കോതമംഗലം: ബംഗാളി യുവതികൾ ഉൾപ്പെട്ട കള്ളനോട്ട് കേസിലെ പ്രതികൾ രാജ്യാന്തര കള്ളനോട്ട് സംഘത്തിലെ മുഖ്യകണ്ണികൾ. ദേശീയപാതയില്‍ തലക്കോട് ചെക്കുപോസ്റ്റില്‍ കഴിഞ്ഞ ഒന്നിനാണ് സംഘം പോലീസ് പിടിയിലായത്. യുവതികൾക്കൊപ്പം അറസ്റ്റിലായ പൊൻകുന്നം സ്വദേശി ഗള്‍ഫില്‍ സാമ്പത്തികതിരിമറി നടത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മുംബൈയില്‍ താമസക്കിയിട്ടുള്ള പശ്ചിമ ബംഗാൾ സ്വദേശികളും സഹോദരിമാരമായ സുഹാന ഷെയ്ക്ക്(27), സാഹിം (20) , പൊന്‍കുന്നം മാളിയേക്കല്‍ അനൂപ് വര്‍ഗീസ്(45) എന്നിവരാണ് അറസ്റ്റിലായത്. കോടതി റിമാൻഡ് ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തുന്ന അന്വേഷണത്തിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. ബംഗാളി യുവതികളുടെ പേരിൽ മുംബൈയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 ഓളം കള്ളനോട്ട് കേസുകള്‍ ഉള്ളതായി മുംബൈ പോലീസ് അന്വേഷണ സംഘത്തെ അറിയിച്ചു.പശ്ചിമ ബംഗാളിലെ മാള്‍ഡ, നേപ്പാള്‍ വഴി കള്ളനോട്ട് എത്തിക്കുന്ന രാജ്യാന്തര സംഘത്തിലെ മുഖ്യകണ്ണികളാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. ഇവര്‍ക്കായി ഉന്നതങ്ങളില്‍ ബന്ധമുള്ളവരും ലക്ഷങ്ങള്‍…
Read MoreCategory: Kochi
കിളവന്റെ സ്ഥിരം പരിപാടിയെന്ന് നാട്ടുകാർ..! ആളില്ലാത്ത സമയത്ത് കടയുടെ സമീപത്ത് താമസിക്കുന്ന തമിഴ് പെൺകുട്ടിയെ പിഡീപ്പിച്ച് കടയുടമ ; പണം നൽകിയും ഇവരെ പേടിപ്പിച്ച് നാടുകടത്താൻ ശ്രമിക്കുന്നതായി നാട്ടുകാർ
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ഒന്നാം ക്ലാസ് വിദ്യാർഥിയായ തമിഴ് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണം തുടങ്ങി. പലചരക്കുകടയിൽ വിളിച്ചുവരുത്തി പെൺകുട്ടിയെ 65 വയസുള്ള കടയുടമ ഉപദ്രവിച്ചെന്നാണു പരാതി. സംഭവത്തെക്കുറിച്ചു പോലീസും അന്വേഷണം നടത്തുമെന്നു സർക്കിൾ ഇൻസ്പെക്ടർ ജയകുമാർ പറഞ്ഞു. കടയുടെയടുത്തു വാടകയ്ക്കു താമസിക്കുന്ന തമിഴ് കുടുംബത്തിലെ പെൺകുട്ടിയെയാണ് ആളില്ലാത്ത സമയത്തു കടയുടെ ഉള്ളിലേക്കു വിളിച്ചുവരുത്തി കടയുടമ ഉപദ്രവിച്ചത്. മൂന്നു ദിവസം മുമ്പ് നടന്ന സംഭത്തിൽ കടയുടമയെയും മറ്റും ഭയന്നു പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇതിനിടെയാണു വിവരമറിഞ്ഞു തിങ്കളാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്. കേസെടുക്കാതിരിക്കാനും പണം കൊടുത്തു പ്രശ്നം അവസാനിപ്പിക്കാനും തമിഴ് കുടുംബത്തെ നാട്ടിൽനിന്നു മാറ്റാനും നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. പീഡനത്തിനിരയായ കുട്ടിയും സഹോദരിയും മാതാവും നാട്ടിലേക്കു പോയതായും അറിയുന്നു. കടയുടമക്കെതിരേ മുൻപും പരാതികൾ ഉണ്ടായിട്ടുണ്ടെന്നു സ്ഥലവാസികൾ പറഞ്ഞു.
Read Moreകൊച്ചിയുടെ ഉറക്കംകെടുത്തി ‘കൊതുകു പട’..! ശരീരത്തിനുചുറ്റും ചുളംവിളിച്ച് ചീറിപ്പായുന്ന കൊതുകുകൾ; തല്ലിക്കൊല്ലാൻ മെയ് വഴക്കം പരിശീലിച്ച് കൊച്ചിക്കാർ
കൊച്ചി: കൊച്ചിക്കാരുടെ ഉറക്കംകെടുത്തി കൊതുകു ശല്യം രൂക്ഷമാകുന്നു. നേരം സന്ധ്യയായാൽ മുതൽ വിടിനുള്ളിലും പുറത്തും നിൽക്കാനോ ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥ. ശരീരത്തിനുചുറ്റും ചുളംവിളിച്ച് ചീറിപ്പായുന്ന കൊതുകുകൾ തല്ലിയൊടിക്കാൻ അത്ഭുതകരമായ മെയ് വഴക്കം തന്നെ വേണം. കൊതുകിനെ കൊല്ലാനുള്ള മരുന്നു തളിക്കുന്നുണ്ടെന്നും ഫോഗിംഗ് നടത്തുന്നുണ്ടന്നുമൊക്കെ നഗരസഭാധികൃതൽ നാഴികയ്ക്ക് നൽപ്പതുവട്ടം പറയുന്നുണ്ടെങ്കിലും കൊതുകു പെറ്റുപെരുകുന്നതിനുമാത്രം ഒരു കുറവുമില്ല. ടൂറിസം സീസണായിട്ടും വിനോദസഞ്ചാരികൾ കൊതുകിനെ പേടിച്ച് കൊച്ചി വിടുന്ന അവസ്ഥയാണ്. ഫലപ്രദമായ മുൻകരുതൽ സ്വീകരിക്കുന്നതിലുണ്ടായ വീഴ്ചയാണു കൊതുക് പെറ്റെുപരുകാൻ ഇടയായത്. നഗരത്തിലെ കാനകളും ജലസ്രോതസുകളും ശുചീകരിക്കുന്ന ജോലികൾ ശരിയായവിധം പൂർത്തിയാക്കാൻ കഴിയാതെ പോയതാണ് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൊതുക് പെരുകാൻ കാരണം. കൊതുക് മുട്ടയിട്ടു പെരുകുന്ന കാനയിൽ കൃത്യമായ ഇടവേളകളിൽ മരുന്ന് തളിക്കൽ നടത്താതെ പോയതും പ്രശ്നം രൂക്ഷമാക്കി. ഫോഗിംഗ് കൃത്യമായ ഇടവേളകളിൽ ചെയ്യുന്നില്ല. ഉപയോഗിക്കുന്ന മരുന്നിന്റെ ഗുണനിലവാരത്തെ കുറിച്ചും…
Read Moreഎനിക്കിട്ട് മാത്രം ശരിയാക്കിയല്ലേ..! ..! അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയില്ല; സ്വത്തിൽ പകുതിയോളവും അനധികൃതമെന്ന് വിജിലൻസ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ. ബാബുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്ന് വിജിലൻസ്. കേസ് നിലനിൽക്കുമെന്നും പത്ത് ദിവസത്തിനകം പുതിയ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. ബാബുവിന്റെ സ്വത്തിൽ പകുതിയോളവും അനധികൃതമെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ബാബു നല്കിയ പുതിയ വിശദീകരണവും തൃപ്തികരമല്ലെന്നാണ് വിജിലന്‍സ് നിലപാട്. അദ്ദേഹത്തിനെതിരായ വിജിലന്‍സ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും രണ്ടു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകുമെന്നും വിജിലന്‍സ് ഡയറക്ടർ ഹൈക്കോടതിയിൽ നേരത്തേ അറിയിച്ചിരുന്നു. ബാബുവിന്റെ ബേനാമിയെന്ന് വിജിലന്‍സ് ആരോപിച്ച ബാബുറാമിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് വിജിലന്‍സ് ഡയറക്ടർ ഇക്കാര്യം അറിയിച്ചത്.
Read Moreകാച്ചില് ചതിച്ചില്ല! ജോണിന്റെ പുരയിടത്തില്‍ വിളഞ്ഞ കാച്ചിലിനു 180 കിലോ തൂക്കം; വളമായി ഉപയോഗിച്ചതോ…
ആരക്കുഴ: കണ്ണാത്തുകുഴിയിൽ ഉലഹന്നാൻ ജോണ്‍ എന്ന കർഷകന്റെ പുരയിടത്തിൽ വിളഞ്ഞത് 180 കിലോഗ്രാം തൂക്കമുള്ള ഭീമൻ കാച്ചിൽ. കരിങ്കല്ല് പൊട്ടിച്ചുമാറ്റിയ കുഴിയിൽ നീരുറവയുള്ള തോട്ടിലെ മണ്ണു നിറച്ചശേഷം പുരയിടത്തിൽ നേരത്തേയുണ്ടായ കാച്ചിലിന്റെ മൂട് പറിച്ചുനടുകയായിരുന്നു. ചാണകവും പച്ചിലകളുമാണു വളമായി ഉപയോഗിച്ചത്. തൊടുപുഴയിലെ കാർഷിക വിള പ്രദർശനത്തിൽ ഈ കാച്ചിൽ എത്തിച്ചിട്ടുണ്ട്. നിരവധിയാളുകൾ കാച്ചിൽ കാണാൻ വന്നതായി എഴുപത്തഞ്ചുകാരനായ ജോണ്‍ പറഞ്ഞു.
Read Moreഅർജുൻ നിർത്താതെ നീന്തി, 20 കിലോമീറ്റർ! ജലസംരക്ഷണം, മാലിന്യവിമുക്തമായ ജലാശയങ്ങള്‍ എന്നീ ആശയങ്ങള്‍ ജനമനസുകളിലേക്ക് എത്തിക്കാന്‍ പത്താം ക്ലാസുകാരന്
കൊച്ചി: ജലസംരക്ഷണം, മാലിന്യവിമുക്തമായ ജലാശയങ്ങൾ എന്നീ ആശയങ്ങൾ ജനമനസുകളിലേക്ക് എത്തിക്കാൻ പത്താം ക്ലാസുകാരനായ അർജുൻ സന്തോഷ് നിർത്താതെ നീന്തിയത് ഇരുപതു കിലോമീറ്റർ. ആലപ്പുഴ ജില്ലയിലെ ചേർത്തല പെരുന്പളം ദ്വീപിൽനിന്ന് രാവിലെ 9.30 ന് ആരംഭിച്ച ദീർഘദൂര നീന്തൽ അവസാനിച്ചത് ഉച്ചയ്ക്ക് 1.30 ന് എറണാകുളം മറൈൻ ഡ്രൈവ് ജെട്ടിയിൽ. റോട്ടറി കൊച്ചിൻ മിഡ്ടൗണിന്റെ വേവ് എന്ന ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു അർജുന്റെ സാഹസിക നീന്തൽ. ആഴമേറിയ വേന്പനാട്ടു കായലും കൊച്ചിക്കായലും നീന്തിക്കയറിയ അർജുനെ സ്വീകരിക്കാൻ മറൈൻ ഡ്രൈവിൽ മന്ത്രി സി. രവീന്ദ്രനാഥ് നേരിട്ടെത്തിയിരുന്നു. നൂറുകണക്കിനാളുകളുടെ ആർപ്പുവിളികൾക്കും കരഘോഷങ്ങൾക്കും വാദ്യമേളങ്ങൾക്കും ഇടയിലേക്കാണ് അർജുൻ നീന്തിയെത്തിയത്. എം.എ. ആരിഫ് എംഎൽഎ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്നു നീന്തൽ വിദഗ്ധർ കയറിയ ബോട്ടുകളുടെയും വള്ളങ്ങളുടെയും അകന്പടിയോടെയാണ് അർജുൻ കൊച്ചിയിലേക്കു നീന്തിയത്. ജലാശയങ്ങൾ എത്രത്തോളം മലിനമാണ് എന്നതിനു താൻ നീന്തിയ കായലുകൾ…
Read Moreമൂന്നെണ്ണമുണ്ട് പിന്നെ എന്തിന് ഒന്നു കൂടി..! പ്രകൃതിയെ നശിപ്പിക്കുന്ന അനാവശ്യ വികസന പ്രവർത്തനങ്ങൾ ഉപേക്ഷിക്കണം; പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന വിമാനത്താവളം വേണ്ടെന്ന് അടൂർ അടൂർ ഗോപാലകൃഷ്ണൻ
കൊച്ചി: പ്രകൃതിയെ നശിപ്പിക്കുന്ന അനാവശ്യ വികസന പ്രവർത്തനങ്ങൾ ഉപേക്ഷിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഓയിസ്ക ഇന്റർനാഷണൽ ദക്ഷിണേന്ത്യൻ ചാപ്റ്ററും കളമശേരി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പും (സൈം) സംയുക്തമായി സംഘടിപ്പിക്കുന്ന ഓയിസ്ക ഗ്ലോബൽ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു വിമാനത്താവളങ്ങളുള്ള കേരളം നാലാമത് ഒന്നിന്റെ ഉദ്ഘാടനം കാത്തിരിക്കുകയാണ്. അഞ്ചാമത് വിമാനത്താവളം പശ്ചിമഘട്ടത്തിൽ സ്ഥാപിക്കാൻ ആലോചന നടക്കുന്നു. നാല് വിമാനത്താവളങ്ങൾ തന്നെ കേരളത്തിന് അധികമാണ്. പശ്ചിമഘട്ടത്തെ നശിപ്പിക്കുന്ന മറ്റൊരു വിമാനത്താവളത്തിന്റെ ആവശ്യം കേരളത്തിനില്ല. കേരളത്തിന്റെ വനഭൂമിയും പ്രകൃതി സൗന്ദര്യവും നശിപ്പിക്കാൻ വിമാനത്താവളം കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്വാറികളും മണൽ ഖനനവും കേരളത്തിന്റെ പ്രകൃതിയെ നശിപ്പിക്കുന്നു. ലാഭകരം അല്ലാത്തതിനാൽ കർഷകർ നെൽ കൃഷി ഉപേക്ഷിച്ചു. ഇവയൊക്കെ വിനാശകരമാണെന്നു അടൂർ ചൂണ്ടിക്കാട്ടി. യുവാക്കൾ ഇതിനെതിരെ പട നയിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഒയിസ്ക…
Read Moreനിർഭാഗ്യമെന്ന് പറയട്ടെ..! വഹിക്കുന്ന പദവിയുടെ വലിപ്പമറിയാത്ത നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി; രാജ്യത്തിന്റെ ചരിത്രത്തെപോലും മോദി അവഹേളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
കൊച്ചി: രാജ്യത്തിന്റെ ചരിത്രത്തെപ്പോലും അവഹേളിക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഹ്റു ഉൾപ്പെടെയുള്ള നേതാക്കളെ താഴ്ത്തിക്കെട്ടാനും രാജ്യം കൈവരിച്ച മുഴുവൻ നേട്ടങ്ങളെയും നിസാരവത്ക്കരിക്കാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്. വഹിക്കുന്ന പദവിയുടെ വലിപ്പമറിയാത്ത നേതാവാണു നിർഭാഗ്യവശാൽ നമ്മുടെ പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ എറണാകുളത്ത് നടത്തുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വൻഷന്റെ സ്വാഗത സംഘയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ടി. ജെ. വിനോദ് അധ്യക്ഷത വഹിച്ചു. ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഷാനിമോൾ ഉസ്മാൻ, ബെന്നി ബഹന്നാൻ, അജയ് തറയിൽ, എൻ. വേണുഗോപാൽ, വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, വി.ഡി. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreഇത്രയ്ക്ക് ഉയരം വേണ്ട..! സ്വകാര്യബസുകളിൽ ഉയരമുള്ള ചവിട്ടുപടി പാടില്ല; സ്വകാര്യബസുകളിൽ അസഹനീയമായ വിധത്തിൽ സ്പീക്കറിൽ പാട്ട് വയ്ക്കുന്ന സമ്പ്രദായവും അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കൊച്ചി: പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും കയറാനാവാത്ത വിധം സ്വകാര്യബസുകളിൽ നിർമിച്ചിട്ടുള്ള ഉയരമുള്ള ചവിട്ടുപടികൾ ഒഴിവാക്കാനുള്ള നിർദേശം നിയമം വഴി നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നിയമനിർമാണം സംബന്ധിച്ചു ഗതാഗത കമ്മീഷണർ രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. സ്വകാര്യബസുകൾ അസഹനീയമായ വിധത്തിൽ സ്പീക്കറിൽ പാട്ട് വയ്ക്കുന്ന സന്പ്രദായം അവസാനിപ്പിക്കാൻ പ്രത്യേക പരിശോധന നടത്തണം. കന്പനി നിർമിക്കുന്നതിൽനിന്നു വ്യത്യസ്തമായി ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കണം. വാഹനങ്ങൾ പിടിച്ചെടുത്തശേഷം പുതിയതായി ഘടിപ്പിച്ച ഉപകരണങ്ങൾ അഴിച്ചുമാറ്റണം. എയർഹോണ്‍, മ്യൂസിക്ഹോണ്‍ എന്നിവ ഉപയോഗിക്കുന്ന ബസുകൾക്കെതിരേ കർശന നടപടി സ്വീകരിക്കണം. പൊതുജനങ്ങളുടെ സുരക്ഷിതയാത്രയ്ക്ക് അസൗകര്യങ്ങൾ ഒഴിവാക്കാനുള്ള ബാധ്യത പോലീസിനും ഗതാഗത വകുപ്പിനുമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കൊച്ചി ജനകീയ അന്വേഷണസമിതിക്കു വേണ്ടി ടി.എൻ. പ്രതാപൻ സമർപ്പിച്ച പരാതിയിലാണു നടപടി.
Read Moreകുസാറ്റിൽ വീണ്ടും വിദ്യാർഥി അക്രമം ; ഏഴു മണിക്കൂർ നീണ്ട സംഘർഷത്തിനിടയ്ക്ക് ബിയർ കുപ്പിക്ക് അടിയേറ്റ് എസ്ഐ അടക്കം ഏഴ് പോലീസുകാർക്ക് പരിക്ക്; ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റു ചെയ്തു
കളമശേരി: കുസാറ്റിൽ വിദ്യാർഥി സംഘർഷം വീണ്ടും. ഇന്നു പുലർച്ചെ വരെ നീണ്ടുനിന്ന സംഘർഷത്തിനിടെ കളമശേരി എസ്ഐ അടക്കം ഏഴു പോലീസുകാർക്കും ആറു വിദ്യാർഥികൾക്കും പരിക്ക്. സംഭവങ്ങളുമായി ബന്ധപ്പെട്ട് 25 ഓളം വിദ്യാർഥികളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിൽ കൈയേറ്റം നടന്നതാണ് സംഭവപരമ്പരകളുടെ തുടക്കം. ഇതിനെത്തുടർന്ന് രാത്രി 8.30 ന് കൊച്ചി സർവകലാശാലയിലെ എസ്എഫ്ഐയുടെ നിയന്ത്രണത്തിലുള്ള യൂണിയൻ ഓഫീസ് ഒരു സംഘം വിദ്യാർഥികൾ അടിച്ചു തകർത്തു. ജില്ലാ കമ്മിറ്റിയംഗം ടി.പി. ജിബിൻ, യൂണിറ്റ് സെക്രട്ടറി ഗുഫ്രാൻ എന്നിവർ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയിരിക്കുകയാണ്. ഇതോടെ തുടർച്ചയായി ഇരു സംഘങ്ങളും പുലർച്ചെ വരെ പരസ്പരം ആക്രമണങ്ങൾ നടത്തി. ഹോസ്റ്റലുകളുടെ ഉള്ളിലേക്കും സംഘർഷം വ്യാപിച്ചു. ഇതു തടയാനായി പരിസരത്ത് എത്തിയപ്പോഴാണ് പോലീസിന് നേരെയും എസ്എഫ്ഐ പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്.രാത്രി 11.30…
Read More