സം​സ്ഥാ​ന​ത്തെ ആ​ദ്യ പ്ലാ​സ്മ ബാ​ങ്ക് പാ​രി​പ്പ​ള്ളി ഗ​വൺമെൻന്‍റ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ സ്ഥാ​പി​ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ്- 19 രോ​ഗി​ക​ളെ പ്ലാ​സ്മ ചി​കി​ത്സ​യി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ലാ​സ്മ ബാ​ങ്ക് സ്ഥാ​പി​ക്കാ​ൻ നീ​ക്കം. സം​സ്ഥാ​ന​ത്തെ ആ​ദ്യ പ്ലാ​സ്മ ബാ​ങ്കാ​യി​രി​ക്കും പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ നി​ര​വ​ധി മ​റ്റ് രോ​ഗ​ങ്ങ​ളു​ള്ള കോ​വി​ഡ് രോ​ഗി​ക്ക് പ്ലാ​സ്മ തൊ​റാ​പ്പി ചി​കി​ത്സ ആ​രം​ഭി​ച്ചു. ഇ​തി​ന് മു​മ്പ് സം​സ്ഥാ​ന​ത്ത് മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലാ​ണ് പ്ലാ​സ്മ ചി​കി​ത്സ​യി​ലൂ​ടെ കോ ​വി​ഡ് രോ​ഗി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ പ്ലാ​സ്മ ബാ​ങ്ക് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ലാ​സ്മ ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ പ്ലാ​സ്മ തൊ​റാ​പ്പി ആ​ർ​ഇ​എ​സ്ഐ​എ​സ് യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ൾ ര​ണ്ടാ​ഴ്ച​കം എ​ത്തും. ഇ​ത് സ്ഥാ​പി​ച്ചാ​ലു​ട​ൻ പ്ലാ​സ്മ ബാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​നും മ​റ്റ് ആ​ധി​കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സി​ന് വേ​ണ്ടി അ​പേ​ക്ഷ ന​ല്കു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് സൂ​പ്ര​ണ്ട് ഡോ.​ഹ​ബീ​ബ് ന​സീം പ​റ​ഞ്ഞു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ…

Read More

ജീവിതത്തിന് ഫുൾസ്റ്റോപ്പ് നൽകി രോഗം കവർന്ന കൃതികയ്ക്ക് ഫുൾ എ പ്ലസ്; നാടിനും സ്കൂളിനും അഭിമാനമായവളുടെ വേർപാട് താങ്ങാനാവാതെ നാട്ടുകാർ

വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ ച​വ​റ: ക​ര​ൾ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​യ്ക്ക് എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യ്ക്ക് മി​ക​വു​റ്റ വി​ജ​യം. എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷാ ഫ​ലം കാ​ത്തി​രി​ക്കെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം ശാ​ന്താ​ല​യം വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ പി​ള്ള​യു​ടെ​യും പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി ബി​ന്ദു​കു​മാ​രി​യു​ടെ​യും മ​ക​ൾ കൃ​തി​ക വി.​പി​ള്ള (15 )യാ​ണ് വി​ധി​യ്ക്ക് കീ​ഴ​ട​ങ്ങി​യ​ത്. ച​വ​റ കൊ​റ്റം​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. പ​ഠ​ന​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ചി​രു​ന്ന ഈ ​വി​ദ്യാ​ർ​ഥി​നി സ്്കൂ​ളി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഏ​വ​രും. എ​ന്നാ​ൽ ആ ​പ്ര​തീ​ക്ഷ​യ്ക്ക് കൃ​തി​ക വി.​പി​ള്ള മ​ങ്ങ​ലേ​ൽ​പ്പി​ച്ചി​ല്ല. ഏ​വ​രും പ്ര​തീ​ക്ഷി​ച്ച​പ്പോ​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഫു​ൾ എ ​പ്ല​സ് വാ​ങ്ങി സ്കൂ​ളി​ന്‍റേ​യും നാ​ടി​ന്‍റേ​യും അ​ഭി​മാ​ന​മാ​യി മാ​റി. എ​ന്നാ​ൽ ഈ ​വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ​ങ്ക് വെ​യ്ക്കു​വാ​നും സ​ർ​ട്ടി​ഫി​ക്കേ​റ്റ് വാ​ങ്ങാ​നും കൃ​തി​ക…

Read More

കോവിഡ് രോഗിയുടെ നില ഗുരുതരം; കൊ​ല്ല​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌‌ടർ​മാ​ര​ട​ക്കം 55 പേ​ർ ക്വാ​റ​ന്‍റൈ​നി​ൽ

കൊ​ല്ലം : കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ വൃ​ദ്ധ​നെ ചി​കി​ത്സി​ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ര​ട​ക്കം 55 പേ​രെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി വ​രു​ന്നു. ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നാ​യ ടോ​സി​ലി​സു​മാ​ബ് എ​ത്തി​ക്കു​ക​യും പ്ലാ​സ്മ തെ​റാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്തി​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി. കൊ​ല്ല​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ23​ന് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മാ​യി ചി​കി​ത്സ​ക്ക് എ​ത്തി​യ ഇ​യാ​ൾ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ൽ വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി പ​ല​വി​ധ അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ന്യൂ​മോ​ണി​യ സം​ശ​യി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും അ​തി​ൽ ഫ​ലം പോ​സി​റ്റീ​വ് ആ​കു​ക​യും ചെ​യ്തു.​കോ​വി​ഡ് 19 പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ർ​ന്ന് ഐ​സി​യു ആം​ബു​ല​ൻ​സി​ൽ രോ​ഗി​യെ പാ​രി​പ്പ​ള്ളി…

Read More

ആ​ര്‍പി​എ​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് കമ്പനി നി​രീ​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കു​ന്നി​ല്ലെന്ന് പരാതി

തെ​ന്മ​ല: ആ​ര്‍ പി ​എ​ല്‍ ക​മ്പ​നി​യു​ടെ ഭാ​ഗ​മാ​യി​യി​ട്ടു​ള്ള​വ​രു​ടെ മ​ക്ക​ളും ബ​ന്ധു​ക്ക​ളും അ​ട​ക്കം അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്നും വി​ദേ​ശ​ത്ത് നി​ന്നും എ​ത്തു​ന്ന​വ​ര്‍​ക്ക് നി​രീ​ക്ഷ​ണ കേ​ന്ദ്രം ഒ​രു​ക്കാ​ന്‍ ക​മ്പ​നി ത​യാ​റാ​കു​ന്നി​ല്ല​ന്ന്‍ പ​രാ​തി. വി​ദേ​ശ​ത്ത് നി​ന്നോ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നോ ഉ​ള്ള​വ​ര്‍ ആ​ര്‍ പി ​എ​ല്‍ തൊ​ഴി​ലാ​ളി ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ എ​ത്തു​മ്പോ​ള്‍ ഇ​വി​ടെ പ​ല​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റി​ല്ല. ഇ​ത് പ​ല​പ്പോ​ഴും തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ല്‍ വ​ലി​യ ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും വാ​ക്കേ​റ്റ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. തി​ങ്ങി ഞെ​രു​ങ്ങി​യ ല​യ​ങ്ങ​ളി​ല്‍ ശൗ​ചാ​ല​യം അ​ട​ക്കം പു​റ​ത്ത് ആ​യ​തു​കൊ​ണ്ട് ത​ന്നെ പ​ല​പ്പോ​ഴും ല​യ​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തു​ന്ന​വ​രെ ത​ട​യു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ത​ര്‍​ക്ക​ങ്ങ​ളോ പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​യാ​ല്‍ ആ​രോ​ഗു​വ​കു​പ്പി​നെ​യോ പോ​ലീ​സി​നെ​യോ അ​റി​യി​ച്ചു ത​ല​യൂ​രു​ക​യാ​ണ് ആ​ര്‍ പി ​എ​ല്‍ മാ​നേ​ജ്മെ​ന്‍റ് ചെ​യ്യു​ന്ന​ത്. അ​തു​മ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മ​റ്റും. എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ ഇ​പ്പോ​ള്‍ വി​ദേ​ശ​ത്ത് നി​ന്നും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം…

Read More

കടുത്ത അവഗണനയും അക്രമവും വർധിക്കുന്നതായി ആംബുലൻ ഡ്രൈവർമാർ; കോ​വി​ഡ്‌ നി​രീ​ക്ഷ​ണ​ത്തി​നാ​യി ആളുകളെ ഏരൂരിൽ എത്തിച്ച ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്ക് ക്രൂരമർദനം

അ​ഞ്ച​ല്‍: കേ​ര​ള​ത്തി​ന് പു​റ​ത്ത് നി​ന്നും എ​ത്തി​യ മ​ല​യാ​ളി​ക​ളെ കോ​വി​ഡ്‌ നി​രീ​ക്ഷ​ണ​ത്തി​നാ​യി എ​ത്തി​ച്ച ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം. അ​ഞ്ച​ല്‍ ഏ​രൂ​രി​ലാ​ണ് സം​ഭ​വം. ഉ​ടു​പ്പി​യി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ പു​ന​ലൂ​രി​ല്‍ എ​ത്തി​യ ഏ​രൂ​ര്‍ മ​ണ​ലി​പ്പ​ച്ച സ്വ​ദേ​ശി, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി എ​ന്നി​വ​രെ മ​ണ​ലി​പ്പ​ച്ച​യി​ലെ വീ​ട്ടി​ല്‍ എ​ത്തി​ക്കാ​ന്‍ വ​ന്ന ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്ക് നേ​രെ​യാ​ണ് നാ​ട്ടു​കാ​രി​ല്‍ ചി​ല​ര്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി​യെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ഉ​ണ്ണി​കു​ട്ട​നെ മ​ര്‍​ദി​ച്ച​ത്ത്‌. നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്തെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രും പി​ന്നീ​ട് സ്ഥ​ല​ത്ത് എ​ത്തി. ഉ​ണ്ണി​ക്കു​ട്ട​ന്‍റെ പ​രാ​തി​യി​ല്‍ മ​ണ​ലി​പ്പ​ച്ച സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മി​ച്ച​തി​ന് പു​റ​മേ പ​ക​ര്‍​ച്ച​വ്യാ​ധി പ​ട​ര്‍​ത്ത​ല്‍ നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​വും കേ​സെ​ടു​ത്ത​താ​യി ഏ​രൂ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​രെ പ​ല​പ്പോ​ഴും ആ​ക്ര​മി​ക്കു​ക​യും,…

Read More

തെ​ന്മ​ല​ ഗ്രാമത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ ചെ​ന്നാ​യ മു​ള്ള​ന്‍ ​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്തു; ഒ​രാ​ഴ്ച​ക്കി​ടെ പരിക്കേൽപ്പിച്ചത് അഞ്ചുപേരെ

തെ​ന്മ​ല​ : ഒ​രാ​ഴ്ച തെ​ന്മ​ല ഗ്രാ​മ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ ചെ​ന്നാ​യ ഒ​ടു​വി​ല്‍ മു​ള്ള​ന്‍​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ച​ത്തു. ഒ​രാ​ഴ്ച​ക്കി​ടെ അ​ഞ്ചു​പേ​രെ​യാ​ണ് ചെ​ന്നാ​യ ക​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തി​യ ചെ​ന്നാ​യ ര​ണ്ടു​പേ​രെ ആ​ക്ര​മി​ച്ചു. ഇ​തോ​ടെ ത​ടി​ച്ച് കൂ​ടി​യ ജ​നം വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചു. തെ​ന്മ​ല റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ വ​ന​പാ​ല​ക സം​ഘം അ​ക്ര​മ​കാ​രി​യാ​യ ചെ​ന്നാ​യെ വെ​ടി​വ​ച്ച് വീ​ഴ്ത്താ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. എ​ന്നാ​ല്‍ കാ​ട്ടി​നു​ള്ളി​ല്‍ വ​ച്ച് മു​ള്ള​ന്‍​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ചെ​ന്നാ​യ പി​ന്നീ​ട് ച​ത്തു. വ​നം വ​കു​പ്പ് വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​ന്നാ​യ​യെ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷം വ​ന​ത്തി​ല്‍ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. ചെ​ന്നാ​യ​യു​ടെ മു​ഖ​ത്തും ശ​രീ​ര​ത്തും നാ​ല് മു​ള്ളു​ക​ള്‍ ത​റ​ച്ചു ക​യ​റി​യി​രു​ന്നു​വെ​ന്നും മു​ള്ള് ത​റ​ച്ച​താ​ണ് ചെ​ന്നാ​യ ചാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം ത​ന്നെ ഗ്രാ​മ​ത്തെ മു​ഴു​വ​ന്‍ ഭീ​തി​യി​ലാ​ഴ്ത്തി​യ ചെ​ന്നാ​യ ച​ത്ത ആ​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.…

Read More

കള്ളനെ പിടിച്ചപ്പോൾ കൂടെ കൊറോണയും; പു​ന​ലൂ​രി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പോ​കേ​ണ്ട പോ​ലീ​സു​കാ​ർ ഇ​പ്പോ​ഴും ഡ്യൂ​ട്ടി​യി​ൽ

പു​ന​ലൂ​ർ: പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​ലൂ​ർ ഇ​പ്പോ​ൾ സ​മൂ​ഹ വ്യാ​പ​ന ഭീ​തി​യി​ൽ ആ​ണ്. ഇ​തെ തു​ട​ർ​ന്ന് പു​ന​ലൂ​രി​ലെ ചെ​മ്മ​ന്തൂ​ർ, മൂ​സാ​വ​രി, നെ​ടും​ക​യം, ചാ​ല​ക്കോ​ട്, ടൗ​ൺ എ​ന്നീ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക​യും ക​ട​ക​ൾ അ​ട​യ്ക്കു​ക​യും ചെ​യ്തു. ഇ​യാ​ളു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ളു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യ 29 പോ​ലീ​സു​കാ​രി​ൽ 15 പേ​ർ മാ​ത്രം ആ​ണ് നി​ല​വി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി​ട്ടു​ള്ള​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രി​ൽ 50 ശ​ത​മാ​നം പേ​ർ ഡ്യൂ​ട്ടി​യി​ൽ ആ​യി​രി​ക്കു​മ്പോ​ൾ 50 ശ​ത​മാ​നം പേ​ർ വി​ശ്ര​മ​ത്തി​ലാ​യി​രി​ക്ക​ണം എ​ന്നാ​ണ് സ​ർ​ക്കാ​ർ ന​യം. മു​ഖ്യ​മ​ന്ത്രി​യും ഡി​ജി​പി​യും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത കാ​ല​യ​ള​വി​ൽ എ​ല്ലാ പോ​ലീ​സു​കാ​രും ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത​തി​ന്‍റെ…

Read More

അ​ഞ്ച​ലി​ല്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ്ര​വാ​സി​ പു​റ​ത്തിറങ്ങി; കേസെടുക്കുമെന്ന് പോലീസ്; പുറത്തിറങ്ങേണ്ടിവന്നതിനെക്കുറിച്ച് യുവാവിന്‍റെ വിശദീകരണം ഇങ്ങനെ…

കൊ​ല്ലം : അ​ഞ്ച​ലി​ല്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ പ്ര​വാ​സി പു​റ​ത്തി​റ​ങ്ങി. ഏ​രൂ​ര്‍ അ​യി​ല​റ സ്വ​ദേ​ശി​യാ​ണ് ഇ​ന്ന​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് കു​വൈ​റ്റി​ല്‍ നി​ന്നും എ​ത്തി​യ ഇ​യാ​ള്‍ അ​ഞ്ച​ലി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലു​ള്ള​വ​ര്‍ ദി​വ​സ​വും 700 രൂ​പ വീ​തം അ​ട​യ്ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് താ​ന്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തെ​ന്ന് പ്ര​വാ​സി പ​റ​യു​ന്നു. തു​ക അ​ട​യ്ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ​ണം എ​ന്ന് പ​റ​ഞ്ഞ​താ​യും ഇ​യാ​ള്‍ പ​റ​യു​ന്നു. അ​ഞ്ച​ല്‍ സ്വ​കാ​ര്യ ബ​സ് സ്റ്റാൻഡിൽ ‍ എ​ത്തി​യ ഇ​യാ​ളെ പി​ന്നീ​ട് അ​ധി​കൃ​ത​ര്‍ എ​ത്തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​നാ​യി മാ​റ്റി. സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ​തി​നു പ്ര​വാ​സി​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സും പ​റ​ഞ്ഞു. സു​ര​ക്ഷാ…

Read More

കോവി​ഡ് 19 പേ​ടി; ന​ഴ്സു​മാ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യും വേ​ണ്ട; അപേക്ഷ സമർപ്പിച്ചവരിൽ എത്തിയത് വെറും ഇരുപത്പേർ മാത്രം

ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് ഭീ​തി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ൽ ബി​രു​ദ​ധാ​രി​ക​ളാ​യ ന​ഴ്സു​മാ​രും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ജോ​ലി​യോ​ട് വി​മു​ഖ​ത കാ​ട്ടു​ന്നു. ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ബു​ധ​നാ​ഴ്ച​യി​ലെ അ​നു​ഭ​വം അ​താ​ണ്. കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി ഇ​വി​ടെ വ​ലി​യ തോ​തി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. 750 കി​ട​ക്ക​ക​ൾ ഒ​രു​ക്കി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ട്രൂ ​നാ​റ്റ് ലാ​ബ് സ​ജ്ജീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.​ ആ​ർടി​പിസിആ​ർ ടെ​സ്റ്റ് ന​ട​ത്താ​നും മ​റ്റും വൈ​റോ​ള​ജി ലാ​ബ് ഒ​രു​ക്കി കൊ​ണ്ടി​രി​ക്ക​യാ​ണ്. ഇന്നലെ 168 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ഈ ​മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആശുപത്രിയി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ​മെ​ഡി​ക്ക​ൽ​ ജീ​വ​ന​ക്കാ​രു​ടെ കു​റ​വും നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രു​ടെ അ​മി​ത​ഭാ​ര​വും കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​നി​ട​യു​ണ്ട്.​ ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​റ​ൽ ന​ഴ്സു (ജിഎ​ൻഎം) മാ​രെ താ​ത്ക്കാ​ലി​ക​മാ​യി നി​യ​മി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി. ഇരു​ന്നൂ​റോ​ളം ബി​രു​ദ​ധാ​രി​ക​ളാ​യ ന​ഴ്സു​മാ​രാ​ണ് അ​പേ​ക്ഷ ന​ല്കി​യ​ത്. ബു​ധ​നാ​ഴ്ച ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ന് പ​ങ്കെ​ടു​ത്ത​ത് ഇ​രു​പ​ത്…

Read More

ഭാ​ര്യ​യേ​യും കാ​മു​ക​നേ​യും ആ​ക്ര​മി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ; എ​ട്ടുപേ​ർ പി​ടി​യി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: ഭാ​ര്യ​യേ​യും കാ​മു​ക​നേ​യും ആ​ക്ര​മി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ എ​ട്ട് പേ​ർ ഓ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ത​ഴ​വ സ്വ​ദേ​ശി​യാ​യ ക​ൽ​പ്പ​ണി​ക്കാ​ര​നേ​യും കാ​മു​കി​യേ​യും ആ​ക്ര​മി​ക്കാ​നാ​ണ് ഭ​ർ​ത്താ​വ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത്. കേ​സി​ലെ പ്ര​തി​ക​ളാ​യ ത​ഴ​വ സ്വ​ദേ​ശി വി​ഷ്ണു കു​മാ​ർ, വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ഷാ​നു, ത​ഴ​വ സ്വ​ദേ​ശി അ​നു​രാ​ജ്, വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ന​ന്തു, ത​ഴ​വ സ്വ​ദേ​ശി അ​ന​ന്തു, ത​ഴ​വ സ്വ​ദേ​ശി പ്ര​ദീ​പ്, ത​ഴ​വ സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​രാ​ളെ കൂ​ടെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More