കളമശേരി: പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഗ്രൂപ്പുപോരിൽ മുഴുകിയിരിക്കുമ്പോൾ സി പി ഐ യുടെ നേതൃത്വത്തിൽ പോഷക സംഘടനകളെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിൽ. ഇതിൻെറ ഭാഗമായി കളമശേരി നിയോജക മണ്ഡലത്തിൽ രണ്ടിടത്തായി കൂടുതൽ പ്രവർത്തരെ സ്വാഗതം ചെയ്ത് സദസ്സുകൾ സംഘടിപ്പിച്ചു. എസ് എഫ് ഐ കുത്തകയായി വച്ചിരിക്കുന്ന കുസാറ്റിൽ പുതിയ യൂണിറ്റാണ് ഇന്നലെ എ ഐ എസ് എഫിൻെറ നേതൃത്വത്തിൽ രൂപീകരിച്ചത്. കഴിഞ്ഞ ആഴ്ച കൊടിതോരണങ്ങൾ നശിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കുസാറ്റ് കാമ്പസിൽ പുതിയ എ ഐ എസ് എഫ് യൂണിറ്റ് ആരംഭിച്ചത്. ഏലൂർ നഗരസഭയിൽ പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ്സ് സമിതികളിൽ നിന്നും അൻപതോളം പേർ എ ഐ വൈ എഫിലും ഇന്നലെ ചേർന്നു . യൂത്ത് കോൺഗ്രസ്സിൽ നിന്നും ഏലൂർ നഗരസഭ മണ്ഡലം സെക്രട്ടറി റുബൈന്റെ നേതൃത്വത്തിലാണ് അൻപതോളം പേർ എ ഐ വൈ എഫിൽ…
Read MoreCategory: Kochi
ഇവർ കൊടും ക്രിമിനലുകൾ..! പിറവത്ത് പെണ്കുട്ടിയുടെ കഴുത്തിൽ കത്തിവച്ച് മാതാവിന്റെ സ്വർണം മോഷ്ടിച്ച സംഭവം; തേനി സ്വദേശികളായ രണ്ടു പ്രതികൾ പിടിയിൽ
പിറവം: മകളുടെ കഴുത്തിൽ കത്തിവെച്ച് മാതാവിന്റെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ടു പ്രതികളെ പിറവം പോലീസ് പിടികൂടി. തേനി ബോഡിമേട്ട് സ്വദേശികളായ നാഗരാജ് സുബ്രഹ്മണ്യൻ (27), നാഗരാജ് വീരപ്പൻ (30) എന്നിവരെ മലപ്പുറം കൊണ്ടോട്ടിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി കനകരാജിനെ മൂന്നാഴ്ച മുന്പ് പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ജൂണ് 30ന് അർദ്ധരാത്രിയാണ് വീട് കുത്തിത്തുറന്ന് ഉള്ളിൽ പ്രവേശിച്ച മോഷണ സംഘം 14-കാരിയുടെ കഴുത്തിൽ കത്തിവെച്ച് അമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നത്. ഓണക്കൂർ നിരപ്പ് കോലാട്ടേൽ ശാന്തി ജോണിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തുള്ള മൂന്നു വീടുകളിലും മോഷണ ശ്രമമുണ്ടായി. മോഷണ സംഘത്തിലെ കനകരാജിനെ വെള്ളൂരിൽ നിന്നുമായിരുന്നു അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് മറ്റു പ്രതികളാരൊക്കെയാണസിലാക്കിയെങ്കിലും ഇവർ ഒളിവിൽ പോയിരുന്നു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മൊബൈൽ…
Read Moreഒന്നു പൊട്ടിക്കാനാരുമില്ലേ..! ഫ്ളാറ്റുഫോമിൽ കയറി യുവാവിന്റെ നഗ്നതാ പ്രദർശനം; ഫ്ളാറ്റുഫോമിൽ കയറാനാവാതെ സ്ത്രീ യാത്രക്കാർ; വെള്ളൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം
തലയോലപ്പറന്പ്: യുവാവിന്റെ നഗ്നതാ പ്രദർശനം റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. പിറവം റോഡ് (വെള്ളൂർ) റെയിൽവേ സ്റ്റേഷനിലാണ് യുവാവിന്റെ പരസ്യ നഗ്നതാ പ്രദർശനം സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വലക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിവസവും രാവിലെ എട്ടിനും പത്തിനും ഇടയിലാണ് സ്റ്റേഷനിലെ മധ്യഭാഗത്തുള്ള ഫ്ളാറ്റ്ഫോമിൽ കയറി നിന്നുള്ള യുവാവിന്റെ തോന്ന്യാസം. ഇതു മൂലം സ്ത്രീ യാത്രക്കാർ ട്രെയിൻ ഫ്ളാറ്റ്ഫോമിലേക്ക് വരുന്പോൾ മാത്രമാണ് ഇവിടേക്കെത്തുന്നത്. സ്റ്റേഷന്റെ സമീപവാസിയായ ഇയാളുടെ നഗ്നതാ പ്രദർശനം പലരും മൊബൈലിലും മറ്റും പകർത്തിയിട്ടുണ്ട്. ഇയാൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്കു പരാതി നൽകുമെന്ന് സ്ത്രീ യാത്രക്കാരുടെ കൂട്ടായ്മ അറിയിച്ചു. റെയിൽവേ പോലീസിന്റെയോ മറ്റ് സുരക്ഷാ ഏജൻസികളുടെയോ സാന്നിദ്ധ്യമില്ലാത്തതാണ് പിറവം സ്റ്റേഷൻ ഇത്തരം സാമൂഹ്യവിരുദ്ധരുടെ താവളമാകൻ കാരണം.
Read Moreഭാര്യയെ വെട്ടിക്കൊന്ന് മക്കളെ കൊല്ലാൻ ശ്രമിച്ച ശേഷം പിതാവ് തൂങ്ങി മരിച്ച സംഭവം; കുടും ബത്തോടുള്ള അമിത സ്നേഹമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നതിന് കാരണം ഇതൊക്കെ…
തോപ്പുംപടി: ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനു ശേഷം ഭർത്താവ് തൂങ്ങി മരിച്ച സംഭവം വിചിത്രമായ കൊലപാതകമെന്ന് പോലീസ്. പകപോക്കുന്നതിനും ഒരാളെ ഇല്ലാതാക്കുന്നതിനുമാണ് സാധാരണ കൊലപാതകങ്ങൾ നടക്കാറുള്ളത്. പക്ഷേ ഭാര്യയോടും മക്കളോടുമുള്ള അമിത സ്നേഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. “ഇത്ര നല്ലൊരു ഭാര്യയെ ആർക്കും കിട്ടില്ല, അത്രയും നല്ലവളാണ് എന്നാണ് റഫീക്കിന്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. അതേ പോലെ സംഭവത്തിന് മുൻപ് മക്കൾക്ക് ഇഷ്ടപ്പെട്ട മസാലദോശയും വാങ്ങി കൊടുക്കുകയും ചെയ്തു.”അവർക്കിനി മസാല ദോശ കഴിക്കാനാവില്ലല്ലോ എന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ നേരത്തെ തന്നെ ഉറപ്പിച്ച റഫീക്ക് തന്റെ മരണശേഷം കുടുംബം അനാഥമാകുമെന്ന ചിന്തയിലാണ് എല്ലാവരേയും കൊല്ലാൻ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. തന്റെ കുട്ടികൾക്ക് വേണ്ടി ഒന്നും കരുതി വയ്ക്കുവാൻ സാധിച്ചില്ലെന്ന എന്ന വിഷമവും ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ചുമട്ടുതൊഴിലാളിയായ റഫീക്ക് എവരോടും സ്നേഹത്തോടെ ഈ പഴകിയിരുന്ന റഫീക്ക് കുടുംബവീട്ടിൽ നിന്ന്…
Read Moreകാമുകനെ സ്വന്തമാക്കിയപ്പോൾ കൂടെ കൊണ്ടുപോയ മകളെ ക്രൂരമായി ഉപദ്രവിച്ച ശേഷം ഭർത്താവിന് തിരികെ നൽകി; 2മാസം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളോ ടൊപ്പംപോയ സൈറയുടെ കഥയിങ്ങനെ…
കൊച്ചി: ഒന്നര വയസുകാരിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയ്ക്കും കാമുകനുമെതിരേ പോലീസ് കേസെടുത്തു. പള്ളുരുത്തി സ്വദേശി സൈറ ഭാനു (23), കാമുകൻ കോഴിക്കോട് ബേപ്പൂർ സ്വദേശി ജുനൈദ് (27) എന്നിവർക്കെതിരേയാണ് പള്ളുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്കായി അന്വേഷണം ആരംഭിച്ചു. ഫോർട്ടുകൊച്ചി കുറ്റിക്കാട്ടിൽ അനൂപിന്റെ മകൾ മിൻഹ ഫാത്തിമയ്ക്കാണ് മർദനമേറ്റത്. ഭാര്യ സൈറ ഭാനുവും കോഴിക്കോട് സ്വദേശിയായ ജുനൈദും ചേർന്നു കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് അനൂപ് നൽകിയ പരാതിയിൽ പറയുന്നത്. ഇടത് തോളെല്ല് പൊട്ടിയ കുട്ടിയുടെ ദേഹമാകെ മർദിച്ചതിന്റെയും പൊള്ളലേൽപിച്ചതിന്റെയും പാടുകളുമുണ്ട്. കീഴ്ചുണ്ട് മുറിഞ്ഞനിലയിലാണ്. കാലുകൾ കയറിട്ട് മുറുകെ കെട്ടിയതിന്റെ കരിവാളിച്ച പാടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: രണ്ടു മാസം മുൻപു ഫേസ്ബുക്കിലൂടെയാണു കോഴിക്കോട് സ്വദേശി ജുനൈദുമായി സൈറാ ഭാനു പരിചയത്തിലാകുന്നത്. കഴിഞ്ഞ…
Read Moreമകളെ സിനിമയിൽ അഭിനിയിപ്പിക്കാൻ പിതാവിന് നഷ്ടമായത് 14 ലക്ഷം; നായികയായി സിനിമയിലെത്തിക്കാമെന്ന് പറഞ്ഞ് വേണുഗോപാൽ എന്നയാളാണ് പണം തട്ടിയെടുത്തന്നാണ് പരാതി
കൊച്ചി: മക്കൾക്കു സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞു കബളിപ്പിച്ചു 14 ലക്ഷം രൂപ തട്ടിയെടുത്തയാളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. പെരുന്പാവൂരിലെ ഒരു പന്പിൽ ജീവനക്കാരനായ അങ്കമാലി നായത്തോട്ടുകരയിൽ കെ.കെ. ഗോപകുമാർ, എറണാകുളം ചീരിക്കാട്ടുപാറ മുരിങ്ങോലിപ്പറന്പിൽ എം.കെ. വേണുഗോപാലിനെതിരേ നൽകിയ പരാതിയിലാണു നടപടി. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത സീനിയർ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താൻ എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ ഉത്തരവ് നൽകി. കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസാണ് ഉത്തരവിട്ടത്.
Read Moreഅവസാനത്തെ വഴിയും അടഞ്ഞു..! ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിഷാമിന് മാനസികരോഗമുണ്ടെന്ന ബന്ധു ക്കളുടെ വാദം പൊളിയുന്നു; മാനസിക പ്രശ്ന ങ്ങൾ ഒന്നുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
കൊച്ചി: ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിഷാമിന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. നിഷാമിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ച് കോടതി മാനസികാരോഗ്യ പ്രശ്നുണ്ടോയെന്ന് പരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കോടതി നിർദ്ദേശപ്രകാരം പരിശോധന നടത്തിയ മെഡിക്കൽ ബോർഡ് സംഘം ഇയാൾക്ക് യാതൊരു കുഴപ്പവുമില്ലെന്നും മാനസികരോഗിയാണെന്ന വാദം തെറ്റാണെന്നും റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. സർക്കാർ റിപ്പോർട്ട് പരിശോധിച്ച കോടതി മെഡിക്കൽ ബോർഡിന്റെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടെ റിപ്പോർട്ട് കോടതി വിളിച്ചുവരുത്തിയെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത മാധ്യമങ്ങളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കോടതി മെഡിക്കൽ റിപ്പോർട്ട് വിളിച്ചുവരുത്തിയിട്ടില്ല. റിപ്പോർട്ടിലെ വിവരങ്ങൾ പ്രദ്ധീകരിച്ച നടപടി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.
Read Moreപ്രതിയുടെ കാര്യം ജബ..ജബ..! വീട്ടമ്മയെ ബലമായി പിടികൂടി ചുംബിച്ചതിനെ തുടർന്ന് നാക്ക് കടിച്ചെടുത്ത സംഭവം ; രഹസ്യമായി നാക്ക് തുന്നിച്ചേർത്ത് പുറത്തിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
വൈപ്പിൻ : രാത്രിയിൽ വീട്ടുവളപ്പിൽ കയറി ബലമായി ചുംബിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. ഞാറക്കലെ ടൂറിസ്റ്റ് ടെന്പോ ഡ്രൈവറായ ഞാറക്കൽ മൂരിപ്പാടത്ത് എം. ജി. രാകേഷ് (30) ആണ് റിമാൻഡിലായത്. സംഭവത്തിനുശേഷം 30000 രൂപ മുടക്കി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വളരെ രഹസ്യമായി നാക്കിന്റെ ശസ്ത്രക്രീയയ്ക്കായി പ്രവേശിച്ചിരുന്ന പ്രതിയെ ശസ്ത്രക്രിയ നടത്തി ഡിസ്ചാർജ്ജ് ചെയ്തതിനു ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം ഞാറക്കൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ശസ്ത്രക്രീയയ്ക്കുശേഷം പ്രതിയുടെ സംസാരത്തിൽ വ്യക്തതക്കുറവുണ്ട്. പരാതിയോടൊപ്പം വീട്ടമ്മ പോലീസിനു നൽകിയ രണ്ട് സെന്റിമീറ്റർ നീളമുള്ള നാക്കിന്റെ കഷണം ഫോറൻസിക് ലാബിലേക്ക് പരിശോധനക്ക് അയച്ചതായി ഞാറക്കൽ എസ് ഐ ആർ രഗീഷ് കുമാർ അറിയിച്ചു. നാക്ക് പ്രതിയുടേതാണെന്ന് തെളിയിക്കാനാണിത്. 27നു രാത്രിയിലായിരുന്നു സംഭവം.…
Read Moreഭാര്യയെ വെട്ടികൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി; തടസം പിടിക്കാനെത്തിയ മൂന്നു മക്കൾക്കും വെട്ടേറ്റു; ഇന്നലെ ഇവർ സന്തോഷത്തിലായിരുന്നു വെന്ന് നാട്ടുകാർ; സംഭവം മട്ടാഞ്ചേരിയിൽ
മട്ടാഞ്ചേരി: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുവേലിപ്പടി ആർ.കെ. പിള്ള റോഡിൽ സുഹറ മൻസിലിൽ ജാൻസി (42) ആണ് അതിദാരുണമായി മരിച്ചത്. ഭർത്താവ് പി.കെ. പരീക്കുട്ടി എന്നു വിളിക്കുന്ന റഫീക്കിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രാത്രി ഒന്നരയോടെയാണു സംഭവമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവം തടയാനെത്തിയെന്നു കരുതുന്ന മൂന്നു മക്കൾക്കും വെട്ടേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്നു ഗുരുതര പരിക്കേറ്റ പതിനാലു വയസുകാരിയടക്കം മൂന്നു മക്കളെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോപ്പുംപടി ഫിഷിംങ്ങ് ഹാർബറിലെ തൊഴിലാളിയാണു റഫീക്ക്. ഇന്നലെ വൈകിട്ട് ഭാര്യയും ഭർത്താവും വളരെ സന്തോഷത്തോടെയാണു വീട്ടിലെത്തിയതെന്നു പരിസരവാസികൾ പറഞ്ഞു. തറവാട് വിറ്റതിന്റെ നല്ലൊരു ഓഹരി കഴിഞ്ഞ നാലു മാസം മുന്പാണു ലഭിച്ചത്. അതിനാൽ സാന്പത്തിക ബുദ്ധിമുട്ട് ഉള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നു. കൊലപാതകം എന്തിനായിരുന്നു എന്ന കാര്യം…
Read Moreഞാൻ പാവമല്ലേ..! ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി അജു വർഗീസ് ഹൈക്കോടതിയിൽ
കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അജു വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകി. അജു വർഗീസിനെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുന്നതിനോട് എതിർപ്പില്ലെന്ന് കാണിച്ച നടി നൽകിയ സത്യവാങ്മൂലവും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇരയുടെ പേര് പരസ്യപ്പെടുത്തിയ കേസിൽ കളമശേരി പോലീസാണ് അജു വർഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മൊബൈൽ ഫോണും അടുത്തിടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മനപൂർവം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്റെ അടുത്ത സുുഹൃത്താണെന്നും അജുവും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും
Read More