കോതമംഗലം: വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ കോതമംഗലം വിദ്യാഭ്യാസ ജില്ല സംബന്ധിച്ച കാര്യങ്ങളറിയാൻ ഔദ്യോഗിക വെബ്സൈറ്റായ ഡിഇഒ കോതമംഗലം ഡോട്ട് ഇൻ സന്ദർശിച്ചാൽ ഞെട്ടും. കാരണം ഈ വെബ്സൈറ്റ് തുറക്കുന്പോൾ ചെന്നെത്തുന്നത് അശ്ലീല വെബ്സൈറ്റിലേക്കാണ്. ഈ വെബ്സൈറ്റ് ഇപ്പോൾ ജർമനിയിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് അറിയുന്നു. വെബ്സൈറ്റിൽ ഒരവകാശവും കോതമംഗലം വിദ്യാഭ്യാസ വകുപ്പിനോ വിദ്യാഭ്യാസ ജില്ലയ്ക്കോ ഇല്ല. വെബ്സൈറ്റിന്റെ ഡോമൈൻ അവകാശം മേയ് ആദ്യം പ്രൊവൈഡർ, മറ്റൊരാൾക്ക് മറിച്ചുവിറ്റിരുന്നു. വിദ്യാഭ്യാസവകുപ്പ് വാർഷിക വരിസംഖ്യ അടയ്ക്കാതെവന്നതാണ് ഇതിനു കാരണം. ഇപ്പോഴത്തെ അവകാശിയാണ് അശ്ലീല സൈറ്റിലേക്ക് ലിങ്ക് നൽകി വെബ്സൈറ്റ് പഴയ പേരിൽതന്നെ നിലനിർത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. ഒരു മാസം മുന്‍പ് സംഭവം വിദ്യാഭ്യാസ ജില്ലാ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അന്നുതന്നെ ഡിഇഒ കോതമംഗലം എന്ന വെബ്സൈറ്റ് അഡ്രസ് മറ്റാർക്കും ലഭിക്കാത്തവിധം ബ്ലോക്ക് ചെയ്യുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സൈബർ സെല്ലിന് പരാതി നൽകിയിരുന്നതായും…
Read MoreCategory: Kochi
ആരായിരുന്നു പൾസർ സുനി..! നടിയെ ആക്രമിച്ച കേസിൽ സുനിയുടെ പഴയകാല ചരിത്രം പോലീസ് അന്വേഷിക്കുന്നു; 4വർഷം മുന്‍പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാ നുള്ള ശ്രമവും പോലീസ് അന്വേഷിക്കും
കൊച്ചി: യുവനടി ആക്രമണത്തിനിരയായ കേസിൽ മുഖ്യപ്രതി പൾസർ സുനി നേരത്തെ ചെയ്ത കുറ്റകൃത്യങ്ങളും പോലീസ് അന്വേഷിക്കുന്നു. മലയാള സിനിമയിലെ മറ്റൊരു നടിയെയും ഇയാൾ തട്ടികൊണ്ടുപോകാൻ ശ്രമിച്ച കേസും പോലീസ് അന്വേഷിക്കും. ആക്രമണത്തിന് ഇരയായ മുൻകാല നടിയെ നാലുവർഷംമുന്പ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചതുൾപ്പെടെ പുറത്തുവന്ന വിവരങ്ങൾ അന്വേഷിക്കുമെന്നാണു വിവരം. നേരത്തെയും ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും പരാതികൾ ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണം ഉണ്ടാകില്ലെന്നായിരുന്നു അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം അവസാന ഘട്ടത്തിൽ എത്തിനിൽക്കേ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കായാണു സുനിയുടെ മുൻകാല കുറ്റകൃത്യങ്ങളും പോലീസ് അന്വേഷിക്കുന്നത്. അതേസമയം, കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തവേ ഇതിനകം ചോദ്യംചെയ്ത നടൻ ദിലീപ്, സംവിധായകൻ നാദിർഷ എന്നിവടക്കമുള്ളവരെ വീണ്ടും ചോദ്യംചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുകയാണെന്നാണു വിവരം. ഇതുവരെ ലഭിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത ആവശ്യമായതിനാലാണു രണ്ടംഘട്ട ചോദ്യംചെയ്യൽ.…
Read Moreവരും തലമുറയെങ്കിലും രക്ഷപെടണം..! ജനവാസ മേഖലയോട് ചേർന്ന് കള്ളുഷാപ്പ് തുടങ്ങുന്ന കെട്ടിടത്തിൽ വീട്ടമ്മമാരുടെ ആത്മഹത്യാ ഭീഷണി; ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു
പെരുന്പാവൂർ: ജനവാസ മേഖലയോട് ചേർന്ന് കള്ളുഷാപ്പ് ആരംഭിക്കാനൊരുങ്ങുന്ന കെട്ടിടത്തിനുള്ളിൽ വീട്ടമ്മമാരുടെ ആത്മഹത്യാ ഭീഷണി. കള്ള് ഷാപ്പ് തുറക്കരുതെന്നാവശ്യപ്പെട്ട് മൂന്നു വീട്ടമ്മമാരാണ് കെട്ടിടത്തിനുള്ളിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. രാവിലെ ഒന്‍പതരയോടെ കെട്ടിടത്തിൽ കയറിയ ഇവരെ പോലീസും അധികാരികളും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കളക്ടറുമായി ചർച്ച നടത്തി വ്യക്തമായ തീരുമാനം ഉണ്ടാക്കുന്നതുവരെ ഷാപ്പ് തുറക്കാൻ അനുവദിക്കില്ലെന്ന അധികാരികളുടെ ഉറപ്പിന്മേലാണ് ഉച്ചയോടെ ആത്മഹത്യാഭീഷണി അവസാനിപ്പിച്ച് മൂവരും കെട്ടിടത്തിനു വെളിയിൽ വന്നത്. കീഴില്ലത്തുനിന്നും മാറ്റിയ കള്ള് ഷാപ്പ് പറന്പിപീടികയിൽ തുടങ്ങാൻ തീരുമാനിച്ചതോടെ പ്രദേശവാസികൾ സമരവുമായി രംഗത്തെത്തിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇതിനായി സമരസമിതി രൂപീകരിക്കുകയും തുടർച്ചയായ സമരം 68 ദിവസം പിന്നിടുകയും ചെയ്ത സാഹചര്യത്തിലാണ് സമരത്തിന് വഴിത്തിരിവായി ആത്മഹത്യാ ഭീഷണി. നിർമാണ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്ന കെട്ടിടത്തിലേക്ക് ദേഹത്ത് പെട്രോൾ ഒഴിച്ചെത്തിയ ഇവർ കോണ്‍ക്രീറ്റ് നനയ്ക്കാൻ…
Read Moreചെയ്തത് പോരാഞ്ഞിട്ട്..! പുതുവൈപ്പ് സമര ഭീഷണിയെ ചെറുക്കാൻ കർക്കശമായ കേസുകൾ ചാർജ് ചെയ്ത് സമരസമിതിയെ ഊരാക്കുടുക്കിലാക്കാൻ പോലീസ് നീക്കം; സ്പെഷൽ ടീമിനെ നിയോഗിച്ചു
വൈപ്പിൻ: പുതുവൈപ്പിലെ ഐഒസി എൽപിജി സംഭരണി പദ്ധതിക്കെതിരെയുള്ള നാട്ടുകാരുടെ സമരത്തിൽ ഞാറക്കൽ പോലീസ് എടുത്ത കേസുകൾ പരിശോധിക്കാനും, ഇതിന്റെ അന്വേഷണ പുരോഗതി വിലയിരുത്താനും റേഞ്ച് ഐജി പി.വിജയൻ ഞാറക്കൽ സർക്കിൾ ഓഫീസിൽ സന്ദർശനം നടത്തി. കേസുകൾ സസൂഷ്മം പരിശോധിച്ചും പഴുതുകളടച്ചും ശക്തമായ നിലയിൽ തന്നെ മുന്നോട്ട് പോകണമെന്ന് ഐജി അന്വേഷണ സംഘത്തിനു നിർദ്ദേശം നൽകിയതായാണ് സൂചന. കർക്കശമായ കേസുകൾ ചാർജ് ചെയ്ത് സമരക്കാരെ ഊരാക്കുടുക്കിലാക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്നാണ് സൂചന. ഇനിയുമുള്ള സമരഭീഷണിയെ ചെറുക്കാനാണിത്. പുരോഹിതനും സന്യാസിനികളും ഉൾപ്പെട്ടിട്ടുള്ള 11 കേസുകളാണ് നിലവിൽ ഞാറക്കൽ പോലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ എൽപിജി സംഭരണി പദ്ധതി കവാടം ഉപരോധിച്ചതിനും, ഹർത്താൽ നടത്തി വാഹന ഗതാഗതം തടഞ്ഞതിനും സമര സമിതിനേതാക്കൾ ഉൾപ്പെടെയുള്ള ആയിരത്തിൽ പരം ആളുകളുടെ പേരിലാണ് കേസ്. കൂടാതെ കോണ്‍ഗ്രസ്-ഐ നടത്തിയ ഹർത്താലിൽ ഗതാഗതം തടഞ്ഞതിനു രണ്ട് കേസുകൾ കോണ്‍ഗ്രസ്…
Read Moreഎറണാകുളം മെഡിക്കൽ കോളജിൽ രോഗിളെ തടഞ്ഞു നിർത്തി ഷൂട്ടിംഗ്: ഫാർമസി മറച്ചു പിടിച്ചതുമൂലം മരുന്നു വാങ്ങാനാവാതെ രോഗികൾ ബുദ്ധിമുട്ടി; പ്രതിഷേധിച്ച് രോഗികളും ബന്ധുക്കളും
കളമശേരി: പകർച്ചപ്പനി ചികിത്സ തേടിവന്ന രോഗികളെ തടഞ്ഞുനിർത്തി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ സിനിമാ ഷൂട്ടിംഗ് നടത്തിയത് രോഗികളുടെ പ്രതിഷേധ ത്തിലും ബഹളത്തിലും കലാശിച്ചു. ഇന്നലെ രാവിലെ മുതൽ ഒപി കെട്ടിടത്തിൽ ആരംഭിച്ച സിനിമാ ഷൂട്ടിംഗാണ് രോഗികൾക്കും കൂടെ വന്നവർക്കും ദുരിതമായത്. ഞായറാഴ്ച ആയതിനാൽ രോഗികൾ കുറവായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഷൂട്ടിംഗിന് അനുവദിച്ചത്. എന്നാൽ പകർച്ചവ്യാധികൾ പടരുന്ന സമയമായതിനാൽ നിരവധി രോഗികൾ മെഡിക്കൽ കോളജിൽ എത്തിയിരുന്നു. ഡോക്ടറെ കണ്ടശേഷം മരുന്നു വാങ്ങാൻ വരുന്നവരെ തടഞ്ഞതാണ് പ്രതിഷേധത്തിനിടയാക്കിയത്. ഷൂട്ടിംഗിനിടെ പ്രധാനമായും കാരുണ്യ ഫാർമസിയിലേക്കും ആർഎസ്ബിവൈ കൗണ്ടറിലേക്കും പോകുന്നവരെയാണ് തടഞ്ഞത്. ഒപി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആർഎസ്ബിവൈ കൗണ്ടറിനും ഞായറാഴ്ച അവധിയുണ്ടായില്ല. ചില രംഗങ്ങൾക്കായി കാരുണ്യ ഫാർമസി തുണിയിട്ട് മറച്ചാണ് ചിത്രീകരണം നടത്തിയത്. അകത്തുനിന്നു വരുന്ന രോഗികൾക്ക് കാരുണ്യാ ഫാർമസി കാണാത്ത വിധം വലിയ തുണികൊണ്ട് മറച്ച് വച്ചിരിക്കുകയായിരുന്നു. പരിചയമില്ലാത്ത രോഗികൾ ഇതുമൂലം…
Read Moreഞാറക്കൽ-പറവൂർ റേഞ്ചുകളിൽ ബാറുകൾ തുറന്നു; കോണ്‍ഗ്രസുകാർ പ്രതീകാത്മക ബാർകൗണ്ടർ തുറന്ന് പ്രതിഷേധിച്ചു; പ്രതിഷേധ കൗണ്ടറിലും വൻ തിരക്ക്
വൈപ്പിൻ: ഇടത് മുന്നണി മദ്യനയത്തിൽ മാറ്റം വരുത്തിയതിനെ തുടർന്ന് ത്രീ സ്റ്റാർ മുതൽ മേലൊട്ടുള്ള പദവികളിലെ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ നൽകിയതോടെ ഞാറക്കൽ, പറവൂർ എക്സൈസ് റേഞ്ചുകളിലെ രണ്ട് ബിയർ വൈൻ പാർലറുകൾ വീണ്ടും ബാറുകളായി. ചെറായി ബീച്ചിലും പറവൂർ നഗരത്തിലുമാണ് ഒരോ ബിയർ വൈൻ പാർലറുകൾ ഇന്നലെ മുതൽ ബാറുകളായി മാറിയത്. പറവൂരിൽ ചേന്ദമംഗലം കവലയിൽ പുതിയ ലൈസൻസിൽ ഒരു ബാറുകൂടി തുറക്കുമെന്ന് എക്സൈസ് അധികൃതർ സൂചന നൽകി. കൂടാതെ പുത്തൻ വേലിക്കരയിലും ഒരു ബാർ പ്രവർത്തനം തുടങ്ങും. അതേ സമയം ഞാറക്കൽ റേഞ്ച് പരിധിയിൽ നേരത്തെയുണ്ടായിരുന്ന അഞ്ച് ബിയർ വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയിട്ടില്ല. വൈപ്പിൻ സംസ്ഥാന പാതക്കടുത്ത് തന്നെ സ്ഥിതിചെയ്യുന്നതിനാൽ ദൂരപരിധി ഇവക്ക് വില്ലനായി മാറിയതുകൊണ്ടാണ് ലൈസൻസ് കിട്ടാതെ വന്നത്. ഇതിനിടെ ദൂരപരിധിയുടെ പേരിൽ ചെറായി ദേവസ്വം നടക്ക് വടക്കു നിർത്തലാക്കിയ…
Read Moreഅയൽവീട്ടിൽ മുൻ സിപിഎം വനിതാ കൗൺസിലർ ഷിജി കുത്തേറ്റ നിലയിൽ ; ഗൃഹനാഥാൻ ഫാനിൽ തുങ്ങിയ നിലയിലും; ഷിജിയെ ശല്യം ചെയ്തതിന് മുൻപ് വിജിലിനെ പോലീസ് താക്കീതു ചെയ്തിരുന്നു
കളമശേരി: അയൽവാസിയുടെ വീട്ടിലെ അടുക്കളയിൽ കുത്തേറ്റനിലയിൽ കണ്ടെത്തിയ ഏലൂർ നഗരസഭ മുൻ സിപിഎം വനിതാ കൗൺസിലർ ഗുരുതരാവസ്ഥയിൽ. അതേ വീട്ടിലെ ഗൃഹനാഥനെ ഡൈനിംഗ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഏലൂർ മഞ്ഞുമ്മൽ ജനത സ്റ്റോപ്പിനു സമീപം കുണ്ടേക്കാത്ത് വിശ്വനാഥന്റെ മകൻ വിജിൽ കുമാർ (48) ആണു മരിച്ചത്. കൂവേക്കാട് ഹൗസിൽ ഷിജി ഷിബുവിനാണു (36) കുത്തേറ്റത്. ഇന്നലെ രാവിലെ ഒന്‍പതിനാണു കുത്തേറ്റതെന്നാണു ഷിജിയുടെ മൊഴി. എന്നാൽ ഇന്നലെ ഉച്ചയ്ക്കു 12.45 ഓടെ അയൽവാസിയായ ഒരു യുവതി ചോരയിൽ കുളിച്ചുകിടക്കുന്ന ഷിജിയെ കണ്ടതോടെയാണു സംഭവം നാട്ടുകാർ അറിയുന്നത്. നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി ഷിജിയെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായ ഷിജി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഷിജിക്കു കുത്തേറ്റ സംഭവമറിഞ്ഞു പോലീസ് വീട്ടിലെത്തിയപ്പോഴാണു വിജിലിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഷിജിയെ വധിക്കാൻ ശ്രമിച്ചശേഷം…
Read Moreഷാഡോ പോലീസിന്റെ വലയിൽ കുടങ്ങി..! പ്രായപൂർത്തിയാകാത്ത മകന്റെ കഞ്ചാവ് ഉപയോഗം; മകനെ ചതിയിൽ പെടുത്തിയ വനെ പിടികൂടണമെന്ന് മാതാപിതാക്കളുടെ പരാതി; സേലം ആനന്ദ് കുടുങ്ങിയതിങ്ങനെ…
കൊച്ചി: പ്രായപൂർത്തിയാകാത്ത മകന്റെ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ടു മാതാപിതാക്കൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കൊച്ചിയിലടക്കം സംസ്ഥാനത്തെ പ്രധാനനഗരങ്ങളിൽ കഞ്ചാവ് എത്തിച്ചിരുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിലായി. സേലം സ്വദേശിയായ ആനന്ദ് (22) ആണു 360 ഗ്രാം കഞ്ചാവുമായി എറണാകുളം റെയിൽവേ സ്റ്റേഷനു സമീപത്തുനിന്നു പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണർ എം.പി ദിനേശിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിന്റെ നിർദ്ദേശപ്രകാരം ഷാഡോ സബ്ഇൻസ്പെക്ടർ ഹണി കെ. ദാസിന്റെ നേതൃത്വത്തിൽ രഹസ്യനിരീക്ഷണത്തിലായിരുന്നു ഇയാൾ. എറണാകുളം സെൻട്രൽ സബ്ഇൻസ്പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂർ അടക്കമുള്ള നഗരങ്ങളിൽ കഞ്ചാവ് എത്തിച്ചശേഷം കൊച്ചിയിലെത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ആനന്ദിനെ പിടികൂടിയതെന്നു പോലീസ് പറഞ്ഞു. ഇയാളെ പിടികൂടിയതിനെത്തുടർന്നു നടന്ന റെയ്ഡിൽ ആറു പൊതി കഞ്ചാവും 30 പാക്കറ്റ് നിരോധിത പുകയില…
Read Moreപണത്തിനുമീതേ എല്ലാം തീരുമോ? ചരക്ക് കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടം; കോടതിയുടെ പുറത്ത് പ്രശ്നം ഒതുക്കി തീർക്കാൻ കോടികൾ വാഗ്ദാനം ചെയ്തു കപ്പൽ ഉടമ
ഫോർട്ട്കൊച്ചി: അംബർ എൽ എന്ന ചരക്ക് കപ്പൽ ബോട്ടിലിടിച്ച് രണ്ട് തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ ഒത്തുതീർപ്പിനായുള്ള ശ്രമം ഊർജ്ജിതമായി. അപകടത്തിൽപ്പെട്ട ബോട്ട് പൂർണമായും തകർന്ന് കടലിൽ താഴുകയും ചെയ്തു. അപകടത്തിൽ മരണമടഞ്ഞ രണ്ട് പേർക്കും കാണാതായ ഒരാളുടെ ആശ്രിതർക്കും മൂന്ന് കോടി വീതവും ബോട്ടുടമയ്ക്ക് ഒന്നര കോടിയും നഷ്ടപരിഹാരം നല്കി പ്രശ്നം ഒത്തുതീർപ്പാക്കുന്നതിനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കപ്പലുടമ നിയോഗിച്ച അഭിഭാഷകർ നടത്തിയ ചര്‍ച്ചയിൽ സംഭവം കോടതിയ്ക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കാന്‍ തീരുമാനമായിട്ടുണ്ട്.പനാമ രജിസ്ട്രേഷനിലുള്ള കപ്പൽ വളവുമായി ചൈനയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അപകടം നടന്നതിന് ശേഷം ബോട്ടുടമയും തൊഴിലാളികളും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കപ്പൽ തടഞ്ഞുവയ്ക്കാൻ കോടതി നിർദ്ദേശം നല്‍കിയത്. എത്രയും വേഗത്തിൽ ചരക്കുമായി പുറംങ്കടലിൽ കിടക്കുന്ന കപ്പൽ വിട്ടുകിട്ടുന്നതിനുള്ള നടപടിയാണ് കപ്പലുടമകളുമായി ബന്ധപ്പെട്ടവർ നടത്തുന്നത്.ഇതിന് അനുബന്ധമായാണ് കോടതിക്ക്…
Read Moreവിധവയായ സ്ത്രീയുടെ വീട്ടിൽ കയറി മക ളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടു ത്തി മാതാവിന്റെ സ്വർണം കവർന്നു; പ്രതി കൾ മുഖം മറച്ചിരുന്നെന്നും മലയാളത്തിലാണ് തങ്ങളോട് സംസാരിച്ചതെന്നും വീട്ടമ്മ
പിറവം: പിറവത്ത് ഇന്നലെ അർദ്ധരാത്രി വീട് കുത്തിത്തുറന്ന് ഉള്ളിൽ പ്രവേശിച്ച രണ്ടംഗ സംഘം 13-കാരിയുടെ കഴുത്തിൽ കത്തിവച്ച് അമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നു. ഓണക്കൂർ നിരപ്പ് കോലാട്ടേൽ സിൽവി ജോണിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തുള്ള മൂന്നു വീടുകളിലും മോഷണ ശ്രമമുണ്ടായി.സിൽവിയുടെ ഭർത്താവ് രണ്ട് വർഷം മുന്‍പ് മരിച്ചുപോയതിനാൽ മകളുമായി ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. ഇന്നു പുലർച്ചെ 2.30-ഓടെയാണ് വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിപ്പൊളിച്ച് സംഘം ഉള്ളിൽ പ്രവേശിച്ചത്. മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദംകേട്ട് ഇതിൽ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന മകൾ നേഹ എഴുന്നേറ്റതോടെ ഇവർ പെണ്‍കുട്ടിയുടെ വായ് പൊത്തിപ്പിടിച്ച് കഴുത്തിൽ കത്തിവച്ചു. അമ്മ സിൽവി സമീപത്തുകിടക്കുന്നുണ്ടായിരുന്നെങ്കിലും ഇതറിഞ്ഞിരുന്നില്ല. ഇതിനിടെ കുട്ടി വായിൽ നിന്നും കൈ വിടുവിപ്പിച്ച് കരഞ്ഞതോടെ അമ്മ സിൽവി ചാടി എഴുന്നേൽക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൊന്ന് കളയുമെന്ന് പറഞ്ഞുകൊണ്ട് സിൽവിയുടെ ആഭരണങ്ങൾ ഉൗരി വാങ്ങി. പെണ്‍കുട്ടിയുടെ കാലിലെ കൊലുസും,…
Read More