മ്ലാ​വി​നെ വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ന്ന​താ​യി പ്ര​ച​ര​ണം; തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി വ​നം വ​കു​പ്പ്

കു​ള​ത്തൂ​പ്പു​ഴ: ചോ​ഴി​യ​ക്കോ​ട് വ​ന​മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് പു​ഴ​യി​ലി​റ​ങ്ങി​യ മ്ലാ​വി​നെ പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ ചേ​ര്‍​ന്ന് വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ന്ന​താ​യി അ​ഭ്യൂ​ഹം പ​ര​ന്ന​തോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ ചെ​ന്നാ​യ​യോ മ​റ്റോ ആ​ക്ര​മി​ക്കാ​നോ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചോ​ഴി​യ​ക്കോ​ടി​നു സ​മീ​പം ക​ല്ല​ട​യാ​റ്റി​ലെ ജ​ലാ​ശ​യ​ത്തി​ലേ​ക്ക് പ്രാ​ണ​ര​ക്ഷാ​ര്‍​ഥം ഓ​ടി​യി​റ​ങ്ങി​യ മ്ലാ​വി​നെ സം​ഭ​വ സ​മ​യം പു​ഴ​ക്ക​ര​യി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ള്‍ വെ​ള്ള​ത്തി​ല്‍ ചാ​ടി​യി​റ​ങ്ങി നീ​ന്തി പി​ടി​ച്ച് വെ​ള്ള​ത്തി​ല്‍ മു​ക്കി കൊ​ന്ന​താ​യാ​ണ് പ്ര​ദേ​ശ​ത്ത് അ​ഭ്യൂ​ഹം പ​ര​ന്ന​ത്. സം​ഭ​വം നേ​രി​ല്‍ ക​ണ്ട സ​മീ​പ​വാ​സി​ക​ളാ​രോ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റി​യ​താ​യും ഇ​തേ തു​ട​ര്‍​ന്ന് സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട യു​വാ​ക്ക​ളു​ടെ വീ​ടു പ​രി​സ​ര​വും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു തെ​ളി​വു​ക​ളും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് യു​വാ​ക്ക​ളോ​ട് സം​ഭ​വ​ത്തെ കു​റി​ച്ച് ചോ​ദി​ച്ചു​വെ​ങ്കി​ലും വെ​ള്ള​ത്തി​ല​ക​പ്പെ​ട്ട മ്ലാ​വി​നെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും ത​ങ്ങ​ള്‍…

Read More

പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം;  മരിച്ചവർക്ക്  സ്മാ​ര​കം  വേണമെന്ന് ആവശ്യം യാഥാർഥ്യമായില്ല; കൊ​ല്ല​ത്ത് പ്ര​ത്യേ​ക കോ​ട​തി വ​ന്നേ​ക്കും

പ​ര​വൂ​ർ: വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആവശ്യം ഇ​തു​വ​രെ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.പ​ര​വൂ​ർ ജം​ഗ്ഷ​നി​ലോ ക്ഷേ​ത്ര​ത്തി​ലെ വി​ശാ​ല​മാ​യ കോ​മ്പൗ​ണ്ടി​ലോ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഒ​രു സ്മൃ​തി മ​ണ്ഡ​പം എ​ങ്കി​ലും നി​ർ​മി​ക്ക​ണം എ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം.ഈ ​ആ​വ​ശ്യം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്കു​ന്നു. ഇ​തി​ന് അ​ടി​യ​ന്തി​ര പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. 1988 ജൂ​ലൈ എ​ട്ടി​നാ​ണ് പെ​രു​മ​ണി​ൽ 105 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ തീ​വ​ണ്ടി അ​പ​ക​ടം ഉ​ണ്ടാ​യ​ത്.അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് സ്മൃ​തി മ​ണ്ഡ​പം നി​ർ​മി​ച്ച​ത് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ്. മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ സ്മ​ര​ണ പു​തു​ക്കാ​നും പു​ഷ്പാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നും വ​ർ​ഷം തോ​റും ഇ​വി​ടെ എ​ത്താ​റു​ണ്ട്. ഇ​തു​പോ​ലൊ​രു സം​വി​ധാ​നം പ​ര​വൂ​രി​ലും സം​ഘ​ടി​പ്പി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു എ​ന്ന് പ​റ​യാ​തി​രി​ക്കാ​ൻ വ​യ്യ.ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വം ഇ​ക്കു​റി ര​ണ്ടി​ന് ആ​രം​ഭി​ച്ച് എ​ട്ടി​ന് സ​മാ​പി​ച്ചു. ക്ഷേ​ത്രം ഇ​നി…

Read More

 രാ​ജ്യ​ത്തെ ന​ടു​ക്കി​യ പുറ്റിം​ഗ​ൽ ദു​ര​ന്ത​ത്തി​ന് ഇ​ന്ന് മൂ​ന്നാ​ണ്ട്; കുറ്റപത്രം സമർപ്പിക്കാനാകാതെ ക്രൈംബ്രാഞ്ച്

എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ കൊ​ല്ലം: രാ​ജ്യ​ത്തെ ന​ടു​ക്കി​യ പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് ദു​ര​ന്ത​ത്തി​ന് ഇ​ന്ന് മൂ​ന്നു വ​ർ​ഷം തി​ക​യു​ന്നു. 2016 ഏ​പ്രി​ൽ പ​ത്തി​ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വെ​ടി​ക്കെ​ട്ടി​നി​ടെ ക​മ്പ​പ്പു​ര​യ്‌​ക്ക് തീ​പി​ടി​ച്ച് വ​ൻ സ്ഫോട​നം ഉ​ണ്ടാ​യാ​ണ് 110 പേ​ർ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ദു​ര​ന്തം ന​ട​ന്ന് മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴും കേ​സ് അ​ന്വേ​ഷി​ച്ച ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് ഇ​തു​വ​രെ​യും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ആ​യി​ട്ടി​ല്ല എ​ന്ന​താ​ണ് വി​ചി​ത്ര​മാ​യ വ​സ്തു​ത.കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല ക്രൈം​ബ്രാ​ഞ്ച് എ​സ്​പി ജി. ​ശ്രീ​ധ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹം അ​ഞ്ച് മാ​സം മു​മ്പ് സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ചു. സ്ഫോ​ട​ക വ​സ്തു നി​രോ​ധി​ത നി​യ​മ പ്ര​കാ​ര​മു​ള്ള കേ​സ് ആ​യ​തി​നാ​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി തേ​ടേ​ണ്ട​തു​ണ്ട്.ക​ള​ക്ട​റു​ടെ അ​നു​മ​തി തേ​ടി ര​ണ്ടു മാ​സം മു​മ്പ് കു​റ്റ​പ​ത്രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യം ഇ​തു​വ​രെ ത​ന്‍റെ ശ്ര​ദ്ധ​യി​ൽ…

Read More

ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ്; സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക്  ചി​ഹ്നം അ​നു​വ​ദി​ച്ചു

കൊ​ല്ലം :പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ചി​ഹ്ന​ങ്ങ​ള്‍ ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ല​ക്ട​ര്‍ ഡോ ​എ​സ് കാ​ര്‍​ത്തി​കേ​യ​ന്‍ അ​നു​വ​ദി​ച്ചു. എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ (മ​ണ്‍​വെ​ട്ടി​യും മ​ണ്‍​കോ​രി​യും), കെ ​എ​ന്‍ ബാ​ല​ഗോ​പാ​ല്‍ (ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം), സാ​ബു വ​ര്‍​ഗീ​സ് (താ​മ​ര), ട്വി​ങ്ക​ള്‍ പ്ര​ഭാ​ക​ര​ന്‍ (ബാ​റ്റ​റി ടോ​ര്‍​ച്ച്), സ​ജി കൊ​ല്ലം (ഓ​ട്ടോ​റി​ക്ഷ), എ​ന്‍ ജ​യ​രാ​ജ​ന്‍ (കോ​ളി​ഫ്‌​ള​വ​ര്‍), സു​നി ക​ല്ലു​വാ​തു​ക്ക​ല്‍ (ഓ​ട​ക്കു​ഴ​ല്‍), ഡോ ​ശ്രീ​കു​മാ​ര്‍ (സ്റ്റെ​ത​സ്‌​കോ​പ്പ്), ജി ​നാ​ഗ​രാ​ജ് (ട്ര​ക്ക്) എ​ന്നി​വ​യാ​ണ് ചി​ഹ്ന​ങ്ങ​ള്‍.

Read More

വാ​ഹ​ന​ങ്ങ​ളി​ലെ പ്ര​കാ​ശ തീ​വ്ര​ത​യേ​റി​യ ലൈ​റ്റു​ക​ള്‍; കാൽനടയാത്രക്കാർക്കും എതിർവാഹനങ്ങൾക്കും ഭീഷണിയാകുന്നു;  ന​ട​പ​ടി​യെ​ടുക്കാതെ അധികൃതർ

കു​ള​ത്തൂ​പ്പു​ഴ: നി​ര്‍​മാ​ണ​സ​മ​യ​ത്ത് ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ച്ച​ട്ടു​ള്ള ഹെ​ഡ് ലൈ​റ്റി​നു പു​റ​മെ പ്ര​കാ​ശ തീ​വ്ര​ത​യേ​റി​യ എ​ല്‍​ഇഡി.ലൈ​റ്റു​ക​ള്‍ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​യി ആ​ക്ഷേ​പം. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ​കാ​റു​ക​ളി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​ല്‍ഇഡി. ലൈ​റ്റു​ക​ള്‍ അ​ധി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​തി​രെ​യെ​ത്തു​ന്ന വാ​ഹ​ന ഡ്രൈ​വ​ര്‍​മാ​രു​ടെ കാ​ഴ്ച​യെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ ഉ​യ​ര്‍​ന്ന പ്ര​കാ​ശ തീ​വ്ര​ത​യു​ള്ള ലൈ​റ്റു​ക​ളാ​ണ് പ​ല വാ​ഹ​ന​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒാ​രോ വാ​ഹ​ന​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്ര​കാ​ശ​മു​ള്ള ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചാ​ണ് ക​മ്പ​നി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ വി​ല്പ​ന​ക്കെ​ത്തി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ളെല്ലാം കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ട​ത്തും വ​ല​ത്തു​മാ​യി പ്ര​കാ​ശ തീ​വ്ര​ത​യേ​റി​യ ര​ണ്ടും മൂ​ന്നും എ​ല്‍.​ഇ.​ഡി. ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. നി​ര​വ​ധി ബു​ള്ള​റ്റു​ക​ളി​ലും ഒാ​ട്ടോ​റി​ക്ഷ​ക​ളി​ലും ഇ​ത്ത​രം ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഹെ​ഡ് ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തെ എ​ല്‍.​ഇ.​ഡി. ലൈ​റ്റു​ക​ള്‍ മാ​ത്രം പ്ര​കാ​ശി​പ്പി​ച്ച് നി​ര​ത്തു​ക​ളി​ലൂ​ടെ പാ​യു​ന്ന ഇ​ത്ത​ര​ക്കാ​ര്‍ എ​തി​രെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ലൈ​റ്റ് ഡിം ​ചെ​യ്തു…

Read More

മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വ് അ​റ​സ്റ്റി​ൽ;ചാത്തന്നൂരിലെ ഞെട്ടിക്കുന്ന സംഭവമിങ്ങനെ..

ചാ​ത്ത​ന്നൂ​ർ: മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വ് അ​റ​സ്റ്റി​ൽ .പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടുകയായിരുന്നു. മാ​താ​വ് ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യ​ത്ത് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി പി​താ​വ് മ​ക​ളെ പീ​ഡി​പ്പി​ച്ചു വ​രിക​യാ​യി​രു​ന്നു.​ ഒ​രാ​ഴ്ച മു​മ്പ് ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധന​യി​ലാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.​തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പാ​രി​പ്പ​ള്ളി സി​ഐ സു​ധീ​ർ,എ​സ്ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ,എ​എ​സ്ഐ സാ​ബു​ലാ​ൽ,എ​സ് സി​പി​ഒ പ്ര​കാ​ശ്,ബി​ജു ,ജ​യി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡി​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Read More

 ശാസ്താംകോട്ടയിലെ യു​വാ​വി​ന്‍റെ ദു​രൂ​ഹ​ മരണം;  ബന്ധുക്കൾ പ​രാ​തി ന​ൽ​കി; സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് ബന്ധുക്കളുടെ ആരോപണം ഇങ്ങനെ…

ശാ​സ്താം​കോ​ട്ട: കു​ന്ന​ത്തൂ​ർ​മാ​നാ​മ്പു​ഴ പു​ളി​മൂ​ട്ടു​വി​ള​യി​ൽ ഷി​ബു ചെ​റി​യാ​ന്‍റെ (38) ​മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത അ​ന്വ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ശാ​സ്താം​കോ​ട്ട സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.ഈ ​മാ​സം ഒ​ന്നി​നാ​ണ് ഷി​ബു ചെ​റി​യാ​നെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.​ഇ​യാ​ളു​ടെ വി​വാ​ഹ​മോ​തി​ര​വും വീ​ടി​ന്‍റെ ര​ണ്ട് താ​ക്കോ​ലും ന​ഷ്ട​പ്പെ​ടു​ക​യും മൃ​ത​ദേ​ഹ​ത്തി​ൽ നി​ര​വ​ധി മു​റി​പ്പാ​ടു​ക​ൾ കാ​ണ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. നാ​ട്ടി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഷി​ബു ചെ​റി​യാ​ന്‍റെ വി​വാ​ഹം ഖ​ത്ത​റി​ൽ ജോ​ലി​യു​ള്ള യു​വ​തി​യു​മാ​യി ര​ണ്ട് മാ​സം മു​മ്പാ​ണ് ന​ട​ന്ന​ത്. യു​വ​തി അ​ടു​ത്ത സ​മ​യ​ത്താ​യി തി​രി​കെ മ​ട​ങ്ങി​യി​രു​ന്ന​തി​നാ​ൽ ഇ​യാ​ൾ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന ത്. ​ഇ​യാ​ളെ​യും വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 31 ന് ​രാ​ത്രി 8.30 ന് ​സ​ഹോ​ദ​രി​യെ ഷി​ബു ചെ​റി​യാ​ൻ​ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. രാ​ത്രി​യി​ൽ ഭാ​ര്യ​യു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് പേ​ർ ത​ന്നെ കാ​ണാ​ൻ എ​ത്തു​മെ​ന്നും ഗ​ൾ​ഫി​ൽ പോ​കു​ന്ന​തി​ന്‍റെ പേ​പ്പ​റു​ക​ൾ ശ​രി​യാ​ക്കാ​നാ​ണ് ഇ​വ​ർ വ​രു​ന്ന​തെ​ന്നും ഷി​ബു…

Read More

ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു

ശാ​സ്താം​കോ​ട്ട :മൂ​ന്ന​ര ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി യു​വാ​വി​നെ ശൂ​ര​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശൂ​ര​നാ​ട് പ​ടി​ഞ്ഞാ​റ്റം മു​റി നെ​ല്ലി​ക്കു​ന്ന​ത്ത് വ​ട​ക്ക​തി​ൽ ഭാ​സി എ​ന്ന സു​രേ​ഷി​നെ​യാ​ണ് വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​റ്റി എ​ടു​ത്ത ചാ​രാ​യം ചെ​റി​യ കു​പ്പി​ക​ളി​ലാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ൻ്റെ പി​ടി​യി​ൽ ആ​കു​ന്ന​ത്. ഇ​യ്യാ​ൾ ഏ​റെ നാ​ളു​ക​ളാ​യി വ്യാ​ജ​ചാ​രാ​യ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശൂ​ര​നാ​ട് സി ​ഐ ശാ​ന്ത​കു​മാ​ർ, എ​സ് ഐ ​ശ്രീ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി ലാ ​ണ് ഇ​യ്യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.​പ്ര​തി​യെ റി​മാ​ൻ്റ് ചെ​യ്തു:

Read More

പ്രളയം തകർത്ത  വീടുകളുടെ പുനർ നിർമാണം; ഹോം ​കെ​യ​ർ പ​ദ്ധ​തിയിൽ ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​മ്മി​ച്ചു ന​ൽ​കി​യ  വീട് കൈമാറി

ക​രു​നാ​ഗ​പ്പ​ള്ളി :പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന സ​ഹ​ക​ര​ണ വ​കു​പ്പിന്‍റെ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മ്മി​ച്ച വീ​ടി​ന്റെ താ​ക്കോ​ൽ കൈ​മാ​റി.ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​ർ​മ്മി​ച്ചു ന​ൽ​കി​യ വീ​ടി​ന്റെ താ​ക്കോ​ലാ​ണ് കൈ​മാ​റി​യ​ത്.​പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന ന​മ്പ​രു​വി​കാ​ല, കാ​ഞ്ഞി​രം​കു​ന്നേ​ൽ, പൊ​ന്ന​മ്മ​യ്ക്കാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് നി​ർ​ദ്ദേ​ശ​പ്ര​കാ​രം വീ​ട് നി​ർ​മ്മി​ച്ചു ന​ൽ​കി​യ​ത്.​ വീ​ടി​ന്റെ താ​ക്കോ​ൽ​ദാ​നം ബാ​ങ്ക് പ്ര​സി​ഡ​ന്റ് വി ​ദി​വാ​ക​ര​ൻ നി​ർ​വ്വ​ഹി​ച്ചു.​സ​ഹ​ക​ര​ണ വ​കു​പ്പ് (ജ​ന​റ​ൽ) അ​സി​സ്റ്റ​ന്റ് ര​ജി​സ്ട്രാ​ർ സ​ന്തോ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ൻ​റ് ര​ജി​സ്ട്രാ​ർ അ​ബ്ദു​ൽ​ഹ​ലിം, വി​ല്ലേ​ജ് ഓ​ഫീ​സ​ർ സാ​ദ​ത്ത്,ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ശ​ശി​കു​മാ​ർ ,സ​ദാ​ന​ന്ദ​ൻ ക​രി​മ്പാ​ലി​ൽ, ശ​ശി​ക​ല, ബാ​ങ്ക് സെ​ക്ര​ട്ട​റി ടി ​സു​ത​ൻ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

 അ​ക്ഷ​ന്ത്യ​വ്യ​മാ​യ തെ​റ്റ്;  അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്; പ്രളയത്തിന് ഉത്തരവാദിയായ  മന്ത്രി എംഎം മണി രാജിവയ്ക്കണം

കൊ​ല്ലം: ഒ​റ്റ​യ​ടി​ക്ക് ഡാ​മു​ക​ള്‍ തു​റ​ന്നു വി​ട്ട​താ​ണ് പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടി​യ​തെ​ന്ന അ​മി​ക്ക​സ്ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​തി​നാ ല്‍ ​പ്ര​ള​യ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ മ​ന്ത്രി എം.​എം. മ​ണി രാ​ജി​വെ​ക്ക​ണ​മെ​ന്ന് ഫോ​ര്‍​വേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി.​ദേ​വ​രാ​ജ​ന്‍. ക​ന​ത്ത മ​ഴ തു​ട​രു​മ്പോ​ഴും അ​ണ​ക്കെ​ട്ടു​ക​ള്‍ നി​റ​യാ​നാ​യി കാ​ത്തി​രു​ന്ന​ത് അ​ക്ഷ​ന്ത്യ​വ്യ​മാ​യ തെ​റ്റാ​ണ്. ഡാ​മു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി ക​വി​ഞ്ഞി​ട്ടും ഘ​ട്ടം ഘ​ട്ട​മാ​യി വെ​ള്ളം തു​റ​ന്നു വി​ടാ​തി​രു​ന്ന​ത് കൂ​ടു​ത​ല്‍ ക​റ​ണ്ട് ഉ​ത്പാ​ദി​പ്പി​ച്ച് കാ​ശു​ണ്ടാ​ക്കാ​മെ​ന്ന സ്വാ​ര്‍​ത്ഥ ല​ക്ഷ്യ​മാ​യി​രു​ന്നു. ഡാ​മു​ക​ള്‍ തു​റ​ന്ന്‍ വി​ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ വൈ​ദ്യു​തി മ​ന്ത്രി അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​മു​ന്ന​യി​ച്ച​വ​രെ പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. 433 മ​നു​ഷ്യ​രു​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് ക​ന്നു​കാ​ലി​ക​ളു​ടെ​യും വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളു​ടെ​യും ജീ​വ​നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സ്വ​ത്തി​നും മ​ന്ത്രി​യും മ​ന്ത്രി​സ​ഭ​യും മ​റു​പ​ടി പ​റ​ഞ്ഞേ തീ​രുവെന്നും ദേവരാജൻ പറഞ്ഞു. അ​മി​ക്ക​സ് ക്യൂ​റി​യു​ടെ റി​പ്പോ​ര്‍​ട്ടി​നെ അ​ധി​ക്ഷേ​പി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ര്‍​ട്ടി നേ​താ​ക്ക​ളും കോ​ട​തി​യേ​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​ക​ളെ​യും വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കോ​ട​തി​ക്കു​വേ​ണ്ടി വ​സ്തു​ത​ക​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ് അ​മി​ക്ക​സ് ക്യൂ​റി…

Read More