ചെറായി: രക്തേശ്വരി ബീച്ചിൽ ആംരംഭിച്ച കണ്‍സ്യൂമർ ഫെഡിന്റെ വിദേശമദ്യശാലക്കെതിരേ സമരം നടത്തിയിരുന്നവരേ പോലീസ് നീക്കം ചെയ്തു. കഴിഞ്ഞ 25 ദിവസമായി സ്ഥാപനത്തിനു മുന്നിൽ ഉപരോധം നടത്തി വന്ന സമരസമിതി മദ്യം വാങ്ങാനെത്തുന്നവരേ അകത്തേക്ക് കയറ്റിയിരുന്നില്ല. ഇതേത്തുടർന്ന് കണ്‍സ്യൂമർഫെഡ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കോടതി പോലീസ് സംരക്ഷണത്തിനു ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ 11 ഓടെ പോലീസ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പുമായി സമരപ്പന്തലിലെത്തി സമരക്കാരോട് കാര്യങ്ങൾ പറഞ്ഞെങ്കിലും ഇവർ പിൻമാറാൻ തയാറായില്ല. പിന്നീട് വൈകുന്നേരം മൂന്നോടെ സമരത്തിനു നേതൃത്വം നൽകിയ മുൻപഞ്ചായത്തംഗമായ ടി.പി. ശിവദാസനുൾപ്പെടെ 31 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. തുടർന്ന് പോലീസ് സംരക്ഷണത്തിൽ മദ്യശാല പ്രവർത്തനം തുടങ്ങി. ബീച്ചിൽ രണ്ട് സ്വകാര്യ ബാറുകളും മൂന്ന് ബിയർ പാർലറുകളും ആരംഭിച്ചപ്പോൾ ആരും സമരത്തിനെത്തിയിരുന്നില്ല.…
Read MoreCategory: Kochi
ദൃശ്യം പതിഞ്ഞ മൊബൈൽ എവിടെ? നടിയെ ആക്രമിച്ച കേസിൽ മൊബൈൽ ഫോണിനായുള്ള അന്വേഷണം നിലച്ചു; ഫോണ്‍ നശിപ്പിച്ചുവെന്ന നിഗമനത്തിൽ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം നിലച്ചു. കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും ഇതുവരെ കണ്ടെത്താനായില്ല. അതിനാൽ ഫോണ്‍ നശിപ്പിച്ചുവെന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് നീക്കം. ഇക്കാര്യം കോടതിയെ അറിയിക്കും. നിലവിൽ കേസ് അന്വേഷണത്തിന് പ്രത്യേക സംഘമില്ല. എല്ലാ ഉദ്യോഗസ്ഥർക്കും പുതിയ ചുമതലകൾ നൽകിയതാ യാണ് വിവരം.
Read Moreനാസിക്കിലെ പ്രസിൽ നോട്ടടി നടക്കുന്നതിനാൽ മുദ്രപത്ര അച്ചടി നിർത്തി; മുദ്രപത്രങ്ങൾ കിട്ടാനില്ലാതെ ആനുകൂല്യങ്ങൾ നഷ്ടമാകുമോയെന്ന ആശങ്കയിൽ ജനങ്ങൾ
ജെയിസ് വാട്ടപ്പിള്ളിൽ മൂവാറ്റുപുഴ: ചെറിയ തുകയുടെ മുദ്രപത്രങ്ങൾ കിട്ടാനില്ല.ആവശ്യക്കാർ വലയുന്നു. ഒരുമാസമായി എറണാകുളം ജില്ലയിൽ മുദ്രപ്പത്രങ്ങൾക്ക് കടുത്തക്ഷാമമാണ് അനുഭവപ്പെടുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നോട്ടുകൾ അച്ചടിക്കുന്ന അതേ പ്രസിൽ തന്നെയാണ് മുദ്രപത്രങ്ങളും അച്ചടിച്ചുവന്നിരുന്നത്. നോട്ടുനിരോധനത്തെ തുടർന്നു രാപ്പകൽ പുതിയ നോട്ടുകളുടെ അച്ചടി നടക്കുകയാണ്. ഇതുമൂലം മുദ്രപത്രം അച്ചടിക്കുന്നതു താത്ക്കാലികമായി നിർത്തിവച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നറിയുന്നു. നാസിക്കിൽ അച്ചടിക്കുന്ന മുദ്രപത്രങ്ങൾ സെൻട്രൽ സ്റ്റാന്പ് ഡിപ്പോയിലേക്കും ഇവിടെ നിന്നു ജില്ലാ സ്റ്റാന്പ് ഡിപ്പോകളിലും എത്തിച്ച് അവിടെ നിന്നു ട്രഷറികൾ വഴിയാണ് വെണ്ടർമാർക്ക് വിതരണം ചെയ്യുന്നത്. കൂടിയ തുകയുടെ മുദ്രപത്രങ്ങൾ ലഭ്യമാണെങ്കിലും ചെറിയ തുകയുടെ മുദ്രപത്രം ലഭിക്കാത്തതു പലമേഖലകളിലും കടുത്തപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിവിധ കരാറുകൾ,വാടക ഉടന്പടികൾ,ജനന-മരണ സർട്ടിഫിക്കറ്റുകൾ,ബാങ്കുകളിലെ വായ്പാ ഉടന്പടികൾ,നോട്ടറി അഫിഡമിറ്റ് തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ചെറിയ തുകയുടെ മുദ്രപത്രം അനിവാര്യമാണ്. ആവശ്യമായ മുദ്രപത്രം ലഭിക്കാത്ത സാഹചര്യത്തിൽ കൂടിയ വിലയുടെ പത്രം…
Read More2012 മുതൽ 2017 ജൂണ്‍ വരെ ജയിലുകളിൽ 6 അസ്വാഭാവിക മരണങ്ങളെന്നു പോലീസ് ; ജയിലിലെ അസ്വാഭാവിക മരണങ്ങളിൽ പോലീസ് എടുക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചറിയാം
കൊച്ചി : സംസ്ഥാനത്തെ ജയിലുകളിൽ 2012 മുതൽ 2017 ജൂണ്‍ വരെ ആറ് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തെന്നു പോലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇതിൻമേൽ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും വിശദീകരണ പത്രികയിൽ പോലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണം ജയിൽ അധികൃതർ അറിയിക്കുന്നതോടെ ലോക്കൽ പോലീസ് കേസെടുക്കും. ഇൻക്വസ്റ്റ് തയാറാക്കാൻ ജില്ലാ മജിസ്ട്രേട്ടിനെ അറിയിക്കും. പോസ്റ്റുമോർട്ടം നടപടികൾ വീഡിയോയിൽ പകർത്തും. പോലീസിന്റെ അന്വേഷണത്തിനൊപ്പം ജില്ലാ മജിസ്ട്രേട്ട് അന്വേഷണം നടത്തി എസ്പി മുഖേന റിപ്പോർട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് നൽകുന്നുണ്ട്. സർക്കാർ റിപ്പോർട്ട് തേടിയാൽ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തിന് റിപ്പോർട്ട് നൽകും. സുപ്രീം കോടതി നിർദേശ പ്രകാരം സംസ്ഥാന പോലീസ് അക്കാഡമി, കേരള ലീഗൽ സർവീസ് അഥോറിറ്റി, നാഷണൽ പോലീസ് അക്കാഡമി, ബ്യൂറോ ഒഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എന്നിവരുമായി ചേർന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിശീലന – ബോധവത്കരണ പരിപാടി…
Read Moreഒരേ കൂരയിൽ കഴിഞ്ഞിട്ടും ശിവന് ആ പെൺകുട്ടിയെ സഹോദരിയായി കാണാൻ കഴിഞ്ഞില്ല; ആളില്ലാത്ത നേരത്ത് പ്ലസ്ടു വിദ്യാർഥിനിയെ മുറിയിൽ വിളിച്ചു കയറ്റി പീഡിപ്പിച്ചു; അമ്പതുകാരനെ പോലീസ് അറസ്റ്റു ചെയ്തു
കോലഞ്ചേരി: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻകുരിശ് മറ്റക്കുഴിയിൽ മീൻ കച്ചവടം നടത്തിയിരുന്ന ഇടുക്കി പണിക്കൻകുടി സ്വദേശി ശിവനെ (52) യാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റു ചെയ്തത്. ഒരേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്നതിനിടെ അഞ്ച് മാസം മുന്‍പ് വിദ്യാർഥിനിയെ പ്രതിയുടെ മുറിയിൽ കൊണ്ടുപോയി ബലാത്സംഘം ചെയ്തുവെന്നാണ് കേസ്. സ്കൂളിലെത്തിയ വിദ്യാർഥിനി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്നു അധ്യാപകർ നടത്തിയ കൗണ്‍സലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് അധ്യാപകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശിശു ക്ഷേമ സമിതി പ്രശ്നത്തിൽ ഇടപെട്ടു. സമിതിയുടെ നിർദേശമനുസരിച്ചാണ് പോക്സോ വകുപ്പ് അനുസരിച്ച് പുത്തൻകുരിശ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകേരളത്തിൽ രാഷ്ട്രപതി ഭരണം വേണം; സിപിഎം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ചുരുങ്ങിവരികയാണ്; കേരളത്തിൽ ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ ഭീകരവാഴ്ച നടക്കുകയാണെന്ന് സുബ്രഹ്മണ്യം സ്വാമി
കളമശേരി: കേരളം ഭരിക്കുന്ന പാർട്ടിയുടെ നേതൃത്വത്തിൽ ഭീകരവാഴ്ച നടക്കുകയാണെന്നും അതിനിയും തുടരാതിരിക്കാൻ രാഷ്ട്രപതി ഭരണമാണ് അഭികാമ്യമെന്നും ജനതാപാർട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കണ്ണൂരിൽ കോണ്‍ഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാർട്ടിയെന്ന പദവി പോലും നഷ്ടപ്പെട്ട സിപിഎം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ചുരുങ്ങിവരികയാണ്. അത് മറികടക്കാനും തെരഞ്ഞെടുപ്പുകളിൽ വോട്ട് നിലനിർത്താനും ജനങ്ങളെ ഭയപ്പെടുത്തുകയാണ് പാർട്ടി ചെയ്യുന്നതെന്നും സുബ്രഹ്മമണ്യം സ്വാമി ആരോപിച്ചു. ഇതിനുള്ള ഏക പരിഹാരം രാഷ്ട്രപതി ഭരണമാണ്. ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് ദേവസ്വം ബോർഡ് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreകപ്പൽശാലയിലെ പൊട്ടിത്തെറിക്കു കാരണം അസറ്റിലിൻ; കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കിനു മുകളിലെ എസി പ്ലാന്റിൽ നിന്നാണ് വാതകം ചോർന്നത്; അന്വേഷണം തുടരുന്നു
കൊച്ചി: അഞ്ചു പേരുടെ മരണത്തിനിടയാക്കി ഒഎൻജിസിയുടെ സാഗർഭൂഷണ്‍ കപ്പലിലുണ്ടായ പൊട്ടിത്തെറിക്കു കാരണം അസറ്റിലിൻ ചോർന്നതാണെന്ന് തെളിഞ്ഞു. കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കിനു മുകളിലെ എസി പ്ലാന്റിനിന്നു അസറ്റിലിൻ ചോർന്നതെന്നാണ് സൂചന. ഫോറൻസിക് പരിശോധനയിലാണ് അസറ്റിലിൻ ചോർന്നത് സ്ഥിരീകരിച്ചത്. വാതകം എങ്ങനെ ചോർന്നു, സംഭവദിവസം രാവിലെ നടത്തിയ പരിശോധനയിൽ വാതകത്തിന്റെ സാന്നിധ്യം എന്തുകൊണ്ടു കണ്ടെത്താനായില്ല തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. അസറ്റിലിൻ കത്തിയാൽ വിഷവാതകമായി മാറാൻ സാധ്യതയുണ്ട്. ഇതു ശ്വസിച്ചതാകാം മരണകാരണം. പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ടും മറ്റും ലഭിച്ചാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ സാധിക്കൂവെന്നു ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി. പ്രമോദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Read Moreടി.പി. വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ; പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ കുറ്റക്കാർ എന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ. സമാനമായ രണ്ട് പരാതികളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. 2012ൽ ചോന്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ കുറ്റക്കാർ എന്ന് കണ്ടെത്താൻ ആയില്ലെന്നും ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. കേസ് ഏറ്റെടുത്ത് അന്വേഷിക്കാൻ സാധിക്കില്ലെന്ന് സിബിഐ നേരത്തെ അറിയിച്ചിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ നൽകിയ ഹർജിയിലായിരുന്നു സർക്കാർ നിലപാട്.
Read Moreകൊച്ചിയിൽ വിദ്യാർഥികളുടെ “പ്രണയ മാർച്ച്’ പോലീസ് തടഞ്ഞു; ലോ കോളജ് വിദ്യാർഥികൾ സെന്റ് തെരേസാസ് കോളജിലേക്ക് നടത്താനിരുന്ന മാർച്ചാണ് പ്രിൻസിപ്പൽ അറിയിച്ചതിനെ തുടർന്ന് പോലീസ് തടഞ്ഞത്
കൊച്ചി: പ്രണയ ദിനത്തിൽ എറണാകുളം ലോ കോളജിലെ വിദ്യാർഥികൾ സംഘടിപ്പിച്ച “പ്രണയ മാർച്ച്’ പോലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. ലോ കോളജിൽ നിന്നും വിദ്യാർഥികൾ റോസാപ്പൂക്കളുമായി എറണാകുളം സെന്റ് തെരേസാസ് കോളജിലേക്കാണ് മാർച്ച് നിശ്ചയിച്ചിരുന്നത്. എന്നാൽ മാർച്ചിനുള്ള ഒരുക്കങ്ങൾ ലോ കോളജിൽ ആരംഭിച്ചപ്പോൾ തന്നെ പ്രിൻസിപ്പൽ പോലീസിന്റെ സഹായം തേടി. കോളജിൽ അധ്യയനം തടസപ്പെടുന്നുവെന്ന് അറിയിച്ചാണ് പ്രിൻസിപ്പൽ പോലീസിനെ വിളിച്ചുവരുത്തിയത്. പോലീസ് എത്തിയ വിദ്യാർഥികളെ ലോ കോളജിൽ നിന്നും പുറത്തിറങ്ങുന്നത് തടഞ്ഞതോടെയാണ് നേരിയ സംഘർഷം ഉടലെടുത്തത്. പോലീസിനെതിരേ വിദ്യാർഥികൾ സംഘടിച്ചതോടെ സംഘർഷ സാധ്യതയുണ്ടാവുകയായിരുന്നു. കോളജിന് പുറത്തേക്ക് മാർച്ച് അനുവദിക്കില്ലെന്ന് പോലീസ് കർശന നിലപാടെടുത്തു. പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് വിദ്യാർഥികളും പ്രതിഷേധിച്ചെങ്കിലും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. അതിനിടെ സംഭവം ചിത്രീകരിക്കാനെത്തിയ ഫ്രാൻസിൽ നിന്നുള്ള മാധ്യമ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരോട് പാസ്പോർട്ട് പോലുള്ള രേഖകൾ ആവശ്യപ്പെട്ടപ്പോൾ കൈവശമുണ്ടായിരുന്നില്ല.…
Read Moreഒരു മതവും തമ്മിലടിക്കാൻ പറയുന്നില്ല; എന്നാൽ മതത്തിന്റെ പേരിൽ പലരും തമ്മിലടിക്കുന്നു; ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ ദുർവ്യാഖ്യാനിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും മന്ത്രി മാത്യു ടി. തോമസ്
ആലുവ: ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദർശനങ്ങളെ ചിലർ ദുർവ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതായും ഇതിനെതിരേ മതേതര വിശ്വാസികൾ സംഘടിക്കണമെന്നും മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഗുരുദർശനത്തിലെ ജാതി മീമാംസ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുരുവിന്റെ ദർശനം പ്രായോഗികമല്ലെന്ന് പ്രചരിപ്പിക്കുന്നവർക്ക് ലക്ഷ്യങ്ങൾ പലതാണെന്നും മന്ത്രി പറഞ്ഞു. ജാതിയും മതവും നോക്കാതെ മനുഷ്യർക്ക് വേണ്ടിയാണ് ശ്രീനാരായണ ഗുരു പ്രവർത്തിച്ചത്. 1924ൽ ഏഷ്യയിലെ ആദ്യ സർവമത സമ്മേളനം ഗുരു വിളിച്ചപ്പോൾ പലരുടെയും നെറ്റി ചുളിച്ചിട്ടുണ്ടാകും. വിവിധ മതങ്ങൾ തമ്മിൽ സൗഹൃദമുണ്ടെങ്കിലും ഇവർ ഒരേ വേദി പങ്കിടുന്നത് അപൂവ്വമാണ്. അതിനുള്ള വേദിയൊരുക്കുകയെന്ന ചരിത്രപരമായ കടമയാണ് ഗുരു നിർവഹിച്ചത്. ഒരു മതവും തമ്മിലടിക്കാൻ പറയുന്നില്ല, എന്നാൽ ഇപ്പോൾ മതത്തിന്റെ പേരിൽ പലരും തമ്മിലടിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Read More