കൊള്ളപ്പലിശയ്ക്കു കോടികള്‍! കൊച്ചിയില്‍ കൊള്ളപ്പലിശ സംഘം പിടിയിലായ സംഭവത്തില്‍ ഇടനിലക്കാരനും കുടുങ്ങി; സ്ഥാപന ഉടമയായ മഹാരാജയെ കുടുക്കാന്‍ കുരുക്കിട്ട് പോലീസ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൊ​ള്ള​പ്പ​ലി​ശ​യ്ക്കു കോ​ടി​ക​ളു​ടെ പ​ണ​മി​ട​പാ​ടു ന​ട​ത്തി​വ​ന്ന സം​ഘം പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. ഇ​ട​നി​ല​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി ബാ​ബു​വി​നെ​യാ​ണു പ​ള്ളു​രു​ത്തി സി​ഐ കെ.​ജി. അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ന് ഇ​ട​പാ​ടു​കാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​വ​ന്നി​രു​ന്ന​ത് ഇ​യാ​ളാ​ണെ​ന്നും ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന ഇ​യാ​ൾ നി​ര​വ​ധി​പേ​രെ കൊ​ള്ള​പ്പ​ലി​ശ സം​ഘ​ത്തി​ന പ​രി​ച​യ​പ്പെ​ടു​ത്തി ന​ൽ​കി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യും പ​ള്ളു​രു​ത്തി എം​എ​ൽ​എ റോ​ഡി​ലു​ള്ള ലേ​ക്ക് വ്യൂ ​റി​സോ​ർ​ട്ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തു​മാ​യ ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ർ പാ​പ​നാ​സം സ്വ​ദേ​ശി ഡി. ​രാ​ജ്കു​മാ​ർ (30), ചെ​ന്നൈ സ്വ​ദേ​ശി അ​ര​ശു (34), കു​ന്പ​കോ​ണം സ്വ​ദേ​ശി ഇ​സ​ക്കി മു​ത്തു (22) എ​ന്നി​വ​രെ​യാ​ണു നേ​ര​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്ന​ത്. ചെ​ന്നൈ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​ഡി അ​സോ​സി​യേ​റ്റ്സാ​ണു കേ​ര​ള​ത്തി​ലേ​ക്കു പ​ലി​ശ​യ്ക്കു​ള്ള പ​ണം ഒ​ഴു​ക്കി​യ​തെ​ന്നും മ​ഹാ​രാ​ജ എ​ന്ന​യാ​ളാ​ണു സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ,…

Read More

കഥ തുടരുന്നു…! ബീനാകുമാരിയുടെ തട്ടിപ്പ് ആലുവയിലും; വയോധികയില്‍ നിന്ന് തട്ടിയെടുത്തത് 50,000 രൂപ

ആ​ലു​വ: ക​ലൂ​രി​ൽ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് മാ​ല ക​വ​ർ​ന്ന കേ​സി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കോ​ട്ട​യം കു​റു​വി​ല​ങ്ങാ​ട് പ്ലാ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ബീ​ന​കു​മാ​രി​ക്കെ​തി​രെ ആ​ലു​വ​യി​ലും ത​ട്ടി​പ്പ് കേ​സ്. എ​ട​യ​പ്പു​റം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച​തി​ന് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സാ​ണ് ഇ​ന്ന​ലെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 72വ​യ​സു​ള്ള വ​യോ​ധി​ക​യെ മൂ​ന്നു സെ​ന്‍റ് സ്ഥ​ല​വും വീ​ടും സൗ​ജ​ന്യ​മാ​യി ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നു​പ​റ​ഞ്ഞ് 50,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​ഹാ​യ​വാ​ഗ്ദാ​നം ന​ൽ​കി വി​ശ്വ​സി​പ്പി​ച്ച് വീ​ട്ടു​കാ​രോ​ട് അ​ടു​ത്തു​കൂ​ടി​യ ബീ​ന​ക​മാ​രി ത​ന്ത്ര​പൂ​ർ​വ്വ​മാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് എ​സ്ഐ റെ​ജി​രാ​ജ് രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ത​ട്ടി​പ്പി​ന്‍റെ രാ​ജ്ഞി​യാ​യ ബീ​ന​കു​മാ​രി​യു​ടെ ലീ​ലാ​വി​ലാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​ഞ്ഞ വ​യോ​ധി​ക പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ ത​ട്ടി​പ്പി​നി​ര​യാ​യെ​ങ്കി​ലും ബീ​ന​കു​മാ​രി​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നി​ല്ല. സ​മാ​ന​രീ​തി​യി​ലാ​ണ് ക​ലൂ​രി​ലെ വ​യോ​ധി​ക​യി​ൽ നി​ന്നും ഇ​വ​ർ മാ​ല ത​ട്ടി​യെ​ടു​ത്ത​ത്. ര​ണ്ടാ​യി​രം മു​ത​ൽ തു​ട​ങ്ങി​യ…

Read More

പ​തി​നൊ​ന്ന് വ​യ​സുകാരിക്ക് പീഡനം:  ഒളിവിലൽ പോയ ​ട്ടോ ഡ്രൈ​വ​ർ ജോ​സ​ഫ് ദേ​വ​സിയെ പോലീസ്  അറസ്റ്റു ചെയ്തു

ആ​ലു​വ: പ​തി​നൊ​ന്ന് വ​യ​സു​ള്ള ദ​ളി​ത് ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ആ​ലു​വ ഊ​മ​ൻ കു​ഴി​ത്ത​ടം പ്രി​യ ലൈ​നി​ൽ ജോ​സി എ​ന്ന് വി​ളി​ക്കു​ന്ന ജോ​സ​ഫ് ദേ​വ​സി (43)യെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ റൂ​റ​ൽ എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി ഒ​ളി​വി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ന​ൽ​കി ര​ണ്ടു​ദി​വ​സം വൈ​കി​യാ​ണ് കു​ട്ടി​യു​ടെ വീ​ട്ടി​ൽ വ​ന്ന് വ​നി​താ​സെ​ൽ മൊ​ഴി എ​ടു​ത്ത​ത്. കു​ട്ടി വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ആ​ദ്യം മ​ടി കാ​ണി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ധ്യാ​പി​ക​യെ കൂടി​ കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്.  

Read More

അഞ്ചുകി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വം ; പി​ടി​യി​ലാ​യ​ത് പ​ശ്ചി​മ​കൊ​ച്ചി​യി​ലെ  പ്ര​ധാ​ന ക​ണ്ണി അ​ഡാ​ർ സ​ന്തോ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന വി​ൻ​സെ​ന്‍റ് സ​ന്തോ​ഷ്

പ​ള്ളു​രു​ത്തി: പ​ള്ളു​രു​ത്തി​യി​ൽ അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് പ​ശ്ചി​മ​കൊ​ച്ചി​യി​ലെ ക​ഞ്ചാ​വി​ന്‍റെ മൊ​ത്ത ക​ച്ച​വ​ട​ക്കാ​ര​ൻ. ഇ​ന്ന​ലെ​യാ​ണ് ചു​ള്ളി​ക്ക​ൽ ക​ന​പ്പ​ള്ളി വീ​ട്ടി​ൽ അ​ഡാ​ർ സ​ന്തോ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന വി​ൻ​സെ​ന്‍റ് സ​ന്തോ​ഷി​നെ (42) എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​കു​മ്പോ​ൾ ര​ണ്ട​ര കി​ലോ ക​ഞ്ചാ​വ് ഇ​യാ​ളു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ്യാ​സ് കു​റ്റി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ര​ണ്ട​ര​ക്കി​ലോ ക​ഞ്ചാ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. ഗ്യാ​സ് കു​റ്റി​യു​ടെ അ​ടി​ഭാ​ഗം മു​റി​ച്ചു​നീ​ക്കി അ​തി​നു​ള്ളി​ലാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ​ശ്ചി​മ​കൊ​ച്ചി​യി​ലെ ക​ഞ്ചാ​വ് മൊ​ത്ത വി​ത​ര​ണ​ക്കാ​രി​ൽ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ സ​ന്തോ​ഷ്. ഇ​വി​ടു​ത്തെ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന​ത് ഇ​യാ​ളാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പ​ച്ച​ക്ക​റി ലോ​റി​ക​ളി​ൽ ക​യ​റ്റി​യാ​ണ് പ്ര​തി ക​ഞ്ചാ​വ് കൊ​ച്ചി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. ഇ​യാ​ൾ ക​ഞ്ചാ​വ് ന​ൽ​കി​യി​രു​ന്ന മ​റ്റു ക​ച്ച​വ​ട​ക്കാ​രെ​ക്കു​റി​ച്ചും എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്, കു​റേ​ക്കാ​ല​മാ​യി ഇ​യാ​ൾ എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​ഞ്ചാ​വ് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ളി​ൽ…

Read More

കർഷകർക്ക് ഇരുട്ടടിയായി കോ​ഴി വി​ല 50നു താഴേക്ക്; വി​ല​യി​ടി​വ് ക​ർ​ഷ​ക​ർ​ക്ക് വ​ൻ​ബാ​ധ്യ​ത​യാകുന്നു

മൂ​വാ​റ്റു​പു​ഴ: ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ മൊ​ത്ത വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വ് ഫാം ​ഉ​ട​മ​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. വി​ല​യി​ടി​വ് വ​ൻ​ബാ​ധ്യ​ത​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ല കോ​ഴി​ഫാം ഉ​ട​മ​ക​ളും കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സ്വ​ന്തം നി​ല​യി​ൽ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് കൂ​ടു​ത​ൽ ദു​രി​തം. കു​ഞ്ഞ് ഒ​ന്നി​ന് 36-38 രൂ​പ നി​ര​ക്കി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ൾ​പ്പെ​ടെ ഏ​ജ​ന്‍റു​മാ​ർ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഫാ​മു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കു​ന്ന​ത്. മ​രു​ന്നും തീ​റ്റ​യും ന​ൽ​കി 45 ദി​വ​സ​ത്തോ​ളം പ​രി​പാ​ലി​ച്ച ശേ​ഷം മൊ​ത്ത​ക​ച്ച​വ​ട​ക്കാ​ർ​ക്ക് കി​ലോ​യ്ക്ക് 48 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​ക്കു​ന്ന​ത്. ഫ​ല​ത്തി​ൽ ര​ണ്ട​ര കി​ലോ തൂ​ക്ക​മു​ള്ള ഒ​രു കോ​ഴി​ക്ക് മൊ​ത്ത വി​ല​യാ​യി ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത് ശ​രാ​ശ​രി 125 രൂ​പ മാ​ത്ര​മാ​ണ്. ഫാ​മി​ൽ ആ​വ​ശ്യ​മാ​യ വെ​ള്ളം, വൈ​ദ്യു​തി തു​ട​ങ്ങി​യ ചെ​ല​വു​ക​ളും ക​ർ​ഷ​ക​ൻ വ​ഹി​ക്കേ​ണ്ട​തു​ണ്ട്. 50 നോ​ന്പും സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​മെ​ല്ലാം ചി​ല്ല​റ വി​ൽ​പ്പ​ന ഗ​ണ്യ​മാ​യി കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ക​ട​ക​ൾ വ​ഴി കോ​ഴി വി​റ്റ് മു​ട​ക്കു മു​ത​ൽ തി​രി​ച്ചു…

Read More

പട്ടിയുടെ കുരച്ചിൽകേട്ട് വീട്ടുകാർ നോക്കിയപ്പോൾ കണ്ടത് മരത്തിനുമുകളിൽ ഇരിക്കുന്ന രാജവെമ്പാലയെ;  ഒടുവിൽ ഷൈന്‍റെ മുന്നിൽ പത്തിമടക്കി കാട്ടിലേക്ക്

 കോ​ത​മം​ഗ​ലം: മ​ര​ത്തി​ൽ ക​യ​റി ഭീ​തി​പ​ര​ത്തി​യ രാ​ജ​വെ​ന്പാ​ല​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​ത്തി​നു സ​മീ​പം ഞാ​യ​പ്പി​ള്ളി പു​ന്ന​യ്ക്ക​ൽ ര​ഘു​നാ​ഥി​ന്‍റെ പു​ര​യി​ട​ത്തി​ലെ കൊ​ക്കോ മ​ര​ത്തി​ലാ​ണ് എ​ട്ട​ടി നീ​ള​മു​ള്ള രാ​ജ​വെ​ന്പാ​ല ക​യ​റി​യ​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. പാ​ന്പ് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തു ക​ണ്ട വ​ള​ർ​ത്തു​നാ​യ പാ​ന്പി​ന് അ​ടു​ത്തേ​ക്ക് കു​ര​ച്ചു​ചാ​ടി. പ​ട്ടി​യെ ക​ണ്ട പാ​ന്പ് തൊ​ട്ട​ടു​ത്ത കൊ​ക്കോ മ​ര​ത്തി​ലേ​ക്ക് ഇ​ഴ​ഞ്ഞ് ക​യ​റി. മ​ര​ത്തി​നു താ​ഴെ​നി​ന്ന് പ​ട്ടി മു​ക​ളി​ലേ​ക്ക് നോ​ക്കി അ​സാ​ധാ​ര​ണ​മാ​യി കു​ര​യ്ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ടു​കാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രാ​ജ​വെ​ന്പാ​ല​യെ ക​ണ്ട​ത്. ഉ​ട​ൻ ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​ത്തി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കോ​ത​മം​ഗ​ലം റേ​ഞ്ച് ഓ​ഫീ​സി​ലെ പാ​ന്പു പി​ടു​ത്ത​ക്കാ​ര​നാ​യ വാ​ച്ച​ർ ഷൈ​നും വ​ന​പാ​ല​ക​രും സ്ഥ​ല​ത്തെ​ത്തി. മ​ര​ത്തി​ന് മു​ക​ളി​ലാ​യ​തി​നാ​ൽ ഏ​റെ ബു​ദ്ധി​മു​ട്ടി​യും സാ​ഹ​സി​ക​മാ​യു​മാ​ണ് പാ​ന്പി​നെ ഷൈ​ൻ പി​ടി​ച്ച​ത്. ചാ​ക്കി​ലാ​ക്കി​യ രാ​ജ​വെ​ന്പാ​ല​യെ പി​ന്നീ​ട് ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.

Read More

ഫാ.​സേ​വ്യ​ർ തേ​ല​ക്കാ​ട്ടി​ന്‍റെ മ​ര​ണം: മ​ല​യാ​റ്റൂ​ർ അ​ടി​വാ​ര​ത്ത്  പ്രതിയുമായി പോ​ലീ​സ് തെ​ളി​വെ​ടു​ത്തു

മ​ല​യാ​റ്റൂ​ർ: അ​ന്ത​ർ​ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലെ റെ​ക്ട​ർ ഫാ.​സേ​വ്യ​ർ തേ​ല​ക്കാ​ട്ട് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത മ​ല​യാ​റ്റൂ​ർ തേ​ക്കും​തോ​ട്ടം വ​ട്ട​പ്പ​റ​ന്പ​ൻ ജോ​ണി​യെ (56) മ​ല​യാ​റ്റൂ​രി​ൽ കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ ആ​റി​നാ​ണ് സി​ഐ സ​ജി മാ​ർ​ക്കോ​സ്, എ​സ്ഐ എ​ൻ.​എ. അ​നൂ​പ്, പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ദു​ൾ സ​ത്താ​ർ, സെ​ബാ​സ്റ്റ്യ​ൻ, ശ്രീ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം മ​ല​യാ​റ്റൂ​ർ അ​ടി​വാ​ര​ത്ത് പ്ര​തി​യെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. റെ​ക്ട​റെ കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി​യെ​ടു​ത്ത അ​ടി​വാ​ര​ത്തു​ള്ള സ്റ്റാ​ളും സ്ഥ​ല​വും പ്ര​തി പോ​ലീ​സി​നു കാ​ണി​ച്ചു കൊ​ടു​ത്തു. തു​ട​ർ​ന്ന് ഓ​ടി​ച്ചു​കൊ​ണ്ടു​വ​ന്ന ഇ​രു​ച​ക്ര വാ​ഹ​നം നി​ർ​ത്തി​യ സ്ഥ​ല​വും പോ​യ വ​ഴി​ക​ളും പോ​ലീ​സി​നെ കാ​ണി​ച്ച് വി​ശ​ദീ​ക​രി​ച്ചു. അ​ടി​വാ​ര​ത്തു​നി​ന്നു കു​രി​ശു​മു​ടി​യി​ലേ​ക്കു പോ​യ നി​ര​പ്പ് സ്ഥ​ല​വും ഒ​ന്നാം സ്ഥ​ല​വും റെ​ക്ട​റെ കു​ത്തി​യ സ്ഥ​ല​വു​മെ​ല്ലാം വി​ശ​ദീ​ക​രി​ച്ച​തോ​ടെ പ്ര​തി​യെ താ​ഴേ​ക്കു കൊ​ണ്ടു​വ​ന്ന് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി തി​രി​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക്…

Read More

കതിരൂർ മനോജ് വധക്കേസിലും സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിമർശനം

കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. യുഎപിഎ ചുമത്തിയതിനെതിരായി സർക്കാർ നൽകിയ സത്യവാങ്മൂലത്തിലാണ് വിമർശനം. യുഎപിഎ ചുമത്തിയതിനെതിരായ സർക്കാരിന്‍റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുണ്ട്. പ്രതികളെ സഹായിക്കുന്ന പ്രവണതയാണ് സർക്കാരിന്‍റേത്. ബോംബ് എറിയുന്നവർ വെറുതേ നടക്കുന്നുവെന്നും കോടതി വിമർശിച്ചു. പ്രതികൾക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

Read More

  പൊ​തു, സ്വ​കാ​ര്യ സ്രോ​ത​സു​ക​ളി​ൽനി​ന്നുള്ള കുടിവെള്ള വിതരണം തടഞ്ഞാൽ കർശന നടപടിയെന്ന് കലക്ടർ

കൊ​ച്ചി: പൊ​തു, സ്വ​കാ​ര്യ സ്രോ​ത​സു​ക​ളി​ൽനി​ന്നു കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​ട​യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീറു​ള്ള മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​ല​ദൗ​ർ​ല​ഭ്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ടാ​ങ്ക​റു​ക​ളി​ലും ലോ​റി​ക​ളി​ലും കു​ടി​വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ പോ​ലീ​സോ ത​ട​യ​രു​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. ടാ​ങ്ക​റു​ക​ളി​ലും ലോ​റി​ക​ളി​ലു​മു​ള്ള കു​ടി​വെ​ള്ള നീ​ക്കം ത​ട​യു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കു​ടി​വെ​ള്ള വി​ത​ര​ണം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ അ​റി​യി​ക്കു​ന്ന​തിന് 1077 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റും ക​ള​ക്ട​റേ​റ്റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശു​ദ്ധ​ജ​ലം പൊ​തു​സ​ന്പ​ത്താ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കേ​ണ്ട​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ക​ള​ക്ട​ർ ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​വെ​ള്ള​നീ​ക്കം ത​ട​യു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. അ​തേ​സ​മ​യം നി​ല​വാ​ര​മി​ല്ലാ​ത്ത കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.…

Read More

കൺസ്യൂമർ ഫെഡിന്‍റെ  മ​ദ്യ​ശാ​ല നി​ർ​ത്ത​ലാ​ക്കാ​ൻ  വകുപ്പ് മന്ത്രിക്ക്  എ​സ്. ശ​ർ​മ്മ  എം​എ​ൽ​എയുടെ ക​ത്ത്

ചെ​റാ​യി: ര​ക്തേ​ശ്വ​രി ബീ​ച്ചി​ൽ മ​ദ്യ​വി​ല്പന​ശാ​ല പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന് ന​ൽ​കി​യ പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ്. ശ​ർ​മ്മ എം​എ​ൽ​എ എ​ക്സൈ​സ് മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി. പൊ​തു​ശ്മ​ശാ​നം,പ​ട്ടി​ക​ജാ​തി​കോ​ള​നി, അങ്കണവാടി, വാ​യ​ന​ശാ​ല, സാം​സ്കാ​രി​ക​കേ​ന്ദ്രം എ​ന്നി​വ​യോ​ട് അ​ടു​ത്താ​യി മ​ദ്യ​വി​ല്പന​ശാ​ല ആ​രം​ഭി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ സ​മ​ര​ത്തി​ലാ​ണ്. മ​ദ്യ​വി​ല്പന​ശാ​ല​യും ശ്മ​ശാ​ന​വും ത​മ്മി​ലു​ള്ള ദൂ​രം 204 മീ​റ്റ​റാ​യ​തി​നാ​ൽ ച​ട്ട​മ​നു​സ​രി​ച്ച് ദൂ​ര​പ​രി​ധി പാ​ലി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ വാ​ദം. എ​ന്നാ​ൽ പൂ​ർ​ണമാ​യും ച​ട്ട​ങ്ങ​ൾ മാ​ത്രം പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള തീ​രു​മാ​നം സാ​മൂ​ഹ്യ​മാ​യ കാ​ഴ്ച​പ്പാ​ടി​നും യു​ക്തി​ക്കും ധാ​ർ​മിക​ത​ക്കും നി​ര​ക്കു​ന്ന​ത​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പൊ​തു​വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്ത് മ​ദ്യ​വി​ല്പന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നാ​ണ് എം​എ​ൽ​എ​യു​ടെ ആ​വ​ശ്യം.

Read More