മ​ഞ്ഞ​പ്ര-കാ​ല​ടി റോ​ഡി​ൽ  ടാ​റിം​ഗ് നിരങ്ങിനീ​ങ്ങുന്നു​ ;  അമിത ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ ഭാരം താങ്ങാനാവാതെയാണ് റോഡ് നിരങ്ങി നീങ്ങുന്നതെന്ന് നാട്ടുകാർ

മ​ഞ്ഞ​പ്ര: മ​ഞ്ഞ​പ്ര-​കാ​ല​ടി റോ​ഡി​ൽ പാ​റ​ക്കു​ള​ത്തി​ന് സ​മീ​പം ടാ​റിം​ഗ് റോ​ഡി​ൽനി​ന്നു നീ​ങ്ങി​യ നി​ല​യി​ലാ​യ​ത് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ഒ​രു വ​ർ​ഷം മു​ന്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ റോ​ഡാ​ണി​ത്. പാ​റ​ക്കു​ള​ത്തി​നു സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണ് ടാ​റിം​ഗ് നി​ര​ങ്ങി നീ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തു മൂ​ലം റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് കു​ഴി​ക​ൾ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​പ​ക​ടം സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് നാ​ട്ടു​കാ​ർ ഇ​വി​ടെ മു​ന്ന​റി​യി​പ്പാ​യി കൊ​ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ടി​പ്പ​ർ, ടോ​റ​സ് പോ​ലു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത​യി​ൽ അ​മി​ത​ഭാ​രം ക​യ​റ്റി പോ​കു​ന്ന​താ​ണ് റോ​ഡ് ത​ക​രു​വാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വ​ള​വാ​യ​തി​നാ​ൽ അ​മി​ത​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ തി​രി​യു​ന്പോ​ൾ റോ​ഡി​നു ഭാ​രം താ​ങ്ങാ​നാ​വാ​തെ​യാ​ണ് ടാ​റിം​ഗ് നി​ര​ങ്ങി നീ​ങ്ങു​ന്ന​തെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട​വ​രെ നി​ര​വ​ധി ത​വ​ണ വി​വ​രം ധ​രി​പ്പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലാ​യെ​ന്നും നി​ർ​മാ​ണം ന​ട​ത്തി ഒ​രു വ​ർ​ഷ​മാ​കു​ന്പോ​ഴേ​ക്കും റോ​ഡ്…

Read More

എം​​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ക​​​ലോ​​​ത്സ​​​വം; തേവര എ​സ്എ​ച്ച് കോ​ള​ജി​നു ക​ന്നിക്കി​രീ​ടം; നി​​​ല​​​വി​​​ലെ ചാ​​​മ്പ്യൻമാരെ  രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് തേവരയുടെ മുന്നേറ്റം

കൊ​​​ച്ചി: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ക​​ലോ​​ത്സ​​വ​​ത്തി​​ൽ തേ​​വ​​ര സേ​​​ക്ര​​ഡ് ഹാ​​​ർ​​​ട്ട് കോ​​ള​​ജി​​നു ക​​ന്നി​​ക്കി​​രീ​​ടം. മ​​റ്റു ക​​ലാ​​ല​​യ​​ങ്ങ​​ളെ ബ​​ഹു​​ദൂ​​രം പി​​ന്നി​​ലാ​​ക്കി 102 പോ​​​യി​​​ന്‍റു​​​ക​​​ളു​​​മാ​​​യാ​​ണു തേ​​വ​​ര​​യു​​ടെ വി​​ജ​​യ​​ക്കു​​തി​​പ്പ്. ഏ​​​ഴു വ​​​ർ​​​ഷം തു​​ട​​ർ​​ച്ച​​യാ​​യി ക​​​ലാ​​​കി​​​രീ​​​ടം കൈ​​യ​​ട​​ക്കി​​വ​​ച്ച എ​​റ​​ണാ​​കു​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് 53 പോ​​​യി​​​ന്‍റു​​​ക​​​ളു​​​മാ​​​യി ര​​​ണ്ടാം സ്ഥാ​​​നം​​കൊ​​​ണ്ടു തൃ​​​പ്തി​​​പ്പെ​​​ട്ടു. പ​​​ഴ​​​യ വ​​​സ​​​ന്ത​​​കാ​​​ല​​​ത്തി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വ് സ്വ​​​പ്നം ക​​​ണ്ടു പോ​​​രി​​​നി​​​റ​​​ങ്ങി​​​യ മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ആ​​​ർ​​​എ​​​ൽ​​​വി കോ​​​ള​​​ജും 39 പോ​​​യി​​​ന്‍റു​​​ക​​​ളു​​​മാ​​​യി മൂ​​​ന്നാ​​​മ​​​തെ​​​ത്തി. ഗ്രൂ​​​പ്പി​​​ന​​​ങ്ങ​​​ളി​​​ലും വ്യ​​​ക്തി​​​ഗ​​​ത ഇ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു​​​പോ​​​ലെ തി​​​ള​​​ങ്ങി പോ​​യ​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 27 പോ​​​യി​​​ന്‍റു​​​ക​​​ൾ അ​​​ധി​​​കം ചേ​​​ർ​​​ത്താ​​​ണ് എ​​​സ്എ​​​ച്ച് സ്വ​​​പ്ന​​നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ഒ​​​രു​​ ഘ​​​ട്ട​​​ത്തി​​​ൽ പോ​​​ലും എ​​​തി​​​രാ​​​ളി​​​ക​​​ൾ​​​ക്കു പി​​​ടി​​​കൊ​​​ടു​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു എ​​​സ്എ​​​ച്ചി​​​ന്‍റെ പ​​​ട​​​യോ​​​ട്ടം. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം കോ​​​ഴ​​​ഞ്ചേ​​​രി​​​യി​​​ൽ ന​​​ട​​​ന്ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ 84 പോ​​​യി​​​ന്‍റു​​​ക​​​ൾ നേ​​​ടി കി​​​രീ​​​ട​​​മു​​​യ​​​ർ​​​ത്തി​​​യ സെ​​​ന്‍റ് തെ​​​രേ​​​സാ​​​സി​​​നു തു​​ട​​ക്ക​​ത്തി​​ൽ ഇ​​​ത്ത​​​വ​​​ണ തൊ​​​ട്ട​​​തെ​​​ല്ലാം പി​​​ഴ​​​ച്ചു. അ​​​വ​​​സാ​​​ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ തി​​​രി​​​ച്ചു​​​വ​​​ര​​​വാ​​​ണ് നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​ന്മാ​​​ർ​​​ക്കു ര​​​ണ്ടാം സ്ഥാ​​​ന​​മെ​​ങ്കി​​ലും നേ​​​ടി​​​ക്കൊ​​​ടു​​​ത്ത​​​ത്. സ്ഥി​​​ര​​മാ​​യി മി​​​ക​​​ച്ച…

Read More

ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​മാ​യി സം​ഘ​ട്ട​ന​ത്തി​ലേ​ർ​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങളെ പി​ടി​കൂടി; പ്രതി രാജുവിനെതിരേ നിരവധി പേലീസ് കേസ്; പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരന് കൈക്ക് പരിക്ക്

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ ആ​ക്രി പെ​റു​ക്കി ന​ട​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​മാ​യി സം​ഘ​ട്ട​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ര​ജു, ര​തീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ട്ട​നം ത​ട​യാ​നെ​ത്തി​യ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ വി​ശ്വ​നാ​ഥ​ന് പ​രി​ക്കു​മേ​റ്റു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പു​ല്ലേ​പ്പ​ടി പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണം അ​ര​ങ്ങേ​റി​യ​ത്. ആ​ക്രി പെ​റു​ക്കി ന​ട​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ടം​ഗ സം​ഘ​വു​മാ​യാ​യി​രു​ന്നു അ​ടി​പി​ടി. ആ​ക്രി പെ​റു​ക്ക​രു​തെ​ന്നു ര​ജു​വും ര​തീ​ഷും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ സം​ഘം ഇ​തു ചെ​വി​ക്കൊ​ണ്ടി​ല്ല. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ ഇ​വ​ർ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ​ക്കു​നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യും ഒ​രാ​ളു​ടെ ത​ല​യ്ക്കു പി​ന്നി​ൽ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞു സെ​ൻ​ട്ര​ൽ പോ​ലീ​സി​ൽ​നി​ന്ന് ഒ​രു സം​ഘം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ളെ​യും പി​ന്തി​രി​പ്പി​ച്ച​ത്. തു​ട​ർ​ന്നു ര​ജു​വി​നെ​യും ര​തീ​ഷി​നെ​യും പോ​ലീ​സ് ജീ​പ്പി​ലേ​ക്കു മാ​റ്റു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ബ​ല​പ്ര​യോ​ഗ​ത്തി​ലാ​ണു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റ​ത്. കൈ​യ്ക്കു പൊ​ട്ട​ലേ​റ്റ…

Read More

മ​ട്ടാ​ഞ്ചേ​രി നിവാസികളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നാ​രോ​പി​ച്ച് മട്ടാഞ്ചേരി എന്ന സി​നി​മ​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്

  മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി നിവാസികളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചെ​ന്നാ​രോ​പി​ച്ച് മട്ടാഞ്ചേരി എന്ന സി​നി​മ​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്.​ മ​ട്ടാ​ഞ്ചേ​രി നി​വാ​സി​ക​ളെ ഗു​ണ്ട​ക​ളാ​യി ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ​ന​യ​പ്പി​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ​ന​യ​പ്പി​ള്ളി ഇ​വി​എം തി​യേ​റ്റ​റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി.​ കൂ​ട്ടാ​യ്മ കോ​ണ്‍​ഗ്ര​സ് പ​ന​യ​പ്പി​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം.​ അ​സ്‌ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.​ ഷ​മീ​ർ വ​ള​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ക്യാ​പ്റ്റ​ൻ കെ.​ മോ​ഹ​ൻ​ദാ​സ്, കെ.​ബി.​ സ​ലാം, മു​ഹ​മ്മ​ദ് ജെ​റീ​സ്, ഷ​ഫീ​ക്ക് ക​ത്ത​പ്പു​ര, ആ​ൻ​സ​ൽ ആ​ന്‍റണി, സ​ന​ൽ ഈ​സ, ഇ.​എ.​ ഹാ​രി​സ്, ആ​ർ.​റി​യാ​സ്, കെ.​എ.​ മു​ഹ​മ്മ​ദ് നി​സാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.​ കൊ​ച്ചി എംഎ​ൽഎ കെ.​ജെ.​ മാ​ക്സി സ്വി​ച്ച് ഓ​ണ്‍ ക​ർമം നി​ർ​വഹി​ച്ച മ​ട്ടാ​ഞ്ചേ​രി​യെ​ന്ന സി​നി​മ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റി​ലീ​സാ​യ​ത്.​ സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്പ് ത​ന്നെ മ​ട്ടാ​ഞ്ചേ​രി​യെ​ന്ന പേ​ര് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​ത്മാ സോ​ഷ്യ​ൽ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ എംഎ​ൽഎ​യ്ക്ക്…

Read More

ശു​ഹൈ​ബ് വ​ധം; അന്വേഷണം സിബിഐക്കുവിട്ട ഹൈ​​ക്കോ​​ട​​തി സിം​​​ഗി​​​ൾ​ ബെ​​​ഞ്ച് വി​​​ധി​​​ക്കെ​​​തി​​​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ

കൊ​​​ച്ചി: ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട ഹൈ​​ക്കോ​​ട​​തി സിം​​​ഗി​​​ൾ​ ബെ​​​ഞ്ച് വി​​​ധി​​​ക്കെ​​​തി​​​രെ സ​​​ർ​​​ക്കാ​​​ർ ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കി. യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​​​പി.​​​ ശു​​​ഹൈ​​​ബി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ട് മൂ​​​ന്നാ​​​ഴ്ച പി​​​ന്നി​​​ട്ട​​​പ്പോ​​​ഴേ​​​ക്കും 11 പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു. ആ​​​യു​​​ധ​​​ങ്ങ​​​ളും അ​​​ക്ര​​​മി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​ന​​​വും പോലീസ് ക​​​ണ്ടെ​​​ത്തി. ഇ​​​വ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ​​​യാ​​​ണു സിം​​​ഗി​​​ൾ ബെ​​​ഞ്ച് കേ​​​സ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​ക്കു വി​​​ട്ട​​​ത്.ശു​​​ഹൈ​​​ബ് വ​​​ധ​​​ക്കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​യി​​രു​​ന്നു സിം​​​ഗി​​​ൾ​ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഈ ​​​ഹ​​​ർ​​​ജിയിൽ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​യം ന​​​ൽ​​​കി​​​യി​​​ല്ല. ര​​​ണ്ടു ദി​​​വ​​​സം മാ​​​ത്രം വാ​​​ദം കേ​​​ട്ടു സിം​​​ഗി​​​ൾ ​ബെ​​​ഞ്ച് വി​​​ധി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​സി​​​ന്‍റെ എ​​​ഫ്ഐ​​​ആ​​​റും പ​​​ത്ര റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​ണു വി​​​ധി പ​​​റ​​​ഞ്ഞ​​​ത്. കേ​​​സ് ഡ​​​യ​​​റി പ​​​രി​​​ശോ​​​ധി​​​ച്ചി​​​ല്ല. കേ​​​സ് ഡ​​​യ​​​റി പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ…

Read More

വീട്ടുകാര്‍ പലവട്ടം താക്കീത് ചെയ്തിട്ടും..! ആലുവയില്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതം; ഇയാള്‍ വിവാഹിതനാണ്

ആ​ലു​വ: ആ​റാം ക്ലാ​സു​കാ​രി​യാ​യ ദ​ളി​ത് ബാ​ലി​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​ചേ​ർ​ത്ത ഓ​ട്ടോ​ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി. ബാ​ലി​ക​യു​ടെ വീ​ട്ടു​കാ​ർ റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ആ​ലു​വ സീ​ന​ത്ത് ക​വ​ല​യ്ക്ക് സ​മീ​പം ജോ​സ് ദേ​വ​സി(43)​ക്കെ​തി​രെ​യാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​രാ​തി ന​ൽ​കി​യ വി​വ​രം പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ മു​ൻ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ കൂ​ടി​യാ​യ പ്ര​തി മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. സി​ഐ വി​ശാ​ൽ കെ. ​ജോൺസന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. കു​ട്ടി​ക്ക് നേ​രേ​യു​ള്ള പ്ര​തി​യു​ടെ ശ​ല്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ പ​ല​വ​ട്ടം താ​ക്കീ​ത് ചെ​യ്തി​രു​ന്നു. ഇ​തു​കൂ​ടാ​തെ പ്ര​തി​യു​ടെ ഭാ​ര്യ​യേയും വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​യാ​ൾ പീ​ഡ​ന​ശ്ര​മ​ത്തി​ൽ നി​ന്നും പിന്മാറി​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് എ​സ്പി​ക്കു കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​ത്. പ്ര​ശ്നം ഗൗ​ര​വ​മാ​യ​തോ​ടെ ചി​ല​രെ ഇ​ട​നി​ല​ക്കാ​രാ​ക്കി ഒ​ത്തു​തീ​ർ​പ്പി​ലാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പ്ര​തി…

Read More

ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ ഹൈ​ക്കോ​ട​തി​യു​ടെ  വി​മ​ർ​ശ​നം;  ത​നി​ക്കും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന ഹർജിയിലാണ് വിമർശനം

കൊ​ച്ചി: മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രേ ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. അ​ഴി​മ​തി വി​രു​ദ്ധ പേ​രാ​ട്ട​ത്തി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ ത​നി​ക്കും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജേ​ക്ക​ബ് തോ​മ​സ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണു കോ​ട​തി​യു​ടെ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. ത​നി​ക്കു മു​ക​ളി​ലും സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നു വി​ല​യി​രു​ത്തി​യ കോ​ട​തി ജേ​ക്ക​ബ് തോ​മ​സ് പ​ബ്ലി​ക് സെ​ർ​വ​ന്‍റാ​ണെ​ന്ന കാ​ര്യം മ​റ​ക്ക​രു​തെ​ന്നും വി​ല​യി​രു​ത്തി. വി​ജി​ല​ൻ​സ് എ​ടു​ത്തി​രി​ക്കു​ന്ന സു​പ്ര​ധാ​ന​മാ​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ ജേ​ക്ക​ബ് തോ​മ​സ് കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ജേ​ക്ക​ബ് തോ​മ​സി​നു വി​സി​ൽ ബ്ലോ​വേ​ഴ്സ് പ്ര​കാ​ര​മു​ള്ള സം​ര​ക്ഷ​ണ​ത്തി​നു അ​ർ​ഹ​ത​യി​ല്ലെ​ന്നു സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കേ​സു​ക​ളി​ലൊ​ന്നും ജേ​ക്ക​ബ് തോ​മ​സി​ന് നേ​രി​ട്ട് ചു​മ​ത​ല​യി​ല്ലെ​ന്നും മേ​ൽ​നോ​ട്ട ചു​മ​ത​ല മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​ണു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ൽ ഉ​ചി​ത​മാ​യ ഫോ​റ​ത്തെ സ​മീ​പി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​ല്ലാ​തെ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യ​ല്ല വേ​ണ്ട​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ഈ ​ഘ​ട്ട​ത്തി​ലാ​ണു കോ​ട​തി…

Read More

അങ്കമാലിയിൽ മധ്യവയസ്കൻ ​കല്ലു​കൊ​ണ്ട് ഇടിയേറ്റ് കൊ​ല​പ്പെ​ട്ട  സംഭവം; ഏ​ഴു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

അ​ങ്ക​മാ​ലി: അങ്കമാലി ടൗണിൽ ക​ട​വ​രാ​ന്ത​യി​ൽ മധ്യവയസ്കനെ കൊല്ലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഏ​ഴു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ​യാ​ണ് ചാ​ല​ക്കു​ടി കു​റ്റി​ച്ചി​റ ചാ​ല പ​റ​മ്പ​ൻ സ​ത്യ​നെ (55)യാണ് ത​ല​യി​ൽ ക​ല്ലു​കൊ​ണ്ട് ഇടിയേറ്റ് കൊ​ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ങ്ക​മാ​ലി ടൗ​ണി​ൽ ചെ​രു​പ്പു​കു​ത്തു​ന്ന ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് സ​ത്യ​ൻ.​വ​ർ​ഷ​ങ്ങ​ളാ​യി അ​ങ്ക​മാ​ലി​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി റോ​ഡ​രി​കി​ൽ ജോ​ലി​യും ക​ട വ​രാ​ന്ത​യി​ൽ അ​ന്തി​യു​റ​ക്ക​വു​മാ​യി​രു​ന്നു പ​തി​വ്. കെഎ​സ്ആ​ർടിസി ബ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് ദേ​ശീ​യ പാ​ത​യി​ൽ പ​ഴ​ക്ക​ട​യു​ടെ ഷ​ട്ട​റി​നോ​ട് ചേ​ർ​ന്ന് ത​ല​യി​ൽ ക​ല്ല് വീ​ണ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പ​ഴ​ങ്ങ​ൾ വ​യ്ക്കു​ന്ന സ്റ്റാ​ൻഡിന്‍റെ മ​റ​യി​ലു​മാ​യി​രു​ന്നു.​ രാ​വി​ലെ ക​ട​യു​ടെ അ​ടു​ത്തു​കൂ​ടെ ക​ട​ന്നു​പോ​യ​വ​ർ ര​ക്തം ക​ണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു സ​ത്യ​ന്‍റെ ത​ല​യി​ൽ ഇ​ട്ടി​രി​ക്കു​ന്ന ക​ല്ല് റോ​ഡ​രി​കി​ൽ നി​ന്നും ഇ​ള​ക്കി​യെ​ടു​ത്തി​ട്ടു​ള്ള​താ​ണ്. 13.5 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ക​ല്ലാ​ണ് ത​ല​യി​ൽ പ​തി​ച്ചി​ട്ടു​ള്ള​ത്. സ​ത്യ​നു​മാ​യി വ​ഴ​ക്കി​ട്ടി​രു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രെ​യാ​ണ് പോ​ലീ​സ് ചോ​ദ്യം…

Read More

കൊ​ച്ചി​യി​ൽ കൊ​ള്ള​പ്പ​ലി​ശ സം​ഘം പി​ടി​യി​ലാ​യ സം​ഭ​വം; അ​ന്വേ​ഷ​ണം ചെ​ന്നൈ​യി​ലേ​ക്കും; ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ ഇ​ന്നു പ​രി​ശോ​ധി​ക്കും

കൊ​ച്ചി: കൊ​ള്ള​പ്പ​ലി​ശ​യ്ക്കു കോ​ടി​ക​ളു​ടെ പ​ണ​മി​ട​പാ​ടു ന​ട​ത്തി​വ​ന്ന മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ചെ​ന്നൈ​യി​ലേ​ക്കും. ചെ​ന്നൈ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ടി​ഡി അ​സോ​സി​യേ​റ്റ്സാ​ണ് കേ​ര​ള​ത്തി​ലേ​ക്കു പ​ലി​ശ​യ്ക്കു​ള്ള പ​ണം ഒ​ഴു​ക്കി​യ​തെ​ന്നു തി​രി​ച്ച​റി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണു അ​ന്വേ​ഷ​ണം വ്യാ​പി​പി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യാ​യ മ​ഹാ​രാ​ജ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണു പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​ത്. ഇ​യാ​ളെ സം​ബ​ന്ധി​ച്ച പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ൾ ഇ​തി​നോ​ട​കം അ​ധി​കൃ​ത​ർ​ക്കു ല​ഭി​ച്ചു​ക​ഴി​ഞ്ഞു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 500 കോ​ടി​യോ​ളം രൂ​പ ഇ​വ​ർ കൊ​ള്ള​പ​ലി​ശ​യ്ക്കു കേ​ര​ള​ത്തി​ൽ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യും പ​ള്ളു​രു​ത്തി എം​എ​ൽ​എ റോ​ഡി​ലു​ള്ള ലേ​ക്ക് വ്യൂ ​റി​സോ​ർ​ട്ട് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തു​മാ​യ ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​ർ പാ​പ​നാ​സം സ്വ​ദേ​ശി ഡി. ​രാ​ജ്കു​മാ​ർ (30), ചെ​ന്നൈ സ്വ​ദേ​ശി അ​ര​ശു (34), കു​ന്പ​കോ​ണം സ്വ​ദേ​ശി ഇ​സ​ക്കി മു​ത്തു (22) എ​ന്നി​വ​രെ​യാ​ണു ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്ന​ത്. ഇ​വ​രി​ൽ​നി​ന്നു 2.38 കോ​ടി രൂ​പ​യു​ടെ 31 ചെ​ക്കു​ക​ളും 2.50 കോ​ടി…

Read More

“അ​ശാ​ന്ത’​ത്തി​നു നാ​ളെ തി​ര​ശീ​ല വീ​ഴും;  എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സി​നെ പിന്നിലാക്കി  മൂ​ന്നാം ദി​നം തേ​വ​ര എ​സ്എ​ച്ചി​ന്‍റെ തേ​രോ​ട്ടം

കൊ​ച്ചി: എം​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​നു നാ​ളെ തി​ര​ശീ​ല വീ​ഴാ​നി​രി​ക്കെ തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ന്‍റെ തേ​രോ​ട്ടം. ക​രു​ത്ത​രാ​യ മ​ഹാ​രാ​ജാ​സി​നെ​യും നി​ല​വി​ലെ ചാ​ന്പ്യൻമാ​രാ​യ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സി​നെ​യും പി​ന്നി​ലാ​ക്കി​യാ​ണു തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ന്‍റെ മു​ന്നേ​റ്റം. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്ന തേ​വ​ര എ​സ്എ​ച്ച് ഇ​ന്ന​ലെ മാ​ത്രം 30 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യാ​ണു കി​രീ​ട​പോ​രാ​ട്ട​ത്തി​ൽ വ​ൻ കു​തി​പ്പു ന​ട​ത്തി​യ​ത്. ഗ്രൂ​പ്പി​ന​ങ്ങ​ളി​ലും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും ഒ​രു പോ​ലെ മി​ക​വു പ്ര​ക​ടി​പ്പി​ച്ച എ​സ്എ​ച്ച് കോ​ള​ജ് 40 പോ​യി​ൻ​റു​മാ​യി എ​തി​രാ​ളി​ക​ളേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ഇ​ന്നു ന​ട​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം, ദ​ഫ്മു​ട്ട്, ശാ​സ്ത്രി​യ സം​ഗീ​തം മ​ത്സ​ര​ങ്ങ​ളും എ​സ്എ​ച്ചി​നു വി​ജ​യ പ്ര​തീ​ക്ഷ​യു​ള്ള ഇ​ന​ങ്ങ​ളാ​ണ്. ര​ണ്ടാം ദി​നം ആ​ദ്യ​സ്ഥാ​നം പ​ങ്കി​ട്ട എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജും തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജും ഇ​ന്ന​ലെ ര​ണ്ടാം സ്ഥാ​ന​ത്താ​യി. 16 പോ​യി​ന്‍റു മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. 11 പോ​യി​ന്‍റു​ക​ളു​മാ​യി ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജും ആ​ലു​വ സെ​ൻ​റ് സേ​വ്യേ​ഴ്സ്…

Read More