തെറ്റുപറ്റിപ്പോയി, ഇനിചെയ്യില്ല..! സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന സി​നി​മ​ക​ളി​ൽ ഇ​നി അ​ഭി​ന​യി​ക്കി​ല്ല; അഭിനയത്തിലേക്ക് തിരിച്ചുവരുന്ന നടിയെ അഭിനന്ദിച്ച് പൃ​ഥ്വി​രാ​ജ്

കൊ​ച്ചി: കൊ​ച്ചി​യി​ൽ വാ​ഹ​ന​ത്തി​ൽ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ന​ടി​യെ അ​ഭി​ന​ന്ദി​ച്ച് ന​ട​ൻ പൃ​ഥ്വി​രാ​ജ് രം​ഗ​ത്ത്. അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​മാ​ണ് ന​ടി​യി​ൽ കാ​ണു​ന്ന​തെ​ന്നും പൃ​ഥ്വി​രാ​ജ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഇ​നി സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കി​ല്ല. അ​ത്ത​രം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​തി​ന് ക്ഷ​മ​ചോ​ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ടി അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചു​വ​രു​ന്ന​ത്. ഇ​ന്നു പൃ​ഥ്വി​രാ​ജി​നൊ​പ്പം ന​ടി മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​ത് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ഇ​ന്നു ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണ​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശം. പൃ​ഥ്വി​രാ​ജി​ന്‍​റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

Read More

പിന്നെങ്ങനെ പറ‍യാതിരിക്കും..! കേരള പോലീസ് വെറും കടലാസു പുലികൾ; സർക്കാർ ഗു​ണ്ടാ​ലി​സ്റ്റി​ൽ ചേർക്കേണ്ടത് പി. ​ജ​യ​രാ​ജ​നേ​യും സ​ക്കീ​ർ ഹു​സൈനേ​യും

കൊ​ച്ചി:  സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ർ​ച്ച ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. യു​വ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​കാ​ശ്ബാ​ബു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.  കേ​ര​ളാ പോ​ലീ​സി​ന്‍റെ ക​ഴി​വി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ അ​വ​ർ ക​ട​ലാ​സ് പു​ലി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്ക​രു​ത്. സ​ർ​ക്കാ​രി​ന്‍റെ ഗു​ണ്ടാ​ലി​സ്റ്റി​ൽ പി. ​ജ​യ​രാ​ജ​നേ​യും സ​ക്കീ​ർ ഹു​സൈനേ​യു​മാ​ണ് ആ​ദ്യം ചേ​ർ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ന​ക ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ഐ​ജി ഓ​ഫീ​സി​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി  കെ.​എ​സ്. ഷൈ​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജി.​രാ​ജ​ഗോ​പാ​ൽ, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദി​നി​ൽ ദി​നേ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.

Read More

ശി​വ​രാ​ത്രി​യാ​ഘോ​ഷ​വും പ​ൾ​സ​ർ സു​നി​യും ..! പ്രതികൾ മണപ്പുറം പോ​ലീ​സ് ക്ല​ബി​ൽ ഉണ്ടെന്നറിഞ്ഞ് മാധ്യമങ്ങളും കാഴ്ചക്കാ രായി നാട്ടുകാരും; ഉ​റ​ക്ക​മി​ല്ലാ​തെ പോ​ലീ​സും

ആ​ലു​വ: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ശി​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ ആ​ലു​വ ന​ഗ​രം ഇ​ന്ന് ജ​ന​സാ​ഗ​ര​ങ്ങ​ളാ​ൽ നി​റ​യും. അ​തി​നി​ട​യി​ലാ​ണ് കേ​ര​ള​ത്തെ ഇ​ള​ക്കി​മ​റി​ച്ച യു​വ ന​ടി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളെ പി​ടി​കൂ​ടി ആ​ലു​വ​യി​ൽ എ​ത്തി​ച്ച​ത്. ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള പ്ര​ധാ​ന​വ​ഴി​യാ​യ തോ​ട്ട​യ്ക്കാ​ട്ടു​ക​ര – മ​ണ​പ്പു​റം റോ​ഡി​ലു​ള്ള പോ​ലീ​സ് ക്ല​ബി​ലാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ പ​ൾ​സ​ർ സു​നി​യെ​യും വി​ജീ​ഷി​നെ​യും ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. സി​നി​മ​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​യ​തി​നാ​ൽ പ്ര​തി​ക​ൾ ഇ​വി​ടെ​യു​ണ്ടെ​ന്ന​റി​ഞ്ഞ് മാ​ധ്യ​മ​സം​ഘ​ങ്ങ​ളും കാ​ഴ്ച​ക്കാ​രാ​യി നാ​ട്ടു​കാ​രും പോ​ലീ​സ് ക്ല​ബി​ന് സ​മീ​പം ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത് ഈ ​വ​ഴി​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ഇ​ന്ന​ലെ മു​ത​ൽ ത​ട​സം നേ​രി​ട്ടി​രു​ന്നു. ബ​ലി​ദ​ർ​പ്പ​ണ​ത്തി​നും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യും മ​ണ​പ്പു​റ​ത്ത് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​നു​ള്ള പ്ര​ധാ​ന റോ​ഡി​ലാ​ണ് ഈ ​തി​ര​ക്ക് ദേ​ശീ​യ​പാ​ത വ​രെ വ്യാ​പി​ക്കു​ന്ന​തി​നാ​ൽ ശി​വ​രാ​ത്രി ദി​വ​സ​മാ​യ ഇ​ന്ന് ആ​ലു​വ വ​ൻ ഗ​താ​ഗ​ത കു​രു​ക്കി​ന് ഇ​ട​യാ​കും. പോ​ലീ​സ് ക്ല​ബി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​യി വി​ഷ്വ​ൽ മീ​ഡി​യ​ക​ളു​ടെ ഒ​ബി വാ​ഹ​നു​ക​ളും…

Read More

ഞാനും അങ്ങനെ വിശ്വസിക്കുന്നു..! നടിയെ ആക്രമിച്ച സംഭവം ആസുത്രിതമെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍; മുഖ്യപ്രതിയെ പിടികൂടിയ പോലീസിനെ അഭിനന്ദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച സംഭവം ആസുത്രിതമാണെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍ വീണ്ടും രംഗത്ത്.  മുഖ്യപ്രതിയെ പിടികൂടിയ പോലീസിനെ താന്‍ അഭിനന്ദിക്കുകയാണ്. സംഭവം ആസുത്രിതമാണെന്ന് താന്‍ പറയും മുന്‍പേ മാധ്യമങ്ങ ളും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും പറഞ്ഞതാണ്. എല്ലാവരെ പോലെ താനും അങ്ങനെ തന്നെ വിശ്വസിക്കുന്നുവെന്നും പ്രതി പിടിയിലായതില്‍ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പ്രതികരിച്ചു.

Read More

ഇവിടെയും വില്ലൻ മദ്യംതന്നെ…! ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വം; പ്രതികൾ പോലീസ് കസ്റ്റഡിയിൽ

പെ​രു​മ്പാ​വൂ​ർ: കൊ​ല​ക്കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​താ​യി സൂ​ച​ന. ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. നാ​ട്ടു​കാ​രാ​യ നാ​ല് യു​വാ​ക്ക​ൾ​ക്കെ​തി​രേ കു​റു​പ്പം​പ​ടി​പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. വേ​ങ്ങൂ​ർ മു​നി​പ്പാ​റ കൊ​മ്പ​നാ​ട് ക​ള​ത്തി​പ്പ​ടി കു​റു​മ്പ​ൻ മ​ക​ൻ സു​നി​ൽ (40) ആ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.​ത​ല​യി​ൽ നെ​റ്റി​യി​ലും കാ​ലി​ലും മു​റി​വേ​റ്റി​രു​ന്നു.​എ​ന്നാ​ൽ ശ​രീ​ര​ത്തി​ലെ ആ​ന്ത​രീ​കാ​വ​യ​വ​ങ്ങ​ൾ​ക്ക് ഏ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. സു​നി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സം. വീ​ടി​ന് സ​മീ​പ​മു​ള​ള പാ​റ​യി​ൽ ഇ​രു​ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​ത് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. ഇ​തി​നി​ടെ​യാ​ണ് മ​ർ​ദ്ദ​നം ഏ​റ്റ​ത്. പ​രി​ക്കേ​റ്റ സു​നി​ൽ വീ​ട്ടി​ൽ എ​ത്തി കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു. അ​തു വ​ഴി വ​ന്ന നാ​ട്ടു​കാ​രാ​ണ് ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​ത്.​കു​റു​പ്പം​പ​ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മ്യ​ത​ദേ​ഹം പോ​ലീ​സ് സ​ർ​ജ്ജ്ൻ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്തു.​സം​സ്കാ​രം ന​ട​ത്തി. 2012 ൽ…

Read More

അഴി’മതി’..! റേ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി പേ​ഴ​യ്ക്കാ​പ്പി​ള്ളി ഇ​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ

മൂ​വാ​റ്റു​പു​ഴ: റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ പോ​രാ​യ്മ പ​രി​ഹ​രി​ക്കാ​നും ക്ര​മ​ക്കേ​ട് ത​ട​യാ​നും പേ​ഴ​യ്ക്കാ​പ്പി​ള്ളി ഇ​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ധു​നി​ക സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്തു.റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി ഐ​ഡ​ന്‍​റി​ഫി​ക്കേ​ഷ​ൻ (ആ​ർ​എ​ഫ്ഐ​ഡി) സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് റേ​ഷ​ൻ വി​ത​ര​ണ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്റ്റോ​ക്ക് കൃ​ത്യ​മാ​യി ക​ട​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ഫോ​ണി​ൽ അ​പ്പോ​ൾ ത​ന്നെ ഈ ​മെ​ഷീ​ൻ സ​ന്ദേ​ശം അ​യ​യ്ക്കും. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നു റേ​ഷ​ൻ വാ​ങ്ങാ​നാ​കും. തൂ​ക്ക​ത്തി​ലും പി​ഴ​വു​ണ്ടാ​കു​ക​യി​ല്ല.സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഓ​രോ ഉ​പ​ഭോ​ക്താ​വും എ​ന്തൊ​ക്കെ വാ​ങ്ങി എ​ന്ന​തി​ന്‍​റെ ക​ണ​ക്ക് മൈ​ക്രോ ക​ണ്‍​ട്രോ​ളി​ൽ സൂ​ക്ഷി​ച്ചു വ​യ്ക്കാം. ഈ ​വി​വ​ര​ങ്ങ​ൾ അ​പ്പോ​ൾ ത​ന്നെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നു ല​ഭി​ക്കു​ന്നു. ഈ ​സം​വി​ധാ​നം ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ച് ക​ഴി​ഞ്ഞാ​ൽ പ​ണം അ​ട​യ്ക്കു​ന്ന കാ​ര്യ​വും എ​ളു​പ്പ​മാ​യി. ഒ​രു എ​ടി​എം പ്ര​വ​ർ​ത്തി​ക്കു​ന്ന​തു പോ​ലെ​യാ​ണ് ഇ​തി​ന്‍​റെ പ്ര​വ​ർ​ത്ത​ന​വും. കോ​ള​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളാ​യ വി.​ആ​ർ. റു​ക്സാ​ന, യ​മു​ന സു​കു​മാ​ര​ൻ,…

Read More

ജോലിക്കുപോയി തിരികെ വീട്ടിൽ വന്നപ്പോൾ വീടിനു മുകളിലൂടെ വൈദ്യുതി ലൈൻ; പോസ്റ്റുമാറ്റാനായി നാലുവർഷമാ യുള്ള വീട്ടമ്മയുടെ പോരാട്ടം തുടരുന്നു

ക​ള​മ​ശേ​രി: സ്വ​ന്തം വീ​ടി​നു മു​ക​ളി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ ലോ​ബി അ​ന​ധി​കൃ​ത വൈ​ദ്യു​തി ലൈ​ൻ വലിച്ച​ത്  ഒ​ഴി​പ്പി​ക്കാ​നു​ള്ള വീ​ട്ട​മ്മ​യു​ടെ പോ​രാ​ട്ടം നാ​ലു വ​ർ​ഷ​മാ​യി​ തുടരുന്നു. ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ കൂ​നം​തൈ പീ​ച്ചി​ങ്ങ​പ്പ​റ​മ്പി​ൽ റോ​ഡി​ലെ 107 ാം ന​മ്പ​ർ വീ​ട്ടി​ൽ ഷീ​ല ആ​ന്‍റ​ണി​യാ​ണ് അ​യ​ൽ​വാ​സി​ക​ൾ പി​ൻ​മാ​റി​യി​ട്ടും നീ​തി​ക്കാ​യി പൊ​രു​തു​ന്ന​ത്. 2013ൽ ​ജോ​ലി​ക്കു പോ​യി തി​രി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് വീ​ടി​ന് മു​ക​ളി​ലാ​യി  വൈ​ദ്യു​തി ലൈ​ൻ ഷീ​ല കാ​ണു​ന്ന​ത്. പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ  36ലെ ​ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​ണെ​ന്ന് അ​റി​യി​ച്ചു. പി​ന്നീ​ട് ഇ​രു​വ​രും കൈ​യൊ​ഴി​ഞ്ഞു​വെ​ന്നു മാ​ത്ര​മ​ല്ല ഇ​വ​രു​ടെ സ്വ​രം ഭീ​ഷ​ണി​യു​ടേ​താ​യി മാ​റി. എ​ന്നാ​ൽ ഷീ​ല ഭീ​ഷ​ണി​ക്കു മു​ന്നി​ൽ വ​ഴ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. കൂ​നം​തൈ റെ​യി​ൽ​വേ ലൈ​നി​നോ​ട് ചേ​ർ​ന്ന വീ​ടു​ക​ളു​ടെ ഇടയിലായിട്ടാണ് ഏ​ഴ് പോ​സ്റ്റു​ക​ൾ ഇ​ട്ട​ത്. ഈ ​പോ​സ്റ്റി​ൽ നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് വൈ​ദ്യു​തി ലൈ​ൻ എ​ടു​ത്തി​ട്ടു​മി​ല്ല. പി​ന്നെ എ​ന്തി​നാ​ണ്  ഇ​തി​ലൂ​ടെ വൈ​ദ്യു​തി ലൈ​ൻ എ​ന്ന ചോ​ദ്യ​ത്തി​ന് കെ​എ​സ്ഇ​ബി​ക്കും ഉ​ത്ത​ര​മി​ല്ല.…

Read More

ഇങ്ങനെയൊന്നു നിങ്ങളുടെ നാട്ടിലുണ്ടോ..! പതിനൊന്നു വർഷത്തെ ചരിത്രവുമായി ഒരു സായാഹ്ന കൂട്ടായ്മ; അംഗങ്ങളായി 50ന് മുകളിൽ പ്രായമുള്ളവർ

ചെ​റാ​യി: ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നോ​ട​ടു​ത്ത ച​രി​ത്ര​വു​മാ​യി പ​ള്ള​ത്താം​കു​ള​ങ്ങ​ര ക്ഷേ​ത്ര​മൈ​താ​നി​യി​ലെ സാ​യാ​ഹ്ന കൂ​ട്ടാ​യ്മ​യാ​യ വെ​ളി​വ​ള​യം ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്.  സാ​യ​ന്ത​ന​ങ്ങ​ളി​ൽ പ്രാ​യ​മാ​യ​വ​ർ ഒ​ത്തു​കൂ​ടി സൊ​റ പ​റ​യു​ന്ന സം​ഘ​മെ​ന്ന വി​ലാ​സ​മ​ല്ല വെ​ളി​വ​ള​യ​ത്തി​നു​ള്ള​ത് അതിനും അപ്പുറത്താണ് ഇതിന്‍റെ പ്ര​വ​ർ​ത്ത​നം. സാ​ധാ​ര​ണ കൂ​ലി​വേ​ല​ക്കാ​രും റി​ട്ട​യ​ർ ചെ​യ്ത​തും അ​ല്ലാ​ത്ത​വ​രു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​മു​ൾ​പ്പെ​ടെ  25 അം​ഗ​ങ്ങ​ളു​ള്ള കൂ​ട്ടാ​യ്മ​ക്കാ​ർ ദി​വ​സ​വും അ​ഞ്ച​ര​മ​ണി​യോ​ടെ ക്ഷേ​ത്ര​മൈ​താ​നി​യി​ൽ ത​ന്പ​ടി​ക്കും. തു​ട​ർ​ന്ന് സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ളു​ടെ കെ​ട്ടു​ക​ൾ അ​ഴി​ഞ്ഞു​വീ​ഴും.  രാ​ത്രി ഏ​ഴ​ര​വ​രെ നാ​ട്ടി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ബ​ന്ധി​യാ​യ​തും ആ​നു​കാ​ലി​ക​വും അ​ല്ലാ​ത്ത​തു​മാ​യ  വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. ഇ​തി​നി​ട​യി​ൽ  കു​ടും​ബ​സൗ​ഹൃ​ദ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര പ്ര​ശ്ന​ങ്ങ​ളും കൂ​ടി വി​ഷ​യ​മാ​കാ​റു​ണ്ട്. ഇ​ത് ഇ​ന്നും ഇ​ന്ന​ല​യും തു​ട​ങ്ങി​യ​ത​ല്ല 11 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട് ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ് ഈ ​ഒ​ത്തു​ചേ​ര​ൽ.    വെ​റു​തെ സൊ​റ പ​റ​ഞ്ഞി​രി​ക്കു​ന്ന സം​ഘ​മാ​ണെ​ന്ന് പു​റ​മെ തോ​ന്നു​മെ​ങ്കി​ലും ഈ ​കൂ​ട്ടാ​യ്മ​യെ​ക്കു​റി​ച്ച് അ​ടു​ത്ത​റി​യു​ന്പോ​ൾ ഈ ​മ​നോ​ഭാ​വം മാ​റും. തി​ക​ഞ്ഞ ച​ട്ട​വ​ട്ട​ക്കൂ​ടാ​ണ് വെ​ളി​വ​ള​യ​ത്തി​നു​ള്ള​ത്.   50 വ​യ​സു​ക​ഴി​ഞ്ഞ​വ​ർ​ക്കു മാ​ത്ര​മേ  അം​ഗ​ത്വം ല​ഭി​ക്കു.…

Read More

എല്ലാം ശരിയായില്ല..! മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് പോലീസിൽ കീ​ഴ​ട​ങ്ങി

കൊ​ച്ചി: മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ സി​പി​എം മു​ൻ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കീ​ഴ​ട​ങ്ങി. വ​ല്ലാ​ർ​പാ​ടം പ​ന​മ്പു​കാ​ട് പു​ന്ന​ക്കാ​ട്ടി​ൽ ഷ​ഗി (43)യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെ സെ​ൻ​ട്ര​ൽ സി​ഐ അ​ന​ന്ത​ലാ​ലി​നു മു​ന്പി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ രാ​ത്രി ത​ന്നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​മെ​ന്നും സെ​ൻ​ട്ര​ൽ സി​ഐ അ​റി​യി​ച്ചു. അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ ഷ​ഗി നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലൊ​യ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടാം തീ​യ​തി​യാ​ണ് മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സ്കൂ​ളി​ലെ​ത്തി​യ ​ഇ​യാ​ൾ മ​റ്റ് കു​ട്ടി​ക​ൾ ഒ​ന്നും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യു​ടെ സ്കൂ​ട്ട​ർ സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ പ്ര​തി​യു​ടെ ബ​ന്ധു താ​മ​സി​ച്ചു​വ​രു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. പ്ര​തി മൂ​ന്നാ​ർ, പീ​ച്ചി…

Read More

ഇനി പേടിയില്ലാതെ കിടന്നുറങ്ങാം..! തീപിടിത്തത്തെയും കള്ളൻമാരെയും പേടിക്കേണ്ട; പരിഹാരവുമായി പൊന്നാനി ക്കാരൻ രോ​ഹിത്

കാ​ല​ടി: സു​ര​ക്ഷി​ത​മാ​യ വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന ഡ്യു​വ​ൽ അ​ലെ​ർ​ട്ട് കോ​ള​ർ എ​ന്ന ഉ​പ​ക​ര​ണ​വു​മാ​യി എ​ട​പ്പാ​ൾ സ്വ​ദേ​ശി​യാ​യ കെ.​രോ​ഹി​ത്. കാ​ല​ടി ആ​ദി ശ​ങ്ക​ര  എ​ൻ​ജി​നീ​യ​റിം​ഗ് കോളജും  ശ്രീ ​ശാ​ര​ദാ വി​ദ്യാ​ല​യ​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ആ​ദി ശ​ങ്ക​ര യം​ഗ് സ​യി​ന്‍റി​സ്റ്റ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പൊ​ന്നാ​നി എ​വി​എ​ച്ച്എ​സ്എ​സി​ലെ രോ​ഹി​ത് അ​വ​ത​രി​പ്പി​ച്ച വ്യ​ത്യ​സ്ത​മാ​യ ഉ​പ​ക​ര​ണം. ര​ണ്ടാ​യി​രം രൂ​പ മാ​ത്രം ചി​ല​വ് വ​രു​ന്ന അ​ലെ​ർ​ട്ട് കോ​ള​ർ വീ​ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് തീ​പി​ടു​ത്ത​മു​ണ്ടാ​യാ​ൽ കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തോ​ടൊ​പ്പം തീ​യ​ണ​ക്കാ​നും സാ​ധി​ക്കും. ഗ്യാ​സ് ലീ​ക്കിം​ഗ് മൂ​ല​മോ വൈ​ദ്യു​ത ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മോ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ലോ തീ​പി​ടു​ത്ത​മു​ണ്ടാ​യാ​ൽ ഉ​പ​ക​ര​ണ​ത്തി​ലെ സെ​ൻ​സ​ർ പ്ര​വ​ർ​ത്തി​ക്കും. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച് നി​ശ്ചി​ത പ​രി​ധി​യി​ൽ ചൂ​ട് കൂ​ടി​യാ​ൽ മു​റി​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സെ​ൻ​സ​ർ ചൂ​ടാ​കു​ന്നു. തു​ട​ർ​ന്ന് സെ​ൻ​സ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ വ​ഴി സെ​റ്റ് ചെ​യ്ത ന​ന്പ​റി​ലു​ള്ള ഫോ​ണി​ലേ​ക്കു…

Read More