കൊച്ചി: എംപാനൽ കണ്ടക്ടറായിരിക്കെ മരിച്ച വ്യക്തിയുടെ മകൾക്കു നിയമനം നൽകുന്ന കാര്യത്തിൽ അനുകൂല തീരുമാനമെടുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പെരുന്പാവൂർ പുന്നയം സ്വദേശിനി സായ് ലക്ഷ്മിക്ക് കെഎസ്ആർടിസിയിൽ ആശ്രിതനിയമനം നൽകുന്ന കാര്യത്തിൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുത്തു റിപ്പോർട്ട് ഫയൽ ചെയ്യണമെന്നു കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവ് നൽകി. സായ് ലക്ഷ്മിയുടെ പിതാവ് ബാഹുലേയൻ കെഎസ്ആർടിസിയുടെ പെരുന്പാവൂർ ഡിപ്പോയിൽ എംപാനൽ കണ്ടക്ടറായിരിക്കെ 2010 ജൂണിൽ മരിച്ചു. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാത്ത തനിക്ക് ആശ്രിത നിയമനം നൽകണമെന്ന് ആവശ്യപ്പെട്ടു സായ് ലക്ഷ്മി കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കമ്മീഷൻ നടപടി. കെഎസ്ആർടിസി കമ്മീഷനിൽ നൽകിയ റിപ്പോർട്ടിൽ എംപാനൽ കണ്ടക്ടർ മരിച്ചാൽ ആശ്രിതനിയമനത്തിനു വ്യവസ്ഥയില്ലെന്നു പറയുന്നു. 2001 ൽ നിലവിൽവന്ന പിഎസ് സി ലിസ്റ്റിൽ തന്റെ പിതാവ് 911 ാം റാങ്കുകാരനായിരുന്നുവെന്നു പരാതിക്കാരി കമ്മീഷനെ അറിയിച്ചു. കെഎസ്ആർടിസി സാന്പത്തിക…
Read MoreCategory: Kochi
അനധികൃത നിയമനങ്ങൾ നടത്താൻ വേണ്ടിയോ; സിവിൽ സപ്ലൈസ് അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്സി വൈകിപ്പിക്കുന്നതായി ഉദ്യോഗാർഥികൾ
മൂവാറ്റുപുഴ: സിവിൽ സപ്ലൈസ് അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്സി മനപൂർവം വൈകിപ്പിക്കുന്നതായി ഉദ്യോഗാർഥികളുടെ ആരോപണം. 2017 സെപ്റ്റംബർ 11 മുതൽ വന്നുതുടങ്ങിയ അസിസ്റ്റന്റ് സെയിൽസ്മാന്റെ ഷോർട്ട് ലിസ്റ്റുകളിൽ മൂന്നു ജില്ലകളിലെ റാങ്ക് ലിസ്റ്റ് മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2017 നവംബർ 22നു വയനാട്, 28ന് ആലപ്പുഴ, ഡിസംബർ 13നു പത്തനംതിട്ട എന്നങ്ങനെയാണ് റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചത്. ഈ ജില്ലകളിലെല്ലാം ലിസ്റ്റ് പ്രസിദ്ധീകരിച്ച് മൂന്നു മാസം പിന്നിട്ടിട്ടും മറ്റു പതിനൊന്നു ജില്ലകളുടെ റാങ്ക് ലിസ്റ്റുകൾ പിഎസ്സി ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഷോർട്ട് ലിസ്റ്റ് വന്നശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ട സമയത്തിന്റെ നാലു മടങ്ങ് സമയ പരിധി കഴിഞ്ഞിട്ടും അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ പിഎസ്സി തയാറാകാത്തത് ഉദ്യോഗാർഥികളെ ആശങ്കയിലായിരിക്കുകയാണ്. 2016 നവംബറിൽ നോട്ടിഫിക്കേഷൻ വന്ന എൽഡി സി ഷോർട്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടും 2015 ഓഗസ്റ്റിൽ വിളിച്ച അസിസ്റ്റന്റ്…
Read Moreഒഴിവായത് വൻ ദുരന്തം; കൊച്ചിൻ റിഫൈനറിയിൽ തീപിടിത്തം; ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്ന പ്ലാന്റുകൾക്ക് സമീപമാണ് തീപിടുത്തമുണ്ടായത്; റിഫൈനറി അധികൃതരുടെയും ഫയർ യൂണീറ്റിന്റെയും സംയോജിത ഇടപെടാണ് ദുരന്തം ഒഴിവായത്
കൊച്ചി/തൃപ്പൂണിത്തുറ: കൊച്ചിൻ റിഫൈനറിയിൽ തീപിടിത്തം, ആളപായമില്ല. ഇന്നു വെളുപ്പിന് ആറോടെ റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണീറ്റ് രണ്ടിനു സമീപത്തായിട്ടാണു തീപിടിത്തമുണ്ടായത്. സംഭവത്തെത്തുടർന്നു പ്ലാന്റ് അടച്ചു. ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുന്ന രണ്ടു പ്ലാന്റുകളിൽ ഒന്നിനു സമീപത്തായിട്ടാണു തീപിടിത്തമുണ്ടായതെന്നും ഉടൻതന്നെ റിഫൈനറിയിലെ ഫയർ യൂണീറ്റ് സ്ഥലത്തെത്തി തീയണച്ചതായും അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിനു കാരണമെന്തെന്ന് അറിവായിട്ടില്ലെന്നും വിശദമായ അന്വേഷണങ്ങൾക്കുശേഷം മാത്രമേ ഇതു സംബന്ധിച്ച വ്യക്തത നൽകാനാകൂവെന്നും അധികൃതർ പറഞ്ഞു. തീപിടിത്തത്തെ തുടർന്നു അടച്ച പ്ലാന്റ് ഇന്നു തന്നെ തുറക്കുമെന്നാണു വിവരം. തൻമൂലം പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണത്തിൽ കാലതാമസം നേരിടില്ലെന്നും റിഫൈനറി അധികൃതർ വ്യക്തമാക്കി. കേരളത്തിനു പുറമേ കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കടക്കം ഇവിടെനിന്ന് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്നുണ്ട്. കൂടുതൽ അപകടം സംഭവിക്കാതിരിക്കുന്നതിനാണു പ്ലാന്റ് അടച്ചതെന്നും ക്രൂഡ് ഓയിൽ സംഭരിക്കുന്ന സ്ഥലത്തല്ല തീപിടിത്തമുണ്ടായതെന്നും അധികൃതർ പറയുന്നു. അതിനാൽതന്നെ തീപിടിത്തത്തെ തുടന്നു ക്രൂഡ് ഓയിൽ…
Read Moreഒഴിവായത് വൻ ദുരന്തം ! ഗുഡ്സ് ട്രെയിൻ സിഗ്നൽ തെറ്റി ഓടിയ സംഭവത്തില് എൻജിൻ ഡ്രൈവറെ സസ്പെൻഡ് ചെയ്തു; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം താറുമാറായി
കൊച്ചി: എറണാകുളം ടൗണ് നോർത്ത് റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ തെറ്റി ഗുഡ്സ് ട്രെയിൻ മുന്നോട്ടു നീങ്ങിയ സംഭവത്തിൽ ഗുഡ്സ് എൻജിൻ ഡ്രൈവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഇയാളെ മെഡിക്കൽ പരിശോധനകൾക്കും വിധേയമാക്കി. ഇന്നലെ രാത്രി ഏഴേകാലോടെയുണ്ടായ സംഭവത്തിൽ തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്. സംഭവത്തെത്തുടർന്നു മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം താറുമാറാകുകയും ചെയ്തിരുന്നു. സിഗ്നൽ സംവിധാനം താറുമാറായതോടെ നിരവധി ട്രെയിനുകളാണു വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടത്. നോർത്ത് റെയിൽവേ സ്റ്റേഷനിലെ മധ്യത്തിലെ പാളത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഒന്നാമത്തെ പാളത്തിലൂടെ കടന്നുപോകേണ്ട നിസാമുദ്ദീൻ എക്സ്പ്രസിനു മുന്നോട്ട് പോകാനുള്ള സിഗ്നൽ കണ്ട് തെറ്റിദ്ധരിച്ച് മുന്നോട്ടെടുക്കുകയായിരുന്നു. നോർത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ലാത്ത നിസാമുദ്ദീൻ എക്സ്പ്രസിന് ഒന്നാം പ്ലാറ്റ്ഫോമിലൂടെ തൃശൂർ ഭാഗത്തേക്കു കടന്നു പോവുന്നതിനായിരുന്നു സിഗ്നൽ നൽകിയത്. തെറ്റ് മനസിലാക്കിയ എഞ്ചിൻ ഡ്രൈവർ ഗുഡ്സ് ട്രെയിൻ ഉടൻ…
Read Moreകരളലിവില്ലാതെ കേരളം!!! അവയവദാതാക്കളുടെ എണ്ണത്തിൽ കേരളം പിന്നിലേക്ക്; തെറ്റായ പ്രചരണം പിന്നോട്ടടിച്ചെന്ന് ഡോക്ടർമാർ
സിജോ പൈനാടത്ത് കൊച്ചി: അപരനു ജീവൻ പകുത്തുനൽകാനുള്ള നന്മമനസിൽ നിന്നു മലയാളി അകലുന്നു. കേരളത്തിൽ അവയവദാനങ്ങളുടെ എണ്ണത്തിൽ വലിയ തോതിൽ കുറവുണ്ടായെന്നു സർക്കാരിന്റെ കണക്കുകൾ തന്നെയാണു ചൂണ്ടിക്കാട്ടുന്നത്. ഹൃദയം, കരൾ, വൃക്ക എന്നിവ മറ്റുള്ളവർക്കു ദാനം ചെയ്യുന്നതിൽ മലയാളി പിന്നോട്ടുപോകുന്നതായി സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ കേരള നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിംഗിന്റെ (കെഎൻഒഎസ്-മൃതസഞ്ജീവനി) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2016-ൽ മസ്തിഷ്ക മരണം സംഭവിച്ച 18 പേരുടെ ഹൃദയംദാനം ചെയ്തപ്പോൾ 2017 ൽ ആകെ നടന്നത് അഞ്ചു ഹൃദയം മാറ്റിവയ്ക്കൽ മാത്രം. 2015-ൽ 14 പേരുടെ ഹൃദയങ്ങൾ മറ്റുള്ളവർക്കു പുതുജീവനായി. 2013ലും 2014ലും ആറു പേർ വീതം ഹൃദയം നൽകി. കഴിഞ്ഞ വർഷം 15 പേരാണു കരൾദാനം നടത്തിയത്. 2015ൽ 62ഉം 2016ൽ 64ഉം പേർ കരൾദാനം ചെയ്തു വൃക്കദാതാക്കളുടെ എണ്ണത്തിലുണ്ടായ കുറവ് ഞെട്ടിപ്പിക്കുന്നതാണ്. ഏതാനും…
Read Moreനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി ; കേസിന്റെ വിചാരണ ഉടൻ തുടങ്ങുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെതുത്താണ് അപേക്ഷ തള്ളിയത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മൂന്നാം പ്രതി തമ്മനം സ്വദേശി മണികണ്ഠൻ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആക്രമിച്ച് ദൃശ്യം പകർത്തുന്പോൾ വാഹനമോടിച്ചിരുന്നത് മണികണ്ഠനായിരുന്നു. വളരെ മുന്പ് തന്നെ കുറ്റപത്രം നൽകിയ കേസിൽ കസ്റ്റഡിയിൽ തുടരുന്നത് നീതി നിഷേധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പ്രതിയെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് വിചാരണയെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിന്റെ വിചാരണ ഉടൻ തുടങ്ങുമെന്നും ഇതിനായി സെഷൻസ് കോടതിക്ക് ഫയൽ കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതു കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.
Read Moreബോൾഗാട്ടി പാലസ് ജെട്ടിക്ക് സമീപം ഗായകൻ എം.ജി. ശ്രീകുമാറിന്റെ അനധികൃത കെട്ടിട നിർമാണം; അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് കൂടുതൽ സമയം തേടി
മൂവാറ്റുപുഴ: ഗായകൻ എം.ജി.ശ്രീകുമാർ ബോൾഗാട്ടി പാലസ് ബോട്ട്ജെട്ടിക്കു സമീപം നിർമിച്ച കെട്ടിടം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന പരാതിയിൽ അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് കൂടൂതൽ സമയം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതി കേസ് ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കും. പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ കഴിഞ്ഞ ഡിസംബർ 28നു ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ജില്ലയിലെ മുളവുകാട് വില്ലേജിൽ ബോൾഗാട്ടി പാലസ് ബോട്ടുജെട്ടിക്കു സമീപം10.86 സെന്റ് സ്ഥലം എം.ജി.ശ്രീകുമാർ വാങ്ങിയിരുന്നു. ഇവിടെ തീരദേശപരിപാലന ചട്ടവും കേരളപഞ്ചായത്ത് രാജ് കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു ബഹുനില കോണ്ക്രീറ്റ് കെട്ടിടം നിർമിച്ചുവെന്ന് ആരോപിച്ചാണ് ഹർജി നൽകിയിരുന്നത്. എറണാകുളം വിജിലൻസ് എസ്പിക്കാണ് അന്വേഷണച്ചുമതല.
Read Moreസമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ സ്വമേധയാ കേസെടുക്കും; ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി ചാടി പുറപ്പെടാൻ കമ്മീഷനു കഴിയില്ലെന്ന് വനിതാ കമ്മീഷൻ
കൊച്ചി: സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരേ ആക്രമണമുണ്ടായതായി ശ്രദ്ധയിൽപെട്ടാൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്നു വനിതാകമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ പങ്കെടുത്തശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. ആർഎംപി നേതാവ് കെ.കെ. രമയ്ക്കെതിരേ നടന്ന സൈബർ ആക്രമണത്തിൽ സ്വമേധയാ കേസ് എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനു കേസെടുക്കാൻ ഓഫീസിൽ ആവശ്യപ്പെട്ടിരുന്നെന്നും അവധിയിലായതിനാൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും ജോസഫൈൻ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി ചാടി പുറപ്പെടാൻ കമ്മീഷനു കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Read Moreഎന്റെ അമ്മയുടെ അതേ മുഖമാ അമ്മയ്ക്ക്..! ആഡംബര വേഷത്തിലെത്തി വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം കവർന്ന സംഭവം ; മാല കവർന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
കൊച്ചി: ആഡംബര വേഷത്തിലെത്തി വയോധികയെ കബളിപ്പിച്ചു മാല തട്ടിയ സംഭവത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. കലൂർ സെന്റ് ഫ്രാൻസീസ് പള്ളി പരിസരത്ത് വച്ചായിരുന്നു സംഭവം. മരിച്ചു പോയ അമ്മയെ പോലെയാണെന്നു പറഞ്ഞ് അടുത്തു കൂടിയാണ് പ്രതി കലൂർ കീറ്റുപറന്പിൽ എൽസി സേവ്യർ എന്ന എഴുപത്തെട്ടുകാരിയുടെ മാല കവർന്നത്. സെന്റ് ഫ്രാൻസീസ് പള്ളിയിൽ കുർബാന കഴിഞ്ഞ് ഇറങ്ങുന്പോഴായിരുന്നു സംഭവം. എൽസിയോടൊപ്പം സഹോദരിയുടെ വീട്ടിലെത്തിയ സ്ത്രീ തന്റെ മോതിരം ഉൗരി നൽകുകയും എൽസിയുടെ സഹോദരി റെജിക്കു കുറച്ചു പണവും നൽകി. കൂടാതെ, ഭർത്താവിന്റെ ചികിത്സയ്ക്കു സഹായവും വാഗ്ദാനവും ചെയ്തു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണെന്നും കതൃക്കടവിലാണ് താമസമെന്നുമാണു പറഞ്ഞിരുന്നത്. വീട്ടിൽനിന്ന് എൽസിയോടൊപ്പം പുറത്തേക്കിറങ്ങിയ സ്ത്രീ തന്റെ കഴുത്തിലെ വലിയ മാല എൽസിയുടെ കഴുത്തിലിട്ടു കൊടുത്തു. ഇതിനു പകരം എൽസിയുടെ കഴുത്തിലെ മൂന്നു പവനോളം വരുന്ന മാല വാങ്ങിയിട്ടു.…
Read Moreസോളാർ വീണ്ടും കത്തുന്നു..! സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ തിരുവഞ്ചൂർ ഇടപെട്ടു; ഇതിന് തെളിവുകൾ ഉണ്ടെന്ന് ഹൈക്കോടതിയിൽ സർക്കാർ
കൊച്ചി: സോളാർ കേസിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ സർക്കാർ. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിന് തെളിവുകൾ ഉണ്ടെന്നും സോളാർ കമ്മീഷൻ റിപ്പോർട്ടിലെ അപകീർത്തിപരമായ പരാമർശങ്ങൾ നീക്കണമെന്ന തിരുവഞ്ചൂരിന്റെ ആവശ്യം നിലനിൽക്കുന്നത് അല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സോളാർ കേസിൽ തനിക്കെതിരായ അപകീർത്തിപരമായ പരാമർശം നീക്കണമെന്ന് ആവ ശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നടപടി. റിപ്പോർട്ടിലെ പരാമർശങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും തിരുവഞ്ചൂർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Read More