തെ രണ്ടു മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 301 ആയിരുന്നു. 2017 ജനുവരിയിൽ 144 ഉം ഫെബ്രുവരിയിൽ 157 ഉം. ഈ വർഷം പോക്സോ കേസുകളുടെ എണ്ണത്തിൽ തുടക്കത്തിൽതന്നെ വർധനവാണ് കാണിക്കുന്നത്. ഈ വർഷം ആദ്യത്തെ രണ്ടുമാസത്തെ കണക്കെടുക്കുന്പോൾ ഏറ്റവുമധികം പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതു തിരുവനന്തപുരം റൂറൽ പരിധിയിലാണ്. അന്‍പതു കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 46 കേസുകളാണ് മലപ്പുറത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സിറ്റി – 23, കൊല്ലം സിറ്റി – 16, കൊല്ലം റൂറൽ – 21, പത്തനംതിട്ട –…
Read More