പത്തനാപുരം : മരപ്പട്ടി ശല്യം രൂക്ഷമായതോടെ ഭീതിയുടെ നിഴലിലാണ് തലവൂര്‍ അമ്പലത്തിന്‍നിരപ്പ് സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. കഴിഞ്ഞദിവസം ഓഫീസിലെ അലമാരയ്ക്കിടയില്‍ കുടുങ്ങിയ മരപ്പട്ടിയെ പിടികൂടാനുളള ശ്രമം വിഫലമായി. ഹെഡ്മാസ്റ്റര് ഓഫീസ് മുറി തുറന്നപ്പോഴാണ് അലമാരയ്ക്ക് ഇടയിലായി മരപ്പട്ടിയെ കണ്ടത്. പുറത്തേക്ക് പോകാന്‍ സാധിക്കാത്ത വിധം ഞെരുങ്ങി ഇരിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പത്തനാപുരത്ത് നിന്നും വനപാലകരെത്തി കെണിയിലാക്കാനുളള ശ്രമം നടത്തിയെങ്കിലും മരപ്പട്ടി ചാടിപ്പോയി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം സ്കൂളിന് അവധിയും നല്കി. മരപ്പട്ടി ആക്രമണത്തില്‍ ഓഫീസിലെ കംപ്യൂട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. കസേരകള്‍ അടക്കമുളള ഫര്‍ണിച്ചറുകളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പലവ്യഞ്ജന സാധനങ്ങളും നശിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്കൊപ്പം മൃഗശല്യവും സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയാണ്. മരപ്പട്ടിയെ പിടികൂടാനായി സ്കൂളില്‍ കൂട് സ്ഥാപിച്ചതായി പത്തനാപുരം റേഞ്ച് ഓഫീസര്‍ പ്രസന്നകുമാര്‍ പറഞ്ഞു.
Read MoreCategory: Kollam
കടലും കടലോരവും മീൻ പിടിത്ത സമൂഹത്തിന് അന്യമാകുന്നു; കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധം: മത്സ്യത്തൊഴിലാളി ധർണ നാളെ
കൊല്ലം: മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾ ദേശവ്യാപക പ്രക്ഷോഭത്തിന് തയാറെടുക്കുന്നു.ഇതിൽ പ്രതിഷേധിച്ച് നാളെ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തും. കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ സമരങ്ങൾക്കെതിരേ 15ന് ദേശവ്യാപകമായി മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭം നടത്തും.നീല വിപ്ലവത്തിന്റെ പേരിൽ കടലും കടലോരവും പൊതുജലാശയവും മീൻ പിടിത്ത സമൂഹത്തിന് അന്യമാകുന്ന സാഹചര്യമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. തീരദേശ നിയന്ത്രണ വിജ്ഞാപനത്തിൽ വരുത്തിയ ഇളവുകൾ യഥാർഥത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന് എതിരാണ്.ഈ ഇളവുകൾ ടൂറിസം-വ്യവസായ-നിർമാണ ലോബികൾക്ക് കലലോര-കായലോര മേഖലകൾ കൈയടക്കാൻ അവസരം ഒരുക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നദീ സംയോജനവും കടൽ മത്സ്യകൃഷി അടക്കമുള്ള നയപരിപാടികൾ പരന്പരാഗത-ചെറുകിട മത്സ്യ തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ പറഞ്ഞു. കാറ്റിലൂടെയുള്ള വൈദ്യുതിക്കും സോളാർ പാനലിലൂടെയുള്ള വൈദ്യുതിക്കും കടലിനെയും പൊതുജലാശയത്തെയും പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ…
Read Moreകൊല്ലത്ത് വിറകുപുരയിൽ തലയോട്ടിയും അസ്ഥികളും; 35 പ്രായമുള്ള യുവതിയുടേതാകാമെന്നാണ് ഫോറൻസിക് വിദഗ്ധര്‍; പുരയിടത്തിന്റെ ഉടമസ്ഥയുടെ ബന്ധു പറയുന്നത് ഇങ്ങനെ…
കൊല്ലം: തേവള്ളിയിൽ വിറകുപുരയിൽ മനുഷ്യതലയോട്ടിയും അസ്ഥികളും കണ്ടെത്തി. 35 പ്രായമുള്ള യുവതിയുടേതാകാമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ വിറകുപുര വൃത്തിയാക്കാൻ വന്നവരാണ് തേവള്ളി സ്വദേശിനി ഗിരിജയുടെ ഉടമസ്ഥയിലുള്ള പുരയിടത്തിലെ വിറകുപുരയിൽ തലയോട്ടി കണ്ടെത്തിയത്. സംഭവമറിഞ്ഞ് പോലീസെത്തി പരിശോധിച്ചതിനെ തുടർന്ന് വിറകിനടിയിൽ നിന്ന് നട്ടെല്ലിന്റെ ചിലഭാഗങ്ങളും കണ്ടെടുത്തു. ഫോറൻസിക്് വിദഗ്ധർ നടത്തിയ പരിശോധനയിൽ 35 നും 40 നും ഇടയിൽ പ്രായമുള്ള യുവതിയുടേതാകാം തലയോട്ടി എന്നാണ് പ്രാഥമിക നിഗമനം. തലയോട്ടിയും അസ്ഥികളൂം ഡിഎൻഎ ഉൾപ്പടെ കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക്ക് ലാബിലേക്ക് അയച്ചു. പുരയിടത്തിന്റെ ഉടമസ്ഥ ഗിരിജയുടെ ബന്ധു എംബിബിഎസിന് പഠിക്കുന്ന കാലത്ത് പഠനത്തിന്റെ ഭാഗമായി ഇവ മറ്റൊരു വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നും വിറകും മറ്റും അവിടെ നിന്ന് തലയോട്ടി കണ്ടെത്തിയ വിറകുപുരയിലേക്ക് മാറ്റിയപ്പോൾ ഉൾപെട്ടതാകാം എന്നാണ് ഗിരിജ സംശയം പ്രകടിപ്പിച്ചത്. സമീപ ഭാവിയിൽ കാണാതായവരുടേയും മറ്റും വിവരങ്ങൾ…
Read Moreസാമ്പത്തിക ഭദ്രത നേടുന്നതിലൂടെ മാത്രമേ സ്ത്രീശാക്തീകരണം സാധ്യമാവൂവെന്ന് മന്ത്രി
കൊല്ലം :നാലുവര്‍ഷത്തിനകം കുടുംബശ്രീ സംരഭകത്വ യൂണിറ്റുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്താന്‍ ശ്രമിക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബശ്രീ ജില്ലാ വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാമ്പത്തിക ഭദ്രത നേടുന്നതിലൂടെ മാത്രമേ സ്ത്രീശാക്തീകരണം സാധ്യമാവൂ. ഫാഷന്‍ ടെക്നോളജി ഉള്‍പ്പെടെ തൊഴില്‍ സംരംഭങ്ങളുടെ സാധ്യതകള്‍ അനവധിയാണ്. കുടുംബശ്രീ അംഗങ്ങള്‍ക്ക് സാങ്കേതികമായ പരിജ്ഞാനം നല്കാന് നിരവിധി സ്ഥാപനങ്ങളും ഇന്ന് ജില്ലയിലുണ്ടെന്നും മന്ത്രി പറഞ്ഞു. കുത്തക കമ്പനികള്‍ നാട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കുകയും കൊള്ളലാഭം കൊയ്യുകയും ചെയ്യുന്നു. എന്നാല്‍ ഇതിന്റെ കച്ചവട സാധ്യത മുന്നില്‍ കണ്ട് കുടുംബശ്രീ സംരംഭങ്ങള്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ നര്‍ത്തകി രാജശ്രീ വാര്യരെ മന്ത്രി ആദരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ വിജയ…
Read Moreമികച്ച കശുവണ്ടി പരിപ്പ് ഉൽപ്പാദിപ്പിക്കുന്നതിലൂടെ വരുമാനം വര്‍ധിച്ചെന്ന് ശുവണ്ടി വികസന കോര്പ്പറേഷൻ ചെയർമാൻ
കടയ്ക്കൽ :കൂടുതൽ ശുദ്ധവും മറ്റ് ഏത് പരിപ്പിനെക്കാൾ മെച്ചപ്പെട്ടതും ഗുണമേന്മയുള്ളതുമായ കശുവണ്ടി പരിപ്പ് ഉത്പാദിപ്പിച്ച് നല്‍കുന്നതിലൂടെ കശുവണ്ടി വികസന കോര്പ്പറേഷന് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി ചെയര്മാന് എസ് ജയമോഹന് പറഞ്ഞു. കശുവണ്ടി ഫാക്ടറികള്‍ ഹൈട്ടെക്ക് ആയതോടെ കൂടുതല്‍പേര്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നതായും ജയമോഹന് കൂട്ടിച്ചേര്‍ത്തു. ഇടമുളക്കലില്‍ സംസ്ഥാനകശുവണ്ടി വികസനകോർപ്പറേഷൻ ഫാക്ടറികൾ ശുചീകരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു എസ് ജയമോഹന്. ഉദ്ഘാടന ചടങ്ങിൽ ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി രവീന്ദ്രനാഥ്, തൊഴിലാളി യൂണിയൻ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഈ ഗാന്ധി ജയന്തി ദിനത്തിൽ മുപ്പത് ഫാക്ടറി കളിലായി 13500 തൊഴിലാളി കളും മറ്റ് ബഹുജനങ്ങളും ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായി. സേവനവാരാചരണത്തിന്റെ ഭാഗമായി തൊഴിലാളികളുടെ നേതൃത്വത്തില്‍ പായസ വിതരവും നടത്തിയിരുന്നു.
Read Moreവെല്ലുവിളികള്‍ മറികടക്കാന്‍ ഗാന്ധിദര്‍ശനം സഹായമാകുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
കൊല്ലം :ഏതു വെല്ലുവിളിയേയും മറികടക്കാന്‍ രാജ്യത്തിന് കരുത്തേകുന്നത് ഗാന്ധിദര്ശനങ്ങളാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ബീച്ചിലെ ഗാന്ധി പാര്‍ക്കില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.സമ്പത്തും പുരോഗതിയും ഒരു വിഭാഗത്തിലേക്ക് ചുരുങ്ങുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതുള്‍പ്പടെ എല്ലാ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും ഗാന്ധി ദര്ശനങ്ങളിലുണ്ടെന്നും മന്ത്രി പറഞ്ഞു. മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. ഗാന്ധിയന്‍ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് അതു ജീവിതത്തില്‍ പകര്‍ത്താന്‍ പുതു തലമുറ തയ്യാറാകണം എന്ന് അദ്ദേഹം പറഞ്ഞു.എം. മുകേഷ് എം. എല്‍. എ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിജിയെ അിറയുന്നതിലൂടെ സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ മൂല്യമാണ് കണ്ടെത്തനാവുക എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ഗാന്ധിസൂക്തങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനി പി. ഭാസ്കരന് കൈമാറി വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് സി. രാധാമണി നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്വാഗതം…
Read Moreകോടികൾ ചെലവഴിച്ചത് മാത്രം മിച്ചം; ശാസ്താംകോട്ട: കെഎസ് ആർടിസി ഡിപ്പോ യാഥാർഥ്യമായില്ല
ശാസ്താംകോട്ട: കോടികൾ ചെലവഴിച്ച് നിർമ്മിച്ച ശാസ്താംകോട്ട കെ എസ് ആർ ടി സി ഡിപ്പോ യാഥാർത്ഥ്യമായില്ല. ഓരോ നിയോജക മണ്ഡലത്തിലും ഓരോ കെഎസ്ആർടിസി ഡിപ്പോ എന്ന നിലയിലാണ് കുന്നത്തൂർ നിയമസഭാ മണ്ഡലത്തിന്റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ 2005 ൽഡിപ്പോ ആരംഭിച്ചത്. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതു ചന്തയുടെ ഭാഗമായ ലക്ഷങ്ങൾ വിലമതിക്കുന്ന 50 സെന്റ് വസ്തു ഇതിന് വേണ്ടി വിട്ടു നൽകുകയും ശാസ്താംകോട്ടയിലെ വ്യാപാരി വ്യവസായി കൾ 10 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് നിർമ്മിച്ചു നൽകുകയും ചെയ്തു.അന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചത്.ഏതാനും ദീർഘദൂര സർവ്വീസുകൾ അടക്കം ഇവിടെ നിന്ന് സർവീസ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഡിപ്പോയുടെ പ്രവർത്തനവും മെല്ലെ നിലച്ചു. ഇതിൽ പ്രതിഷേധം ഉയർന്നതോടെ ഗാരേജ് ഇല്ലാതെ ഡിപ്പോ പ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന പുതിയ നിലപാടുമായി…
Read Moreപോലീസുകാരനെ ആക്രമിച്ച് നാടുവിട്ട പ്രതി 25 വർഷത്തിനു ശേഷം അറുപത്തിമൂന്നാം വയസിൽ അറസ്റ്റിൽ
ശാസ്താംകോട്ട: ഒളിവിൽ പോയ പ്രതിയെ 25 വർഷത്തിനുശേഷം അറസ്റ്റുചെയ്തു. 1994 ൽ മലനട ക്ഷേത്രത്തിലെ ഉൽസവത്തിന് ഡ്യൂട്ടിയിലുണ്ടായ പോലീസിനെ അക്രമിച്ച കേസിലെ പ്രതി ശാസ്താംനട കീഴൂട്ട് വീട്ടിൽ ശ്രീധരൻപിള്ള (63) യെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഇയാൾ നാടുവിട്ട് പോവുകയായിരുന്നു.25 വർഷമായി പ്രതിയെ പറ്റി യാതൊരു വിവരവും ഇല്ലാത്തതിനാൽ ശസ്താംകോട്ട കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾ ഇടുക്കിയിലെ മറയൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ശൂരനാട് പോലീസ് മറയൂർ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു പേരിൽ മറയൂർ സ്വദേശിനിയായ സ്ത്രീയെ വിവാഹം കഴിച്ച് കുടുംബമായി താമസിച്ചു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ശൂരനാട് സി ഐ ജയചന്ദ്രൻ പിള്ള, എസ് ഐ ശ്രീജിത്, അരുൺകുമാർ, നൗഷാദ്, വിനയൻ, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Read Moreകുടിവെള്ളത്തിനായി ഒരു കോളനിക്കാർക്കും ബുദ്ധിമുട്ടേണ്ടി വരില്ല; എല്ലാവർക്കും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊല്ലം :ജില്ലയിലെ മുഴുവൻ പട്ടികജാതി കോളനികളിലും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി പറഞ്ഞു . ജില്ലാ പഞ്ചായത്ത് പട്ടികജാതി കോളനികളിൽ നടപ്പാക്കി വരുന്ന അയ്യങ്കാളി കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ അïൂർ കരിക്കുഴി എസ് സി കോളനിയിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു രാധാമണി. പട്ടികജാതി മേഖലയിലെ കുടിവെള്ള പദ്ധതികൾക്ക് കഴിഞ്ഞ മൂന്ന് സാന്പത്തിക വർഷത്തിലായി 8 കോടി രൂപയോളം ജില്ലാ പഞ്ചായത്ത് ചെലവഴിച്ചതായി പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾ ഏറ്റെടുക്കുന്ന കുടിവെള്ള പദ്ധതികൾക്ക് ജില്ലാപഞ്ചായത്ത് വിഹിതം നðകുന്നതിന് പുറമേയാണ് ഈ തുക വിനിയോഗിച്ചതെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.എസ്.രമാദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം സരോജിനി ബാബു ,സെക്രട്ടറി കെ. പ്രസാദ്, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവൻ, വാർഡ് മെന്പർ രമാമണി, വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ…
Read Moreകശുവണ്ടി വികസന കോര്പറേഷന് സംരക്ഷിക്കാന്‍ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി
കൊല്ലം :ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയാണെങ്കില്‍ കശുവണ്ടി വികസന കോര്പ്പറേഷന് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.സംസ്ഥാന കശുവണ്ടി വികസന കോര്പ്പറേഷന് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൊട്ടിയം കശുവണ്ടി ഫാക്ടറിയില്‍ നവീകരിച്ച ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പ്രതിദിനം 60 ടണ്‍ മാത്രമായിരുന്ന ഉത്പാദം 105 ടണ്ണായി ഉയര്‍ത്തിയത് നേട്ടമാണ്. ഇതുകൊണ്ടാണ് പുതുതായി 1000 തൊഴിലാളികളെ നിയമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചു വര്‍ഷവും ഗ്രാറ്റുവിറ്റി തുക കൊടുത്തിട്ടില്ല. എന്നാല്‍ ഇടത് സര്‍ക്കാര്‍ 16 കോടി രൂപയാണ് ഗ്രാറ്റുവിറ്റി ഇനത്തില്‍ നല്‍കുന്നത്. 2400 തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക. ഹരിതമിഷന്റെ ഭാഗമായി കോര്പ്പറേഷന് വളപ്പില്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിപുലീകരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഓണക്കാലത്ത് മാത്രം അഞ്ചര കോടി രൂപയുടെ പച്ചക്കറികള്‍ വില്ക്കാന് സാധിച്ചു. ഇത് കൂടുതല്‍…
Read More