അടൂർ: ഉത്രകൊലക്കേസില്‍ ഭർത്താവ് സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ. പറക്കോട്ടെ വീട്ടില്‍ നിന്നാണ് അമ്മ രേണുകയേയും സഹോദരി സൂര്യയേയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. രാവിലെ പത്തിന് ചോദ്യം ചെയ്യലിനെത്തിച്ചേരാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്നാണ് പുനലൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ തിങ്കളാഴ്ച രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സൂരജിന്റെ പറക്കോടുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു അറസ്റ്റ്. സുരജും സുഹൃത്ത് സുരേഷും നേരത്തെ അറസ്റ്റിലായിരുന്നു. സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവിൽ വീടിനു സമീപത്തെ റബർ തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന ഉത്രയുടെ സ്വർണാഭരണങ്ങളും കണ്ടെടുത്തു. കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു. ഈ മൊഴിയെത്തുടർന്നാണ് ഇന്നു പോലീസ് ഇയാളെ ചോദ്യം ചെയ്തത്. തുടർന്നു സ്വർണം കുഴിച്ചിട്ടിരുന്ന…
Read MoreCategory: Kollam
ഉത്രയുടെ കൊലപാതകം: ക്രൈംബ്രാഞ്ച് സംഘം ഇന്ന് ലോക്കർ പരിശോധിക്കും; സൂരജിനും കുടുംബത്തിനും വിദഗ്ധവക്കീലന്മാരുടെ ഉപദേശം കിട്ടിയിരിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
കൊല്ലം : അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാന്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് സൂരജ് ലോക്കറിൽ വച്ച 55പവനോളം സ്വർണത്തിന്റെ വിശദാംശങ്ങൾ ഇന്ന് പരിശോധിക്കുമെന്ന് അന്വേഷ ഉദ്യോഗസ്ഥൻ പറഞ്ഞു. അടൂരിലുള്ള ഒരു ബാങ്കിലെ ലോക്കറിലാണ് സ്വർണം വച്ചിരുന്നത്. സൂരജ് ഉത്രയുടെ കുറച്ച് സ്വർണം പണയംവച്ചത് സംബന്ധിച്ചും ഇന്ന് ബാങ്കിലെത്തി തെളിവെടുപ്പ് നടത്തും. സൂരജിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളിൽ ചിലരെയും ഇന്ന് ചോദ്യം ചെയ്യും. അവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിപ്പിച്ചിരിക്കുകയാണ്. സൂരജിന്റെ പിതാവിനെയും അയൽവാസികളായ ചിലരേയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ സാന്പത്തിക ഇടപാടുകളെ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം ഉണ്ടാകും. ഉത്രയുടെ ആന്തരികാവയവ പരിശോധനയുടെ ഫലം വൈകാതെ എത്തുമെന്ന പ്രതീക്ഷയിലാണ് അന്വേഷസംഘം. ഇത് ലഭിക്കുന്നതോടെ കൂടുതൽ സാങ്കേതിക തെളിവുകൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ്. സൂരജിന്റെ മാതാപിതാക്കൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നുണ്ട്. കൊല്ലപ്പെട്ടശേഷം…
Read Moreപത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക് ; സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പത്തനാപുരം:പാടം പൂമരുതിക്കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.വാര്‍ഡ് മെമ്പര്‍ സജീവ് റാവുത്തര്‍,പ്രദേശവാസി രാജേന്ദ്രന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രന് കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.പൂമരുതിക്കുഴിയിലും പരിസരപ്രദേശങ്ങളിലും ഏറെ നാളായി കാട്ടാന ശല്യം രൂക്ഷമാണ്.കഴിഞ്ഞ രാത്രിയിലും ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. കാട്ടാനക്കൂട്ടത്തെ കണ്ട പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ രാജേന്ദ്രനൊപ്പം സംഭവസ്ഥലത്തേക്ക് ഇരുചക്രവാഹനത്തില്‍ പോകവേ വഴിമധ്യേ കാട്ടാനക്കൂട്ടത്തിന്റെ മുന്പിലകപ്പെടുകയായിരുന്നു.രാജേന്ദ്രനാണ് വാഹനം ഓടിച്ചിരുന്നത്.വിവരമറിഞ്ഞ് പിന്നീടെത്തിയ വനംവകുപ്പധികൃതരെ നാട്ടുകാര്‍ തടയുകയും ചെയ്തു.
Read Moreതെരുവ് നായ ആക്രമണത്തിൽ എട്ടു പേർക്ക് കടിയേറ്റു ; കടിയേറ്റയാൾ നായയെ ഞെരിച്ചു കൊന്നു
ചവറ: ചവറ തെക്കുംഭാഗത്ത് തെരുവ് നായ അക്രമത്തിൽ പത്തോളം പേർക്ക് കടിയേറ്റു. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഓടിനടന്ന് അക്രമിച്ച നായയെ ഒടുവിൽ കടിയേറ്റയാൾ ഞെരിച്ചു കൊന്നു. ഇന്നലെയാണ് നാടിനെ പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത്. തെക്കുംഭാഗം ഉദയാദിത്യപുരം ക്ഷേത്രം മുതൽ കാടൻ മൂലവരെയുള്ള പ്രദേശത്താണ് നായയുടെ അക്രമം അരങ്ങേറിയത്. വീട്ടുപുരയിടത്തിൽ നിന്നവരും, വിവിധ ആവശ്യങ്ങൾക്ക് പുറത്തിറങ്ങിയവർക്കുമാണ് കടിയേറ്റത്. ഷാനി ഭവനത്തിൽ ഹർഷകുമാർ, ഭാര്യ വത്സല, പുത്തൻ വയലിൽ രഘു, ശ്രീകണ്ഠ വിലാസം ധന്യ, പുതുവൽ വീട്ടിൽ പ്രസന്ന, കൊച്ചുപുരയിൽ അനന്തകൃഷ്ണൻ, ദേവമംഗലം രാധാകൃഷ്ണക്കുറുപ്പ്, കുളങ്ങര കിഴക്കതിൽ രാധ എന്നിവർക്കാണ് കടിയേറ്റത്. മൂന്ന് കിലോമീറ്റർ ദൂരത്തോളം ഓടി നടന്നു അക്രമാസക്തമായ നായ കായൽവാരത്ത് നിന്ന ഒരാളെ കടിച്ചതോടെ ഇയാൾ നായയെ ഞെരിച്ചു കൊല്ലുകയായിരുന്നു. പരിക്കേറ്റവർ തെക്കുംഭാഗത്തെ സ്വകാര്യ ആശുപത്രിയിലും സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. സംഭവമറിഞ്ഞ് ആരോഗ്യ പ്രവർത്തകരും…
Read Moreലോക്ക് ഡൗണിനു പുറമേ ട്രോളിംഗും; വീട്ടിൽ പോകമണമെന്ന ആവശ്യവുമായി കൊല്ലത്തെ മത്സ്യത്തൊഴിലാളികളായ അതിഥി തൊഴിലാളികളുടെ പ്രതിഷേധം
കൊല്ലം: തോപ്പിൽക്കടവിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിൽ പോകാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയവരിൽ ഭൂരിഭാഗവും. ഇവർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. നിലവിൽ തൊഴിൽ ഇല്ലാത്ത സാഹചര്യമാണ്. അടുത്ത ദിവസം ട്രോളിംഗ് നിലവിൽ വരുന്നതോടെ തൊഴിൽ ഇല്ലെന്നും ഇതിനാൽ നാട്ടിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
Read Moreഉത്ര കൊലക്കേസ്; സൂരജിന്റെ സുഹൃത്തുക്കളെ ഇന്നും ചോദ്യം ചെയ്യും
കൊല്ലം: അഞ്ചലിൽ ഉത്ര എന്ന യുവതിയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് സൂരജിന്റെ സുഹൃത്തുക്കളെ ഇന്നും ചോദ്യം ചെയ്യുമെന്ന് അന്വേഷണഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട്. സൂരജിന്റെ സുഹൃത്തുക്കളിൽ പലരേയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് അന്വേഷണ സംഘത്തിനു കൂടുതൽ വിവരങ്ങൾ ലഭിക്കുകയും ചെയ്തു . ഉത്രയെ കൊലപ്പെടുത്തിയ വിവരം തന്നെ അറിയിച്ചിരുന്നതായി ഒരു സുഹൃത്ത് മൊഴി നൽകിയിരുന്നു. അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യമെടുക്കാൻ സൂരജ് അഭിഭാഷകനെ തേടി പോയതായും മൊഴി നൽകിയിട്ടുണ്ട്. സൂരജ് ഒളിവിൽ പോയപ്പോൾ സഹായം ചെയ്തു കൊടുത്ത സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവരെയായിരിക്കും ഇന്ന് ചോദ്യം ചെയ്യുക. പാമ്പുകളെ വാങ്ങിയ കാര്യവും സൂരജ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ആ വഴിക്കുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഉറക്കഗുളിക വാങ്ങിയ കടയിലെ ജീവനക്കാരൻ ഉൾപ്പടെയുള്ളവരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു.അതേ സമയം രണ്ടു തവണ ഉത്രയെ…
Read Moreഏലാ തോടിന് സമീപം കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം: ആത്മഹത്യയെന്ന് പോലീസ് പറയുന്നതിന്റെ കാരണം ഇതാണ്
ചാത്തന്നൂർ: തൃക്കോവിൽവട്ടം പുതുച്ചിറ പെരുങ്കുളം ഏലായിൽ ഏലാ തോടിന് സമീപം കത്തി കരിഞ്ഞ് മരിച്ച നിലയിൽ കണ്ട കൊറ്റങ്കര സ്വദേശി തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. ഇയാൾ ഏലായിലേക്ക് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ചൊവ്വാഴ്ച രാത്രി ഒന്‍പതിനുശേഷം കൈയിൽ തൂക്കിയ പ്ലാസ്റ്റിക് കവറും കന്നാസുമായി ഏലായുടെ ഉൾഭാഗത്തേക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും, തീ പടരുന്ന ദൃശ്യങ്ങളുമാണ് സമീപത്തെ നിരീക്ഷണ കാമറയിൽ നിന്നും പൊലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങൾ മരണമടഞ്ഞ തങ്ങൾ കുഞ്ഞിന്റെ മകനെ കാണിക്കുകയും ദൃശ്യങ്ങൾ പിതാവിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് കൊറ്റങ്കര പേരൂർ അംബേദ്കകർ കോളനിക്ക് സമീപം കല്ലുവിള പുത്തൻ വീട്ടിൽ തങ്ങൾ കുഞ്ഞിനെ (57) എലായ്ക്ക് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കാണപ്പെട്ടത്. മരിക്കുന്നതിന് മുൻപ് ഇയാൾ ചില ബന്ധുവീടുകളിലെത്തി യാത്ര പറഞ്ഞ് പോയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.…
Read Moreദേശീയ പാതയിൽ നിർത്തിയിട്ട വണ്ടിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; അനധികൃത പാർക്കിംഗ് മൂലം അപടം പതിവാകുന്നതായി നാട്ടുകാർ
ചവറ: നിർത്തിയിട്ടിരുന്ന കോഴി വണ്ടിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പന്മന കളരി രാജേഷ് ഭവനത്തിൽ ഗോപാലകൃഷ്ണൻ – വിജയമ്മ ദമ്പതികളുടെ മകൻ രാജേഷാ (35)ണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് ദേശീയ പാതയിൽ പന്മന ഇടപ്പള്ളിക്കോട്ടയിലായിരുന്നു അപകടം. പൾസർ ബൈക്കിൽ വരികയായിരുന്നു യുവാവ്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചവറ പൊലീസെത്തി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകവെ രാജേഷ് വഴിമധ്യേ മരിച്ചു. നിർത്തിയിട്ടിരുന്ന വാഹനത്തിന് വേണ്ടത്ര പാർക്കിംഗ് ലൈറ്റുകൾ ഉണ്ടായിരുന്നില്ലായെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഭാര്യ: ആതിര . മക്കൾ: സായി കൃഷ്ണ, ഋതിക.
Read Moreമസ്ക്കറ്റിൽ നിന്നും കണ്ണൂരിലെത്തി കൊല്ലത്തേക്ക് വരുന്നതിനിടെ ഗർഭിണിയായ യുവതി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് അപകടം
ചവറ : ദേശീയപാതയുടെ താഴ്ചയിലേക്കു ആംബുലൻസ് മറിഞ്ഞു വർക്കല സ്വദേശിയായ 37 കാരിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6. 30 ന് നീണ്ടകര പുത്തൻതുറയ്ക്ക് സമീപമാണ് അപകടം . മസ്കറ്റിൽ നിന്നും കണ്ണൂർ എയർപോർട്ടിൽ എത്തിയ യുവതി ആംബുലൻസിൽ വർക്കലയിലേക്ക് വരികയായിരുന്നു. ഇതിനിടയിലാണ് ഇവർ സഞ്ചരിച്ച ആംബുലൻസ് മത്സ്യ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാഹനം തെന്നി നീങ്ങി മറിഞ്ഞത്. ആംബുലൻസ് ഡ്രൈവർ വർക്കല സ്വദേശി പരിക്കേൽക്കാതെ രക്ഷപ്പെട്ടു .സമീപവാസികളായ ചിലരാണ് ആംബുലൻസ് ഉള്ളിൽ കുടുങ്ങി കിടന്ന യുവതിയെ പുറത്തെടുത്തത് . ചവറ ഫയർഫോഴ്സ് എത്തി യുവതിയെ മറ്റൊരു ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു. യുവതി നാലുമാസം ഗർഭിണിയാണ്. കോവിഡ് പശ്ചാത്തലത്തിൽ ആംബുലൻസും പരിസര പ്രദേശവും ഫയർഫോഴ്സ് അണുനശീകരണം നടത്തി.
Read Moreഉത്ര കൊലക്കേസ് ; ഗൂഡാലോചന നടന്നിട്ടുണ്ടോ, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ; പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി എങ്ങനെ; വിശദമായ അന്വേഷണത്തിന് തയാറായി പോലീസ്
അഞ്ചല്‍ : അഞ്ചല്‍ ഉത്ര കൊലക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള രണ്ട് പ്രതികളെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഉത്രയെ കൊലപ്പെടുത്തിയതില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഒപ്പം കേസില്‍ കൂടുതല്‍ തെളിവുകളും കണ്ടെത്തണം. ഉത്രയെ സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി, ഉത്രക്ക് മയക്ക് മരുന്ന് അടക്കം നല്കിയിട്ടുണ്ടാകാം എന്ന സംശയത്തിന് ഉള്‍പ്പടെ അന്വേഷണ സംഘത്തിന് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് സംബന്ധിച്ച് ഇപ്പോള്‍ പറയനാകില്ലന്നു അന്വേഷണത്തിന് നേതൃത്വം നല്കുന്ന റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന് പറഞ്ഞു. കേസില്‍ സൂരജിന്റെ സഹോദരി, സുഹൃത്തുക്കള്‍ അടക്കമുള്ള കൂടുതല്‍ ആളുകളെയും ഇന്നോ നാളെയോ ചോദ്യം ചെയ്തേക്കും. കൊട്ടാരക്കര റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് ഓഫീസിലുള്ള പ്രതികളില്‍ പ്രധാനിയായ സൂരജിനെ ഇന്നലെ അടൂരിലെ പറക്കോടുള്ള സ്വന്തം വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. ഉത്രയെ…
Read More