കൊല്ലം: സംസ്ഥാനത്ത് 2020 ലെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേയ്ക്ക് നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ട്രോളിംഗ് നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ ജില്ലാ കളക്ടര്‍മാരുടെയും ബന്ധപ്പെട്ട വകുപ്പു മേധാവികളുടേയും മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന് നേതാക്കളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിത്. മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചു. കൂടാതെ കോവിഡ്-19 വ്യാപനം തടയുന്നതിന് റിങ് സീന്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ 30 ആയി നിജപ്പെടുത്തി. സാമൂഹ്യ അകലം പാലിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവൂ എന്നും ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായുള്ള ജില്ലാതല യോഗം 30 നകം നടത്തുമെന്നും മന്ത്രി…
Read MoreCategory: Kollam
കിടപ്പു മുറിയിൽയുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ; ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നതിന്റൃെ കാരണങ്ങൾ ഇങ്ങനെ
അഞ്ചല്‍: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു രക്ഷിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ രംഗത്ത്. ഏറം വെള്ളിശേരില്‍ വീട്ടില്‍ ഉത്രാ (25) യുടെ മരണം അന്വേഷിക്കണം എന്നാണ് ബന്ധുക്കളുടെ ആവശ്യം. മകളുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഉത്രായുടെ പിതാവ് വിജയസേനന്‍, മാതാവ് മണിമേഖല എന്നിവര്‍ കൊല്ലം റൂറല്‍ പോലീസ് മേധാവി, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി. കഴിഞ്ഞ ഏഴിനാണ് ഉത്രയെ ഏറത്തുള്ള വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ നിന്നും പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. എന്നാല്‍ മാര്‍ച്ചിലും അടൂരിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് ഉത്രക്ക് പാമ്പ് കടിയേല്‍ക്കുകയും തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇവിടെ നിന്നും സ്വന്തം വീട്ടില്‍ മടങ്ങിയെത്തി ചികിത്സ തുടരുന്നതിനിടെയാണ് വീണ്ടും പാമ്പ് കടിക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നത്.…
Read Moreറബർ തോട്ടങ്ങളിലെ ചിരട്ടകൾ കമഴ്ത്തിവയ്ക്കൂ; പുനലൂരിൽ ഡെങ്കിപ്പനി വ്യാപനം; ഫയർഫോഴ്സ് ശുചീകരണം നടത്തും
പുനലൂർ: പുനലൂർ താലൂക്കിൽ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വ്യാപകമാകുന്നത് കണക്കിലെടുത്തു കോവിഡ് വ്യാപനത്തെ തുടർന്നു പ്രവർത്തന രഹിതമായി കിടക്കുന്ന പബ്ലിക് കംഫർട്ട് സ്റ്റേഷനുകളും മറ്റും ഫയർഫോഴ്സിനെ ഉപയോഗിച്ചു ശുചീകരിച്ചു വൃത്തിയാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. രോഗ പ്രതിരോധ പ്രവർത്തനങ്ങ ളെ സംബന്ധിച്ചു ചർച്ച ചെയ്യാൻ പുനലൂർ ആർ പി എൽ ഹെഡ് ഓഫീസിലെ കോൺഫറൻസ് ഹാളിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുനലൂർ താലൂക്കിൽ 30 ഓളം പേർക്കാണ് ഡെങ്കിപ്പനി പടർന്നു പിടിച്ചത്. കൊതുകുകളിൽ നിന്നും രോഗം പടർന്നു പിടിക്കുന്നത് കണക്കിലെടുത്തു രോഗ പ്രതിരോഗ പ്രവർത്തനങ്ങൾ ശക്തമാക്കും. കൊതുകുകളെ നശിപ്പിക്കാൻ ഫോഗിംഗിന് പുറമെ സ്പ്രേയിംഗും നടത്തും. ഇതിന് പഞ്ചായത്തു ഭരണ സമിതികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവർ വാർഡ്തല കമ്മിറ്റികൾ രൂപികരിച്ചു ഉടൻ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അഞ്ചലിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ…
Read Moreബിവറേജസ് ഔട്ട് ലെറ്റുകളില്‍ അനാവശ്യജീവനക്കാരുടെ പെരുപ്പം സാമ്പത്തിക നഷ്ടമുണ്ടാക്കും; കണക്കുകൾ ഇങ്ങനെ
പത്തനാപുരം: ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും മറി കടക്കാന്‍ സ്വകാര്യ മേഖലകളിലെല്ലാം ജീവനക്കാരുടെ പങ്കാളിത്തമുള്‍പ്പെടെ കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുമ്പോള്‍ അടുത്ത ദിവസങ്ങളില്‍ തുറക്കാന്‍ പോകുന്ന ബിവറേജസ് ഔട്ട് ലെറ്റുകളില്‍ അനാവശ്യജീവനക്കാരുടെ പെരുപ്പം സാമ്പത്തിക നഷ്ടമുണ്ടാക്കും. നിലവില്‍ ഇരുന്നൂറ്റിയെഴുപതോളം ഷോപ്പുകളിലെ കരാറടിസ്ഥാനത്തിലുള്ള സുരക്ഷാജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സാധ്യതയില്ല. മിക്ക ഔട്ട് ലെറ്റുകളിലും ജീവനക്കാരെക്കാള്‍ അധികവും ഇത്തരത്തിലുള്ള പുറം കരാര്‍ ജീവനക്കാരാണുള്ളത്. ഓരോ ഷോപ്പിലും ആറ് സുരക്ഷാ ജീവനക്കാരാണുള്ളത്. ഒരാള്‍ക്ക് പതിനാലായിരം രൂപയും മറ്റ് ആനുകൂല്യങ്ങളും ശമ്പള ഇനത്തില്‍ നല്‍കേണ്ടതുണ്ട്. സ്വകാര്യ ഏജന്‍സിയുമായി കോര്പറേഷന് അധികൃതരുടെ ഇടപാട് മൂലം ലോക്ക്ഡൗണില്‍ ഷോപ്പുകള്‍ അടഞ്ഞുകിടക്കുന്ന ഘട്ടത്തില്‍ പോലും ഇവരുടെ എണ്ണം കുറയ്ക്കാന്‍ അധികൃതര്‍ തയാറായതുമില്ല. ജീവനക്കാരുടെ കുറവ് വരുന്ന ഘട്ടങ്ങളില്‍ ബില്ലിംഗ് മുതല്‍ വിപണനം വരെ കരാര്‍ പ്രകാരം ഷോപ്പിന് പുറത്ത് മാത്രം ചുമതലയുള്ള ഇവരുടെ ജോലിയായി മാറുന്നുണ്ട്.…
Read Moreകൊല്ലത്ത് കോവിഡ് ബാധിതർ എട്ട്; കല്ലുവാതുക്കൽ ഹോട്ട്സ്പോട്ട്
കൊല്ലം: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. മൂന്നു ദിവസം മുമ്പ് കോവിഡ് മുക്തമായ ജില്ലയാണ് കൊല്ലം. പ്രവാസികളുടെ വരവ് കൂടിയതോടെയാണ് രോഗികളുടെ എണ്ണവും വർധിക്കുന്നത്. ജില്ലയിൽ ബ്ളോക്ക് പഞ്ചായത്ത് അംഗമായ ആരോഗ്യ പ്രവർത്തകയ്ക്ക് കോ വിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കല്ലുവാതുക്കൽ പഞ്ചായത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 30 ഓളം പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നത് ആശ്വാസം പകരുന്നു. ഇനി 40 പേരുടെ ഫലം വരാനുണ്ട്. ആരോഗ്യ പ്രവർത്തക സമ്പർക്കപ്പെട്ട സ്ഥാപനങ്ങളെല്ലാം ഇന്നലെ അടച്ചിട്ട ശേഷം അണുവിമുക്തമാക്കി. 16ന് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ജില്ലക്കാരായ ആറു പേർക്കാണ് ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചത്.ഇവരിൽ മൂന്നു പേർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന ഒരാളും കല്ലുവാതുക്കലിലെ ആരോഗ്യ പ്രവർത്തകയുമാണ്…
Read Moreപഠനം മുടങ്ങിയ സഹപാഠികള്‍ക്ക് കൈത്താങ്ങായി ആര്‍ദ്ര; ഗണിത പഠനം ആവേശത്തോടെ ഏറ്റെടുത്തു സുഹൃത്തുക്കളും
സുനറ്റ്. കെ. വൈപത്തനാപുരം: കൊറോണ മൂലം പഠനം മുടങ്ങിയ സഹപാഠികള്‍ക്ക് കൈത്താങ്ങാകുകയാണ് ഈ കൊച്ചുമിടുക്കി. പുനലൂര്‍ ഗേള്‍സ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്ര എസ്.നായരാണ് ഗണിതപഠനം ആയാസരഹിതമാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ കൂട്ടുകാര്‍ക്ക് തുണയാകുന്നത്. ആര്‍ദ്രയുടെ എട്ടാം ക്ലാസ് പരീക്ഷയ്ക്കിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് അധ്യയനം നിര്‍ത്തിവയ്ക്കുന്നത്. വെക്കേഷന് നേരത്തെ എത്തിയതോടെ ഒന്‍പതാം ക്ലാസിലെ പഠനം വീട്ടിലിരുന്ന് ആരംഭിക്കാമെന്ന് തോന്നി. വിവരം മാതാപിതാക്കളോട് പങ്ക് വച്ചു. മകളുടെ പഠനസഹായത്തിനായി സ്വകാര്യ വിദ്യാഭ്യാസ ആപുകളുടെ പിന്തുണ തേടാനായി അന്വേഷിച്ചപ്പോഴാണ് ഇരുപത്തിഅയ്യായിരം മുതല്‍ മുപ്പതിനായിരം രൂപവരെ മുടക്കണമെന്നറിയുന്നത്. സാമ്പത്തികമായി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ആര്‍ദ്ര താന്‍ സ്വയം പഠിച്ചുകൊള്ളാമെന്ന വാഗ്ദാനം നല്കി. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍കൂടി അടച്ചിട്ടിരിക്കുന്നതിനാല്‍ സാമ്പത്തികമായും പഠനപിന്നോക്കം നേരിടുന്നതുമായ സഹപാഠികള്‍ക്കുകൂടി ഉതകുന്ന തരത്തില്‍ അറിവുകള്‍ പങ്ക് വയ്ക്കണമെന്ന ആശയമുദിച്ചത്. അധ്യാപകരായ മാതാപിതാക്കളുടെ സഹായത്തോടെ ഇതിനായി ഒരു യൂ ടൂബ്…
Read More“ഉംപുൻ’ 20ന് തീരം തൊടും; കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല; ഒമ്പത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്നുണ്ടായ “ഉംപുൻ’ ചുഴലിക്കാറ്റ് ബുധനാഴ്ചയോടെ ഇന്ത്യൻ തീരം തൊടും. ഇപ്പോൾത്തന്നെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ മാറിയ ഉംപുൻ വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 89 കിലോമീറ്റർ മുതൽ 117 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചാരം തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും പിന്നീട് ദിശയിൽ വ്യതിയാനം സംഭവിച്ച് ബുധനാഴ്ചയോടെ ഉച്ചയോടെ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തേക്ക് എത്തുമെന്നുമാണ് നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല. അതേസമയം ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ്…
Read Moreകൊല്ലത്ത് കൂടുതൽ പ്രവാസികൾ എത്തിതുടങ്ങി; കോവിഡ് ബാധയില്ലാത്തത് ആശ്വാസകരം; നിരീക്ഷിക്കാൻ ജനമൈത്രി പോലീസ്
കൊല്ലത്ത് കൂടുതൽ പ്രവാസികൾ എത്തിതുടങ്ങി; കോവിഡ് ബാധയില്ലാത്തത് ആശ്വാസകരം; നിരീക്ഷിക്കാൻ ജനമൈത്രി പോലീസ് കൊല്ലം: ജില്ലയിൽ പ്രവാസികളുടെ വരവ് വർധിച്ചു വരുന്നു. വരുന്നവർക്കാർക്കും കോവിഡ് ബാധയില്ലാത്തത് ഏറെ ആശ്വാസം പകരുന്നു.ഇന്നലെ 150 ഓളം പേരാണ് എത്തിയത്. വരുന്നവരിൽ ഗർഭിണികൾ ഉൾപ്പെടെയുള്ളവരുണ്ട്.ഇവരെ വീടുകളിൽ നിരീക്ഷണത്തിൽ വിട്ടു. അന്യസംസ്ഥാനത്തു നിന്നും ഏറെപ്പേർ വരുന്നു. എല്ലാവരെയും ജില്ലയിലെ വിവിധ നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചു വരുന്നു.ഇന്നലെ രാത്രിയിൽ 60 ഓളം പ്രവാസികളാണ് നെടുമ്പാശ്ശേരിയിൽ നിന്ന് ഓച്ചിറയിലുള്ള നിരീക്ഷണ കേന്ദ്രത്തിലെത്തിയത്. ഇവർക്ക് കഴിയാനുള്ള എല്ലാ സജ്ജീകരണങ്ങളും നേരത്തെ ഒരുക്കിയിരുന്നു.ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിരവധി നിരീക്ഷണ കേ ന്ദ്രങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. പ്രവാസികളായ 40 പേർ കുളത്തുപ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലുണ്ട്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മാലിയിൽ നിന്ന് 55 പ്രവാസികൾ ജില്ലയിലെത്തുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മാലിയിൽ കോവിഡ് ബാധയില്ലാത്തതിനാൽ ഇവർക്ക് കർശന നിയന്ത്രണം ഉണ്ടാവില്ലെന്നാണ് സൂചന. വീടുകളിൽ കഴിയുന്നവരെ…
Read Moreരോഗലക്ഷണങ്ങളില്ലാതിരുന്ന ബ്ളോക്ക് പഞ്ചായത്ത് അംഗത്തിന് കോവിഡ്; സമ്പർക്ക്പട്ടികയിൽ മുന്നുറോളം പേർ; ബ്ലോക്ക് പഞ്ചായത്ത് ഓഫീസും കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസും അടച്ചേക്കും
കൊല്ലം: കല്ലുവാതുക്കലിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇവർക്ക് നേരിട്ട് സമ്പർക്കമുണ്ടായിരുന്ന ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസ് എന്നിവ അടച്ചേക്കും. എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് അംഗങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മുന്നോറോളം പേർ ഇവരുടെ സമ്പർക്ക പട്ടികയിലുള്ളത് ഏറെ ആശങ്കയുണർത്തുന്നു. ബന്ധുക്കൾ ഉൾപ്പെടെ 25 പേരുടെ സ്റവം ഇന്നലെ തന്നെ പരിശോധനയ്ക്കയച്ചു. ജില്ലയില്‍ കല്ലുവാതുക്കലിൽ ഒരു കോവിഡ് പോസിറ്റീവ് കൂടി കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടികളും പ്രതിരോധപ്രവര്‍ത്തനങ്ങളും ശക്തമാക്കി. ആശങ്കവേണ്ടെന്നും ജാഗ്രത വര്‍ധിപ്പിക്കണമെന്നും കളക്ടര്‍ ബി അബ് ദുല്‍ നാസര്‍ പറഞ്ഞു. പ്രദേശത്തു പനി ലക്ഷണമുള്ളവരെ പ്രത്യേകം നിരീക്ഷിക്കുമെന്നും കല്ലുവാതുക്കലില്‍ ജാഗ്രതാ നടപടികള്‍ ഊർജിതമാക്കുമെന്നും കളക്ടര്‍ അറിയിച്ചു . രോഗം സ്ഥിരീകരിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് യാതൊരു രോഗലക്ഷണങ്ങളുമുണ്ടായിരുന്നില്ല.…
Read Moreകൊട്ടാരക്കര ഫയർഫോഴ്സ് മുൻകൈയെടുത്തു; സുമനസുകളുടെ കാരുണ്യത്തിൽ ദുരിതങ്ങളുടെ നടുവിൽ കഴിഞ്ഞ ഓമനയമ്മയ്ക്ക് വീടൊരുങ്ങി
കൊല്ലം: ഓട്ടിസം ബാധിച്ച കുട്ടിയ്ക്ക് മരുന്നുമായി അഗ്നിശമന സേനയെത്തുന്പോൾ അശരണരായ വീട്ടുകാർ ഒരിയ്ക്കലും കരുതിയില്ല തങ്ങൾക്ക്് അടച്ചുറപ്പുള്ളൊരു വീട് സന്മനസുള്ളവരുടെ കാരുണ്യത്താൽ ഉണ്ടാവുമെന്ന്. ഇരണൂർ സ്വദേശി ഓമന അമ്മയ്ക്കാണ് കൊട്ടാരക്കര ഫയർഫോഴ്സ് സംഘത്തിന്റെ ശ്രമഫലമായി വീടൊരുങ്ങിയത്. മേൽക്കൂര ഇടിഞ്ഞു വീണ ഒരു വീടിനു സമീപം പൊളിഞ്ഞു വീഴാറായ ഷെഡിലാണ് ഓമന അമ്മയും മകൾ വത്സലയും മകളുടെ മകൾ ശ്രീദേവിയും മകൻ ശ്രീജിത്തും അടങ്ങിയ നാലംഗം കഴിയുന്നത്. മൂന്നു പേരും ഗുരുതര അസുഖങ്ങൾ ബാധിച്ചവരാണ്. ഇവരുടെ സംരക്ഷണയിലാണ് ഓമന അമ്മയുടെ മകന്റെ മകളുടെ ഓട്ടിസം ബാധിച്ച കുഞ്ഞു മകനും കഴിയുന്നത്. ഇത് മനസിലാക്കിയാണ് അവർ ഇപ്പോൾ താമസിക്കുന്ന പൊളിഞ്ഞു വീഴാറായ ഷെഡ് പൊളിച്ചുമാറ്റി അവിടെ അടച്ചുറപ്പുള്ള ഒരു ഷെഡ് പണിതുനൽകാൻ കൊട്ടാരക്കര അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ തീരുമാനിച്ചത്. സുമനസുകളായ കുറേപ്പേർ പിന്തുണ നൽകി. ജില്ലാ ഫയർഓഫീസറും ജീവനക്കാരും ഉൾപ്പെടെ…
Read More