കൊച്ചി: പ്രണയവും യുവത്വവും ആഘോഷമാക്കുന്ന സംഗീത ആൽബവുമായി ഒരു കൂട്ടം ചെറുപ്പക്കാർ. യുവത്വം ആഘോഷമാക്കുന്ന പ്രണയദിനത്തിൽ ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രണയവും തമാശകളുമാണ് ’പ്രാണ- ബി മൈ വാല’ എന്ന് പേരിട്ടിരിക്കുന്ന സംഗീത ആൽബത്തിന്റെ പ്രമേയം. തമിഴിൽ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള നയനയാണ് ആൽബത്തിലെ നായിക. അശ്വിൻ, അഭിജിത്ത്, ശിവരാജ് തുടുങ്ങിയ പുതുമുഖങ്ങളെ കൂടാതെ ചലച്ചിത്ര നടൻ ഷൈൻ ടോം ചാക്കോ അഥിതി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിൽ എഡിറ്ററായും പരസ്യ സംവിധായകനായും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ബിബിൻ പോൾ സാമുവലാണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കഥയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നതും ഇദ്ദേഹം തന്നെ. രാജേന്ദ്ര പ്രസാദാണ് നിർമാതാവ്. നവാഗതനായ ജയപ്രകാശ് ജനാർദനനാണ് സംഗീത സംവിധായകൻ. പ്രണയം പ്രമേയമായ പാട്ടുകൾ രചിച്ചിരിക്കുന്നത് ഡെറിയും ഹരികൃഷ്ണനുമാണ്. സച്ചിൻ വാര്യരാണ് ഗായകൻ. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അൻജോയ് സാമുവലാണ്. ആൽബത്തിന്റെ…
Read MoreCategory: Kochi
പേടിച്ച് വിറളി പൂണ്ടവർ..! എൽഡിഎഫ് സമരപന്തലിന് അജ്ഞാതർ തീയിട്ടു; കളമശേരിയിൽ സംഘർഷാവസ്ഥ
കളമശേരി: കളമശേരി നഗരസഭയുടെ മുന്നിൽ കഴിഞ്ഞ രണ്ടാഴ്ചയായി സമരം നടത്തുന്ന എൽഡിഎഫിന്റെ സമരപന്തലിന് അജ്ഞാതർ തീയിട്ടു. നാളെ സമരം തീരാനിരിക്കെയാണ് ഈ സംഭവം. ഇതിനെ തുടർന്ന് നഗരസഭയ്ക്ക് മുന്നിൽ സംഘർഷാവസ്ഥയാണ്. സിപിഎം പ്രവർത്തകർ നഗരസഭയുടെ ഗേറ്റുകൾ പൂട്ടിയിരിക്കുകയാണ്. പന്തലിനുള്ളിലെ മൂന്നോളം ഫ്ലക്സ് ബോർഡുകൾ കത്തിപ്പോയി. ഷാമിയാനയും കത്തിയിട്ടുണ്ട്. രാത്രി രണ്ട് മണിയോടെയാണ് തീപിടിച്ചതായുള്ള സൂചന ലഭിച്ചിരിക്കുന്നത്. എന്നാൽ തൊട്ടടുത്ത ഫയർ സ്റ്റേഷനുകളിൽ ആരും വിളിച്ച് പറഞ്ഞിട്ടില്ല. അതിനാൽ തീ കത്തിയതിനെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭ്യമല്ല. സമീപത്തെ സിസിടി വി ക്യാമറകളിൽ നിന്ന് പ്രതികളെക്കുറിച്ച് കൂടുതൽ സൂചനകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് കളമശേരി പോലീസ്. പോലീസ് സ്റ്റേഷന് ഏതാനും മീറ്റർ അകലെ മാത്രമാണ് നഗരസഭ ഓഫീസ് സ്ഥിതി ചെയ്യുന്നത്. നഗരസഭ ചെയർപേഴ്സൺ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭ കവാടത്തിന് മുന്നിലാണ് സമരം പന്തൽ കെട്ടി ആരംഭിച്ചത്. പലിശയ്ക്ക് പണം…
Read Moreവിശ്വസിച്ചാലും ഇല്ലെങ്കിലും ..! വ്യവസായങ്ങളുടെ നാട്ടിൽ ജൈവ വൈവിധ്യങ്ങളുമായി ഇരിങ്ങോൾ കാവ്
സിജോ പൈനാടത്ത് കൊച്ചി: വ്യവസായങ്ങളുടെ നാടായ എറണാകുളം ജില്ലയിലാണു കേരളത്തിലെ ഏറ്റവും വലിയ കാവ് എന്നതു ചിലപ്പോൾ വിശ്വസിക്കാൻ പ്രയാസമാകും. ആലുവ-മൂന്നാർ റോഡിൽ (എഎം റോഡ്) പെരുന്പാവൂരിനും കുറുപ്പംപടിക്കും ഇടയിലുള്ള ഇരിങ്ങോൾ കാവ് കണ്ടാൽ അതിശയം അടക്കാനാവാതാകും. വിശ്വാസപരമായ പ്രാധാന്യത്തിനുമപ്പുറം 56 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഇരിങ്ങോൾ കാവ് ജൈവവൈവിധ്യങ്ങളുടെ അപൂർവക്കാഴ്ചകളും അനുഭവങ്ങളുമാണു സഞ്ചാരികൾക്കു സമ്മാനിക്കുന്നത്. അപൂർവ ഇനങ്ങൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു മരങ്ങളും ചെടികളും പക്ഷികളും ഇരിങ്ങോൾ കാവിൽ വളരുന്നു. 65 ഇനം പക്ഷിവർഗങ്ങൾ കാവിലുണ്ടെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിലേറെയും വംശനാശഭീഷണി നേരിടുന്നവയാണ്. 34 ഇനം അപൂർവ സസ്യങ്ങൾ, ഔഷധച്ചെടികൾ എന്നിവയും കാവിന്റെ പ്രത്യേകത. പൈൻ, തന്പകം, ഇഞ്ച, ഞെരള, ഇലവ് തുടങ്ങിയവയ്ക്കൊപ്പം കൂറ്റൻ ആഞ്ഞിലിമരങ്ങളും മാവുകളും നിരവധി വള്ളിച്ചെടികളും വനത്തിലെ പോലെ ഇവിടെ വളരുന്നു. ദൈവികമായ ഇടം എന്ന വിശ്വാസത്തിൽ കാവിന്റെ പരിസരങ്ങളിലെ മരങ്ങളോ ചെടികളോ…
Read Moreഇവിടെ കാറ്റിന്..! കൈയിൽ ചൂണ്ടയും പുറ ത്തു ബാഗുമുള്ള ന്യൂജൻ കുട്ടികൾക്ക് കഞ്ചാവിന്റെ ഗന്ധം; മണം പിടിച്ച് പോലീസും
വൈപ്പിൻ: പുറത്ത് ഒരു ബാഗും കയ്യിൽ ഒരു ന്യൂജെൻ ചൂണ്ടയുമായി ബൈക്കിലെത്തി കടൽതീരത്തും കായൽ തീരങ്ങളിലും ചൂണ്ടയിടുന്നവരെ പോലീസും എക്സൈസും നോട്ടമിടുന്നു. ഇവരിൽ പലരും രാവിലെ തന്നെ ചൂണ്ടയുമായി എത്തുന്നതിനു പിന്നിൽ മീൻ പിടുത്തം മാത്രമല്ല ലക്ഷ്യം മറിച്ച് കഞ്ചാവ് വിൽപ്പനയുമുണ്ടെന്ന തിരിച്ചറിവാണ് പോലീസിനും എക്സൈസിനു മുന്നിൽ ഇവർ നോട്ടപ്പുള്ളികളായിരിക്കുന്നത്. പലയിടങ്ങളിലും രാവിലെ മുതൽ വൈകുന്നേരം വരെ വെറുതെയിരുന്നു ചൂണ്ടയിടുന്നവരുണ്ട്. ഇവർക്ക് ഒരു മത്സ്യംപോലും ലഭിച്ചില്ലെങ്കിലും ചൂണ്ടയിടൽ തുടർന്നുകൊണ്ടിരിക്കും. ഇതിനിടെ നിരവധിപേർ കാഴ്ചക്കാരായും പരിചയും പുതുക്കിയും അടുത്തുകൂടാറുമുണ്ട്. ഇതിൽ പലരും കഞ്ചാവു വാങ്ങാൻ എത്തുന്നവരാണത്രേ. ബാഗിൽ ചെറുപൊതികളാക്കി സൂക്ഷിക്കുകയോ. ചൂണ്ടയിടുന്നതിനു സമീപം എവിടെയെങ്കിലും പൊതികൾ ഒളിപ്പിച്ചു വെക്കുകയോ ആണ് ഇവർ ചെയ്യുന്നത്. ആവശ്യക്കാർ വരുന്പോൾ പണം വാങ്ങി സാധനം ഇരിക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കുകയാണ് പതിവ്. ചൂണ്ടക്കാരനായി വരുന്പോൾ സംശയം ഉണ്ടാകില്ലെന്നതാണ് ഈ രീതിയുടെ പ്രത്യേകത.
Read Moreഅനധികൃതനിർമാണം: നിർദിഷ്ട എൽപിജി സംഭരണ കേന്ദ്രത്തിനു മുന്നിൽ 16 മുതൽ അനിശ്ചിതകാല ഉപരോധം
വൈപ്പിൻ: സൗത്ത് പുതുവൈപ്പിൽ നിർമാണം നടന്നുവരുന്ന നിർദിഷ്ട എൽപിജി സംഭരണ കേന്ദ്രത്തിനു മുന്നിൽ 16 മുതൽ അനിശ്ചിതകാല ഉപരോധം സംഘടിപ്പിക്കുമെന്നു എൽപിജി ടെർമിനൽ വിരുദ്ധ ജനകീയ സമരസമിതി അറിയിച്ചു. രാവിലെ ഏഴിന് ഉപരോധം ആരംഭിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ 2016 ആഗസ്റ്റ് രണ്ടിലെ ഉത്തരവ് അനുസരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ എൻവയോൺമെന്റ് ക്ലിയറൻസിലെ ഉള്ളടക്കത്തിനനുസരിച്ചു മാത്രമേ പുതുവൈപ്പിൽ ടെർമിനൽ നിർമാണം നടത്താൻ പാടുള്ളൂ. എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ച വേലിയേറ്റ രേഖയിൽ നിന്നും 200 മീറ്ററിനും 300 മീറ്ററിനും ഇടയിലാണ് നിർമാണപ്രവർത്തനം നടത്തുന്നത്. ഇതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. വി. തോമസ് എംപി, എസ്. ശർമ എംഎൽഎ, ജില്ലാ കളക്ടർ എന്നിവർക്കു നിവേദനങ്ങൾ സമർപ്പിച്ചിട്ടും യാതൊരു നടപടിയും ഇല്ല. ഐഒസി ആകട്ടെ നിയമവിരുദ്ധ നിർമാണവുമായി…
Read Moreവിവരമറിയും..! പള്ളുരുത്തിയിൽ വഴിയരികിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നു; കൈകാര്യം ചെയ്യുമെന്ന് നാട്ടുകാർ
തോപ്പുംപടി: പള്ളുരുത്തിയിൽ വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. രാത്രിയിൽ കക്കൂസ് മാലിന്യവുമായി എത്തി റോഡരികിൽ തള്ളുന്ന ടാങ്കർ ലോറികൾ നാട്ടുകാർക്ക് തലവേദനയാവുകയാണ്.കക്കൂസ് മാലിന്യം തള്ളുന്നവരെ കൈയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് ബോർഡുകൾ പലയിടത്തായി സ്ഥാപിച്ച് കാത്തിരിക്കുകയാണ് നാട്ടുകാർ. പള്ളുരുത്തി കച്ചേരിപ്പടിയിലെ കാനയിൽ ഈ ആഴ്ച മാത്രം മൂന്നോളം തവണയാണ് മാലിന്യം തള്ളിയത്. റോഡിന് സമീപത്തായതിനാൽ നാട്ടുകാർക്ക് വഴിനടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.രാത്രികാലങ്ങളിലാണ് മാലിന്യവുമായി ടാങ്കർ വണ്ടികളെത്തുന്നത്. മാലിന്യവണ്ടികളെത്തുന്നതിന് മുന്പായി ബൈക്കിൽ ചിലരെത്തി സ്ഥലത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വണ്ടിയിലെ മാലിന്യം നിക്ഷേപിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. കൊച്ചിയിലടക്കം ഉപയോഗിക്കുന്ന ടാങ്കറുകളുടെ വാൽവ് ഇടത് വശത്താണ്. എട്ട് ഇഞ്ച് വലിപ്പമുള്ള പൈപ്പും വാൽവുമാണു ടാങ്കറുകളിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ വഴിവക്കിലും പുഴയോരത്തുമെല്ലാം മാലിന്യം തള്ളാൻ ഏതാനും മിനിട്ടുകൾ മാത്രം മതിയാകും.പള്ളുരുത്തി പ്രദേശത്തെ കച്ചേരിപ്പടി,കോണം, വാട്ടർലാന്റ് റോഡ്, കളത്തറ കരി,…
Read Moreആ മൂന്ന്പേർ ആര്..! മഹാരാജാസിൽ കസേര കത്തിച്ച സംഭവം: മൂന്ന് എസ്എഫ്ഐക്കാർക്ക് ബന്ധമെന്നു റിപ്പോർട്ട്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തിൽ കൂടുതൽ എസ്എഫ്ഐക്കാർക്ക് ബന്ധമുണ്ടെന്നു അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. കോളജിലെ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവം നടന്നത് ഇടത് അധ്യാപക സംഘടനയിലെ (എകെപിസിടിഎ) അധ്യാപകന്റെ സാന്നിധ്യത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. സംഭവദിവസം കോളജിൽ പ്രിൻസിപ്പലിനെതിരേ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് കസേര കത്തിക്കൽ ഉണ്ടായതെന്നും പ്രതിഷേധ സമരത്തിൽ കോളജിലെ ഏഴ് അധ്യാപകരും പുറത്തുനിന്നുള്ള നാല് അധ്യാപകരും പങ്കെടുത്തെന്നും മൂന്നംഗ അന്വേഷണ കമ്മീഷൻ കണ്ടെത്തി. പ്രിൻസിപ്പലിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്ന വിവരം ഇടത് അനുകൂല അധ്യാപക സംഘടനാ ഭാരവാഹികൾക്ക് നേരത്തെ അറിയാമായിരുന്നെന്നും പരാമർശമുണ്ട്. അതേസമയം, അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് കോളജ് ഗവേണിംഗ് കൗണ്സിൽ ചർച്ച ചെയ്യും. ഇന്നു രാവിലെ 11 ന് കോളജിലാണ് ഗവേണിംഗ് കൗണ്സിൽ യോഗം നടക്കുന്നത്. നേരത്തെ അന്വേഷണ…
Read Moreനീന്തൽ അറിയാമായിരുന്നെങ്കിൽ..!കഞ്ചാവ് പ്രതി രക്ഷപ്പെട്ടത് കനാൽ നീന്തിക്കടന്ന്; കാറി ൽ നിന്നും കണ്ടെടുത്തത് ഇടുക്കി കഞ്ചാവ്
കൊച്ചി: കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 1.300 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതി ഒളിവിൽ. എക്സൈസ് പിന്തുടർന്നതിനെ തുടർന്നു വാഹനം ഉപേക്ഷിച്ച ഓടി രക്ഷപെട്ട കൂത്താട്ടുകുളം മുത്തോലപുരം സ്വദേശിയായ മനു വിൽസനാണ് ഒളിവിൽ പോയിരിക്കുന്നത്. ഇയാളുടെ ബന്ധു മാറാടി സ്വദേശി ബാബുവും ഒളിവിലാണ് ഇയാൾക്കും കഞ്ചാവു മാഫീയായുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ പി.കെ.രഘു പറഞ്ഞു. ഈ മാസം അഞ്ചിനായിരുന്നു സംഭവം. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.കെ.നാരായണൻകുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ പി.കെ.രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് മനു വിൽസന്റെ കാർ എക്സൈസ് പിന്തുടരുകയായിരുന്നു. എക്സൈസിന്റെ വാഹനം കണ്ട മനു വാഹനം അതിവേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. കാറിനെ പിന്തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോഴേക്കും മനു വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. ഇയാൾക്കു പിന്നാലെ എക്സൈസ്…
Read Moreകൊച്ചിയുടെ മുഖച്ചിത്രം..! വിവരണങ്ങളൊന്നുമില്ലാതെ എല്ലാവരും പറയും ചീനവല ; എങ്കിൽ ചീനവലയെ ക്കുറിച്ചറിയേണ്ടേ
സിജോ പൈനാടത്ത് കൊച്ചി: ചീനവലയുടെ ചിത്രം കൊച്ചിയുടെ മുഖച്ചിത്രമാണ്. വിവരണങ്ങളൊന്നുമില്ലാതെ കൊച്ചിയെ ഇതുകൊണ്ട് അടയാളപ്പെടുത്താനാകും. മത്സ്യബന്ധനത്തിനായുള്ള ഈ പരന്പരാഗത മാർഗം കൊച്ചിയുടെ പൈതൃകത്തിന്റെ സാക്ഷ്യപ്പെടുത്തൽ കൂടിയാണ്. പേരിൽ ചൈനയുണ്ടെങ്കിലും വന്നതു അവിടെനിന്നാണെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ചീനവലയെ കൊച്ചിയിലെത്തിച്ചതു വ്യാപാരത്തിനായി വന്ന പോർച്ചുഗീസുകാരാണ്. ചൈനയിലും പോർച്ചുഗീസിലും കന്പോഡിയയിലുമെല്ലാം മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ഡിപ്നെറ്റുകളാണു ചീനവലയായി ഇന്ത്യയിലേക്കെത്തിയത്. കായലിൽ കരയിൽനിന്ന് അൽപം മാറി വെള്ളത്തിലേക്കിറക്കിയാണു ചീനവലകൾ സ്ഥാപിക്കുന്നത്. തേക്കിൻകഴകൾകൊണ്ടു നിർമിച്ച ചട്ടക്കൂടിന്റെ മേൽഭാഗത്തുനിന്നു കായലിലേക്കു തൂങ്ങിക്കിടക്കുന്ന രീതിയിലാണു ചീനവല. വെള്ളത്തിനടിയിൽ കുഴിച്ചിട്ട വലിയ തൂണുകളിലാണു ചട്ടക്കൂട് ഘടിപ്പിക്കുക. ചട്ടക്കൂട് ഒരുക്കാൻ ഇപ്പോൾ ചിലർ കന്പിയും ഉപയോഗിക്കുന്നു. എതിർഭാഗത്തു വലിയ കല്ലുകൾ കയറിൽ കെട്ടിയിടുന്നു. ചട്ടക്കൂടിനു മുകളിൽ വല ഉയർത്താനും താഴ്ത്താനും സാധ്യമാകുന്ന തരത്തിലുള്ള കപ്പിയും കയറുകളുമുണ്ട്. ശരാശരി 30-35 അടിയാണു വലിയ ചീനവലകളുടെ ഉയരം. കുന്പിളിന്റെ ആകൃതിയിലാണു വല…
Read Moreസ്വപ്നം പൂവണിയുന്നു..! ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറെ കവാടത്തിനു പച്ചക്കൊടി
റിയാസ് കുട്ടമശേരി ആലുവ:മുറവിളികൾക്കും എതിർപ്പുകൾക്കും ഒടുവിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ കവാടം നിർമിക്കാൻ തീരുമാനമാകുന്നു. ഈ വിഷയത്തിൽ ഏറെ നാളുകളായി ആലുവയിൽ ചർച്ചകളും സമരങ്ങളും പരന്പരകളായി തുടർന്നുവരികയായിരുന്നു. പടിഞ്ഞാറൻ കവാടം യാഥാർത്ഥ്യമാകുന്നതോടെ നിർദ്ദിഷ്ഠ സ്ഥലത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റെയിൽവേ ഗുഡ്ഷെഡ് നഷ്ടമാകുന്നതിനെച്ചൊല്ലിയായിരുന്നു ആശങ്ക നിലനിന്നിരുന്നത്. എന്നാൽ, റെയിൽവേ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം തൃശൂരിലെ അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയറിംഗ് വിഭാഗം കവാടത്തിന്റെ രൂപരേഖ തയാറാക്കി തുടങ്ങിയതായിട്ടാണ് വിവരം. ഇതു റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കുമെന്നറിയുന്നു. രൂപരേഖ തയാറക്കിയശേഷം റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ആലുവയിൽ നേരിട്ടെത്തി പടിഞ്ഞാറൻ കവാടത്തിന്റെ സാധ്യതകൾ വിശദമായി വിലയിരുത്തും. അതിനുശേഷം മാത്രമേ ഭരണാനുമതി തേടി ടെൻഡർ നടപടികൾ അടക്കമുള്ള കാര്യങ്ങളിൽ പുരോഗതിയുണ്ടാകൂ. പ്രധാനമായും എത്ര തുക പദ്ധതിക്ക് ആവശ്യമായി വരുമെന്നതിനെക്കുറിച്ചായിരിക്കും പഠനം നടത്തുക. ഈ റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിച്ചശേഷമായിരിക്കും റെയിൽവേ മന്ത്രാലയത്തിന്റെ തുടർ നടപടികൾ. എന്നാൽ, നിലവിലെ ഗുഡ്ഷെഡ്…
Read More