സ​മ്പ​ർ​ക്ക വ്യാ​പ​നം അ​നി​യ​ന്ത്രി​തം; കൊല്ലം ജില്ലയിൽ ഗു​രു​ത​ര സാ​ഹ​ച​ര്യം; തുടർച്ചയായി രോഗബാധിതരണം എണ്ണം നൂറിന് മുകളിൽ

എ​സ്.​ആ​ർ. സു​ധീ​ർകു​മാ​ർ കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്നു. കൊ​ല്ലം അ​തീ​വ ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 100-ൽ ​അ​ധി​ക​മാ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഇ​ന്ന​ലെ 133 പേ​രി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1317 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 119 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഏ​ഴു​പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​രും രോ​ഗ​ബാ​ധി​ത​രാ​യി. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ചി​ത​റ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ നേ​ഴ്സ് ആ​ണ് ഇ​വ​ർ. നാ​ലു​പേ​ർ​ക്ക് എ​വി​ടു​ന്നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു വ്യ​ക്ത​ത​യും ഇ​ല്ല. ഇ​ന്ന​ലെ മാ​ത്രം 54 പേ​ർ രോ​ഗ​മു​ക്ത​രാ​യി എ​ന്ന ആ​ശ്വാ​സ​വു​മു​ണ്ട്. രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​രു…

Read More

കുളത്തൂപ്പുഴയിൽ കോ​വി​ഡ് രോ​ഗം സം​ബ​ന്ധി​ച്ച് വ്യാ​ജ​പ്ര​ചാ​ര​ണം; അ​ന്വേ​ഷ​ണം തു​ട​ങ്ങി

കു​ള​ത്തൂ​പ്പു​ഴ: കോ​വി​ഡ് രോ​ഗി​ക​ളെ സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം എ​ത്തു​ന്ന​തി​ന് മു​മ്പ് രോ​ഗി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും മ​റ്റും കാ​ട്ടി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കു​ള​ത്തൂ​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ത്ത​രം വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ രോ​ഗ​സ്ഥി​രീ​ക​ര​ണം സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റോ, ആ​രോ​ഗ്യ വ​കു​പ്പോ യാ​തൊ​രു വി​വ​ര​വും ന​ല്‍​കി​യി​രു​ന്നി​ല്ല. പ്ര​ദേ​ശ വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ ഭീ​തി പ​ട​ര്‍​ത്തി​കൊ​ണ്ട് പ്രാ​ദേ​ശി​ക​മാ​യി ചി​ല​രെ ല​ക്ഷ്യ​മി​ട്ട് പ്ര​ച​രി​ച്ച വാ​ര്‍​ത്ത സം​ബ​ന്ധി​ച്ച് നി​ര​വ​ധി പേ​രാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ യാ​തൊ​രു സ്ഥി​രീ​ക​ര​ണ​ത്തി​നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ല്ല. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ല്‍​കി​യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം സം​ബ​ന്ധി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​വ​ര്‍​ക്കെ​തി​രെ സൈ​ബ​ര്‍ നി​യ​മ പ്ര​കാ​ര​വും പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…

Read More

ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പി​ൻ​വ​ലി​ച്ച ച​വ​റ, പ​ന്മ​ന തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ഒമ്പത് പേ​ർ​ക്ക് രോ​ഗം

ച​വ​റ: ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ൺ പി​ൻ​വ​ലി​ച്ച ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യ ച​വ​റ, പ​ന്മ​ന തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ഒ​ൻ​പ​ത് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ച​വ​റ​യി​ൽ എ​ട്ടും പ​ന്മ​ന​യി​ൽ ഒ​ന്നു​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. പ​ന്മ​ന വെ​റ്റ​മു​ക്ക് ആ​റാം വാ​ർ​ഡി​ലെ യു​വാ​വി​നാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ൾ കോ​വി​ഡ് പോ​സി​റ്റീ​വാ​യ ഓ​യൂ​രു​ള്ള ബ​ന്ധു​വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ച​വ​റ​യി​ൽ മു​ൻ​പ് കോ​വി​ഡ്പോ​സി​റ്റീ​വാ​യ​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ട്ട് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ തീ​വ്ര നി​യ​ന്ത്ര​ണ മേ​ഖ​ല​യി​ൽ നി​ന്നും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റി​യ ച​വ​റ​യും, പ​ന്മ​ന​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​നും ജാ​ഗ്ര​ത​യി​ലാ​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സും, ആ​രോ​ഗ്യ വ​കു​പ്പും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വാ​ർ​ഡു​ക​ളി​ൽ അ​നൗ​ൺ​സ്മെ​ന്‍റ് ന​ട​ത്തു​ക​യു​ണ്ടാ​യി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം വ്യാ​പി​പ്പി​ക്കാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ നി​ർ​ദേ​ശ​ങ്ങ​ളും, നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ച​വ​റ, പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി സ്ര​വ പ​രി​ശോ​ധ​ന…

Read More

കേ​സി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മാ​ത്രം പ്ര​തി; പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണം; എ​സ്എ​ൻ കോ​ളേ​ജ് ഫ​ണ്ട് അ​ഴി​മ​തി കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

കൊ​ല്ലം: എ​സ്എ​ൻ കോ​ളേ​ജ് സു​വ​ർ​ണ്ണ​ജൂ​ബി​ലി ഫ​ണ്ട് അ​ഴി​മ​തി കേ​സി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കു​റ്റ​പ​ത്രം ക്രൈംബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ചു. എ​സ്എ​ൻ കോ​ളേ​ജ് സു​വ​ർ​ണ്ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പി​രി​ച്ച 1.16 കോ​ടി രൂ​പ​യി​ൽ 55 ല​ക്ഷം രൂ​പ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി​യെ​ന്ന കേ​സി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. വെ​ള്ളാ​പ്പ​ള്ളി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ ആ​വ​ശ്യം. 2004ൽ ​ആ​ണ് കൊ​ല്ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി കേ​സ് എ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. യൂ​ണി​യ​ൻ മു​ൻ ജി​ല്ലാ ഭാ​ര​വാ​ഹി പി. സു​രേ​ന്ദ്ര ബാ​ബു ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. ഗൂ​ഢാ​ലോ​ച​ന, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ വ​കു​പ്പ​ക​ള​ട​ക്കം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മാ​ത്ര​മാ​ണ് പ്ര​തി.

Read More

വല്ലാത്തൊരു ‘പരീക്ഷ’ണമായിപ്പോയി; കൈ​മ​നം മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൾ കീം ​പ​രീ​ക്ഷ​ക്കെ​ത്തി​യ അ​ഞ്ച​ല്‍ സ്വ​ദേ​ശി​നി​ക്ക് കോ​വി​ഡ്‌

അ​ഞ്ച​ല്‍ : തി​രു​വ​ന​ന്ത​പു​ര​ത്ത് കീം ​പ​രീ​ക്ഷ എ​ഴു​തി​യ ഒ​രു വി​ദ്യാ​ര്‍​ഥി​നി​ക്ക് കൂ​ടി കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ച​ല്‍ കൈ​താ​ടി സ്വ​ദേ​ശി​നി​യാ​യ 18 കാ​രി​യ്ക്കാ​ണ് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം കൈ​മ​നം മ​ന്നം മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 18 നു ​വി​ദ്യാ​ര്‍​ഥി​നി​യു​ടെ പി​താ​വി​ന് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് അ​ട​ക്കം മ​റ്റ് ബ​ന്ധു​ക്ക​ളു​ടെ കോ​വി​ഡ്‌ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.

Read More

അതിതീവ്രം അതിവേഗ സമ്പർക്കം ; കൊല്ലം ജി​ല്ല​യി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ൽ വേ​ണ്ടി വ​രു​മെ​ന്ന് അധികൃതർ

എ​സ്.​ആ​ർ.​സു​ധീ​ർ കു​മാ​ർ കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം അ​തി​ഭീ​ക​ര​മാ​യി തു​ട​രു​ന്നു. ജി​ല്ല​യി​ലെ പ​കു​തി​യോ​ളം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഇ​തി​ന​കം ക​ണ്ടെ​യി​ൻ​മെന്‍റ് സോ​ൺ നി​യ​ന്ത്ര​ണ​ത്തി​ന് കീ​ഴി​ലാ​യി ക​ഴി​ഞ്ഞു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 133 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 116 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണ​വും സ​മ്പ​ർ​ക്കം വ​ഴി രോ​ഗം പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണ​വും 100 ക​ട​ക്കു​ന്ന​ത് ജി​ല്ല​യി​ൽ ഇ​ത് ആ​ദ്യ​മാ​ണ്. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ൽ രോ​ഗം ഇ​തു വ​രെ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​ന്ന​ലെ ആ​യി​രം ക​ട​ക്കു​ക​യും ചെ​യ്തു. 1078 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യും ഉ​ൾ​പ്പെ​ടു​ന്നു. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ യു​വ​തി​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ 11 പേ​രും ഉ​ണ്ട്‌. അ​ഞ്ചു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന​ലെ 13 പേ​ർ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.…

Read More

കു​ല​ശേ​ഖ​ര​പു​ര​ത്ത് കു​ഴ​ഞ്ഞുവീ​ണ് മ​രി​ച്ച സ്ത്രീ​ക്ക് കോ​വി​ഡ്; പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ലും നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​

​ക​രു​നാ​ഗ​പ്പ​ള്ളി : കു​ല​ശേ​ഖ​ര​പു​ര​ത്ത് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സ്ത്രീ​ക്ക് സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ മ​ണ്ണ​ടി്ശേ​രി​ൽ കൊ​ട്ടി​ലി​ൽ വീ​ട്ടി​ൽ റ​ഹി​യാ​ന​ത്ത് (55) ആ​ണ് മ​രി​ച്ച​ത്.​ രാ​വി​ലെ ശ്വാ​സം മു​ട്ട​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​പി​ന്നീ​ട് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടി​ലു​ള്ള​വ​ർ​ക്ക് പ​നി ഉ​ൾ​പ്പ​ടെ​യു​ള്ള രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​താ​യി മ​ന​സി​ലാ​ക്കി​യ​തി​നെ ത്തുട​ർ​ന്ന് ഇ​വ​രു​ടെ മ​ക​ന്‍റെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി.​ഇ​തും പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ഭാ​ര്യ​യും മ​ക്ക​ളു​മു​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സ്ര​വ​വും പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു​പേ​ർ​ക്ക് പോ​സി​റ്റീ​വാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് ക​ന​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ര​ണം അ​റി​ഞ്ഞ് നി​ര​വ​ധി​പേ​ർ ഇ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ഇ​വ​രെ​ല്ലാം അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​രി​ച്ച സ്ത്രീ​ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം…

Read More

കൊല്ലത്ത് അ​തി​രൂ​ക്ഷം സ​മ്പ​ർ​ക്ക വ്യാ​പ​നം; മാ​സ്ക് ധ​രി​ക്കാതെ സഞ്ചരി​ച്ച​തി​ന് 334 പേ​ർ​ക്കെ​തി​രെ കേസ്

എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ കൊ​ല്ലം: ജി​ല്ല​യി​ൽ സ​മ്പ​ർ​ക്കം മൂ​ലം കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും ഗ​ണ്യ​മാ​യ വ​ർ​ധ​ന. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 79 പേ​രി​ൽ 71 പേ​ർ​ക്കും സ​മ്പ​ർ​ക്കം മൂ​ല​മാ​ണ് കോ​വി​ഡ് പ​ക​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച സ​മ്പ​ർ​ക്ക രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 61 ആ​യി​രു​ന്നു. രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന​ത് അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​ജാ​ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​വ​ർ കു​ന്ന​ത്തൂ​ർ, കാ​വ​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​ണ്. രണ്ടു പേരു‌െട ഉറവിടം വ്യക്തമല്ല. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് എ​ത്തി​യ ഒ​രു ബി​എ​സ്എ​ഫ് ജ​വാ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രി​ൽ അ​ഞ്ചു പേ​ർ പ്ര​വാ​സി​ക​ളാ​ണ്. മൂ​ന്നു പേ​ർ യു​എ​ഇ​യി​ൽ നി​ന്നും ര​ണ്ടു പേ​ർ ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 12 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. രോ​ഗം ബാ​ധി​ച്ച് ഇ​പ്പോ​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് 467 പേ​രാ​ണ്. 860 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ…

Read More

ക​ട​യ്ക്ക​ൽ​ താലൂക്ക് ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ര്‍ റൂം ​ജീ​വ​ന​ക്കാ​രി​ക്കാരിക്ക് കോവിഡ്; പ്ര​സ​വ​വാ​ർ​ഡ് അ​ട​ച്ചു

ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ലി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ര്‍ റൂം ​ജീ​വ​ന​ക്കാ​രി​ക്കാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ്‌ പോ​സി​റ്റീ​വ് ആ​യ​ത്. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ര്‍ വി​ഭാ​ഗം പൂ​ര്‍​ണ​മാ​യും അ​ട​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രെ കൊ​ല്ലം വി​ക്ടോ​റി​യ, പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. ആ​ശു​പ​ത്രി​യി​ല്‍ നേ​ഴ്സു​മാ​യി കൂ​ടു​ത​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ ജി​ല്ല ാമെ​ഡി​ക്ക​ല്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ ചി​കി​ത്സ​ക്കാ​യി മാ​ത്ര​മേ രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്താ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്ന അ​ഞ്ച​ല്‍, അ​ല​യ​മ​ണ്‍, ഏ​രൂ​ര്‍, ഇ​ട​മു​ള​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ന​ത്ത ജാ​ഗ്ര​ത അ​ധി​കൃ​ത​ര്‍ തു​ട​രു​ക​യാ​ണ്. ഏ​രൂ​ര്‍ കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​തി​ര്‍​ത്തി​യാ​യ പ​തി​നൊ​ന്നാം മൈ​ല്‍ വാ​ര്‍​ഡി​ല്‍ ത​ച്ച​ന്‍​കോ​ണം സ്വ​ദേ​ശി​യാ​യ യു​വാ​വി​നു ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തോ​ടെ കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തും ആ​ശ​ങ്ക​യി​ലാ​ണ്. ഒ​ന്ന​ര​മാ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം കു​ള​ത്തു​പ്പു​ഴ​യി​ല്‍…

Read More

ജാഗ്രത കുറയുന്നോ? വീട് ആക്രമണക്കേസിൽ അ​റ​സ്റ്റു ചെ​യ്ത പ്ര​തി​ക്ക് കോവി​ഡ്; സി​ഐ ​ഉ​ൾ​പ്പെ​ടെ 12 പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ട്ടാ​ര​ക്ക​ര: ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സി​ഐ.​ഉ​ൾ​പ്പെ​ടെ 12 പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​രോ​ഗ്യ വ​കു​പ്പു നി​ർ​ദേ​ശി​ച്ചു. തൃ​ക്ക​ണ്ണാ മം​ഗ​ലി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലു​ൾ​പ്പെ​ട്ട പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്കാ​ണ് സ്ര​വ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രി​ക​രി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സ്റ്റേ​ഷ​നി​ലും പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളി​ലും അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി. സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. മ​ൽ​സ്യ വ്യാ​പാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ള്ള​ത്. മു​സ്ലീം സ്ട്രീ​റ്റ്, പ​ള്ളി​ക്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​തീ​വ ജാ​ഗ്ര​ത ഏ​ർ​പ്പെ​ടു​ത്തി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചു. പ​രാ​തി​ക​ൾ സ്റ്റേ​ഷ​നു പു​റ​ത്ത് സ്വീ​ക​രി​ക്കും.

Read More