പെൺകുട്ടികൾക്കായി സൗ​ജ​ന്യ ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന പ​ദ്ധ​തി; ര​ജി​സ്‌​ട്രേ​ഷ​ന്‍25 വ​രെ

കൊല്ലം :സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​യി​ക യു​വ​ജ​ന കാ​ര്യാ​ല​യം മു​ഖേ​ന പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രാ​സ് റൂ​ട്ട് ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ കി​ക്കോ​ഫി​ന്റെ ര​ജി​സ്‌​ട്രേ​ഷ​ന്‍ 25 വ​രെ നീ​ട്ടി. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യാ​ണ് ദീ​ര്‍​ഘി​പ്പി​ച്ച​ത്. 2009, 2010, 2011 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ജ​നി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് യൂ​ണി​ഫോം, കി​റ്റ്, പോ​ഷ​കാ​ഹാ​രം, പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍, കോ​ച്ചു​മാ​രു​ടെ സേ​വ​നം എ​ന്നി​വ ല​ഭ്യ​മാ​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി വെ​ട്ടി​ക്ക​വ​ല സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ല്‍ ആ​ണ് ജി​ല്ലാ​ത​ല പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 9400990330 ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Read More

പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന​ത്തിലിരുന്ന്  മ​ദ്യ​പാ​നം; പഞ്ചായത്ത് അംഗങ്ങളെ ഒഴിവാക്കി ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോലീസ്

ച​വ​റ : ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ വാ​ഹ​ന​ത്തി​ൽ മ​ദ്യ​പാ​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. എ​ന്നാ​ൽ ഡ്രൈ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യി​ല്ല. വാ​ഹ​നം ഓ​ടി​ക്കു​ന്ന വ്യ​ക്തി മ​ദ്യ​പി​ച്ചി​രി​ന്നി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് പോ​ലീ​സ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം.​ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചു​വെ​ന്ന വ​കു​പ്പ് ചു​മ​ത്തി ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പൊ​തു സ്ഥ​ല​ത്ത് സ​ർ​ക്കാ​ർ വാ​ഹ​ന​ത്തി​ൽ മ​ദ്യ​പി​ച്ച ഡ്രൈ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യി​ല്ല. ഔ​ദ്യോ​ഗി​ക ആ​വ​ശ്യം ക​ഴി​ഞ്ഞ് കൊ​ല്ല​ത്ത് നി​ന്നു​മെ​ത്തി​യ വാ​ഹ​നം പ​ഞ്ചാ​യ​ത്തി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ൾ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഡ്രൈ​വ​റെ നി​ർ​ബ​ന്ധി​ച്ച് വാ​ഹ​നം കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ വാ​ഹ​നം ദു​രു​പ​യോ​ഗ​ത്തി​ന് വി​ട്ട് നി​ല്‍​കി അ​ഴി​മ​തി​ക്ക് കൂ​ട്ട് നി​ല്‍​ക്കു​ന്ന സെ​ക്ര​ട്ട​റി​യെ മാ​റ്റി നി​ര്‍​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണമെന്നാ​വ​ശ്യ​പ്പെ​ട്ട് ച​വ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്തി​ന്റെ ഗേ​റ്റി​നു മു​ന്നി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഡ്രൈ​വ​റു​ടെ…

Read More

30 രൂ​പ​യി​ൽ നി​ന്നും 50 രൂ​പ​യിലേക്ക്;  ലോ​ട്ട​റി വി​ല​വ​ർ​ധ​ന​വി​നെ​തി​രെ ഐ​എ​ൻ​ടി​യു​സി സ​മ​രം

കൊ​ല്ലം: ലോ​ട്ട​റി ടി​ക്ക​റ്റ് വി​ല 30 രൂ​പ​യി​ൽ നി​ന്നും 50 രൂ​പ​യാ​ക്കി വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ സ​മ​രം ആ​രം​ഭി​ക്കാ​ൻ ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്‌​സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ഏ​ഴാം സം​സ്ഥാ​ന സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ന​ൽ​കു​ന്ന ലോ​ട്ട​റി മേ​ഖ​ല ഇ​ട​ത്‌ സ​ർ​ക്കാ​രി​ന്റെ തെ​റ്റാ​യ ന​യം മൂ​ലം ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ൻ​റ് ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ര​ണ്ടാം ദി​വ​സ​ത്തെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​വ​ർ. യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ഫി​ലി​പ്പ് ജോ​സ​ഫി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ വ​ട​ക്കേ​വി​ള ശ​ശി, എ​സ് ഈ. ​സ​ഞ്ജ​യ്ഖാ​ൻ, പൊ​ന്ന​മ്മ മ​ഹേ​ശ്വ​ര​ൻ, ഒ​ബി രാ​ജേ​ഷ്, ന​ന്ദി​യോ​ട് ബ​ഷീ​ർ, പി ​പി ഡാ​ൻ​സ്, പി ​വി പ്ര​സാ​ദ്, കൈ​ര​ളി റാ​ഫി, കെ ​എം ശ്രീ​ധ​ര​ൻ, സി.​എ​ച്ച് സൈ​നു​ദ്ദീ​ൻ, എം​എ ജോ​സ​ഫ്,…

Read More

പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ  മടിച്ചു;  നാ​യ​യു​ടെ ക​ടി​യേ​റ്റ യു​വാ​വ്  ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു

‘പ​ത്ത​നാ​പു​രം: നാ​യ​യു​ടെ ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പി​റ​വ​ന്തൂ​ർ ക​റ​വൂ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ധാ വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ സ​ദാ​ശി​വ​ൻ ആ​ചാ​രി​യു​ടെ​യും സാ​വി​ത്രി​യു​ടെ​യും മ​ക​ൻ മ​നോ​ജാ (38)ണ് ​മ​രി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ട​യ്ക്കാ​മ​ണ്ണി​ൽ വ​ച്ച് മ​നോ​ജി​നെ നാ​യ ക​ടി​ച്ചി​രു​ന്നു. മ​നോ​ജി​നെ കൂ​ടാ​തെ മ​റ്റു ചി​ല​ർ​ക്കും നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഇ​വ​ർ ചി​കി​ത്സ തേ​ടി.​എ​ന്നാ​ൽ നി​സാ​ര​മാ​യി ക​രു​തി മ​നോ​ജ് ചി​കി​ത്സ ന​ട​ത്തി​യി​ല്ല. കെ​ട്ടി​ട നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​യ മ​നോ​ജ് ക​ഴി​ഞ്ഞ ദി​വ​സം പ​ണി​സ്ഥ​ല​ത്ത് അ​സ്വ​സ്ഥ​ത കാ​ട്ടു​ക​യും കു​ഴ​ഞ്ഞു വീ​ഴു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മ​നോ​ജി​നെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി,കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വ​ട​ങ്ങ​ളി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ചി​കി​ത്സ​ക്കി​ടെ ഇ​ന്ന​ലെ മ​ര​ണം സം​ഭ​വി​ച്ചു.​ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്. ഇ​ന്ന് ക​റ​വൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക്ക​രി​ക്കും. മ​നോ​ജ് അ​വി​വാ​ഹി​ത​നാ​ണ്.

Read More

പാ​രി​പ്പ​ള്ളി​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു ; 19പേർ ആശുപത്രിയിൽ;  കോളജ് കാന്‍റീൻ പൂട്ടിച്ച് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം (ഹൈ​പ്പെ​റ്റി​റ്റി സ്-​എ) പ​ട​രു​ന്നു. പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മാ​ത്രം ഇ​തു​വ​രെ 19 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി എ​ത്തി. രോ​ഗം സ്ഥി​രീ​ക​രി​ച്ച ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​യ്ക്ക് അ​യ​ച്ചു.കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി പാ​രി​പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രോ​ഗം പി​ടി​പ്പെ​ട്ടാ​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​ൻ 45 ദി​വ​സം വ​രെ എ​ടു​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്‌.പാ​രി​പ്പ​ള്ളി​ക്ക് തൊ​ട്ട​ടു​ത്തു​ള്ള ചാ​വ​ർ​കോ​ട്ട് ഒ​രു കോ​ളേ​ജി​ലെ 50-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്‌ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചു. തോ​ണി​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ൻ​റീ​നി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് ക​ണ്ടെ​ത്തി. കാ​ന്‍റീ​ൻ അ​ട​പ്പി​ച്ചു. ഇ​തോ​ടെ കോ​ളേ​ജും അ​ട​ച്ചു. പാ​രി​പ്പ​ള്ളി​യി​ൽ മ​ട​ത്ത​റ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ക്ക​റി​യി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​ത്. ഒ​രു ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് രോ​ഗം പി​ടി​പ്പെ​ട്ട​ത്. ഇ​ത് ക​ണ്ടെ​ത്തി​യ​തോ​ടെ ഈ ​സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ കു​ഴ​ൽ…

Read More

മ​ണ്ഡ​ല​ക്കാലം: ഭ​ക്ത​രെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി  കു​ള​ത്തു​പ്പു​ഴ ശ്രീ​ധ​ര്‍​മ്മ ശാ​സ്താ​ക്ഷേ​ത്രം

കു​ള​ത്തു​പ്പു​ഴ : മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ ഭ​ക്ത​രെ വ​ര​വേ​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങി കു​ള​ത്തു​പ്പു​ഴ ശ്രീ​ധ​ര്‍​മ്മ ശാ​സ്താ​ക്ഷേ​ത്രം. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​ണ് കു​ള​ത്തു​പ്പു​ഴ ശ്രീ​ധ​ര്‍​മ്മ​ശാ​സ്താ​ക്ഷേ​ത്രം. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മ​ട​ക്കം എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ കു​ള​ത്തു​പ്പു​ഴ ശ്രീ​ധ​ര്‍​മ്മ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​യ​തി​ന് ശേ​ഷ​മേ ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കാ​റു​ള്ളൂ. അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​രി​മി​തി​ക​ള്‍​ക്കി​ട​യി​ലും ഭ​ക്ത​രെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി​യി​രി​ക്കു​ക​യാ​ണ് കു​ള​ത്തു​പ്പു​ഴ ക്ഷേ​ത്ര​വും ഭാ​ര​വാ​ഹി​ക​ളും.ക്ഷേ​ത്ര പ​രി​സ​ര​ത്തെ കാ​ടു​ക​ള്‍ വെ​ട്ടി നീ​ക്കി. ന​ട​പ​ന്ത​ലി​ലും, സ്റ്റേ​ജി​ന് മു​ന്‍​വ​ശ​ത്തെ പ​ന്ത​ലി​ലും ഭ​ക്ത​ര്‍​ക്ക് വി​രി​വ​യ്ക്കാ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നോ​ട് അ​ടു​ത്ത് ത​ന്നെ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും എ​ത്തു​ന്ന ഭ​ക്ത​ര്‍​ക്ക് ആ​ഹാ​രം പാ​കം ചെ​യാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​കും. കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ കി​ണ​റു​ക​ള്‍ ശു​ചീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ക​ര്‍​ന്ന ജ​ല​വി​ത​ര​ണ പൈ​പ്പ്ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി. ക്ഷേ​ത്ര​വും പ​രി​സ​ര​വും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കി​യി​ട്ടു​ണ്ട്. കു​ളി​ക്ക​ട​വു​ക​ളി​ലെ എ​ക്ക​ലും മ​ണ​ലും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം ത​ന്നെ വ​ര്‍​ഷ​ങ്ങ​ളാ​യി കു​ളി​ക്ക​ട​വ്‌…

Read More

വ​ള​ര്‍​ത്ത് നാ​യ​യെ പു​ര​യി​ട​ത്തി​ല്‍ കെ​ട്ടിയതിനെ ചൊല്ലിയുള്ളതർക്കം; അ​യ​ല്‍​വാ​സി​ക​ള്‍ ഏ​റ്റു​മു​ട്ടി;  വ​ള​ര്‍​ത്ത് നാ​യയെ വെട്ടി പരിക്കേൽപ്പിച്ചു

ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ല്‍ ചി​ത​റ​യി​ല്‍ വ​ള​ര്‍​ത്ത് നാ​യ​യെ പു​ര​യി​ട​ത്തി​ന് സ​മീ​പം കെ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ര്‍​ക്കം അ​യ​ല്‍​വാ​സി​ക​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ലാ​ശി​ച്ചു. സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​യ​ല്‍​വ​സി​യാ​യ വീ​ട്ട​മ്മ​ക്കും വ​സ്തു ഉ​ട​മ​ക്കും പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം ചി​ത​റ മാ​ട​ൻ​കാ​വി​ലാ​ണ് സം​ഭ​വം.ശ്രീജ എന്ന വീ​ട്ട​മ്മ​യാ​ണ് ആ​ദ്യം പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​വ​രു​ടെ വ​ള​ര്‍​ത്തു​നാ​യ​യെ അ​യ​ല്‍​വാ​സി​യാ​യ പു​ഷ്ക​ര​ന്‍ എ​ന്ന​യാ​ളു​ടെ പു​ര​യി​ട​ത്തി​ല്‍ കെ​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത പു​ഷ്ക്ക​ര​ന്‍ നാ​യ​യെ അ​ഴി​ച്ചു മാ​റ്റു​ന്ന​തി​നി​ടെ ത​ന്നെ​യും നാ​യ​യേ​യും വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്ന് വീ‌്‌ട്ടമ്മ ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ക​ളെ​യും ഇ​യാ​ള്‍ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ശ്രീ​ജ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ ശ്രീ​ജ ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ത​ന്‍റെ പു​ര​യി​ട​ത്തി​ല്‍ നാ​യ​യെ കെ​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ ത​ന്നെ​യാ​ണ് ശ്രീ​ജ​യും കു​ടും​ബ​വും അ​ക്ര​മി​ച്ച​തെ​ന്നും നാ​യ അ​ക്ര​മി​ക്കാ​ന്‍ വ​ന്ന​തോ​ടെ കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് നാ​യ​യെ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നും പു​ഷ്ക്ക​ര​ന്‍…

Read More

കഞ്ചാവും മദ്യവും നൽകിയ ശേഷം  ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ച് അവശനാക്കിയതായി പരാതി

അ​ഞ്ച​ൽ : അ​ഞ്ച​ലി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം മ​ദ്യ​വും ക​ഞ്ചാ​വും ന​ൽ​കി വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച​താ​യി പ​രാ​തി. അ​ഞ്ച​ൽ ഏ​റം മേ​ലേ​വി​ള​വീ​ട്ടി​ൽ കോ​മ​ള​വ​ല്ലി​യു​ടെ മ​ക​നും ഭി​ന്ന​ശേ​ഷി​കാ​ര​നു​മാ​യ മു​ര​ളീ​കൃ​ഷ്ണ​നാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യ​ത്. മൂ​ന്നു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മു​ര​ളി​കൃ​ഷ്ണ​നെ കാ​ണാ​നി​ല്ലെന്ന്‍ ചൂ​ണ്ടി​കാ​ട്ടി മാ​താ​വ് അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സും ബ​ന്ധു​ക്ക​ളും അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ ദൂ​രെ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് നി​ന്നും മു​ര​ളി​കൃ​ഷ്ണ​നെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്‍ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന്‍ ഇ​യാ​ളെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ മു​ര​ളി​കൃ​ഷ​ണ​ന്‍റെ ശ​രീ​ര​ത്ത് ആ​ക​മാ​നം അ​ടി​കൊ​ണ്ട പാ​ടു​ക​ളും ര​ക്ത​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ അം​ശ​വും ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യായ ഗോ​പ​കു​മാ​ര്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ മാ​താ​വ് കോ​മ​ള​വ​ല്ലി റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി, അ​ഞ്ച​ല്‍ പോ​ലീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രാ​തി ന​ല്‍​കി. എ​ന്നാ​ല്‍ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി വൈ​കി​പ്പിക്കു​ന്ന​താ​യി മാ​താ​വ് കോ​മ​ള​വ​ല്ലി…

Read More

ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ‌​ടി​യ ക​ല്ല​ട ജ​ലോ​ത്സ​വം നാ​ളെ

കു​ണ്ട​റ:​ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ‌​ടി​യ ക​ല്ല​ട ജ​ലോ​ത്സ​വ​ത്തി​ന് ക​ല്ല​ട​യാ​റ്റി​ൽ അ​ങ്ക​ത്ത​ട്ടൊ​രു​ങ്ങി. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് അ​ങ്ക​പ്പോ​ര്. മ​ൺ​ട്രോ​തു​രു​ത്തി​ലെ മു​തി​ര​പ്പ​റ​ന്പ്-​കാ​രൂ​ത്ര​ക്ക​ട​വ് നെ​ട്ടാ​യ​ത്തി​ൽ ന​ട​ക്കു​ന്ന വ​ള്ളം​ക​ളി എ​ല്ലാ​വ​ർ​ഷ​വും ഇ​രു​പ​ത്തി​യെ​ട്ടാം ഓ​ണ​ത്തി​നാ​യി​രു​ന്നു. ക​ല്ല​ട ജ​ലോ​ത്സ​വം ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ​യാ​ണ് ജ​ലോ​ത്സ​വ തീ​യ​തി​ക്ക് മാ​റ്റ​മു​ണ്ടാ​യ​ത്. ഓ​ഗ​സ്റ്റ് 30ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ൽ ആ​രം​ഭി​ച്ച ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് മ​ത്സ​ര​ത്തി​ലാ​ണ് ക​ല്ല​ട​യാ​റൊ​രു​ങ്ങു​ന്ന​ത്. മു​ൻ​കാ​ല​ത്തെ​പ്പോ​ലെ മ​ൺ​ട്രോ​തു​രു​ത്ത്, പ​ടി​ഞ്ഞാ​റേ​ക​ല്ല​ട, കി​ഴ​ക്കേ​ക​ല്ല​ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ല​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. കാ​രൂ​ത്ര​ക്ക​ട​വാ​ണ് പ്ര​ധാ​ന​വേ​ദി. ക​ല്ല​ട ജ​ലോ​ത്സ​വ​വും കൊ​ല്ലം പ്ര​സി​ഡ​ന്‍റ്സ് ട്രോ​ഫി ജ​ലോ​ത്സ​വ​വും സ​മാ​പി​ക്കു​ന്ന​തോ​ടെ ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ 12 മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ചു​ണ്ട​നെ ഒ​ന്നാ​മ​നാ​യി പ്ര​ഖ്യാ​പി​ച്ച് ക​പ്പും 25 ല​ക്ഷം​വ രൂ​പ​യും സ​മ്മാ​ന​മാ​യി ന​ൽ​കും. ര​ണ്ടാം സ്ഥാ​ന​ത്തി​ന് 15 ല​ക്ഷ​വും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 10 ല​ക്ഷം രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും. പ​ങ്കെ​ടു​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും നാ​ല് ല​ക്ഷം…

Read More

സ​ദാ​ന​ന്ദ​പു​രം സ്കൂ​ളി​ലെ ‘വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളി​ലേ​ക്ക്’  പ​ദ്ധ​തി വ​ർ​ണാ​ഭം

കൊ​ട്ടാ​ര​ക്ക​ര: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളി​ലേ​ക്ക് പ​ദ്ധ​തി സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു.പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ക​വി​യു​മാ​യ രാ​ജ​ൻ താ​ന്നി​ക്ക​ലി​നെ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​വ​ന​ത്തി​ലെ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്. പൂ​ക്ക​ളും പു​സ്ത​ക​ളും ന​ൽ​കി പ്ര​തി​ഭ​യെ വ​ര​വേ​റ്റ​പ്പോ​ൾ പു​തു ത​ല​മു​റ​യ്ക്ക് അ​ത് ന​വ്യാ​നു​ഭ​വ​മാ​യി. അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ക​വി​ത​ക​ൾ ചൊ​ല്ലി​യും വി​ദ്യാ​ർ​ത്ഥി മ​ന​സ് കീ​ഴ​ട​ക്കി​യ രാ​ജ​ൻ താ​ന്നി​ക്ക​ലി​നോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളും സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ത​ന്‍റെ ക​വി​ത​ക​ൾ അ​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ മ​ട​ക്കി അ​യ​ച്ച​ത്. പ്ര​ഥ​മാ​ധ്യാ​പി​ക പി.​എ​സ്.​ഗീ​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷാ​ജി ചെ​മ്പ​ക​ശേ​രി, അ​ധ്യാ​പ​ക​രാ​യ സാ​ബു ജോ​ൺ, കെ.​ഒ.​രാ​ജു​ക്കു​ട്ടി, സൂ​സ​ൻ ഡാ​നി​യേ​ൽ, എ​സ്.​ജ​യ, ഏ​ലി​യാ​മ്മ ജോ​ൺ, എ​ൻ.​ജി.​ഗീ​താ​മ​ണി​യ​മ്മ, സി.​ഗി​രി​ജ, ബി.​എ​ൽ.​രേ​ഖ റാ​ണി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി എ.​ന​ന്ദ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ച​ട​ങ്ങു​ക​ളും ന​ട​ന്നു. കെ.​ച​ന്ദ്ര​ഭാ​നു,…

Read More