എന്തിനിങ്ങനെ കുടിച്ചു നശിക്കുന്നു; മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത അ​ച്ഛ​നെ ടൈൽ ഉപയോഗിച്ച് കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു; ദേവദാസിന്‍റെ നില ഗുരുതരം

പ​ത്ത​നാ​പു​രം: അ​മി​ത മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തി​ന് പ​ട്ടാ​ഴി​യി​ൽ മ​ക​ൻ അ​ച്ഛ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ടൈ​ൽ​ലി​ന്‍റെ മു​റി​കൊ​ണ്ടു​ള്ള കു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ പ​ട്ടാ​ഴി തെ​ക്കേ​ത്തേ​രി മു​തി​ര​പ്പാ​റ ര​ഞ്ജി​ത്ത് ഭ​വ​നി​ൽ ദേ​വ​ദാ​സ​നെ (60) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം സ​ന്ധ്യ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​വ​ദാ​സ​ന്‍റെ മ​ക​ൻ അ​ന​ന്ദു​വി​നെ (27) കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന​ന്ദു​വി​ന്‍റെ മ​ദ്യ​പാ​നം പ​തി​വാ​യ​തോ​ടെ വീ​ട്ടു​കാ​ർ ഇ​തി​നെ എ​തി​ർ​ത്തി​രു​ന്നു.

ഇ​ന്ന​ലെ മ​ദ്യ ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ അ​ന​ന്ദു​വി​നെ ദേ​വ​ദാ​സ​ൻ വ​ഴ​ക്ക് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​ലാ​യി. ത​റ​യി​ൽ കി​ട​ന്ന ടൈ​ൽ എ​ടു​ത്ത് ദേ​വ​ദാ​സ​ൻ അ​ന​ന്ദു​വി​നെ അ​ടി​ച്ചു.

ത​റ​യി​ല്‍ വീ​ണ് പൊ​ട്ടി​യ ടൈ​ലി​ന്‍റെ മൂ​ര്‍​ച്ച​യു​ള്ള ഭാ​ഗ​മു​പ​യോ​ഗി​ച്ച് അ​ന​ന്ദു ദേ​വ​ദാ​സി​നെ കു​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ​ത​ന്നെ ദേ​വ​ദാ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പ​രി​ക്ക് ഗു​രു​ത​ര​മെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. കു​ന്നി​ക്കോ​ട് സി ​ഐ മു​ബാ​റ​ക്, എ​സ് ഐ ​വി​നു, അ​ഡീ​ഷ​ണ​ൽ എ​സ് ഐ ​ജോ​യി, എ ​എ​സ് ഐ ​സു​നി​ൽ, സി ​പി ഒ ​വി​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment