ആ​ത്മ​ഹ​ത്യ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ന​സി​ക​ശേ​ഷി കൈ​വ​രി​ക്കൽ; ആത്മഹത്യാപ്രതിരോധ സ​ന്ദേ​ശ​വുമായ് മാ​ന​സി​ക​ദി​നാ​ച​ര​ണം 

കൊല്ലം :ആ​ത്മ​ഹ​ത്യ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​ഴി​ക​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന പ​രി​പാ​ടി​ക​ളു​മാ​യി ലോ​ക മാ​ന​സി​ക​ദി​ന​മാ​ച​രി​ച്ചു. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യും പേ​ര​യം എ​ന്‍. എ​സ്. എ​സ്. ആ​ര്‍​ട്‌​സ് ആ​ന്റ് സ​യ​ന്‍​സ് കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ക​ള്‍ കാ​മ്പ​സി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ത്മ​ഹ​ത്യ​യെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മാ​ന​സി​ക​ശേ​ഷി കൈ​വ​രി​ക്കു​ക​യാ​ണ് പ്ര​ധാ​നം. പ്ര​ശ്‌​ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ യു​വ​ത​ല​മു​റ ക​രു​ത്താ​ര്‍​ജ്ജി​ക്ക​ണം – അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ളും വി​ശ​ദ​മാ​ക്കി. ഡെ​പ്യൂ​ട്ടി ഡി.​എം. ഒ ​ഡോ. സി. ​ആ​ര്‍. ജ​യ​ശ​ങ്ക​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി. എ​സ്. മി​നി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ബി. പ്ര​ഭു​ല​ച​ന്ദ്ര​ന്‍ പി​ള്ള, എം. ​എ​സ്. വി​ഷ്ണു, ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി കൗ​ണ്‍​സി​ല​ര്‍ മ​ഹേ​ഷ്‌​കു​മാ​ര്‍ , ദേ​വി​ക, അ​ഞ്ജു, ആ​ന്‍​സി, ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ…

Read More

ചാത്തന്നൂർ ദേ​ശീ​യ​പാ​ത​യി​ലെ  വാ​ഹ​നപാ​ർ​ക്കിം​ഗ് അ​പ​ക​ട​മുണ്ടാക്കു​ന്നു; നോ പാർക്കിംഗിന്  ചോട്ടിലെ  നിയമവിരുദ്ധം കണ്ടില്ലെന്ന് നടിച്ച് പോലീസും

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​പ​ക​ട​മൊ​രു​ക്കു​ന്നു. ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ​യും പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ന്‍റെ​യും മു​ന്നി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യ വാ​ഹ​ന പാ​ർ​ക്കിം​ഗ്.​ഇ വി ​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യ​രു​തെ​ന്ന് പോ​ലീ​സ്‌ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ബോ​ർ​ഡി​ന് പു​ല്ലു​വി​ല പോ​ലും ന​ൽകാതെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.​ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള പോ​ലീ​സും ഈ ​നി​യ​മ​വി​രു​ദ്ധ പാ​ർ​ക്കിം​ഗ് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് സ​മീ​പ​ത്തെ ദേ​ശീ​യ​പാ​ത​യി​ലെ ബാ​രി​ക്കേടി​ന് ഉ​ള്ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ അ​നു​മ​തി​യു​ള്ള​ത്.​ഈ സ്ഥ​ല​മാ​കെ ക​ച്ച​വ​ട​ക്കാ​ർ കൈ​യേ​റി​യി​രി​ക്കു​ക​യാ​ണ്. ഒ​പ്പം തെ​രു​വ് ക​ച്ച​വ​ട​ക്കാ​രും.ഇ​രു​ച​ക്ര​വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ പോ​ലീ​സ് ബോ​ർ​ഡ് സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് മാ​സ​ങ്ങ​ളാ​യി ഒ​രു പി​ക്ക​പ്പ് വാ​ൻ കൊ​ണ്ടി​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ്. ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ​യും ട്ര​ഷ​റി​യു​ടെ​യു​ടെ​യും മു​ന്നി​ലാ​ണ് ഈ ​അ​ന​ധി​കൃ​ത ക​ച്ച​വ​ടം .ഇ​ത് മൂ​ലം ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ പോ​ലീ​സോ ഇ​ത്…

Read More

ഗാന്ധിജിയുടെ മതേതരസിദ്ധാന്തമാണ്  ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടിത്തറയെന്ന് മന്ത്രി

കൊല്ലം മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ മ​തേ​ത​ര​ത്വ സി​ദ്ധാ​ന്ത​മാ​ണ് ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത:​സ​ത്ത​യും അ​ടി​ത്ത​റ​യു​മെ​ന്ന്‌ മ​ന്ത്രി കെ.​രാ​ജു . മ​ഹാ​ത്മാ ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ആഭിമുഖ്യത്തി​ൽ ന​ട​ന്ന മ​ഹാ​ത്മ​ജി​യു​ടെ ജ​ന്മ വാ​ർ​ഷി​ക വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം ഉ​ൽ​ഘാ​ട​നം ചെ​യ്‌​തു പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. അ​ധി​കാ​ര​ത്തി​നു വേ​ണ്ടി എന്തും ചെയ്യുന്ന ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ നേ​താ​ക്ക​ൾ​ക്കും ഭ​ര​ണ ക​ർ​ത്താ​ക്ക​ൾ​ക്കും ഗാ​ന്ധി​ജി​യു​ടെ ജീ​വി​തം പാ​ഠ​പു​സ്ത​ക മാ​ക്കി മാ​റ്റ​ണം .ഏ​തു അ​ധി​കാ​ര​വും കൈ​പ്പി​ടി​യി​ലാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ട്ടും അ​ധി​കാ​ര ക​സേ​ര​യി​ൽ ക​യ​റി കൂ​ടാ​തെ ജ​ന​ക​ൾ​ക്കു വേ​ണ്ടി മാ​ത്രം ജീ​വി​ച്ച​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം മ​ഹാ​ത്മാ​വാ​യ ിമാ​റി​യ​തെ​ന്നും മ​ന്ത്രി രാ​ജു ചൂ​ണ്ടി​ക്കാ​ട്ടി.​ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​പ്ര​ദീ​പ് കു​മാ​റി​ന്റെ അധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ​ദ്മ​ശ്രീ.​പി.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ,മൈ​ക്കി​ൾ ദേ​ശ​മാ​ണി ,എ​ൻ.​സു​ഗ​ത​ൻ,സു​ബൈ​ർ വ​ള്ള​ക്ക​ട​വ്,ഡോ.​ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ,ഷ​മ്മി,ഡോ. ​ലാ​ലു ജോ​സ​ഫ്,ജ​യേ​ഷ് മാ​ത്യു,വി.​കെ.​അ​ബൂ​ബ​ക്ക​ർ,എ.​മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ പ്രസംഗിച്ചു.

Read More

 കടയിലെത്തിയ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ അ​പ​മാ​നി​ക്കാ​ന്‍ശ്രമം; ക​ട​യു​ട​മയെ പോലീസ് അറസ്റ്റു ചെയ്തു

അ​ഞ്ച​ല്‍ : പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച ക​ട​യു​ട​മയെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച​ൽ സ്വദേശി മോ​ഹ​ന​നെ​യാ​ണ് (50) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മി​ഠാ​യി വാ​ങ്ങാ​നെ​ത്തി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ ക​ട ഉ​ട​മ മോ​ഹ​ന​ൻ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സി ​എ​ല്‍ സു​ധീ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്സോ നി​യ​മം ചു​മ​ത്തി​യാ​ണ് മോ​ഹ​ന​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Read More

കു​വൈ​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; താമസ സ്ഥലത്ത് എത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാർക്കിംഗ് ഗ്രൗണ്ടിൽ  മരിച്ച നിലയിൽ കണ്ടെത്തിയത്

കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളി യു​വാ​വി​നെ കു​വൈ​ത്തി​ൽ കാ​റി​നു​ള്ള മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം പ​ന്ത​ള​മു​ക്ക് പു​ലി​പ്പാ​റ സ്വ​ദേ​ശി വി​ശ്വ​നാ​ഥ​ൻ സു​ജി​ത്ത് (31) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. അ​ബാ​സി​യ ടെ​ലി​ക്ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ട​വ​റി​നു സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്വ​ന്തം കാ​റി​നു​ള്ളി​ലാ​ണ് സു​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.സു​ജി​ത്ത് താ​സ​മ​സ്ഥ​ല​ത്ത് എ​ത്താ​ൻ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് വി​വ​രം തി​ര​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ അ​ന്വേ​​ഷണ​ത്തി​ലാ​ണ് കാ​റി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More

എം​സി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യു​ന്നി​ല്ല; കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ അ​ധി​കൃ​ത​ർ

കൊ​ട്ടാ​ര​ക്ക​ര: ലോ​ക നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന എം​സി.​റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യു​ന്നി​ല്ല. ആ​യു​ർ മു​ത​ൽ ഏ​നാ​ത്ത് വ​രെ​യു​ള്ള ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​ത്ത ദി​വ​സ​ങ്ങ​ൾ വി​ര​ള​മാ​ണ്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ല​ത്തേ​താ​ണ് ചൊ​വാ​ഴ്ച രാ​ത്രി​യി​ൽ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ ​പി​ടി​ച്ച​തും അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ച​തും. ചി​കി​ൽ​സ​യി​ലു​ള്ള മ​റ്റു ര​ണ്ടു​പേ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​ക്കു സ​മീ​പം ലോ​വ​ർ ക​രി​ക്ക​ത്താ​ണ് രാ​ത്രി 11.30 ഓ​ടെ ഈ ​അ​പ​ക​ടം ന​ട​ന്ന​ത്. ഓ​ട്ടോ​റി​ക്ഷ​യും കാ​റും പി​ക്ക​പ്പ് വാ​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന് തീ​പ്പി​ടു​ത്ത​വു​മു​ണ്ടാ​യി. ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും പി​ക്ക​പ്പ് വാ​ൻ ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചു. എ​ഴു​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​ത്തോ​ളം അ​പ​ക​ട​ങ്ങ​ളാ​ണ് എം​സി റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര മേ​ഖ​ല​യി​ൽ ന​ട​ന്ന​ത്. ന​വീ​ക​രി​ച്ച എം​സി റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന്…

Read More

ശബരിമലവിഷയത്തിൽ കേന്ദ്രമന്ത്രിയുടെ പ്രസ്താവന യുക്തിക്ക് നിരക്കാത്തതെന്ന്എൻ.കെ പ്രേമചന്ദ്രൻ എംപി

കൊല്ലം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി എ​തി​രാ​യാ​ൽ ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​സ്താ​വ​ന യു​ക്തി​ക്ക് നി​ര​ക്കാ​ത്ത​തും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ പ​ദ​വി​ക്ക് യോ​ജി​ക്കാ​ത്ത​തു​മാ​ണെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ 36 ദി​വ​സം കൊ​ണ്ട് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ഉ​ൾ​പ്പെ​ടെ 35 ബി​ല്ലു​ക​ളാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​ത്. ആ​ത്മ​ർ​ത്ഥാ​ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലും നി​ഷ്പ്ര​യാ​സം നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്താ​മാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് ശ​ബ​രി​മ​ല സം​ബ​ന്ധി​ച്ച നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്താ​ത്ത​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. സു​പ്രീം കോ​ട​തി​യി​ൽ റി​വ്യൂ ഹ​ർ​ജി നി​ല​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്താ​ൻ ക​ഴി​യാ​ഞ്ഞ​തെ​ന്ന മ​ന്ത്രി​യു​ടെ വാ​ദം നി​ര​ർ​ത്ഥ​ക​വും അ​പ്ര​സ​ക്ത​വു​മാ​ണ്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ്ഗ പീ​ഢ​ന നി​രോ​ധ​ന നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​തി വി​ധി​ക്കെ​തി​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ സ​മ​ർ​പ്പി​ച്ച റി​വ്യു ഹ​ർ​ജി നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മ​നി​ർ​മ്മാ​ണം ന​ട​ത്തി വി​ധി​യെ അ​പ്ര​സ​ക്ത​മാ​ക്കി​യ​ത്. നി​യ​മ​നി​ർ​മ്മാ​ണ​ത്തെ സു​പ്രീം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു.…

Read More

പത്തനാപുരം മേഖലയിൽ പേപ്പട്ടി ശല്യം വർധിച്ചു; ഗർഭിണി ഉൾപ്പെടെ നിരിവധി പേർക്ക് പരിക്ക്; ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവം

പ​ത്ത​നാ​പു​രം: ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലും പാ​ത​ക​ളി​ലും പേ​പ്പ​ട്ടി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു.​മ​നു​ഷ്യ​ർ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും പേ​പ്പ​ട്ടി​യാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​ൽ​ക്കുന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​രി​ക്കു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​ര്‍​ക്ക് ക​ട​യ്ക്കാ​മ​ണ്ണി​ല്‍ പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലാ​ണ്.​പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രെ​യു​ള്ള വാ​ക്സി​നേ​ഷ​ന്‍ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്.​ഇ​തി​നു പു​റ​മേ തെ​രു​വ് നാ​യ​ശ​ല്യ​വും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ക​യാ​ണ്.​ഇ​തു​കാ​ര​ണം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ന്നു.​ പു​ന്ന​ല വി​ല്ലേ​ജ് ഓ​ഫീ​സ്,ക​ല്ലും​ക​ട​വ് സ്വ​കാ​ര്യ​ബ​സ് സ്റ്റാ​ന്‍റ്,മാ​ർ​ക്ക​റ്റ് ന​ടു​ക്കു​ന്നി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ട്,ചെ​ല​വ​ന്നൂ​ർ പ​ടി,പ​നം​മ്പ​റ്റ,മാ​ക്കു​ളം,ഇ​ട​ത്ത​റ,കു​ണ്ട​യം എ​ന്നി​വി​ട​ങ്ങ​ൾ തെ​രു​വ് നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​ട്ടി​ക​ളു​ടെ അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.​രാ​ത്രി​യിൽ നാ​യ​്ക്ക​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ൽ കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​രാ​ണ് അ​ധി​ക​വും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്.​ഇ​തി​നു​പു​റ​മെ വീ​ടു​ക​ളി​ലെ വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് നേ​രെ​യും തെ​രു​വ്നാ​യ്ക്ക​ളു​ടെ ശ​ല്യം ഉ​ണ്ടാ​കു​ന്നു​ണ്ട്.​അ​ന​ധി​കൃ​ത​മാ​യി പ​ല​പ്ര​ദ്ദേ​ശ​ങ്ങ​ളി​ലും മാം​സ​വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ച​തും തെ​രു​വ് നാ​യ വ​ർ​ദ്ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.​ അ​റ​വ്ശാ​ല​ക​ളി​ൽ നി​ന്നു​മു​ള​ള മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക്ക​രി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും പാ​ത​യോ​ര​ങ്ങ​ളി​ലാ​ണ്…

Read More

തോ​ക്ക് ചൂ​ണ്ടി മാ​ലമോ​ഷ​ണം: പ്ര​തി​യെ കസ്റ്റഡിയിൽ വാങ്ങും; സംസ്ഥാനത്തെ പല കേസുകൾക്കും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ പോലീസ്

കൊല്ലം : സി​റ്റി – റൂ​റ​ൽ മേ​ഖ​ല​ക​ളി​ൽ തോ​ക്കു ചൂ​ണ്ടി സ്ത്രീ​ക​ളു​ടെ മാ​ല ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ കൊ​ടും കു​റ്റ​വാ​ളി ഡ​ൽ​ഹി നോ​യി​ഡ സീ​മാ പു​രി സ്വ​ദേ​ശി സ​ത്യ​ദേ​വ് (40) നെ ​കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടി തുടങ്ങി. കഴിഞ്ഞദിവസം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ന്‍റു ചെ​യ്തിരുന്നു. അ​തീ​വ സു​ര​ക്ഷ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ള്ള ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാനത്ത് നടത്തിയിട്ടുള്ള പല മോഷണങ്ങളുടെയും ചുരുളഴിയും. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൊല്ലത്ത് തെളിവെടുപ്പ് നടത്തും. ഡ​ൽ​ഹി പോ​ലി​സി​ന്‍റെ പേ​ടി സ്വ​പ്ന​മാ​യ സ​ത്യ ദേ​വി​നെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്. ഗ്യാം​ഗ് ലീ​ഡ​റാ​യ ഇ​യാ​ളു​ടെ സം​ഘ​ത്തി​ൽ നൂ​റോ​ളം അം​ഗ​ങ്ങ​ളു​ണ്ട്. എ​ല്ലാ​വ​രും വി​ദേ​ശ നി​ർ​മ്മി​ത തോ​ക്കു​ക​ൾ കൈ​വ​ശം സൂ​ക്ഷി​ക്കു​ന്ന​വ​രാ​ണ്. കേ​ര​ളാ പോ​ലീ​സ് പി​ടി​കൂ​ടു​മ്പോ​ൾ ര​ണ്ടു വി​ദേ​ശ നി​ർ​മ്മി​ത തോ​ക്കു​ക​ൾ ഇ​യാ​ളു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു. ക​വ​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​യാ​ൽ വെ​ടി​വെ​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​ണ്…

Read More

മൈനാഗപ്പള്ളി പഞ്ചായത്തിന്ഐഎസ്ഒ അംഗീകാരം; ഫയലുകളെല്ലാം കംപ്യൂട്ടറൈസേഷനാക്കി; ചു​രു​ങ്ങി​യ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ  മെച്ചപ്പെട്ടസേവനവും

ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഐ എ​സ്ഓ അം​ഗീ​കാ​രം നേ​ടി.ഐ എ​സ്ഓ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ഖ്യാ​പ​നം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ന​ട​ത്തി. ചു​രു​ങ്ങി​യ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ മെ​ച്ച​പ്പെ​ട്ട സേ​വ​നം ന​ട​ത്തു​ന്ന​തി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഫ​യ​ലു​ക​ൾ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ റാ​ക്കു​ക​ളി​ൽ ന​മ്പ​ർ ക്ര​മ​ത്തി​ൽ അ​ടു​ക്കി​യാ​ണ് ക​മ്പ്യൂ​ട്ട​റൈ​സേ​ഷ​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​പൊ​തു ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ വേ​ഗ​ത്തി​ൽ സേ​വ​നം ല​ഭി​ക്കു​ന്ന​തി​ന് ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടും. ഭ​ര​ണ സ​മി​തി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​ത്തി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ​സ് .ജ​യ​ല​ക്ഷ​മി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് കൃ​ഷ്ണ കു​മാ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി .ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ്റ് ബി ​ര​ഘു​നാ​ഥ​പി​ള്ള , ഡി ​ഡി പി ​മീ​നാ​കു​മാ​രി​യ​മ്മ ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ പേ​ഴ്സ​ൺ മു​ബീ​ന സ്ഥി​രം സ​മി​തി അ​ദ്ധ്യ​ക്ഷ​ന്മാ​രാ​യ രാ​ഗി​ണി ,ശി​വ​ൻ​പി​ള്ള ,ശാ​ന്ത​കു​മാ​രി​യ​മ്മ , വൈ ​എ സ​മ​ദ്, ഫാ​ത്തി​മ്മാ​ബി​വി,…

Read More