അടൂര്‍: അഞ്ചലില്‍ പാമ്പുകടിയേറ്റ് ഉത്ര മരിക്കാനിടയായ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് സൂരജിന്റെ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പ് ആരംഭിച്ചു. രാവിലെ 11.30ഓടെ സൂരജിനെ വീട്ടിലെത്തിച്ചു. സൂരജിന്റെ മാതാപിതാക്കളായ സുരേന്ദ്രനും രേണുകയും സഹോദരിയുമാണ് പറക്കോട്ടെ വീട്ടിലുള്ളത്. ഉത്രയുടെ മരണത്തേത്തുടര്ന്ന് സൂരജിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതു സംബന്ധിച്ച് വനിതാ കമ്മീഷനും നിര്‍ദേശം നല്‍കിയിരുന്നു. സൂരജിന്റെ അടൂര്‍ പറക്കോട്ടെ ശ്രീശരണ്യയില് താമസിച്ചുവരവേ മാര്‍ച്ച് രണ്ടിനു രാത്രിയിലാണ് ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റത്. ഒന്നരമാസത്തിലേറെ നീണ്ടുനിന്ന ചികിത്സയ്ക്കൊടുവില്‍ ഏപ്രില്‍ 22നാണ് ആശുപത്രി വിട്ടത്. പിന്നീട് അഞ്ചലിലെ വീട്ടിലായിരുന്നു താമസം. ആശുപത്രിയില്‍ നിന്നു വരുന്നവഴി പറക്കോട്ടെ വീട്ടില്‍ ഉത്ര എത്തിയിരുന്നു. അവിടെയായിരുന്ന കുഞ്ഞിനെ കണ്ടശേഷം അഞ്ചലിലേക്ക് പോയി. പിന്നീട് ആശുപത്രിയില്‍ മുറിവ് ഡ്രസ് ചെയ്യാന്‍ പോയപ്പോഴും വീട്ടില്‍ എത്തിയിരുന്നു. പറക്കോട്ടെ വീട്ടിലായിരുന്ന ഉത്രയുടെ ഒന്നര വയസുള്ള കുഞ്ഞിനെ ഇന്നലെ അഞ്ചലിലെ വീട്ടിലെത്തിച്ചിരുന്നു. കൊല്ലംജില്ലാ…
Read MoreCategory: Kollam
ഉത്രയുടെ കൊലപാതകം; പോലീസിലറിയിക്കാൻ മകൻ ആവശ്യപ്പെട്ടിട്ടും സുരേഷ് വഴങ്ങാത്തതിൽ സംശയം; പാമ്പ് പിടുത്തക്കാരനെതിരേ കൂടുതൽ അന്വേഷണം
കൊല്ലം : ഉത്രയുടെ കൊലപാതവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാന്പ് പിടുത്തക്കാരൻ സുരേഷിന് സൂരജുമായുള്ള ബന്ധത്തെപ്പറ്റി ക്രൈംബ്രാഞ്ച് സംഘം കൂടുതലായി അന്വേഷണം നടത്തുന്നുണ്ട്. ആദ്യതവണ അണലിയെ സൂരജിന് നൽകിയപ്പോൾ അത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷ് അറിഞ്ഞിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം രണ്ടാംതവണ മൂർഖനെ നൽകിയപ്പോൾ ഇത് ഉത്രയെ കൊലപ്പെടുത്തുന്നതിനാണെന്ന് ഇയാൾക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഉത്രയുടെ മരണത്തിനുശേഷം വിവരം പോലീസിലറിയിക്കാൻ മകൻ ആവശ്യപ്പെട്ടിട്ടും സുരേഷ് അതിന് വഴങ്ങാതിരുന്നത് എന്തുകൊണ്ടാണ്. ഈ ചോദ്യമാണ് കൂടുതൽ അന്വേഷണത്തിലേക്ക് നയിക്കുന്നത്. സുരേഷിനെ കോടതിയിൽ ഹാജരാക്കിയശേഷം പുറത്തേക്ക് കൊണ്ടുവരുന്പോൾ താൻ നിരപരാധിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും വിളിച്ചുപറയന്നുണ്ടായിരുന്നു. ഉത്ര മരിച്ചശേഷം രാവിലെ സുരേഷിനെ സൂരജ് വിളിച്ച് പാന്പിനെ വാങ്ങിയവിവരം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടതായും സുരേഷ് വെളിപ്പെടുത്തിയിരുന്നു. പാന്പിനെ കൈമാറിയപ്പോൾ സുരേഷിനോടൊപ്പമുണ്ടായിരുന്നവരെ സാക്ഷികളാക്കിയാണ് കേസ് മുന്നോട്ടുപോകുന്നത്. സൂരജിന്റെ ഫോൺ കോളുകളിലെ പരിശോധനയിലാണ് സുരേഷുമായുള്ള…
Read Moreകുളത്തൂപ്പുഴയിൽ ഒരു വീട്ടിലെ നാലുപേർക്ക് കോവിഡ്; ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ
എസ്.ആർ.സുധീർകുമാർ കൊല്ലം: കുളത്തൂപ്പുഴയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 41 ആയി ഉയർന്നു. കൈതക്കോട് സ്വദേശി വയോധിക (58), ഇവരുടെ മകൾ (36), യുവതിയുടെ മക്കളായ ഒന്നും നാലും വയസുള്ള പെൺകുട്ടികൾ എന്നിവരാണ് ഇന്നലെ രോഗബാധിതർ ആയത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നാലു പേരും 16-ന് അബുദാബി -തിരുവനന്തപുരം വിമാനത്തിൽ വന്നവരാണ്. നേരത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ സമീപം ഇരുന്നാണ് ഇവർ വിമാനത്തിൽ യാത്ര ചെയ്തത്. ഫ്ലൈറ്റിൽ കൊല്ലം ജില്ലക്കാരായ 67 പേരാണ് ഉണ്ടായിരുന്നത്. സെന്റിനന്റൽ സർവയിലൻസിന്റെ ഭാഗമായി എല്ലാവരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്തിരുന്നു. രോഗലക്ഷണങ്ങൾ കാണിച്ചതോടെ ഈ കുടുംബത്തെ നിരീക്ഷണത്തിലാക്കി. പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. അതിർത്തികൾ വഴി വാഹനങ്ങളിലും ട്രെയിൻ മാർഗവും ദിനംപ്രതി നിരവധി പേരാണ്…
Read Moreപുലിപ്പേടി ഒഴിയാതെ മലയോരം; ഇന്നലെ വളര്‍ത്തുനായയെ കടിച്ചുകൊന്നു; ജീവനായി അധികൃതരോട് യാചിച്ച് നാട്ടുകാർ
പത്തനാപുരം: പുലിപ്പേടിയൊഴിയാതെ മലയോരമേഖല. വീണ്ടും പുലിയിറങ്ങി വളര്‍ത്തുനായയെ കടിച്ചുകൊന്നു. പിറവന്തൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ ചെമ്പനരുവി, പെരുംതോയില്‍, മുള്ളുമല മേഖലകളിലാണ് പുലിശല്യം രൂക്ഷം. പെരുംതോയില്‍ കമ്പിലൈനില്‍ മോനി ഭവനില്‍ മോശയുടെ വളര്‍ത്തുനായയെ കഴിഞ്ഞ രാത്രി പുലി പിടിച്ചതാണ് അവസാനസംഭവം. ചെമ്പനരുവി ചെറുകടവ് ചരിവുകാലായില്‍ മത്തായിയുടെ വീട്ടിലെ വളര്‍ത്തുനായയെയും പുലി ആക്രമിച്ചിരുന്നു. പുലര്‍ച്ചെ രണ്ടോടെ ബഹളം കേട്ടുണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ നായയെ വിട്ട് പുലി ഓടിപ്പോകുകയായിരുന്നു. കാട്ടാനശല്യത്തിനൊപ്പം പുലിപ്പേടി കൂടിയായതോടെ ഭയാശങ്കയിലാണ് പ്രദേശവാസികള്‍. മുള്ളുമല ഗിരിജന്‍ കോളനിയിലും കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ പുലിയെ കണ്ടിരുന്നു. വനമേഖലയോട് ചേര്‍ന്ന ജനവാസമേഖലയില്‍ പുലി നിരന്തരസാന്നിധ്യമായതോടെ പകല്‍സമയങ്ങളില്‍പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാരും പറയുന്നു. പുലിയുടെ സാന്നിധ്യമുറപ്പിച്ചതോടെ പ്രദേശവാസികള്‍ ജാഗ്രത കാട്ടണമെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി ചെയ്യാനും കഴിയാത്ത സ്ഥിതിയാണ്. കാര്ഷികവിളകളെല്ലാം ഇവ നശിപ്പിക്കുകയാണ് പതിവ്.…
Read Moreഉത്രയെ കടിച്ചത് ഉഗ്ര വിഷമുള്ള മൂർഖൻ; പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്
കൊല്ലം: അഞ്ചലിൽ ഉത്രയെ കടിച്ചത് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെയാണ് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. പാമ്പിന്റെ മാംസം ജീർണിച്ച അവസ്ഥയിലായിരുന്നു. വിഷപ്പല്ല് ഉൾപ്പെടെയുള്ളവ കിട്ടിയെന്നും ഫോറൻസിക് ഡോക്ടർമാർ അറിയിച്ചു. കൊലപാതക കേസില്‍ പാമ്പിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണ് ഇത്. ഉത്രയെ കടിച്ച മൂര്‍ഖനെ സഹോദരനാണ് പിന്നീട് തല്ലിക്കൊന്ന് കുഴിച്ചുമൂടിയത്.
Read Moreസൂരജിന്റെ കുരുക്ക് മുറുകുന്നു; എലിയെ പിടിക്കാൻ പാമ്പിനെ വേണമെന്ന് പറഞ്ഞെത്തിയ സൂരജിന് പാമ്പിനെ നൽകിയത് പിതാവാണെന്ന് സുരേഷിന്റെ മകൻ
കൊല്ലം: സൂരജിന് പാന്പിനെ നൽകിയത് പിതാവ് സുരേഷാണെന്ന് മകൻ സനൽ മാധ്യമങ്ങളോട് പറഞ്ഞു. സൂരജ് ഫോണിൽവിളിച്ച് പാന്പിനെ ആവശ്യപ്പെട്ടതനുസരിച്ച് ആദ്യം അണലിയെ വീട്ടിലെത്തിച്ചു. ഒരുദിവസം അവിടെ വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ച് പാന്പിനെ നൽകിയിട്ട് അച്ഛൻ മടങ്ങി. എന്നാൽ പാന്പ് ഇഴഞ്ഞുപോയെന്ന് പറഞ്ഞ് പിന്നീട് മൂർഖനെ ആവശ്യപ്പെട്ടു. പിന്നീട് മൂർഖനെ നൽകിയെന്നും സനൽ വ്യക്തമാക്കി. കൊലപാതകത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സംഭവത്തിനുശേഷം വിവരം പോലീസിലറിയിക്കാൻ അച്ഛനോട് ആവശ്യപ്പെട്ടുവെന്നും സനൽ പറഞ്ഞു. എലിയെപിടിക്കാനാണ് പാന്പിനെ വാങ്ങിയതെന്നും അച്ഛനോട് പറഞ്ഞിരുന്നു. പാന്പിനെ അതിനുവേണ്ടി വളർത്താനാണ് വാങ്ങിച്ചത്. അച്ഛൻ അതിനുള്ള പരിശീലനവും നൽകി 10000 രൂപ പ്രതിഫലവും വാങ്ങി. സനലിന്റെ ഈ മൊഴികൾ സൂരജിന്റെ കുരുക്ക് മുറുകുന്നതിന് ഇടയാക്കും. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ് സംഘം .
Read Moreബ്ലോക്ക് പഞ്ചായത്തംഗത്തിന് കോവിഡ്- 19 സ്ഥിരീകരിച്ച കേസ്; പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 140 പേരും നെഗറ്റീവ് ; കല്ലുവാതുക്കലിൽ ആശങ്കയൊഴിയുന്നു
കൊല്ലം : കല്ലുവാതുക്കൽ പഞ്ചായത്ത് പ്രദേശത്ത് സ്രവ സാമ്പിൾ പരിശോധന നടത്തിയ 140 പേരും നെഗറ്റീവ്. ഇന്നലെ ഏഴു പേരുടെ പരിശോധന ഫലം കൂടി എത്തിയതോടെയാണ് 140 പേരും നെഗറ്റീവായത്. ഇതോടെ പ്രദേശത്തെ ഭീതി കുറെ ഒഴിഞ്ഞിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗത്തിന് കോവിഡ്- 19രോഗം പിടിപെട്ടിരുന്നു. ഇവരുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടിരുന്നവരുടെ സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളുടെയും വിവിധ പാർട്ടികളിലെ പ്രാദേശിക നേതാക്കളുടെയും സ്രവസാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. അതേസമയം പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ ഒരു രോഗിയെ കൂടി പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിൽ നിന്നെത്തിയ വെട്ടിക്കവല സ്വദേശിയായ 54 കാരനാണ് രോഗി. ഇ തോടെ പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജിൽ ജില്ലയിലുള്ള ഏഴ് പേർ ചികിത്സയിലാണ്. ചികിത്സയിലുള്ള ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.ഇവർ തൊട്ടടുത്ത ദിവസം ആശുപത്രി വിട്ടേക്കുമെന്നറിയുന്നു.ഹോട്ട്സ്പോട്ടായ കല്ലുവാതുക്കൽ പഞ്ചായത്ത് പ്രദേശം പോലീസിന്റെ കർശന നിയന്ത്രണത്തിലാണ്.…
Read Moreആറുമാസത്തെ പ്രണയം; പതിനേഴുകാരി ഗർഭിണിയായ കേസിൽ ഇരുപത്തിരണ്ടുകാരനെതിരെ കേസെടുത്തു; ചവറയിൽ നടന്ന സംഭവം പുറത്തായതിങ്ങനെ..
ചവറ : പതിനേഴുകാരി ഗർഭിണിയായ സംഭവത്തിൽ 22 കാരനെതിരെ ചവറ പോലീസ് കേസെടുത്തു. നീണ്ടകര സ്വദേശിനിയായ 17കാരി കഴിഞ്ഞ ആറ് മാസമായി അഞ്ചുതെങ്ങ് സ്വദേശിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു . എന്നാൽ പെൺകുട്ടി ഗർഭിണി ആയതിനെ തുടർന്ന് ആരോഗ്യവകുപ്പുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തിയത് .ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടിയും യുവാവും തമ്മിൽ അടുപ്പമായിരുന്നുവെന്ന് ഇരു കുടുംബക്കാർക്കും അറിയാമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട് . സംഭവവുമായി ബന്ധപ്പെട്ട് ചവറ പോലീസ് പോസ്കോ നിയമപ്രകാരം 22 കാരനെതിരേ കേസെടുത്തു.
Read Moreകുട്ടികൾക്ക് കഞ്ചാവ് വിൽപ്പന; അഞ്ചു പേർ പോലീസ് പിടിയിൽ
കൊല്ലം : കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന സംഘത്തിലെ അഞ്ചു പെരെ കൊട്ടിയം പോലീസ് പിടികൂടി. കഞ്ചാവ് വാങ്ങാനെത്തിയ വാളത്തുംഗൽ സ്വദേശികളായ രണ്ടു കുട്ടികളും സ്ഥലത്തുണ്ടായിരുന്നു. സിറ്റി പൊലീസിന്റെ ഡാൻസാഫ് സ്ക്വാഡും കൊട്ടിയം സിഐ.ദിലീഷ്, എസ്.ഐ.അനിൽ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പറക്കുളം മാഞ്ഞാലി മുക്കിലെ വലിയ വീടിന് സമീപമായിരുന്നു കഞ്ചാവ് വിൽപ്പന. നിരവധി കേസുകളിൽ പ്രതിയായ തഴുത്തലവടക്കുംകര കിഴക്ക് മാഞ്ഞാലി മുക്ക് വലിയ വിള വീട്ടിൽ സെയ്ദലി (24), അൽഅമീൻ (21), ഇടവപുന്നക്കുളം സവാദ് മൻസിലിൽ സജാദ് (28), ഉമയനല്ലൂർ മേലേ കന്നിമേൽ വീട്ടിൽ ആനന്ദൻ പിള്ള (27) വടക്കേവിള പണിക്കർ കുളത്തിന് സമീപം ഷഹ്ന മൻസിലിൽ സബീർ (43) എന്നിവരാണ് പിടിയിലായത്. 120 ഗ്രാം കഞ്ചാവും നാലു മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കുട്ടികൾക്ക് കഞ്ചാവ് നൽകിയതിന് ജുവൈനൽ ജസ്റ്റീസ് ആക്റ്റും ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്.
Read Moreഅമിത വേഗത്തിൽ കാറോടിച്ച യുവാവിനെ നാട്ടുകാർപിടികൂടി; അറസ്റ്റു ചെയ്യാനെത്തിയ പോലീസുകാരെ ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ചു; കൊല്ലം അഞ്ചലിൽ നടന്ന സംഭവം ഇങ്ങനെ
അഞ്ചല്‍ : അഞ്ചലില്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തടിക്കാട് മൈലോട്ട്കോണം നസീം മൻസിലിൽ നിസാമുദീൻ (40) നെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ തടിക്കാട് ജുമാമസ്ജിദിന് സമീപമായിരുന്നു സംഭവം. മദ്യപിച്ച് അപകടകരമാം വിധം കാറോടിച്ച നിസാമുദീനെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് എത്തിയ അഞ്ചല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീഷ്, സംഗീത് എന്നിവരേ ഇയാള്‍ കൈയേറ്റം ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് അഞ്ചല്‍ എസ്എച്ച്ഒ സി.എല്‍ സുധീര്‍ എസ്ഐ പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയാണ് നിസാമുദീനെ കീഴ്പ്പെടുത്തിയശേഷം ആണ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് ഇയാളെ വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു. നിസാമുദീന്റെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More