അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ പോലീസ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം മാധ്യമങ്ങൾക്കു ചോർന്ന് ലഭിച്ചെന്ന് ആരോപിച്ചു കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പരാതിയിൽ വാദം പൂർത്തിയായി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം ഇന്നലെ പൂർത്തിയായതോടെ കേസ് വിധി പറയാനായി മാറ്റി. പരാതിക്കാരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. 23നു കോടതി വിധി പറയും.
Read MoreCategory: Kochi
അകത്ത് മോഷണം പുറത്ത് നിരീക്ഷണം..! തൃപ്പൂണിത്തുറയിലെ വീട്ടിൽ മോഷണം നടക്കുമ്പോൾ ഗെയിറ്റിനു വെളിയിൽ വീട്ടുകാവൽക്കാരനായി എല്ലാം നിരീക്ഷിച്ച് സംഘത്തിലെ ഒരാൾ
കൊച്ചി: തൃപ്പൂണിത്തുറയിലെ വീട്ടിൽ കൊള്ളസംഘം കവർച്ച നടത്തുന്പോൾ സംഘത്തിലെ ചിലർ വീടിനു വെളിയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു നിൽക്കുന്നുണ്ടായിരുന്നു.സമീപവാസിയായ അഖിൽ തോമസാണ് ആദ്യം വീട്ടിലെത്തുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ആനന്ദകുമാറിനെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരം പുലർന്ന ശേഷമാണ് അമ്മയടക്കമുള്ളവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആനന്ദകുമാറിന്റെ തലയിൽ എട്ടു തുന്നലുണ്ട്. കവർച്ചാസംഘത്തിലുണ്ടായിരുന്നവർ ഹിന്ദിയും അവ്യക്തമായ രീതിയിൽ മലയാളവുമാണു സംസാരിച്ചിരുന്നതെന്നു വീട്ടുകാർ പറയുന്നു. റെയിൽവേ ട്രാക്കിൽനിന്ന് 80 മീറ്റർ മാത്രം മാറിയാണു കവർച്ച നടന്ന വീട്. മോഷണത്തിനു ശേഷം റെയിൽവേ ട്രാക്ക് വഴിയാണു പ്രതികൾ രക്ഷപ്പെട്ടതെന്നു സംശയിക്കുന്നു. ഒരേ സംഘമെന്നു നിഗമനം പോലീസ് നായ റെയിൽവേ ട്രാക്ക് വഴി പോയശേഷം അവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പിനു സമീപത്തുമെത്തി. ഇവിടം പോലീസ് പരിശോധിച്ചു ചിലരെ ചോദ്യംചെയ്തു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മറ്റു സ്ഥലങ്ങളിലും പരിശോധന…
Read Moreഒരു പാവപ്പെട്ട പെണ്‍കുട്ടിയെ വധുവാക്കണമെന്ന ഹരീഷിന്റെ ആഗ്രഹം പൂവണിഞ്ഞു! ജനസേവ ശിശുഭവനില്‍ വീണ്ടും വിവാഹാഘോഷം
ആലുവ: ജനസേവ ശിശുഭവനിലെ ചിന്നു എന്ന അന്തേവാസി കൂടി മംഗല്യവതിയായി. പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രസന്നിധിയിൽ നടന്ന വിവാഹചടങ്ങിൽ ചെയർമാൻ ജോസ് മാവേലി, വരനായ ഹരീഷ് ബേബിക്കു ചിന്നുവിനെ കൈപിടിച്ചു കൊടുത്തു. ജനസേവ ശിശുഭവനിലെ അംഗങ്ങളും വരന്റെ ബന്ധുമിത്രാദികളുമടക്കം അഞ്ഞൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. കൈതാരം വൈലോപ്പള്ളി ബേബി-ബീന ദന്പതികളുടെ മകനാണു ഹരീഷ് ബേബി. ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ വധുവാക്കണമെന്ന ഹരീഷിന്റെ ആഗ്രഹമാണു വിവാഹത്തിലൂടെ പൂവണിഞ്ഞത്. ഇടപ്പള്ളിയിലുള്ള ഒരു ഷെയർ മാർക്കറ്റിംഗ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ് ഹരീഷ്. 2007 സെപ്റ്റംബറിൽ ചിന്നുവിന്റെ പിതാവ് സന്തോഷ് ഡൽഹിയിൽ ജോലി ചെയ്യവെ അപകടത്തിൽ മരിച്ചു. ഇതോടെ ചിന്നുവിന്റെ കുടുംബം വഴിമുട്ടിയ അവസ്ഥയിലായി. അമ്മ മായ 2015ലാണു ചിന്നുവിനെ ജനസേവ ശിശുഭവനിൽ എത്തിച്ചത്. ഇളയമകനായ സൂരജിനെ ആറൻമുള ശബരീബാലാശ്രമത്തിലാണ് ചേർത്തിരിക്കുന്നത്. ചിന്നു ഹയർസെക്കൻഡറി കഴിഞ്ഞു തയ്യൽജോലി പരിശീലിച്ചുവരികെയാണു യാദൃശ്ചികമായി മംഗല്യഭാഗ്യം കൈവന്നത്.
Read Moreമുഖ്യമന്ത്രി വരുന്നു…! ചവിട്ടി ഉറപ്പിക്കല്‍ ടാറിംഗുമായി പിഡബ്ല്യുഡി; പുതിയ രീതിയില്‍ ഇന്നലെ റോഡിലെ കുഴിയടയ്ക്കല്‍ തകൃതിയായാണ് നടന്നത്
വാഴക്കുളം: നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ പിഡബ്ല്യുഡിയുടെ പുതിയ കുഴിയടയ്ക്കൽ തന്ത്രം.നടുക്കരയിൽ ഹൈടെക് നഴ്സറി ഉദ്ഘാടനത്തിന് ഇന്നലെ മുഖ്യമന്ത്രി വരുന്നതു പ്രമാണിച്ചാണ് പിഡബ്ല്യുഡി പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. പുതിയ രീതിയിൽ ഇന്നലെ റോഡിലെ കുഴിയടയ്ക്കൽ തകൃതിയായാണ് നടന്നത്. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ ആവോലി, വാഴക്കുളം ഭാഗത്തെ കുഴികളാണ് ഈ രീതിയിൽ നികത്തിയത്. ടാറിംഗ് പോലെ തോന്നിക്കുന്ന ദ്രാവകം ഒഴിച്ച് മുൻ കൂട്ടി തയാറാക്കി കൊണ്ടുവരുന്ന മിശ്രിതം കുഴികളിൽ നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യുന്നത്. എന്നാൽ കുഴികളിൽ മിശ്രിതം ഇടുന്നതല്ലാതെ റോഡ് റോളർ കയറ്റി ഉറപ്പിക്കുന്നില്ല. ടിപ്പർ ലോറിയിൽ മിശ്രിതം കൊണ്ടുവന്ന് കുഴികളിലിട്ട ശേഷം ഇതര സംസ്ഥാന തൊഴിലാളികൾ ചവിട്ടി ഉറപ്പിക്കുകയായിരുന്നു. ഇതു വീണ്ടും കുഴി രൂപപ്പെടാൻ കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. നടുക്കര കന്പനിക്കു സമീപം മാസങ്ങളായി തകർന്നു കിടന്ന റോഡ് മന്ത്രിയെത്തുന്നതു പ്രമാണിച്ച് കഴിഞ്ഞ ദിവസം നിരപ്പാക്കി സോളിംഗും നടത്തിയിരുന്നു.
Read More15 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ രണ്ടു വന്‍ കവര്‍ച്ചകള്‍! കൊച്ചിയിലെ കവര്‍ച്ചകള്‍ക്കു സമാനതകളേറെ, ഒരേസംഘമെന്നു നിഗമനം; ജനങ്ങള്‍ പരിഭ്രാന്തിയില്‍
കൊച്ചി: ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കൊച്ചി മേഖലയിൽ നടന്ന രണ്ടു വൻകവർച്ചകൾക്കു സമാനതകളേറെ. സാഹചര്യതെളിവുകളും കവർച്ച നടത്തിയതിന്റെ രീതിയും വിലയിരുത്തി ഇക്കാര്യം പോലീസ് ഉറപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒരേസംഘമാണു രണ്ടിടങ്ങളിലും കവർച്ച നടത്തിയതെന്ന നിഗമനത്തിലാണു പോലീസ്. 15 കിലോമീറ്റർ പരിധിക്കുള്ളിലാണു രണ്ടു കവർച്ചകളും നടന്നത്. രണ്ടിടത്തും കവർച്ചാസംഘം വീടിനുള്ളിൽ കടന്നതു ജനാല തകർത്ത്. വീട്ടുകാരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും കെട്ടിയിടുകയും ചെയ്തു. എതിർത്തവരെ ആക്രമിച്ചു പരിക്കേൽപിച്ചു. കവർച്ച നടത്തിയ സമയത്തിലും സമാനസ്വഭാവമുണ്ട്. ആദ്യകവർച്ച പുലർച്ചെ മൂന്നരയോടെയായിരുന്നെങ്കിൽ രണ്ടാം കവർച്ച പുലർച്ചെ രണ്ടിനായിരുന്നു. ആളുകൾ ഗാഢനിദ്രയിലാകുന്ന സമയമാണിത്. കവർച്ചയ്ക്കു തെരഞ്ഞെടുത്ത രണ്ടു വീടുകളും ഇരുനിലവീടുകളായിരുന്നു.ഇതരസംസ്ഥാനക്കാരെയാണു പോലീസ് സംശയിക്കുന്നത്. നാട്ടുകാരായവരുടെ സഹായം ഉണ്ടായിരിക്കാമെന്നും പോലീസ് കരുതുന്നു. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം പോലെയുള്ള സ്ഥലങ്ങളിൽനിന്നുള്ളവരാണോ കവർച്ചയ്ക്കു പിന്നിലെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽനിന്ന് അടുത്തിടെ നഗരത്തിൽ എത്തിയവരെക്കുറിച്ചും അന്വേഷണം നടക്കുന്നു. എറണാകുളം നോർത്തിൽ വെള്ളിയാഴ്ച പുലർച്ചെ വീട്ടിൽ…
Read Moreപിന്നിലാരെങ്കിലും ഉണ്ടെങ്കിലോ? ജിഷ വധക്കേസിൽ സിബിഐ അന്വേഷണം തേടി ഹൈക്കോടതിയിലേക്ക്; കേസിലെ യഥാർഥ കുറ്റവാളികളെ കണ്ടെത്തുന്നതിനാണ് അപ്പീൽ പോകുന്നതെന്ന് ആക്ഷൻ കൗൺസിൽ
കൊച്ചി: പെരുന്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു നിലവിലെ വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു ജിഷ ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ജിഷയുടെ വധവുമായി ബന്ധപ്പെട്ട് അമീറുൾ ഇസ് ലാമിനു നൽകിയ വധശിക്ഷ സ്ത്രീസുരക്ഷയ്ക്കു സഹായകവും കുറ്റവാളികൾക്കുള്ള ശക്തമായ താക്കീതുമാണ്. എന്നാൽ, ജിഷയ്ക്കു നീതി ലഭിച്ചെന്നു വിശ്വസിക്കുന്നില്ല. അമീറുൾ തന്നെയാണു പ്രതിയെന്നു കരുതിയാലും കൂട്ടുപ്രതികളുണ്ടെന്ന വാദം ശക്തമാണ്. അതിനാൽ പുനരന്വേഷണം വേണമെന്നു ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കൗണ്‍സിൽ പ്രതിനിധികളായ സി.കെ. സെയ്തുമുഹമ്മദാലി, ഇസ്മായിൽ പള്ളിപ്രം, ഒർണ്ണ കൃഷ്ണൻകുട്ടി, ലൈല റഷീദ്, അന്പിളി ഓമനക്കുട്ടൻ, സുൽഫിക്കർ അലി എന്നിവർ പങ്കെടുത്തു.
Read Moreമൂന്നാഴ്ചത്തേക്ക് അറസ്റ്റ് വേണ്ട..! വ്യാജരേഖയുണ്ടാക്കി പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ച കേസ്; സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യുന്നതു തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്ന കേസിൽ സിനിമാതാരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി മൂന്നാഴ്ചത്തേക്കു തടഞ്ഞു. ഡിസംബർ 21നു രാവിലെ 10.15ന് സുരേഷ് ഗോപി ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ മുന്‍പാകെ ഹാജരാകണമെന്നും കൂടുതൽ ചോദ്യംചെയ്യണമെങ്കിൽ മുൻകൂർ നോട്ടീസ് നൽകി വിളിച്ചുവരുത്താമെന്നും ഹൈക്കോടതി പറഞ്ഞു. ഹർജി ജനുവരി ആദ്യവാരം പരിഗണിക്കാൻ മാറ്റി. വ്യാജരേഖകളുപയോഗിച്ചു പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തു സംസ്ഥാന സർക്കാരിനു നികുതിയിനത്തിൽ നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചു രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. വ്യാജരേഖയുപയോഗിച്ചാണു സുരേഷ് ഗോപി വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. പുതുച്ചേരിയിലെ മേൽവിലാസത്തിൽ താമസക്കാരനാണെന്നു നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സുരേഷ് ഗോപി ഹാജരാക്കിയിരുന്നെങ്കിലും ഇതിൽ നോട്ടറിയുടെ ഒപ്പ് വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരമൊരു സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയില്ലെന്നു നോട്ടറി…
Read Moreദൃശ്യം ദിലീപ് കണ്ടോ? നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട രേഖകൾ നടൻ ദിലീപ് പരിശോധിച്ചു; അങ്കമാലി കോടതിയിൽ അഭിഭാഷകനോടൊപ്പം എത്തിയാണ് ദിലീപ് രേഖകൾ പരിശോധിച്ചത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട രേഖകൾ നടൻ ദിലീപ് പരിശോധിച്ചു. അങ്കമാലി കോടതിയിലെത്തിയാണ് ദിലീപ് കേസ് രേഖകൾ പരിശോധിച്ചത്. അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. നടിയുമായി സബന്ധപ്പെട്ട ദൃശ്യങ്ങൾ കാണിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേസ് രേഖകൾ പരിശോധിക്കാൻ അനുവദക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
Read Moreകുരുക്കഴിയും കാത്ത് സഞ്ചാരികൾ..! കാഴ്ചയുടെ വിരുന്നൊരുക്കി ഇടമലയാർ; വന്യജീവികളുടെയും ഡാമിന്റെയും സുരക്ഷ കണക്കിലെടുത്ത് സഞ്ചരികളെ വിലക്കി അധികൃതർ
ജിജു ജോർജ് കോതമംഗലം: അണിഞ്ഞൊരുങ്ങി വിരുന്നെത്തുന്നവരെ കാത്തിരയിരിക്കുകയാണ് ഇടമലയാര്‍ ഡാമും പരിസരവും. പക്ഷേ സഞ്ചാരികളെ ഇവിടേക്ക് കടത്തിവിടേണ്ടെന്ന് അധികാരികൾ നിലപാടെടുത്തതോടെ ഇടമലയാറിലെ വിസ്മയകാഴ്ചകൾ വിനോദസഞ്ചാരികൾക്ക് അന്യമാവുകയാണ്.ഇടമലയാറിലെ വിസ്മയകാഴ്ചകൾ കാണുവാനും ആസ്വദിക്കുവാനുമുള്ള അവസരം നിഷേധിക്കപ്പെടുന്നത് പ്രകൃതി സൗന്ദര്യം ഇഷ്ടപ്പെടുന്ന ആർക്കും നഷ്ടബോധമുണ്ടാക്കുന്ന ഒന്നാണ്. സമൃദ്ധമായി പെയ്തിറങ്ങിയ കാലവര്‍ഷം ഇടമലയാര്‍ ഡാം റിസര്‍വോയറിനെ ജലസന്പുഷ്ടമാക്കി മാറ്റി. പരമാവധി സംഭരണ ശേഷിയിലാണ് ഡാമിപ്പോൾ. ഹെക്ടർ കണക്കിന് പരന്നുകിടക്കുന്ന ജലാശയവും, റിസര്‍വോയറിന്റെ ഒരറ്റത്തെ വെള്ളച്ചാട്ടവും ഇടമലയാറിന്റെ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടുന്നു. പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം പ്രകൃതിയൊരുക്കിയ ഒരു വിരുന്നുതന്നെയാണ്.വിനോദസഞ്ചാരികള്‍ക്കോ പരിസ്ഥിതി പഠന വിദ്യാര്‍ഥികള്‍ക്കോ പോലും ഇവിടേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഡാമിന്റെ സുരഷയും വനസംരക്ഷണവും വന്യജീവികളുടെ സംരക്ഷണവുമെല്ലാം മുന്‍നിർത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടമലയാറിലേക്കുള്ള പ്രവേശനം നിരോധിച്ചത്.ആനയുള്പ്പടെയുള്ളവയില് നിന്ന് സഞ്ചാരികള്‍ക്ക് നേരേ ആക്രമണമുണ്ടാകാനുള്ള സാധ്യതയും പ്രതികൂലഘടകമായി പറയുന്നു. പ്രകൃതിയെ അടുത്തറിയാനുള്ള ഒരു ഇടം വേലികെട്ടി തടഞ്ഞിരിക്കുന്നതിൽ സഞ്ചാരികള്‍ക്ക് ഏറെ…
Read Moreനിങ്ങൾക്കറിയാമോ ഇവന്മാരെ? സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് തട്ടിയെടുത്തത് അരലക്ഷത്തോളം; തട്ടിപ്പു നടത്തിയവരുടെ ചിത്രം പുറത്ത് വിട്ട് പോലീസ്
ആലുവ: നേരറിയാൻ സിബിഐ എന്നു കേട്ടുശീലിച്ച നാട്ടിൽ ഇതേ പേരിൽ ആലുവയിൽ വ്യാജന്മാർ കാട്ടിയത് നെറികേട്. നാട്ടിലേക്ക് പോകാൻ ആലുവ റെയിൽവേസ്റ്റേഷനിൽ എത്തിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് സിബിഐ ഉദേ്യാഗസ്ഥർ ചമഞ്ഞെത്തിയവരുടെ തട്ടിപ്പിനിരയായത്. ഇതരസംസ്ഥാന തൊഴിലാളികൾക്ക് നഷ്ടമായത് 47,000 രൂപയും എടിഎം കാർഡും. ബാങ്കിൽ ഉടൻ വിവരം നൽകിയതിനാൽ അക്കൗണ്ടിലുണ്ടായിരുന്ന 12,000 രൂപ നഷ്ടമായില്ല. ഇന്നലെ രാവിലെയായിരുന്നു സംഭവം. ധൻബാദ് എക്സ്പ്രസിൽ നാട്ടിലേക്ക് പോകാനെത്തിയ ജാർഖണ്ഡ് സ്വദേശി സുരാധാൻ, ഒഡീഷ സ്വദേശി തപോവൻ എന്നിവരാണ് തട്ടിപ്പിനിരയായത്. സിബിഐ ഓഫീസർമാരെന്നു പരിചയപ്പെടുത്തിയ രണ്ടംഗസംഘം ഇവരോട് ആധാർകാർഡും യാത്രാരേഖകളും ആവശ്യപ്പെടുകയായിരുന്നു. ചില സംശയങ്ങളുള്ളതിനാൽ സുരാധാനെ സിബിഐ ഓഫീസിലേക്കാണെന്നും പറഞ്ഞ് സംഘം പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം എത്തിയപ്പോൾ ഇയാളുടെ ബാഗിലുള്ള 46,000 രൂപയും പേഴ്സിലുണ്ടായിരുന്ന 1000 രൂപയുമെടുത്തു. മൊബൈൽഫോണും എടിഎം കാർഡും വാങ്ങിയശേഷം റെയിൽവേസ്റ്റേഷനിൽ പോയി തപോവാനെ കൂട്ടിക്കൊണ്ടുവരാൻ…
Read More