കളമശേരി: ഓമനമൃഗത്തിന്റെ വെള്ളപാത്രത്തിൽ കുടുങ്ങിയ തല ഫയർഫോഴ്സ് പുറത്തെടുക്കുന്നത് വരെ നെഞ്ച് കലങ്ങിയത് ഏലൂരിലെ പോലീസ് സേനയ്ക്ക്. കാരണം അത്രമേൽ സ്നേഹിച്ച് വളർത്തിയ കരിഷ്മ എന്ന പെൺനായയുടെ തല വാട്ടർ ഡിസ്പെൻസറിന്റെ ഉള്ളിൽ കുടുങ്ങിയതാണ് പോലീസ് ഉദ്യോഗസ്ഥരെ വേദനിപ്പിച്ചത്. ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം നടന്നത്. നായയുടെ തല വാട്ടർ ഡിസ്പെൻസറിൽ നിന്നും ഊരാൻ പോലീസുകാരും നാട്ടുകാരായ ചില ചെറുപ്പക്കാരും ചേർന്ന് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കഴിഞ്ഞില്ല. തുടർന്ന് അവർ ഏലൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഏലൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നും ഇൻ ചാർജ്ജ് പി എസ് സുധീർ ലാലിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സ്റ്റീഫൻ എം.വി.ശ്രീരാജ് , ആർ. ഷമീർ, ജെ. പ്രജോഷ്, ബിജോയ് ഈനാശു, സജിൻ, അയൂബ് എന്നിവർ എത്തി രക്ഷാപ്രവർത്തനം നടത്തി.ഷിയേർസ്, ഹാക്സ്സോ ബ്ലേഡ് എന്നിവ ഉപയോഗിച്ച് ഡിസ്പെൻസർ കട്ട് ചെയ്ത് മാറ്റി നായയുടെ…
Read MoreCategory: Kochi
എല്ലാം ശരിയാക്കുമെന്ന് വിശ്വാസമില്ല; ശുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ
കൊച്ചി: മട്ടന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ശുഹൈബിന്റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവരുടെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു. ഉച്ചയ്ക്ക് 1.45ന് ഹർജി പരിഗണിക്കും. നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് മാതാപിതാക്കൾ ഹർജിയിൽ പറയുന്നത്. സിപിഎം പറയുന്ന രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്. അതിനാൽ തന്നെ പ്രതികളുമായി സിപിഎം നേതൃത്വത്തിനുള്ള പങ്ക് വ്യക്തമാണ്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നുവെന്നും ഇത് പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Moreബംഗാളികൾ തിരികെ വരണം; മത്സ്യബന്ധന ബോട്ടുകളുടെ സമരം തീർന്നെങ്കിലും കടലിൽ പോകാനാകാതെ ബോട്ടുകൾ ; സമരത്തെ തുടർന്ന് നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിയാലോ ബോട്ടുകൾ ഓടിത്തുടങ്ങുകയുള്ളു
വൈപ്പിൻ: മത്സ്യബന്ധന ബോട്ടുകളും അനുബന്ധമേഖലയും നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സമരം മന്ത്രി നിയോഗിച്ച ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയെ തുടർന്ന് പിൻവലിച്ചെങ്കിലും മുരുക്കുംപാടം മുനന്പം മത്സ്യബന്ധന മേഖലയിലെ പകുതിയിലധികം ബോട്ടുകളും ഇപ്പോഴും മത്സ്യബന്ധനത്തിനു പോകാതെ കരയിൽ കെട്ടിയിട്ടിരിക്കുകയാണ്. സമരം മൂലം നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികളായ കുളച്ചൽ സ്വദേശികൾ ഇനിയും തിരിച്ചെത്താത്ത സാഹചര്യത്തിലാണ് ബോട്ടുകൾ കടലിൽ പോകാൻ കഴിയാതെ കിടക്കുന്നത്. മുനന്പത്ത് ചെറുമീനുകളെ പിടിച്ച ബോട്ടുകൾക്കെതിരേ ഫിഷറീസ് അധികൃതർ എടുത്ത കർശന നടപടിയെ തുടർന്നുണ്ടായ സംഘർഷം മൂലം ഇവർ സമരത്തിനു മുന്‍പായി തന്നെ നാടുവിട്ടിരുന്നു. സമരം തീർന്നതോടെ കുറച്ച് പേർ തിരിച്ചെത്തിയെങ്കിലും പകുതിയിലധികം പേരും ഇനിയും എത്തിയിട്ടില്ല. നാട്ടുകാരും ബംഗാളികളും പണിക്കാരായിട്ടുള്ള ചില ബോട്ടുകൾ മാത്രമാണ് ഇപ്പോൾ മത്സ്യബന്ധനത്തിനു പോയിട്ടുള്ളു. കൂടാതെ നാട്ടുകാരായ മത്സ്യതൊഴിലാളികളുടെ ചെറിയ കൈവലി ബോട്ടുകളും കടലിൽ പോകുന്നുണ്ട്. ഐസ് ഫാക്ടറികൾ എല്ലാം തന്നെ പ്രവർത്തനം…
Read Moreമൈക്രോഫിനാൻസ് തട്ടിപ്പിൽ വെള്ളാപ്പള്ളിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം; അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഹൈക്കോടതിയുടെ വിമർശനം. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി. രേഖകൾ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെങ്കിൽ എന്തുകൊണ്ട് വിജിലൻസിന് റെയ്ഡ് നടത്തിക്കൂടായെന്നും ഹൈക്കോടതി വാക്കാൽ പരാമർശം നടത്തി. അതേസമയം കേസ് റദ്ദാക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണത്തിലാണ് വിജിലൻസ് കേസ്. കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.
Read Moreഎവിടെ ഒളിച്ചാലും പൊക്കും; മയക്കുമരുന്ന് കടത്ത് സംഘത്തെ നിയന്ത്രിക്കുന്ന വിദേശ മലയാളികളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടുമെന്ന് ഋഷിരാജ് സിംഗ്
കൊച്ചി: മലയാളികൾ ഉൾപ്പെട്ട മയക്കുമരുന്ന് കടത്ത് സംഘത്തിലെ വിദേശ മലയാളികളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടുമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് രൂപം നൽകിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിനുപുറമേ കർണാടക തമിഴ്നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽകൂടി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലൂടെ കടത്താൻ ശ്രമിച്ച 30 കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. സംസ്ഥാന എക്സൈസ് ഇന്റലിജൻസ് ആണ് മയക്കുമരുന്ന് പിടികൂടിയത്. അഞ്ച് കിലോ മെഥലിൻ ഡയോക്സി മെതാംഫിറ്റമിൻ പിടിച്ചെടുത്ത്. ഈ സംഘത്തെ നിയന്ത്രിക്കുന്ന കുവൈറ്റ് മലയാളി ഭായിയേയും ദുബായി മലയാളി ബോസിനേയും പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാനാണ് എക്സൈസിന്റെ തീരുമാനം.
Read Moreസബ്സിഡി സാധനങ്ങൾക്കൊപ്പം നോണ്‍ സബ്സിഡി സാധനങ്ങളും വാങ്ങണമെന്ന് നിർബന്ധിച്ച് ജീവനക്കാർ; ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ അടിയോടടി; സഹകരിക്കണമെന്ന് സപ്ലൈകോ അധികൃതർ
റോബിൻ ജോർജ് കൊച്ചി: സപ്ലൈകോ വിൽപ്പനശാലകളിൽനിന്നു സബ്സിഡി സാധനങ്ങളോടൊപ്പം ഉപഭോക്താക്കൾ നോണ്‍ സബ്സിഡി സാധനങ്ങളും വാങ്ങണമെന്നു നിർബന്ധിച്ച് ജീവനക്കാർ. സപ്ലൈകോ ഉദ്യോഗസ്ഥരുടെ നിർദേശമെന്ന പേരിൽ നടക്കുന്ന വിൽപ്പനയിൽ ഉപഭോക്താക്കളും ജീവനക്കാരും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും നിത്യസംഭവം. ഇതുസംബന്ധിച്ച തർക്കം മുറുകുന്നതിനിടെ സബ്സിഡി സാധനങ്ങൾക്കൊപ്പം ഉപഭോക്താക്കൾ നോണ്‍ സബ്സിഡി സാധനങ്ങളും വാങ്ങി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് സപ്ലൈകോ അധികൃതരും രംഗത്തെത്തി. ഇതുസംബന്ധിച്ച നോട്ടീസ് സംസ്ഥാനത്തെ മുഴുവൻ സപ്ലൈകോ വില്പന ശാലകളിലും പതിപ്പിച്ചു തുടങ്ങി. സബ്സിഡി സാധനങ്ങൾക്കൊപ്പം നോണ്‍ സബ്സിഡി സാധനങ്ങൾ നിർബന്ധപൂർവം വാങ്ങിപ്പിക്കുന്നതായി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നു ശക്തമായ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണു നോണ്‍ സബ്സിഡി സാധനങ്ങൾ വാങ്ങണമെന്ന കാര്യം നോട്ടീസായി പതിപ്പിക്കാൻ സപ്ലൈകോ മാർക്കറ്റിംഗ് മാനേജർ ആവശ്യപ്പെട്ടിട്ടുള്ളത്. എല്ലാ റീജിയണൽ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കുമാണു ഇതുസംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ, സപ്ലൈകോ വിൽപ്പനശാലകളിലെത്തുന്ന ഉപഭോക്താക്കളോട് സബ്സിഡി സാധനങ്ങളോടൊപ്പം നോണ്‍ സബ്സിഡി സാധനങ്ങളും…
Read Moreകേൾക്കുമാറാകണം; ഭക്തർ സ്വന്തം ഇഷ്ടപ്രകാരം നൽകുന്ന ദക്ഷിണ മേൽശാന്തി സ്വീകരിക്കുന്നതു ക്രമക്കേടോ അഴിമതിയോ അല്ലെന്ന് ഹൈക്കോടതി
കൊച്ചി: ചരട് ജപിച്ചു നൽകിയതിന് 20 രൂപ ദക്ഷിണ വാങ്ങിയതിന്റെ പേരിൽ ക്ഷേത്രത്തിലെ മേൽശാന്തിയെ സസ്പെൻഡ് ചെയ്തതിനെതിരേ ഹൈക്കോടതി. വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽനിന്നു സസ്പെൻഡ് ചെയ്ത മേൽശാന്തി സുരേഷ് എന്പ്രാന്തിരിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനു ഹൈക്കോടതി നിർദേശം നൽകി. സസ്പെൻഷനെതിരേ സുരേഷ് എന്പ്രാന്തിരി നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്. ഭക്തർ സ്വന്തം ഇഷ്ടപ്രകാരം നൽകുന്ന ദക്ഷിണ മേൽശാന്തി സ്വീകരിക്കുന്നതു ക്രമക്കേടോ അഴിമതിയോ അല്ലെന്നു 2011 ൽ ഒരു കേസിൽ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫെബ്രുവരി 14 നാണു സുരേഷിനെ കൊച്ചിൻ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. 200 വർഷത്തിലേറെയായി ക്ഷേത്രത്തിലെ ശാന്തിപ്പണി തന്റെ കുടുംബത്തിലുള്ളവരാണു ചെയ്യുന്നതെന്നും തനിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Read Moreകേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അവസാന ഹോംമാച്ചിനു സാക്ഷിയാകാൻ സച്ചിനും; ആരാധകരെ ആവേശത്തിലാഴ്ത്താൻ മുഴുവൻ സമയവും സ്റ്റേഡിയത്തിൽ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ അവസാന ഹോംമാച്ചിനു സാക്ഷിയാകാൻ ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്റ്റേഴ്സ് സഹ ഉടയുമായ സച്ചിനും. ഇന്നു ഉച്ചകഴിഞ്ഞു കൊച്ചിയിലെത്തുന്ന മാസ്റ്റർ ബ്ലാസ്റ്റർ ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ മുഴുവൻ സമയവും സ്റ്റേഡിയത്തിലുണ്ടാകുമെന്നാണു വിവരം. ഭാഗ്യനിർഭാഗ്യങ്ങളുടെ നൂൽപ്പാലത്തിലൂടെ പ്ലേഓഫ് കടന്പ കടക്കാമെന്ന പ്രതീക്ഷയിൽ ചെന്നൈയിൻ എഫ്സിക്കെതിരേ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജയിച്ചേതീരൂ. രാത്രി എട്ടിനാണു കിക്കോഫ്. ജയിച്ചാൽ കണക്കുകളിൽ വിശ്വസിച്ചു കളത്തിൽനിന്നു കയറാം, അല്ലെങ്കിൽ സ്വന്തം കാണികൾക്കു മുന്നിൽ കണ്ണീരോടെ ലീഗിന്റെ പുറത്തേക്കു പോകാം. സീസണിലെ അവസാന ഹോം മത്സരത്തിനിറങ്ങുന്പോൾ കലാശ പോരാട്ടത്തെക്കാൾ സമ്മർദത്തിലാണു സന്ദേശ് ജിങ്കനും സംഘവും. സ്വന്തം മൈതാനത്ത് എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ രണ്ടു ജയം മാത്രമേ നേടാനായുള്ളൂ. നാലു കളികൾ സമനിലയായപ്പോൾ ബംഗളൂരുവിനോടും ഗോവയോടും തോൽവി വഴങ്ങി. അതേസമയം, ജയിച്ചാൽ അവസാന നാലിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാമെന്ന സാധ്യതയോടെയാണു ചെന്നൈയുടെ നീലപ്പട…
Read Moreഗോഡ് വിന്റെ വേദന അവർ അറിഞ്ഞു; കാഠിന്യമേറിയ ത്വക്ക് രോഗത്തിന്റെ പിടിയിലകപ്പെട്ട് കഴിയുന്ന കുട്ടിയെ കാണാൻ നിർമല കോളജ് വിദ്യാർഥികൾ ആശുപത്രിയിലെത്തി; ഇവർ സമാഹരിച്ച തുകയും സമ്മാനങ്ങളുമായി ഗോഡ്വിന് നൽകി
മൂവാറ്റുപുഴ: കാഠിന്യമേറിയ ത്വക്ക് രോഗത്തിന്റെ പിടിയിലകപ്പെട്ട് മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിൽ കഴിയുന്ന ഗോഡ്വിനെ നിർമല കോളജ് വിദ്യാർഥികൾ സന്ദർശിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നു ഗോഡ്വിന്റെയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കോളജിലെ എംസിഎ വിദ്യാർഥികളാണ് സമാഹരിച്ച തുകയും സമ്മാനങ്ങളുമായി ഗോഡ്വിനെ സന്ദർശിച്ചത്. വിദ്യാർഥികളായ നിതിൻ, അമൽ, ബോബി, വസന്ത് എന്നിവരുടെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. എംസിഎ ഡയറക്ടർ ഫാ.മാത്യു ചന്ദ്രകുന്നേൽ, വകുപ്പ് മേധാവി ഷെറിൻ മാത്യു, അധ്യാപിക ദീപ്തി തോമസ്, ഗോഡ്വിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന സാറ നന്ദന മാത്യു എന്നിവർ സന്ദർശനത്തിൽ വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു.
Read Moreവിമാന കമ്പനിയുടെ അനാസ്ഥ! നെടുമ്പാശേരിയിൽ യാത്രികർക്ക് അനുഭവിക്കേണ്ടിവന്നത് 18 മണിക്കൂറോളം നരകയാതന
നെടുന്പാശേരി: വിമാന കന്പനിയുടെ അനാസ്ഥമൂലം നെടുന്പാശേരി വിമാനത്താവളത്തിൽ 12 അന്താരാഷ്ട്ര യാത്രികർക്ക് അനുഭവിക്കേണ്ടിവന്നത് 18 മണിക്കൂറോളം നരകയാതന. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു ഒന്നിനു ശ്രീലങ്കൻ എയർലൈൻസിന്റെ വിമാനത്തിൽ ഒാക് ലാന്റിലേക്കു പോകാൻവന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള 12 യാത്രക്കാർക്കാണു ദുരിത പൂർണമായ അനുഭവം ഉണ്ടായത്. യുഎൽ 168 ാം നന്പർ ഫ്ളൈറ്റിൽ കൊളംബോ വഴിയാണു യാത്രക്കാർ ടിക്കറ്റ് എടുത്തിരുന്നത്. ഈ വിമാനം കൊളംബോയിൽനിന്നും നെടുന്പാശേരിയിലേക്കു വരികേ ആകാശത്തുവച്ച് പക്ഷിയിടിച്ചു. നെടുന്പാശേരിയിൽ ഇറങ്ങിയ വിമാനം വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ഫ്ളൈറ്റ് റദ്ദാക്കി. ഈ വിമാനത്തിൽ തിരിച്ചു കൊളംബോയ്ക്കു പോകേണ്ടിയിരുന്നത് 164 യാത്രക്കാരായിരുന്നു. ഒാക് ലാൻഡിലേക്കുള്ള12 പേർ ഒഴിയെ മറ്റെല്ലാവരെയും രാത്രിതന്നെ ഹോട്ടലുകളിലേക്കു മാറ്റിയിരുന്നു. ഒാക് ലാൻഡിലേക്കുള്ള12 യാത്രക്കാരെ രാത്രിയിൽതന്നെ എമിറേറ്റ്സിന്റെ ഫളൈറ്റിൽ ദുബായ് വഴി കയറ്റിവിടാമെന്നാണു പറഞ്ഞിരുന്നത്. എന്നാൽ എമിറേറ്റ്സിന്റെ വിമാനത്തിൽ ഈ യാത്രക്കാരെ കയറ്റിയില്ല. തുടർന്ന്…
Read More