കൊച്ചി: പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടി അമല പോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അമല ഇന്ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായത്. ഇന്ന് പത്ത് മുതല്‍ ഒന്നുവരെ ക്രൈംബ്രാഞ്ചിന് അമല പോളിനെ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടിരുന്നു. അമല പോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിതാണെന്നായിരുന്നു കണ്ടെത്തല്‍.
Read MoreCategory: Kochi
മൗലികാവകാശ ലംഘനം..! പരോൾ വൈകിക്കുന്നതു ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണിതെന്ന് ഹൈക്കോടതി
കൊച്ചി: തടവുകാരുടെ പരോൾ അപേക്ഷകളിൽ പോലീസും ജില്ലാ പ്രൊബേഷൻ ഓഫീസർമാരും റിപ്പോർട്ട് നൽകാൻ വൈകുന്നതു ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മകൻ നാലു വർഷത്തെ തടവിനുശേഷം പരോളിനു നല്കിയ അപേക്ഷ കാരണം പറയാതെ തള്ളിയെന്നു പറഞ്ഞു പിതാവ് നീലേശ്വരം കോട്ടപ്പുറം സ്വദേശി കുഞ്ഞബ്ദുള്ള നൽകിയ ഹർജിയിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Read Moreജിഷ്ണു പ്രണോയിയുടെ മരണം: സിബിഐ എഫ്ഐആർ സമർപ്പിച്ചു; കേസിന്റെ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം ആരംഭിക്കുമെന്ന സിബിഐ
കൊച്ചി: പാന്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയി (18) യുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ എഫ്ഐആർ സമർപ്പിച്ചു. പഴയന്നൂർ പോലീസ് അസ്വാഭാവിക മരണത്തിനു രജിസ്റ്റർ ചെയ്ത എഫ്ഐആറാണു സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് എസ്പി കെ.എം. വർക്കി എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ റീ രജിസ്റ്റർ ചെയ്ത്. കേസിന്റെ രേഖകൾ തൃശൂരിലെ കോടതിയിൽനിന്നു ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം ആരംഭിക്കുമെന്നു സിബിഐ അധികൃതർ പറഞ്ഞു. 2017 ജനുവരി ആറിനാണു കോളജിലെ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ചത്.
Read Moreപട്ടിണികിടന്ന് മടത്തു..! കെഎസ്ആർടിസി കുടുംബ പെൻഷൻ മുടങ്ങിയിട്ട് അഞ്ചുമാസം; മാനസിക വെല്ലുവിളി നേരിടുന്ന മകനെ തനിച്ചാക്കി വീട്ടമ്മ ജീവനൊടുക്കി
കൂത്താട്ടുകുളം: കെഎസ്ആർടിസി കുടുംബ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. എറണാകുളം കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് മരിച്ചത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ലഭിച്ചിരുന്ന കുടുംബ പെൻഷനായിരുന്നു തങ്കമ്മയുടെ ഏകവരുമാനം. കഴിഞ്ഞ അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊത്താണ് തങ്കമ്മ താമസിച്ചിരുന്നത്.
Read Moreകാമുകനൊപ്പം ജീവിക്കാൻ സ്വന്തം മകളെ കൊന്ന കേസ്; വിധി ഇന്ന് പറയാനിരിക്കെ ഒന്നാം പ്രതി ജയിലിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: ചോറ്റാനിക്കരയിൽ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. കേസിലെ ഒന്നാം പ്രതി രഞ്ജിത്ത് ജയിലിൽ വച്ച് വിഷം കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കേസിലെ വിധി പ്രഖ്യാപിക്കാനിരിക്കെയാണ് രഞ്ജിത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്. കേസിൽ അൽപസമയത്തിനകം എറണാകുളം പോക്സോ കോടതി വിധി പറയും. കേസിൽ കുട്ടിയുടെ അമ്മ ഉൾപ്പെടെ മൂന്ന് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 2013 ഒക്ടോബർ 23നാണ് ഇവർ കുട്ടിയെ കൊലപ്പെടുത്തിയത്.
Read Moreമത്സരബുദ്ധിയോടെ മന്ത്രിമാർ..! സർക്കാർ അധികാരത്തിലേറിയിട്ട് ഒന്നരവർഷം; മന്ത്രിമാരുടെ ഇതുവരെയുള്ള ചികിത്സച്ചെലവ് 23 ലക്ഷം; 4ലക്ഷവുമായി ഒന്നാമത് കടകംപള്ളിയും തൊട്ടുപിന്നിൽ 3 ലക്ഷവുമായികെ.കെ. ശൈലജയും
കൊച്ചി: എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ഒന്നരവർഷം പിന്നിടുന്പോൾ സംസ്ഥാനത്തെ മന്ത്രിമാർ ചികിത്സ ഇനത്തിൽ ചെലവഴിച്ചത് 23,04,438 രൂപ. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്. 4,82,467 രൂപ. 3,81,846 രൂപയുമായി കെ.കെ. ശൈലജയാണു തൊട്ടുപിന്നിൽ. മുഖ്യമന്ത്രി പിണറായി വിജയൻ 78,898 രൂപ ചികിത്സ ഇനത്തിൽ ചെലവഴിച്ചു. കെ. രാജു-2,79,927, ടി.പി. രാമകൃഷ്ണൻ-2,03,043, വി.എസ്. സുനിൽകുമാർ 1,85,122, തോമസ് ഐസക്-1,52,124 എന്നിങ്ങനെ പണം ചെലവഴിച്ചു. മുൻമന്ത്രി എ.കെ. ശശീന്ദ്രനാണ് ഏറ്റവും കുറവ് തുക ചെലവഴിച്ചിരിക്കുന്നത്. 10,145 രൂപ. മന്ത്രിമാർ അധികാരത്തിലേറിയശേഷം 2017 ഒക്ടോബർ 31 വരെ ചികിത്സാ ഇനത്തിൽ പൊതുഖജനാവിൽനിന്നു ചെലവഴിച്ച തുകയാണിത്. മറ്റു മന്ത്രിമാർ കൈപ്പറ്റിയ തുക: ജെ. മേഴ്സിക്കുട്ടിയമ്മ-1,45,728, ജി. സുധാകരൻ-1,00,047, കെ.ടി. ജലീൽ -73,790, മാത്യു ടി. തോമസ്-64,273, എം.എം. മണി-35,225, കടന്നപ്പള്ളി രാമചന്ദ്രൻ-33,702, ഇ. ചന്ദ്രശേഖരൻ-28,443, എ.കെ. ബാലൻ-16,458. മുൻമന്ത്രി…
Read Moreഇതൊക്കെ ഓർമ്മവേണം..! നികുതിവെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്ക് ജാമ്യം; എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം അന്വേഷണത്തിൽ ഇടപെടരുത്; ഒരുലക്ഷം ബോണ്ട് വയ്ക്കണമെന്നും കോടതി
കൊച്ചി: പുതുച്ചേരി വ്യാജ വാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിക്ക് ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കേസിൽ സുരേഷ് ഗോപിയെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്റെ ഔഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
Read Moreഅഭിനയം വേണ്ട..! നികുതി വെട്ടിപ്പ് കേസിൽ അമല പോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി
കൊച്ചി: പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടി അമല പോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് അമല ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം, മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് അമല പോൾ നൽകിയ ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഇതേ കേസുമായി ബന്ധപ്പെട്ട് നടൻ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് വിട്ടയച്ചിരുന്നു. പിഴയടക്കാൻ തയാറാണെന്ന് ഫഹദ് അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തിരുന്നു.
Read Moreവന്ന് വന്ന് കോടതി വരെ ചോദിച്ചു തുടങ്ങി..! വിജിലൻസ് ഡയറക്ടറെ നിയമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: വിജിലൻസ് ഡയറക്ടറെ നിയമിക്കാത്തതിൽ സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാനത്തെ വിജിലൻസ് സംവിധാനം നാഥനില്ലാത്ത അവസ്ഥയിലാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഡയറക്ടറെ നിയമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് രണ്ടാഴ്ചക്കകം അറിയിക്കാൻ സർക്കാരിനു നിർദേശം നൽകുകയും ചെയ്തു. മുൻ വിജിലൻസ് ഡയറക്ടർക്കു സ്ഥാനക്കയറ്റം നൽകിയതുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിക്കവെയാണ് കോടതി സർക്കാരിനെതിരേ വിമർശനമുന്നയിച്ചത്.
Read Moreകായൽ വൃത്തിയാക്കുന്നതിനിടെ ലഭിച്ച വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം; മൃതദേഹം വീപ്പയിലിട്ടു കോൺക്രീറ്റ് ചെയ്ത നിലയിൽ; ദുർഗന്ധം ഉള്ളതിനാൽ ഏറെപഴക്കമില്ലെന്നാണ് പോലീസ്
മരട് (കൊച്ചി): കായൽ വൃത്തിയാക്കുന്നതിനിടെ ലഭിച്ച കോണ്‍ക്രീറ്റ് നിറച്ച പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കുന്പളം ശാന്തിതീരം ശ്മശാനത്തിനു സമീപം കായൽനിന്നുലഭിച്ച വീപ്പയ്ക്കുള്ളിലായിരുന്നു മനുഷ്യന്റെ തലയോട്ടി ഉൾപ്പടെയുള്ള അസ്ഥികൂടം കണ്ടെത്തിയത്. ഏതാനും ദിവസം മുന്‍പ് ജെസിബി ഉപയോഗിച്ച് കായലിലെ ചെളി വാരിയപ്പോൾ കിട്ടിയ വീപ്പ കായലോരത്തെ പറന്പിൽ ഇട്ടിരിക്കുകയായിരുന്നു. ഇതിൽ നിന്നും ദുർഗന്ധം വന്നപ്പോൾ ആളുകൾ പോലീസിൽ വിവരം അറിയിച്ചു. ഇന്നു രാവിലെ പരിശോധനയ്ക്കെത്തിയ പനങ്ങാട് പോലീസ് വീപ്പയിലെ കോണ്‍ക്രീറ്റ് പൊട്ടിച്ച് നോക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടത്. ആരെയെങ്കിലും കൊലപ്പെടുത്തിയ ശേഷം വീപ്പയ്ക്കകത്തിട്ട് കോണ്‍ക്രീറ്റ് നിറച്ച് കായലിൽ ഇട്ടതാകാമെന്നാണ് പോലീസ് നിഗമനം. വീപ്പയ്ക്കകത്ത് ഇഷ്ടിക നിരത്തിയശേഷം കോണ്‍ക്രീറ്റ് നിറച്ച നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. അസ്ഥികൂടത്തിന്റെ പഴക്കവും മറ്റും അറിയാൻ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു. ദുർഗന്ധം ഉള്ളതിനാൽ ഏറെപഴക്കമില്ലെന്നാണ് കരുതുന്നത്.…
Read More