കൊല്ലം: ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായ പരിപാടിയില്‍ നടത്തിയ കൂട്ടയോട്ടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നേതൃത്വം നല്കി.കന്റോണ്‍മെന്റ് മൈതാനിയില്‍ തുടങ്ങിയ കൂട്ടനടത്തം സിറ്റി പോലീസ് കമ്മിഷണര്‍ പി കെ മധു ഫ്ളാഗ് ഓഫ് ചെയ്തു. നഴ്സിംഗ് കോളേജ് വിദ്യാര്‍ഥികള്‍, ആരോഗ്യവകുപ്പ് – ദേശീയ ആരോഗ്യദൗത്യം ജീവനക്കാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ വിദ്യാര്‍ഥികള്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. കെഎസ്ആര്‍ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു സമാപനം. കുടുംബവും പ്രമേഹവും എന്ന വിഷയം ആസ്പദമാക്കിയാണ് ഇത്തവണത്തെ പ്രമേഹദിനാചരണം. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്നതാണ് പ്രമേഹദിന സന്ദേശം.പ്രമേഹ ദിനപരിപാടികളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡ്…
Read MoreCategory: Kollam
അവഗണനയും അനാസ്ഥയും; ലക്ഷങ്ങൾ മുടക്കി നിർമിച്ച ഗ്രന്ഥശാലയുടെ പ്രവർത്തനം നിലച്ചു
ചാത്തന്നൂർ: ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ഗ്രന്ഥശാല അവഗണനയും അനാസ്ഥയും മൂലം നശിക്കുന്നു. ദേശീയപാതയോരത്തെ ബഹുനില ഗ്രന്ഥശാല മന്ദിരം തകർച്ചയുടെ വക്കിലാണ്. കാട് മൂടിയ കെട്ടിടത്തിനുള്ളിലെ അമൂല്യമായ ഗ്രന്ഥങ്ങൾ നശിക്കുന്നു അഞ്ചു വർഷത്തിലേറെയായി ഈ ഗ്രന്ഥശാല മന്ദിരം അടഞ്ഞുകിടക്കുകയാണ്. ലൈബ്രേറിയൻ ഇല്ലെന്നതാണ് ഗ്രന്ഥശാല പ്രവർത്തനം നിലയ്ക്കാൻ കാരണം. ദേശീയപാതയോരത്ത് കൊട്ടിടം ഇണ്ടക്ക് മുക്കിലാണ് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ഗ്രന്ഥശാല .എൻ .കെ .പ്രേമചന്ദ്രൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് മനോഹരമായ മൂന്ന് നില കെട്ടിടം നിർമ്മിച്ചത്. ആയിരക്കണക്കിന് പുസ്തകങ്ങളുള്ള ഗ്രന്ഥശാല, റീഡിംഗ് ഹാൾ, ഏറ്റവും മുകളിലെ നിലയിൽ മിനി കോൺഫറൻസ് ഹാൾ എന്നിവയുമുണ്ട്. 1984 ഒക്ടോബർ 23-ന് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന സി.വി.പത്മരാജൻ ഗ്രന്ഥശാല പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു.ഇത്തിക്കര ബ്ലോക്കിന്റെ എൻ.ആർ.ഇ പി.പദ്ധതിയും ഇതിന് വേണ്ടി വിനിയോഗിച്ചു.ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറിയേനെ നിയമിച്ചു. ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല…
Read Moreചാത്തന്നൂരിൽ മൂന്ന് നില കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഇടിഞ്ഞു വീണു ; ഒഴിവായത് വൻ ദുരന്തം
ചാത്തന്നൂർ: ചാത്തന്നൂർ ജംഗ്ഷനിൽ മൂന്ന് നില കെട്ടിടത്തിനന്റെ പാരപ്പറ്റും കോൺക്രീറ്റ് മേൽക്കൂരയും ഇടിഞ്ഞു വീണു. വൻ ദുരന്തം ഒഴിവായി. നാട്ടുകാരും വിദ്യാർഥികളും ബസ് കാത്തുനില്ക്കുക്കുന്ന കെട്ടിത്തിന് മുകളിലേയ്ക്കാക്കാണ് കെട്ടിത്തിന്റെ മുകൾഭാഗത്തെ കോൺക്രീറ്റും പാരപ്പറ്റം ഇടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായി രുന്നു സംഭവം. മുപ്പതിലേറെ വർഷം പഴക്കമുള്ളതാണ് ഈ കെട്ടിടം. കെട്ടിടത്തിന്റെ സുരക്ഷിതത്തെ സംബന്ധിച്ച് കെട്ടിടത്തിലെ വാടകക്കാർ തന്നെ ആശങ്ക ഉയർത്തിയിരുന്നു. മൂന്ന് നിലകളിലുള്ള ഈ കെട്ടിടത്തിൽ വാടകയ്ക്ക് മുറിയെടുത്തവർക്ക് ടോയ് ലറ്റ് സൗകര്യം പോലുമില്ല.ഇത്തരമൊരു കെട്ടിടത്തിന് ലൈസൻസ് നല്കിയ പഞ്ചായത്തിന്റെ പേരിൽ അഴിമതി ആരോപണം നിലനില്ക്കക്കവേയാണ് കെട്ടിടം തകർന്നു വീണത്. ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ അഴിമതിയുടെ വ്യക്തമായ തെളിവാണ് കെട്ടിടം തകർന്നു വീഴാൻ ഇടയാക്കിയതെന്ന് പ്രതിപക്ഷം. വൈകുന്നേരം അഞ്ചോടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ പാരപ്പറ്റ് പാളിയായി നിലംപതിച്ചത്. ഈ സമയം തൊട്ടുതാഴെ സ്കൂൾ വിട്ടു വന്ന നൂറ്…
Read Moreഭാര്യയെ കൊന്നത് ശ്വാസം മുട്ടിച്ച്! ഒടുവില്‍ കൃതിയുടെ രണ്ടാം ഭര്‍ത്താവ് വൈശാഖ് കുറ്റസമ്മതം നടത്തി; കാരണമായി പറഞ്ഞത് ഇങ്ങനെയൊക്കെ…
കുണ്ടറ: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിൽ കീഴടങ്ങിയ പ്രതി സമ്മതിച്ചു. കൊല്ലം കോളജ് ജംഗ്ഷനിൽ ദേവിപ്രിയവീട്ടിൽ വൈശാഖ് ബൈജുവാണ് കുണ്ടറ പോലീസിനോട് കുറ്റം സമ്മതിച്ചത്. മുളവന ചരുവിളപുത്തൻ പുത്തൻവീട്ടിൽ മോഹനന്റെയും ബിന്ദുവിന്റെയും മകൾ കൃതിയെയാണ് കൊലപ്പെടുത്തിയത്.തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കൃതിയെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ മാതാപിതാക്കൾ കണ്ടത്. വീട്ടിൽ നിന്നും രക്ഷപെട്ട ഭർത്താവ് പിന്നീട് പോലീസിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമാണ്. വൈശാഖിന്റെ ആദ്യവിവാഹവുമായിരുന്നു. വിവാഹശേഷം വൈശാഖ് ജോലിതേടി വിദേശത്ത് പോയെങ്കിലും അടുത്തിടെ മടങ്ങിവന്നിരുന്നു. വായ്പയെടുത്തും മറ്റും 25ലക്ഷത്തോളം രൂപ കൃതിയുടെ മാതാപിതാക്കൾ വൈശാഖിന് നൽകിയിരുന്നു. പിന്നീട് വീടിന്റെ ആധാരം പണയം വയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും കൃതി നൽകിയില്ല. ഇതിനെതുടർന്ന് പിണങ്ങി കഴിയുകയായിരുന്നു. ഇതിനിടയിൽ വൈശാഖിൽനിന്ന് ഭീഷണിയുള്ളതായി പലതവണ കൃതി ബന്ധുക്കളെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ഇയാൾ വീണ്ടും വീട്ടിലെത്തിയത്. വീട്ടിലെത്തിയ വൈശാഖും…
Read Moreപതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തി മുങ്ങി; രണ്ടു വർഷത്തിന് ശേഷം പ്രതി ഷാജഹാൻ പോലീസ് പിടിയിൽ
കോട്ടയം: ഒന്‍പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയശേഷം രണ്ടുവർഷത്തോളം മുങ്ങി നടന്നയാൾ പിടിയിൽയ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. കോട്ടയം താഴത്തങ്ങാടി അറുപുഴ അബീന മൻസിലിൽ താമസിക്കുന്ന കരുനാഗപ്പള്ളി ആദിനാട് തെരുവിന്റെ വടക്കേതിൽ ഷാജഹാനെ (ഷാജി – 43) യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയിൽ എത്തിയ കുട്ടിയെ ഷാജഹാൻ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഷാജഹാൻ സ്ഥലം വിട്ടു. കുട്ടിയിൽ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ വിവരം ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനെ അറിയിച്ചു. തുടർന്നാണ് പോലീസ് അന്വേഷണം നടത്തി ഷാജഹാനാണ് പ്രതിയെന്ന് കണ്ടെത്തിയത്. 10 വർഷത്തോളം വിദേശത്തായിരുന്ന ഷാജഹാൻ മടങ്ങിയെത്തി താഴത്തങ്ങാടി കേന്ദ്രീകരിച്ച് വണ്ടി പൊളിക്കുന്ന ജോലി ചെയ്യുകയാണ്. താഴത്തങ്ങാടി അറുപുഴയിൽ തന്നെ ഒരു തുണിക്കടയും ഇയാൾ നടത്തുന്നുണ്ട്. ഈ അടയാളമാണ്…
Read Moreനാടക കലാകാരന്മാർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് ശ്രീമൂലനഗരം മോഹൻ
പാരിപ്പള്ളി: നാടക കലാകാരന്മാരെ അംഗീകരിക്കാൻ സമൂഹം ഇപ്പോഴും വൈമനസ്യം കാട്ടുന്നതായി നാടകകൃത്തും സംവിധായക നുമായ ശ്രീമൂലനഗരം മോഹൻ അഭിപ്രായപ്പെട്ടു. കേരള സംഗീതനാടക അക്കാദമി പോലും സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ചലച്ചിത്ര പ്രതിഭകൾക്കാണ് പലപ്പോഴും നൽകുന്നത്. മലയാള നാടക തറവാട്ടിലെ കാരണവർ ഇപ്പോൾ 106 വയസുള്ള പാപ്പുക്കുട്ടി ഭാഗവതർക്ക് അക്കാദമി അവാർഡ് നൽകിയത് 96-ാം വയസിലാണ്. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് തോപ്പിൽ ഭാസിയെക്കുറിച്ചോ ജി. ശങ്കരപിള്ളയെക്കുറിച്ചോ കാവാലം നാരായണപണിക്കരെക്കുറിച്ചോ ഒ.മാധവനെക്കുറിച്ചോ ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാരിപ്പള്ളി സംസ്കാരയുടെ പതിമൂന്നാമത് സംസ്ഥാന പ്രഫഷണൽ നാടകമത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശ്രീമൂലനഗരം മോഹൻ. ഗിരീഷ് കർണാട് നഗറിൽ നടന്ന സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. പാലാ തങ്കം, അഹമ്മദ് മുസ്ലിം, വക്കം മാധവൻ, കാഞ്ഞിപ്പുഴ…
Read Moreഓപ്പറേഷൻ നടത്താൻ കൈക്കൂലി; വിജിലൻസിന്റെ പിടിയിലായ ഡോക്ടർക്ക് മൂന്നുവർഷ തടവും പിഴയും
കൊല്ലം: ഭാര്യയ്ക്ക് സിസേറിയൻ നടത്തുന്നതിന് വേണ്ടി കൊല്ലം ചിതറയിൽ ഉള്ള ഒരാളുടെ കൈവശത്ത് നിന്നും 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായ കടയ്ക്കൽ ഗവ.ആശുപത്രിയിലെ ജൂനിയർ ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. റിനു അനസ് റാവുത്തറിനെ തിരുവനന്തപുരം എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് എം. ബി. സ്നേഹലത 50,000 രൂപ പിഴയും, മൂന്നു വർഷം തടവിനും ശിഷിച്ചു. 2011 ഡിസംബർ രണ്ടിന് ആണ് ഡോ. റിനു അനസ് റാവുത്തറിനെ വിജിലൻസ് അറസ്റ്റ് ചെയ്യുന്നത്. 2011 നവംബർ 28ന് പ്രസവത്തിനായി കടയ്ക്കൽ ഗവ. ആശുപത്രിയിൽ അഡ്മിറ്റായ പരാതിക്കാരന്റെ ഭാര്യയെ സിസേറിയൻ നടത്തുന്നതിന് ഡോ. റിനു അനസ് റാവുത്തർ കൈക്കൂലി ആവശ്യപ്പെടുകയും, പണം കൊടുക്കാതെയിരുന്നതിനാൽ സിസേറിയൻ നീട്ടികൊണ്ടുപോകുകയും, ഇതിനെത്തുടർന്ന് പരാതിക്കാരൻ കൊല്ലം വിജിലൻസിനെ സമീപിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്നത്തെ വിജിലൻസ് ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് ആയിരുന്ന റെക്സ് ബോബി അർവിന്റെ…
Read Moreമകനെ മർദിക്കുന്നത് തടയാൻ എത്തിയ മാതാവ് അടിയേറ്റു മരിച്ചുൃ; ഗുരുതരമായ പരിക്കേറ്റ സോമരാജൻ ആശുപത്രിയിൽ
പത്തനാപുരം: മകനെ സംഘം ചേർന്ന് മർദ്ദിക്കുന്നത് തടയുന്നതിനിടയിൽ അടിയേറ്റ മാതാവ് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.കടയ്ക്കാമൺ കോളനിയിൽ പ്ലോട്ട് നമ്പർ 44 ൽ ശാന്ത (62) യാണ് മരിച്ചത്. ഒരു സംഘം വീട്ടിലെത്തി മകൻ സന്തോഷിനെ മർദിക്കുന്നത് കണ്ട് ശാന്തയും പിതാവ് സോമരാജനും തടസം പിടിക്കുന്നതിനിടെ ശാന്തയ്ക്കും സോമരാജനും വടി കൊണ്ടുള്ള അടിയേൽക്കുകയായിരുന്നു. സന്തോഷും സോമരാജനും ഗുരുതര പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ശാന്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാമൺ സ്വദേശികളായ മൂന്നുപേർക്കെതിരേ പത്തനാപുരം പോലീസ് കേസെടുത്തു.പ്രതികളെ പിടികൂടിയിട്ടില്ല. ശാന്തയുടെ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ക്ഷേത്ര ഉപദേശക സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. സംഭവത്തിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
Read Moreമീന്‍ പൊന്നിന്റെ വില… ചാത്തന്നൂരിലെ മത്സ്യ-പൊതുചന്തകളിൽ മോഷണം പതിവാകുന്നു; പോലീസിൽ പരാതി നൽകി കച്ചവടക്കാർ
ചാത്തന്നൂർ: ദേശീയപാതയോരത്തെ മത്സ്യ ചന്തയിൽ നിന്നും മീൻ മോഷ്ടിച്ചു. ചാത്തന്നൂർ ജംഗ്ഷനിലെ പുതിയ മത്സ്യ ചന്തയിൽ കഴിഞ്ഞ രാത്രിയാണ് മോഷണം: ഒരു മാസം മുമ്പാണ് പൊതു ചന്തയിൽ നിന്നും മത്സ്യ ചന്ത പുതിയ സ്ഥലത്തേയ്ക്ക് മാറ്റിയത്.മത്സ്യ മാർക്കറ്റിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനാലാണ് മീൻ ചന്ത മാറ്റിയത്. മത്സ്യവ്യാപാരിയായ മീനാട് കിഴക്കുംകര കബീർ നിവാസിൽ ഷെമീറിന്റെ മീനാണ് മോഷ്ടിച്ചത്. വേള, നെയ്മീൻ ,കേരച്ചുര എന്നിവയാണ് മോഷണം പോയത്. ഒരു വിവാഹ പാർട്ടിയ്ക്ക് വേണ്ടി കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് മീൻമാർക്കറ്റിൽ എത്തിച്ചത് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 20,000ത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഷെമീർ പറഞ്ഞു. മാർക്കറ്റിലെ കട കുത്തിപ്പൊളിച്ചും മോഷണം നടത്തി. താഴം തെക്ക് ചരുവിള പുത്തൻവീട്ടിൽ ചന്ദ്രൻ പിള്ളയുടെ കടയിലാണ് കവർച്ച നടന്നത്. പുളി, തേങ്ങ, ഉണക്കമീൻ, വെളുത്തുള്ളി, മുട്ട എന്നിവയാണ് മോഷ്ടിച്ചത്.ചാത്തന്നൂർ മാർക്കറ്റിൽ മോഷണം സ്ഥിരം സംഭവമാണ്. രാമചന്ദ്രൻ എന്ന…
Read Moreഎംപിയുടെ പേരിൽ വിസാതട്ടിപ്പ് : ആർഎസ്പി നേതാവിന്റെ മകനായ പ്രതിയെ വീട് വളഞ്ഞ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
കുളത്തുപ്പുഴ: വിസ നല്‍കാം എന്ന് പറഞ്ഞു കബളിപ്പിച്ചു ലക്ഷങ്ങള്‍ തട്ടിച്ച കേസില്‍ പ്രതിയായ ആര് എസ് പി നേതാവിന്റെ മകനെ തട്ടിപ്പിനിരായയവര് തന്നെ വീട് വളഞ്ഞു പിടികൂടി പോലീസിന് കൈമാറി. കുളത്തുപ്പുഴ സ്വദേശി തമ്പി എന്ന സജിന്‍ ഷറഫുദീനെയാണ് മണിക്കൂറുകള്‍ നീണ്ട നടകീയതക്ക് ഒടുവില്‍ പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ പതിനഞ്ചോളം പേരില്‍ നിന്നും ഒമാനില്‍ കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്, മലപ്പുറം എംപി കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ പെട്രോളിയം മേഖലയില്‍ ജോലി ഒഴിവുണ്ടെന്നും ഇതിനായി നാല് ലക്ഷം രൂപ വേണമെന്നും സജന് ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിന് പ്രകാരം ആദ്യം രണ്ടര ലക്ഷം രൂപ തമ്പിക്ക് ഓരോരുത്തരും കൈമാറി. പിന്നീട് ടിക്കറ്റും വിസയും നല്കി ഒന്നര ലക്ഷം രൂപകൂടി വാങ്ങി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിസയില്‍ ചില പോരായ്മകള്‍ ഉണ്ടെന്നും മറ്റൊരു വിസ നല്‍കാം…
Read More