പത്തനാപുരം:പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ തെക്കേത്തേരി സ്വദേശി ഷറഫുദീന്‍ (47) ആണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. ഷറഫുദീന്റെ ചായക്കടയുടെ അടുക്കളയില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സ്കൂളില്‍ വച്ച് ശാരീരിക അവശതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അധ്യാപിക കാര്യം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പത്തനാപുരം എസ്.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.
Read MoreCategory: Kollam
കുളത്തുപ്പുഴയില്‍ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി ഗുണ്ടാ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്
കുളത്തുപ്പുഴ: കുളത്തുപ്പുഴ നെടുവന്നൂർകടവിൽ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്നു ള്ള ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക് ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. നെടുവന്നൂര്‍കടവ് പൂമ്പാറസ്വദേശി അജയന്, വട്ടപ്പാറ സ്വദേശി മധു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും തലക്കും കഴിത്തിനുമാണ് പരിക്ക്. ഇരുവരുടെയും നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെപ്പോഴേക്കും അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷം വഹാനങ്ങളിലായി കടന്നു കളയുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ കുളത്തുപ്പുഴ പോലീസാണ് രക്തം വാര്‍ന്ന നിലയില്‍ കിടന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്കിയ ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുളത്തുപ്പുഴ സിഐ കെ.സുധീർ ആശുപത്രിയിൽ എത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. അനേഷണം ആരംഭിച്ചതായി സിഐ പറഞ്ഞു.
Read Moreനവീകരണമില്ല, ഓടകൾ അടഞ്ഞനിലയിൽ; കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിലെ റോഡ് വെള്ളക്കെട്ട്
കുന്നിക്കോട് : ഓടകള്‍ക്ക് നവീകരണം ഇല്ല.മഴയായാല്ശാസ്ത്രി ജംഗ്ഷനില്‍ വെള്ളം നിറയും.കൊല്ലം തിരുമംഗലം ദേശീയപാതയില്‍ കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു.കാല്‍നടയാത്ര പോലും ദുസഹമാക്കിയാണ് പാതയില്‍ വെള്ളം നിറയുന്നത്. ചെറിയ മഴ പോലും ജംഗ്ഷനില്‍ വെള്ളക്കെട്ട് സൃഷ്ടിക്കുന്നതിനാല്‍ യാത്രക്കാരും വ്യാപാരികളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ഓടകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം.വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഓടകള്‍ നവീകരിച്ചത്.എന്നിട്ടും വെള്ളക്കെട്ടിന് പരിഹാരമായില്ല. വ്യാപാര സ്ഥാപനങ്ങളിലെ അവശിഷ്ടങ്ങളും,ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങളും ഓടയ്ക്കുള്ളിലാണ് നിക്ഷേപിക്കുന്നത്.ഇത് ഓടയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിന് തടസമാകുന്നു.ഓടകള്‍ നിറഞ്ഞ് മലിനജലം പുറത്തേക്കൊഴുകുമ്പോള്‍ അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നതിനും ഇത് കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. റോഡ് വശങ്ങളിലൂടെ നടന്നുപോകുന്നവരും,ഇരുചക്രവാഹനയാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാനോ,ഇറങ്ങാനോ കഴിയാത്ത സ്ഥിതിയാണ്.ഇത് വ്യാപാരത്തെയും കാര്യമായി ബാധിക്കുന്നെന്ന് വ്യാപാരികള്‍ പറയുന്നു.വെള്ളക്കെട്ട് ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. ശുചീകരണവുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും രണ്ട് തട്ടിലാണ്.ഇതും ഓട…
Read Moreസ്വത്തിനായി അമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മകന്റെ സഹായി പിടിയിൽ
കൊല്ലം : വീട് തന്റെ പേരിൽ എഴുതിനൽകാത്തതിനെതുടർന്ന് മകൻ വൃദ്ധയായ മാതാവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കുഴിച്ചു മൂടാൻ സഹായിച്ച ആൾ പിടിയിൽ. മകനെ ഇന്നലെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കൊല്ലം ചെമ്മാൻമുക്ക് നീതിനഗർ 70ൽ പ്ലാമൂട്ടികിഴക്കതിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി (82)യെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിൽകുമാർ അറസ്റ്റിലായത്. കുഴിച്ചുമൂടാൻ സഹായിച്ച സുനിൽകുമാറിന്റെ സുഹൃത്ത് ഓട്ടോഡ്രൈവർ കുട്ടൻ ഒളിവിലായിരുന്നു. സംഭവം നടന്ന് ഒരുമാസത്തിനുശേഷമാണ് വിവരം പുറം ലോകമറിയുന്നത്. അമ്മയെ കാണാനില്ലെന്ന മകൾ ലാലിയുടെ പരാതിയെതുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനിൽകുമാർ പിടിയിലായത്. വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് സുനിൽകുമാർ മാതാവിനെ നിരന്തരം മർദിച്ചിരുന്നു. ഈ വിവരം പരിസരിവാസികൾ പോലീസിനോട് പറഞ്ഞതിനെതുടർന്ന് വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
Read Moreമദ്യപൻമാർക്ക് സുരക്ഷിതമായി വരി നിൽക്കാൻ കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാന്റിനുള്ളിൽ കമ്പിവേലി നിർമിച്ച് ബിവറേജസ് അധികൃതർ
കൊട്ടാരക്കര: മദ്യവിൽപനശാലയുടെ പ്രവേശന കവാടം കൊട്ടാരക്കര സ്വകാര്യബസ് സ്റ്റാന്റ് വഴിയാക്കിയ ബിവറേജസ് കോർപ്പറേഷൻ, ഇപ്പോൾ മദ്യപൻമാരുടെ സുരക്ഷക്കായി സ്റ്റാന്റിനുള്ളിൽ കമ്പിവേലിയും നിർമിച്ചു.നഗരസഭയുടെ ഒത്താശയോടെയാണ് ഈ നടപടിയെന്ന് പരക്കെ ആക്ഷേപമുണ്ട്. ജനനിബിഡമായ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാന്റിനും സ്വകാര്യ ബസ് സ്റ്റാന്റിനും ഇടയിൽ മദ്യവിൽപനശാല ആരംഭിച്ചതും ഇവിടേക്കുള്ള പ്രവേശന കവാടം സ്വകാര്യ ബസ് സ്റ്റാന്റ് വഴിയാക്കിയതും ദീപിക നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. രണ്ടു ദിവസം മുൻപാണ് മദ്യപൻമാർക്ക് സുരക്ഷിതമായി വരി നിൽക്കാൻ സ്റ്റാന്റിനുള്ളിൽ കമ്പിവേലി നിർമിച്ചത്. മദ്യവിൽപനശാല സ്റ്റാന്റുകൾക്കു സമീപം ആരംഭിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നു. മഹിളാ കോൺഗ്രസും ഡിവൈഎഫ്ഐയും യുവമോർച്ചയും പ്രത്യക്ഷ സമരം നടത്തുകയുണ്ടായി. ജില്ലാ കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് തഹസീൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. തഹസീൽദാർ നൽകിയ റിപ്പോർട്ട് മദ്യശാല നടത്തിപ്പിന് അനുകൂലമായതിനാലാണ് ഇപ്പോഴും ഇവിടെ തന്നെ പ്രവർത്തിക്കാൻ കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. ഈ…
Read Moreഅഞ്ചലിൽ അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ അക്രമം വര്‍ധിക്കുന്നു ; കൂട്ടത്തോടെ നാടുവിടാന്‍ തീരുമാനിച്ച് തൊഴിലാളികള്‍
അഞ്ചല്‍ : കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരയുള്ള ആക്രമണം വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം ജോലി ചെയ്ത് ലഭിക്കുന്ന തുകയില്‍ നിന്നും എല്ലാ ദിവസവും നൂറുരൂപ കമീഷന് ആവശ്യപ്പെട്ടു ആസാം സ്വദേശിയെ തോര്‍ത്തില്‍ കല്ല് കെട്ടി ക്രൂരമായി അക്രമിച്ചതാണ് ഒടുവിലത്തെ സംഭവം. മാസങ്ങള്‍ക്ക് മുമ്പാണ് അഞ്ചലില്‍ കോഴിയെ മോഷ്ട്ടിച്ചുവെന്ന ആരോപിച്ചുകൊണ്ട് ഒരു സംഘം ആളുകള്‍ മാണിക് റോയ് എന്ന ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചുകൊന്നത്. ആക്രമണത്തിനിരയായ ഇതര സംസ്ഥാന തൊഴിലാളികളുടെ പരാതിയെ തുടര്‍ന്ന് ഏരൂർ സ്വദേശി അജിക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രിയോടെയാണ് സംഭവം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന റൂമിലെത്തിയ അജി നാട്ടില്‍ ജോലി ചെയ്യണം എങ്കില്‍ ഒരാള്‍ക്ക് നൂറുരൂപ വച്ച് കമ്മീഷന് നല്‍കണം എന്ന് ആവശ്യപ്പെടുകയും കമ്മീഷന് നല്കിയില്ലങ്കില് നാടുവിട്ട് പോകണം എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവം ചൂണ്ടി കാട്ടി ചില…
Read Moreവധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവും കൂട്ടാളിയും പോലീസ് പിടിയിൽ
ചടയമംഗലം : വധശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും സഹായിയുമടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആയുർ കുഴിയം സ്വദേശി സാൻജോ ജോൺസൺ, ഇയാളുടെ സഹായി ആയൂർ സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന അഖിൽ എന്നിവരേയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് ചടയമഗലം സ്വദേശിനിയായ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലാണ് സാൻജോ ജോൺസണും, അഖിലിനുമെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സാൻജോ ജോൺസൺ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ചടയമംഗലം കൊട്ടാരക്കര പൂയപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലായി നാല് കൊലപാതകശ്രമം കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മനസിലായത്.. ഇതോടെ ഇയാളെ കണ്ടെത്താന്‍ ചടയംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാജു എസ് ദാസ്, എസ്ഐ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.അന്വേഷണം പുരോഗമിക്കവേ കഴിഞ്ഞ ദിവസം പ്രതികള്‍ മാങ്കുളത്ത് ഒളിവില്‍…
Read Moreചാത്തന്നൂർ സബ്ട്രഷറി ദുരിതാവസ്ഥയിൽ;മഴയിൽ ചോർന്നൊലിക്കുന്നു; പുതിയകെട്ടിട നിർമാണം തുടങ്ങിയില്ല
ചാത്തന്നൂർ: കാലപ്പഴക്കം മൂലം ചാത്തന്നൂർ സബ്ട്രഷറി ദുരിതാവസ്ഥയിൽ .മഴ പെയ്താൽ ചോർച്ചയാണ്. സബ് ട്രഷറി ഓഫീസറുടെ മുറി പോലും വെള്ളത്തിലാകും.സ്ഥലസൗകര്യമില്ലാത്തത് മൂലം ട്രഷറിയിലെത്തുന്ന വയോധിക രായ പെൻഷൻകാർ ഉൾപ്പെടെ ദുരിതത്തിലാണ്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ സബ്ട്രഷറി കെട്ടിടത്തിന്റെ പകുതിയും പൊളിക്കേണ്ടി വരും. ചാത്തന്നൂർ പഞ്ചായത്ത് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് സമ്പ് ട്രഷറിയ്ക്കായി പഞ്ചായത്ത് വിട്ടുകൊടുത്തത്.പുതിയ കെട്ടിടം നിർമ്മിച്ച് പഞ്ചായത്ത് ഓഫീസ് അതിലേയ്ക്ക് മാറ്റി. പഞ്ചായത്ത് ഓഫീസിന്റെ കെട്ടിടവും ഇപ്പോൾ മാറ്റി. പഞ്ചായത്ത് ഓഫീസിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കാനാണ് ശ്രമം. സബ്ട്രഷറിയ്ക്കു് കെട്ടിടം നിർമ്മിക്കാനായി ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന് സമീപം പത്ത് സെന്റ് സ്ഥലം സർക്കാർ അനുവദിച്ചിട്ട് വർഷങ്ങളായി.രണ്ടു നില കെട്ടിടം നിർമ്മിക്കാൻ ധനവകുപ്പ് പ്ലാൻ തയാറാക്കി നാല് കോടിയോളം രൂപയും അനുവദിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണം ഇൻകെൽ എന്ന സ്ഥാപനത്തിനാണ് നല്‍കിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇൻകെൽ…
Read Moreകെഎസ്ആർടിസി ബസ് വഴി തിരിഞ്ഞ് പാഞ്ഞു; യാത്രക്കാരിയുടെ ജീവന് വേണ്ടി; അഭിനന്ദിച്ച് യാത്രക്കാരും
കരുനാഗപ്പള്ളി: ഇടറോഡിലൂടെ കെ എസ് ആർ ടി സി ഓടിയത് ഒരു ജീവൻ കൈയ്യിലൊതുക്കി. ഓച്ചിറ കാള കെട്ടുൽസവത്തിന്റെ ഭാഗമായി ബസുകൾ തിരിച്ച് വിട്ടതോടെ പരിചിതമില്ലാത്ത വഴികളിലൂടെ കെഎസ്ആർടിസി ബസ് പാഞ്ഞെത്തിയതു കണ്ട് നാട്ടുകാർ അമ്പരന്നു. ചൊവാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശിവഗിരിയിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ട കോട്ടയം ഡിപ്പോയിലെ എ ടി എ 64 കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ കരുനാഗപ്പള്ളി പിന്നിട്ടപ്പോഴായിരുന്നു സംഭവം. ബസിലെ യാത്ര ക്കാരി കൊല്ലം ശക്തികുളങ്ങര സ്വദേശി സുധാംബികയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പിന്നീട് കുഴഞ്ഞു വീണു. പുതിയകാവിൽ നിന്നും കിഴക്കോട്ട് അരമത്തുമഠം വഴിതിരിച്ചുവിട്ടതോടെ രോഗിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ ബസിന്റെ പാച്ചിലായിരുന്നു. യാത്രക്കാരിയുടെ ജീവനു വേണ്ടി കെഎസ്ആർടി സി ബസ് മിന്നലായതോടെ റോഡ് യാത്രക്കാർ പലരും ബസ് ഡ്രൈവറെ കാര്യമറിയാതെ ചീത്ത വിളിച്ചെങ്കിലും ഡ്രൈവർ കെ എസ്…
Read Moreവീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി നിൽക്കേണ്ടവരല്ല ഭിന്നശേഷിക്കാർ; വിവിധ മേഖലകളിൽ മുന്നിൽ നിന്ന് നയിക്കേണ്ടവരെന്ന് എംഎൽഎ
കുണ്ടറ: വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി കഴിയേണ്ടവരല്ല ഭിന്നശേഷിക്കാർ. അവർ ലോകത്തിലെ വിവിധ മേഖലകളിൽ മുന്നിൽനിന്ന് നയിക്കേണ്ടവരാണെന്ന് എം.മുകേഷ് എംഎൽഎ അഭിപ്രായപ്പെട്ടു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ കിഴിലുള്ള ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിടരുന്ന മൊട്ടുകൾ ബഡ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് വീടിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങി കഴിഞ്ഞ ഒരു വിഭാഗമായിരുന്നു അവർ. എന്തിനോവേണ്ടി ജനിച്ചു ഈ പുറംലോകം എന്തെന്ന് അറിയാതെ മരിച്ചുപോയ കുറെ ജീവിതങ്ങൾ. എന്നാൽ ഇന്ന് കാലം മാറി ഇന്ന് അവരിലെ ശേഷി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുമ്പോൾ മറ്റുള്ള കുട്ടികളെക്കാൾ കഴിവ് അവർ പ്രകടിപ്പിച്ചു തുടങ്ങി. അതിനാൽ അവരെ വീട്ടിനുള്ളിൽ ഒതുക്കി നിർത്താതെ അവരുടെ ശേഷി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കാൻ രക്ഷിതാക്കൾ തയാറാകണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ…
Read More