കൊച്ചി: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന മോഷണക്കേസിൽ തെരച്ചിൽ ശക്തമാക്കി അന്വേഷണ സംഘം. മഹാരാഷ്ട്രയിൽ തങ്ങുന്ന അന്വേഷണ സംഘത്തിനു പ്രതികളെ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണു നടപടി. മോഷണം നടന്ന വീടുകളിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും ഫിംഗർ പ്രിന്റുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതെന്നാണു വിവരം. ഏതാനും ദിവസങ്ങൾക്കകം പ്രതികളെ പിടികൂടാൻ കഴിയുമെന്നുമാണു പോലീസ് വൃത്തങ്ങൾ പറയുന്നത്. കേരള-മഹാരാഷ്ട്ര പോലീസിന്റെ സംയുക്ത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. അന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് അറിയിച്ച അന്വേഷണ സംഘം അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായവും അന്വേഷണ സംഘം പ്രയോജനപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 15നും 16നുമാണു ജില്ലയെ നടുക്കിയ മോഷണപരന്പര അരങ്ങേറിയത്. കവർച്ചകൾക്കു പിന്നിൽ കുപ്രസിദ്ധ കവർച്ചാ സംഘങ്ങളായ മഹാരാഷ്ട്രയിലെ ചൗഹാൻ സംഘമാണെന്നു പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.…
Read MoreCategory: Kochi
കൊച്ചി നഗരത്തിൽ വൻ തീപിടിത്തം; ബാങ്ക് കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു ; ലക്ഷങ്ങളുടെ നഷ്ടം
കൊച്ചി: കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. റ്റി.ഡി. റോഡിൽ വാസുദേവ ബിൽഡിംഗിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ റീജണൽ ഓഫീസിനാണു തീപിടിച്ചത്. ഇന്നു രാവിലെ ഏഴോടെയുണ്ടായ തീപിടിത്തത്തിൽ ബാങ്കിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. റിസപ്ഷൻ, സെർവർ റൂം, പാൻഡ്രി ഏരിയ എന്നിവയാണു പൂർണമായും അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. റ്റിഡി റോഡിലൂടെയെത്തിയ സൈക്കിൾ യാത്രികനാണു ബാങ്ക് കെട്ടിടത്തിൽനിന്നു പുക ഉയരുന്നത് കണ്ടത്. വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഗാന്ധിനഗർ, ക്ലബ് റോഡ് ഫയർഫോഴ്സിന്റെ നാലു യൂണിറ്റുകൾ ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണു തീ നിയന്ത്രണവിധേയമാക്കിയത്. ബാങ്ക് കെട്ടിടത്തിലേക്ക് അധികൃതർക്കു പ്രവേശിക്കാൻ സാധിക്കാത്തതു രക്ഷാപ്രവർത്തനം ഏതാനും മിനിട്ടുകൾ വൈകുന്നതിനും കാരണമായി. പിന്നീട് വാതിലും ജനലും തകർത്താണ് ഫയർഫോഴ്സ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്. അധികൃതരുടെ സമയോചിത ഇടപെടലാണു…
Read Moreമുന്നറിയിപ്പുമായി പോലീസ്..! കവർച്ചസംഘം ലക്ഷ്യമിടുന്നതു റെയിൽപാളത്തിനു സമീപമുള്ള വീടുകൾ; കറുകുറ്റിയിൽ മതിലുകളിൽ അസാധാരണമായ അടയാളങ്ങൾ; മോഷ്ടാക്കളാകാമെന്ന് പോലീസ്; ഭീതിയോടെ ജനങ്ങൾ
കൊച്ചി/അങ്കമാലി: നാടിനെ നടുക്കിയ രണ്ടു മോഷണങ്ങൾ നടത്തിയ സംഘം ലക്ഷ്യം വയ്ക്കുന്നതു റെയിൽ പാളത്തിനു സമീപമുള്ള വീടുകളെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസിപി പി.പി. ഷംസ്. ഇങ്ങനെ സംശയിക്കാൻ വ്യക്തമായ വിവരങ്ങൾ പോലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും മോഷണം നടന്ന വീടുകൾക്കു സമീപം റെയിൽ പാതയുണ്ട്. റോഡുകളിലൂടെ രാത്രിയിൽ കൂട്ടു ചേർന്നു നടന്നാൽ സംശയം തോന്നുമെന്ന് അറിയാവുന്നതിനാലാണു മോഷണസംഘം റെയിൽപാത തെരഞ്ഞെടുക്കുന്നതെന്നാണു നിഗമനം. മോഷണം നടത്തി രക്ഷപ്പെടാനും ഇതാണു സൗകര്യം. റെയിൽപാത പോകുന്ന സ്ഥലങ്ങളിലെ ലേബർ ക്യാന്പുകളിൽ ഇപ്പോൾ പോലീസ് കൂടുതൽ പരിശോധന നടത്തുന്നുണ്ട്. മുഴുവൻ പ്രതികളും മഹാരാഷ്ട്രയിലേക്കു കടന്നതായി വ്യക്തമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണു ലേബർ ക്യാന്പുകളിൽ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അതേസമയം, മോഷണസംഘം അങ്കമാലി കറുകുറ്റിയിൽ എത്തിയിട്ടുള്ളതായി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള വീടുകളിലാണു മോഷണം നടക്കുന്നതിനാൽ കറുകുറ്റി റെയിൽവേ ഗേറ്റിന്…
Read Moreകിടക്കേണ്ടി വരും നാലുവർഷം..! മദ്യലഹരിയിൽ യാത്രക്കാരൻ മെട്രോ ട്രാക്കിലൂടെ ഓടി; എമർജൻസി പവർ പ്ലഞ്ചർ ഓഫാക്കിയതിനാൽ യുവാവ് രക്ഷപ്പെട്ടു; വിവിധ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു
കൊച്ചി: മദ്യലഹരിയിൽ ട്രാക്കിലൂടെ ഓടിയ യാത്രക്കാരൻ ഒരു മണിക്കൂറോളം മെട്രോ ഗതാഗതം തടസപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലേകാലോടെ പാലാരിവട്ടം സ്റ്റേഷനിൽ ട്രെയിൻ കയറാൻ എത്തിയ മലപ്പുറം തേഞ്ഞിപ്പലം കെകെ പീടികയിൽ വീട്ടിൽ സെയ്താലിയുടെ മകൻ അലി അക്ബർ (33) ആണ് മെട്രോ ഗതാഗതം താറുമാറാക്കിയത്. ട്രാക്കിലൂടെ ചങ്ങന്പുഴ ഭാഗത്തേക്ക് ഓടിയ ഇയാളെ സുരക്ഷാ ജീവനക്കാർ പിന്നാലെ ഓടി പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മെട്രോ ഗതാഗതം തടസപ്പെടുത്തിയതുൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പോലീസ് കേസെടുത്തു. പാലാരിവട്ടം സ്റ്റേഷനിൽനിന്നു ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലെത്തിയ അലി അക്ബർ മദ്യലഹരിയിൽ മറ്റു യാത്രക്കാർക്കു ശല്യമുണ്ടാക്കുന്നതു ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാർ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്കു ചാടി. സുരക്ഷാ ജീവനക്കാർ ഉടൻ എമർജൻസി പവർ പ്ലഞ്ചറിന്റെ ലിവർ തിരിച്ച് ട്രാക്കിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അടിയന്തരഘട്ടങ്ങിൽ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതിനായി മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന സംവിധാനമാണ് എമർജൻസി…
Read Moreതടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു; പി.വി. അൻവറിന്റെ ഭാര്യാ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി
കൊച്ചി: പി.വി. അൻവർ അനധികൃതമായി നിർമിച്ചെന്ന് പറയപ്പെടുന്ന ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നത് ഹൈക്കോടതി തടഞ്ഞു. താത്കാലികമായി നടപടികൾ നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. പി.വി. അൻവറിന്റെ ഭാര്യാ പിതാവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കേസ് ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ചീങ്കണ്ണിപ്പാലയിൽ നിർമിച്ച തടയണ പൊളിക്കണമെന്ന് ദുരന്തനിവാരണ സമിതിയാണ് നിർദേശം നൽകിയിരുന്നത്. രണ്ടാഴ്ചയ്ക്കകം തടയണ പൊളിക്കണമെന്നാണ് ഉത്തരവ് നൽകിയത്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ പൊളിക്കാനുള്ള ചുമതല. സ്ഥലം ഉടമസ്ഥൻ ഇതിനുള്ള ചെലവ് വഹിക്കണമെന്നും നിർദേശമുണ്ടായിരുന്നു. തടയണ സ്ഥലമുടമസ്ഥൻ പൊളിച്ചു മാറ്റാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെടുമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചിരുന്നു.
Read Moreമിണ്ടിപ്പോകരുത്..! സരിതയുടെ കത്തിൽ പൊതു ചർച്ച വേണ്ടെന്ന് ഹൈക്കോടതി; അപകീർത്തികരമായ പരമാർശം ഒഴിവാക്കണമെന്ന് കാട്ടി ഉമ്മൻ ചാണ്ടി നൽകിയ ഹർജിയിലാണ് ഉത്തരവ്
കൊച്ചി: സോളാർ കേസിലെ പ്രതി സരിത എസ്. നായരുടെ കത്തിലെ വിവരങ്ങൾ പൊതുഇടങ്ങളിൽ ചർച്ച ചെയ്യുന്നത് ഹൈക്കോടതി വിലക്കി. രണ്ടുമാസത്തേക്കാണ് വിലക്ക് ഏര്പ്പെടുത്തിയത്. മാധ്യമങ്ങൾക്കും വിലക്ക് ബാധകമാണ്. സരിതയുടെ കത്തിലെ അപകീർത്തികരമായ പരാമർശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സോളാർ കമ്മീഷൻ റിപ്പോർട്ടിനെതിരായ ഹർജി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. കേസ് വിശദവാദത്തിനായി ജനുവരി 15ലേക്ക് മാറ്റി. നേരത്തേ, ഹർജി പരിഗണിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി വിമർശിച്ചിരുന്നു. സോളാർ ജൂഡീഷൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് അനുചിതമെന്നും വിചാരണയ്ക്കുമുന്പ് എങ്ങനെ നിഗമനങ്ങളിലെത്താനാകുമെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Read Moreമുങ്ങിത്തുടങ്ങി..! കൊച്ചിയിലെ മോഷണ പരമ്പര; ഇതര സംസ്ഥാനക്കാരിൽ പലരെയും കാണാനില്ല; വ്യാപക പരിശോധനയുമായി പോലീസ്
കൊച്ചി: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവർച്ചാകേസുകളിലെ പ്രതികൾക്കായി പോലീസിന്റെ വ്യാപക തെരച്ചിൽ. കവർച്ചയ്ക്കു പിന്നിൽ ഇതര സംസ്ഥാനക്കാരാണെന്നു തിരിച്ചറിഞ്ഞതോടെ ഇവർ കൊച്ചിയിൽ തങ്ങിയ പ്രദേശം ഉൾപ്പെടെ കണ്ടെത്തുന്നതിനു പോലീസ് തെരച്ചിൽ ഉൗർജിതമാക്കി. മോഷണങ്ങൾക്കുശേഷം കൊച്ചിയിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്ന നിരവധി ഇതര സംസ്ഥാനക്കാരെ കാണാതായതായി പോലീസിനു വിവരം ലഭിച്ചതായാണു സൂചന. കാണാതായവരെ സംബന്ധിച്ചു അന്വേഷണം നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഒരു മാസത്തിനിടെ കൊച്ചിയിലെത്തിയ ഇതര സംസ്ഥാനക്കാരെ സംബന്ധിച്ച് കൃത്യമായ വിവരം പോലീസിന്റെ പക്കലില്ല. റെയിൽവേ സ്റ്റേഷനുകൾക്കു സമീപവും ആളൊഴിഞ്ഞ കെട്ടിടങ്ങൾക്കു സമീപവും താമസിച്ചിരുന്നവർ മോഷണ പരന്പരയ്ക്കുശേഷം കൊച്ചിവിട്ടു പോയെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഈ സംഘത്തിൽ മോഷണത്തിനു പിന്നിലുള്ളവരും ഉൾപ്പെട്ടിട്ടിണ്ടോയെന്നതു സംബന്ധിച്ചാണു പോലീസ് അന്വേഷണം. കാണാതായ ഇതര സംസ്ഥാനക്കാരെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാന്പിൽ നടത്തുന്ന പരിശോധനകളിൽ ഇതുവരെ അസ്വഭാവികമായി…
Read Moreസ്വർണക്കടത്തെങ്കിൽ പിന്നിൽ അവർ തന്നെ..! നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണം പിടികൂടി; മൊബൈൽ ഫോണ് ബാറ്ററിയുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനമിറങ്ങിയ യാത്രക്കാരനിൽനിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. മൊബൈൽ ഫോണ് ബാറ്ററിയുടെ രൂപത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട മലപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreപാറ്റൂർ കേസിൽ ജേക്കബ് തോമസിനെ ഹൈക്കോടതിയിൽ വിളിച്ചുവരുത്തി; സെറ്റിൽമെന്റ് രജിസ്റ്ററിന്റെ ആധികാരികത തേടുന്നതിനാണ് വേണ്ടിയാണ് വിളിച്ചുവരുത്തിയത്
കൊച്ചി: പാറ്റൂരിലെ വിവാദ ഭൂമി ഇടപാട് കേസിൽ ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയിൽ ഹാജരായി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെ ഹൈക്കോടതി വിളിച്ചുവരുത്തുകയായിരുന്നു. സെറ്റിൽമെന്റ് രജിസ്റ്ററിന്റെ ആധികാരികത സംബന്ധിച്ച് വിശദീകരണം തേടുന്നതിനുവേണ്ടിയാണ് ജേക്കബ് തോമസിനെ വിളിച്ചുവരുത്തിയത്.
Read Moreതലയ്ക്കു മീതേ കഴുകൻ കണ്ണുകളുമായി..! ഉല്ലാസത്തിനായി പാർക്കിലെത്തുന്ന വിദ്യാർഥികളുടെ സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പണം തട്ടുന്നതായി ആക്ഷേപം
മൂവാറ്റുപുഴ: ഉല്ലാസത്തിനായി പാർക്കിലെത്തുന്ന വിദ്യാർഥികളുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദ്യാർഥികളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപമുയരുന്നു. നഗരസഭ പാർക്കിൽ കുട്ടികളുടെ പെരുമാറ്റം ഫോണിൽ പകർത്തി പ്രചരിപ്പിക്കുന്നതും ഭീഷണിപ്പെടുത്തി പണം തട്ടുന്നതുമുൾപ്പെടെയുള്ള സംഭവങ്ങൾ പതിവാകുന്നുവെന്നാണ് ആക്ഷേപം. നിരവധി വിദ്യാർഥിനികളുൾപ്പെടെയുള്ളവർ പാർക്കിൽ നിത്യേനയെത്തുന്നുണ്ട്. ഇടതൂർന്ന കാട് പോലുള്ള പാർക്കിന്റെ ചില ഭാഗങ്ങളിൽ തന്പടിക്കുന്ന വിദ്യാർഥികൾ അടുത്തിടപഴകുന്ന രംഗങ്ങൾ സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്നു മൊബൈലിലും വീഡിയോ കാമറകളിലും പകർത്തി പ്രചരിപ്പിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ട പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർഥികളെ വിളിച്ചുവരുത്തി മുന്നറിയിപ്പു നൽകിയെങ്കിലും ഇതിപ്പോഴും തുടരുന്നുണ്ട്. കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗത്തിന്റെയും കൈമാറ്റത്തിന്റെയും കേന്ദ്രമായും പാർക്ക് മാറിയിട്ടുണ്ട്. സ്കൂളിലും കോളജിലും പോകാതെ പാർക്കിലെത്തുന്ന വിദ്യാർഥികളെയും ലഹരി മരുന്നുപയോഗിക്കുന്നവരെയും നിരീക്ഷിക്കാനും പിടികൂടാനും ഇവിടെ ആരുമില്ലാത്ത സ്ഥിതിയാണ്. നഗരത്തിലും സമീപത്തുമുള്ള സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളാണ് പ്രധാനമായും പാർക്കിൽ എത്തുന്നത്. ചില വാട്സാപ് ഗ്രൂപ്പുകളിൽ പാർക്കിൽ നിന്നുള്ള…
Read More