നടു റോഡിൽ വീ​ട്ട​മ്മ​യു​ടെ ചു​ണ്ട് ക​ടി​ച്ചു​മു​റി​ച്ച സം​ഭ​വം; നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യായ കൃഷ്ണമൂർത്തി അറസ്റ്റിൽ

കൊ​ച്ചി/​തൃ​പ്പൂ​ണി​ത്തു​റ: ക്ഷേ​ത്ര ദ​ൾ​ശ​നം ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വേ ന​ടു​റോ​ഡി​ൽ​വ​ച്ച് വീ​ട്ട​മ്മ​യെ ക​യ​റി​പി​ടി​ച്ച് ചു​ണ്ട് ക​ടി​ച്ചു​മു​റി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും ആ​ക്രി പെ​റു​ക്കി ന​ട​ക്കു​ന്ന​യാ​ളു​മാ​യ തി​രു​വാ​ങ്കു​ളം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ കൃ​ഷ്ണ മൂ​ർ​ത്തി (60) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹി​ൽ​പാ​ല​സ് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെയാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ തൃ​പ്പൂ​ണി​ത്തു​റ ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു നാ​ട്ടു​കാ​രെ ഞെ​ട്ടി​ഞ്ഞ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. അ​റു​പ​തു വ​യ​സു​ള്ള സ്ത്രീ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ൽ​നി​ന്നു​മാ​ണ് ആ​ക്ര​മി​യെ സം​ബ​ന്ധി​ച്ച വി​വ​രം പോ​ലീ​സി​നു ല​ഭ്യ​മാ​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി പി​ടി​യി​ലാ​യ​ത്. പ്രാ​യ​മാ​യ മു​ഷി​ഞ്ഞ​വ​സ്ത്ര ധാ​രി​യാ​ണു ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു അ​ന്നേ​ദി​വ​സം​ത​ന്നെ വ്യ​ക്ത​മാ​യി​രു​ന്നു.  

Read More

വീ​ടി​ന് മു​ക​ളി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞു; ഉ​ട​മ​യും ഭാ​ര്യ​യും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു; പത്തുലക്ഷം രൂപയുടെ നഷ്ടം; ലോറി ഉടമയും ഡ്രൈവറും മുങ്ങി

മു​ട്ടം: മു​ട്ട​ത്തി​ന് സ​മീ​പം തോ​ണി​ക്ക​ല്ലി​ൽ ലോ​റി വീ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. കു​ടും​ബാം​ഗ​ങ്ങ​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ബ​ഥേ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഫി​ലി​പ്പി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും പെ​രു​ന്പാ​വൂ​രി​ലേ​ക്ക് പ്ലെ​വു​ഡു​മാ​യി പോ​യ ലോ​റി മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ മ​തി​ലും കാ​ർ പോ​ർ​ച്ചി​ൽ കി​ട​ന്ന മാ​രു​തി ആ​ൾ​ട്ടോ കാ​റും ബൈ​ക്കും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഈ ​സ​മ​യം ഫി​ലി​പ്പും ഭാ​ര്യ സി​സി​ലി​യാ​മ്മ​യു​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ അ​പ​ക​ട​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടു. വീ​ടി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ഫി​ലി​പ്പ് പ​റ​ഞ്ഞു. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​ട്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു. പൊ​ള്ളാ​ച്ചി​യി​ലു​ള്ള അ​രു​ണ്‍ രാ​ജി​ന്േ‍​റ​താ​ണ് ലോ​റി. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​രു​ണ്‍ രാ​ജ് പ​രി​ക്കു പ​റ്റി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഡ്രൈ​വ​റെ ക​ണ്ടി​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞ് പോ​യി. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ…

Read More

എല്ലാം ശരിയാക്കാൻ നി​യ​മ​സ​ഭ​യ്ക്കറിയാം; സോളാർ റിപ്പോർട്ടിൽ കോടതിക്ക് നി​യ​മ​പ​ര​മാ​യി ഇടപെടാനാകില്ലെന്ന് സർക്കാർ

കൊ​ച്ചി: സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കോ​ട​തി​ക്ക് നി​യ​മ​പ​ര​മാ​യി ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ. എന്നാൽ ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ കോ​ട​തി​ക്ക് പ​രി​ശോ​ധി​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ശ​രി​യാ​യാ​ലും തെ​റ്റാ​യാ​ലും കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​കി​ല്ല. റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​ച്ച​താ​ണ്. നി​യ​മ​സ​ഭ​യ്​ക്ക് മാ​ത്ര​മേ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്ത​ൽ പ​രി​ശോ​ധി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ളുവെന്നും സർക്കാർ വ്യക്തമാക്കി.

Read More

മുത്തശി തുണയായി! കണ്ണില്‍ മുളകുപൊടി വിതറി ബാലനെ മര്‍ദിച്ച അമ്മയുടെ കാമുകന്‍ അറസ്റ്റില്‍; സംഭവം കൊച്ചിയില്‍, ബാലന്‍ പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: പ​തി​നാ​ലു​കാ​ര​ന്‍റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ കാ​മു​ക​ൻ കൂ​ടി​യാ​യ തൃ​ശൂ​ർ ചാ​വ​ക്കാ​ട് ആ​രി​പ്പി​ള്ളി​ൽ പ്ര​ദീ​പ് (34) ആ​ണു പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വൈ​റ്റി​ല​യി​ൽ ത​ട്ടു​ക​ട ന​ട​ത്തു​ന്ന ഇ​യാ​ൾ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി കൊ​ച്ചി ച​ളി​ക്ക​വ​ട്ട​ത്താ​ണു താ​മ​സം. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് പ്ര​ദീ​പ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച​ശേ​ഷം പ്ര​ദീ​പി​നൊ​പ്പ​മാ​യി​രു​ന്നു പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ അ​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നു ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം കാ​ണാ​ൻ പോ​യി​ട്ട് എ​ത്താ​ൻ വൈ​കി​യ​തി​നു ച​ട്ടു​കം, സൈ​ക്കി​ളി​നു കാ​റ്റു നി​റ​യ്ക്കു​ന്ന പ​ന്പ്, കു​ട തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ചു കു​ട്ടി​യെ പ്ര​ദീ​പ് മ​ർ​ദി​ച്ചെ​ന്നാ​ണു കേ​സ്. വാ​യി​ൽ തു​ണി തി​രു​കി​യ​ശേ​ഷം ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി​യെ​ന്നും കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. മ​ദ്യ​പാ​നി​യാ​യ പ്ര​ദീ​പ് കു​ട്ടി​യെ സ്ഥി​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ മു​ത്ത​ശി അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച…

Read More

തട്ടിപ്പു കേസ്; ബീ​നാ​കു​മാ​രി​യു​ടെ പേ​രി​ൽ ഇ​ടു​ക്കി​യി​ൽ​ മാ​ത്രം പ​ത്തോ​ളം കേ​സു​ക​ൾ; ചിത്രം സഹിതം വാർത്ത പ്രചരിച്ചതോടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ലൂ​രി​ൽ വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ ബീ​നാ​കു​മാ​രി​യു​ടെ പേ​രി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ സ​റ്റേ​ഷ​നു​ക​ളി​ലു​ണ്ടാ​യി​രു​ന്ന​തു പ​ത്തോ​ളം കേ​സു​ക​ളെ​ന്നു പോ​ലീ​സ്. 2006-2010 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ ഇ​ടു​ക്കി ജി​ല്ല​യി​ലെ കാ​ളി​യാ​ർ സ്റ്റേ​ഷ​നു കീ​ഴി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഈ ​കേ​സു​ക​ളി​ൽ പി​ടി​യി​ലാ​യ ഇ​വ​ർ പി​ന്നീ​ട് ഇ​വി​ടെ​നി​ന്നു മു​ങ്ങി​യ​താ​യും വി​വി​ധ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തി​നു​ശേ​ഷം നി​ര​വ​ധി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഒ​രി​ട​ത്തും പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. ആ​ഡം​ബ​ര വേ​ഷ​ത്തി​ലെ​ത്തി ക​ലൂ​ർ കീ​റ്റു​പ​റ​ന്പി​ൽ എ​ൽ​സി സേ​വ്യ​ർ എ​ന്ന എ​ഴു​പ​ത്തെ​ട്ടു​കാ​രി​യു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലാ​ണു കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് പ്ലാ​ക്ക​ട്ടി​ൽ വീ​ട്ടി​ൽ ബീ​നാ​കു​മാ​രി​യെ (50) ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണു കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സി​നു കീ​ഴി​ലു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ൾ​ക്കു പു​റ​മെ…

Read More

പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ​ ജീവനൊടുക്കിയ സംഭവം; അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ; മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

കൊ​ച്ചി: പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ ആ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ഉൗ​രു​ട്ട​ന്പ​ലം ഗോ​വി​ന്ദ​മം​ഗ​ലം മേ​ലെ​ത​ട്ട​ൻ​വി​ള വി​ജ​യ​ഭ​വ​നി​ൽ ത​ങ്ക​പ്പ​ൻ​നാ​യ​രു​ടെ മ​ക​ൻ ടി. ​ഗോ​പ​കു​മാ​ർ (39) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​സി​പി എ.​ആ​ർ. പ്രേം​കു​മാ​ർ വ്യ​ക്ത​മാ​ക്കി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​പ​കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ​നി​ന്നും ആ​രോ​പ​ണ​വി​ധേ​യ​രാ​യ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു​മു​ള്ള മൊ​ഴി എ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​യി. ഇ​വ​രു​ടെ​യെ​ല്ലാം മൊ​ഴി​ക​ൾ സം​ബ​ന്ധി​ച്ച് അ​വ​സാ​ന​വ​ട്ട വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ ഐ​ജി​ക്കു കൈ​മാ​റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഗോ​പ​കു​മാ​റി​നു​മേ​ൽ ഒ​രു വി​ധ​ത്തി​ലു​മു​ള്ള മാ​ന​സി​ക സ​മ്മ​ർ​ദ​വും ഏ​ൽ​പി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണു ആ​രോ​പ​ണ വി​ധേ​യ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യെ​ന്നാ​ണു വി​വ​രം. ഗോ​പ​കു​മാ​റി​ന്‍റെ മു​റി​യി​ൽ​നി​ന്നും മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​ന​വും സ​മ്മ​ർ​ദ​വും മൂ​ല​മാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന കു​റി​പ്പ് ല​ഭി​ച്ചി​രു​ന്നു.…

Read More

തേ​യി​ല​ച്ചെ​ടി​ക​ളി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ കീ​ട​നാ​ശി​നി: അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്

കൊ​ച്ചി: തേ​യി​ല​ച്ചെ​ടി​ക​ളി​ൽ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ കീ​ട​നാ​ശി​നി​ക​ൾ പ്ര​യോ​ഗി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​നും ടീ ​ബോ​ർ​ഡി​നും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി. എ​റ​ണാ​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ഹ്യൂ​മന്‍ റൈറ്റ്‌സ്‌ മൂ​വ്മെ​ന്‍റ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. തേ​യി​ല പാ​ക്ക​റ്റു​ക​ളു​ടെ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് കീ​ട​നാ​ശി​നി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്

Read More

ക്ഷേ​ത്ര​ത്തി​ൽ ആ​ർ​എ​സ്എ​സ് യോ​ഗം; 30 പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്; സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തിയിലാണ് നടപടി

കൊ​ച്ചി: ക്ഷേ​ത്ര​ത്തി​ൽ ആ​ർ​എ​സ്എ​സ് യോ​ഗം ചേ​ർ​ന്ന​തി​ന് 30 പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സ്. മ​ര​ട് ശി​വ​ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ർ​എ​സ്എ​സ് സാം​ഘി​ക് ചേ​ർ​ന്നി​രു​ന്നു. ഇ​തി​നെ​തി​രേ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സ്. ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ ആ​ർ​എ​സ്എ​സ് സാം​ഘി​ക് ഉ​ൾ​പ്പെ​ടെ​ലു​ള്ള യോ​ഗ​ങ്ങ​ൾ ചേ​ര​രു​തെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കി​നു പു​ല്ലു​വി​ല! കൊ​ച്ചി തു​റ​മു​ഖ​ത്ത് ച​ര​ക്കി​റ​ക്കാ​ൻ നോ​ക്കു​കൂ​ലിയായി ലക്ഷങ്ങൾ വാങ്ങി

അ​നി​ൽ തോ​മ​സ് കൊ​ച്ചി: നോ​ക്കു​കൂ​ലി വാ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യും തൊ​ഴി​ൽ മ​ന്ത്രി​യും ആ​വ​ർ​ത്തി​ക്കുന്നതിനിടെ കൊ​ച്ചി തു​റ​മു​ഖ​ത്ത് നോ​ക്കു​കൂ​ലി ഇ​ന​ത്തി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ പി​ടി​ച്ചു​വാ​ങ്ങി​യ​തു ര​ണ്ട​ര ല​ക്ഷം രൂ​പ. ഫെ​ബ്രു​വ​രി​യി​ൽ കൊ​ച്ചി​യി​ൽ ച​ര​ക്കു​മാ​യി എ​ത്തി​യ വി​ദേ​ശ ക​പ്പ​ലി​ൽ​നി​ന്നു ക​ണ്ടെ​യ്ന​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ര​ക്കു​ക​ൾ നീ​ക്കു​ന്ന​തി​നു​ള്ള നോ​ക്കു​കൂ​ലി ഇ​ന​ത്തി​ലാ​ണു കൊ​ച്ചി​ൻ തു​റ​മു​ഖ തൊ​ഴി​ലാ​ളി യൂ​ണി​യ​നി​ലെ (സി​ടി​ടി​യു) അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ൾ ഇ​ത്ര​യും വ​ലി​യ തു​ക നി​ർ​ബ​ന്ധി​ച്ച് വാ​ങ്ങി​യ​ത്. അ​മി​ത കൂ​ലി വാ​ങ്ങാ​ൻ ചു​മ​ട്ട്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ചെ​യ​ർ​മാ​നും ഒ​ത്താ​ശ നി​ന്ന​തോ​ടെ അ​ന്യാ​യ​മാ​യ കൂ​ലി വാ​ങ്ങു​ന്ന​തി​നെ​തി​രേ കൊ​ച്ചി സ്റ്റീ​മ​റേ​ജ് അ​സോ​സി​യേ​ഷ​ൻ കൊ​ച്ചി പോ​ർ​ട്ട് ട്ര​സ്റ്റ് ട്രാ​ഫി​ക് മാ​നേ​ജ​ർ​ക്ക് പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ മാ​സം 20നു ​ബി​പി​സി​എ​ൽ, യു​എ​സ് സി​എ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 19 ട​ണ്‍ ച​ര​ക്കു​ക​ളു​മാ​യി എ​റ​ണാ​കു​ളം വാ​ർ​ഫി​ൽ എ​ത്തി​യ ഓ​ഷ്യ​ൻ അ​ക്വാ​മ​റൈ​ൻ എ​ന്ന ക​പ്പ​ലി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​നാ​ണ് കാ​ര്യ​മാ​യി ഒ​ന്നും​ചെ​യ്യാ​തെ നോ​ക്കി​നി​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഇ​ത്ര​യും വ​ലി​യ…

Read More

മമ്മൂട്ടിയോട് ഹൃദയപൂര്‍വം റിയാസ് ! ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിട്ട് അറുപതാം നാള്‍; റിയാസ് എത്തി മമ്മൂട്ടിയുടെ അരികില്‍; തന്റെ ഹൃദയസ്പന്ദനം നേരിട്ടു കേള്‍പ്പിക്കാന്‍

ആ​ലു​വ: ത​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​നം നേ​രി​ട്ടു കേ​ൾ​പ്പി​ക്കാ​ൻ ആ​ലു​വ സ്വ​ദേ​ശി റി​യാ​സ് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യു​ടെ അ​റു​പ​താം നാ​ൾ ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ അ​രി​കി​ലെ​ത്തി. മ​മ്മൂ​ട്ടി​യു​ടെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ വ​ഴി സൗ​ജ​ന്യ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​യെ​ത്തി​യ കൊ​ടി​കു​ത്തു​മ​ല നീ​ലാ​ത്തോ​പ്പ് ച​ങ്ങ​ലെ​ത്ത് സി.​എ. റി​യാ​സാ​ണു മ​ഹാ​ന​ട​നോ​ടു ന​ന്ദി പ​റ​യാ​നെ​ത്തി​യ​ത്. ആ​ലു​വ അ​ശോ​ക​പു​ര​ത്ത് അ​മ്മ​ക്കി​ളി​ക്കൂ​ട് ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​നി​ടെ​യാ​ണ് ഈ ​കാ​രു​ണ്യ​സം​ഗ​മം ന​ട​ന്ന​ത്. വേ​ദി​യി​ൽ റി​യാ​സി​നെ ഹൃ​ദ​യം നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തോ​ടെ മ​മ്മൂ​ട്ടി സ്വീ​ക​രി​ച്ചു. റി​യാ​സി​നോ​ട് സു​ഖ​മാ​ണോ​യെ​ന്ന് തി​ര​ക്കി​യ​ശേ​ഷം എ​പ്പോ​ഴും സ​ന്തോ​ഷ​മാ​യി ഇ​രി​ക്ക​ണ​മെ​ന്നും ഉ​പ​ദേ​ശി​ച്ചു.​ ക​ഴി​ഞ്ഞ ജ​ന​വ​രി 13 നാ​യി​രു​ന്നു റി​യാ​സി​ന്‍റെ ശ​സ്ത്ര​ക്രി​യ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന​ത്. ര​ണ്ട​ര ല​ക്ഷം രൂ​പ വ​രു​ന്ന ശ​സ്ത്ര​ക്രി​യ​യു​ടെ ചെ​ല​വാ​ണ് മ​മ്മൂ​ട്ടി വ​ഹി​ച്ച​ത്. രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഫൗ​ണ്ടേ​ഷ​നും ചേ​ർ​ന്നു റി​യാ​സി​നു സൗ​ജ​ന്യ ചി​കി​ത്സ​യൊ​രു​ക്കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ജ​ഗി​രി…

Read More