പ​രി​സ്ഥി​തി ​സൗ​ഹൃ​ദ ഗ​താ​ഗ​ത​ സം​വി​ധാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ സൈ​ക്കി​ൾ പ​ദ്ധ​തി​ അഞ്ചുമുതൽ

കൊ​ച്ചി: പ​രി​സ്ഥി​തി​സൗ​ഹൃ​ദ ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ (കെ​എം​ആ​ർ​എ​ൽ) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന  സൈ​ക്കി​ൾ പ​ദ്ധ​തി​ക്കു പ​രി​സ്ഥി​തി ദി​ന​മാ​യ അ​ഞ്ചി​നു തു​ട​ക്ക​മാ​കും. ചെ​റി​യ​ദൂ​ര യാ​ത്ര​യ്ക്കു സൈ​ക്കി​ൾ എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി​യാ​ണു പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നു കെ​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ​ക്കു സൗ​ജ​ന്യ​മാ​യി സൈ​ക്കി​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാം. മെ​ട്രോ​യ്ക്ക് അ​നു​ബ​ന്ധ​മാ​യി കെ​എം​ആ​ർ​എ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ക്കി​ൾ ട്രാ​ക്കു​ക​ൾ ഒ​രു​ക്കും. മെ​ട്രോ​സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു സ്ഥ​ലം ല​ഭ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലാ​ണു സൈ​ക്കി​ൾ  റാ​ക്കു​ക​ൾ  ഒ​രു​ക്കു​ക. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ നാ​ലി​ട​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പി​ന്നീ​ടി​ത് മ​റ്റു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​മെ​ന്നു കെ​എം​ആ​ർ​എ​ൽ എം​ഡി ഏ​ലി​യാ​സ് ജോ​ർ​ജ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം മേ​ന​ക, സൗ​ത്ത് റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ, നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ക​ലൂ​ർ-​ക​ട​വ​ന്ത്ര​റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യം ന​ട​പ്പാ​ക്കു​ക. സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സൈ​ക്കി​ൾ ക്ല​ബി​ൽ അം​ഗ​ത്വ​മെ​ടു​ക്ക​ണം. ഇ​തി​നാ​യി പ​ണ​മൊ​ന്നും ആ​വ​ശ്യ​മി​ല്ല. വി​വ​ര​ങ്ങ​ൾ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ മ​തി. ഓ​രോ ത​വ​ണ സൈ​ക്കി​ളെ​ടു​ക്കു​ന്പോ​ഴും തി​രി​ച്ചു​വ​യ്ക്കു​ന്പോ​ഴും…

Read More

ഇത്രയേയുള്ളു കോൺഗ്രസ്..! പാർട്ടി വിരുധ പ്രവർത്തനം നടത്തിയ മ​ഞ്ഞ​ള്ളൂ​ർ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെയും ഭ​ർ​ത്താ​വി​നെ​യും കോ​ണ്‍​ഗ്ര​സി​ൽ തി​രി​ച്ചെ​ടു​ത്തു

വാ​ഴ​ക്കു​ളം: പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന കാ​ര​ണ​ത്താ​ൽ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്ന മു​ൻ മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നൈ​സി ഡൊ​മ​നി​ക്ക്, ഭ​ർ​ത്താ​വ് ഡൊ​മ​നി​ക് സ്ക​റി​യ എ​ന്നി​വ​രെ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ടു​ത്ത​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ.​വി​നോ​ദ് അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ മ​ത്സ​രി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് നൈ​സി​യെ പു​റ​ത്താ​ക്കി​യി​രു​ന്ന​ത്.ഇ​തി​നു സ​ഹാ​യ​ക​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന കാ​ര​ണം ചൂ​ണ്ടി​കാ​ട്ടി ഡൊ​മ​നി​ക്കി​നെ​യും അ​ന്ന​ത്തെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​ജെ. പൗ​ലോ​സ് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. 201015 ഭ​ര​ണ കാ​ല​യ​ള​വി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ​ത്തു​ട​ർ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന നൈ​സി രാ​ജി വ​യ്ക്കു​ക​യും പി​ന്നീ​ട് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച് ജ​യി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ലി​നെ​തി​രേ ഡൊ​മ​നി​ക് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Read More

അതിവേഗം എല്ലാം ശരിയാക്കിയെങ്കിലും കാ​ക്ക​നാ​ട്ടേക്ക് ഇ. ​ശ്രീ​ധ​ര​നുണ്ടാകാനിടയില്ല..! കൊച്ചി മെട്രോ: തൃപ്പൂണിത്തുറ പാത പൂർത്തിയാക്കി ഡിഎംആർസി മടങ്ങും

ബി​നീ​ഷ് പ​ണി​ക്ക​ർ കൊ​ച്ചി: കൊ​ച്ചി മെ​ട്രോ കാ​ക്ക​നാ​ട്ടേ​ക്കു ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കാ​ൻ  ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​നും (ഡി​എം​ആ​ർ​സി) മു​ഖ്യ​ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​നും ഉ​ണ്ടാ​കാ​നി​ട​യി​ല്ലെ​ന്നു സൂ​ച​ന. നി​ല​വി​ൽ ന​ട​ക്കു​ന്ന ആ​ലു​വ- പേ​ട്ട ഫെ​സ് വ​ണ്‍ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ  കൊ​ച്ചി മെ​ട്രോ പ​ദ്ധ​തി​യി​ലെ ത​ങ്ങ​ളു​ടെ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഡി​എം​ആ​ർ​സി ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ലോ​ചി​ക്കു​ന്ന​ത്. 30നു ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (കെ​എം​ആ​ർ​എ​ൽ) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗം ഫെ​സ് വ​ണ്ണി​ലെ ക​രാ​ർ ഡി​എം​ആ​ർ​സി​ക്കു പു​തു​ക്കി ന​ൽ​കാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്. ആ​ലു​വ മു​ത​ൽ പേട്ട​വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ​യു​ടെ ഫേ​സ് വ​ണ്‍  പി​ന്നീ​ട് ര​ണ്ടു കി​ലോ​മീ​റ്റ​ർ കൂ​ടി ദീ​ർ​ഘി​പ്പി​ച്ച് തൃ​പ്പു​ണി​ത്തു​റ വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​തി​നു ഇ​ന്നേ​വ​രെ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പേ​ട്ട വ​രെ​യു​ള്ള നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ​ദ്ധ​തി​യി​ൽ നി​ന്നു പി​ൻ​വാ​ങ്ങു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നി​ടെ പേ​ട്ട മു​ത​ൽ തൃ​പ്പൂ​ണി​ത്തു​റ…

Read More

കിളവൻമാരുണ്ട് സൂക്ഷിക്കുക..! അഞ്ചുവയ സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പി ക്കാൻ ശ്രമം; 65 കാരനായ വയോധികനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

ച​ക്ക​ര​ക്ക​ല്ല്: അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ​യോ​ധി​ക​നെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​വി​ല​ച്ചാ​ൽ കൊ​ല്ലം​ചി​റ​യി​ലെ ര​വീ​ന്ദ്ര​നെ (65) യാ​ണ് ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി 7.30ഓ‌​ടെ​യാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി വീ​ട്ടി​ന​ടു​ത്തു​ള്ള ക​ട​യി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി​പോ​ക​വെ വ​ഴി​മ​ധ്യേ​വ​ച്ച് ര​വീ​ന്ദ്ര​ൻ കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്. ക​ട​യി​ൽ​പോ​യ കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ സ​ഹോ​ദ​രി അ​ന്വേ​ഷി​ച്ച് ക​ട​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. വ​ഴി​മ​ധ്യേ കു​റ്റി​ക്കാ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും ബ​ഹ​ളം​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ൾ ര​വീ​ന്ദ്ര​നെ കൈ​കാ​ര്യം ചെ​യ്ത് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ക്സോ ആ​ക്ട് പ്ര​കാ​രം ര​വീ​ന്ദ്ര​ന്‍റെ പേ​രി​ൽ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

കതിരൂർ മനോജ് വധക്കേസ് പ്രതികളായ സിപിഎം പ്രവർത്തകരെ വിലങ്ങുവച്ചതിന് പോലീസുകാർക്കെതിരേ നടപടി; 24 മണിക്കൂറിനകം വിശദീകരണം നൽകണം

 കൊച്ചി: കതിരൂർ മനോജ് വധക്കേസ് പ്രതികളെ വിലങ്ങുവച്ചതിന് പോലീസുകാർക്കെതിരേ നടപടി. എആർ ക്യാന്പിലെ എസ്ഐക്കും 15 പോലീസുകാർക്കുമെതിരേയാണ് നടപടി. പ്രതികളെ കോടതിയിലേക്കു കൊണ്ടു പോയപ്പോൾ മനുഷ്യാ വകാശ ലംഘനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്നു. ഇക്കാര്യത്തിൽ 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും എആർ ക്യാന്പ് കമാൻഡന്‍റ് ആവശ്യപ്പെട്ടു. കതിരൂർ മനോജ് വധക്കേസിലെ വിചാരണക്കായി വ്യാഴാഴ്ച എറണാകുളം സിബിഐ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് സിപിഎം പ്രവർത്തകരായ പ്രതികളെ വിലങ്ങുവച്ചത്.

Read More

ഹൃദയസ്തംഭനം! ചലച്ചിത്ര നിര്‍മാതാവ് സിറാജ് വലിയവീട്ടില്‍ അന്തരിച്ചു; രാജമാണിക്യം, പ്രജാപതി, അപരിചിതന്‍ തുടങ്ങിയ നിരവധി സിനിമകളുടെ നിര്‍മാതാവായിരുന്നു

കൊ​ച്ചി: പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വും വി​ത​ര​ക്കാ​ര​നു​മാ​യ സി​റാ​ജ് വ​ലി​യ​വീ​ട്ടി​ല്‍ അ​ന്ത​രി​ച്ചു. അ​റു​പ​ത് വ​യ​സാ​യി​രു​ന്നു. ഹൃദയസ്തംഭനം​മൂ​ലം കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്നു പുലർച്ചെ 3.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. രാ​ജ​മാ​ണി​ക്യം, പ്ര​ജാ​പ​തി, അ​പ​രി​ചി​ത​ന്‍ തു​ട​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ളു​ടെ നി​ര്‍​മാ​താ​വാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ബ​റ​ട​ക്കം ഇ​ന്നു വൈ​കു​ന്നേ​രം 3.30ന് ​കൊ​ച്ചി നോ​ര്‍​ത്ത് എ​സ്ആ​ര്‍​എം റോ​ഡി​ലെ തോ​ട്ട​തും​പ്പ​ടി ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ ന​ട​ക്കും. ഭാ​ര്യ: ഹ​ദീ​ജ സി​റാ​ജ്. മ​ക്ക​ള്‍: വി. ​സി​നി​ക്, സി​ന്‍​സി, മും​താ​സ്. മ​രു​മ​ക​ള്‍: റെ​സി സി​നി​ക്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ അ​പ​രി​ചി​ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം നി​ർമിച്ച ആ​ദ്യ​സി​നി​മ. പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നും ഫൈ​നാ​ന്‍​സി​യ​റു​മാ​യി​രു​ന്ന അ​ദ്ദേ​ഹം എ​റ​ണാ​കു​ളം മാ​ര്‍​ക്ക​റ്റ് റോ​ഡി​ലെ വ​ലി​യ​വീ​ട്ടി​ല്‍ ചി​ട്ടി ഫ​ണ്ടി​ന്റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും കൂ​ടി​യാ​യി​രു​ന്നു.

Read More

പ്ര​ണ​യം ന​ടി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും! ദ​ളി​ത് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ൽ; ഇരുവരും പരിചയപ്പെടുന്നത് പെ​ൺ കു​ട്ടി​യു​ടെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ച്

അ​ങ്ക​മാ​ലി: പ​ത്തൊ​മ്പ​തു​കാ​രി​യാ​യ ദ​ളി​ത് വി​ദ്യാ​ർ​ഥി​നി​യെ പ്ര​ലോ​ഭി​പ്പി​ച്ച് നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​ങ്ക​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മു​ന്നു​ർ പി​ള്ളി കു​ഴു​പ്പി​ള്ളി​പ്പ​റ​മ്പി​ൽ അ​നീ​ഷ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ണ​യം ന​ടി​ച്ച് എ​ട​ത്ത​ല സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. അ​ങ്ക​മാ​ലി സു​ര​ഭി ലോ​ഡ്ജി​ൽ വ​ച്ചും വീ​ട്ടി​ൽ വ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പെ​ൺ കു​ട്ടി​യു​ടെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ച് പ​രി​ച​യ​പെ​ട്ട ശേ​ഷം പ്ര​ണ​യം ന​ടി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​ലു​വ ഡി​വൈ​എ​സ്പി ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ക​ള​മ​ശേ​രി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ​ന്നും സം​ശ​യം; ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍​ക്കി​ട​യി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്നു പോ​ലീ​സ്

ക​ള​മ​ശേ​രി: തോ​ക്ക് ചൂ​ണ്ടി മേ​ഘാ​ല​യ​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍​നി​ന്നു 2.5 ല​ക്ഷം രൂ​പ കൊ​ള്ള​യ​ടി​ച്ച​ കേസിൽ ക​ള​മ​ശേ​രി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര്‍ ബോ​ഡോ തീ​വ്ര​വാ​ദി​ക​ളെ​ന്നു സം​ശ​യം. പെ​ട്രോ​ൾ പ​മ്പി​ല്‍ മോ​ഷ​ണ​ത്തി​നാ​യെ​ത്തി​യ സം​ഘം ആ​കാ​ശ​ത്തേ​ക്കു​തി​ര്‍​ത്ത വെ​ടി​യു​ണ്ട​ക​ള്‍ ആ​സാ​മി​ലെ ബോ​ഡോ തീ​വ്ര​വാ​ദി​ക​ളു​ടെ കൈ​യി​ല്‍ കാ​ണു​ന്ന ത​രം തോ​ക്കി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്ന​തി​നാ​ല്‍ പ്ര​തി​ക​ള്‍​ക്കു തീ​വ്ര​വാ​ദി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി മേ​ഘാ​ല​യ പോ​ലീ​സ് പ​റ​യു​ന്നു. എ​കെ 47, എം 9 ​എം​എം റൈ​ഫി​ള്‍​സ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണു നി​റ​യൊ​ഴി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ല​ഭി​ച്ച വെ​ടി​യു​ണ്ട​ക​ളി​ല്‍ നി​ന്നാ​ണ് ഇ​ത് മ​ന​സി​ലാ​യ​ത്. ആ​സാം സ്വ​ദേ​ശി​ക​ളാ​യ ശ്രീ ​റോ​ഡു രാം ​ചോ​റി, ദീ​പു​ള്‍ ഡൈ​മാ​റി എ​ന്നി​വ​രെ​യാ​ണു ക​ള​മ​ശേ​രി​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍​നി​ന്നു പി​ടി​കൂ​ടി​യ​ത്. ക​ള​മ​ശേ​രി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​ക്കു സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. മേ​ഘാ​ല​യ​യി​ലെ ഈ​സ്റ്റ് ജ​ന്‍​ഡി​യ ഹി​ല്‍​സ് പോ​ലീ​സ് സ്റ്റേ​ഷന്‍റെ പ​രി​ധി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ഫെ​ബ്രു​വ​രി​യി​ല്‍ സം​ഘം കേ​ര​ള​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ്…

Read More

കാലില്‍ വേദനതോന്നി നോക്കിയപ്പോള്‍ കണ്ടത് പാന്റ്‌സ് കത്തുന്നത്! കാര്‍ ഓടിക്കവേ പോക്കറ്റിലിട്ട മൊബൈലിനു തീപിടിച്ചു; ബാറ്ററിയില്‍ നിന്നാണ് തീപിടിച്ചത്

ആ​​​ലു​​​വ: കാ​​ർ ഓ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഐ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ പാ​​ന്‍റ്സി​​ന്‍റെ പോ​​​ക്ക​​​റ്റി​​​ൽ കി​​​ട​​​ന്ന മൊ​​​ബൈ​​​ൽ ഫോ​​​ൺ ക​​​ത്തി​​​യ​​​ത് ആ​​​ശ​​​ങ്ക പ​​​ര​​​ത്തി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ഐ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ക​​​രി​​​യാ​​​ട് സ്വ​​​ദേ​​​ശി ഫെ​​​ബി​​​ന്‍റെ(30) ഫോ​​ണി​​നാ​​ണു തീ​​പി​​ടി​​ച്ച​​ത്. കൈ​​​ക്കു​​​ഞ്ഞു​​മാ​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്ന ഫെ​​​ബി​​​നൊ​​പ്പം ഭാ​​​ര്യ​​​യും മ​​​റ്റൊ​​​രു ബ​​​ന്ധു​​​വു​​​മു​​ണ്ടാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്നു കാ​​ർ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടെ​​ങ്കി​​ലും യാ​​ത്ര​​ക്കാ​​ർ പ​​രി​​ക്കേ​​ൽ​​ക്കാ​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​​ടെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം. ആ​​​ലു​​​വ ബൈ​​​പാ​​​സി​​ൽ കാ​​ർ എ​​​ത്തി​​​യ​​​പ്പോ​​​ൾ വാ​​​ഹ​​​ന​​​ത്തി​​നു​​ള്ളി​​ൽ പു​​​ക ഉ​​​യ​​​ർ​​ന്നു. കാ​​ലി​​ൽ വേ​​ദ​​ന​​തോ​​ന്നി നോ​​ക്കി​​യ​​പ്പോ​​ൾ പാ​​ന്‍റ്സ് ക​​​ത്തു​​​ന്ന​​താ​​ണു ക​​ണ്ട​​ത്. കാ​​ലി​​ൽ പൊ​​​ള്ള​​​ലേ​​​ല്ക്കു​​​ക​​​യും ചെ​​​യ്തു. കാ​​റി​​ൽ​​നി​​ന്നാ​​ണു തീ​​പ​​ട​​ർ​​ന്ന​​തെ​​ന്നു ക​​രു​​തി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണു മൊ​​​ബൈ​​​ലി​​ൽ​​നി​​ന്നു തീ ​​പാ​​ന്‍റ്സി​​ലേ​​ക്കു പ​​ട​​ർന്ന​​താ​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​ത്.ബാ​​​റ്റ​​​റി​​​യി​​​ൽ​​നി​​​ന്നാ​​​ണു തീ ​​​പി​​​ടി​​​ച്ച​​​ത്. പൊ​​ള്ള​​ലേ​​റ്റ ഫെ​​ബി​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​​കി​​​ത്സ​ തേ​​​ടി.

Read More

കാലവർഷക്കള്ളന്മാരെ സൂക്ഷിക്കുക..! കാലവർഷത്തെ വരവേൽക്കാൻ തസ്കരൻമാരും തയാറായതായി പോലീസ്; ജാഗ്രത നിർദേശവുമായി പോലീസും

കൊ​ച്ചി: കാ​ല​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കൊ​ച്ചി നി​വാ​സി​ക​ള്‍​ക്കു പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​കു​ന്ന​തോ​ടെ  ത​സ്‌​ക​ര വി​ള​യാ​ട്ടം വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത ഏ​റെ​യെ​ന്ന്. ഇ​തി​നു കോ​പ്പു​കൂ​ട്ടി മോ​ഷ​ണ സം​ഘ​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഫ്‌​ളാ​റ്റു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​വ​രും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ കാ​ല​വ​ര്‍​ഷം ശ​ക്ത​മാ​യ​തോ​ടെ ന​ഗ​ര​ത്തി​ല്‍ മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​ങ്ങ​ളും വ​ര്‍​ധി​ച്ചി​രു​ന്നു. ത​ന്മൂ​ല​മാ​ണ് ഇ​ത്ത​വ​ണ പോ​ലീ​സ് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ല്‍​ക​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ വീ​ടു​വി​ട്ടു പു​റ​ത്തു​പോ​കു​ന്ന​വ​ര്‍ സ​മീ​പ വാ​സി​ക​ളെ​യോ ബ​ന്ധു​ക്ക​ളെ​യോ വി​വ​രം ധ​രി​പ്പി​ക്ക​ണം. പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്ന വീ​ടു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ള്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക. മാ​ര​ക ആ​യു​ധ​ങ്ങ​ള്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വീ​ടു​ക​ള്‍​ക്കു പു​റ​ത്തു സൂ​ക്ഷി​ക്ക​രു​തെ​ന്നും  ദിവസങ്ങളോളം വീ​ട് അ​ട​ച്ചു പു​റ​ത്തു​പോ​കു​ന്ന​വ​ര്‍ വീ​ടി​നു മു​ന്നി​ലെ ലൈ​റ്റു​ക​ള്‍ പ്ര​കാ​ശി​പ്പി​ച്ചി​ട​രു​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ലും വീ​ടി​നു പു​റ​ത്തു ലൈ​റ്റു​ക​ള്‍ തെ​ളി​ഞ്ഞു​കി​ട​ക്കു​ന്ന​തു ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ടാ​ണെ​ന്നു മ​ന​സി​ലാ​ക്കാ​ന്‍ ത​സ്‌​ക​ര​ര്‍​ക്കു വ​ള​രെ വേ​ഗ​ത്തി​ല്‍…

Read More