കൊച്ചി: നടിയെ ആക്രമിച്ചകേസിൽ കുറ്റപത്രം ചോര്ന്നത് അന്വേഷിക്കണമെന്ന നടൻ ദിലീപിന്റെ പരാതിയിലെ തുടര്നടപടികള് അങ്കമാലി കോടതി അവസാനിപ്പിച്ചു. കുറ്റപത്രം ചോര്ന്നത് ഗൗരവമായി കാണുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസിനെ താക്കീത് ചെയ്യുകയും ചെയ്തു. നടന്റെ പരാതിയിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. കുറ്റപത്രം ചോർന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനോടു വിശദീകരണം തേടണമെന്നായിരുന്നു ദിലീപിന്റെ പരാതി. നടിയെ ഉപദ്രവിച്ചെന്ന കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനു ശേഷം കോടതി പരിശോധനകൾ തുടങ്ങും മുൻപുതന്നെ ഇതിലെ വിവരങ്ങൾ പുറത്ത് ചർച്ചയായിരുന്നു.
Read MoreCategory: Kochi
ഇങ്ങനെ തടവേണ്ടിയിരുന്നില്ല..! അഞ്ചുവർഷത്തിനിടെ കേരളത്തിലെ ജയിലുകളിൽ മരിച്ചത് 21 പേർ; അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു പോലീസ്
കൊച്ചി: കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 21 പേർ മരിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അസ്വാഭാവിക മരണങ്ങളായാണ് എല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരിച്ചവരിൽ ചിലരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയതായും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാറിനോട് നിർദേശിച്ചു. പത്തു ദിവസത്തിനകം വിശദീകരണം നൽകാനാണു നിർദേശം. 2012 മുതലുള്ള കാലയളവിൽ തടവിൽ കഴിയവെ അസ്വാഭാവിക മരണം സംഭവിച്ചവരുടെ ഉറ്റവരെ കണ്ടെത്തി മതിയായ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതികൾ സ്വമേധയാ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണു ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് സ്പെഷൽ സെക്രട്ടറി, ഡിജിപി, ജയിൽ ഡിജിപി, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എന്നിവരെ എതിർ കക്ഷികളാക്കി ഹൈക്കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നത്. സുപ്രീം കോടതിയുടെ ജയിൽപരിഷ്കരണ നിർദേശങ്ങൾ…
Read Moreനേരേ നേര മാത്രം..!സിപിഐ നിലപാടുകൾ അപക്വം; ഭിന്നതയുള്ള വിഷയങ്ങളിൽ സിപിഐയുമായി നേരിട്ടു നടത്തുന്ന ചർച്ചകളിൽ പ്രതികരിക്കുമെന്ന് പിണറായി വിജയൻ
കൊച്ചി: സിപിഐയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പരസ്യമായി മറുപടി പറയുന്നതിനു പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ. സിപിഐയുടെ പല നിലപാടുകളും അപക്വമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലെ ചർച്ചകൾക്കു സംസ്ഥാന കമ്മിറ്റിക്കു വേണ്ടി മറുപടി നൽകുകയായിരുന്നു പിണറായി. ഭിന്നതയുള്ള വിഷയങ്ങളിൽ സിപിഐയുമായി നേരിട്ടു നടത്തുന്ന ചർച്ചകളിലോ മുന്നണിയിലോ മാത്രമേ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നുള്ളൂവെന്നു പിണറായി വിശദീകരിച്ചു. സിപിഐയുമായുള്ള ബന്ധം ദുരന്തമായി തീരുന്നുവെന്നുവരെ പ്രതിനിധി സമ്മേളനത്തിലെ ചർച്ചകളിൽ വിമർശനമുയരുന്ന സാഹചര്യത്തിലാണു പിണറായി വിജയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പാർട്ടിയുടെ അടവുനയത്തിന്റെ കാര്യത്തിൽ പാർട്ടി കോണ്ഗ്രസോടെ വ്യക്തത കൈവരും. യുപിഎ സർക്കാരിനു പാർട്ടി പിന്തുണ നൽകിയതാണ്. കോണ്ഗ്രസ് നവലിബറൽ നയങ്ങളിൽ മുറുകെ പിടിച്ചതുകൊണ്ടാണു പിന്തുണ പിൻവലിക്കേണ്ടി വന്നത്. അതേ നിലപാടുതന്നെ കോണ്ഗ്രസ് പിൻതുടരുന്ന സാഹചര്യത്തിൽ ആ പാർട്ടിയുമായി എന്തെങ്കിലും കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ..! പമ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് പെട്രോൾ ഒഴിച്ചു കത്തിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ; യാത്രക്കാർ കണ്ടതിനാൽ ഒഴിവായത് വൻ ദുരന്തം
കോതമംഗലം: പെട്രോൾ പന്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് പെട്രോൾ ഒഴിച്ചു കത്തിച്ച കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. തൊടുപുഴ വെട്ടിമറ്റം ഗവ. എൽപി സ്കൂൾ അധ്യാപകൻ എളംദേശം ഇരട്തോട്ടിൽ അഷറഫ് (39)ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ നഗരത്തിലെ ആനച്ചിറ പെട്രോൾ പന്പിൽ പാർക്ക് ചെയ്തിരുന്ന മരിയാ മോട്ടേഴ്സ് ബസിനാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഇതേസമയം ഇതുവഴി പോയ യാത്രക്കാർ അറിയിച്ചതനുസരിച്ച് കോതമംഗലം പോലിസും ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സിസി ടിവിയിൽ അവ്യക്തമായി പതിഞ്ഞ അഷറഫിന്റെ ചിത്രം കന്പ്യൂട്ടർ വിദഗ്ധരുടെ സഹായത്തോടെ വികസിപ്പിച്ചെടുത്താണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബസിലെ ജീവനക്കാരനോടുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. അഷറഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreകോടിയേരി കോമാളിവേഷം കെട്ടുന്നു..! കൊറിയയ്ക്കും ചൈനയ്ക്കും വേണ്ടി വാദിക്കുന്നത് കോടിയേരിയുടെ അൽപത്തരമെന്ന് ഡീൻ കുര്യാക്കോസ്
കൊച്ചി: കൊറിയയ്ക്കും ചൈനയ്ക്കും വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോമാളിവേഷം കെട്ടുകയാണെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. സ്ഥിരബുദ്ധിയില്ലാത്ത കൊറിയൻ ഭരണാധികാരിയുടെ കൊടുംക്രൂരതയിൽ അഭിമാനിക്കുകയും അടിമത്ത ഭരണവ്യവസ്ഥിതി നിലവിലുള്ള ചൈനയ്ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നത് അൽപത്തരമാണെന്നും ഡീൻ കുര്യാക്കോസ് കുറ്റപ്പെടുത്തി.അഴിമതിയും സ്വജനപക്ഷപാതവും ഖജനാവ് കൊള്ളയടിക്കലും ഭൂമി കൈയേറ്റവുംകൊണ്ടു നേതാക്കൾ സ്വതസിദ്ധമായ ശൈലിയിൽ ഭരണത്തെ ആസ്വദിക്കുകയാണെന്നും ഡീൻ പറഞ്ഞു.
Read Moreഇത് തള്ളല്ലല്ലോ അല്ലേ…! കോട്ടയം വഴിയുള്ള റെയിൽപാത ഇരട്ടിപ്പിക്കൽ 2020ൽ പൂർത്തിയാക്കും; കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുടെ ഉറപ്പ്
കൊച്ചി: കോട്ടയം വഴിയുള്ള റെയിൽ പാതയിരട്ടിപ്പിക്കൽ ജോലികൾ 2020 മാർച്ചിനകം പൂർത്തീകരിക്കുമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനു റെയിൽവേ ബോർഡ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. കേരളത്തിലെ റെയിൽവേ വികസനം സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിലാണ് ഈ ഉറപ്പ്. പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്ന കുറുപ്പന്തറ-ഏറ്റുമാനൂർ, ഏറ്റുമാനൂർ-കോട്ടയം സെക്ടറുകൾ 2018 മേയ് 31നകവും കോട്ടയം-ചിങ്ങവനം, ചിങ്ങവനം-ചങ്ങനാശേരി സെക്ടറുകൾ 2020 മാർച്ച് 31നകവും കമ്മീഷൻ ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂമി ഏറ്റെടുത്തു കിട്ടാത്തതാണു പ്രശ്നമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. 2018 ൽ കമ്മീഷൻ ചെയ്യുന്ന സെക്ടറിലെ 1.06 ഹെക്ടർ ഭൂമി മാർച്ച് 31 നു മുന്പായി കൈമാറുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ പറഞ്ഞു. ശേഷിക്കുന്ന ആറു ഹെക്ടറോളം ഭൂമി വേഗത്തിൽ കൈമാറാൻ നടപടി എടുക്കും. നിലവിലുള്ളതും പുതിയതുമായ പദ്ധതികളുടെ ചെലവിൽ പകുതി സംസ്ഥാന സർക്കാർ വഹിക്കണമെന്ന…
Read Moreഹർത്താൽ എന്നാൽ നശിപ്പിക്കൽ..! സംസ്ഥാനത്തു വർഷങ്ങൾക്കു മുൻപു നിരോധിച്ച ബന്ദിന്റെ മറ്റൊരു രൂപമാണു ഹർത്താലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തു വർഷങ്ങൾക്കു മുൻപു നിരോധിച്ച ബന്ദിന്റെ മറ്റൊരു രൂപമാണു ഹർത്താലെന്നും പൊതുജനങ്ങളെ ബന്ദികളാക്കുന്ന രാഷ്ട്രീയപാർട്ടികളെ സർക്കാരിനു നിയന്ത്രിക്കാനാവാത്തതു കുറ്റകരമായ വീഴ്ചയാണെന്നും ഹൈക്കോടതി. ഹർത്താലിനു നശിപ്പിക്കൽ എന്നായി അർഥമെന്നും ഡിവിഷൻ ബെഞ്ച് വിമർശിച്ചു. 2005ലെ ഇടതുമുന്നണി ഹർത്താലിനിടെയുണ്ടായ കല്ലേറിൽ കാഴ്ച നഷ്ടപ്പെട്ട ലോറി ഡ്രൈവർക്കു സർക്കാർ ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണു ഹൈക്കോടതിയുടെ വിമർശനം. പൗരന്റെ ജീവനു സംരക്ഷണം നൽകുകയെന്നതു സർക്കാരിന്റെ പ്രാഥമിക കർത്തവ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. പലപ്പോഴും മുന്നറിയിപ്പില്ലാതെയാണു ഹർത്താൽ വരുന്നത്. ഏതെങ്കിലും അനിഷ്ടസംഭവത്തിന്റെ പേരിൽ സംസ്ഥാനത്തു രാഷ്ട്രീയവികാരം ആളിക്കത്തിക്കാനാണു പാർട്ടികൾ ശ്രമിക്കുന്നത്. അങ്ങേയറ്റം ഉത്കണ്ഠയോടെയാണ് ഇതിനെ നോക്കിക്കാണേണ്ടത്. കടകൾ, ബാങ്കുകൾ, വാഹനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയൊക്കെ ഹർത്താലിൽ നിശ്ചലമാകും. കച്ചവടക്കാരും വിദ്യാർഥികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സമൂഹം ദുരിതം അനുഭവിക്കുന്നു. സംസ്ഥാനത്തിന്റെ സന്പദ്ഘടനയെ മാത്രമല്ല, അന്തസിനെയും ഹർത്താൽ ബാധിക്കുന്നുണ്ട്. രാഷ്ട്രീയക്കാരായ…
Read Moreചാക്കിട്ട് പിടിക്കില്ല..! ഒരു പാർട്ടിയുടെയും എംഎൽഎമാരെ പാർട്ടിയിൽ ചേർത്ത് മന്ത്രിയാക്കില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ
കൊച്ചി: ഒരു പാർട്ടിയുടെയും എംഎൽഎമാരെ എൻസിപിയിൽ ചേർത്ത് മന്ത്രിയാക്കാൻ നീക്കം നടക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ. ഇക്കാര്യം ചർച്ച ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് വരുന്ന വാർത്തകൾ തികച്ചും ഭാവനാസൃഷ്ടികൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാംപെയ്ൻ നടന്നുവരികയാണ്. ഈ സമയത്ത് പാർട്ടിയിലേക്ക് ആർക്കും വരാമെന്നും അദ്ദേഹം പറഞ്ഞു. എൻസിപിയിൽ നേതൃമാറ്റം ഉടൻ ഉണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം സമ്മേളനത്തോടയാകും ഇതുണ്ടാവുകയെന്നും ഇനിയൊരിക്കൽ കൂടി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും വ്യക്തമാക്കി.
Read Moreകേസിലെ യഥാർഥ കാര്യം പുറത്തു പറയരുത്..! നടൻ ലാലും നടിയും ഭീഷണിപ്പെടുത്തിയെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതിയുടെ പിതാവ്
അങ്കമാലി: തനിക്കെതിരേ വധഭീഷണിയുണ്ടെന്നു നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ. റിമാൻഡിൽ കഴിയുന്ന മാർട്ടിനെ തിങ്കളാഴ്ച അങ്കമാലി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണു പരാതിയായി ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതേത്തുടർന്നു അടച്ചിട്ട കോടതിമുറിയിൽ മാർട്ടിനു പറയാനുള്ള കാര്യങ്ങളെല്ലാം വ്യക്തമാക്കാൻ അവസരം നൽകി. കോടതിയെ അറിയിക്കാനുള്ള കാര്യങ്ങളെല്ലാം മാർട്ടിൻ എഴുതി നൽകി. എന്നാൽ, പരാതി പരിഗണിച്ച കോടതി ഇതെല്ലാം വിചാരണക്കോടതിയുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളാണെന്നും മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാനാവില്ലെന്നും അറിയിച്ചു. വധഭീഷണിയുണ്ടെന്നുള്ള പരാതിയിൽ, വേണ്ട സുരക്ഷ നൽകാൻ നിർദേശവും നൽകി. നടൻ ലാലും ആക്രമണത്തിനിരയായ നടിയുമാണു ഭീഷണിപ്പെടുത്തുന്നതെന്നു കോടതി നടപടികൾക്കു ശേഷം പുറത്തിറങ്ങിയ മാർട്ടിന്റെ പിതാവ് മാധ്യമങ്ങളോടു പറഞ്ഞു. കേസിലെ യഥാർഥ കാര്യങ്ങൾ പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയതെന്നും മാർട്ടിൻ പറഞ്ഞു. എന്നാൽ, റിമാൻഡിൽ കഴിയുന്ന മാർട്ടിനെ എങ്ങനെയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഇവർക്കു മറുപടിയുണ്ടായില്ല.
Read Moreമഞ്ഞുകാലം കഴിയട്ടെ..! സോളാർ കമ്മീഷൻ റിപ്പോർട്ടും സർക്കാർ ഉത്തരവും റദ്ദാക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഫെബ്രുവരി ഏഴിലേക്കാണ് ഹർജി മാറ്റിയത്. കമ്മീഷൻ റിപ്പോർട്ടും സർക്കാരിന്റെ അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഹർജിയിൽ കക്ഷി ചേരാൻ ബിജെപി നേതാവ് കെ. സുരേന്ദ്രൻ അപേക്ഷ നൽകിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്ന് കോടതിയിൽ ഹാജരായില്ല.
Read More