കുളത്തൂപ്പുഴ: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കക എന്ന ലക്ഷ്യത്തോടെ നന്മയോടൊപ്പം എന്ന പേരില്‍ കുളത്തൂപ്പുഴ വില്ലുമല പട്ടികവര്‍ഗ്ഗ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ രഞ്ജിത് എ. എസ്. ഉദ്ഘാടനം ചെയ്തു. കോളനികളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലഹരി വിപണന കേന്ദ്രങ്ങളെ കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭ്യമാക്കണമെന്നും ലഹരിക്കടിമപ്പെട്ട് കുടുംബത്തിനും നാടിനും ഉപയോഗമില്ലാത്തവരായി മാറിയവരെ കണ്ടെത്തി ബോധവത്കരിക്കുന്നതിനും ഡി-അഡിക്ഷന് സെന്ററുകളിലെത്തിച്ച് സാധാരണ ജിവിതത്തിലേക്ക് ഇവരെ മടക്കികൊണ്ടുവരുന്നതിനുമുള്ള സൗകര്യങ്ങള്‍ വകുപ്പ് നേതൃത്വത്തില്‍ നടപ്പിലുണ്ടെന്നും അതിനായി നാട്ടുകാര്‍ കൂടി സഹകരിച്ചാല്‍ ലഹരിയെന്ന വിപത്തില്‍ നിന്നും നാടിനെ ഒന്നാകെ രക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വനം വകുപ്പ് ആര്യങ്കാവ് റേഞ്ച് ഒാഫീസര്‍ സതീശന്. എന്‍. വി. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ലഹരി വിരുദ്ധ…
Read MoreCategory: Kollam
കശുവണ്ടി വ്യവസായത്തോടും തൊഴിലാളികളോടും സർക്കാർ നീതി പുലർത്തിയില്ലെന്ന് എ.എ അസീസ്
കൊല്ലം :എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നതിന് തൊട്ടുമുന്‍പ് മുതൽ ഏകദേശം 500 ൽ പരം ഫാക്ടറികൾ പൂട്ടികിടക്കുകയാണ്. പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറപ്പിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം. അധികാരത്തിൽ വന്ന് 3 വർഷം തികയുന്പോഴും കാഷ്യു കോർപ്പറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികൾ പോലും മുടക്കമില്ലാതെ തുറന്നുപ്രവർത്തിപ്പിക്കുവാൻ പോലും കഴിഞ്ഞിട്ടിട്ടില്ലെന്ന് എ.എ അസീസ്. കാഷ്യു ഫെഡറേഷൻ (യുടിയു.സി) യുടെ ആഭിമുഖ്യത്തിൽ കൊല്ലം കളക്ട്രേറ്റ് പടിക്കൽ തൊഴിലാളികൾ നടത്തിയ ധർണാസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അസീസ്.പ്രമുഖ വ്യവസായികൾ സാന്പത്തികകുഴപ്പമോ ബാങ്കുകളുടെ നടപടി മൂലമോ അല്ല തുറക്കാതിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഫാക്ടറികൾ പ്രവർത്തിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തൊഴിലാളികൾക്ക് 2000 രൂപ ക്രമത്തിൽ റിലീഫ് നൽകുമെന്ന പ്രഖ്യാപനവും വഞ്ചനയാണെന്ന് അസീസ് പറഞ്ഞു. കൂട്ടത്തോടു കൂടി ഫാക്ടറികൾ പൂട്ടികിടക്കുന്ന മുൻ കാലങ്ങളിൽ തൊഴിലാളികളെ രക്ഷിക്കാൻ സർക്കാർ സ്വീകരിച്ചിരുന്ന നടപടികൾ എന്തായിരുന്നുവെന്ന് പഠിക്കാൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ…
Read Moreകംപ്യൂട്ടർ ടിക്കറ്റുകൾ എത്തിത്തുടങ്ങി; കട്ടിക്കടലാസിലെ ടിക്കറ്റ് ഇനി ഓർമ…
പത്തനാപുരം :റെയിൽവേ അച്ചടി നിർത്തിയതോടെ കട്ടി കടലാസിലെ ട്രെയിൻ ടിക്കറ്റ് ഓർമയാകുന്നു. മധുര ഡിവിഷന് കീഴിലുളള ഏതാനും ചില ഹാൾട്ട് സ്റ്റേഷനുകളിലെ ടിക്കറ്റുകൾ കൂടി തീരുന്നതോടെ, ബ്രിട്ടീഷ് കാലം മുതലുള്ള കട്ടിക്കടലാസ് ടിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി മാറും. ചെറിയ മഞ്ഞനിറത്തിൽ കാർഡ് രൂപത്തിലുള്ള കട്ടിക്കടലാസ് പിന്നീട് കട്ടി കുറച്ചാണ് അച്ചടിച്ചിരുന്നത്. കൊല്ലം – ചെങ്കോട്ട ബ്രോഡ്ഗേജ് പാതയിലെ ചന്ദനത്തോപ്പ്, കുണ്ടറ , കുരി , കഴുതുരുട്ടി തുടങ്ങിയ ഹാൾട്ട് സ്റ്റേഷനുകളിലാണ് ടിക്കറ്റുകളിൽ ചിലത് അവശേഷിക്കുന്നത്.യാത്രക്കാർ കുറവായ സ്ഥലങ്ങളിലേക്കുളള ടിക്കറ്റുകളാണ് ഇപ്പോഴും അവശേഷിക്കുന്നത്. അതേ സമയം യാത്രക്കാർ ഏറെയുളള കൊല്ലം – പുനലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുളളവർക്ക് മാസങ്ങൾക്ക് മുമ്പേ കംപ്യൂട്ടർ ടിക്കറ്റുകളാണ് നൽകുന്നത് . റെയിൽവേ ജീവനക്കാർ ഇല്ലാത്ത, ഏജന്റുമാർ വഴി ടിക്കറ്റ് നൽകുന്ന സ്റ്റേഷനുകളെയാണ് ഹാൾട്ട് സ്റ്റേഷൻ എന്നു വിളിക്കുന്നത്. ചിലവ് കൂടുതലായതു കൊണ്ടാണ് ഇത്തരം ടിക്കറ്റുകൾ…
Read Moreകുളത്തൂപ്പുഴമേഖലയിൽ വിദ്യാർഥിയടക്കം മൂന്നുപേർക്ക് സൂര്യതാപമേറ്റു
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ ഫിഷറീസ് വകുപ്പ് താൽകാലിക ജീവനക്കാരനടക്കം രണ്ടുപേർക്ക് സൂര്യതാപമേറ്റു. കുളത്തുപ്പുഴ നെടുവന്നൂർ കടവിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റ മത്സ്യ വിത്തുൽപാദന കേന്ദ്രത്തിലെ താൽകാലിക ജീവനക്കാരനായ ഇ.എസ്.എം. കോളനി സ്വദേശി ഷൈജു ഷാഹുൽ ഹമീദ്, കുളത്തൂപ്പുഴ ഗവ.യു.പി. സ്കൂളിലെ അധ്യാപകനായ എം.എം.ഇല്യാസ് എന്നിവരാണ് സൂര്യാഘാതമേറ്റ് ചികിത്സ തേടിയത്. കുളത്തൂപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം കൂടിയായ ഷൈജു ഷാഹുൽ ഹമീദ് ജോലിക്കിടെ കഴുത്തിലും മുതുകിലും കൈക്കും പൊള്ളലേറ്റാണ് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. രണ്ടു ദിവസം മുമ്പ് കൈതണ്ടയിൽ പുകച്ചിലും തുടർന്ന് വൈകുന്നേരത്തോടെ ചെറിയ തോതിൽ പൊള്ളലേറ്റെങ്കിലും സൂര്യതാപമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഇന്നലെ കഴുത്തിലും മുതുകത്തും ഇതേ അനുഭവമുണ്ടാവുകയും തൊലിപ്പുറം നിറം മങ്ങി പൊള്ളി പൊന്തുകയുമായിരുന്നു. പുറമെ ജോലിയെടുക്കുന്ന നിർമാണ തൊഴിലാളികളിൽ പലർക്കും ശരീരത്തിൽ നിറം മാറ്റവും പുകച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കിലും സൂര്യതാപമാണെന്ന് തിരിച്ചറിയാത്തതിനാൽ…
Read Moreഓച്ചിറയിൽ പതിനാലുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി; മുൻപും പെണ്‍കുട്ടിയെ കൊണ്ടുപോയ ശേഷം യുവാക്കൾ വിട്ടയച്ചിരുന്നതായി പോലീസ്
കൊല്ലം: ഓച്ചിറയിൽ പതിനാലു വയസുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. രാജസ്ഥാൻ സ്വദേശികളായ ദന്പതികളുടെ മകളെയാണ് കാണാതായിരിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് നാലംഗ മലയാളി സംഘമാണെന്നാണ് സൂചന. പെണ്‍കുട്ടി യുവാക്കളിൽ ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും നാല് ദിവസം മുൻപും സമാന സംഭവമുണ്ടായി എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാല് ദിവസം മുൻപ് പെണ്‍കുട്ടിയെ കൊണ്ടുപോയ ശേഷം യുവാക്കൾ വിട്ടയച്ചിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പ്രതിമ വിൽപ്പനയ്ക്കായി കേരളത്തിലെത്തിയവരാണ്. കൊല്ലത്തെ വിവിധ പ്രദേശങ്ങളിലാണ് ഇവർ താമസിച്ചുപോരുന്നത്. പെണ്‍കുട്ടിയെ കാണാതായിട്ടും ഇവർ പോലീസ് പരാതി പെട്ടിരുന്നില്ല. യുവാക്കളുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് പോലീസ് നടത്തുന്നത്. എത്രയും പെട്ടന്ന് യുവാക്കളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.
Read Moreഇന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം! നടവരവായി ലഭിച്ചത് 101 കുപ്പി ഓൾഡ് മങ്ക്; മദ്യം കാണിക്കയായി വച്ചതിനു പിന്നിലെ ചരിത്രം ഇങ്ങനെ…
ഉത്സവകാലത്ത് ക്ഷേത്രങ്ങളിലെത്തുന്നവർ കാണിക്ക സമർപ്പിക്കുന്നത് സർവ സാധാരണമാണ്. എന്നാൽ കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനടയിൽ ഉത്സവത്തിന് കാണിക്കയായി ലഭിച്ചത് 101 കുപ്പി വിദേശ മദ്യമാണ്. ഇന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രമായ ഇവിടെ നടവരവായി ആണ് വിദേശ മദ്യമായ ഓൾഡ് മങ്കിന്റെ 101 കുപ്പികൾ ലഭിച്ചത്. മാർച്ച് 22നാണ് ക്ഷേത്രത്തിൽ ഉത്സവം. അതിനു മുന്നോടിയായി ആണ് ഇത്രെയും മദ്യകുപ്പികൾ ക്ഷേത്രത്തിനു ലഭിച്ചത്. കൗരവ പടയിലെ ദുര്യോധനൻ മുതൽ ദുശ്ശള വരെ 101 പേർക്കും മലനട ഗ്രാമത്തിൽ ക്ഷേത്രങ്ങളുണ്ട്. ഇവർക്കുള്ള നടവരവായി ആണ് ഭക്തർ 101 കുപ്പി ഓൾഡ് മങ്ക് നൽകിയത്. പാണ്ഡവരെ നശിപ്പിക്കുവാൻ പുറപ്പെട്ട ദുര്യോധനന് മലനടയിലെത്തിയപ്പോൾ ദാഹിച്ചു. അപ്പോൾ അദ്ദേഹം അടുത്തുള്ള വീട്ടിൽ നിന്നും വെള്ളം ആവശ്യപ്പെട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന സ്ത്രീ വെള്ളത്തിനു പകരം കള്ള് നൽകിയെന്നും അതിന്റെ സ്മരണയ്ക്കായി ആണ് ക്ഷേത്രത്തിൽ മദ്യം സമർപ്പിക്കുന്നതെന്നുമാണ്…
Read Moreഇവിടെയെത്തുമ്പോൾ മനസിന് ഒരാശ്വാസം…! വി.എം.സുധീരന് കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തില്‍ തുലാഭാരം
പൊന്മന: കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് പൊന്മന കാട്ടില്‍ മേക്കതില്‍ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തുലാഭാരം നടത്തി.ഞായറാഴ്ച 9.30 ഓടെയാണ് ഭാര്യ ലതയോടൊപ്പം ക്ഷേത്രത്തിലെത്തിയത്. ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ഇദ്ദേഹം ക്ഷേത്രത്തിലെത്തിയിരുന്നെങ്കിലും അവിടെ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു. കടലും കായലിനും മധ്യേ സ്ഥിതി ചെയ്യുന്ന കാട്ടില്‍ ദേവിയുടെ സന്നിധിയിലെത്തുമ്പോള്‍ മനസിന് ഒരാശ്വാസം കിട്ടുമെന്ന് വി.എം. സുധീരന് പറഞ്ഞു. ക്ഷേത്രത്തില്‍ വലം വെച്ചതിന് ശേഷം ഭാര്യ ശ്രീകോവിലില്‍ നിന്നും പൂജിച്ച മണി ആലില്‍ കെട്ടുകയും ചെയ്തു. തുടര്‍ന്ന് പഞ്ചാസാര ഉപോയോഗിച്ച് വി.എം. സുധീരന് തുലാഭാരവും നടത്തി. കോഞ്ചിരില് ഷംസുദീന്‍, സൂരജ് രവി, സന്തോഷ് തുപ്പാശേരി, പൊന്മന നിശാന്ത്, പന്മന ബാലകൃഷ്ണന്, സലിം കുമാര്‍, പ്രശാന്ത്, മോഹന്‍കുമാര്‍, പ്രഭുകുമാര്‍, ബിനോയി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ ക്ഷേത്രത്തില്‍ ചിലവിഴിച്ച ശേഷമാണ് വി.എം.സുധീരനും കുടുംബവും മടങ്ങിയത്.
Read Moreസോളാര്പവറിലെ മുച്ചക്ര കാറിന്റെ പവറില്‍ അമൃതയിലെ ചുണക്കുട്ടികള്‍
അമൃതപുരി: സോളാര്പവറിലെ മുച്ചക്ര കാറിന്റെ പവറില്‍ അമൃതയിലെ ചുണക്കുട്ടികൾ. വാഹനങ്ങളില്ലാത്ത മനുഷ്യജീവിതം എന്നത് ഇന്ന് ചിന്തിക്കാന്‍ പോലുമാകില്ല. എന്നാല്‍ അനുദിനംപെരുകുന്ന വാഹനങ്ങള്‍ വര്‍ധിക്കുന്ന അന്തരീക്ഷമലിനീകരണം കുതിച്ചുയരുന്ന ഇന്ധനവില. ഇതൊക്കെ ഭൂമിക്ക് വരുത്തിവെയ്ക്കുന്നദോഷമാകട്ടെ വളരെ വലുതുമാണ്. പെട്രോളും ഡീസലുമില്ലാതെ തന്നെ ഇത്തരം വാഹനങ്ങളോട് കിടപിടിക്കുന്ന വാഹനമെന്ന ചിന്തയാണ് അമൃതവിശ്വവിദ്യാപീഠത്തിലെ ഒരുകൂട്ടം വിദ്യാര്‍ഥികളെ ഇന്ന് അന്താരാഷ്ട്രതലത്തിലെത്തിച്ചിരിക്കുന്നത്. സൗരോര്ത്തിന്റെ ശക്തിയെ പഠനവിഷയത്തോട് ചേര്‍ത്തിണക്കി നല്ലൊന്നാന്തരം വാഹനമാക്കിമാറ്റിയിരിക്കുകയാണ് അമൃത വിശ്വവിദ്യാപീഠത്തിലെ കൊല്ലം അമൃതപുരി ക്യാമ്പസിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികള്‍, അങ്ങനെ സോളാറില്‍ മാത്രമല്ല, വൈദ്യുതിയിലും പ്രവര്‍ത്തിക്കുന്ന ഒരു വാഹനംതന്നെ ഇവര്‍ അണിയിച്ചൊരുക്കി. കൊല്ലം അമൃതപുരിയില്‍ നടക്കുന്ന ത്രിദിന ദേശീയസെമിനാര്‍ വിദ്യുത് 19ലെ പ്രധാന താരവും ഈ കാറുതന്നെ. സൗരോര്‍ജത്തിലും വൈദ്യുതിയിലും ഏറ്റവും കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന മുച്ചക്രവാഹനം, ഭാരം കുറഞ്ഞവാഹനം ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുള്ള ത്രീവിലര്‍ കാറാണ് ഇവര്‍ തയാറാക്കിയിട്ടുള്ളത്. ഇലക്ട്രിക്കല്‍ വിഭാഗം…
Read Moreഅമ്പലക്കടവ് പാലത്തിന്റെ സംരക്ഷണ ഭിത്തികൾഅപകടാവസ്ഥയിൽ ;അധികൃതർക്ക് മൗനം
കുളത്തൂപ്പുഴ: മാസങ്ങള്‍ നിരവധി കഴിഞ്ഞിട്ടും അമ്പലക്കടവ് പാലത്തിന്റെ തകര്‍ന്ന സംരക്ഷണ ഭിത്തികള്‍ പുനര്‍നിര്‍മ്മിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. കുളത്തൂപ്പുഴ പഞ്ചായത്തിന്റ കിഴക്കന്‍ പ്രദേശങ്ങളായ ആറ്റിനു കിഴക്കേക്കര, ഡീസെന്റ്മുക്ക്, അമ്പതേക്കര്‍, ആമക്കുളം, ചെമ്പനഴികം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വില്ലുമല, രണ്ടാംമൈല്‍, പെരുവഴിക്കാല, കുളമ്പി, വട്ടകരിക്കം തുടങ്ങിയ ആദിവാസി കോളനികളില്‍ നിന്നും തോട്ടം മേഖലയായ കല്ലാര്‍, അമ്പനാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ക്ക് കുളത്തൂപ്പുഴ ടൗണിലേക്കെത്തുന്നതിനുള്ള പ്രധാന യാത്രാമാര്‍ഗമാണ് ശാസ്താ ക്ഷേത്രത്തിനു മുന്നിലുള്ള അമ്പലക്കടവ് പാലം. കിഴക്കന്‍ വന മേഖലയെ തിരുവനന്തപും-ചെങ്കോട്ട് അന്തര്‍സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഇരുവശത്തുമുള്ള സംരക്ഷണ ഭിത്തികള്‍ വാഹനങ്ങളിടിച്ച് തകര്‍ന്നിട്ട് മാസങ്ങള്‍ നിരവധിയായി. പാലം ഉദ്ഘാടനത്തിന്റെ ശിലാഫലകമടക്കം ഇടിച്ചു തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇടിഞ്ഞുവീണ കല്ലുകള്‍ വീണ്ടുമടുക്കി വച്ചുവെങ്കിലും സംരക്ഷണ ഭിത്തി സുരക്ഷിതമാക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തയ്യാറായില്ല. ഇതിനിടെ കഴിഞ്ഞ തവണ പാലത്തിന്റെ കൈവരികള്‍ സിമന്റ് പൂശി…
Read Moreമധ്യവയസ്കനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടു; മുഖത്തും ശരീര ഭാഗത്തും മുറിവേറ്റ പാടുകള്‍
കടക്കൽ: മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കല്‍ കോച്ചാറ്റുപുറം കല്ലുവിള വീട്ടിൽ അനിൽകുമാറിനെ (53) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അനില്‍കുമാറിന്റെ തലക്കും മുഖത്തും ശരീര ഭാഗത്തും മുറിവേറ്റ പാടുകള്‍ ഉണ്ട്. ഇയാൾ ചിലരുമായി വഴക്കിട്ടതായി ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനു ശേഷമാണ് അനില്‍കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ബന്ധുക്കള്‍ പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മുറിക്കുളില്‍ തൂങ്ങി നില്ക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. കൊല്ലത്ത് നിന്നും ഫോറിന്‍സിക്, വിരലടയാള വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. കടക്കല്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെക്തമാവുകയുള്ളൂവന്നു കടക്കല്‍ പോലീസ് അറിയിച്ചു
Read More